"ചുട്ടിപ്പരുന്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (Robot: Modifying id:Elang-ular Bido to id:Elang-ular bido
വരി 43: വരി 43:
[[hi:कलगीदार सर्प चील]]
[[hi:कलगीदार सर्प चील]]
[[hu:Kontyos kígyászsas]]
[[hu:Kontyos kígyászsas]]
[[id:Elang-ular Bido]]
[[id:Elang-ular bido]]
[[it:Spilornis cheela]]
[[it:Spilornis cheela]]
[[ja:カンムリワシ]]
[[ja:カンムリワシ]]

13:29, 11 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

Crested Serpent Eagle
Adult ssp. spilogaster
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
S. cheela
Binomial name
Spilornis cheela
Latham, 1790
ചുട്ടിപ്പരുന്തിന്റെ ശബ്ദം

ഏഷ്യയിൽ വ്യാപകമായി കാണപ്പെടുന്ന ഒരിനം പരുന്താണ് ചുട്ടിപ്പരുന്ത് (Crested Serpent Eagle-Spilornis cheela). കറുത്ത നിറത്തിലുള്ള ഇതിന്റെ അടിഭാഗത്ത് വെളുത്ത നിറത്തിലുള്ള പൊട്ടുകൾ കാണാം. പറക്കുമ്പോൾ ഇതിന്റെ ചിറകിനടിയിലും വാലിലും വെളുത്ത നിറത്തിലുള്ള പട്ട കാണാം. മഞ്ഞക്കൺപട്ടകളും തലയിലൊരു ശിഖയും ഇതിന്റെ പ്രത്യേകതകളാണ്. ചക്കിപ്പരുന്തിനെക്കാൾ അല്പം വലിപ്പം കൂടിയ ചുട്ടിപ്പരുന്തിന്റെ വാല് കൃഷ്ണപ്പരുന്തിന്റെ വാലുപോലെ വൃത്താകൃതിയിലുള്ളതാണ്. രണ്ടോ മൂന്നോ നോട്ടുകളുള്ള ഹ്വീർ..ഹ്വീർ എന്ന ഉയർന്ന ആവൃത്തിയിലുള്ള ശബ്ദമാണ് ഇവ പുറപ്പെടുവിക്കാറുള്ളത്.

കുറിയതും വളഞ്ഞതുമായ കൊക്കും കൊക്കിന്റെ കടഭാഗം മുതൽ കൺകോണുവരെ നീണ്ടു കിടക്കുന്ന മഞ്ഞപ്പട്ടയും ഇതിനുണ്ട്. കാലുകളും വിരലുകളും തൂവലുകളില്ലാത്തതും മഞ്ഞനിറത്തിലുള്ളതുമാണ്. കേരളത്തിൽ എല്ലായിടത്തും ഈ പക്ഷിയെ കാണാം. എന്നാൽ എണ്ണത്തിൽ വളരെ കൂടുതലുണ്ടാവാറില്ല. ചെറിയ പുൽപ്പോന്തുമുതൽ വലിയ പാമ്പുകളെ വരെ ഇത് ആഹാരമാക്കാറുണ്ട്. കോഴി തുടങ്ങിയ ചെറിയ പക്ഷികളെയും ഇതിന് ഭക്ഷണമാകാറുണ്ട്. കോഴികളെ പിടിക്കുന്നതുകൊണ്ട് ചിലയിടങ്ങളിൽ ഇതിനെ കോഴിയമുക്കൻ എന്നും വിളിക്കുന്നുണ്ട്.

നവംബർ മുതൽ മെയ് വരെയാണ് പ്രജനനകാലം. ഈ കാലത്ത് ക്യോ എന്നു നീണ്ടുപോകുന്ന ഒരു ശബ്ദം ഇവ ഉണ്ടാക്കാറുണ്ട്. ഉയർന്ന മരങ്ങളിൽ ചുള്ളിക്കമ്പുകൾ കൊണ്ടുണ്ടാക്കിയ കൂടുകളിലാണിവ മുട്ടയിടുക.[2]

അവലംബം

  1. "Spilornis cheela". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2009. Retrieved 11 December 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. കേരളത്തിലെ പക്ഷികൾ; വി.ടി.ഇന്ദുചൂഡൻ
"https://ml.wikipedia.org/w/index.php?title=ചുട്ടിപ്പരുന്ത്&oldid=1515597" എന്ന താളിൽനിന്ന് ശേഖരിച്ചത്