"വിയുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: hy:Մոլորակների առճակատում |
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: fa:مقابله سیارهای |
||
വരി 30: | വരി 30: | ||
[[eo:Opozicio (astronomio)]] |
[[eo:Opozicio (astronomio)]] |
||
[[es:Oposición (astronomía)]] |
[[es:Oposición (astronomía)]] |
||
[[fa:مقابله سیارهای]] |
|||
[[fi:Oppositio (tähtitiede)]] |
[[fi:Oppositio (tähtitiede)]] |
||
[[fr:Opposition (astronomie)]] |
[[fr:Opposition (astronomie)]] |
04:34, 13 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം
രണ്ട് ജ്യോതിശാസ്ത്രവസ്തുക്കളെ എവിടെനിന്നെങ്കിലും (സാധാരണയായി ഭൂമി) ദർശിക്കുമ്പോൾ ആ വസ്തുക്കൾ ആകാശത്തിന്റെ നേർ വിപരീതഭാഗങ്ങളിലാണെങ്കിൽ അതിനെ സൂചിപ്പിക്കാൻ സ്ഥാനീയ ജ്യോതിശാസ്ത്രത്തിൽ ഉപയോഗിക്കുന്ന സംജ്ഞയാണ് വിയുതി (Opposition). ക്രാന്തിവൃത്തത്തിൽ, രണ്ടു ഗ്രഹങ്ങളുടെ രേഖാംശങ്ങളുടെ വ്യത്യാസം 180° ആണെങ്കിൽ ആ ഗ്രഹങ്ങൾ വിയുതിയിലാണെന്നു പറയാം.
വിയുതിയെ സൂചിപ്പിക്കുന്ന ചിഹ്നം ☍ ആണ്. (യൂണികോഡ് #x260d, കയ്യെഴുത്ത്: )
പൊതുവെ ഒരു വസ്തു വിയുതിയിലാണെന്ന് പറയുമ്പോൾ സൂര്യനുമായുള്ള വിയുതിയാണ് അർത്ഥമാക്കുന്നത്. ഒരു ഗ്രഹം (അല്ലെങ്കിൽ ഛിന്നഗ്രഹം/ധൂമകേതു) ഭൂമിയിൽ നിന്നും നോക്കുമ്പോൾ സൂര്യന് എതിർഭാഗത്താണെങ്കിൽ അത് വിയുതിയിലാണെന്ന് പറയുന്നു. ഈ അവസ്ഥയിൽ ഉള്ള ഒരു ഗ്രഹം
- രാത്രി മുഴുവനും ദൃശ്യമാകുന്നു. സൂര്യനസ്തമിക്കുമ്പോൾ ഉദിക്കുകയും സൂര്യനുദിക്കുമ്പോൾ അസ്തമിക്കുകയും ചെയ്യുന്നു.
- വിയുതിലായിരിക്കുമ്പോൾ ആ ഗ്രഹത്തിന്റെ ഭ്രമണപഥം ഭൂമിയോടടുക്കുകയും, അതിനാൽ അതിനു വലിപ്പവും തിളക്കവും കൂടുതലുള്ളതായി അനുഭവപ്പെടുകയും ചെയ്യുന്നു.
- ഭൂമിയിൽ നിന്നും നോക്കിയാൽ കാണൂന്ന ആ ഗ്രഹത്തിന്റെ അർദ്ധഭാഗം പൂർണ്ണമായി പ്രകാശിതമായിരിക്കും. ('പൂർണ്ണഗ്രഹം')
- വിയുതിപ്രഭാവം മൂലം പരുക്കൻ പ്രതലമുള്ള വസ്തുക്കളിൽ നിന്നുമുള്ള പ്രതിഫലിക്കുന്ന പ്രകാശത്തിന്റെ അളവ് കൂടുന്നു.
സൂര്യനിൽ നിന്ന് ഭൂമിയെക്കാൾ അകലത്തിലുള്ള ഗ്രഹങ്ങളേ ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യനുമായി വിയുതിയിലാവുകയുള്ളൂ. ഭൂമിയെ പരിക്രമണം ചെയ്യുന്ന ചന്ദ്രൻ പൗർണ്ണമി ദിവസങ്ങളിൽ വിയുതിയിലായിരിക്കും. ആ വിയുതി പൂർണതയിലാകുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.
ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യനോട് കൂടുതൽ സമീപത്തായുള്ള ഗ്രഹങ്ങളിലേതെങ്കിലും നീചയുതിയിലാണെങ്കിൽ ആ ഗ്രഹത്തിൻ നിന്ന് നോക്കുമ്പോൾ ഭൂമി വിയുതിയിലായിരിക്കും