"ചങ്ങലംപരണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: or:ହାଡ଼ଭଙ୍ଗା
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: bn:হাড়জোড়া
വരി 35: വരി 35:
[[വിഭാഗം:ഔഷധസസ്യങ്ങൾ]]
[[വിഭാഗം:ഔഷധസസ്യങ്ങൾ]]


[[bn:হাড়জোড়া]]
[[en:Cissus quadrangularis]]
[[en:Cissus quadrangularis]]
[[es:Cissus quadrangularis]]
[[es:Cissus quadrangularis]]

18:56, 31 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ചങ്ങലംപരണ്ട
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. quadrangularis
Binomial name
Cissus quadrangularis
Synonyms

Cissus quadrangula
Vitis quadrangularis

പടർന്നു കയറുന്ന ഒരു ചെടിയാണ്. ശാസ്ത്ര നാമം സിസ്സസ് ക്വാഡ്രാഗുലാരിസ് (Cissus quadrangularis) എന്നാണ്. ഇംഗ്ലീഷിൽ bone setter എന്നും അറിയപ്പെടുന്നു.

വിവരണം

വള്ളിയായി മരങ്ങളിൽ പടർന്നു കയറുന്ന ഒരു ചെടിയാണ് ചങ്ങലംപരണ്ട. നാലു മൂലകലുള്ള നീണ്ട ക്യാപ്സ്യുളുകളുടെ ചങ്ങല പോലെയാണ് ഇത് കാണപ്പെടുന്നത്.അതുകൊണ്ടാണ് ഇതിനെ ചങ്ങലംപരണ്ട എന്ന് വിളിക്കുന്നത്‌. ഓരോ സന്ധികളിൽ നിന്നും ഇലകളും എതിർഭാഗത്ത് നിന്നും സ്പ്രിംഗ് പോലുള്ള പിടിവള്ളികളും പുറപ്പെടുന്നു. ഈ ചെടിയുടെ പൂക്കൾ വളരെ ചെറുതാണ്.ചുവന്ന കായ്കളിൽ ഒരു വിത്തുണ്ടയിരിക്കും.

ഔഷധ ഗുണങ്ങൾ

സംസ്കൃതത്തിൽ അസ്ഥി സംഹാരി എന്നാണ് ചങ്ങലംപരണ്ടയുടെ പേര്.ഒടിഞ്ഞ എല്ലുകളെ യോജിപ്പിക്കാനുള്ള ഔഷധ ശക്തി ഉള്ളതുകൊണ്ടാണ് ആ പേര് കിട്ടിയത്. വയറ്റു വേദനയ്ക്ക് ഇതിന്റെ തണ്ട് ഉണക്കി പൊടിച്ച് വാളൻപുളിയും ഉപ്പും ചേർത്ത് കഴിക്കാറുണ്ട്.ഇതിന്റെ തണ്ട് വാട്ടിപിഴിഞ്ഞ നീര് ചെറു ചൂടോടെ ചെവിയിൽ ഒഴിച്ചാൽ ചെവി വേദന , ചെവിക്കുത്ത് എന്നിവയ്ക്ക് ആശ്വാസം ലഭിക്കും. ഒടിവും ചതവും ഉള്ള ഭഗത് ഇതിന്റെ തണ്ട് പതിവായി വച്ച് കെട്ടുന്നത് നല്ലതാണു. കഫം, വാതം എന്നിവയെ ശമിപ്പിക്കും. ഒടിഞ്ഞ അസ്ഥിയെ കൂട്ടിച്ചേർക്കും.രക്തം സ്തംഭിപ്പിക്കും.വിശപ്പുണ്ടാക്കും.ആർത്തവ ക്രമീകരണത്തിനും നല്ലത്.

  • ചങ്ങലം പരണ്ട ഇറ്റിച്ചു പിഴിഞ്ഞ നീരിൽ അതുതന്നെ കൽക്കമായി അരച്ചു കലക്കി നല്ലെണ്ണയും ചേർത്ത് മെഴുകു പാകത്തിൽ അരൈച്ചെടുത്ത എണ്ണ ഒടിവിനും ചതവിനും പുറത്തു പുരട്ടാവുന്നതാണ്.*ഇതിന്റെ നീരും സമം തേനും ചേർത്ത് കുറേശ്ശെ രണ്ടു നേരം കഴിച്ചാൽ ആർത്തവം ക്രമമാവും.

അവലംബം

ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ്‌ ബുക്സ്‌


ചിത്രങ്ങൾ

"https://ml.wikipedia.org/w/index.php?title=ചങ്ങലംപരണ്ട&oldid=1561815" എന്ന താളിൽനിന്ന് ശേഖരിച്ചത്