"കാളവണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: mr:बैलगाडी
വരി 28: വരി 28:
[[ja:牛車]]
[[ja:牛車]]
[[ko:달구지]]
[[ko:달구지]]
[[mr:बैलगाडी]]
[[ms:Kereta lembu]]
[[ms:Kereta lembu]]
[[or:ଶଗଡ଼]]
[[or:ଶଗଡ଼]]

20:22, 23 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

കാളവണ്ടിയും കാളകളും

പുരാതനകാലം മുതൽക്കേ ഉപയോഗിച്ചു വരുന്ന ഒരു വാഹനമാണ്‌കാളവണ്ടി. ഇതിന്റെ മുൻ ഭാഗത്തായി വാഹനം വലിച്ചു കൊണ്ടുപോകുവാനുള്ള കാളകളെ കെട്ടുവാനുള്ള സംവിധാനം ഉണ്ടായിരിക്കും. യന്ത്രവത്കൃതവാഹനങ്ങൾ സാധാരണമാകുന്നതിനു മുമ്പു് ഇന്ത്യയിലെങ്ങും ഇത്തരം വണ്ടികൾ ധാരാളമായി കണ്ടിരുന്നു. യാത്രചെയ്യാനും, ചന്തയിലേക്ക് സാധനങ്ങൾ കൊണ്ടു പോകുന്നതിനും മറ്റുമായി ഈ വാഹനം ഉപയോഗിക്കുന്നു. ചില വണ്ടികൾ വലിക്കുന്നതിനായി ഒരു കാളയും ചില വണ്ടികൾക്കായി രണ്ടുകാളയേയും ഉപയോഗിക്കുന്നു. കൂടുതലായും രണ്ട് കാളകളുള്ള വണ്ടികളാണ് കണ്ട് വരുന്നത്.

ചരിത്രം

ഇന്നത്തെ കാളവണ്ടി ഋഗ്വേദസംസ്കാരത്തിന്റെ അവശിഷ്ടമാണ്‌. പോത്തും കാളകളുമാണ്‌ വൈദിക കാലത്ത് ഭാരം വഹിക്കാൻ ഉപയോഗിച്ചിരുന്നത്. [1]

നിർമ്മാണം

കാളവണ്ടി

തേക്ക്, വാക തുടങ്ങിയ മരങ്ങളുടെ കാതലുകൊണ്ടാണ് കാളവണ്ടി നിർമ്മിക്കുന്നത്. ആദ്യം കുംഭം കടഞ്ഞിട്ട് അതിന് 12 കാൽ‍ അടിക്കുന്നു. കുംഭത്തിന്റെ നടുക്ക് ഇരുമ്പിന്റെ നാഴി ഉണ്ടാക്കും. അത് കുംഭത്തിലേക്ക് അടിച്ചമർത്തും. 12 കാലും കുംഭം തുളച്ച് ഓരോ കാലും അടിച്ചു കേറ്റും. ഒരു ചക്രത്തിൽ‍ 6 എണ്ണം വരും. 25 അടി നീളമുണ്ടാകും പട്ടക്ക്. ഇത് വൃത്താകൃതിയിൽ‍ ആക്കിയശേഷം വിളക്കി ചേർക്കുന്നു. 6 കാല് കോൽ‍ നീളം തണ്ട് വരും. 3 കാലിന്റെ അടുത്ത് വണ്ടിക്കുള്ളിൽ‍ വരുന്നു. 4 തുള പട്ടക്ക് തുളക്കും. നുകം രണ്ടര കോൽ‍‍ രണ്ടേ മുക്കാൽ‍ 3 തുള കോൽ‍ ഉണ്ടാകും. കോൽ മരത്തിന്മേൽ‍ ചങ്ങല ഉപയോഗിച്ച് കെട്ടി മുറുക്കുന്നു[2].

ചിത്രശാല

അവലംബം

  1. വി.വി.കെ. വാലത്ത്. ഋഗ്വേദത്തിലൂടെ - കാർഷികാഭിവൃദ്ധി. നാലാം പതിപ്പ്. സാഹിത്യപ്രവർത്തക സഹകരണ സംഘം. നാഷണൽ ബുക്സ്റ്റാൾ കോട്ടയം.
  2. http://kif.gov.in/ml/index.php?option=com_content&task=view&id=146&Itemid=29
"https://ml.wikipedia.org/w/index.php?title=കാളവണ്ടി&oldid=1544718" എന്ന താളിൽനിന്ന് ശേഖരിച്ചത്