"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 219: വരി 219:


അങ്ങനെയല്ല. Exceptions-നു വേണ്ടിയാണ് പ്രത്യേക ശ്രദ്ധേയതാനയം സൃഷ്ടിക്കേണ്ടത്. നിലവിലുള്ള നയങ്ങൾ പ്രകാരം ശ്രദ്ധേയതയുണ്ടെന്നു തോന്നുന്നില്ല. (ആ വർഗത്തിലുള്ള മിക്ക ലേഖനങ്ങൾക്കും). അതുകൊണ്ട് നീക്കം ചെയ്യുക. ഇവയ്ക്ക് ശ്രദ്ധേയത കൽപ്പിക്കാമെന്ന് പുതിയ നയങ്ങളെന്തെങ്കിലും ഭാവിയിൽ വന്നാൽ മാത്രം അപ്പോൾ ലേഖനങ്ങൾ ചേർത്താൽ മതി. --[[ഉപയോക്താവ്:Daredevil Duckling|Daredevil Duckling]] ([[ഉപയോക്താവിന്റെ സംവാദം:Daredevil Duckling|സംവാദം]]) 10:31, 11 ജനുവരി 2013 (UTC)
അങ്ങനെയല്ല. Exceptions-നു വേണ്ടിയാണ് പ്രത്യേക ശ്രദ്ധേയതാനയം സൃഷ്ടിക്കേണ്ടത്. നിലവിലുള്ള നയങ്ങൾ പ്രകാരം ശ്രദ്ധേയതയുണ്ടെന്നു തോന്നുന്നില്ല. (ആ വർഗത്തിലുള്ള മിക്ക ലേഖനങ്ങൾക്കും). അതുകൊണ്ട് നീക്കം ചെയ്യുക. ഇവയ്ക്ക് ശ്രദ്ധേയത കൽപ്പിക്കാമെന്ന് പുതിയ നയങ്ങളെന്തെങ്കിലും ഭാവിയിൽ വന്നാൽ മാത്രം അപ്പോൾ ലേഖനങ്ങൾ ചേർത്താൽ മതി. --[[ഉപയോക്താവ്:Daredevil Duckling|Daredevil Duckling]] ([[ഉപയോക്താവിന്റെ സംവാദം:Daredevil Duckling|സംവാദം]]) 10:31, 11 ജനുവരി 2013 (UTC)
{{പ്രതികൂലം}} ഒഴിവാക്കരുത് ഈ ലേഖനം.--[[ഉപയോക്താവ്:Bhoomika|Bhoomika]] ([[ഉപയോക്താവിന്റെ സംവാദം:Bhoomika|സംവാദം]]) 07:15, 12 ജനുവരി 2013 (UTC)

{{പ്രതികൂലം}} ലേഖനം നീക്കം ചെയ്യുന്നതിനെ ശക്തമായി എതിർക്കുന്നു. ആനകളെ നാട്ടിൽ വളർത്തുന്നതിനോടു് പരിപൂർണ്ണമായി യോജിപ്പില്ല. അവയോടു ക്രൂരമായി പെരുമാറുന്നതിനോടും യോജിപ്പില്ല. പക്ഷേ എന്റെ സ്വന്തം വ്യക്തിപരമായ പരിഗണനകൾക്കനുസരിച്ച് വിക്കിപീഡിയയിൽ ലേഖനങ്ങൾ വരുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നതിൽ അശേഷം യോജിപ്പില്ല എന്നതാണു് പരമപ്രധാനം.
{{പ്രതികൂലം}} ലേഖനം നീക്കം ചെയ്യുന്നതിനെ ശക്തമായി എതിർക്കുന്നു. ആനകളെ നാട്ടിൽ വളർത്തുന്നതിനോടു് പരിപൂർണ്ണമായി യോജിപ്പില്ല. അവയോടു ക്രൂരമായി പെരുമാറുന്നതിനോടും യോജിപ്പില്ല. പക്ഷേ എന്റെ സ്വന്തം വ്യക്തിപരമായ പരിഗണനകൾക്കനുസരിച്ച് വിക്കിപീഡിയയിൽ ലേഖനങ്ങൾ വരുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നതിൽ അശേഷം യോജിപ്പില്ല എന്നതാണു് പരമപ്രധാനം.
:നാട്ടിൽ വളർത്തുന്ന ആനകളും അവയെക്കുറിച്ചുള്ള വിവരങ്ങളും കേരളത്തിലെ ജനതയ്ക്കു് എന്നും താല്പര്യവും പൊതുശ്രദ്ധയുമുള്ള വിഷയങ്ങളാണു്. കഴിയുമെങ്കിൽ ഇത്തരം എല്ലാ ആനകളെക്കുറിച്ചും വിക്കിപീഡിയയിൽ നിഷ്പക്ഷവും ആധികാരികവുമായ വിവരങ്ങൾ ചേർത്ത (ഒറ്റയ്ക്കോ ഒരുമിച്ചതോ ആയ) ലേഖനങ്ങൾ വരികയാണു വേണ്ടതു്. (അവയിൽ ഓരോ ആനകൾക്കെതിരെയും നടന്ന / നടക്കുന്ന ക്രൂരസംഭവങ്ങളും തെളിവോടെ ഉൾപ്പെടുത്താം.) വീട്ടിൽ വളർത്തുന്ന പൂച്ചയെപ്പോലെയോ പട്ടിയെപ്പോലെയോ തികച്ചും സ്വകാര്യസമ്പത്തുക്കളല്ല സമൂഹത്തിനു് ഏറെ കൗതുകമുള്ള ആനകൾ. ഒരു കാഴ്ച്ചപ്പാടിൽ നിന്നുനോക്കിയാൽ, നാട്ടിൽ ഇവയ്ക്കു കിട്ടുന്ന ശ്രദ്ധ തന്നെ, കാട്ടിലും നാട്ടിലും ഇവയുടെ വംശം ഏറെ ഗുരുതരമായ ഭീഷണികളില്ലാതെ നിലനിന്നുപോകുന്നതിനു് ഒരു കാരണമാണു്.
:നാട്ടിൽ വളർത്തുന്ന ആനകളും അവയെക്കുറിച്ചുള്ള വിവരങ്ങളും കേരളത്തിലെ ജനതയ്ക്കു് എന്നും താല്പര്യവും പൊതുശ്രദ്ധയുമുള്ള വിഷയങ്ങളാണു്. കഴിയുമെങ്കിൽ ഇത്തരം എല്ലാ ആനകളെക്കുറിച്ചും വിക്കിപീഡിയയിൽ നിഷ്പക്ഷവും ആധികാരികവുമായ വിവരങ്ങൾ ചേർത്ത (ഒറ്റയ്ക്കോ ഒരുമിച്ചതോ ആയ) ലേഖനങ്ങൾ വരികയാണു വേണ്ടതു്. (അവയിൽ ഓരോ ആനകൾക്കെതിരെയും നടന്ന / നടക്കുന്ന ക്രൂരസംഭവങ്ങളും തെളിവോടെ ഉൾപ്പെടുത്താം.) വീട്ടിൽ വളർത്തുന്ന പൂച്ചയെപ്പോലെയോ പട്ടിയെപ്പോലെയോ തികച്ചും സ്വകാര്യസമ്പത്തുക്കളല്ല സമൂഹത്തിനു് ഏറെ കൗതുകമുള്ള ആനകൾ. ഒരു കാഴ്ച്ചപ്പാടിൽ നിന്നുനോക്കിയാൽ, നാട്ടിൽ ഇവയ്ക്കു കിട്ടുന്ന ശ്രദ്ധ തന്നെ, കാട്ടിലും നാട്ടിലും ഇവയുടെ വംശം ഏറെ ഗുരുതരമായ ഭീഷണികളില്ലാതെ നിലനിന്നുപോകുന്നതിനു് ഒരു കാരണമാണു്.

07:15, 12 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം


1. ഒരു ലേഖനം മായ്ക്കലിനായി നാമനിർദ്ദേശിക്കുന്നത് എങ്ങനെ?
1. വിക്കിപീഡിയയുടെ ഒഴിവാക്കൽ നയം അനുസരിച്ച് ലേഖനം ഒഴിവാക്കാൻ നിർദ്ദേശിക്കാവുന്നതാണോ എന്ന് ഉറപ്പുവരുത്തുക.

2. നീക്കം ചെയ്യേണ്ട ലേഖനത്തിൽ ഏറ്റവും മുകളിലായി {{മായ്ക്കുക}} എന്ന് ചേർത്ത് താൾ സേവ് ചെയ്യുക.

3. സേവ് ചെയ്ത ശേഷം വരുന്ന താളിലെ ചുവപ്പു നിറത്തിലുള്ള ഈ ലേഖനത്തിന്റെ വിവരണത്തിൽ എന്ന കണ്ണിയിൽ ഞെക്കി തുറന്നു വരുന്ന താളിലേക്ക് {{ബദൽ:മായ്ക്കുക/നിർദ്ദേശം |ലേഖനം=താളിന്റെ തലക്കെട്ട് |കാരണം=ശ്രദ്ധേയതയില്ല.--~~~~}} എന്ന് ചേർത്ത് കാരണം രേഖപ്പെടുത്തി താൾ സേവ് ചെയ്യുക.

4. ശേഷം ഈ താളിൽ ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങളുടെ പട്ടിക എന്നതിനു നേരെയുള്ള 'മൂലരൂപം തിരുത്തുക' എന്നതിൽ ക്ലിക്കുചെയ്ത് {{വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ലേഖനത്തിന്റെ പേര്}} എന്നു ഏറ്റവും മുകളിൽ ചേർത്ത് താൾ സേവ് ചെയ്യുക. ഇവിടെ ലേഖനത്തിന്റെ പേരു് എന്നതിനു പകരം ലേഖനത്തിന്റെ യഥാർത്ഥ പേരു നൽകുക.

2. പ്രസ്തുത താൾ നിലനിർത്തപ്പെടേണ്ടതാണെന്ന് തോന്നുകയാണെങ്കിൽ ലേഖന രക്ഷാസംഘത്തിന്റെ സഹായം തേടുകയോ, പ്രസ്തുത താൾ നിലനിർത്താൻ താത്പര്യമുണ്ടെന്ന് കരുതുന്ന അല്ലെങ്കിൽ സഹായം ലഭിച്ചേക്കാവുന്ന ഉപയോക്താക്കളെയോ വിവരം അറിയിക്കുക.

3. ലേഖനം രക്ഷിക്കാൻ നിർദ്ദേശിക്കുന്നതിനു മുൻപ് പ്രസ്തുതലേഖനം രക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ അനുസരിച്ചുള്ളവയാണെന്ന് ഉറപ്പുവരുത്തുക.

4. തീരുമാനമെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
1. അതിവേഗം നീക്കം ചെയ്യാനുള്ള കാരണങ്ങളില്ലെങ്കിൽ ഈ താളിൽ ഉൾപ്പെടുത്തിയ ലേഖനങ്ങൾ നീക്കം ചെയ്യുന്നതിനു മുൻപായി കുറഞ്ഞത് 7 ദിവസമെങ്കിലും സമയം അനുവദിക്കേണ്ടതാണ്‌.

2. ഒരു ലേഖനം ഒഴിവാക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമായാൽ {{Afd top|'''നിലനിർത്തി'''/'''നീക്കം ചെയ്തു'''}} --~~~~ എന്നു താളിന്റെ മുകളിലും {{Afd bottom}} എന്നു താളിന്റെ ഏറ്റവും താഴെയും ചേർത്ത് താൾ സേവ് ചെയ്യുക. ശേഷം ആ താളിന്റെ കണ്ണി ഇവിടെ നിന്ന് നീക്കി പത്തായത്തിലേക്ക് മാറ്റുക. ഉദാഹരണത്തിനു നീക്കം ചെയ്യാൻ നിർദ്ദേശിച്ച ലേഖനം കേരളം ആണെങ്കിൽ തീരുമാനം മുകളിൽ സൂചിപ്പിച്ച പോലെ [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കേരളം]] എന്ന താളിൽ ചേർത്ത് തുടർന്ന് ആ താളിന്റെ കണ്ണി [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പത്തായം/{{മാസം}} {{വർഷം}}]] എന്ന താളിലേക്ക് മാറ്റുക.

3. നീക്കം ചെയ്ത താളുകളുടെ സംവാദം താൾ നയം അനുസരിച്ച് ശേഖരിക്കുക.

4. നിലനിർത്തിയ/ലയിപ്പിച്ച ലേഖനത്തിന്റെ സംവാദതാളിൽ ഏറ്റവും മുകളിലായി {{Old AfD multi| date = വർഷം, മാസം ദിവസം| result = '''നിലനിർത്തി'''/'''ലയിപ്പിച്ചു'''}} എന്നു ചേർക്കുക. ഉദാഹരണത്തിനു 2013 മേയ് 30 ന് നീക്കം ചെയ്യാൻ നിർദ്ദേശിച്ച ലേഖനത്തിന്റെ സംവാദതാളിൽ {{Old AfD multi| date= 2013, മേയ് 30 | result = '''നിലനിർത്തി'''}} എന്നു ചേർക്കുക.

5. ജീവിച്ചിരിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള ലേഖനങ്ങൾ മായ്ക്കുകയാണെങ്കിൽ മായ്ക്കൽ ചർച്ചയടങ്ങിയ താൾ __NOINDEX__ ഉപയോഗിച്ച് സർച്ച് എഞ്ചിനുകളിൽ നിന്ന് മറയ്ക്കുക.

ഇതും കാണുക:

വിവിധ നാമമേഖലകളിൽ നിന്നും ഒഴിവാക്കാൻ സാദ്ധ്യതയുള്ള താളുകളുടെ ചർച്ചകൾ
ലേഖനം പ്രമാണം ഫലകം വർഗ്ഗം പലവക
സംവാദം പ്രമാണത്തിന്റെ സംവാദം ഫലകത്തിന്റെ സംവാദം വർഗ്ഗത്തിന്റെ സംവാദം പലവക സംവാദം
       
നിലവറ
സംവാദ നിലവറ
1 -  2 -  3 -  4 -  5 -  6 -  7 -  8 -  9 -  10 -  11 -  12 -  13 -  14 -  15 -  16 -  17 -  18 -  19 -  20 -  21 -  22 -  23 -  ... (100 വരെ)



വസ്തു കൈമാറ്റം

വിജ്ഞാനകോശസ്വഭാവമില്ല Vssun (സംവാദം) 02:45, 14 ഓഗസ്റ്റ് 2012 (UTC) [മറുപടി]

  • എതിർക്കുന്നു എവിടെനിന്നെങ്കിലും നേരേ പകർത്തിയെഴുതിയതല്ലെങ്കിൽ ഈ ലേഖനം സ്വൽപ്പം കഷ്ടപ്പെട്ടുതന്നെ വിക്കിഫൈ ചെയ്യുകയാണു വേണ്ടതു്. സാമാന്യജനത വിക്കിപീഡിയയിൽ വന്നെത്തിച്ചുനോക്കുന്നതു് അവർക്കാവശ്യമുള്ള വല്ലതും അറിയാനാണു്. അത്തരം അറിവുകളുടെ സഞ്ചയം വിജ്ഞാനകോശം എന്നും ആ സഞ്ചയത്തിന്റെ സ്വഭാവം വിജ്ഞാനകോശസ്വഭാവം എന്നും അറിയപ്പെടുന്നു. വിശ്വപ്രഭ ViswaPrabha Talk 00:25, 16 ഓഗസ്റ്റ് 2012 (UTC)[മറുപടി]
വിക്കിപാഠശാലയ്ക്കവും കൂടുതൽ അനുയോജ്യം.--KG (കിരൺ) 04:18, 16 ഓഗസ്റ്റ് 2012 (UTC)[മറുപടി]
  • എതിർക്കുന്നു - തലയിലെഴുത്ത് അവിടെ കിടക്കട്ടേ . 'വിജ്ഞാനകോശസ്വഭാവം ' ഇല്ലാത്തതാണോ. എങ്കിൽ ആവാക്കിന്റെ അർത്ഥം ആരും അറിയാതെ ആരോ മാറ്റിയിരിക്കുന്നു - ബിനു (സംവാദം) 05:14, 16 ഓഗസ്റ്റ് 2012 (UTC)[മറുപടി]
  • നിഷ്പക്ഷം ലേഖനത്തിന്റെ പേര് വസ്തു കൈമാറ്റ നിയമം എന്നാക്കി മാറ്റി ഇതു നില നിർത്താൻ കഴിയില്ലെ..?? ഇംഗ്ലീഷ് വിക്കിയിൽ സമാനമായ ഒരു ലേഖനം (Property law) നിലവിലുണ്ട് --ഹരി (സംവാദം) 14:37, 25 ഓഗസ്റ്റ് 2012 (UTC)[മറുപടി]
കുറച്ചു വിജ്ഞാനകരമല്ലാത്ത വിവരങ്ങൾ ഒഴിവാക്കുകയും പുതിയ വിവരങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തു. നിലനിർത്താമെന്നു കരുതുന്നു. എങ്കിൽ സ്വത്ത് കൈമാറ്റ നിയമം എന്നതിലേക്കു ലയിപ്പിക്കാം. സ്വത്ത് കൈമാറ്റ നിയമത്തിനു ഇപ്പോൾ ഇന്റർവിക്കിയും നിലവിലില്ല. ഈ താളിൽ ഇന്റർവിക്കിയുണ്ട്.--റോജി പാലാ (സംവാദം) 09:22, 28 സെപ്റ്റംബർ 2012 (UTC)[മറുപടി]
സ്വത്ത് കൈമാറ്റ നിയമം എന്നതിലേക്ക് ലയിപ്പിക്കാം ഇന്റർവിക്കി സഹിതം. --എഴുത്തുകാരി സംവാദം 08:43, 30 നവംബർ 2012 (UTC)[മറുപടി]

കണ്വാതീർത്ഥ ബീച്ച് റിസോർട്ട്

ശ്രദ്ധേയതയില്ല. ബീച്ച് റിസോർട്ടുകൾക്ക് ശ്രദ്ധേയതയുണ്ടോ? --കല്ലുപുരയ്ക്കൻ Kallupurakkan 16:40, 5 ഒക്ടോബർ 2012 (UTC)[മറുപടി]

ബീച്ചോ റിസോർട്ടോ?--റോജി പാലാ (സംവാദം) 17:53, 5 ഒക്ടോബർ 2012 (UTC)[മറുപടി]
റിസോർട്ട് എന്ന് പേരിൽ ഉള്ള ഒരു ബീച്ച് ആണെന്നാണ് വെബ്സൈറ്റിൽ നിന്ന് മനസ്സിലാകുന്നത്. http://kasargod.nic.in/index_main.htm എന്ന താളിൽ Tourism എന്നതിനുകീഴെയുള്ള Places of Interest എന്ന ഭാഗം കാണുക. --ശ്രീജിത്ത് കെ (സം‌വാദം) 17:58, 5 ഒക്ടോബർ 2012 (UTC)[മറുപടി]

അക്ഷേത്രം

നിഘണ്ടുവിന് യോജിച്ച ഉള്ളടക്കം --റസിമാൻ ടി വി 10:32, 8 ഒക്ടോബർ 2012 (UTC)[മറുപടി]

ലേഖനത്തിലെ രണ്ടാമത്തെ ഖണ്ഡികയിൽ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു. ഗർഭം ധരിക്കുന്ന സ്ത്രീയെ ക്ഷേത്രമായും ബീജാധാനം ചെയ്യുന്ന പുരുഷനെ ആ ക്ഷേത്രത്തിന്റെ ഉടമസ്ഥനായും കല്പിക്കാറുണ്ട്. സന്താനത്തിന്റെ ജാതി നിർണയിക്കുമ്പോൾ മാതാവും പിതാവും ഒരേ വർണത്തിൽ പെട്ടവരല്ലെങ്കിൽ പൂർവയുഗങ്ങളിൽ ബീജപ്രാധാന്യവും പില്ക്കാലത്തു ക്ഷേത്രപ്രാധാന്യവും അനുസരിച്ച് തീർപ്പു കല്പിച്ചു വന്നിട്ടുണ്ട്. ക്ഷേത്രത്തിന്റെ അതായത് മാതാവിന്റെ ജാതി മാത്രമേ നിരാക്ഷേപമായി ഗ്രഹിക്കുവാൻ സാധിക്കൂ എന്നതുകൊണ്ട് സന്തതി മാതാവിന്റെ ജാതിയിൽ പെട്ടതായി കരുതുകയാണ് യുക്തം എന്നു കുമാരിലഭട്ടൻ അഭിപ്രായപ്പെട്ടിരിക്കുന്നു. ഈ അഭിപ്രായം അതിലുണ്ടായിരുന്നതുകൊണ്ടാണ് ലേഖനം ഉൾപ്പെടുത്തിയത്. ഇന്നു നാം അച്ഛന്റെ ജാതിയാണല്ലോ സാധാരണമായി കുഞ്ഞിന്റെ ജാതിയായി കണക്കാക്കുന്നത്. അതിനാൽ കുമാരിഭട്ടന്റെ അഭിപ്രായം അറിഞ്ഞിരിക്കേണ്ടത് ഒരാവശ്യമായി എനിക്കു തോന്നി. --Babug** (സംവാദം) 11:45, 8 ഒക്ടോബർ 2012 (UTC)[മറുപടി]

അത് ജാതിയെക്കുറിച്ചുള്ള ഏതെങ്കിലും ലേഖനത്തിലല്ലേ ബാബുജീ ചേർക്കേണ്ടത്? -- റസിമാൻ ടി വി 12:17, 8 ഒക്ടോബർ 2012 (UTC)[മറുപടി]
ബാബുജി, ഇതിനെ ചാതുർവർണ്ണ്യം പേജിൽ ലയിപ്പിക്കുന്നതാണ് ഉചിതം. Sahir 12:39, 8 ഒക്ടോബർ 2012 (UTC)[മറുപടി]

ചാതുർവർണ്ണ്യത്തിലെ യോജിപ്പ് ഒന്നു വിവരിക്കാമോ--Roshan (സംവാദം) 08:53, 19 ഒക്ടോബർ 2012 (UTC)[മറുപടി]

നിഘണ്ഡുവിലേക്ക് നീക്കി എന്ന് സംവാദത്താളിൽ കാണുന്നു -- റസിമാൻ ടി വി 14:40, 25 ഡിസംബർ 2012 (UTC)[മറുപടി]

ഇന്ത്യൻ രാഷ്ട്രീയത്തിലെ കുടുംബബന്ധങ്ങൾ

വിജ്ഞാനകോശസ്വഭാവമില്ലെന്ന് കരുതുന്നു --റസിമാൻ ടി വി 18:32, 23 ഒക്ടോബർ 2012 (UTC)[മറുപടി]

ഇത് ഒഴിവാക്കേണ്ടതുതന്നെ--പാപ്പൂട്ടി (സംവാദം) 09:58, 26 ഒക്ടോബർ 2012 (UTC)[മറുപടി]
  • എതിർക്കുന്നുഇന്ത്യയിലെ രാഷ്ടീയകുടുംബങ്ങളെപ്പറ്റി ഒരു ലേഖനം വേണ്ടതല്ലേ

ബിനു (സംവാദം) 12:18, 29 ഒക്ടോബർ 2012 (UTC)[മറുപടി]

ഇതൊരു ലേഖനരൂപത്തില്ലല്ലോ ബിനൂ ഇപ്പോഴുള്ളത്, പട്ടികയല്ലേ. അതും യാതൊരു വിധത്തിലുള്ള പൂർണ്ണതയോ ഘടനയോ അവകാശപ്പെടാനില്ലാത്ത പട്ടിക. നെഹ്രു ഗാന്ധി കുടുംബം, കേരളത്തിലെ രാഷ്ട്രീയകുടുംബങ്ങൾ എന്നിങ്ങനെ ഘണ്ഡികകളുള്ള ഒരു ലേഖനമാക്കി മാറ്റിയാൽ നിലനിർത്താം. ഇപ്പോഴത്തെ വിജ്ഞാനകോശസ്വഭാവമില്ലാത്ത പട്ടികയോടാണ് എനിക്ക് എതിർപ്പ് -- റസിമാൻ ടി വി 18:34, 29 ഒക്ടോബർ 2012 (UTC)[മറുപടി]
പട്ടികകൾക്കു് വിജ്ഞാനകോശസ്വഭാവമില്ലെന്ന പഴഞ്ചൻ ധാരണയേയും സങ്കൽപ്പത്തേയും എക്കാലത്തും എതിർക്കുന്നു. വിജ്ഞാനം പ്രദാനം ചെയ്യുന്നതിനെല്ലാം വിക്കിപീഡിയൻ വിജ്ഞാനകോശസംസ്കാരത്തിൽ ഇടമുണ്ടാവണം. വിശ്വപ്രഭ ViswaPrabha Talk 07:44, 30 ഒക്ടോബർ 2012 (UTC)[മറുപടി]

സർവ്വവ്യാപിയായിരിക്കുക

സർവ്വവ്യാപിയായിരിക്കുക വിജ്ഞാനകോശ സ്വഭാവമില്ല. നിഘണ്ടുവിൽ ഉൾപ്പെടുത്താം. --Adv.tksujith (സംവാദം) 02:28, 12 നവംബർ 2012 (UTC)[മറുപടി]

സർവ്വവ്യാപിയായിരിക്കുക, സർവ്വജ്ഞാനിയായിരിക്കുക, സർവ്വശക്തനായിരിക്കുക ഇവയെല്ലാം കൂട്ടിച്ചേർത്ത് Attributes of God എന്ന ലേഖനമാക്കി മാറ്റാവുന്നതാണ്. ഇംഗ്ലീഷ് വിക്കിപീഡിയയിലെ ലേഖനം നോക്കുക -- റസിമാൻ ടി വി 11:46, 12 നവംബർ 2012 (UTC)[മറുപടി]
അത് നല്ല നിർദ്ദേശമാണ്. ആ ലേഖനങ്ങൾ എഴുതിയ മാന്യദേഹത്തോട് തന്നെ ഒന്ന് ആവശ്യപ്പെട്ടേക്ക്. മേൽ സൂചന അങ്ങേരുടെ ശ്രദ്ധയിലും പെടുത്തുക --Adv.tksujith (സംവാദം) 17:14, 12 നവംബർ 2012 (UTC)[മറുപടി]
ഉപയോക്താവിന്റെ താളിൽ ഈ സംവാദത്തെക്കുറിച്ച് അറിയിപ്പിട്ടിട്ടുണ്ട്. ലേഖനം മായ്ക്കാൻ നിർദ്ദേശിക്കുമ്പോൾ തന്നെ നിർദ്ദേശിക്കുന്നയാൾ ലേഖനമെഴുതിയ ഉപയോക്താവിനെ അറിയിച്ചാൽ നന്നായിരുന്നു -- റസിമാൻ ടി വി 17:17, 12 നവംബർ 2012 (UTC)[മറുപടി]

ഹിന്ദുമതത്തിലെ ഈശ്വരസങ്കല്പം എന്ന പേരിൽ ഇപ്പോൾ ഒരു ലേഖനമുണ്ട്. അതുപോലെ, അബ്രഹാമിക (സെമറ്റിക്) മതങ്ങളിലെ ദൈവസങ്കല്പത്തെക്കുറിച്ച് ലേഖനമില്ല. യഹൂദ-ഇസ്ലാമിക ദൈവസങ്കല്പങ്ങൾ തമ്മിൽ വലിയ വ്യത്യാസമില്ല എന്നാണ് എന്റെ അറിവ്. മുഖ്യധാരാ ക്രിസ്തീയതയിലെ ദൈവം Trinitarian ആയതു കൊണ്ട് ചെറിയ പ്രശ്നമുണ്ട്. അതുകൊണ്ട് തൽക്കാലം ചെയ്യാവുന്നത്, സ്കോപ്പ് അല്പം ചുരുക്കി, ഇസ്ലാം മതത്തിലെ ദൈവസങ്കല്പം എന്ന പേരിൽ ഒരു ലേഖനം തുടങ്ങി അതിൽ സർവ്വവ്യാപിത്വം, സർവ്വജ്ഞത്വം, സർവ്വശക്തി തുടങ്ങിയ വിശേഷണങ്ങൾ വിശദീകരിക്കുകയാണ്. ഇപ്പോൾ മൂന്നു ലേഖനങ്ങൾ തുടങ്ങിയ User മനസ്സിൽ കരുതിയതും ഇസ്ലാമിക സങ്കല്പത്തിലെ ദൈവം ആണെന്നു തോന്നുന്നു. ഇംഗ്ലീഷിൽ God in Islam എന്ന പേരിൽ ലേഖനമുണ്ട്.ജോർജുകുട്ടി (സംവാദം) 01:17, 13 നവംബർ 2012 (UTC)[മറുപടി]

ഇസ്‌ലാം മതത്തിലെ ദൈവസങ്കൽപ്പം, അല്ലാഹു എന്ന ലേഖനങ്ങൾ ഇപ്പോഴേ ഉണ്ട്. എന്നാൽ omnipresence, omniscience, omnipotence ഇവയെല്ലാം എല്ലാ സെമിറ്റിക് മതങ്ങളിലെയും ദൈവങ്ങൾക്കുള്ള പ്രോപ്പർട്ടി അല്ലേ? -- റസിമാൻ ടി വി 06:47, 13 നവംബർ 2012 (UTC)[മറുപടി]

കേളുഏട്ടൻ സ്മാരക വായനശാല

ശ്രദ്ധേയതയില്ല--റോജി പാലാ (സംവാദം) 12:41, 24 നവംബർ 2012 (UTC)[മറുപടി]

മായ്ക്കുക, ശ്രദ്ധേയതയില്ല -- റസിമാൻ ടി വി 14:07, 24 നവംബർ 2012 (UTC)[മറുപടി]
ശ്രദ്ധേയതയില്ല. (ആരാധനാലയങ്ങളെപ്പോലെ ഉദാരമായ ശ്രദ്ധേയതാനയം വായനശാലകൾക്ക് വേണമെന്ന് തോന്നലുണ്ട്) --Vssun (സംവാദം) 18:29, 24 നവംബർ 2012 (UTC)[മറുപടി]

ശ്രദ്ധേയതയുടെ കാര്യത്തിൽ ആരാധനാലയങ്ങളേക്കാൾ ഉദാരമായ നിലപാട് വായനശാലകളുടെ കാര്യത്തിൽ സ്വീകരിക്കാത്ത വിക്കിപീഡിയ നന്ദിയില്ലാത്ത ഒന്നായി തന്നെ ആളുകൾ കാണും :) --Adv.tksujith (സംവാദം) 01:52, 26 നവംബർ 2012 (UTC)[മറുപടി]

/ / വിക്കിപീഡിയ നന്ദിയില്ലാത്ത ഒന്നായി തന്നെ ആളുകൾ കാണും :)/ /

വിക്കിപീഡിയ നന്ദി കാണിക്കാനുള്ള ഇടമണോ? ഇതിനു ആവശ്യമായ ശ്രദ്ധേയത നയം രൂപീകരിക്കാൻ മുൻകൈ എടുക്കുക. --ഷിജു അലക്സ് (സംവാദം) 04:09, 26 നവംബർ 2012 (UTC)[മറുപടി]

സയ്യിദ് അബ്ദുറഹ്മാൻ ബാഖഫി തങ്ങൾ മെമ്മോറിയൽ ഹൈസ്കൂൾ, പയ്യന്നൂർ

ഇപ്പോഴുള്ള വിവരണങ്ങളിൽ നിന്നും ശ്രദ്ധേയത ലഭ്യമല്ല--റോജി പാലാ (സംവാദം) 11:51, 7 ഡിസംബർ 2012 (UTC)[മറുപടി]

മിസ്ഡ് കോൾ

ശ്രദ്ധേയത വ്യക്തമാക്കിയിട്ടില്ല --റസിമാൻ ടി വി 16:09, 11 ഡിസംബർ 2012 (UTC)[മറുപടി]

ചന്തുപ്രസാദ്.ബി

ശൂന്യം. --റംഷാദ് (സംവാദം) 11:23, 14 ഡിസംബർ 2012 (UTC)[മറുപടി]

നീക്കം ചെയ്തു കഴിഞ്ഞതാണ്.--റോജി പാലാ (സംവാദം) 10:25, 16 ഡിസംബർ 2012 (UTC)[മറുപടി]

ദേർവേസ്

ലിങ്കിൽ നിന്നുള്ള പകർപ്പ്. ഉപയോക്താവിനെ അറിയിച്ചിരുന്നു. ഈ ലേഖനസംവാദവും കാണുക--റോജി പാലാ (സംവാദം) 10:30, 16 ഡിസംബർ 2012 (UTC)[മറുപടി]

ദേർവേസ് എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക.http://oruyathra.blogspot.in/ എന്റെ തന്നെ ബ്ലോഗ്‌ ആണ്. ആദ്യമായിട്ടാണ് മലയാളം വികിപീഡിയയിൽ പോസ്റ്റ്‌ ചെയ്യുന്നത്. ഇതിന്റെ സാങ്കേതിക വശങ്ങളെ കുറിച്ച് ഒരു പിടിയുമില്ല. എന്തായാലും രണ്ടും ഞാൻ എഴുതിയതാണ്. ഇവിടെ പോസ്റ്റ്‌ ചെയ്തപ്പോൾ അവതരണ ഭാഷയിൽ ഒരു ചെറിയ വ്യത്യാസം വരുത്തി എന്ന് മാത്രം. "മായ്ക്കാൻ സാദ്ധ്യതയുള്ള ലെഖനങ്ങ"ളെന്ന ടൈറ്റിൽ മാറ്റണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. -- അരുൺ ചുള്ളിക്കൽ 12:03, 17 ഡിസംബർ 2012 (UTC)
ബ്ലോഗിൽ ഉപയോക്താവ് തന്റേത് തന്നെയാണ് വിക്കിപീഡിയ അക്കൗണ്ട് എന്ന് വ്യക്തമാക്കിയ സ്ഥിതിക്ക് ലേഖനം നിലനിർത്താമെന്ന് കരുതുന്നു -- റസിമാൻ ടി വി 13:48, 17 ഡിസംബർ 2012 (UTC)[മറുപടി]

സുജനിക രാമനുണ്ണി

സുജനിക രാമനുണ്ണി എന്ന ലേഖനം തുടങ്ങിയതും വികസിപ്പിക്കുന്നതും ഉപയോക്താവ് തന്നെയാണെന്ന് കാണുന്നു. അത് ഒരിക്കലും പ്രോത്സാഹിപ്പിക്കേണ്ട രീതിയല്ലെന്ന് കരുതുന്നു. പത്താം വാർഷികത്തിന്റെ പകിട്ടിൽ മറ്റുപല പ്രമുഖരും വിക്കിയിലേക്ക് കടന്നുവരാൻ സാദ്ധ്യതയുണ്ട്. അവരെല്ലാം അവരവരെക്കുറിച്ച് ലേഖനം തുടങ്ങഇയൽ എന്തായിരിക്കും അവസ്ഥ ? --Adv.tksujith (സംവാദം) 12:13, 20 ഡിസംബർ 2012 (UTC)[മറുപടി]

ശ്രദ്ദേയത തെളിയിച്ചാൽ ഈ മാനദണ്ഡത്തിൽ ചെറിയ ഇളവ് കൊടുക്കാവുന്നതാണ്. --ശ്രീജിത്ത് കെ (സം‌വാദം) 22:08, 20 ഡിസംബർ 2012 (UTC)[മറുപടി]

അദ്ദേഹം തന്നെ ലേഖനം മാറ്റിത്തരണമെന്ന് ഇവിടെ ഇപ്പോൾ അഭ്യർത്ഥിക്കുന്നുണ്ട്.--Adv.tksujith (സംവാദം) 11:46, 21 ഡിസംബർ 2012 (UTC)[മറുപടി]

ആത്മകഥ ആണെങ്കിൽ തന്നെയും വ്യക്തി ശ്രദ്ദേയനാണ്, അദ്യാപക അവാർഡും, സമ്പൂർണ്ണ സാക്ഷരതാപ്രവർത്തനത്തിൽ കോർഡിനേറ്റർ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. സന്തുലിതമല്ല എന്ന ഫലകം ചേർത്ത് ഒഴിവാക്കാനുള്ളത് നീക്കം ചെയ്യണം.--എഴുത്തുകാരി സംവാദം 12:45, 21 ഡിസംബർ 2012 (UTC)[മറുപടി]

പത്താം വാർഷികത്തിന്റെ പകിട്ടിൽ മറ്റുപല പ്രമുഖരും വിക്കിയിലേക്ക് കടന്നുവരാൻ സാദ്ധ്യതയുണ്ട്. അവരെല്ലാം അവരവരെക്കുറിച്ച് ലേഖനം തുടങ്ങഇയൽ എന്തായിരിക്കും അവസ്ഥ ? ശരിതന്നെ.മാത്രമല്ല പ്രത്യേകിച്ച് ഒരു സാമൂഹ്യധർമ്മവും ഈ ലേഖനം കൊണ്ട് ഇല്ലെന്ന് വീണ്ടും ആലോചിക്കുമ്പോൾ എഴുതിയ എനിക്ക് ബോധ്യപ്പെടുന്നും ഉണ്ട്. ചർച്ച അവസാനിപ്പിച്ച് ലേഖനം മായ്ക്കുക. നന്ദി.ഉപയോക്താവ്:Sujanika രാമനുണ്ണി,സുജനിക 16:52, 21 ഡിസംബർ 2012 (UTC)[മറുപടി]

ഉപയോക്താവ് തുടങ്ങിയ ലേഖനം സ്വയം മായിക്കാൻ നിർദ്ദേശിക്കാമെങ്കിലും, അതേ ഉപയോക്താവ് തുടങ്ങിയത് എന്ന കാരണത്താൽ അങ്ങനെ ചെയ്യണമെന്നില്ല(ഉപയോക്തൃതാൾ ഒഴിച്ച്). മാത്രമല്ല പ്രത്യേകിച്ച് ഒരു സാമൂഹ്യധർമ്മവും ഈ ലേഖനം കൊണ്ട് ഇല്ലെന്ന് അത് താങ്കളുടെ വ്യക്തിപരമായ അഭിപ്രായമായിമാത്രമേ കാണുവാൻ സാധിക്കുകയൊള്ളൂ. ഈ ലേഖനം നിലനിർത്താൻ വിക്കിപീഡിയ നയങ്ങൾ എതിരല്ല, മാത്രമല്ല വിക്കിപീഡിയയിൽ ഈ താളിൽ ചർച്ച ചെയ്യപ്പെടുന്നത് ലേഖനങ്ങളെ രക്ഷിച്ചെടുക്കുക എന്ന ഉത്തമലക്ഷ്യത്തിനുവേണ്ടിയാണ്. വിക്കിപീഡിയ സമൂഹത്തിലെ മറ്റു ഉപയോക്താക്കൾ അനുകൂലിക്കാതെ, വിക്കിപീഡീയയിൽ ആത്മകഥാസ്വഭാവമുള്ള താളുകൾ സൃഷ്ടിക്കുന്നതും ആത്മകഥാരചനകൾ നടത്തുന്നതും ശക്തമായി നിരുത്സാഹപ്പെടുത്തപ്പെടുത്തേണ്ടത്. അല്ലാതെ, മറ്റു വിക്കീപീഡിയർ ലേഖനത്തെ സമീപിക്കുന്നത് ശുഭകരമായാണെങ്കിൽ പിന്നെയെന്തിനു നീക്കം ചെയ്യണം. ഈ ലേഖനം നിലനിർത്താം. --എഴുത്തുകാരി സംവാദം 17:10, 21 ഡിസംബർ 2012 (UTC)[മറുപടി]
ലേഖനം ആവശ്യമായ ഭേദപ്പെടുത്തലുകളോടെ നിലനിർത്തുന്നതിനോടു് യോജിക്കുന്നു. ലേഖനപാത്രം നല്ലൊരു വിക്കിപീഡിയൻ എന്ന നിലയിൽ തന്നെ, ധാരാളം പുതിയ ഉപയോക്താക്കളെക്കൂടി വിക്കിപീഡിയയിലേക്കു കൂട്ടിക്കൊണ്ടുവരും എന്ന ശുഭപ്രതീക്ഷ പുലർത്തുന്നു. വിശ്വപ്രഭ ViswaPrabha Talk 17:34, 21 ഡിസംബർ 2012 (UTC)[മറുപടി]
പത്താം വാർഷികത്തിന്റെ പകിട്ട് പൊലിപ്പിക്കുന്നത് മറ്റ് പല പ്രമുഖരും, മുഖതയുള്ളവരും വിക്കിയിലേക്ക് കടന്നുവരാൻ വേണ്ടിത്തന്നയാണ്. ഏവർക്കും വിക്കിപീഡിയയിലേക്ക് സ്വാഗതം. --എഴുത്തുകാരി സംവാദം 17:26, 21 ഡിസംബർ 2012 (UTC)[മറുപടി]

ലേഖനത്തിൽ ഇപ്പോൾ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ലേഖനം നിലനിർത്താമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കണേ... --Adv.tksujith (സംവാദം) 17:42, 22 ഡിസംബർ 2012 (UTC)[മറുപടി]


ഇതിനു വേറിട്ടൊരു നയരൂപീകരണത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. വിക്കിപീഡിയ:ആത്മകഥ തുടങ്ങുന്നതുതന്നെ താങ്കളെക്കുറിച്ച് ഒരു ലേഖനം താങ്കൾ തന്നെ സൃഷ്ടിക്കുന്നത് വിക്കിപീഡിയ ശക്തമായി നിരുത്സാഹപ്പെടുത്തുന്നു. എന്ന വാചകത്തോടെയാണല്ലോ. --ജേക്കബ് (സംവാദം) 02:07, 1 ജനുവരി 2013 (UTC)[മറുപടി]

ശ്രദ്ധേയതയില്ല. --ജേക്കബ് (സംവാദം) 20:38, 20 ഡിസംബർ 2012 (UTC)[മറുപടി]

ശ്രദ്ധേയത വ്യക്തമാക്കുന്ന യാതൊന്നുമില്ല, നീക്കം ചെയ്യുക -- റസിമാൻ ടി വി 09:57, 30 ഡിസംബർ 2012 (UTC)[മറുപടി]

വോഡ ഫോൺ തക്ധിമതോം

ശ്രദ്ധേയതയില്ല--റോജി പാലാ (സംവാദം) 11:36, 22 ഡിസംബർ 2012 (UTC)[മറുപടി]

മായ്ക്കുക. ശ്രദ്ധേയത വ്യക്തമാക്കുന്ന യാതൊന്നുമില്ല -- റസിമാൻ ടി വി 13:01, 22 ഡിസംബർ 2012 (UTC)[മറുപടി]

ലിപി സോഫ്റ്റ്‌വെയർ

പരസ്യം --Vssun (സംവാദം) 03:56, 23 ഡിസംബർ 2012 (UTC)[മറുപടി]

നീക്കം ചെയ്യുക -- റസിമാൻ ടി വി 09:56, 30 ഡിസംബർ 2012 (UTC)[മറുപടി]

പൊടിക്കൈകൾ

വിജ്ഞാനകോശസ്വഭാവമില്ല. ചില വാചകങ്ങൾ മറ്റു സ്രോതസ്സുകളിൽ നിന്ന് അതേപടി പകർത്തിയതാണ് --റസിമാൻ ടി വി 09:56, 30 ഡിസംബർ 2012 (UTC)[മറുപടി]

തിരുവാഴപ്പള്ളി മഹാദേവൻ

ശ്രദ്ധേയതയില്ല. --Daredevil Duckling (സംവാദം) 04:40, 11 ജനുവരി 2013 (UTC)[മറുപടി]

ശ്രദ്ധേയതയുണ്ട്. ഇല്ലെങ്കിൽ ആ വർഗ്ഗത്തിലുള്ള ലേഖനങ്ങൾക്കായി ആദ്യം ശ്രദ്ധേയതാനയം സൃഷ്ടിക്കുക. എന്നിട്ടു മായ്ക്കാം--Roshan (സംവാദം) 10:26, 11 ജനുവരി 2013 (UTC)[മറുപടി]

അങ്ങനെയല്ല. Exceptions-നു വേണ്ടിയാണ് പ്രത്യേക ശ്രദ്ധേയതാനയം സൃഷ്ടിക്കേണ്ടത്. നിലവിലുള്ള നയങ്ങൾ പ്രകാരം ശ്രദ്ധേയതയുണ്ടെന്നു തോന്നുന്നില്ല. (ആ വർഗത്തിലുള്ള മിക്ക ലേഖനങ്ങൾക്കും). അതുകൊണ്ട് നീക്കം ചെയ്യുക. ഇവയ്ക്ക് ശ്രദ്ധേയത കൽപ്പിക്കാമെന്ന് പുതിയ നയങ്ങളെന്തെങ്കിലും ഭാവിയിൽ വന്നാൽ മാത്രം അപ്പോൾ ലേഖനങ്ങൾ ചേർത്താൽ മതി. --Daredevil Duckling (സംവാദം) 10:31, 11 ജനുവരി 2013 (UTC)[മറുപടി]

  • എതിർക്കുന്നു ഒഴിവാക്കരുത് ഈ ലേഖനം.--Bhoomika (സംവാദം) 07:15, 12 ജനുവരി 2013 (UTC)[മറുപടി]
  • എതിർക്കുന്നു ലേഖനം നീക്കം ചെയ്യുന്നതിനെ ശക്തമായി എതിർക്കുന്നു. ആനകളെ നാട്ടിൽ വളർത്തുന്നതിനോടു് പരിപൂർണ്ണമായി യോജിപ്പില്ല. അവയോടു ക്രൂരമായി പെരുമാറുന്നതിനോടും യോജിപ്പില്ല. പക്ഷേ എന്റെ സ്വന്തം വ്യക്തിപരമായ പരിഗണനകൾക്കനുസരിച്ച് വിക്കിപീഡിയയിൽ ലേഖനങ്ങൾ വരുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നതിൽ അശേഷം യോജിപ്പില്ല എന്നതാണു് പരമപ്രധാനം.
നാട്ടിൽ വളർത്തുന്ന ആനകളും അവയെക്കുറിച്ചുള്ള വിവരങ്ങളും കേരളത്തിലെ ജനതയ്ക്കു് എന്നും താല്പര്യവും പൊതുശ്രദ്ധയുമുള്ള വിഷയങ്ങളാണു്. കഴിയുമെങ്കിൽ ഇത്തരം എല്ലാ ആനകളെക്കുറിച്ചും വിക്കിപീഡിയയിൽ നിഷ്പക്ഷവും ആധികാരികവുമായ വിവരങ്ങൾ ചേർത്ത (ഒറ്റയ്ക്കോ ഒരുമിച്ചതോ ആയ) ലേഖനങ്ങൾ വരികയാണു വേണ്ടതു്. (അവയിൽ ഓരോ ആനകൾക്കെതിരെയും നടന്ന / നടക്കുന്ന ക്രൂരസംഭവങ്ങളും തെളിവോടെ ഉൾപ്പെടുത്താം.) വീട്ടിൽ വളർത്തുന്ന പൂച്ചയെപ്പോലെയോ പട്ടിയെപ്പോലെയോ തികച്ചും സ്വകാര്യസമ്പത്തുക്കളല്ല സമൂഹത്തിനു് ഏറെ കൗതുകമുള്ള ആനകൾ. ഒരു കാഴ്ച്ചപ്പാടിൽ നിന്നുനോക്കിയാൽ, നാട്ടിൽ ഇവയ്ക്കു കിട്ടുന്ന ശ്രദ്ധ തന്നെ, കാട്ടിലും നാട്ടിലും ഇവയുടെ വംശം ഏറെ ഗുരുതരമായ ഭീഷണികളില്ലാതെ നിലനിന്നുപോകുന്നതിനു് ഒരു കാരണമാണു്.
ഈ ലേഖനം നീക്കം ചെയ്യുകയല്ല വേണ്ടതു്. അതിനു പകരം കൂടുതൽ വിവരങ്ങളും അവലംബങ്ങളും എടുത്തുപറയാവുന്ന എന്തെങ്കിലും സവിശേഷതകൾ ഉണ്ടെങ്കിൽ അതും ചേർത്തു് സമ്പുഷ്ടമാക്കുകയാണു്. വിശ്വപ്രഭViswaPrabhaസംവാദം 10:45, 11 ജനുവരി 2013 (UTC)[മറുപടി]
  • എതിർക്കുന്നുഹിറ്റ്ലറോടോ നാസിസത്തോടോ യോജിപ്പുള്ളതുകൊണ്ടല്ലല്ലോ നാം അവയെക്കുറിച്ച് ലേഖനം എഴുതുന്നത്. അതുപോലെ കണ്ടാൽ മതി ഇതും.മൃഗസ്നേഹം താൾ മയിക്കുന്നതിന് സാധൂകരണമല്ല.-ബിനു (സംവാദം) 10:50, 11 ജനുവരി 2013 (UTC)[മറുപടി]

മൃഗസ്നേഹമല്ല, ഇവിടുത്തെ വിഷയം. എന്തിന്റെ അടിസ്ഥാനത്തിലാണ് പ്രശസ്തനായ ആന എന്നു പറയുന്നത്? അതോ ലോകത്തിലെ മുഴുവൻ ആനകളുടെയും പേരിൽ ലേഖനം വേണോ? പ്രശസ്തി നിർണ്ണയിക്കുന്ന ഏതെങ്കിലും മാനദണ്ഡം ഉണ്ടോ? ഏതൊരാൾക്കും തന്റെ ആന/തന്റെ ക്ഷേത്രത്തിലെ ആന/തന്റെ നാട്ടിലെ ആന പ്രശസ്തനായിരിക്കും. പ്രശസ്തി എന്നത് ആപേക്ഷികമാണ്. --Daredevil Duckling (സംവാദം) 11:03, 11 ജനുവരി 2013 (UTC)[മറുപടി]

എന്റെ അഭിപ്രായത്തിൽ കേരളത്തിലെ മുഴുവൻ ആനകളേയും വിക്കിയിലാക്കാം. ആകെ മാക്സിമം ആയിരത്തിന്റെ അടുത്തല്ലേ വരുന്നുള്ളൂ? ആനകളെ വിക്കിയിലാക്കുന്നതിൽ എന്താണിത്ര എതിർപ്പെന്നു മനസ്സിലാകുന്നില്ല.വിവരങ്ങൾ അന്വേഷിക്കുന്നവനു ലഭ്യമാകണം. ഒരു ലേഖനം കൂടിപ്പോയെന്നുവച്ച് വിക്കിപീഡിയക്ക് ഒന്നും സംഭവിക്കാനില്ല. ആനപ്രാന്ത് അന്ധമായ ഉപയോക്താക്കൾ ആലങ്കാരികമായി എഴുതിപിടിപ്പിക്കുന്ന ഭാഗങ്ങൾ കണ്ടാൽ നീക്കം ചെയ്യണമെന്ന അഭ്യർഥനയുമുണ്ട്.--മനോജ്‌ .കെ (സംവാദം) 20:15, 11 ജനുവരി 2013 (UTC)[മറുപടി]

എന്തായാലും ആനയ്ക്ക് നിലവിൽ സർക്കാർ അവാർഡൊന്നും നൽകുന്നില്ല--Roshan (സംവാദം) 11:15, 11 ജനുവരി 2013 (UTC)[മറുപടി]

ലേഖനം മായ്ക്കേണ്ടതില്ല, പകരം, വാഴപ്പള്ളി ശ്രീ മഹാദേവർക്ഷേത്രത്തിന്റെ താളിൽ ഈ ആനയുടെ വിവരം(ആനയുടെ സ്പോൺസർമാർ വേണമെന്നില്ല :P) ചേർത്ത്(തലക്കെട്ടായിട്ട്), അവിടേക്കൊരു തിരിച്ചുവിടൽ കൊടുത്താൽ മതിയാകും. :) --വൈശാഖ്‌ കല്ലൂർ (സംവാദം) 15:17, 11 ജനുവരി 2013 (UTC)[മറുപടി]
  • അനുകൂലിക്കുന്നു അതായാലും മതി. എന്തായാലും പ്രത്യേക ഒരു ലേഖനമായി നിൽക്കാൻ തക്ക ശ്രദ്ധേയതയില്ല തന്നെ.--Daredevil Duckling (സംവാദം) 19:01, 11 ജനുവരി 2013 (UTC)[മറുപടി]
  • എതിർക്കുന്നുലേഖനം ഒന്നുകൂടി വൃത്തിയിൽ എഴുതിയാൽ നന്നായിരിക്കും. കേരളത്തിലെ പേരുകേട്ട ആനകളുടെ ഡാറ്റാബേസ് ചിത്രങ്ങളടക്കം വിക്കിയിലെത്തിക്കാണാൻ ആഗ്രഹിക്കുന്ന ഒരാൾ. ഇതിനെ മൃഗദ്രോഹമായൊന്നും കൂട്ടിക്കുഴക്കണ്ട.ഒരു വിജ്ഞാനകോശത്തിൽ ഉൾപ്പെടുത്താവുന്ന കാര്യങ്ങളാണ്. ആനകളുടെ പീഢനത്തിനെതിരെ ഏതൊക്കെ തരത്തിൽ പ്രതികരിക്കാം/ഇടപെടാം എന്നൊക്കെ വിക്കിപീഡിയയ്ക്ക് പുറത്ത് സമൂഹത്തിലിറങ്ങി പ്രവർത്തിക്കേണ്ട കാര്യങ്ങളാണ്. താപ്ലര്യമുള്ളവരുണ്ടെങ്കിൽ അറിയിച്ചാൽ ഞാനും ഒപ്പം ചേരാം. :)--മനോജ്‌ .കെ (സംവാദം) 20:05, 11 ജനുവരി 2013 (UTC)[മറുപടി]
  • അനുകൂലിക്കുന്നു മായ്ക്കുക. മൃഗദ്രോഹത്തെക്കുറിച്ചൊന്നും ചിന്തിക്കേണ്ട കാര്യമില്ല. ശ്രദ്ധേയത തെളിയിക്കാനുള്ള അവലംബങ്ങളുണ്ടോ എന്ന് മാത്രം നോക്കിയാൽ മതി. പേരുകേട്ട/ശ്രദ്ധേയമായ ആനയാണിത് എന്ന് പറയാൻ എന്ത് കാരണമാണുള്ളത്? പത്രങ്ങളിൽ significant coverage ഉണ്ടോ? അതില്ലാത്തപക്ഷം ലേഖനത്തിന് സ്വന്തമായ നിലനില്പുണ്ടെന്ന് കരുതാൻ വയ്യ. ക്ഷേത്രത്തിന്റെ താളിൽ ഒരു ഖണ്ഡിക വേണമെങ്കിൽ നൽകാം. അതല്ല, അമ്പലങ്ങൾക്കും സ്ഥലങ്ങൾക്കും ശ്രദ്ധേയതയുടെ കാര്യത്തിൽ ഇളവ് നൽകുന്നതുപോലെ ഇവിടെയും വേണമെന്നാണെങ്കിൽ ആദ്യം പഞ്ചായത്തിലിട്ട് സമവായമാക്കുക -- റസിമാൻ ടി വി 21:08, 11 ജനുവരി 2013 (UTC)[മറുപടി]
  • അനുകൂലിക്കുന്നു മുകളിൽ റസിമാൻ പറഞ്ഞതിനോട് യോജിക്കുന്നു. എന്താണ് ആനകൾക്ക് ശ്രദ്ധേയതയ്ക്ക് മാനദണ്ഡം? --ജേക്കബ് (സംവാദം) 21:11, 11 ജനുവരി 2013 (UTC)[മറുപടി]
  • എതിർക്കുന്നു. മായ്ക്കേണ്ടതില്ല എന്നു ഞാനും പറയുന്നു. ആദ്യമേ മായ്ക്കുന്നതിന് അനുകൂലമായി സാംസാരിച്ച ഒരാൾ എന്ന നിലയിൽ പറയട്ടേ ചിലകാര്യങ്ങൾ. വിക്കി ഒരു വിജ്ഞാനകോശമാണ്. ഒരു വ്യക്തിയോ ഒരേ താല്പര്യക്കാരോ എഴുതുന്ന ഒരു ബ്ലോഗല്ല. വിക്കിയിലെ ആന ലേഖനങ്ങളിൽ കാണുന്ന ഒരു പൊതുവായ കാര്യം അത് ചില ആനപ്രേമികൾ ആസ്വദിച്ച് എഴുതുന്നതാണെന്നാണ്. അതിന് ഒരു വിജ്ഞാനകോശസ്വഭാവം തീരെയില്ല. ആന ഒരു മൃഗം തന്നെയാണ്, മനുഷ്യനല്ല. അപ്പോൾ അതുകൂടി മനസ്സിൽ വച്ചു വേണം എഴുതാൻ. ഉദാഹരണത്തിന് "ജന്മം കൊണ്ട് ബീഹാറിയാണ് തിരുവാഴപ്പള്ളി മഹാദേവൻ". എന്നു പറയുന്നതിനു പകരം, "ബീഹാറിൽനിന്നും കൊണ്ടുവന്നതാണ് ഈ ആനയെ" എന്നു പറഞ്ഞാൽ അതിനൊരു അറിവുമാത്രം നൽകുന്ന മികവുണ്ട്. അതുപോലെ പ്രത്യേകതകളിൽ "കണ്ണുകൾ = തേൻ നിറമുള്ള തെളിഞ്ഞ കണ്ണുകൾ", "ചെവികൾ = വലുപ്പമേറിയ ചെവികൾ", "ആകാര ശൈലി = മുഖശ്രീ, തലയെടുപ്പ്" ഇതൊന്നും ഒരു വിജ്ഞാനകോശലേഖനത്തിന്റെ സ്വാഭാവത്തിലല്ല ഉള്ളത്. അവ തിരുത്തി എഴുതുന്ന സമയത്ത് ഒന്നു (ആർമാദിക്കാതെ) മനസ്സിൽ വച്ചാൽ ശരിയാക്കാവുന്നതേ ഉള്ളൂ. വളരെ പ്രശസ്തനാണെങ്കിൽ പ്രത്യേകം ലേഖനമാവാം, അല്ലെങ്കിൽ അതാത് ആരാധനാലയത്തിന്റെ താളിൽ ചേർക്കാനുള്ളതേ ഉള്ളൂ എന്നു കരുതുന്നു. "പേരുകേട്ട ആനകളുടെ ഡാറ്റാബേസ് ചിത്രങ്ങളടക്കം വിക്കിയിലെത്തിക്കാണാൻ ആഗ്രഹിക്കുന്ന"തിലും എതിർപ്പില്ല, പക്ഷേ അതൊരു വിജ്ഞാനകോശത്തിന്റെ രീതിയിലായാൽ നല്ലതെന്ന് ആഗ്രഹിക്കുന്നു. --Vinayaraj (സംവാദം) 01:38, 12 ജനുവരി 2013 (UTC)[മറുപടി]