"ഭുവനേശ്വർ കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
No edit summary
വരി 14: വരി 14:
| bowling = വലം കൈ മീഡിയം ഫാസ്റ്റ്
| bowling = വലം കൈ മീഡിയം ഫാസ്റ്റ്
| role = ഓൾ റൗണ്ടർ
| role = ഓൾ റൗണ്ടർ
| international = true
| T20Idebutdate = 25 ഡിസംബർ
| T20Idebutyear = 2012
| T20Idebutagainst = പാകിസ്ഥാൻ
| T20Icap = 45
| lastT20Idate = 28 ഡിസംബർ
| lastT20Iyear = 2012
| lastT20Iagainst = പാകിസ്ഥാൻ
| club1 = [[ഉത്തർ‌പ്രദേശ് ക്രിക്കറ്റ് ടീം|ഉത്തർപ്രദേശ്]]
| club1 = [[ഉത്തർ‌പ്രദേശ് ക്രിക്കറ്റ് ടീം|ഉത്തർപ്രദേശ്]]
| year1 = 2007/08–തുടരുന്നു
| year1 = 2007/08–തുടരുന്നു

16:04, 29 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ഭുവനേശ്വർ കുമാർ
ജനനം (1990-12-05) 5 ഡിസംബർ 1990  (33 വയസ്സ്)
മീററ്റ്, ഉത്തർപ്രദേശ്, ഇന്ത്യ
വിളിപ്പേര്ഭുവി
ബാറ്റിംഗ് രീതിവലം കൈ
ബൗളിംഗ് രീതിവലം കൈ മീഡിയം ഫാസ്റ്റ്
റോൾഓൾ റൗണ്ടർ
അന്താരാഷ്ട്ര തലത്തിൽ
ആദ്യ ടി20 (ക്യാപ് [[List of {{{country}}} Twenty20 International cricketers|45]])25 ഡിസംബർ 2012 v പാകിസ്ഥാൻ
അവസാന ടി2028 ഡിസംബർ 2012 v പാകിസ്ഥാൻ
പ്രാദേശിക തലത്തിൽ
വർഷംടീം
2007/08–തുടരുന്നുഉത്തർപ്രദേശ്
2009–2010റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
2011-തുടരുന്നുപൂനെ വാരിയേർസ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ ട്വന്റി20
കളികൾ 45 31 25
നേടിയ റൺസ് 1817 4840 88
ബാറ്റിംഗ് ശരാശരി 30.79 34.57 14.66
100-കൾ/50-കൾ 1/11 10/20 0/0
ഉയർന്ന സ്കോർ 128 72 17
എറിഞ്ഞ പന്തുകൾ 8283 1439 520
വിക്കറ്റുകൾ 148 40 1866
ബൗളിംഗ് ശരാശരി 25.72 26.96 34.44
ഇന്നിംഗ്സിൽ 5 വിക്കറ്റ് 8 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 n/a n/a
മികച്ച ബൗളിംഗ് 9/3 4/28 3/9
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 9/– 6/– 4/-
ഉറവിടം: Cricinfo, 13 ഡിസംബർ 2012

ഒരു ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം താരമാണ് ഭുവനേശ്വർ കുമാർ (ജനനം: 1990 ഡിസംബർ 5ന് ഉത്തർ പ്രദേശിലെ മീററ്റിൽ) നിലവിൽ പൂണെ വാരിയേഴ്സ് ഇന്ത്യക്കു വേണ്ടി ഐപിഎല്ലിൽ കളിക്കുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഉത്തർ പ്രദേശ് സംസ്ഥാന ടീമിനെ പ്രതിനിധാനം ചെയ്യുന്നു. ഇദ്ദേഹം വലം കൈ മീഡിയം ഫാസ്റ്റ് ബൗളറും വലംകൈ ബാറ്റ്സ്മാനുമാണ്.

തന്റെ പതിനേഴം വയസിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറി. ബംഗാളിനെതിരെയായിരുന്നു മത്സരം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സച്ചിൻ ടെൻണ്ടുൽക്കറെ പൂജ്യം റണ്ണിൽ പുറത്താക്കിയ ആദ്യ താരമാണ് ഭുവനേശ്വർ. 2008/09 സീസണിലായിരുന്നു ഈ നേട്ടം.[1] സീസണിലെ മികച്ച പ്രകടനം അദ്ദേഹത്തെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായി കരാറിലെത്തിച്ചു.[2] ദുലീപ് ട്രോഫിയിലും ദിയോദാർ ട്രോഫിയിലും സെൻട്രൽ സോണിനു വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്.[3][4]

ട്വന്റി 20യിലാണ് അദ്ദേഹം ഇന്ത്യൻ ദേശീയ ടീമിനു വേണ്ടി അരങ്ങേറുന്നത്. ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ 2012 ക്രിസ്തുമസ് ദിനത്തിൽ പാകിസ്ഥാനെതിരെയായിരുന്നു അരങ്ങേറ്റം. 4 ഓവറുകളിൽ നിന്നായി 9 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്.[5]

അന്താരാഷ്ട്ര കരിയർ

ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ട് ട്വന്റി 20 മത്സരത്തിലെ മോശം പ്രകടനം കാഴ്ചവച്ച പർവീന്ദർ അവാനയ്ക്ക് പകരക്കാരനായാണ് ഭുവനേശ്വർ പാകിസ്ഥാനെതിരെയുള്ള ട്വന്റി 20 ടീമിൽ എത്തുന്നത്. ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ 2012 ക്രിസ്തുമസ് ദിനത്തിൽ പാകിസ്ഥാനെതിരെയായിരുന്നു ആദ്യ മത്സരം. 4 ഓവറുകളിൽ നിന്നായി 9 റൺസ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. 2.25 ആയിരുന്നു ഈ മത്സരത്തിലെ അദ്ദേഹത്തിന്റെ എക്കോണമി റേറ്റ്. നസീർ ജംഷദ്, അഹമ്മദ് ഷഹ്സാദ്, ഉമർ അക്മൽ എന്നിവരുടെ വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. അദ്ദേഹത്തിന്റെ മികച്ച പ്രകടനം പക്ഷെ ഇന്ത്യയുടെ ചെറിയ സ്കോറിനെ (134) സംരക്ഷിക്കാൻ പോന്നതായിരുന്നില്ല.

അന്താരാഷ്ട്ര ട്വന്റി 20യിൽ അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും മികച്ച എക്കോണമി റേറ്റുള്ള രണ്ട് കളിക്കാരിൽ ഒരാളാണ് ഭുവനേശ്വർ. സെയ്ന്റ് ലൂസിയൻ താരമായ ഗാരി മാഥുറിനാണ് ഈ നേട്ടത്തിന്റെ മറ്റൊരു ഉടമ. 2011 ഓവലിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനു വേണ്ടി ഇംഗ്ലണ്ടിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ ഈ നേട്ടം, (4 ഓവറിൽ 9 റൺസ് വഴങ്ങി 3 വിക്കറ്റ്).

അവലംബം

"https://ml.wikipedia.org/w/index.php?title=ഭുവനേശ്വർ_കുമാർ&oldid=1557950" എന്ന താളിൽനിന്ന് ശേഖരിച്ചത്