"ക്ഷയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 8: വരി 8:
എച്ച്.ഐ.വി. ബാധിതരല്ലാത്തവരിൽ 5&ndash;10% ആൾക്കാർ രോഗാണുബാധയുണ്ടായാൽ ഭാവിയിൽ ക്ഷയരോഗമുള്ളവരായിത്തീരും. <ref name=Pet2005>{{cite book|last=al.]|first=edited by Peter G. Gibson ; section editors, Michael Abramson ... [et|title=Evidence-based respiratory medicine|year=2005|publisher=Blackwell|location=Oxford|isbn=978-0-7279-1605-1|pages=321|url=http://books.google.ca/books?id=sDIKJ1s9wEQC&pg=PA321|edition=1. publ.}}</ref> ഈ നിരക്ക് എച്ച്.ഐ.വി ബാധിതരിൽ 30% ആണ്. <ref name=Pet2005/> ക്ഷയരോഗം ശരീരത്തിന്റെ എല്ലാ ഭാഗത്തെയും ബാധിക്കും. ഏറ്റവും സാധാരണയായി ഇത് ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത്. ഈ അവസ്ഥയെ പൾമണറി ട്യൂബർക്കുലോസിസ് (pulmonary tuberculosis) എന്നാണ് വിളിക്കുന്നത്.<ref name=ID10/> ശ്വാസകോശമല്ലാതെയുള്ള ശരീരഭാഗങ്ങളെയും ഇത് ബാധിക്കാറുണ്ട്. ഈ രണ്ട് അവസ്ഥകളും ഒരുമിച്ചും കാണപ്പെടാം. <ref name=ID10/> [[fever|പനി]], [[rigor (medicine)|വിറയൽ]], [[night sweats|രാത്രിയിലെ വിയർപ്പ്]], [[appetite loss|വിശപ്പില്ലായ്മ]], [[weight loss|ഭാരം കുറയുക]], [[fatigue (medical)|വേഗത്തിൽ ക്ഷീണിക്കുക]],<ref name=ID10/> കൈവിരലുകളുടെ അറ്റത്ത് നീരുണ്ടാകുക [[finger clubbing|ക്ലബ്ബിംഗ്]] എന്നിവയാണ് ലക്ഷണങ്ങൾ.<ref name=Pet2005/> നെഞ്ചുവേദന, ചുമച്ച് രക്തം തുപ്പുക, കഫത്തോടു കൂടി മൂന്ന് ആഴ്ചയിൽ അധികം നീണ്ടു നിൽക്കുന്ന ചുമ, വിളർച്ച, എന്നിവയുമുണ്ടാകും.
എച്ച്.ഐ.വി. ബാധിതരല്ലാത്തവരിൽ 5&ndash;10% ആൾക്കാർ രോഗാണുബാധയുണ്ടായാൽ ഭാവിയിൽ ക്ഷയരോഗമുള്ളവരായിത്തീരും. <ref name=Pet2005>{{cite book|last=al.]|first=edited by Peter G. Gibson ; section editors, Michael Abramson ... [et|title=Evidence-based respiratory medicine|year=2005|publisher=Blackwell|location=Oxford|isbn=978-0-7279-1605-1|pages=321|url=http://books.google.ca/books?id=sDIKJ1s9wEQC&pg=PA321|edition=1. publ.}}</ref> ഈ നിരക്ക് എച്ച്.ഐ.വി ബാധിതരിൽ 30% ആണ്. <ref name=Pet2005/> ക്ഷയരോഗം ശരീരത്തിന്റെ എല്ലാ ഭാഗത്തെയും ബാധിക്കും. ഏറ്റവും സാധാരണയായി ഇത് ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത്. ഈ അവസ്ഥയെ പൾമണറി ട്യൂബർക്കുലോസിസ് (pulmonary tuberculosis) എന്നാണ് വിളിക്കുന്നത്.<ref name=ID10/> ശ്വാസകോശമല്ലാതെയുള്ള ശരീരഭാഗങ്ങളെയും ഇത് ബാധിക്കാറുണ്ട്. ഈ രണ്ട് അവസ്ഥകളും ഒരുമിച്ചും കാണപ്പെടാം. <ref name=ID10/> [[fever|പനി]], [[rigor (medicine)|വിറയൽ]], [[night sweats|രാത്രിയിലെ വിയർപ്പ്]], [[appetite loss|വിശപ്പില്ലായ്മ]], [[weight loss|ഭാരം കുറയുക]], [[fatigue (medical)|വേഗത്തിൽ ക്ഷീണിക്കുക]],<ref name=ID10/> കൈവിരലുകളുടെ അറ്റത്ത് നീരുണ്ടാകുക [[finger clubbing|ക്ലബ്ബിംഗ്]] എന്നിവയാണ് ലക്ഷണങ്ങൾ.<ref name=Pet2005/> നെഞ്ചുവേദന, ചുമച്ച് രക്തം തുപ്പുക, കഫത്തോടു കൂടി മൂന്ന് ആഴ്ചയിൽ അധികം നീണ്ടു നിൽക്കുന്ന ചുമ, വിളർച്ച, എന്നിവയുമുണ്ടാകും.


===ശ്വാസകോശത്തെ ബാധിക്കുന്ന തരം===
===ശ്വാസകോശത്തെ ബാധിക്കുന്ന തരം ക്ഷയരോഗം===
90% കേസുകളിലും ക്ഷയരോഗം ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത്. <ref name=Lancet11/><ref>{{cite book|last=Behera|first=D.|title=Textbook of pulmonary medicine|year=2010|publisher=Jaypee Brothers Medical Pub.|location=New Delhi|isbn=978-81-8448-749-7|pages=457|url=http://books.google.ca/books?id=0TbJjd9eTp0C&pg=PA457|edition=2nd ed.}}</ref> [[chest pain|നെഞ്ചുവേദന]], നീണ്ടുനിൽക്കുന്ന കഫത്തോടുകൂടിയ ചുമ, <!-- <ref name=Lancet11/> --> എന്നിവയും ലക്ഷണങ്ങളാണ്. ഏകദേശം 25% ആൾക്കാരിൽ രോഗലക്ഷണങ്ങളുണ്ടാകില്ല. <ref name=Lancet11/> [[hemoptysis|ചുമച്ച് ചോര തുപ്പുന്നത്]] കുറച്ചുപേരിൽ കാണപ്പെടാറുണ്ട്. വിരളമായ കേസുകളിൽ രോഗാണുബാധ മൂലം [[pulmonary artery|പൾമണറി ധമനിയിൽ]] ദ്വാരമുണ്ടാവുകയും വലിയ അളവിൽ രക്തസ്രാവമുണ്ടാവുകയും ചെയ്യും. ([[Rasmussen's aneurysm]|റാസ്മൂസൺസ് അന്യൂറിസം]] എന്നാണ് ഈ അവസ്ഥയെ വിവക്ഷിക്കുന്നത്).<!-- <ref name=ID10/> --> ശ്വാസകോശങ്ങളുടെ മുകൾ ലോബുകളിൽ വടുക്കളുണ്ടാകാൻ ക്ഷയരോഗം കാരണമാകും. <!-- <ref name=ID10/> --> ശ്വാസകോശത്തിന്റെ മുകൾ ലോബുകളാണ് കീഴ് ലോബുകളേക്കാൾ കൂടുതൽ ക്ഷയരോഗബാധിതമാകുന്നത്. <ref name=ID10/> എന്താണ് ഇതിനു കാരണമെന്നത് വ്യക്തമല്ല. <ref name="Robbins" /> വായൂ സഞ്ചാരം കൂടുതലുള്ളതോ <ref name="Robbins" /> [[lymph|ലിംഫ് സ്രവം]] ഇവിടെനിന്ന് ഒലിച്ചുപോകുന്നത് എളുപ്പമല്ലാത്തതുകൊണ്ടോ ആവാം ഇത്.<ref name=ID10/>

===ശ്വാസകോശമല്ലാതെയുള്ള ശരീരഭാഗങ്ങളെ ബാധിക്കുന്ന തരം ക്ഷയരോഗം===


== ക്ഷയരോഗാണു ==
== ക്ഷയരോഗാണു ==

15:00, 22 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

ക്ഷയരോഗം ബാധിച്ചയാളുടെ നെഞ്ചിന്റെ എക്സ്-റേ

പ്രധാനമായും മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയയുടെ അണുബാധ മൂലം ഉണ്ടാകുന്ന രോഗമാണ് ക്ഷയരോഗം. ആംഗലേയഭാഷയിൽ Tuberculosis (ചുരുക്കെഴുത്ത്: TB - Tubercle Bacillus എന്ന അർത്ഥത്തിൽ) ക്ഷയരോഗം പ്രധാനമായും ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത് (Pulmonary TB). എന്നാൽ ദഹനേന്ദ്രിയവ്യൂഹം, ജനനേന്ദ്രിയവ്യൂഹം,അസ്ഥികൾ, സന്ധികൾ, രക്തചംക്രമണവ്യൂ ഹം, ത്വക്ക്, തലച്ചോറും നാഡീപടലങ്ങളും തുടങ്ങി ശരീരത്തിലെ ഏതു ഭാഗത്തെയും ക്ഷയരോഗം ബാധിക്കാം. അപൂർവ്വമായി മൈക്കോബാക്റ്റീരിയ വിഭാഗത്തിൽ പെടുന്ന മറ്റു ബാക്ടീരിയകളായ മൈക്കോബാക്റ്റീരിയം ബോവിസ് (Mycobacterium bovis), മൈക്കോബാക്റ്റീരിയം ആഫ്രിക്കാനം (Mycobacterium africanum), മൈക്കോബാക്റ്റീരിയം കാനെറ്റി (Mycobacterium canetti), മൈക്കോബാക്റ്റീരിയം മൈക്രോറ്റി (Mycobacterium microti) എന്നിവയും ക്ഷയരോഗം ഉണ്ടാക്കാം.


ലക്ഷണങ്ങൾ

പല തരം ക്ഷയരോഗങ്ങളുടെ പ്രധാന ലക്ഷണങ്ങളും രോഗത്തിന്റെ ഘട്ടങ്ങളും കൊടുത്തിരിക്കുന്നു. [1] പല രോഗലക്ഷണങ്ങളും രോഗത്തിന്റെ ഒന്നിലധികം വകഭേദങ്ങളിൽ കാണപ്പെടാം. പല തരം അസുഖങ്ങളും ഒരുമിച്ച് കാണപ്പെടാം.

എച്ച്.ഐ.വി. ബാധിതരല്ലാത്തവരിൽ 5–10% ആൾക്കാർ രോഗാണുബാധയുണ്ടായാൽ ഭാവിയിൽ ക്ഷയരോഗമുള്ളവരായിത്തീരും. [2] ഈ നിരക്ക് എച്ച്.ഐ.വി ബാധിതരിൽ 30% ആണ്. [2] ക്ഷയരോഗം ശരീരത്തിന്റെ എല്ലാ ഭാഗത്തെയും ബാധിക്കും. ഏറ്റവും സാധാരണയായി ഇത് ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത്. ഈ അവസ്ഥയെ പൾമണറി ട്യൂബർക്കുലോസിസ് (pulmonary tuberculosis) എന്നാണ് വിളിക്കുന്നത്.[3] ശ്വാസകോശമല്ലാതെയുള്ള ശരീരഭാഗങ്ങളെയും ഇത് ബാധിക്കാറുണ്ട്. ഈ രണ്ട് അവസ്ഥകളും ഒരുമിച്ചും കാണപ്പെടാം. [3] പനി, വിറയൽ, രാത്രിയിലെ വിയർപ്പ്, വിശപ്പില്ലായ്മ, ഭാരം കുറയുക, വേഗത്തിൽ ക്ഷീണിക്കുക,[3] കൈവിരലുകളുടെ അറ്റത്ത് നീരുണ്ടാകുക ക്ലബ്ബിംഗ് എന്നിവയാണ് ലക്ഷണങ്ങൾ.[2] നെഞ്ചുവേദന, ചുമച്ച് രക്തം തുപ്പുക, കഫത്തോടു കൂടി മൂന്ന് ആഴ്ചയിൽ അധികം നീണ്ടു നിൽക്കുന്ന ചുമ, വിളർച്ച, എന്നിവയുമുണ്ടാകും.

ശ്വാസകോശത്തെ ബാധിക്കുന്ന തരം ക്ഷയരോഗം

90% കേസുകളിലും ക്ഷയരോഗം ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത്. [4][5] നെഞ്ചുവേദന, നീണ്ടുനിൽക്കുന്ന കഫത്തോടുകൂടിയ ചുമ, എന്നിവയും ലക്ഷണങ്ങളാണ്. ഏകദേശം 25% ആൾക്കാരിൽ രോഗലക്ഷണങ്ങളുണ്ടാകില്ല. [4] ചുമച്ച് ചോര തുപ്പുന്നത് കുറച്ചുപേരിൽ കാണപ്പെടാറുണ്ട്. വിരളമായ കേസുകളിൽ രോഗാണുബാധ മൂലം പൾമണറി ധമനിയിൽ ദ്വാരമുണ്ടാവുകയും വലിയ അളവിൽ രക്തസ്രാവമുണ്ടാവുകയും ചെയ്യും. ([[Rasmussen's aneurysm]|റാസ്മൂസൺസ് അന്യൂറിസം]] എന്നാണ് ഈ അവസ്ഥയെ വിവക്ഷിക്കുന്നത്). ശ്വാസകോശങ്ങളുടെ മുകൾ ലോബുകളിൽ വടുക്കളുണ്ടാകാൻ ക്ഷയരോഗം കാരണമാകും. ശ്വാസകോശത്തിന്റെ മുകൾ ലോബുകളാണ് കീഴ് ലോബുകളേക്കാൾ കൂടുതൽ ക്ഷയരോഗബാധിതമാകുന്നത്. [3] എന്താണ് ഇതിനു കാരണമെന്നത് വ്യക്തമല്ല. [6] വായൂ സഞ്ചാരം കൂടുതലുള്ളതോ [6] ലിംഫ് സ്രവം ഇവിടെനിന്ന് ഒലിച്ചുപോകുന്നത് എളുപ്പമല്ലാത്തതുകൊണ്ടോ ആവാം ഇത്.[3]

ശ്വാസകോശമല്ലാതെയുള്ള ശരീരഭാഗങ്ങളെ ബാധിക്കുന്ന തരം ക്ഷയരോഗം

ക്ഷയരോഗാണു

ഇലക്ട്രോൺ മൈക്രോസ്കോപ്പിൽ കൂടിയുള്ള ക്ഷയരോഗാണുവിന്റെ ദൃശ്യം

പ്രധാനമായും മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയയുടെ അണുബാധ മൂലം ഉണ്ടാകുന്ന രോഗമാണ് ക്ഷയരോഗം. വളർച്ചയ്ക്ക് പ്രാണവായു ആവശ്യമുള്ള ഈ രോഗാണു, ഓരോ 16 - 20 മണിക്കൂറിൽ സ്വയം വിഘടിച്ച് പുത്രികാകോശങ്ങളായി വളരുന്നു. ഇത് മറ്റ് ബാക്റ്റീരിയകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ വളർച്ചാനിരക്കാണ്. അവ ഒരു മണിക്കൂറിൽ കുറഞ്ഞ സമയം കൊണ്ട് വളർച്ചയെത്തി സ്വയം വിഘടിച്ച് പുത്രികാകോശങ്ങളായി വീണ്ടും വളരുന്നു. (ഉദാ. മനുഷ്യന്റെ വൻകുടലിൽ വളരുന്ന ഇ-കോളി എന്ന ബാക്റ്റീരിയയ്ക്ക് അനുകൂല സാഹചര്യത്തിൽ 20 മിനിട്ടു കൊണ്ട് വളർച്ചയെത്തി സ്വയം വിഘടിക്കാനാകും). 'മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ്' ബാക്റ്റീരിയയ്ക്ക് കോശഭിത്തി ഉണ്ടെങ്കിലും ഫോസ്ഫോലിപിഡ് കൊണ്ടുള്ള പുറം പാളി ഇല്ലാത്തതിനാൽ ഇതിനെ ഗ്രാം പോസിറ്റീവ് ബാക്റ്റീരിയയായി കണക്കാക്കുന്നു. എന്നാൽ, കോശഭിത്തിയിൽ ഉയർന്ന അളവിൽ കൊഴുപ്പും മൈകോളിക് അമ്ളവും ഉള്ളതിനാൽ ഗ്രാം സ്റ്റെയ്ൻ ചെയ്യുമ്പോൾ വളരെ കുറച്ചു മാത്രമേ നിറം പിടിക്കുകയുള്ളൂ. 'മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ്' ഉരുണ്ടു നീണ്ട ഒരു ബാക്റ്റീരിയയാണ്. ശക്തി കുറഞ്ഞ അണുനാശിനികളെയെന്ന പോലെ ഉണങ്ങി വരണ്ട അവസ്ഥയെയും ആഴ്ചകളോളം അതിജീവിക്കാൻ ഈ ബാക്റ്റീരിയയ്ക്ക് ആവും. പ്രകൃത്യാ അന്യകോശങ്ങൾക്കുള്ളിൽ മാത്രമേ വളരുന്നുള്ളുവെങ്കിലും പരീക്ഷണശാലകളിൽ ടെസ്റ്റ് ട്യൂബിൽ വളർത്തുന്നുണ്ട്.

പകരുന്ന വിധം

അമേരിക്കൻ സർക്കാർ 1978 ൽ പുറത്തിറക്കിയ പരസ്യം

ശ്വാസകോശക്ഷയം ഉള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുപ്പുമ്പോഴും സംസാരിയ്ക്കുമ്പോഴും ശരീരസ്രവങ്ങളുടെ 0.5 - 5 µm വലിപ്പമുള്ള രോഗാണു അടങ്ങിയ കണങ്ങൾ അന്തരീക്ഷത്തിൽ വ്യാപിയ്ക്കുന്നു. ഒറ്റ തുമ്മലിലൂടെ ഇത്തരത്തിലുള്ള 40,000- ത്തോളം കണങ്ങൾ പുറത്തുവരുന്നു. ക്ഷയരോഗാണുവിന് അതിജീവനശേഷി കൂടുതലായതിനാൽ ഇത്തരത്തിലുള്ള ഒരു കണം കൊണ്ടു തന്നെ രോഗം പകരാം. ഒറ്റ ബക്റ്റീയയ്ക്കു തന്നെ പുതിയതായി ക്ഷയരോഗം ഉണ്ടാക്കാനാകുമെന്നു മനസ്സിലാക്കിയിട്ടുണ്ട്.[7]
ദീർഘകാലമായോ വളരെ കൂടിയ അളവിലോ സമ്പർക്കമുള്ളവർക്ക് രോഗം വരുന്നതിനുള്ള ഉയർന്ന സാധ്യതയുണ്ട്. ക്ഷയരോഗമുള്ള ഒരാൾ പ്രതിവർഷം 10 - 15 പേർക്ക് രോഗം പകർത്തുന്നുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. രോഗസാന്ദ്രത കൂടുതലുള്ള പ്രദേശത്തു താമസിക്കുന്നവർ, അണുവിമുക്തമല്ലാത്ത സൂചി ഉപയോഗിച്ച് കുത്തിവയ്പുകൾ എടുക്കുന്നവർ, ദരിദ്രജനവിഭാഗങ്ങൾ, ആവശ്യത്തിന് വൈദ്യസേവനം ലഭിക്കാത്തവർ, ക്ഷയരോഗികളുമായി സമ്പർക്കമുള്ള കുട്ടികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ, ആരോഗ്യസേവന രംഗത്തുള്ളവർ എന്നിവരും രോഗം പിടിപെടുന്നതിന് ഉയർന്ന സാധ്യതയുള്ളവരാണ്.
നിലവിൽ രോഗമുള്ളവരിൽ നിന്നു മാത്രമേ ക്ഷയരോഗം പകരുന്നുള്ളൂ. അതായത്, രോഗാണുക്കൾ ശരീരത്തിൽ ഉണ്ടെങ്കിലും നിലവിൽ രോഗം ഇല്ലാത്തവരിൽ നിന്ന് രോഗം പകരുന്നില്ല. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരാനുള്ള സാധ്യത, അന്തരീക്ഷത്തിലെത്തുന്ന രോഗകാരിയായ സ്രവകണങ്ങളുടെ എണ്ണം, വായുസഞ്ചാരം, സമ്പർക്കമുള്ള കാലദൈർഘ്യം, രോഗാണുവിന്റെ അതിജീവനശേഷി എന്നിവയെ ആശ്രയിച്ചിരിയ്ക്കുന്നു. അതിനാൽ, നിലവിൽ രോഗമുള്ളയാളെ മറ്റുള്ളവരിൽ നിന്നു മാറ്റി നിർത്തി ഫലപ്രദമായ ചികിത്സ നൽകുന്നതിലൂടെ രോഗപകർച്ചയുടെ ശൃംഖലയ്ക്ക് തടയിടാം. ആന്റിബയോട്ടിക്കുകൾ ഫലപ്രദമാകുന്നുവെങ്കിൽ രണ്ടാഴ്ച കൊണ്ട് സമ്പർക്കമുള്ളവർക്ക് രോഗം പകരാനുള്ള സാധ്യത അവസാനിയ്ക്കുന്നു.

രോഗനിർണയം

തൊലിയ്ക്കുള്ളിലേക്ക് ട്യൂബർക്കുലിൻ കുത്തിവച്ചുള്ള പരിശോധന

കഫത്തിലോ പഴുപ്പിലോ ക്ഷയരോഗാണു ഉണ്ടോ എന്നു നോക്കിയാണ് ക്ഷയരോഗനിർണയം നടത്തുന്നത്. ഇത് സാധ്യമാകാത്ത സാഹചര്യത്തിൽ എക്സ്-റേ അല്ലെങ്കിൽ സ്കാനിങ് പരിശോധനയിലൂടെയോ തൊലിയ്ക്കുള്ളിലേക്ക് ട്യൂബർക്കുലിൻ കുത്തിവച്ചുള്ള പരിശോധനയിലൂടെയോ രോഗനിർണയം നടത്തുന്നു.ഇതിനെ മാന്റോ പരിശോധന (Mantoux Test)എന്നാണു പറയുന്നത്. കുത്തിവച്ച സ്ഥലത്ത് 48 മുതൽ 72 മണിക്കൂർ വരെയുള്ള പ്രതിപ്രവർത്തനങ്ങൾ നിരീക്ഷിച്ചാണ്‌ രോഗബാധയുണ്ടൊ എന്ന് കണ്ടെത്തുന്നത്. ക്ഷയരോഗനിർണയത്തിലെ വൈഷമ്യമേറിയ ഘടകം ക്ഷയരോഗാണുവിന്റെ കൾച്ചർ (ബാക്റ്റീരിയയെ ലബോറട്ടറിയിൽ വളർത്തിയുള്ള പരിശോധന) പ്രയാസമുള്ളതാണ് എന്നതാണ്. ക്ഷയരോഗാണുവിന്റെ വളർച്ചാ നിരക്ക് കുറവാണ് എന്നതാണ് ഇതിന് കാരണം. കഫമോ രക്തമോ ഈ പരിശോധനയ്ക്ക് വിധേയമാക്കാൻ 4 - 12 ആഴ്ച സമയമെടുക്കും. പരിപൂർണമായ വൈദ്യപരിശോധനയിൽ രോഗവിവരണം, ക്ലിനിക്കൽ പരിശോധന, നെഞ്ചിന്റെ എക്സ്-റേ, ലബോറട്ടറി പരിശോധന, കൾച്ചർ, തൊലിയ്ക്കുള്ളിലേക്ക് ട്യൂബർക്കുലിൻ കുത്തിവച്ചുള്ള പരിശോധന എന്നിവ ഉൾപ്പെടുന്നു. തൊലിയ്ക്കുള്ളിലേക്ക് ട്യൂബർക്കുലിൻ കുത്തിവച്ചുള്ള പരിശോധനയുടെ ഫലം അവലോകനം ചെയ്യുന്നത് പരിശോധനയ്ക്ക് വിധേയനായ വ്യക്തിക്ക് രോഗമുണ്ടാകാനുള്ള സാധ്യതകൾ കൂടി കണക്കിൽ എടുത്തു വേണം.

ചികിത്സ

ക്ഷയരോഗാണുവിനെ നശിപ്പിയ്ക്കാൻ ശേഷിയുള്ള [[]]ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചാണ് ചികിത്സിയ്ക്കുന്നത്. ക്ഷയരോഗത്തിനെതിരെ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ആന്റിബയോട്ടിക്കുകൾ റിഫാംപിസിൻ, ഐസോനിയാസിഡ് എന്നിവയാണ്.

അവലംബം

  1. Schiffman G (15 January 2009). "Tuberculosis Symptoms". eMedicineHealth.
  2. 2.0 2.1 2.2 al.], edited by Peter G. Gibson ; section editors, Michael Abramson ... [et (2005). Evidence-based respiratory medicine (1. publ. ed.). Oxford: Blackwell. p. 321. ISBN 978-0-7279-1605-1. {{cite book}}: |first= has generic name (help)CS1 maint: multiple names: authors list (link)
  3. 3.0 3.1 3.2 3.3 3.4 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ID10 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. 4.0 4.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Lancet11 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. Behera, D. (2010). Textbook of pulmonary medicine (2nd ed. ed.). New Delhi: Jaypee Brothers Medical Pub. p. 457. ISBN 978-81-8448-749-7. {{cite book}}: |edition= has extra text (help)
  6. 6.0 6.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Robbins എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. ഇൻഫോമ വേൾഡ് എന്ന ജാലികയിലെ ലേഖനം
"https://ml.wikipedia.org/w/index.php?title=ക്ഷയം&oldid=1617909" എന്ന താളിൽനിന്ന് ശേഖരിച്ചത്