"സിസറോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 19: വരി 19:
==പശ്ചാത്തലം==
==പശ്ചാത്തലം==
[[ചിത്രം:The Young Cicero Reading.jpg|left|thumb|210px|left|പഠനത്തിൽ മുഴുകിയിരിക്കുന്ന ബാലനായ സിസറോ]]
[[ചിത്രം:The Young Cicero Reading.jpg|left|thumb|210px|left|പഠനത്തിൽ മുഴുകിയിരിക്കുന്ന ബാലനായ സിസറോ]]
പൂർവികന്മാരിൽ ഒരാളുടെ മൂക്കിനുമേൽ, വെള്ളക്കടലയുടെ (chick pea - 'cicer') ആകൃതിയിൽ ഉണ്ടായിരുന്ന മറുകിൽ നിന്നു കിട്ടിയതാണ് 'സിസറോ' എന്ന കുടുംബപ്പേരെന്ന്, പാശ്ചാത്യ-പൗരാണികതയിലെ മഹദ്‌വ്യക്തികളുടെ ചരിത്രമെഴുതിയ പ്ലൂട്ടാർക്ക് അഭിപ്രായപ്പെട്ടിട്ടുണ്ട്. പൂർവികന്മാർ വെള്ളക്കടലകൃഷിക്കാർ ആയിരുന്നതു കൊണ്ടു കിട്ടിയ പേരാണെന്നും വിശദീകരണമുണ്ട്. [[ഇറ്റലി|ഇറ്റലിയിൽ]] റോമിനും നേപ്പിൾസിനും മദ്ധ്യത്തിലുള്ള അർപ്പിനം എന്ന സ്ഥലത്താണ് സിസറോ ജനിച്ചത്.
പൂർവികന്മാരിൽ ഒരാളുടെ മൂക്കിനുമേൽ, വെള്ളക്കടലയുടെ (chick pea - 'cicer') ആകൃതിയിൽ ഉണ്ടായിരുന്ന മറുകിൽ നിന്നു കിട്ടിയതാണ് 'സിസറോ' എന്ന കുടുംബപ്പേരെന്ന്, പാശ്ചാത്യ-പൗരാണികതയിലെ മഹദ്‌വ്യക്തികളുടെ ചരിത്രമെഴുതിയ പ്ലൂട്ടാർക്ക് അഭിപ്രായപ്പെട്ടിട്ടുണ്ട്.<ref>[http://penelope.uchicago.edu/Thayer/E/Roman/Texts/Plutarch/Lives/Cicero*.html പ്ലൂട്ടാർക്ക് എഴുതിയ സിസറോയുടെ ജീവിതകഥ]</ref name ="plutarch">പൂർവികന്മാർ വെള്ളക്കടലകൃഷിക്കാർ ആയിരുന്നതു കൊണ്ടു കിട്ടിയ പേരാണെന്നും വിശദീകരണമുണ്ട്. [[ഇറ്റലി|ഇറ്റലിയിൽ]] റോമിനും നേപ്പിൾസിനും മദ്ധ്യത്തിലുള്ള അർപ്പിനം എന്ന സ്ഥലത്താണ് സിസറോ ജനിച്ചത്.


സാമാന്യ ധനസ്ഥിതി മാത്രമുണ്ടായിരുന്ന പിതാവ്, അതിന്റെ പരമാവധി കൊണ്ടു നേടാവുന്നത്ര വിദ്യാഭ്യാസം പിതാവ് മകനു നേടിക്കൊടുത്തു. സാഹിത്യത്തിലും ഗ്രീക്കു ഭാഷയിലും അദ്ദേഹത്തിനു ഗുരുവായത് ഗ്രീക്കു കവി അർക്കിയാസ് ആയിരുന്നു. തുടർന്ന് പ്രസിദ്ധനിയമജ്ഞൻ ക്വിന്റിയസ് മുൻസിയസ് സ്കവോളയുടെ കീഴിൽ അദ്ദേഹം നിയമം പഠിച്ചു. വിചാരണകളും നിയമജ്ഞന്മാരുടെ തർക്കങ്ങളും കൗതുകപൂർവം നിരീക്ഷിച്ച സിസറോ, വക്കാലത്തിലെ വാദശൈലിയിൽ പ്രാവീണ്യം സമ്പാദിച്ചു. തുടർന്ന് സ്വയം വക്കാലത്തു തുടങ്ങിയതോടെ അദ്ദേഹത്തിന്റെ വാദശൈലിയും പ്രഭാഷണങ്ങളും പരക്കെ സമ്മതി നേടി.<ref name ="durant"/>
സാമാന്യ ധനസ്ഥിതി മാത്രമുണ്ടായിരുന്ന പിതാവ്, അതിന്റെ പരമാവധി കൊണ്ടു നേടാവുന്നത്ര വിദ്യാഭ്യാസം പിതാവ് മകനു നേടിക്കൊടുത്തു. സാഹിത്യത്തിലും ഗ്രീക്കു ഭാഷയിലും അദ്ദേഹത്തിനു ഗുരുവായത് ഗ്രീക്കു കവി അർക്കിയാസ് ആയിരുന്നു. തുടർന്ന് പ്രസിദ്ധനിയമജ്ഞൻ ക്വിന്റിയസ് മുൻസിയസ് സ്കവോളയുടെ കീഴിൽ അദ്ദേഹം നിയമം പഠിച്ചു. വിചാരണകളും നിയമജ്ഞന്മാരുടെ തർക്കങ്ങളും കൗതുകപൂർവം നിരീക്ഷിച്ച സിസറോ, വക്കാലത്തിലെ വാദശൈലിയിൽ പ്രാവീണ്യം സമ്പാദിച്ചു. തുടർന്ന് സ്വയം വക്കാലത്തു തുടങ്ങിയതോടെ അദ്ദേഹത്തിന്റെ വാദശൈലിയും പ്രഭാഷണങ്ങളും പരക്കെ സമ്മതി നേടി.<ref name ="durant"/>

10:43, 6 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

മാർക്കസ് തുളിയസ് സിസറോ
റോമിലെ കാപ്പിറ്റലീൻ മ്യൂസിയത്തിലുള്ള സിസറോയുടെ ഈ അർത്ഥകാലപ്രതിമ, കാലം പൊതുവർഷം ഒന്നാം നൂറ്റാണ്ട്
റോമിലെ കാപ്പിറ്റലീൻ മ്യൂസിയത്തിലുള്ള സിസറോയുടെ ഈ അർത്ഥകാലപ്രതിമ, കാലം പൊതുവർഷം ഒന്നാം നൂറ്റാണ്ട്
ജനനംJanuary 3, 106 BC
അർപ്പിനം, റോമൻ ഗണതന്ത്രം
മരണംഡിസംബർ 7, 43 ബി.സി. (പ്രായം 63)
ഫോർമിയ, റോമൻ ഗണതന്ത്രം
തൊഴിൽരാജ്യതന്ത്രജ്ഞൻ, അഭിഭാഷകൻ, പ്രഭാഷകൻ ദാർശനികൻ
ദേശീയതപുരാതന റോം
വിഷയംരാജനീതി, നിയമം, ദർശനം, പ്രസംഗകല
സാഹിത്യ പ്രസ്ഥാനംലത്തീൻ ഭാഷയുടെ സുവർണ്ണയുഗം
ശ്രദ്ധേയമായ രചന(കൾ)പ്രഭാഷണങ്ങൾ: In Verrem, In Catilinam I-IV, Philippicae
Philosophy: De Oratore, De Re Publica, De Legibus, De Finibus, De Natura Deorum, De Officiis

പുരാതനറോമിലെ ദാർശനികനും, രാഷ്ട്രതന്ത്രജ്ഞനും, അഭിഭാഷകനും, പ്രഭാഷകനും, രാഷ്ട്രമീമാംസകനും, രാജസാമാജികനും (Consul), ഭരണഘടനാവിശാരദനും ആയിരുന്നു മാർക്കസ് തുളിയസ് സിസറോ. (ജനനം: ബി.സി. 106 ജനുവരി 3; മരണം ബി.സി. 43 ഡിസംബർ 7) 'തുളി' എന്ന ചുരുക്കപ്പേരിലും അദ്ദേഹം അറിയപ്പെടുന്നു. ഉപരിവർഗ്ഗത്തിന്റെ താഴേക്കിടയിൽ പെട്ട അശ്വാരൂഢഗണത്തിൽ (equestrian order) നിന്നുള്ളവനായിരുന്ന അദ്ദേഹം റോമൻ ചരിത്രത്തിലെ ഏറ്റവും മഹാനായ പ്രഭാഷകനും ഗദ്യകാരനും ആയി പരിഗണിക്കപ്പെടുന്നു.

പശ്ചാത്തലം

പഠനത്തിൽ മുഴുകിയിരിക്കുന്ന ബാലനായ സിസറോ

പൂർവികന്മാരിൽ ഒരാളുടെ മൂക്കിനുമേൽ, വെള്ളക്കടലയുടെ (chick pea - 'cicer') ആകൃതിയിൽ ഉണ്ടായിരുന്ന മറുകിൽ നിന്നു കിട്ടിയതാണ് 'സിസറോ' എന്ന കുടുംബപ്പേരെന്ന്, പാശ്ചാത്യ-പൗരാണികതയിലെ മഹദ്‌വ്യക്തികളുടെ ചരിത്രമെഴുതിയ പ്ലൂട്ടാർക്ക് അഭിപ്രായപ്പെട്ടിട്ടുണ്ട്.ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗിനു </ref> എന്ന അന്ത്യറ്റാഗ് നൽകിയിട്ടില്ല

'ഫിലിപ്പിക്കുകൾ', വധം

സിസറോയുടെ ശിരഛേദം

ജൂലിയസ് സീസറിന്റെ വധത്തെ തുടർന്നുള്ള അധികരമത്സരത്തിനിടെ 'ഫിലിപ്പിക്കുകൾ' (Philippics) എന്നറിയപ്പെടുന്ന പ്രഭാഷണപരമ്പരയിൽ സിസറോ മാർക്ക് ആന്തണിയെ നിശിതമായി വിമർശിച്ചു. അതോടെ സീസറുടെ ശത്രുക്കളായി കണക്കാക്കി ഉന്മൂലനം ചെയ്യപ്പെടേണ്ടവരുടെ പട്ടികയിൽ ആന്തണി സിസറോയേയും ഉൾപ്പെടുത്തി. രണ്ടാം മൂവർഭരണത്തിൽ (Second Triumvirate) രാജ്യദ്രോഹിയായി പ്രഖ്യാപിക്കപ്പെട്ട അദ്ദേഹത്തെ ബി.സി. 43-ൽ തലവെട്ടി കൊന്നു. 'ഫിലിപ്പിക്കുകൾ' എഴുതാനുപയോഗിച്ച സിസറോയുടെ കൈകളും മാർക്ക് ആന്തണിയുടെ നിർദ്ദേശാനുസരണം വെട്ടിയെടുത്തിരുന്നു. തലയും കൈകളും റോമിൽ പ്രദർശനത്തിനു വയ്ക്കാൻ ആന്തണി ഏർപ്പാടു ചെയ്തു.[1]

പ്രാധാന്യം

14-ആം നൂറ്റാണ്ടിൽ യൂറോപ്യൻ നവോത്ഥാനത്തിന്റെ തുടക്കം, ഇറ്റാലിയൻ കവി പെട്രാർക്ക് സിസറോയുടെ നഷ്ടലിഖിതങ്ങളുടെ ഒരു ശേഖരം കണ്ടെത്തിയതോടെ ആണെന്നു കരുതപ്പെടുന്നു. നവോത്ഥാനം തന്നെ, മറ്റെല്ലാത്തിലുമുപരി സിസറോയുടെ പുനരുജ്ജീവനവും പുനരവതരണവും ആയിരുന്നുവെന്നും സിസറോയ്ക്കു ശേഷവും അദ്ദേഹം മുഖേനയും മാത്രമാണ് ക്ലാസിക്കൽ പൗരണികതയുടെ മറ്റു ഘടകങ്ങൾ പുനരുജ്ജീവിക്കപ്പെട്ടതെന്നും പോളണ്ടിലെ ചരിത്രകാരൻ തദേവൂസ് സീലിൻസ്കി അഭിപ്രായപ്പെട്ടിട്ടുണ്ട്. ആധുനികയുഗത്തിൽ സിസറോയുടെ പ്രാമാണികതയുടേയും അദ്ദേഹത്തിനു കല്പിക്കപ്പെട്ട മതിപ്പിന്റേയും ഔന്നത്യം പതിനെട്ടാം നൂറ്റാണ്ടിലെ ജ്ഞാനോദയത്തിലായിരുന്നു. ജോൺ ലോക്ക്, ഡേവിഡ് ഹ്യൂം, മൊണ്ടെസ്ക്യൂ തുടങ്ങിയ ജ്ഞാനോദയചിന്തകന്മാരെ സിസറോ ആഴത്തിൽ സ്വാധീനിച്ചു. യൂറോപ്യൻ സംസ്കാരികപൈതൃകത്തിന്റെ വലിയൊരു ഭാഗമാണ് സിസറോയുടെ കൃതികൾ. റോമൻ ചരിത്രത്തിന്റെ പഠനത്തിലും വിലയിരുത്തലിലും മൗലികകരേഖകളായി ഇന്നും ആ കൃതികൾ കരുതപ്പെടുന്നു. ഗണതന്ത്രറോമിന്റെ അവസാനഘട്ടത്തെക്കുറിച്ചുള്ള പഠനത്തിൽ സിസറോയുടെ രചനാസമുച്ചയത്തോളം ഉപകാരപ്രദമായ രേഖകൾ വേറെയില്ല.

അവലംബം

  1. ചാൾസ് ഫ്രീമാൻ, "ക്ലോസിങ് ഓഫ് ദ വെസ്റ്റേൺ മൈൻഡ്" (പുറങ്ങൾ 52-53)
"https://ml.wikipedia.org/w/index.php?title=സിസറോ&oldid=1439294" എന്ന താളിൽനിന്ന് ശേഖരിച്ചത്