"അലി ബിൻ അബീത്വാലിബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: diq:Hz. Elidiq:Eli
വരി 124: വരി 124:
[[udm:Али ибн Аби Талиб]]
[[udm:Али ибн Аби Талиб]]
[[uk:Алі ібн Абу Таліб]]
[[uk:Алі ібн Абу Таліб]]
[[ur:علی ابن ابی طالب]]
[[ur:علی بن ابی طالب]]
[[uz:Ali]]
[[uz:Ali]]
[[vi:Ali bin Abu Talib]]
[[vi:Ali bin Abu Talib]]

04:18, 12 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

അലി ബിൻ അബീത്വാലിബ്
ഖലീഫ (ദൈവത്തിന്റെ പ്രതിനിധി)
ഭരണകാലം656 സി.ഇ. – 661 സി.ഇ.
പൂർണ്ണനാമംഅലി ബിൻ അബീത്വാലിബ്
പദവികൾഅമീറുൽ മുഅ്മിനീൻ (വിശ്വസികളുടെ നേതാവ്)
ദൈവത്തിന്റെ സിംഹം
ജനനം(600-03-17)മാർച്ച് 17, 600
ജന്മസ്ഥലംമക്ക
മരണംജനുവരി 28, 661(661-01-28) (പ്രായം 62)
മരണസ്ഥലംകൂഫ
മുൻ‌ഗാമിഉഥ്മാനുബ്നു അഫ്ഫാൻ
പിൻ‌ഗാമിമുആവിയ ഇബ്നു അബൂസുഫ്യാൻ
മക്കൾഹസൻ
ഹുസൈൻ
സൈനബ് ബിൻത് അലി
മതവിശ്വാസംഇസ്ലാം

ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

ഇസ്ലാമിലെ നാലാമത്തെ ഖലീഫയാണ് അലി(അറബി= علی ).പ്രവാചകൻ മുഹമ്മദിന്റെ പിതൃവ്യനായ അബൂ ത്വാലിബിന്റെ പുത്രനും,പ്രവാചകന്റെ പ്രിയപുത്രി ഫാത്വിമയുടെ ഭർത്താവുമാണ് അദ്ദേഹം. ക്രിസ്തു വർഷം 600 ൽ മക്കയിൽ ജനിച്ചു.മാതാവ് ഫാതിമ ബിൻത് അസദ്.പിതാവാണ് ഉന്നതൻ എന്നർത്ഥമുള്ള അലി എന്ന പേര് അദ്ദേഹത്തിന് നൽകിയത്.പിതാവിന്റെ പേര് കൂടി ചേർത്ത് അലി ഇബ്നു അബീ ത്വാലിബ്(അബീ ത്വാലിബിന്റെ മകൻ അലി) എന്നാണ് മുഴുവൻ പേര്.[1]

ബാല്യം

ഖുറൈഷി ഗോത്രത്തലവനും കഅബയുടെ പരിപാലകനുമായിരുന്നു അലിയുടെ പിതാവ്.അലി ചെറുപ്പമായിരിക്കുമ്പോൾ മക്കയിൽ കടുത്ത വരൾച്ചയും ക്ഷാമവുമുണ്ടായി.തന്മൂലം വലിയൊരു കുടുംബത്തിന്റെ നാഥനായ അബൂ ത്വാലിബിനുണ്ടായ സാമ്പത്തിക ഞെരുക്കം ലഘൂകരിക്കാൻ അദ്ദേഹത്തിന്റെ സഹോദരന്മാരായ ഹംസഃയും അബ്ബാസും അലിയുടെ സഹോദരന്മാരായ ത്വാലിബിന്റെയും, ജഅ്ഫറിന്റെയും സംരക്ഷണ ചുമതല ഏറ്റു.അലിയുടെ സംരക്ഷണം അന്ന് പ്രവാചകത്വം ലഭിച്ചിട്ടില്ലാത്ത മുഹമ്മദും ഏറ്റെടുത്തു.അങ്ങനെ മുഹമ്മദിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ വളർന്നതിനാൽ അലിക്ക് ഉന്നത സ്വഭാവ ഗുണങ്ങൾ അഭ്യസിക്കാനായി.[2] പത്ത് വയസ്സ് പ്രായമായ സമയത്ത് ഇസ്ലാം മതം സ്വീകരിച്ചു,കുട്ടികളുടെ കൂട്ടത്തിൽ ആദ്യമായി ഇസ്ലാം സ്വീകരിച്ചത് അലിയാണ്.[3]

യൗവ്വനം

പ്രവാചകൻ മുഹമ്മദിനെ വധിക്കാൻ ശത്രുക്കൾ വീട് വളഞ്ഞപ്പോൾ പ്രവാചകന്റെ വിരിപ്പിൽ പകരം കിടന്ന് മുഹമ്മദിന് മദീനയിലേക്ക് കുടിയേറാൻ സഹായിച്ചത് അലിയാണ്. പിന്നീട് മക്കക്കാർ മുഹമ്മദിന്റെ കൈവശം സൂക്ഷിക്കാൻ ഏല്പിച്ച മുതലുകൾ ഉടമകൾക്ക് കൈമാറിയ ശേഷമാണ് അലി മദീനയിലേക്ക് പോയത്. മദീനയിലെത്തിയശേഷം തന്റെ മകൾ ഫാത്വിമയെ മുഹമ്മദ് അലിക്ക് വിവഹം ചെയ്തു കൊടുത്തു. അന്ന് അലിക്ക് 24 വയസ്സും ഫാത്വിമക്ക് 19 വയസ്സുമായിരുന്നു പ്രായം[4]. തബൂക്ക് യുദ്ധം ഒഴികെ എല്ലാ യുദ്ധത്തിലും നബിയോടൊപ്പം പങ്കെടുത്തു.തബൂക്ക് യുദ്ധ വേളയിൽ മദീനയിൽ പ്രവാചകന്റെ പ്രതിനിധിയായി നിൽക്കാൻ പ്രവാചകൻ കൽപ്പിച്ചു.ധീര യോദ്ധാവ്,ഉന്നത പണ്ഡിതൻ,പ്രഗല്ഭ പ്രാസംഗികൻ,ഐഹീക വിരക്തൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു.’ഇഹത്തിലും പരത്തിലും നീ എന്റെ സഹോദരൻ ‘ എന്ന് അലിയോട് പ്രവാചകൻ പറഞ്ഞിട്ടുണ്ട്.

ഭരണം

നബിക്കു ശേഷം നേതൃത്വം നബിയുടെ കുടുംബമായ ബനൂ ഹാശിമിന് ലഭിക്കണമെന്ന് പിതൃവ്യൻ അബ്ബാസും മറ്റ് കുടുംബാംഗങ്ങളും ആഗ്രഹിച്ചിരുന്നു. സമൂഹ നേതൃത്വം തനിക്ക് ലഭിക്കുമെന്ന് അലിയും പ്രതീക്ഷിച്ചിരുന്നു. എന്നാൽ സിദീർഘമായ ആലോചനകൾക്കും സംവാദങ്ങൾക്കും ശേഷം അബൂബക്കറിനെയാണ് പ്രവാചക ശിഷ്യന്മാർ പ്രഥമ ഖലീഫയായി തെരെഞ്ഞെടുത്തത്.പിന്നീട് അബൂബക്കർ മരണപ്പെട്ടപ്പോഴും രണ്ടാം ഖലീഫഉമർ മരണപ്പെട്ടപ്പോഴും പ്രായം കുറവായിരുന്നതിനാലും അവസരം ഇനിയും ലഭിക്കും എന്നതിനാലും അദ്ദേഹം ഒഴിവാക്കപ്പെട്ടു[5]. പീന്നീട് മൂന്നാം ഖലീഫ ഉസ്മാൻ വധിക്കപ്പെട്ടപ്പോൾ മുസ്ലിംകളിൽ ഭൂരിഭാഗവും അലിയെ നേതാവായി തെരെഞ്ഞെടുത്തു. രാജ്യത്ത് നീതിയും സമാധാനവും സ്ഥാപിക്കുന്നതിന് അദ്ദേഹം കഠിനാധ്വാനം ചെയ്തു.[6]

മരണം

പ്രഭാത നിസ്കാരത്തിന് പോകുന്ന വഴിക്ക് വെച്ച് ഖവാരിജുകളിൽ പെട്ട ഒരു വ്യക്തി അലിയ്യിന്റെ നെറ്റിതടത്തിൽ വെട്ടി,അതു കാരണം മൂന്ന് ദിവസത്തിനകം അദ്ദേഹം മരണപ്പെട്ടു.

ഇതും കൂടി കാണുക

അവലംബം

  1. http://www.islam4theworld.net/Sahabah/Ali%20ibn%20Abu%20Talib%20R.htm
  2. http://islampadasala.com/index.php?option=com_content&view=article&id=617&Itemid=1173
  3. http://www.onislam.net/english/reading-islam/my-journey-to-islam/historical-biographies/409295-first-muslim-child.html
  4. http://www.witness-pioneer.org/vil/Articles/companion/11_ali_bin_talib.htm
  5. ഇസ്ലാമിക വിജ്ഞാന കോശം ,വാള്യം 2 പേജ് 766-767.(മെയ് - 1997) പ്രസാ: ഐ.പി.എച്ച്. കോഴിക്കോട്.
  6. http://www.jewishvirtuallibrary.org/jsource/biography/talib.html

ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=അലി_ബിൻ_അബീത്വാലിബ്&oldid=1481307" എന്ന താളിൽനിന്ന് ശേഖരിച്ചത്