"പി. കൃഷ്ണപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ur:پی کرشنا پلّا
No edit summary
വരി 16: വരി 16:


=== കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ===
=== കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ===
കേരളത്തിലെ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടിയായി രൂപാന്തരം പ്രാപിക്കുന്നതിൽ പി. കൃഷ്ണപിള്ളയുടെ അക്ഷീണപ്രയത്നം ഒരു പ്രധാനപങ്കു വഹിച്ചിട്ടുണ്ട്. 1939 ഒൿടോബർ 13-ന് [[കണ്ണൂർ]] ജില്ലയിലെ [[തലശ്ശേരി|തലശ്ശേരിക്കടുത്ത്]] [[പിണറായി]] എന്ന ഗ്രാമത്തിൽ പി. കൃഷ്ണപിള്ള, [[ഇ.എം.എസ്‌. നമ്പൂതിരിപ്പാട്|ഇ.എം.എസ്സ്]], [[കെ.ദാമോദരൻ]], [[എൻ.സി.ശേഖർ]] തുടങ്ങി തൊണ്ണൂറോളം കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി നേതാക്കൾ ഒത്തുകൂടുകയും കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ കേരള ഘടകത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയായി രൂപാന്തരപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തു. മൂന്നു മാസങ്ങൾക്കു ശേഷം 1940 ജനുവരി 26-ന് ചുവരുകളിലും സർക്കാർ കാര്യാലയങ്ങളിലും മുദ്രാവാക്യങ്ങൾ എഴുതി വച്ച് [[കമ്മ്യൂണിസം|കമ്മ്യൂണിസ്റ്റ് പാർട്ടി]] തങ്ങളുടെ രൂപവത്കരണം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പിന്നീട് ഒളിവിൽ പോയ കൃഷ്ണപിള്ള കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിക്കുന്നതിനുള്ള ഭാരിച്ച ചുമതല ഏറ്റെടുത്തു. 1940 ഡിസംബറിൽ ജന്മനാടായ [[വൈക്കം|വൈക്കത്തു]] വച്ച് അദ്ദേഹം പോലീസ് പിടിയിലാവുകയും [[കന്യാകുമാരി]] ജില്ലയിലെ [[ഇടലക്കുടി]] സബ് ജയിലിൽ തടവിലാവുകയും ചെയ്തു. അവിടെ വച്ചാണ് പിന്നീട് ജീവിതപങ്കാളിയായി മാറിയ തങ്കമ്മയെ പരിചയപ്പെടുന്നത്. 1943-ൽ കോഴിക്കോടുവച്ചു നടന്ന [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ]] കേരള ഘടകത്തിന്റെ ആദ്യത്തെ സമ്മേളനത്തിൽ കൃഷ്ണപിള്ളയെ ആദ്യ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു.1948-ലെ [[കൽക്കത്താ തീസിസ്സ്|കൽക്കത്താ തീസിസ്സിനെ]] തുടർന്ന് ഭാരതത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടു. കൃഷ്ണപിള്ളയടക്കമുള്ള നേതാക്കൾ വീണ്ടും ഒളിവിൽ പോയി.
കേരളത്തിലെ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടിയായി രൂപാന്തരം പ്രാപിക്കുന്നതിൽ പി. കൃഷ്ണപിള്ളയുടെ അക്ഷീണപ്രയത്നം ഒരു പ്രധാനപങ്കു വഹിച്ചിട്ടുണ്ട്. 1939 ഒൿടോബർ 13-ന് [[കണ്ണൂർ]] ജില്ലയിലെ [[തലശ്ശേരി|തലശ്ശേരിക്കടുത്ത്]] [[പിണറായി]] എന്ന ഗ്രാമത്തിൽ പി. കൃഷ്ണപിള്ള, [[ഇ.എം.എസ്‌. നമ്പൂതിരിപ്പാട്|ഇ.എം.എസ്സ്]], [[കെ.ദാമോദരൻ]], [[എൻ.സി.ശേഖർ]],എൻ ഇ ബാലറാം,പി എസ് നമ്പൂതിരി തുടങ്ങി തൊണ്ണൂറോളം കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി നേതാക്കൾ ഒത്തുകൂടുകയും കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ കേരള ഘടകത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയായി രൂപാന്തരപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തു. മൂന്നു മാസങ്ങൾക്കു ശേഷം 1940 ജനുവരി 26-ന് ചുവരുകളിലും സർക്കാർ കാര്യാലയങ്ങളിലും മുദ്രാവാക്യങ്ങൾ എഴുതി വച്ച് [[കമ്മ്യൂണിസം|കമ്മ്യൂണിസ്റ്റ് പാർട്ടി]] തങ്ങളുടെ രൂപവത്കരണം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പിന്നീട് ഒളിവിൽ പോയ കൃഷ്ണപിള്ള കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിക്കുന്നതിനുള്ള ഭാരിച്ച ചുമതല ഏറ്റെടുത്തു. 1940 ഡിസംബറിൽ ജന്മനാടായ [[വൈക്കം|വൈക്കത്തു]] വച്ച് അദ്ദേഹം പോലീസ് പിടിയിലാവുകയും [[കന്യാകുമാരി]] ജില്ലയിലെ [[ഇടലക്കുടി]] സബ് ജയിലിൽ തടവിലാവുകയും ചെയ്തു. അവിടെ വച്ചാണ് പിന്നീട് ജീവിതപങ്കാളിയായി മാറിയ തങ്കമ്മയെ പരിചയപ്പെടുന്നത്. 1943-ൽ കോഴിക്കോടുവച്ചു നടന്ന [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ]] കേരള ഘടകത്തിന്റെ ആദ്യത്തെ സമ്മേളനത്തിൽ കൃഷ്ണപിള്ളയെ ആദ്യ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു.1948-ലെ [[കൽക്കത്താ തീസിസ്സ്|കൽക്കത്താ തീസിസ്സിനെ]] തുടർന്ന് ഭാരതത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടു. കൃഷ്ണപിള്ളയടക്കമുള്ള നേതാക്കൾ വീണ്ടും ഒളിവിൽ പോയി.


== മരണം ==
== മരണം ==

18:44, 22 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം


കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്നു പി. കൃഷ്ണപിള്ള (1906 വൈക്കം,കോട്ടയം - ഓഗസ്റ്റ് 19, 1948 മുഹമ്മ,ആലപ്പുഴ).ഈ.എം.എസ്സിനും ഏ.കെ.ജീക്കുമൊപ്പം കേരള സംസ്ഥാനത്തു കമ്യൂണിസ്റ്റ് പ്രസ്ഥാനം വേരുപിടിപ്പിക്കുന്നതിൽ നടുനായകത്വം വഹിച്ചു.കമ്മ്യൂണിസ്റ്റ് പ്രവർ‌ത്തകർക്കിടയിൽ "സഖാവ്" എന്നു മാത്രം അറിയപ്പെട്ടിരുന്ന പി. കൃഷ്ണപിള്ള കേരളത്തിലെ "ആദ്യത്തെ കമ്മ്യൂണിസ്റ്റ്" എന്നു വിശേഷിപ്പിക്കപ്പെടുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർ‌ത്തകനായി രാഷ്ട്രീയ രംഗത്തു പ്രവേശിച്ച കൃഷ്ണപിള്ള, കോണ്ഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിലൂടെയാണു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃനിരയിലെത്തിയത്.

1906-ൽ കോട്ടയം ജില്ലയിലെ വൈക്കത്തു ഒരു ഇടത്തരം മധ്യവർഗ്ഗ കുടുംബത്തിൽ മയിലേഴത്തു മണ്ണം‌പിള്ളി നാരായണൻ നായരുടെയും പാർവ്വതിയമ്മയുടെയും മകനായാണു അദ്ദേഹം ജനിച്ചത്. കന്യാകുമാരി ജില്ലയിലെ ഇടലക്കുടി സ്വദേശി തങ്കമ്മ ആയിരുന്നു ഭാര്യ.

ജീവിത രേഖ

രാഷ്ട്രീയജീവിതം:ആരംഭം

കുട്ടിക്കാലത്തുതന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട കൃഷ്ണപിള്ളയുടെ ബാല്യം ദാരിദ്ര്യം കാരണം ദുരിതപൂർണ്ണമായിരുന്നു. തൊഴിൽ തേടി കൗമാര കാലത്തു തന്നെ ഭാരതത്തിലുടനീളം യാത്ര ചെയ്ത അദ്ദേഹം ഉത്തരേന്ത്യയിൽ വച്ച് ഹിന്ദി ഭാഷ അഭ്യസിക്കുകയും അതിൽ ബിരുദം നേടുകയുമുണ്ടായി. 1920 -കളുടെ അന്ത്യ പാദത്തിൽ അലഹബാദിൽ ചിലവഴിച്ച കൃഷ്ണപിള്ളയ്ക്കു അവിടത്തെ സായുധ തൊഴിലാളി സംഘടനകളുടെയും കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളുടെയും പ്രവർത്തനം നേരിട്ടു മനസ്സിലാക്കാനുള്ള അവസരം ലഭിച്ചു. ഉത്തരേന്ത്യൻ ജീവിതം കഴിഞ്ഞു കേരളത്തിൽ തിരിച്ചെത്തിയ അദ്ദേഹം ഒരു നല്ല പ്രാസംഗികനും ഹിന്ദി എഴുത്തുകാരനുമായി മാറിയിരുന്നു. സിവിൽ നിസ്സഹകരണ പ്രസ്ഥാനം കൊടുംബിരിക്കൊണ്ടിരുന്ന ആ കാലഘട്ടത്തിൽ അദ്ദേഹം തന്റെ ഹിന്ദി പ്രചാരകന്റെ ജോലി ഉപേക്ഷിച്ചു. 1930 -ൽ കോഴിക്കോടു മുതൽ പയ്യന്നൂർ വരെ നടത്തിയ ഉപ്പു സത്യാഗ്രഹ ജാഥയിൽ പങ്കെടുക്കുകയും അതിനെത്തുടർന്നു കണ്ണൂർ ജയിലിൽ തടവിലാക്കപ്പെടുകയും ചെയ്തു. 1931 -ൽ ഹിന്ദു സമൂഹത്തിലെ അവർണ്ണ ജനവിഭാഗത്തിനു ക്ഷേത്രപ്രവേശനത്തിനുള്ള അവകാശം നേടിയെടുക്കാനായി കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നടന്ന ഗുരുവായൂർ സത്യാഗ്രഹത്തിൽ കൃഷ്ണപിള്ള സജീവമായി പങ്കുചേർന്നു. സാമൂതിരിയുടെ നായർ പടയാളികളുടെ ഭീകരമർദ്ദനത്തെ അവഗണിച്ചു കൊണ്ട് ഗുരുവായൂരിലെ ക്ഷേത്രമണി മുഴക്കി രാജാധികാരത്തെ വെല്ലുവിളിച്ചു സമരനേതൃത്വത്തിനു വീര്യം പകരുകയുണ്ടായി.

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
(സി.പി.ഐ)

എ.ഐ.ടി.യു.സി. - എ.ഐ.കെ.എസ്.
എ.ഐ.വൈ.എഫ്.- എ.ഐ.എസ്.എഫ്.
എൻ.എഫ്.ഐ.ഡബ്ല്യു.-ബി.എം.കെ.യു.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
(സി.പി.ഐ (എം))

സി.ഐ.ടി.യു - എ.ഐ.കെ.എസ്.
ഡി.വൈ.എഫ്.ഐ.- എസ്.എഫ്.ഐ.
എ.ഐ.ഡി.ഡബ്ല്യു.എ. - ജി.എം.പി.

നക്സൽ ബാരി ഉദയം
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (എം-എൽ)
ലിബറേഷൻ - ന്യൂ ഡെമോക്രസി
പിസിസി - 2nd സിസി-ജനശക്തി
റെഡ് ഫ്ലാഗ് - ക്ലാസ് സ്ട്രഗ്ഗിൾ
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)

സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ
യു.യു.ടി.സി.-എൽ.എസ്. - എ.ഐ.എം.എസ്.എസ്.
എ.ഐ.ഡി.വൈ.ഓ. - എ.ഐ.ഡി.എസ്.ഓ.

പി. കൃഷ്ണപിള്ള
സി. അച്യുതമേനോൻ
എം.എൻ. ഗോവിന്ദൻ നായർ
എ.കെ. ഗോപാലൻ
ഇ.എം.എസ്. നമ്പൂതിരിപ്പാട്
ടി.വി. തോമസ്
എൻ.ഇ. ബാലറാം
കെ. ദാമോദരൻ
എസ്.എ. ഡാൻ‌ഗെ
എസ്.വി. ഘാട്ടെ
ജി. അധികാരി
പി.സി. ജോഷി
അജയ്‌ കുമാർ ഘോഷ്
സി. രാജേശ്വര റാവു
ഭൂപേഷ് ഗുപ്‌ത
ബി.ടി. രണദിവെ,ചാരു മജൂംദാർ,ജ്യോതിബസു
ശിബ്‌ദാസ് ഘോഷ്
ടി. നാഗി റെഡ്ഡി,പി. സുന്ദരയ്യ

തെഭാഗ പ്രസ്ഥാനം
CCOMPOSA

കമ്യൂണിസം
ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനം

കമ്മ്യൂണിസം കവാടം

കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി

ഭാരതത്തിലെ മറ്റു പ്രമുഖ ഇടതുപക്ഷ നേതാക്കളെപ്പോലെതന്നെ കൃഷ്ണപിള്ളയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലൂടെയാണു രാഷ്ട്രീയജീവിതം ആരംഭിച്ചത് - ആദ്യം ഒരു ഗാന്ധിയനായും പിന്നീട് കോൺഗ്രസ്സ് സോഷ്യലിസ്റ്റായും. 1930 -കളുടെ ആദ്യപാദത്തിൽതന്നെ ഉത്തരേന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വെല്ലുവിളിച്ചുകൊണ്ടു പടർന്നു പിടിച്ച തീവ്രവാദ, വിപ്ലവരാഷ്ട്രീയത്തിനു നേർസാക്ഷിയായിരുന്നു അദ്ദേഹം. 1934 -ൽ ബോംബെയിൽ വച്ച് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകൃതമായപ്പോൾ പാർട്ടിയുടെ കേരളത്തിലെ സെക്രട്ടറിയായി കൃഷ്ണപിള്ള നിയോഗിക്കപ്പെട്ടു. ഇ.എം.എസ്സായിരുന്നു പാർട്ടിയുടെ ഒരു ദേശീയ ജനറൽ സെക്രട്ടറി. ഗാന്ധിയൻ ആദര്ശങ്ങളിൽ നിന്നും വഴിമാറി പ്രവർത്തിക്കാനാരംഭിച്ച അദ്ദേഹം തന്റെ അനുയായികളോടൊപ്പം കേരളത്തിലുടനീളം സഞ്ചരിക്കുകയും രഹസ്യ രാഷ്ട്രീയ യോഗങ്ങൾ, പ്രകടനങ്ങൾ, യുവ സംഗമങ്ങൾ, കർഷക,തൊഴിലാളി യൂണിയൻ തുടങ്ങി ഒട്ടനവധി രാഷ്ട്രീയ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുകയും ചെയ്തു. 1934-നും 1939-നും ഇടയ്ക്കു കേരളത്തിന്റെ എല്ലാ നഗരകേന്ദ്രങ്ങളിലുമായി എൺപതോളം പ്രാദേശിക ട്രേഡ് യൂണിയനുകൾ നിലവിൽ വന്നു. കൂടാതെ കോഴിക്കോടും കണ്ണൂരും രണ്ടു കേന്ദ്രീകൃത ട്രേഡ് യൂണിയനുകളും അഖില കേരള ട്രേഡ് യൂണിയൻ കമ്മിറ്റിയും നിലവിൽ വന്നു.

1936 വരെ മലബാർ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന കൃഷ്ണപിള്ള പിന്നീട് കൊച്ചിയിലേക്കും തിരുവിതാംകൂറിലേക്കും തന്റെ പ്രവർത്തന മേഖല വ്യാപിപ്പിച്ചു. 1938 -ൽ ആലപ്പുഴയിൽ നടന്ന പ്രസിദ്ധമായ തൊഴിലാളി സമരത്തിന്റെ മുഖ്യ സംഘാടകനായി അദ്ദേഹം. വൻ വിജയമായി മാറിയ ഈ സമരം തിരുവിതാംകൂറിലെ തൊഴിലാളികൾക്കു സംഘടിക്കാനും കൂലി ചോദിക്കാനുമുള്ള അവകാശം വാങ്ങിക്കൊടുത്തു. വർഷങ്ങൾക്കു ശേഷം നടന്ന പുന്നപ്ര-വയലാർ പ്രക്ഷോഭത്തിനു പിന്നിലെ പ്രധാന സ്വാധീനവും ഊർജ്ജവുമായി ഈ സമരം മാറി.

കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക്

കേരളത്തിലെ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടിയായി രൂപാന്തരം പ്രാപിക്കുന്നതിൽ പി. കൃഷ്ണപിള്ളയുടെ അക്ഷീണപ്രയത്നം ഒരു പ്രധാനപങ്കു വഹിച്ചിട്ടുണ്ട്. 1939 ഒൿടോബർ 13-ന് കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്ത് പിണറായി എന്ന ഗ്രാമത്തിൽ പി. കൃഷ്ണപിള്ള, ഇ.എം.എസ്സ്, കെ.ദാമോദരൻ, എൻ.സി.ശേഖർ,എൻ ഇ ബാലറാം,പി എസ് നമ്പൂതിരി തുടങ്ങി തൊണ്ണൂറോളം കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി നേതാക്കൾ ഒത്തുകൂടുകയും കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ കേരള ഘടകത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയായി രൂപാന്തരപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തു. മൂന്നു മാസങ്ങൾക്കു ശേഷം 1940 ജനുവരി 26-ന് ചുവരുകളിലും സർക്കാർ കാര്യാലയങ്ങളിലും മുദ്രാവാക്യങ്ങൾ എഴുതി വച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി തങ്ങളുടെ രൂപവത്കരണം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പിന്നീട് ഒളിവിൽ പോയ കൃഷ്ണപിള്ള കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിക്കുന്നതിനുള്ള ഭാരിച്ച ചുമതല ഏറ്റെടുത്തു. 1940 ഡിസംബറിൽ ജന്മനാടായ വൈക്കത്തു വച്ച് അദ്ദേഹം പോലീസ് പിടിയിലാവുകയും കന്യാകുമാരി ജില്ലയിലെ ഇടലക്കുടി സബ് ജയിലിൽ തടവിലാവുകയും ചെയ്തു. അവിടെ വച്ചാണ് പിന്നീട് ജീവിതപങ്കാളിയായി മാറിയ തങ്കമ്മയെ പരിചയപ്പെടുന്നത്. 1943-ൽ കോഴിക്കോടുവച്ചു നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ ആദ്യത്തെ സമ്മേളനത്തിൽ കൃഷ്ണപിള്ളയെ ആദ്യ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു.1948-ലെ കൽക്കത്താ തീസിസ്സിനെ തുടർന്ന് ഭാരതത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടു. കൃഷ്ണപിള്ളയടക്കമുള്ള നേതാക്കൾ വീണ്ടും ഒളിവിൽ പോയി.

മരണം

1948 ഓഗസ്റ്റ് 19-ന് ആലപ്പുഴ ജില്ലയിലെ മുഹമ്മയിൽ കണ്ണാർക്കാട് എന്ന ഗ്രാമത്തിൽ ഒരു കയർ തൊഴിലാളിയുടെ കുടിലിൽ ഒളിവിൽ കഴിയുകയായിരുന്ന പി.കൃഷ്ണപിള്ളയ്ക്ക് സർപ്പദംശനമേറ്റു. അര മണിക്കൂറിനുള്ളിൽ അദ്ദേഹം മരണമടയുകയായിരുന്നു.

അവലംബം


     ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ          
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...
"https://ml.wikipedia.org/w/index.php?title=പി._കൃഷ്ണപിള്ള&oldid=1543058" എന്ന താളിൽനിന്ന് ശേഖരിച്ചത്