"വിക്കിപീഡിയ:മലയാളം വിക്കിപീഡിയ പത്താം വാർഷികം/പിറന്നാൾ സമ്മാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുത്ത്
വരി 44: വരി 44:
# സദ്യുയുണ്ണാനുമൊരുങ്ങാനും ഞാനുമുണ്ടാകും.[[ഉപയോക്താവ്:Kjbinukj|ബിനു]] ([[ഉപയോക്താവിന്റെ സംവാദം:Kjbinukj|സംവാദം]]) 07:11, 1 ഡിസംബർ 2012 (UTC)
# സദ്യുയുണ്ണാനുമൊരുങ്ങാനും ഞാനുമുണ്ടാകും.[[ഉപയോക്താവ്:Kjbinukj|ബിനു]] ([[ഉപയോക്താവിന്റെ സംവാദം:Kjbinukj|സംവാദം]]) 07:11, 1 ഡിസംബർ 2012 (UTC)
# ഞാനുമുണ്ട്, നല്ലൊരു പിറന്നാൾ സമ്മാനവുമായിട്ട് - [[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 07:22, 1 ഡിസംബർ 2012 (UTC)
# ഞാനുമുണ്ട്, നല്ലൊരു പിറന്നാൾ സമ്മാനവുമായിട്ട് - [[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 07:22, 1 ഡിസംബർ 2012 (UTC)
#[[ഉപയോക്താവ്:Dittymathew|ഡിറ്റി]]

09:59, 1 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഡിസം. 21, മലയാളം വിക്കിപീഡിയയ്ക്ക് പത്തു വയസ്സ്

മലയാളം വിക്കിപീഡിയയ്ക്ക് ഓൺലൈനായി പിറന്നാൾ സമ്മാനം നൽകുവാനുള്ള താളാണിത്.

2012 ഡിസം 21 ന് മലയാളം വിക്കിപീഡിയയിൽ ലോഗിൻ ചെയ്യൂ.... പത്താം പിറന്നാൾ ആഘോഷിക്കുന്ന വിക്കിപീഡിയയ്ക്ക് സമ്മാനങ്ങൾ നൽകൂ. ലോഗിൻ ചെയ്യേണ്ട സമയം 2012 ഡിസംബർ 21, 00.00 മണിമുതൽ 24.00 മണിവരെ (ഡിസംബർ 20 രാത്രി 12 മുതൽ ഡിസംബർ 21 രാത്രി 12 വരെ)
താങ്കൾ വിക്കിപീഡിയയ്ക്ക് സമ്മാനമായി നൽകാവുന്നയെക്കുറിച്ച് താഴെ വായിക്കൂ...

നൽകാവുന്ന സമ്മാനങ്ങളിൽ ചിലത്

വിക്കിപീഡിയ സമ്മാനമായി ആഗ്രഹിക്കുന്നത് സ്വഭാവികമായി ഇവയൊക്കെയാണ്:

  • പുതിയ ലേഖനങ്ങൾ
  • പരമാവധി തിരുത്തുകൾ
  • ലേഖനങ്ങളുടെ വൃത്തിയാക്കൽ
  • വർഗ്ഗം ചേർക്കൽ
  • ചിത്രങ്ങൾ ചേർക്കൽ
  • ലേഖനങ്ങളിലും കോമൺസിലുമുള്ള ചിത്രങ്ങളിൽ അക്ഷാംശരേഖാംശങ്ങൾ ചേർക്കൽ, സമ്പർക്കമുഖത്തിൽ മലയാള വിവരണം ചേർക്കൽ
  • അഥവാ ഇതുവരെ ചെയ്തിട്ടില്ലെങ്കിൽ, ഉപയോക്തൃനാമം സൃഷ്ടിച്ച് ലോഗിൻ ചെയ്യുന്നതു ശീലമാക്കൽ
  • വിക്കിപീഡിയയിലേക്ക് പുതിയ ഉപയോക്താക്കളെ ആനയിക്കൽ

ഇവയിലേതുവേണമെങ്കിലും താങ്കളുടെ സമ്മാനമായി, ഡിസംബർ 21 ന് വിക്കിപീഡിയയ്ക്ക് നൽകാം. അവ എന്തായാലും, എത്രയായാലും, സന്തോഷപൂർവ്വം സ്വീകരിക്കാൻ വിക്കിപീഡിയയും അതിന്റെ സഹോദരസംരംഭങ്ങളായ വിക്കി ഗ്രന്ഥശാല, വിക്കിനിഘണ്ടു, വിക്കിചൊല്ലുകൾ എന്നിവയും തയ്യാറാണു്.

മേൽപ്പറഞ്ഞവ കൂടാതെ പുതുതായിട്ട് എന്തെങ്കിലുമൊക്കെ പിറന്നാൾ ദിനത്തിൽ താങ്കൾ ചെയ്യുവാനുദ്ദേശിക്കുന്നുണ്ടെങ്കിൽ, ആയത് മുകളിലെ പട്ടികയിൽ താങ്കൾക്ക് എഴുതി ചേർക്കാവുന്നതാണ്. എന്തുതന്നെയായാലും, താങ്കൾ അത് ഡിസംബർ 21 ന് നൽകിയാൽ / ചെയ്താൽ മതി !

സമ്മാനം നൽകാൻ ആഗ്രഹിക്കുന്നവരുടെ, താഴെ കാണുന്ന പട്ടികയിൽ ഇപ്പോഴേ ഒപ്പുവെയ്ക്കുക. പിറന്നാൾ ദിനത്തിലെ താങ്കളുടെ സാന്നിദ്ധ്യം ഉറപ്പാക്കുക!!

താളുകൾ എഡിറ്റുചെയ്യാൻ സന്നദ്ധതയുള്ള, എന്നാൽ അതിനു പരിചയം കുറവുള്ള ആളുകളെ സഹായിക്കാൻ, വിക്കിപീഡിയയുടെ സന്നദ്ധസേവകരുടെ സാന്നിദ്ധ്യം ഡിസമ്പർ 20-21 തീയതികളിൽ IRC ചാറ്റ്, ഗൂഗിൾ ടോക്കു്, ഫേസ്ബുക്ക്, പ്ലസ്സ് ചാനലുകളിലൂടെയും മെയിൽ ലിസ്റ്റു വഴിയും ലഭ്യമായിരിക്കും. കൂടാതെ, ഓരോ വിക്കിപീഡിയാ ലേഖനങ്ങളുടേയും ഒപ്പമുള്ള സംവാദതാളുകളിൽ അവർക്കു് സഹായം അഭ്യർത്ഥിക്കുകയോ സംശയം ചോദിക്കുകയോ ചെയ്യാം.

പരമാവധി ആളുകൾ, കഴിയുമെങ്കിൽ സജീവ വിക്കിമീഡിയന്മാരെല്ലാവരും അന്നേ ദിവസം വിക്കിപീഡിയയിലുണ്ടാവണം.
ചുരുക്കത്തിൽ ഡിസംബർ 21 ന് പിറന്നാൾ സമ്മാനങ്ങളുമായി നമ്മുക്കെല്ലാവർക്കും വിക്കിപീഡിയയിൽ ഓൺലൈനായി ഒത്തുകൂടാം.

  • ഏറ്റവും കൂടുതൽ ആളുകൾ വിക്കിപീഡിയ സന്ദർശിക്കുന്ന,
  • ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതപ്പെടുന്ന,
  • ഏറ്റവും കൂടുതൽ തിരുത്തുകൾ നടക്കുന്ന,
  • ഏറ്റവും കൂടുതൽ പുതിയ ഉപയോക്താക്കൾ ഉണ്ടാകുന്ന,
  • വിക്കിപീഡിയയുടെ ആഴവും ഗുണവും ഏറ്റവും വർദ്ധിച്ച

ഒരു ദിവസമായി ആ ദിവസത്തെ മാറ്റാൻ താങ്കളും ഉണ്ടാവുമല്ലോ.

ഞങ്ങൾ പിറന്നാൾ സമ്മാനം നൽകുന്നുണ്ട്!

  1. വിശ്വപ്രഭ ViswaPrabha Talk
  2. Hrishi (സംവാദം)
  3. Noush
  4. അഡ്വ.ടി.കെ. സുജിത്
  5. അജയ് ബാലചന്ദ്രൻ
  6. വിനയരാജ്
  7. Sivahari (സംവാദം) 07:08, 1 ഡിസംബർ 2012 (UTC)[മറുപടി]
  8. സദ്യുയുണ്ണാനുമൊരുങ്ങാനും ഞാനുമുണ്ടാകും.ബിനു (സംവാദം) 07:11, 1 ഡിസംബർ 2012 (UTC)[മറുപടി]
  9. ഞാനുമുണ്ട്, നല്ലൊരു പിറന്നാൾ സമ്മാനവുമായിട്ട് - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 07:22, 1 ഡിസംബർ 2012 (UTC)[മറുപടി]
  10. ഡിറ്റി