"സഹായം:ചിത്ര സഹായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) robot Adding: ar, es, it, ja, zh
വരി 34: വരി 34:
[[it:Aiuto:Pagina di descrizione]]
[[it:Aiuto:Pagina di descrizione]]
[[ja:Help:画像ページ]]
[[ja:Help:画像ページ]]
[[sr:Помоћ:Страна слике]]
[[zh:Help:图像描述页]]
[[zh:Help:图像描述页]]

17:06, 12 മാർച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:H:Helpindex ഏതൊരു ലേഖനവും കൂടുതല്‍ ആസ്വാദ്യവും അറിവുപകരുന്നതുമാകുവാന്‍ ചിത്രങ്ങള്‍ സഹായിക്കുന്നു. വിക്കിപീഡിയയും ചിത്രങ്ങളെ ലേഖനങ്ങളില്‍ ചേര്‍ക്കാന്‍ അനുവദിക്കുന്നു. ഇതുവരെ വിക്കിപീഡിയയില്‍ ചേര്‍ത്തിട്ടുള്ള ചിത്രങ്ങള്‍ ഇവിടെ കാണാം. വിജ്ഞാനപ്രദങ്ങളായ പുതിയ ചിത്രങ്ങള്‍ വിക്കിപീഡിയയില്‍ ചേര്‍ക്കാനും സൗകര്യമൊരുക്കിയിരിക്കുന്നു.

ചിത്രങ്ങള്‍ അപ്‌ലോഡ്‌ ചെയ്യാന്‍

പകര്‍പ്പവകാശങ്ങളുടെ പരിധിയില്‍ വരാത്ത ചിത്രങ്ങളാണ്‌ വിക്കിപീഡിയയിലേക്ക്‌ അപ്‌ലോഡ്‌ ചെയ്യേണ്ടത്‌. അതിനായി ബ്രൌസറിന്റെ ഇടത്തുവശത്തുള്ള അപ്‌ലോഡ്‌ എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക. പുതിയതായി കിട്ടിയ താളില്‍ Source file എന്ന റ്റെക്സ്റ്റ്‌ ഫീല്‍ഡില്‍ ഫയല്‍ തിരഞ്ഞെടുത്തു നല്‍കുക. വിക്കിപീഡിയയില്‍ ഫയലിന്റെ പേര്‌ മറ്റെന്തെങ്കിലുമാകണമെങ്കില്‍ അതും, ചിത്രത്തേകുറിച്ചുള്ള ചെറുവിവരണവും അതാത്‌ സ്ഥലങ്ങളില്‍ നല്‍കുക. Upload file എന്ന ബട്ടണ്‍ ക്ലിക്കു ചെയ്യുക. പുതിയൊരു ചിത്രം താങ്കള്‍ വിക്കിപീഡിയക്കു സംഭാവന ചെയ്തു കഴിഞ്ഞു.

വിജ്ഞാനപ്രദങ്ങളും പകര്‍പ്പവകാശപരിധിയില്‍ വരാത്തതുമായ ചിത്രങ്ങളാകണം സംഭാവന ചെയ്യാന്‍ എന്ന് ഒരിക്കല്‍ കൂടി പറഞ്ഞുകൊള്ളട്ടെ.

കുറിപ്പ്‌: ഇതേരീതിയില്‍ തന്നെ .ogg മുതലായ മറ്റു വിവരസംവേദിനികളും വിക്കിപീഡിയക്കായി നല്‍കാവുന്നതാണ്‌.

പകര്‍പ്പവകാശഅനുമതി വിവരം ചേര്‍ക്കാന്‍

ചിത്രങ്ങള്‍ അപ്‌ലോഡ്‌ ചെയ്തശേഷം പകര്‍പ്പവകാശഅനുമതി വിവരം ചേര്‍ക്കാന്‍ ഈ പകര്‍പ്പവകാശ ടാഗും ഫലകവും താളില്‍ നിന്നു് ഉചിതമായ ഒരു ഫലകത്തിന്റെ ടാഗു് തെരഞ്ഞെടുത്തു് ചിത്രത്തിന്റെ താളില്‍ ചേര്‍ത്താല്‍ മതിയാകും.മലയാളം വിക്കിപീഡിയയില്‍ ചേര്‍ക്കപ്പെടുന്ന ചിത്രങ്ങളുടെ പകര്‍പ്പവകാശം സൂചിപ്പിക്കാനായി ഉപയോഗിക്കാവുന്ന മുഴുവന്‍ ടാഗുകളും ഇവിടെ കാണാം.

ചിത്രങ്ങള്‍ ലേഖനങ്ങളില്‍ ചേര്‍ക്കാന്‍

മലയാളം വിക്കിപീഡിയയിലേക്ക് അപ്‍ലോഡ് ചെയ്തിട്ടുള്ള ചിത്രങ്ങളോ, മലയാളം വിക്കിപീഡിയയിലല്ലാതെ എല്ലാ വിക്കിപീഡിയകളിലേയ്ക്കുമായി വിക്കിമീഡിയ കോമണ്‍സില്‍ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ള ചിത്രങ്ങളോ ലേഖനങ്ങളില്‍ ചേര്‍ക്കുവാന്‍ [[Image:ഫയലിന്റെ_പേര്‌.jpg]], [[Image:ഫയലിന്റെ_പേര്‌.png|ചിത്രത്തിനുപകരമുള്ള എഴുത്ത്‌]] എന്നിങ്ങനെ ഉപയോഗിക്കാവുന്നതാണ്‌.

ചിത്രങ്ങളുടെ ചെറുരൂപങ്ങള്‍ ലേഖനങ്ങളില്‍ ചേര്‍ക്കുവാന്‍ മറ്റൊരു രീതിയും അവലംബിക്കാം. [[Image:ഫയലിന്റെ_പേര്‌.png|thumb|വീതിpx|സ്ഥാനം|അടിക്കുറിപ്പ്‌]] എന്നിങ്ങനെ ആണത്‌. അടിക്കുറിപ്പില്‍ സാധാരണ വിക്കിലേഖനങ്ങളിലുപയോഗിക്കുന്ന എല്ലാ ഫോര്‍മാറ്റിംഗ്‌ സാധ്യതകളും ഉപയോഗിക്കാം. സ്ഥാനം left, right,center എന്നിങ്ങനെയും, വീതി പിക്സലിലും ആണ്‌ കൊടുക്കേണ്ടത്‌.

ഉദാ:

  • മലയാളം വിക്കിപീഡിയയില്‍ നിന്നും-[[Image:Ravivarma1.jpg|thumb|150px|center|''അതാ അച്ഛന്‍ വരുന്നു'',<br>ഒരു [[രാജാ രവിവര്‍മ്മ|രവിവര്‍മ്മ]] ചിത്രം, ഈ ചിത്രത്തില്‍ പുത്രവതിയായ മകളെ തന്നെയാണ്‌ രവിവര്‍മ്മ മാതൃകയാക്കിയിരിക്കുന്നത്‌.]]
  • ചിത്രം:
    അതാ അച്ഛന്‍ വരുന്നു,
    ഒരു രവിവര്‍മ്മ ചിത്രം, ഈ ചിത്രത്തില്‍ പുത്രവതിയായ മകളെ തന്നെയാണ്‌ രവിവര്‍മ്മ മാതൃകയാക്കിയിരിക്കുന്നത്‌.
  • വിക്കിമീഡിയ കോമണ്‍സില്‍ നിന്നും-[[Image:Kadakali_painting.jpg|thumb|200px|center|കഥകളി.]]
"https://ml.wikipedia.org/w/index.php?title=സഹായം:ചിത്ര_സഹായി&oldid=158465" എന്ന താളിൽനിന്ന് ശേഖരിച്ചത്