"യഷ് ചോപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Fotokannan (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: pt:Yash Chopra |
||
വരി 56: | വരി 56: | ||
[[pl:Yash Chopra]] |
[[pl:Yash Chopra]] |
||
[[pnb:یاش چوپڑا]] |
[[pnb:یاش چوپڑا]] |
||
[[pt:Yash Chopra]] |
|||
[[simple:Yash Chopra]] |
[[simple:Yash Chopra]] |
||
[[ur:یش چوپڑا]] |
[[ur:یش چوپڑا]] |
15:27, 21 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം അടുത്തിടെ മരണമടഞ്ഞ വ്യക്തിയെക്കുറിച്ചാണ്. മരണമടഞ്ഞ സാഹചര്യം, അനുബന്ധസംഭവങ്ങൾ തുടങ്ങിയവ, കൂടുതൽ വിവരങ്ങൾ കിട്ടുന്ന മുറക്ക് മാറിക്കൊണ്ടിരിക്കാം. ഇതിൽ പ്രതിപാദിക്കുന്ന വ്യക്തിയുടെ മരണശേഷം ഈ ലേഖനത്തിൽ നശീകരണപ്രവർത്തനങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിൽ ദയവായി കാര്യനിർവാഹകരെ അറിയിക്കുക. |
യാഷ് ചോപ്ര | |
---|---|
പ്രമാണം:Yash Chopra.JPG | |
ജനനം | Lahore, British India (now Pakistan) | 27 സെപ്റ്റംബർ 1932
മരണം | 21 ഒക്ടോബർ 2012Mumbai | (പ്രായം 80)
തൊഴിൽ | Director, Filmmaker, Script writer, Producer |
സജീവ കാലം | 1959 - 2012 |
ജീവിതപങ്കാളി(കൾ) | Pamela Chopra (1970 - 2012 (his death) |
കുട്ടികൾ | Aditya Chopra Uday Chopra |
ബന്ധുക്കൾ | B.R. Chopra (Brother) Dharam Chopra (Brother) |
ഒപ്പ് | |
പ്രമാണം:Yash Chopra Signature.jpg |
ഹിന്ദി സിനിമാ സംവിധായകനും നിർമ്മാതാവുമായിരുന്നു യാഷ് ചോപ്ര. ദാദാസാഹിബ് ഫാൽകെ പുരസ്കാരം, പത്മഭൂഷൺ എന്നിവ ലഭിച്ചിട്ടുണ്ട്. 22 ചിത്രങ്ങൾ സംവിധാനം ചെയ്യുകയും അമ്പതോളം സിനിമകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്
ജീവിതരേഖ
1932 ൽ ഇപ്പോൾ പാകിസ്താന്റെ ഭാഗമായ ലാഹോറിലാണ് ജനനം. വിഭജനത്തോടെ ഇന്ത്യയിലെത്തി. എഞ്ചിനീയറിങിൽ ബിരുദമെടുത്ത ശേഷമാണ് സിനിമാരംഗത്ത് ആകൃഷ്ടമായി എത്തുന്നത്. തുടർന്ന് മുംബൈയിൽ താമസമാക്കി.
മൂന്ന് ചിത്രങ്ങൾക്ക് സഹസംവിധായകനായി 1955 കാലഘട്ടത്തിൽ പ്രവർത്തിച്ച അദ്ദേഹം പിന്നീട് സ്വതന്ത്രസംവിധായകനാവുകയായിരുന്നു. 1973 ൽ പുറത്തുവന്ന ദാഗ് എന്ന സിനിമയിലൂടെ നിർമ്മാതാവായി മാറിയ അദ്ദേഹത്തിന്റെ യാഷ് രാജ് ഫിലിംസ് ഹിന്ദി സിനിമയിലെ ഏറ്റവും പ്രശസ്തമായ ബാനറാണ്. ഗാനസമ്പന്നമായ ചിത്രങ്ങളായിരുന്നു അവയിൽ ഏറെയും. ദിൽവാലേ ദുൽഹനിയാ ലേജായേംഗേ, ധൂം, ഫനാ, ചക് ദേ ഇന്ത്യ, എന്നിങ്ങനെ നിരവധി ഹിറ്റുകൾക്ക് യാഷ് ചോപ്ര നിർമ്മാതാവായി. തൃശൂൽ, ദീവാർ, കബി കബി, വീർസാറ, ലംഹേ, ചാന്ദ്നി, പരമ്പര, ദർ, ദിൽ ദോ പാഗൽ ഹെ, തുടങ്ങി മിക്കവാറും ചിത്രങ്ങൾ ശ്രദ്ധേയമായവയാണ്. എന്നാൽ അതിനേക്കാൾ മികച്ച വിജയം നേടിയ ചിത്രങ്ങളായിരുന്നു യാഷ് ചോപ്ര നിർമ്മിച്ചവ. ഹിന്ദി സിനിമയിലെ പഴയകാല സൂപ്പർതാരങ്ങളെ വെച്ച് കുടുംബചിത്രങ്ങളൊരുക്കിയ അദ്ദേഹം ഷാരൂഖ്, സൽമാൻ, അഭിഷേക്, അക്ഷയ്കുമാർ, സെയ്ഫ്, അജയ് ദേവ്ഗൺ, അമീർഖാൻ തുടങ്ങിയ 90-കൾക്ക് ശേഷമുള്ള താരനിരയ്ക്ക് നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച നിർമ്മാതാവ് കൂടിയാണ്.
ചലച്ചിത്ര നിർമ്മാതാക്കളുടെ ദേശീയ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് ഗിൽഡിന്റെ ചെയർമാനായി ഏറെക്കാലം പ്രവർത്തിച്ചു. നിലവിൽ കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ ഉപദേശക സമിതിയിൽ അംഗമാണ്. 1959 ൽ പുറത്തുവന്ന ധൂൽ കാ ഫൂൽ ആണ് ആദ്യചിത്രം. ഈ വർഷം പുറത്തിറങ്ങിയ ജബ് ടാക് ഹേ ജാൻ ആണ് അവസാനചിത്രം[1].
കൃതികൾ
പുരസ്കാരം
- ജനപ്രിയ സിനിമാസംവിധായകനുള്ള ദേശീയ പുരസ്കാരം (രണ്ടുതവണ)
- പത്മഭൂഷൺ(2005)
- ഫിലിം ഫെയർ അവാർഡ് (പത്തിലധികം തവണ)
- സ്വിസ്, ബിട്ടീഷ്, ഫ്രഞ്ച് സർക്കാരുകളുടെ അംഗീകാരങ്ങളും ബഹുമതികളും നിരവധി തവണ അദ്ദേഹത്തെ തേടിവന്നിട്ടുണ്ട്.