"കൽപന ചൗള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 32: വരി 32:
ആദ്യയാത്രയിൽ 375 മണിക്കൂറുകളോളം കൽ‌പന ബഹിരാകാശത്തു ചിലവഴിച്ചു. 65 ലക്ഷം മൈൽ ദൂരം താണ്ടി. ഇതിനിടയിൽ സൂര്യന്റെ ഉപരിതല താപത്തെപ്പറ്റിയുള്ള ഗവേഷണങ്ങൾക്കായി നാസ വികസിപ്പിച്ച സ്പാർട്ടൻ 204 എന്ന കൃത്രിമ ഉപഗ്രഹത്തെ ഭ്രമണ പഥത്തിലെത്തിക്കാനും അവർ നിയുക്തയായി. എന്നാ‍ൽ ഇവിടെ സംഭവിച്ച പിഴവുകൾ മൂലം ഉപഗ്രഹം ഗതിമാറിപ്പോയിരുന്നു. ഇതേത്തുടർന്ന് സ്പാർട്ടനെ നേർഗതിയിലാക്കാൻ സഹയാത്രികരാ‍യ വിൻ‌സ്റ്റൺ സ്കോട്ടിനും താക്കോ ദോയിക്കും ശൂന്യാകാശ നടത്തമെന്ന വിഷമകരമായ ദൌത്യമേറ്റെടുക്കേണ്ടി വന്നു. കൽ‌പന വരുത്തിയ പിഴവായി തുടക്കത്തിൽ കരുതപ്പെട്ടെങ്കിലും അഞ്ചുമാസമെടുത്ത് നാസ നടത്തിയ അന്വേഷണത്തിൽ സോഫ്റ്റ്‌വെയർ ഇന്റർഫേസിലെ പിഴവുകളായിരുന്നു യഥാർഥവില്ലൻ. നാസ കൽ‌പനയെ കുറ്റ വിമുക്തയാക്കുകയും ചെയ്തു.

=== കൊളംബിയ ദുരന്തംefregerrrrrggggggggggg ===
=== കൊളംബിയ ദുരന്തം===
[[ചിത്രം:STS-107 crew in orbit.jpg|thumb|300px|right|കൊളംബിയ ദുരന്തത്തിനു മുൻ‌പ് ബഹിരാകാശത്തു വച്ചെടുത്ത ചിത്രത്തിൽ കൽ‌പന സഹയാത്രികർക്കൊപ്പം. ദുരന്തത്തിൽ ഏഴു പേരും മരിച്ചു.]]
[[ചിത്രം:STS-107 crew in orbit.jpg|thumb|300px|right|കൊളംബിയ ദുരന്തത്തിനു മുൻ‌പ് ബഹിരാകാശത്തു വച്ചെടുത്ത ചിത്രത്തിൽ കൽ‌പന സഹയാത്രികർക്കൊപ്പം. ദുരന്തത്തിൽ ഏഴു പേരും മരിച്ചു.]]
ആദ്യയാത്രയിൽ തന്റേതല്ലാത്ത പിഴവുകളുടെ പേരിൽ ഒട്ടേറെ വിമർശനങ്ങൾ കേട്ടെങ്കിലും അതൊന്നും കൽ‌പനയെ തളർത്തിയില്ല. അവരുടെ കഴിവുകൾക്ക് അടിവരയിടാനെന്നോണം [[എസ് ടി എസ് 107]] എന്ന ബഹിരാകാശ ദൌത്യത്തിലും നാസ കൽ‌പനയെ അംഗമാക്കി. 2000-ൽ ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും യാത്ര നടത്തേണ്ട കൊളംബിയയിൽ അടിക്കടി പിഴവുകൾ കണ്ടെത്തിയതിനാൽ ദൌത്യം 2003 വരെ നീണ്ടു. ഒടുവിൽ 2003 [[ജനുവരി 16|ജനുവരി 16ന്]] കൽ‌പന രണ്ടാം തവണയും ബഹിരാകാശത്തേക്കു പറന്നുയർന്നു.

21:23, 17 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

കല്പന എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കല്പന (വിവക്ഷകൾ) എന്ന താൾ കാണുക. കല്പന (വിവക്ഷകൾ)
കൽപന ചാവ്‌ല
നാസ ബഹിരാകാശസഞ്ചാരി
ജനനംജൂലൈ 1, 1961
കർണാൽ, ഹരിയാന, ഇന്ത്യ
മരണംഫെബ്രുവരി 1, 2003(2003-02-01) (പ്രായം 41)
ടെക്സസിനു മുകളിൽ
മുൻ തൊഴിൽ
ഗവേഷണ ശാസ്ത്രജ്ഞ
ബഹിരാകാശത്ത് ചെലവഴിച്ച സമയം
31ദിവസം 14മണിക്കൂർ 54മിനിറ്റ്
തിരഞ്ഞെടുക്കപ്പെട്ടത്1994 നാസ ഗ്രൂപ്പ്
ദൗത്യങ്ങൾSTS-87, STS-107
ദൗത്യമുദ്ര
അവാർഡുകൾCongressional Space Medal of Honor

ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യത്തെ ഇന്ത്യൻ വംശജയാണ് കൽ‌പനാ ചാവ്‌ല (Kalpana Chawla,ജൂലൈ 1, 1961 - ഫെബ്രുവരി 1, 2003) . ഇന്ത്യയിൽ ജനിച്ച് അമേരിക്കൻ പൗരത്വമെടുത്ത കൽ‌പന, 2003ലെ കൊളംബിയ ബഹിരാകാശ വാഹന ദുരന്തത്തിൽ മരണമടഞ്ഞു. 1997ലും നാസയുടെ ബഹിരാകാശ യാത്രയിൽ അംഗമായിരുന്നു.

ജീവിതരേഖ

ഹരിയാനയിലെ കർണാലിലാണ് കൽ‌പന ജനിച്ചത്. കർണാലിലെ ടഗോർ ബാൽ നികേതനിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. 1982-ൽ പഞ്ചാബ് എൻ‌ജിനീയറിങ് കോളജിൽ നിന്ന് എയറോനോട്ടിക്കൽ എൻ‌ജിനീയറിങ്ങിൽ ബിരുദമെടുത്തു. തന്റെ കോളജിൽ നിന്ന് ഈ വിഷയത്തിൽ ബിരുദമെടുത്ത ഒരേയൊരു വനിതയായിരുന്നു കൽ‌പന. ആകാശകൌതുകങ്ങളോടുള്ള അദമ്യമായ അഭിനിവേശമായിരുന്നു മറ്റാരും തിരഞ്ഞെടുക്കാത്ത വഴിയിലൂടെ സഞ്ചരിക്കാൻ കൽ‌പനയെ പ്രേരിപ്പിച്ചത്. ബിരുദാനന്തര ബിരുദ പഠനത്തിന് അമേരിക്കയിലെത്തിയ കൽ‌പന ആർളിംഗ്‌ടണിലെ ടെക്സാസ് സർവ്വകലാശാലയിൽ ചേർന്നു. 1984-ൽ എയറോസ്പേസ് എൻ‌ജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടി. 1986-ൽ സയൻ‌സിൽ രണ്ടാമതൊരു ബിരുദംകൂടി കരസ്ഥമാക്കി. 1988-ൽ കൊളറാഡോ സർവ്വകലാശാലയിൽ നിന്ന് ഗവേഷണ ബിരുദവും(പി‌എച്ച്‌ഡി). അതേ വർഷം നാസയുടെ കാലിഫോർണിയയിലുള്ള ഗവേഷണ കേന്ദ്രത്തിൽ ജോലിക്കു ചേർന്നു.

അമേരിക്കയിലെത്തിയ ശേഷം എല്ലാത്തരം വിമാനങ്ങളും പറത്താൻ കൽ‌പന വൈദഗ്ദ്ധ്യം നേടി. വിമാനങ്ങളോടുള്ള ഈ അടങ്ങാത്ത സൗഹൃദം അവളുടെ ജീവിതത്തെ ഒരു വൈമാനികനുമായി അടുപ്പിച്ചു. ജീൻ പിയറി ഹാരിസൺ അങ്ങനെ കൽ‌പനയുടെ ജീവിത പങ്കാളിയായി. വൈമാനിക പരിശീലകനും സാങ്കേതിക എഴുത്തുകാരനുമായിരുന്നു ഹാരിസൺ.

ബഹിരാകാശ യാത്രകൾ

എസ് ടി എസ്-87 യാത്രാ സംഘത്തിനൊപ്പം കൽ‌പന.

1995-ൽ നാസയുടെ ബഹിരാകാശfrgetergergghh ഗവേഷണ സംഘത്തിൽ അംഗമായതോടെ തന്റെ എക്കാലത്തെയും സ്വപ്നമായ ബഹിരാകാശ യാത്രയിലേക്കുള്ള വാതിലുകൾ കൽ‌പനയ്ക്കു മുമ്പിൽ തുറന്നു. കൊളംബിയ എന്ന ബഹിരാകാശ വാഹന ദൌത്യത്തിൽ അംഗമാകാൻ പ്രതീക്ഷയോടെ അപേക്ഷ നൽകി. വിദ്യാഭ്യാസ പശ്ചാത്തലം, വിമാ‍നം പറത്തുന്നതിലുള്ള വൈദഗ്ദ്ധ്യം, അസാധാരണ ശാരീരിക ക്ഷമത എന്നീ ഘടകങ്ങൾ പരിഗണിച്ച് നാസ 1996-ൽ കൽ‌പനയെയും ബഹിരാകാശ യാത്രാ സംഘത്തിൽ അംഗമാക്കി.

ആദ്യയാത്ര

നാസയുടെ എസ് ടി എസ്-87 എന്ന ബഹിരാകാശ ദൌത്യത്തിന്റെ ഭാഗമായായിരുന്നു കൽ‌പനയുടെ ആദ്യ ശൂന്യാകാശ യാത്ര. കൊളംബിയ ബഹിരാകാശ വാഹനം എന്ന ബഹിരാകാശ വാഹനത്തിൽ 1997 നവംബർ 19ന് അഞ്ച് സഹഗവേഷകർക്കൊപ്പം അവൾ ചരിത്രത്തിലേക്ക് പറന്നുയർന്നു. ഇന്ത്യയിൽ ജനിച്ചവരിൽ കൽ‌പനയ്ക്കു മുമ്പ് രാകേഷ് ശർമ്മ മാത്രമേ ബഹിരാകാശ യാത്ര നടത്തിയിട്ടുള്ളു. എന്നാൽ അമേരിക്കൻ പൗരത്വമെടുത്ത് അമേരിക്കയെ പ്രതിനിധീകരിച്ചുതന്നെയാണ് കൽ‌പന ചരിത്രം കുറിച്ചത്. രാകേഷ് ശർമ്മയാകട്ടെ സോവിയറ്റ് യൂണിയന്റെ ബഹിരാകാശ വാഹനത്തിലാണ് സഞ്ചരിച്ചതെങ്കിലും ഇന്ത്യയെയാണു പ്രതിനിധീകരിച്ചത്.

ആദ്യയാത്രയിൽ 375 മണിക്കൂറുകളോളം കൽ‌പന ബഹിരാകാശത്തു ചിലവഴിച്ചു. 65 ലക്ഷം മൈൽ ദൂരം താണ്ടി. ഇതിനിടയിൽ സൂര്യന്റെ ഉപരിതല താപത്തെപ്പറ്റിയുള്ള ഗവേഷണങ്ങൾക്കായി നാസ വികസിപ്പിച്ച സ്പാർട്ടൻ 204 എന്ന കൃത്രിമ ഉപഗ്രഹത്തെ ഭ്രമണ പഥത്തിലെത്തിക്കാനും അവർ നിയുക്തയായി. എന്നാ‍ൽ ഇവിടെ സംഭവിച്ച പിഴവുകൾ മൂലം ഉപഗ്രഹം ഗതിമാറിപ്പോയിരുന്നു. ഇതേത്തുടർന്ന് സ്പാർട്ടനെ നേർഗതിയിലാക്കാൻ സഹയാത്രികരാ‍യ വിൻ‌സ്റ്റൺ സ്കോട്ടിനും താക്കോ ദോയിക്കും ശൂന്യാകാശ നടത്തമെന്ന വിഷമകരമായ ദൌത്യമേറ്റെടുക്കേണ്ടി വന്നു. കൽ‌പന വരുത്തിയ പിഴവായി തുടക്കത്തിൽ കരുതപ്പെട്ടെങ്കിലും അഞ്ചുമാസമെടുത്ത് നാസ നടത്തിയ അന്വേഷണത്തിൽ സോഫ്റ്റ്‌വെയർ ഇന്റർഫേസിലെ പിഴവുകളായിരുന്നു യഥാർഥവില്ലൻ. നാസ കൽ‌പനയെ കുറ്റ വിമുക്തയാക്കുകയും ചെയ്തു.

കൊളംബിയ ദുരന്തം

കൊളംബിയ ദുരന്തത്തിനു മുൻ‌പ് ബഹിരാകാശത്തു വച്ചെടുത്ത ചിത്രത്തിൽ കൽ‌പന സഹയാത്രികർക്കൊപ്പം. ദുരന്തത്തിൽ ഏഴു പേരും മരിച്ചു.

ആദ്യയാത്രയിൽ തന്റേതല്ലാത്ത പിഴവുകളുടെ പേരിൽ ഒട്ടേറെ വിമർശനങ്ങൾ കേട്ടെങ്കിലും അതൊന്നും കൽ‌പനയെ തളർത്തിയില്ല. അവരുടെ കഴിവുകൾക്ക് അടിവരയിടാനെന്നോണം എസ് ടി എസ് 107 എന്ന ബഹിരാകാശ ദൌത്യത്തിലും നാസ കൽ‌പനയെ അംഗമാക്കി. 2000-ൽ ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും യാത്ര നടത്തേണ്ട കൊളംബിയയിൽ അടിക്കടി പിഴവുകൾ കണ്ടെത്തിയതിനാൽ ദൌത്യം 2003 വരെ നീണ്ടു. ഒടുവിൽ 2003 ജനുവരി 16ന് കൽ‌പന രണ്ടാം തവണയും ബഹിരാകാശത്തേക്കു പറന്നുയർന്നു.

ആറു പേർക്കൊപ്പമായിരുന്നു കൽ‌പനയുടെ രണ്ടാമത്തെ ബഹിരാകാശ യാത്ര. ബഹിരാകാശത്തിൽ അനുഭവപ്പെടുന്ന ഭാരമില്ലായ്മയെപ്പറ്റിയുള്ള ഗവേഷണമായിരുന്നു അവരുടെ ദൌത്യം. ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷയ്ക്കുവേണ്ടിയായിരുന്നു നാസ ഈ പഠനം നടത്തിയത്. എന്നാൽ വിധിവൈപരീത്യമെന്നു പറയട്ടെ സുപ്രാധാനമായ ഈ ഗവേഷണത്തിൽ പങ്കാളികളായ ആകാശചാരികൾക്ക് പിന്നീടൊരിക്കലും ബഹിരാകാശ യാത്ര നടത്താനായില്ല.

പതിനേഴു ദിവസത്തെ ഗവേഷണങ്ങൾക്കു ശേഷം 2003 ഫെബ്രുവരി ഒന്നിന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ തിരിച്ചിറങ്ങാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോൾ കൊളംബിയ ചിന്നിച്ചിതറി. കൽ‌പനയടക്കം ഏഴു ബഹിരാകാശ സഞ്ചാരികളും ദുരന്തത്തിൽ മരണമടഞ്ഞു. ഭൌമമണ്ഡലത്തിലേക്കു പ്രവേശിച്ചയുടൻ കൊളംബിയ പൊട്ടിത്തെറിക്കുകയായിരുന്നു. വിക്ഷേപണ സമയത്തു തന്നെ സംഭവിച്ച ചില സാങ്കേതിക തകരാറുകളായിരുന്നു ദുരന്തത്തിനു കാരണമായതെന്ന് പിന്നീട് കണ്ടെത്തി.

ആദ്യയാത്രയിൽ കൽ‌പന വരുത്തിയ പിഴവുകളാണ് കൊളംബിയ പൊട്ടിത്തെറിക്കാൻ കാരണമായതെന്ന മട്ടിലുള്ള റിപ്പോർട്ടുകൾ ദുരന്തത്തിനുശേഷം ഏതാനും വാർത്താ മാധ്യമങ്ങളിൽ വന്നിരുന്നു. അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാർ ഇത്തരം പ്രചരണങ്ങളിൽ പ്രതിഷേധിക്കുകയും ചെയ്തു. എന്നാൽ നാസ കൽ‌പനയെ അസാധാരണയായ ബഹിരാകാശ സഞ്ചാരി എന്നു വിശേഷിപ്പിച്ച് കൽ‌പനയോട് ആദരവു പ്രകടിപ്പിക്കുകയാണു ചെയ്തത്.

വ്യക്തിവിശേഷങ്ങൾ

ഹരിയാനയിലെ ഒരു സാധാരണ ഗ്രാമത്തിലാണു ജനിച്ചു വളർന്നതെങ്കിലും അമേരിക്കയിലെത്തിയശേഷം കൽ‌പൻ അമേരിക്കൻ ജീവിത ശൈലിയാണ് പിന്തുടർന്നത്. ഇന്ത്യൻ ബന്ധം ഭക്ഷണത്തിലും സംഗീതത്തിലും മാത്രമൊതുങ്ങി. തികഞ്ഞ സസ്യാഹാരിയായിരുന്നു അവൾ. ആത്മീയത കലർന്ന സംഗീതത്തോടായിരുന്നു അഭിനിവേശം. അവസാന യാത്രയിൽ കയ്യിലെടുത്ത സംഗീത ആൽബങ്ങൾക്കൊപ്പം രവി ശങ്കറിന്റെ സിത്താർ രാഗങ്ങളുമുണ്ടായിരുന്നു. പക്ഷിനിരീക്ഷണം, വിമാനം പറത്തൽ, വായന ഇവയൊക്കെയായിരുന്നു കൽ‌പനയുടെ ഇഷ്ട വിനോദങ്ങൾ

ഇതും കാണുക

ഇന്ത്യൻ വംശജരായ ബഹിരാകാശസഞ്ചാരികൾ

നുറുങ്ങുകൾ

  • കാലാവസ്ഥാ പഠനങ്ങൾക്കായുള്ള ഇന്ത്യയുടെ മെറ്റ്സാറ്റ് ഉപഗ്രഹ പരമ്പരകൾക്ക് കൽ‌പനയുടെ പേരാണു നൽകിയിരിക്കുന്നത്. കൊളംബിയ ദുരന്തത്തിന് മുമ്പ് ഭ്രമണ പഥത്തിലെത്തിയ മെറ്റ്സാറ്റ് -1 കൽ‌പന-1 എന്നു പുനർനാമകരണം ചെയ്തു. കൽ‌പന-2 2007ൽ ഭ്രമണ പഥത്തിലെത്തിക്കുമെന്നാണു കരുതപ്പെടുന്നത്.
  • ന്യൂയോർക്ക് നഗരത്തിലെ പ്രധാന വഴികളിലൊന്നായ 74th Streetന്റെ ഒരു ഭാഗം (ജാക്ക്സൺ ഹെയ്റ്റ്സ് ഭാഗം) കൽ‌പനയുടെ ബഹുമാനാർത്ഥം 74th Street Kalpana Chawla Way എന്നാക്കിമാറ്റിയിട്ടുണ്ട്.[1]
അവലംബം
"https://ml.wikipedia.org/w/index.php?title=കൽപന_ചൗള&oldid=1611243" എന്ന താളിൽനിന്ന് ശേഖരിച്ചത്