"ബിഭൂതിഭൂഷൺ ബന്ദോപാധ്യായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
കൂടുതൽ വിവരങ്ങൾ
(ചെ.)No edit summary
വരി 62: വരി 62:
*''മരണേർ ഡങ്കാ ബാജേ'' (1940)
*''മരണേർ ഡങ്കാ ബാജേ'' (1940)
*''മിസ്മിദേർ കവച്'' (1942)
*''മിസ്മിദേർ കവച്'' (1942)
* ആം ആടീർ ഭേംപു(1944)
* ആം ആടീർ ഭേംപു(1944) ( പഥേർ പാഞ്ചാലിയിൽ നിന്ന്)
* ''ഹീരാ മണിക് ജ്വലേ'' (1946)
* ''ഹീരാ മണിക് ജ്വലേ'' (1946)
* ''സുന്ദർ ബനേ സാത് ബത്സർ ''( അപൂർണ്ണം)(1952)
* ''സുന്ദർ ബനേ സാത് ബത്സർ ''( അപൂർണ്ണം)(1952)

04:44, 3 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ബിഭൂതിഭൂഷൺ ബന്ദോപാധ്യായ്
തൊഴിൽഎഴുത്തുകാരൻ, നോവലിസ്റ്റ്

ഒരു ബംഗാളി നോവലിസ്റ്റും എഴുത്തുകാരനുമാണ് ബിഭൂതിഭൂഷൺ ബന്ദോപാധ്യായ ( (ബംഗാളി: বিভূতিভূষণ বন্দ্যোপাধ্যায়(12സെപ്റ്റംബർ 1894-1നവംബർ 1950) . ഇദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ രചന പഥേർ പാഞ്ചാലി ആണ്. ഇതിന്റെ രണ്ടാം ഭാഗം അപരാജിതോ എന്ന പുസ്തകമടക്കം ഒട്ടനേകം നോവലുകളും, ചെറുകഥകളും യാത്രാവിവരണങ്ങളും ബംഗാളിയിൽ എഴുതിയിട്ടുണ്ട്.

ജീവിതരേഖ

മഹാനന്ദ ബന്ദോപാദ്ധ്യായുടേയും പത്നി മൃണാളിനി ദേവിയുടേയും അഞ്ചു സന്താനങ്ങളിൽ മൂത്തവനായിരുന്നു, ബിഭൂതിഭൂഷൺ. ഉത്തര 24 ഫർഗാനയിലെ ഗോപാൽനഗർ എന്ന സ്ഥലത്താണ് കുട്ടിക്കാലം ചെലവിട്ടത്. പിതാവ് സംസ്കൃത പണ്ഡിതനും കഥാകാലക്ഷേപക്കാരനുമായിരുന്നു. സ്കൂൾ വിദ്യാഭ്യാസം ഉത്തര ഫർഗാനയിലെ ബോന്ഗാവ് സ്കൂളിലെ പഠനത്തിനു ശേഷം ബിഭൂതിഭൂഷൺ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിൽ നിന്ന് ബി.എ. ബിരുദമെടുത്തു. തുടർന്നു പഠിക്കാനുളള സാമ്പത്തിക ശേഷി ഇല്ലാഞ്ഞതിനാൽ, ഹുഗ്ളിയിൽ അദ്ധ്യാപകവൃത്തിയിലേർപ്പെട്ടു. പിന്നീട് പല വിധ ജോലികളും നോക്കിയെങ്കിലും ഒടുവിൽ ഗോപാൽനഗറിലെ പ്രാഥമിക വിദ്യാലയത്തിൽ മരണം വരെ അദ്ധ്യാപകനായിരുന്നു. 1920ലാണ് ബിഭൂതിഭൂഷൺ ഗൌരിയെ വിവാഹം ചെയ്തത്. പക്ഷെ ഒരു വർഷത്തിനകം ഗൌരി പ്രസവത്തോടെ മരണമടഞ്ഞു. ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ കൃതികളിലെ സ്ഥായിയായ വിഷാദഭാവത്തിന് ഇതാണ് കാരണമെന്ന് പറയപ്പെടുന്നു. പിന്നീട് 1940-ൽ റൊമാ ചട്ടോപാദ്ധ്യയെ വിവാഹം കഴിച്ചു. പുത്രൻ' താരാദാസിന്റെ ജനനം 1947-ലായിരുന്നു. 1950, നവമ്പർ ഒന്നിന് ഹൃദയാഘാതം മൂലം അമ്പത്തിയാറാമത്തെ വയസ്സിൽ മരണമടഞ്ഞു. [1]

കൃതികൾ

1921ലാണ് ആദ്യകഥയായ ഉപേക്ഷിക പ്രസിദ്ധീകരിക്കുന്നത്. അക്കാലത്തെ മികച്ച ഒരു ബംഗാളി മാസികയിലാണ് ഈ കഥ പ്രസിദ്ധീകരിച്ചത്. എന്നാൽ ഇദ്ദേഹം കാര്യമായി ശ്രദ്ധിക്കപ്പെട്ടത് പഥേർ പാഞ്ചാലിയുടെ പ്രസിദ്ധീകരണത്തോടെ ആണ്. ഇതോടെ ബംഗാളി സാഹിത്യത്തിൽ പ്രമുഖമായ സ്ഥാനം ഇദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.

നോവലുകൾ

  • പഥേർ പാഞ്ചാലി (1929)
  • അപരാജിതോ (1932)
  • ദൃഷ്ടി പ്രദീപ് (1935)
  • ആരണ്യക് (1939)
  • ആദർശ് ഹിന്ദു ഹോട്ടൽ (1940)
  • ബിപിനേർ സംസാർ (1941)
  • ദുയി ബാരി(1941)
  • അനുബർത്തൻ (1942)
  • ദേബ്ജാൻ (1944)
  • കേദാർ രാജാ (1945)
  • ഇച്ഛാമതി (1950) (രബീന്ദ്ര പുരസ്കാർ 1950-51)
  • അശനി സങ്കേത്
  • ദമ്പതി (1952)

ചെറുകഥകൾ

  • മേഘമല്ലാർ (1932)
  • മോരീഫൂൽ (1932)
  • യാത്രാബാദൽ (1934)
  • ജന്മ ഓ മൃത്യു (1935)
  • കിന്നൊർ ദൽ (1938)
  • ബേനിഗീർ ഫൂൽബാരി (1941)
  • നവാഗത് (1944)
  • താൽനവമി(1944)
  • ഉപൽഖണ്ഡ് (1945)
  • വിധു മാസ്ററർ (1945)
  • ക്ഷണഭംഗുർ (1945)
  • അസാധാരൺ (1946)
  • മുഖോഷ് ഒ മുഖശ്രീ (1947)
  • ആചാര്യ കൃപാലിനി കോളനി (1948)
  • ജ്യോതിരിംഗൻ (1949))
  • കുശൽ പഹാഡി (1950)
  • രൂപ് ഹലൂദ് (1951)
  • അനുസന്ധാൻ (മരണാനന്തരം)
  • ഛായാഛൊബി (മരണാനന്തരം)
  • സുലോചന (മരണാനന്തരം)

ബാലസാഹിത്യം

  • ''ചാന്ദേർ പഹാഡ്'' (1938)
  • ഐവാനോ ( പരിഭാഷ 1938)
  • മരണേർ ഡങ്കാ ബാജേ (1940)
  • മിസ്മിദേർ കവച് (1942)
  • ആം ആടീർ ഭേംപു(1944) ( പഥേർ പാഞ്ചാലിയിൽ നിന്ന്)
  • ഹീരാ മണിക് ജ്വലേ (1946)
  • സുന്ദർ ബനേ സാത് ബത്സർ ( അപൂർണ്ണം)(1952)

യാത്രാവിവരണങ്ങൾ , ഡയറിക്കുറിപ്പുകൾ

  • അഭിയാന്ത്രിക് (1940)
  • സ്മൃതീർ രേഖാ (1941)
  • തൃണാങ്കുർ 1943)
  • ഊർമിമുഖർ (1944)
  • ബനേ പഹാഡേ(1945)
  • ഉത്കർണ് (1946)
  • ഹേ അരണ്യ കൊഥാ കൌ (1948)

അവലംബം

  1. ബിഭൂതിഭൂഷൺ ബന്ദോപാധ്യായ

പുറത്തേക്കുള്ള കണ്ണികൾ