"മോഹൻലാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
→‎പുറത്തേക്കുള്ള കണ്ണികൾ: ഫേസ്ബുക്ക്, ട്വിറ്റർ കണ്ണികൾ ചേർക്കുന്നു
വരി 90: വരി 90:


===പിന്നീടുള്ള വർഷങ്ങൾ (1996-ഇതുവരെ)===
===പിന്നീടുള്ള വർഷങ്ങൾ (1996-ഇതുവരെ)===
<imagemap>
Image:Mohanlal_and_Madhu.jpg|thumb|


[[Image:Mohanlal_and_Madhu.jpg|thumb|right|മധുവിനോടൊപ്പം]
poly 11 305 13 272 19 241 41 205 75 186 100 173 117 169 118 137 124 95 182 88 204 87 219 112 221 130 221 176 214 196 234 208 256 232 266 274 270 325 260 357 279 367 277 393 263 416 232 419 218 404 212 420 226 436 228 442 132 447 7 447 -1 435 0 386 17 337 [[മോഹൻലാൽ|മോഹൻലാൽ]]
poly 347 433 630 415 617 396 646 362 646 263 609 179 516 144 507 128 498 126 505 109 491 58 447 36 417 46 406 60 407 72 399 99 409 117 407 130 409 137 412 157 412 164 387 175 368 197 353 221 336 249 331 246 324 222 329 209 327 199 316 197 308 187 265 164 258 174 280 188 271 206 266 216 267 222 285 232 291 241 294 285 302 308 327 327 352 323 374 311 377 307 371 352 372 376 371 388 367 397 352 417 [[മധു (ചലച്ചിത്രനടൻ)|മധു]]


desc bottom-left
</imagemap>


1996-മുതൽ പിന്നീട് ഇങ്ങോട്ടുള്ള കാലഘട്ടത്തിൽ മോഹൻലാലിന്റെ പ്രശസ്തിയും നായകപദവിയും ഉപയോഗപ്പെടുത്തിക്കൊണ്ട് നിർമ്മാതാക്കളും, സംവിധായകരും ലാലിനു വേണ്ടി ചിത്രങ്ങൾ നിർമ്മിച്ചു. ഇതിൽ പലതും ലാലിനെ ഒരു അസാമാന്യ നായകപദവി കൊടുത്തുകൊണ്ട് നിർമ്മിച്ച ചിത്രങ്ങൾ ആയിരുന്നു. ''ആറാം തമ്പുരാൻ'', ''ഉസ്താദ്'', ''[[നരസിംഹം (മലയാളചലച്ചിത്രം)|നരസിംഹം]]'', ''പ്രജ'', ''നരൻ'' എന്നിവ ഇങ്ങനെയുള്ള ചിത്രങ്ങളാണ്. ഒരു സൂപ്പർസ്റ്റാർ എന്ന പദവി പൂർണ്ണമായും പ്രയോജനപ്പെടുത്തുന്ന ചിത്രങ്ങളായിരുന്നു ഇവ. ഈ നിരയിലെ ആദ്യ ചില ചിത്രങ്ങൾ വിജയിച്ചെങ്കിലും പിന്നീട് പല ചിത്രങ്ങളും പരാജയപ്പെടുകയും ധാരാളം വിമർശനങ്ങൾക്ക് വിധേയമാവുകയും ചെയ്തു. 90-കളുടെ അവസാനത്തിൽ പ്രിയദർശൻ സംവിധാനം ചെയ്ത ''[[കാലാപാനി (മലയാളചലച്ചിത്രം)|കാലാപാനി]]'' എന്ന ചിത്രം ഇതിൽ നിന്ന് വ്യത്യസ്തമായി വിജയിച്ചു. [[ഇന്ത്യ|ഇന്ത്യൻ]] സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് രാജവംശം [[ആന്തമാൻ നിക്കോബാർ ദ്വീപുകൾ|ആൻ‌ഡമാൻ നിക്കോബാർ ദ്വീപിലെ]] [[ജയിൽ|ജയിലിൽ]] അടക്കുന്ന പോരാളികളുടെ കഥ പറയുന്ന ഈ ചിത്രം ദേശീയതലത്തിലും ശ്രദ്ധേയമായ ഒരു ചിത്രമായിരുന്നു. 1997-ൽ മോഹൻലാൽ അഭിനയിച്ച് പുറത്തിറങ്ങിയ ഒരു ചിത്രമാണ് ''ഗുരു''. വർഗീയ ലഹളയേയും, ആത്മീയതയേയും ചർച്ച ചെയ്ത ഈ ചിത്രം. [[ഓസ്കാർ അവാർഡ്|ഓസ്കാർ അവാർഡിനു]] വേണ്ടിയുള്ള വിദേശ ചലച്ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിരുന്നു. [[രാജീവ് അഞ്ചൽ]] ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. ഇതേ വർഷത്തിൽ തന്നെ [[മമ്മൂട്ടി|മമ്മൂട്ടിയോടൊപ്പം]] തുല്യ നായക പ്രാധാന്യമുള്ള [[ഹരികൃഷ്ണൻസ്]] എന്ന ചിത്രത്തിലും ലാൽ അഭിനയിച്ചു. [[ഫാസിൽ]] സംവിധാനം ചെയ്ത ഈ ചിത്രം നല്ല വിജയം കൈവരിച്ചു. കൂടാതെ ആ സമയത്ത് തന്നെ [[ലോഹിതദാസ്]] സംവിധാനം ചെയ്ത ''കന്മദം'' എന്ന ചിത്രവും കഥയിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി.
1996-മുതൽ പിന്നീട് ഇങ്ങോട്ടുള്ള കാലഘട്ടത്തിൽ മോഹൻലാലിന്റെ പ്രശസ്തിയും നായകപദവിയും ഉപയോഗപ്പെടുത്തിക്കൊണ്ട് നിർമ്മാതാക്കളും, സംവിധായകരും ലാലിനു വേണ്ടി ചിത്രങ്ങൾ നിർമ്മിച്ചു. ഇതിൽ പലതും ലാലിനെ ഒരു അസാമാന്യ നായകപദവി കൊടുത്തുകൊണ്ട് നിർമ്മിച്ച ചിത്രങ്ങൾ ആയിരുന്നു. ''ആറാം തമ്പുരാൻ'', ''ഉസ്താദ്'', ''[[നരസിംഹം (മലയാളചലച്ചിത്രം)|നരസിംഹം]]'', ''പ്രജ'', ''നരൻ'' എന്നിവ ഇങ്ങനെയുള്ള ചിത്രങ്ങളാണ്. ഒരു സൂപ്പർസ്റ്റാർ എന്ന പദവി പൂർണ്ണമായും പ്രയോജനപ്പെടുത്തുന്ന ചിത്രങ്ങളായിരുന്നു ഇവ. ഈ നിരയിലെ ആദ്യ ചില ചിത്രങ്ങൾ വിജയിച്ചെങ്കിലും പിന്നീട് പല ചിത്രങ്ങളും പരാജയപ്പെടുകയും ധാരാളം വിമർശനങ്ങൾക്ക് വിധേയമാവുകയും ചെയ്തു. 90-കളുടെ അവസാനത്തിൽ പ്രിയദർശൻ സംവിധാനം ചെയ്ത ''[[കാലാപാനി (മലയാളചലച്ചിത്രം)|കാലാപാനി]]'' എന്ന ചിത്രം ഇതിൽ നിന്ന് വ്യത്യസ്തമായി വിജയിച്ചു. [[ഇന്ത്യ|ഇന്ത്യൻ]] സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് രാജവംശം [[ആന്തമാൻ നിക്കോബാർ ദ്വീപുകൾ|ആൻ‌ഡമാൻ നിക്കോബാർ ദ്വീപിലെ]] [[ജയിൽ|ജയിലിൽ]] അടക്കുന്ന പോരാളികളുടെ കഥ പറയുന്ന ഈ ചിത്രം ദേശീയതലത്തിലും ശ്രദ്ധേയമായ ഒരു ചിത്രമായിരുന്നു. 1997-ൽ മോഹൻലാൽ അഭിനയിച്ച് പുറത്തിറങ്ങിയ ഒരു ചിത്രമാണ് ''ഗുരു''. വർഗീയ ലഹളയേയും, ആത്മീയതയേയും ചർച്ച ചെയ്ത ഈ ചിത്രം. [[ഓസ്കാർ അവാർഡ്|ഓസ്കാർ അവാർഡിനു]] വേണ്ടിയുള്ള വിദേശ ചലച്ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിരുന്നു. [[രാജീവ് അഞ്ചൽ]] ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. ഇതേ വർഷത്തിൽ തന്നെ [[മമ്മൂട്ടി|മമ്മൂട്ടിയോടൊപ്പം]] തുല്യ നായക പ്രാധാന്യമുള്ള [[ഹരികൃഷ്ണൻസ്]] എന്ന ചിത്രത്തിലും ലാൽ അഭിനയിച്ചു. [[ഫാസിൽ]] സംവിധാനം ചെയ്ത ഈ ചിത്രം നല്ല വിജയം കൈവരിച്ചു. കൂടാതെ ആ സമയത്ത് തന്നെ [[ലോഹിതദാസ്]] സംവിധാനം ചെയ്ത ''കന്മദം'' എന്ന ചിത്രവും കഥയിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി.

15:07, 27 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

മോഹൻലാൽ
ജനനം
മോഹൻലാൽ വിശ്വനാഥൻ നായർ
മറ്റ് പേരുകൾലാൽ
തൊഴിൽചലച്ചിത്ര അഭിനേതാവ് , നിർമ്മാതാവ്, ചലച്ചിത്ര വിതരണം, വ്യവസായി, അംബാസഡർ, പിന്നണി ഗായകൻ
സജീവ കാലം1978 - ഇതുവരെ
ഉയരം5'9"
ജീവിതപങ്കാളി(കൾ)സുചിത്ര (1988 - ഇതുവരെ)
കുട്ടികൾപ്രണവ്, വിസ്മയ
മാതാപിതാക്ക(ൾ)വിശ്വനാഥൻ നായർ, ശാന്തകുമാരി
വെബ്സൈറ്റ്http://www.thecompleteactor.com

മലയാളചലച്ചിത്രരംഗത്ത് മൂന്നു പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ (പൂർണ്ണനാമം: മോഹൻലാൽ വിശ്വനാഥൻ നായർ, ജനനം: മേയ് 21, 1960).[1] രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ സ്വാഭാവികമായ നടനശൈലിക്കു പ്രശസ്തനാണ്‌. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും ലാൽ അഭിനയിച്ചിട്ടുണ്ട്. ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി ഭാരതസർക്കാർ ആദരിച്ചു. 2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി നൽകുകയും ചെയ്തു.[2] ചലച്ചിത്രലോകത്തിനും സംസ്കൃതനാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഡോക്ടറേറ്റ് നൽകിയും [3] [4] മോഹൻലാലിനെ ആദരിച്ചിട്ടുണ്ട്.

1980, 90 ദശകങ്ങളിൽ അഭിനയിച്ച ചലച്ചിത്രവേഷങ്ങളിലൂടെയാണ്‌ മോഹൻലാൽ ശ്രദ്ധേയനായി മാറിയത്. നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രത്തിലെ സോളമൻ, നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ദാസൻ, തൂവാനത്തുമ്പികൾ എന്ന ചിത്രത്തിലെ ജയകൃഷ്ണൻ, ചിത്രം എന്ന ചിത്രത്തിലെ വിഷ്ണു, കിരീടം എന്ന ചിത്രത്തിലെ സേതുമാധവൻ, ഭരതം എന്ന ചിത്രത്തിലെ ഗോപി, ദേവാസുരം എന്ന ചിത്രത്തിലെ മംഗലശ്ശേരി നീലകണ്ഠൻ, ഇരുവർ എന്ന ചിത്രത്തിലെ ആനന്ദ്, വാനപ്രസ്ഥം എന്ന ചിത്രത്തിലെ കുഞ്ഞിക്കുട്ടൻ, സ്ഫടികം എന്ന ചിത്രത്തിലെ ആടുതോമ, തന്മാത്ര എന്ന ചിത്രത്തിലെ രമേശൻ നായർ, പരദേശി എന്ന ചിത്രത്തിലെ വലിയകത്തു മൂസ, ഭ്രമരം എന്ന ചിത്രത്തിലേ ശിവൻ കുട്ടി തുടങ്ങിയവ മോഹൻലാലിന്റെ ശ്രദ്ധേയമായ ചലച്ചിത്രവേഷങ്ങളാണ്‌.

ജീവിതരേഖ

ജനനം

വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി 1960 മേയ് 21-നു പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ജനനം.[5] മോഹൻലാലിന്റെ അച്ഛൻ കേരള സെക്രട്ടേറിയേറ്റിലെ നിയമ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരത്തുള്ള മുടവൻമുകൾ എന്ന സ്ഥലത്തെ തറവാട്ടുവീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം. മുടവൻമുകളിലുള്ള ഒരു ചെറിയ സ്കൂളിലാണ് മോഹൻലാൽ തന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്. പ്രിയദർശൻ, എം.ജി. ശ്രീകുമാർ തുടങ്ങിയവർ അദ്ദേഹത്തിന്റെ സഹപാഠികൾ ആയിരുന്നു. ഈ സൗഹൃദം അദ്ദേഹത്തെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.

വിദ്യാഭ്യാസം

തിരുവനന്തപുരത്തെ മോഡൽ സ്കൂളിലാണ് മോഹൻലാൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മോഹൻലാൽ. സ്കൂൾ വിദ്യാഭ്യാസക്കാലത്ത് തന്നെ നാടകങ്ങളിലും മറ്റും അഭിനയിക്കുമായിരുന്നു. ആറാം ക്ലാസിലായിരുന്നപ്പോൾ മോഹൻലാൽ സ്കൂളിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഇത് സാധാരണ സ്കൂളിലെ മുതിർന്ന വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന ഒരു പുരസ്കാരമായിരുന്നു. മോഹൻലാലിന്റെ ഉപരിപഠനം തിരുവനന്തപുരത്തെ എം.ജി കോളേജിൽ ആയിരുന്നു. കോളേജിൽ ഒപ്പമുണ്ടായിരുന്ന പലരും, പ്രത്യേകിച്ച് പ്രിയദർശൻ, മണിയൻപിള്ള രാജു തുടങ്ങിയവർ മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ നിർണായക പങ്കു വഹിച്ചതിനൊപ്പം മലയാള സിനിമയിൽ സ്വന്തമായ സ്ഥാനം ഉറപ്പിച്ചവരുമാണ്‌.

ചലച്ചിത്ര ജീവിതം

ആദ്യകാലം (1978-1985)

മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമ തിരനോട്ടം (1978) ആയിരുന്നു. ലാലിന്റെ സുഹൃത്തുക്കളുടെ തന്നെ നിർമ്മാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആണ് ഈ ചിത്രം നിർമ്മിച്ചത്.[6] മോഹൻലാൽ ഈ ചിത്രത്തിൽ ഒരു ഹാസ്യകഥാപാത്രമാണ് അവതരിപ്പിച്ചത്. സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല. മോഹൻലാൽ അഭിനയിച്ച് പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (1980) ആയിരുന്നു. മാളിയംപുരക്കൽ ചാക്കോ പുന്നൂസ് ( നവോദയ അപ്പച്ചൻ )സം‌വിധാനം ചെയ്ത മോഹൻലാൽ അഭിനയിച്ച എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രം വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. ആദ്യ ചിത്രം പുറത്തിറങ്ങുമ്പോൾ മോഹൻലാലിന് 20 വയസ്സായിരുന്നു പ്രായം. ആദ്യചിത്രത്തിൽ വില്ലൻ വേഷമായിരുന്നു മോഹൻലാലിന്. ഈ ചിത്രത്തിൽ നായകനായി അഭിനയിച്ചത് ശങ്കർ‍ ആയിരുന്നു. സം‌വിധാനം ചെയ്തത് ഫാസിലും. മഞ്ഞിൽ വിരിഞ്ഞ പൂക്കളിനു ശേഷം മോഹൻലാലിന് ധാരാളം അവസരങ്ങൾ ലഭിക്കുകയുണ്ടായി. 1983-ൽ 25-ഓളം ചിത്രങ്ങളിൽ മോഹൻലാൽ അഭിനയിക്കുകയുണ്ടായി. ആ കാലഘട്ടത്തിൽ മോഹൻലാലിന്റെ ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമായിരുന്നു ഉയരങ്ങളിൽ, ഐ.വി. ശശി സം‌വിധാനം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ തിരക്കഥയെഴുതിയത് പ്രശസ്ത സാഹിത്യകാരൻ എം.ടി വാസുദേവൻ നായരായിരുന്നു. സാവധാനം, പ്രതിനായകവേഷങ്ങളിൽ നിന്ന് നായകവേഷങ്ങളിലേക്ക് മാറിയ ലാൽ, തുടർന്ന് കാമ്പുള്ളതും ഹാസ്യംകലർന്നതുമായ നായകവേഷങ്ങൾ കൈകാര്യം ചെയ്യുവാൻ തുടങ്ങി. ഇത്തരം മോഹൻലാൽ ചിത്രങ്ങൾ കൂടുതലായും സം‌വിധാനം ചെയ്തത് പ്രശസ്തസം‌വിധായകനും, മോഹൻലാലിന്റെ സുഹൃത്തുമായ പ്രിയദർശനായിരുന്നു. പ്രിയദർശന്റെ ആദ്യ ചിത്രമായ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിൽ മോഹൻലാൽ ഒരു പ്രധാനവേഷം ചെയ്തിട്ടുണ്ട്. ചിത്രം കിലുക്കം, മിന്നാരം, തേന്മാവിൻ കൊമ്പത്ത്, തുടങ്ങിയ ചിത്രങ്ങൾ മോഹൻലാൽ, പ്രിയദർശൻ കൂട്ടുകെട്ടിന്റെ വിജയചിത്രങ്ങളിൽ പ്രധാനങ്ങളാണ്.

സുവർണ്ണകാലഘട്ടം (1986-1995)

1986 മുതൽ 1995 വരെയുള്ള കാലഘട്ടം മലയാളസിനിമയുടെ സുവർണ്ണകാലഘട്ടം എന്നു വിശേഷിപ്പിക്കാവുന്നതാണ്. ഈ കാലഘട്ടത്തിലാണ് നല്ല തിരക്കഥയും, സം‌വിധാനവും, അഭിനയവും കൂടിച്ചേർന്ന നല്ല ചലച്ചിത്രങ്ങൾ കൂടുതലായും പിറവിയെടുത്തത്[7]. ഈ കാലഘട്ടത്തിലാണ് മോഹൻലാലിന്റെ അഭിനയമികവ് പ്രകടമാക്കുന്ന നിരവധി ചലച്ചിത്രങ്ങൾ ധാരാളമായി പുറത്തിറങ്ങിയത്. ഈ കാലഘട്ടത്തിൽ മികച്ച സം‌വിധായകരോടൊപ്പവും, മികച്ച തിരക്കഥാകൃത്തുക്കളോടൊപ്പവും പ്രവർത്തിക്കാൻ മോഹൻലാലിന് സാധിച്ചു.

മലയാള ചലച്ചിത്രവേദിയിൽ മോഹൻലാലിന്റെ മികച്ച വർഷങ്ങളിൽ ഒന്നാണ് 1986. ഈ വർഷത്തിൽ പുറത്തിറങ്ങിയ ടി.പി. ബാലഗോപാലൻ എം.എ. എന്ന സത്യൻ അന്തിക്കാട് സം‌വിധാനം ചെയ്ത ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന് ആദ്യമായി മികച്ച നടനുള്ള കേരള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിക്കുകയുണ്ടായി. പിന്നീട് പുറത്തിറങ്ങിയ രാജാവിന്റെ മകൻ എന്ന ചിത്രം മോഹൻലാലിന് ധാരാളം ആരാധകരെ നേടിക്കൊടുത്തു. ഈ ചിത്രവും വൻവിജയമായിരുന്നു. ഈ ചിത്രം മൂലം മോഹൻലാൽ മലയാളസിനിമയിലെ സൂപ്പർ സ്റ്റാർ പദവിയിലേക്കുയർന്നു. മോഹൻലാൽ ഒരു അധോലോകനായകന്റെ വേഷം കൈകാര്യം ചെയ്ത ഈ ചിത്രം സം‌വിധാനം ചെയ്തത് തമ്പി കണ്ണന്താനം ആയിരുന്നു. ഇതേ വർഷത്തിലാണ് താളവട്ടം എന്ന ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുന്നത്. പ്രിയദർശൻ സം‌വിധാനം ചെയ്ത ഈ ചിത്രത്തിൽ മാനസികനില തെറ്റിയ ഒരു യുവാവിന്റെ വേഷമായിരുന്നു മോഹൻലാലിന്. വാടകക്കാർ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു വീട്ടുടമസ്ഥന്റെ വേഷം ചെയ്ത സന്മനസ്സുള്ളവർക്ക് സമാധാനം എന്ന ചിത്രവും, ഒരു പത്രപ്രവർത്തകനായി അഭിനയിച്ച പഞ്ചാഗ്നി എന്ന ചിത്രവും, മുന്തിരിത്തോട്ടം മുതലാളിയുടെ വേഷം ചെയ്ത നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രവും, ഒരു ഗൂർഖയായി വേഷമിട്ട ഗാന്ധി നഗർ സെക്കൻറ് സ്ട്രീറ്റ് എന്ന ചിത്രവും, ആ കാലഘട്ടത്തിലെ വമ്പിച്ച വിജയം നേടിയ ചലച്ചിത്രങ്ങളാണ്. വില്ലൻ വേഷങ്ങളിലാണ് വന്നതെങ്കിലും പിന്നീട് നായക വേഷങ്ങൾ നന്നായി ചെയ്തു തുടങ്ങിയതു മുതൽ അദ്ദേഹം മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി.

രചന - സംവിധാന ജോടിയായ ലോഹിതദാസ്-സിബി മലയിൽ കൂട്ടുകെട്ടിന്റെ ചിത്രങ്ങൾ മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. കിരീടം എന്ന ചിത്രത്തിലെ സേതുമാധവൻ എന്ന കഥാപാത്രം ഇതിലൊന്നാണ്. ഒരു പോലീസുകാരനാവാൻ ആഗ്രഹിക്കുകയും പിന്നീട് സാഹചര്യങ്ങൾ മൂലം ഒരു കുറ്റവാളി ആയിത്തീരുകയും ചെയ്യുന്ന ഒരു കഥാപാത്രമാണ് സേതുമാധവൻ. 1989-ൽ ദേശീയ ചലച്ചിത്രപുരസ്കാര ജൂറിയുടെ പ്രത്യേകപരാമർശം ഈ ചിത്രത്തിലെ അഭിനയത്തിന് ലാലിന് ലഭിച്ചിരുന്നു. ഭരതം എന്ന ചിത്രത്തിലെ ഗോപി എന്ന കഥാപാത്രവും ഇക്കാലത്തെ മികച്ച ചിത്രങ്ങളിൽ ഒന്നാണ്. ഒരു ശാസ്ത്രീയസംഗീതജ്ഞനായ ഗോപിയുടെയും തന്റെ ഉയർച്ചയിൽ അസൂയകാരണം വീടുവിട്ടുപോകുകയും മരണമടയുകയും ചെയ്യുന്ന സഹോദരന്റേയും കഥയാണ് ഭരതം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം ലാലിന് നേടിക്കൊടുത്തു.

രചന- സംവിധാന ജോടിയായ ശ്രീനിവാസൻ, സത്യൻ അന്തിക്കാട് എന്നിവരുടെ കൂടെ സാമൂഹികപ്രാധാന്യമുള്ള വരവേൽപ്പ് എന്ന ചിത്രത്തിലും മോഹൻലാൽ അഭിനയിച്ചു. ഗൾഫിൽ നിന്ന് തിരിച്ചുവരുന്ന ഒരു യുവാവിന്റെ വേഷമാണ് ഇതിൽ ലാൽ അഭിനയിച്ചത്. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഒരു സാധാരണ കാമുക നായകവേഷങ്ങളിൽ അഭിനയിച്ചു. മലയാള ചലച്ചിത്രത്തിലെ എക്കാല ഹിറ്റുകളിൽ ഒന്നായ ചിത്രം എന്ന ചിത്രത്തിലെ ലാലിന്റെ അഭിനയം വളരെ ശ്രദ്ധേയമായി. ഈ ചിത്രം എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ 365 ദിവസത്തിലധികം തുടർച്ചയായി പ്രദർശിപ്പിച്ചു ചരിത്രം സൃഷ്ടിച്ചു. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രഞ്ജിനി ആയിരുന്നു നായിക.

1993-ൽ ഐ.വി. ശശി സംവിധാനം ചെയ്ത ദേവാസുരം എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചു. ഇത് സാമ്പത്തികമായി വിജയിക്കുകയും, ധാരാളം ജനശ്രദ്ധ നേടുകയും ചെയ്ത ഒരു ചിത്രമായിരുന്നു. മലയാളത്തിലെ മികച്ച എഴുത്തുകാരായ എം.ടി. വാസുദേവൻ നായർ, പത്മരാജൻ എന്നിവരുടെ കഥാപാത്രങ്ങളുടെ ചലച്ചിത്രാവിഷ്കാരത്തിൽ ലാൽ നായകനായിട്ടുണ്ട്. അമൃതം‌ ഗമയ എന്ന ചിത്രത്തിലെ ഡോക്ടറുടെ കഥാപാത്രം ഇതിലൊന്നാണ്.

1993-ൽ അഭിനയിച്ച മറ്റൊരു ചിത്രമായ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിൽ സുരേഷ് ഗോപി, ശോഭന എന്നിവരോടൊപ്പം അഭിനയിച്ചു. ഈ ചിത്രം ജനപ്രീതി നേടിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടുകയുണ്ടായി. 90-കളിൽ പിന്നീട് ധാരാളം ശ്രദ്ധേയമായ വേഷങ്ങൾ ലാൽ ചെയ്തു. ഹിസ് ഹൈനസ്സ് അബ്ദുള്ള എന്ന ചിത്രത്തിൽ ഒരു മുസ്ലീം ഒരു നമ്പൂതിരിയായി മാറി വരുന്ന ഒരു കഥാപാത്രമായി അവതരിപ്പിച്ചു. കൂടാതെ ചില ശ്രദ്ധേയമായ അക്കാലത്തെ ചിത്രങ്ങൾ മിഥുനം, മിന്നാരം, തേന്മാവിൻ കൊമ്പത്ത് എന്നിവയായിരുന്നു. ഇതെല്ലാം വ്യാവസായികമായി വിജയിച്ച ചിത്രങ്ങളായിരുന്നു.

പിന്നീടുള്ള വർഷങ്ങൾ (1996-ഇതുവരെ)

[[Image:Mohanlal_and_Madhu.jpg|thumb|right|മധുവിനോടൊപ്പം]


1996-മുതൽ പിന്നീട് ഇങ്ങോട്ടുള്ള കാലഘട്ടത്തിൽ മോഹൻലാലിന്റെ പ്രശസ്തിയും നായകപദവിയും ഉപയോഗപ്പെടുത്തിക്കൊണ്ട് നിർമ്മാതാക്കളും, സംവിധായകരും ലാലിനു വേണ്ടി ചിത്രങ്ങൾ നിർമ്മിച്ചു. ഇതിൽ പലതും ലാലിനെ ഒരു അസാമാന്യ നായകപദവി കൊടുത്തുകൊണ്ട് നിർമ്മിച്ച ചിത്രങ്ങൾ ആയിരുന്നു. ആറാം തമ്പുരാൻ, ഉസ്താദ്, നരസിംഹം, പ്രജ, നരൻ എന്നിവ ഇങ്ങനെയുള്ള ചിത്രങ്ങളാണ്. ഒരു സൂപ്പർസ്റ്റാർ എന്ന പദവി പൂർണ്ണമായും പ്രയോജനപ്പെടുത്തുന്ന ചിത്രങ്ങളായിരുന്നു ഇവ. ഈ നിരയിലെ ആദ്യ ചില ചിത്രങ്ങൾ വിജയിച്ചെങ്കിലും പിന്നീട് പല ചിത്രങ്ങളും പരാജയപ്പെടുകയും ധാരാളം വിമർശനങ്ങൾക്ക് വിധേയമാവുകയും ചെയ്തു. 90-കളുടെ അവസാനത്തിൽ പ്രിയദർശൻ സംവിധാനം ചെയ്ത കാലാപാനി എന്ന ചിത്രം ഇതിൽ നിന്ന് വ്യത്യസ്തമായി വിജയിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് രാജവംശം ആൻ‌ഡമാൻ നിക്കോബാർ ദ്വീപിലെ ജയിലിൽ അടക്കുന്ന പോരാളികളുടെ കഥ പറയുന്ന ഈ ചിത്രം ദേശീയതലത്തിലും ശ്രദ്ധേയമായ ഒരു ചിത്രമായിരുന്നു. 1997-ൽ മോഹൻലാൽ അഭിനയിച്ച് പുറത്തിറങ്ങിയ ഒരു ചിത്രമാണ് ഗുരു. വർഗീയ ലഹളയേയും, ആത്മീയതയേയും ചർച്ച ചെയ്ത ഈ ചിത്രം. ഓസ്കാർ അവാർഡിനു വേണ്ടിയുള്ള വിദേശ ചലച്ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിരുന്നു. രാജീവ് അഞ്ചൽ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. ഇതേ വർഷത്തിൽ തന്നെ മമ്മൂട്ടിയോടൊപ്പം തുല്യ നായക പ്രാധാന്യമുള്ള ഹരികൃഷ്ണൻസ് എന്ന ചിത്രത്തിലും ലാൽ അഭിനയിച്ചു. ഫാസിൽ സംവിധാനം ചെയ്ത ഈ ചിത്രം നല്ല വിജയം കൈവരിച്ചു. കൂടാതെ ആ സമയത്ത് തന്നെ ലോഹിതദാസ് സംവിധാനം ചെയ്ത കന്മദം എന്ന ചിത്രവും കഥയിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി.

അമിതാബ് ബച്ചനോടൊപ്പം (2010-ലെ ചിത്രം)

1999-ൽ പുറത്തിറങ്ങിയ ഇൻ‌ഡോ-ഫ്രഞ്ച് ചലച്ചിത്ര സംരംഭമായ വാനപ്രസ്ഥം വിഖ്യാതമായ കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുകയുണ്ടായിട്ടുണ്ട്. വിദേശത്തും ഈ ചിത്രത്തിന് വളരെയധികം അഭിനന്ദനങ്ങൾ ലഭിക്കുകയുണ്ടായി[8]. മികച്ച നടനുള്ള ദേശീയ അവാർഡ് രണ്ടാം തവണ മോഹൻലാലിന്‌ ഈ ചിത്രം നേടിക്കൊടുത്തു. 2006-ലെ തന്മാത്ര എന്ന ചിത്രത്തിന്‌ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. 2007-ൽ പുറത്തിറങ്ങിയ പരദേശി എന്ന ചിത്രം സാമ്പത്തികമായി പരാജയം ആയിരുന്നു എങ്കിലും, മികച്ച നടനുള്ള കേരള സംസ്ഥാന സർക്കാറിന്റെ പുരസ്കാരവും, ഫിലിം ഫെയർ പുരസ്കാരവും, ക്രിട്ടിക്സ് അവാർഡും ലാലിന് നേടിക്കൊടുത്തു. 2009-ൽ പുറത്തിറങ്ങിയ ഭ്രമരം എന്ന ചിത്രം ധാരാളം ജനശ്രദ്ധ ആകർഷിക്കുകയും, വ്യാവസായികമായി വിജയിക്കുകയും ചെയ്ത ഒരു ചിത്രമായിരുന്നു. ബ്ലെസ്സി സംവിധാനം ചെയ്ത രണ്ടാമത്തെ മോഹൻലാൽ ചിത്രമായിരുന്നു ഇത്.

മറ്റു ഭാഷകളിൽ

1997-ലാണ് മോഹൻലാൽ, മണിരത്നം സംവിധാനം ചെയ്ത ‘ഇരുവർ’ എന്ന തമിഴ് ചലച്ചിത്രത്തിൽ അഭിനയിക്കുന്നത്. ലോകസുന്ദരിയായിരുന്ന ഐശ്വര്യ റായ് ആയിരുന്നു ഈ ചിത്രത്തിലെ നായിക. ഈ ചിത്രത്തിൽ എം.ജി.ആറിന്റെ വേഷത്തിൽ അഭിനയിച്ചു. ഐശ്വര്യ റായുടെ ആദ്യചിത്രമായിരുന്നു ഇത്. ഇതിനു ശേഷമാണ് മോഹൻലാൽ മലയാള ഭാഷേതര ചിത്രങ്ങളിൽ ശ്രദ്ധേയനാകുന്നത്. ബോളിവുഡ് ചിത്രമായ കമ്പനി എന്ന ചിത്രത്തിൽ 2002-ൽ അഭിനയിച്ചു.[9] ഈ ചിത്രത്തിലെ അഭിനയത്തിന് ഇന്റർനാഷനൽ ഇന്ത്യൻ ഫിലിം അക്കാഡമിയുടെ (IIFAA) നല്ല സഹനടനുള്ള അവാർഡ് ലഭിച്ചു. 2007-ൽ പുറത്തിറങ്ങിയ മറ്റൊരു ഹിന്ദി ചിത്രമായ രാം ഗോപാൽ വർമ്മയുടെ ഷോലെയുടെ പുതിയ പതിപ്പായ രാം ഗോപാൽ വർമ്മാ കി ആഗിലെ ഒരു പ്രധാന കഥാപാത്രമായി അഭിനയിച്ചതും മോഹൻ‌ലാലാണ്. എന്നാൽ ഈ ചിത്രം സാമ്പത്തികമായും നിരൂപകരുടെ ഇടയിലും പരാജയമായിരുന്നു. മോഹൻലാലും വിമർശിക്കപ്പെട്ടു. 2009-ൽ വിഖ്യാത നടൻ കമലഹാസനോടൊപ്പം തമിഴിൽ, ഉന്നൈ പോൽ ഒരുവൻ‍ എന്ന ചിത്രത്തിലും ലാൽ അഭിനയിച്ചു. ഒരു ഹിന്ദി ചിത്രമായ എ വെനസ്ഡേ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായിരുന്നു ഈ ചിത്രം. തമിഴിൽ മോഹൻലാൽ അഭിനയിച്ച കഥാപാത്രം ഹിന്ദിയിൽ അനുപം ഖേർ ആണ് അവതരിപ്പിച്ചത്.

അഭിനയിച്ച ചിത്രങ്ങൾ


പ്രശസ്തി

താൻ കൈകാര്യം ചെയ്ത വേഷങ്ങൾ, ലളിതവും സ്വാഭാവികവുമായുള്ള അഭിനയരീതി തുടങ്ങിയ ഘടകങ്ങളാണ്‌ 1980-കളിൽ മോഹൻലാലിനെ മലയാളികൾക്കിടയിൽ പ്രിയങ്കരനാക്കിയത്. ലാൽ അല്ലെങ്കിൽ ലാലേട്ടൻ എന്നായിരുന്നു മോഹൻലാൽ പൊതുവെ അറിയപ്പെട്ടിരുന്നത്. എന്നാൽ, 80-കളിലെ മോഹൻലാലിന്റെ ചിത്രങ്ങൾ പൊതുവെ ബജറ്റിനകത്ത് നിൽക്കുന്ന ചിത്രങ്ങളായതുകൊണ്ടും, അവയുടെ തിരക്കഥ തികച്ചും മലയാളികൾക്കു മാത്രമായതിനാലും ഈ ചിത്രങ്ങൾ കേരളത്തിനു പുറത്ത് അധികം ശ്രദ്ധേയമായിരുന്നില്ല. പിന്നീട് 2000-നു ശേഷം, ചില മലയാളേതര ചിത്രങ്ങളിലെ അഭിനയവും കേരളത്തിനു പുറത്തെ മലയാളികളുടെ വളർച്ചയും അദ്ദേഹത്തെ തമിഴിലും, ഹിന്ദിയിലും പ്രശസ്തനാക്കി. തന്റെ 30 വർഷത്തിലധികം നീണ്ട അഭിനയജീ‍വിതത്തിൽ മാറ്റങ്ങളെ ഉൾക്കൊണ്ടു അഭിനയിച്ചിട്ടുള്ള ഒരു നടനാണ് ലാൽ. പുതിയ നായക നടന്മാർ മലയാള ചലച്ചിത്രരംഗത്ത് ഉയർന്നു വന്നെങ്കിലും ഒരു മലയാളചലച്ചിത്രത്തിലെ സൂപ്പർസ്റ്റാർ എന്ന പദവി നിലനിർത്താൻ ലാലിനു കഴിഞ്ഞു. എന്നാൽ നികുതിവെട്ടിപ്പ് നടത്തി രാജ്യത്തെയും ആരാധകരെയും വഞ്ചിച്ചു എന്ന വാർത്തകൾ പ്രചരിച്ചതോടെ ലാലിന്റെ ജനസമ്മതി കുറഞ്ഞു എന്ന് പറയുന്നവരും ഉണ്ട് . . മലയാള സിനിമയിൽ ഏറ്റവും ഉയർന്ന പ്രതിഫലം ലഭിക്കുന്ന നടൻ കൂടിയാണ് മോഹൻലാൽ.[10]

നാടക രംഗത്ത്

മറ്റ് ധാരാളം മലയാള നടീ നടന്മാരെപ്പോലെ ലാലിന് ഒരു നാടക അഭിനയ ചരിത്രമില്ല. പക്ഷേ, അദ്ദേഹം ചില സുപ്രധാന നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ലാൽ തന്റെ ആദ്യ നാടകത്തിൽ അഭിനയിച്ചത് കർണ്ണഭാരം എന്ന നാടകത്തിൽ മഹാഭാരതത്തിലെ കഥാപാത്രമായ കർണ്ണന്റെ വേഷത്തിലാണ്. മലയാളത്തിലെ ആധുനികനാടകവേദിയെ നവീകരിച്ച നാടകാചാര്യനായ കാവാലം നാരായണപണിക്കർ ആയിരുന്നു ഈ നാടകത്തിന്റെ സംവിധായകൻ. ന്യൂ ഡെൽഹിയിൽ പ്രഥമ പ്രദർശനം നടത്തിയ ഈ നാടകം ദേശീയ നാടക ഉത്സവത്തിലും അവതരിപ്പിച്ചു. പിന്നീട് ചലച്ചിത്ര-നാടക സംവിധായകനായ ടി.കെ. രാജീവ് കുമാർ‍ സംവിധാനം ചെയ്ത കഥയാട്ടം എന്ന നാടകരൂപാന്തരത്തിലും അഭിനയിച്ചു.[6] ഇതിൽ മലയാള സാഹിത്യത്തിലെ പത്ത് സുപ്രധാന കഥാപാത്രങ്ങളെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. തുടർന്ന് ഛായാമുഖി എന്ന നാടകത്തിലും മോഹൻലാൽ അഭിനയിക്കുകയുണ്ടായി. മഹാഭാരതത്തിലെ തന്നെ കഥാപാത്രങ്ങളായ ഭീമന്റെയും, കീചകന്റെയും കഥയാണ് ഛായാമുഖി. ഇതിൽ ഭീമനായി, മോഹൻലാലും, കീചകനായി പ്രശസ്ത നടൻ മുകേഷും വേഷമിട്ടു. ഈ നാടകം നിർ‍മ്മിച്ചത് മോഹൻലാലിന്റെയും മുകേഷിന്റെയും സൗഹൃദ സംരംഭമായ കാളിദാസ വിഷ്വൽ മാജിക് ആണ്.[6]. ഛായാമുഖി എഴുതി, സംവിധാനം ചെയ്തത് പ്രശാന്ത് നാരായണൻ ആയിരുന്നു.[6] ഛായാമുഖി നല്ല രീതിയിൽ അവതരിപ്പിക്കുന്നതിനു വേണ്ടി ഏകദേശം 60 ദിവസം മോഹൻലാലും, മുകേഷും അടങ്ങുന്ന സംഘം പരിശീലനം നടത്തുകയുണ്ടായി.

കുടുംബം

അന്തരിച്ച തമിഴ് നടനും, നിർമ്മാതാവുമായ കെ. ബാലാജിയുടെ മകൾ സുചിത്രയെയാണ്‌ മോഹൻലാൽ വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് രണ്ടു മക്കളുണ്ട് : പ്രണവ്, വിസ്മയ. പ്രണവ് ബാലതാരമായി ചലച്ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. മോഹൻലാൽ തന്നെ നായകനായി അഭിനയിച്ച ഒന്നാമൻ എന്ന ചിത്രത്തിൽ മോഹൻ‍ലാലിന്റെ ബാല്യകാലമാണ് ആദ്യമായി പ്രണവ് അഭിനയിച്ചത്. പുനർജ്ജനി എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന്‌ സംസ്ഥാനസർക്കാറിന്റെ മികച്ച ബാലതാരത്തിനുള്ള അവാർഡ് പ്രണവിന് ലഭിച്ചിട്ടുണ്ട്.

നിർമ്മാണ രംഗത്ത്

ഒരു അഭിനേതാവ് എന്നതിനുപുറമേ മോഹൻലാൽ ഒരു ചലച്ചിത്രനിർമ്മാതാവ് കൂടിയാണ്‌. ചലച്ചിത്ര താരങ്ങളായ സീമ, മമ്മൂട്ടി എന്നിവർക്കൊപ്പം കാസിനോ എന്ന സിനിമാ നിർമ്മാണ കമ്പനിയിൽ അദ്ദേഹം പങ്കാളിയായിരുന്നു. പിന്നീടാണ് പ്രണവം ആർട്ട്സ് എന്ന പേരിൽ സ്വന്തമായി ചലച്ചിത്രനിർമ്മാണക്കമ്പനി തുടങ്ങിയത്. പിന്നീട് ആശീർവാദ് സിനിമാസ് എന്ന പേരിൽ മോഹൻലാലിന്റെ സുഹൃത്തും, ബിസിനസ്സ് പങ്കാളിയുമായ ആന്റണി പെരുമ്പാവൂരുമായി പുതിയൊരു സംരംഭം തുടങ്ങി. തുടർന്ന് 2009-ൽ മക്സ്ലബ് എന്റർ‍ടൈൻമെന്റ്സ് എന്ന പേരിൽ ഒരു നിർമ്മാണ വിതരണക്കമ്പനി ആരംഭിച്ചു. ഇതിൽ ആന്റണി പെരുമ്പാവൂരും, വ്യവസായിയായ കെ.സി. ബാബുവും, ഏഷ്യാനെറ്റ് ചാനലിന്റെ ചെയർമാനുമായ കെ. മാധവനുമാണ് പങ്കാളികൾ. മോഹൻലാലിന്റെ ചലച്ചിത്രസംബന്ധിയായ മറ്റൊരു സ്ഥാപനമാണ്‌ തിരുവനന്തപുരത്തുള്ള വിസ്മയ ഫിലിം സ്റ്റുഡിയോ.

പ്രണവം ആർട്ട്സ്

മോഹൻലാൽ സ്വന്തമായി ആരംഭിച്ച നിർമ്മാണക്കമ്പനിയാണ് പ്രണവം ആർട്ട്സ്. മോഹൻലാൽ തന്നെ നായകനായി അഭിനയിച്ച ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചലച്ചിത്രമാണ് പ്രണവം ആർട്ട്സിന്റെ നിർമ്മാണത്തിൽ ആദ്യം പുറത്തിറങ്ങിയത്. മോഹൻലാലിന്റെ മകനായ പ്രണവിന്റെ പേരിൽ തുടങ്ങിയ ഈ കമ്പനി ധാരാളം വ്യാവസായിക വിജയം കൈവരിച്ചതും, കലാമൂല്ല്യവുമുള്ളതുമായ ചിത്രങ്ങൾ നിർമ്മിച്ചു. നിർമ്മിച്ച എല്ലാ ചിത്രങ്ങളിലും നായകൻ മോഹൻലാൽ തന്നെയായിരുന്നു. വാനപ്രസ്ഥം എന്ന ചിത്രം നിർമ്മിച്ചതിനു ശേഷം പ്രണവം ആർട്ട്സ് കാണ്ഡഹാറിലൂടെ വീണ്ടും മടങ്ങി വന്നു.

ആശീർവാദ് സിനിമാസ്

ആശീർവാദ് സിനിമാസിന്റെ ലോഗോ.

മോഹൻലാൽ, തന്റെ ഡ്രൈവറും പിന്നീട് തന്റെ വ്യാവസായിക സംരംഭങ്ങളിൽ പങ്കാളിയുമായ ആന്റണി പെരുമ്പാവൂരുമായി ചേർന്ന് നിർമ്മിച്ച നിർമ്മാണക്കമ്പനിയാണ് ആശീർവാദ് സിനിമാസ്. പട്ടണപ്രവേശം എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്താണ് മോഹൻലാലിന്റെയും ആന്റണിയുടെയും സൗഹൃദം ആരംഭിക്കുന്നത്. കാലക്രമേണ ആന്റണി മോഹൻലാലിന്റെ ഉത്തമ സുഹൃത്താകുകയും, മോഹൻലാലിന്റെ ബിസിനസ്സ് സംരംഭങ്ങളിൽ പങ്കാളിയാവുകയും ചെയ്തു. ആശീർവാദ് സിനിമാസിന്റെ നിർമ്മാണത്തിൽ ആദ്യമായി പുറത്തിറങ്ങിയ ചിത്രമാണ് നരസിംഹം. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രം വമ്പിച്ച സാമ്പത്തിക നേട്ടം കൈവരിക്കുകയും ചെയ്തു. തുടർന്നും ധാരാളം ചിത്രങ്ങൾ ആശീർവാദ് സിനിമാസിന്റെ ബാനറിൽ പിറന്നു.


മാക്സ്‌ലാബ് സിനിമാസ്

മാക്സ്‌ലാബിന്റെ ലോഗോ

മോഹൻ ലാൽ, ആന്റണി പെരുമ്പാവൂർ, വ്യാവസായിയായ കെ.സി. ബാബു, ഏഷ്യാനെറ്റ് ചാനലിന്റെ ചെയർമാൻ കെ. മാധവൻ തുടങ്ങിയവരുടെ ഉടമസ്ഥതയിൽ 2009-ൽ പ്രവർത്തനമാരംഭിച്ച ചലച്ചിത്ര നിർമ്മാണ,വിതരണ കമ്പനിയാണ് മാക്സ്‌ലാബ് സിനിമാസ് ആൻഡ് എന്റർടൈന്മെന്റ്സ് (Maxlab Cinemas and Entertainments)[13] ഈ കമ്പനിയുടെ വിതരണത്തിൽ ആദ്യമായി പുറത്തിറങ്ങിയ ചിത്രമാണ് സാഗർ ഏലിയാസ് ജാക്കി (Reloaded). എറണാകുളത്താണ് ഈ കമ്പനിയുടെ ആസ്ഥാനം.

ഗായകൻ എന്ന നിലയിൽ

ഒരു അഭിനേതാവ് എന്നതിലുപരി ഗായകൻ എന്ന നിലയിലും മോഹൻ ലാൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മോഹൻ ലാൽ പാടി അഭിനയിക്കുകയും, പിന്നണിപാടുകയും ചെയ്ത ചില ചിത്രങ്ങളുടെ വിവരങ്ങൾ താഴെക്കൊടുക്കുന്നു.

മാന്ത്രികൻ എന്ന നിലയിൽ

മോഹൻലാൽ, പ്രശസ്ത മാന്ത്രികനായ ഗോപിനാഥ് മുതുകാട് എക്സിക്യൂട്ടീവ് ഡയറക്ടറായിട്ടുള്ള മാജിക് അക്കാദമിയിൽ ഏകദേശം ഒരു വർഷം മാജിക് അഭ്യസിച്ചിട്ടുണ്ട്.[14] 2008, ഏപ്രിൽ 27-ന് തിരുവനന്തപുരത്തുള്ള ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വച്ചുണ്ടായ ഇന്റർനാഷ്ണൽ മാജിക് ഫെസ്റ്റിവലിൽ മോഹൻലാലിന്റെ ബേണിംഗ് ഇല്ല്യൂഷൻ എന്ന മാന്ത്രിക പ്രകടനം നടത്താനിരുന്നതാണ്. പക്ഷെ ഇതിനെത്തുടർന്നുണ്ടായ വിവാദങ്ങളും മറ്റും ലാലിനെ ഇതിൽ നിന്ന് പിൻതിരിപ്പിച്ചു. ഈ പ്രകടനത്തിനു വേണ്ടി ലാൽ മുതുകാടിന്റെ കീഴിൽ 18 മാസത്തോളം അഭ്യസിക്കുകയുണ്ടായി. ഈ പ്രകടനം വളരെ സാഹസികവും അപകടവും നിറഞ്ഞതാണെന്നുള്ളതും, പരിശീലകനായ മുതുകാടിനു തന്നെ ഒരിക്കൽ ബഹറിനിൽ വെച്ച് നടത്തിയ ഈ പ്രകടനം പരാജയമായിരുന്നുവെന്നുള്ള മജീഷ്യൻ സമ്രാട്ടിന്റെ പരാമർശവും[15] തുടർന്ന് ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ഇടപെടലും മൂലം ബേണിംഗ് ഇല്ല്യൂഷൻ ഉപേക്ഷിക്കുകയായിരുന്നു.


ആരാധകസംഘം

മോഹൻലാലിന്റെ അനുമതിയോടുകൂടിയുള്ള ഇദ്ദേഹത്തിന്റെ ആരാധകസംഘമാണ് ഓൾ കേരള മോഹൻലാൽ ഫാൻസ് & കൾചറൽ വെല്ഫെയർ അസോസിയേഷൻ (All Kerala Mohanlal Fans & Cultural Welfare Association). ഈ അസോസിയേഷൻ ആരംഭിച്ച് ഏതാണ്ട് 1998 വരെ ലാലിന്റെ അനുമതി ലഭിച്ചിരുന്നില്ല. ഹരികൃഷ്ണൻസ് എന്ന ചല‍ച്ചിത്രത്തിൽ‍ ലാൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് ഈ അസോസിയേഷന് ലാലിന്റെ അനുമതി ലഭിച്ചത്.[അവലംബം ആവശ്യമാണ്] പിന്നീടാണ് പരിഷ്കരിച്ച് ഓൾ കേരള മോഹൻലാൽ ഫാൻസ് & കൾചറൽ വെല്ഫെയർ അസോസിയേഷൻ (AKMFCWA) എന്ന പേർ നൽകിയത്.[16] തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, തൃശ്ശൂർ എന്നീ ജില്ലകൾ കേന്ദ്രീകരിച്ചാണ് ഈ സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതലായും നടക്കുന്നത്.

വിവാദങ്ങൾ

മോഹൻലാൽ, ഒരു മദ്യബ്രാൻഡിന്റെ പരോക്ഷപ്രചരണത്തിനായി ഒരു ടെലിവിഷൻ പരസ്യത്തിലഭിനയിക്കുകയുണ്ടായി. ഈ പരസ്യവും, പരസ്യത്തിൽ ഉപയോഗിച്ച 'വൈകീട്ടെന്താ പരിപാടി' എന്ന വാചകവുമാണ് പിന്നീട് വിവാദത്തിൽ മുങ്ങിയത്. ആദ്യം വിവാദവുമായി രംഗത്തെത്തിയത് ഗാന്ധി സേവാ സമിതിയാണ്. മദ്യത്തിനെതിരായി ധാരാളം പേർ പ്രവർത്തിക്കുന്ന കേരളത്തിൽ, മോഹൻലാലിനെപ്പോലൊരു വ്യക്തി മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് തെറ്റാണെന്ന് ഇവർ വാദിച്ചു. പക്ഷേ രാജ്യത്ത് ധാരാളം നടീനടന്മാർ ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുമ്പോൾ എനിക്കെതിരേ മാത്രം തിരിയുന്നത് ശരിയല്ലെന്നായിരുന്നു ലാലിന്റെ വാദം.[17]

രണ്ടായിരത്തിപ്പത്തിൽ അമ്മയും തിലകനും ആയി ഉണ്ടായ തർക്കത്തിന്റെ ഭാഗമായി സുകുമാർ അഴീക്കോടും മോഹൻലാലുമായി വാഗ്‌യുദ്ധം തന്നെയുണ്ടായി. പ്രായമായിട്ടും മറ്റുള്ളവർക്ക് വേണ്ടി ഒഴിഞ്ഞു നൽകുന്നില്ല എന്നതായിരുന്നു അഴീക്കോടിന്റെ പ്രധാന വാദം[18]. ജ്യേഷ്ഠസഹോദരന്റെ സ്വത്ത് മോഹൻലാൽ തട്ടിയെടുത്തു, ലഫ്റ്റനന്റ് കേണൽ പദവി മോഹൻലാൽ ദുരുപയോഗം ചെയ്തു എന്നൊക്കെയും അഴീക്കോട് ആരോപിച്ചിരുന്നു. മറുപടിയിൽ അഴീക്കോടിനെ മോഹൻലാൽ പ്രായമായ അമ്മാവൻ എന്നു വിളിച്ചതും ചർച്ചയായിരുന്നു.

വ്യവസായ സംരംഭങ്ങൾ

പുരസ്കാരങ്ങളും ബഹുമതികളും

സിവിലിയൻ ബഹുമതികൾ

  • സിനിമാലോകത്തിനു നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് ഭാരത സർക്കാർ 2001ൽ മോഹൻലാലിനു പത്മശ്രീ ബഹുമതി നൽകി ആദരിച്ചു.
  • കീർത്തിചക്ര, കുരുക്ഷേത്ര എന്നീ സിനിമകളിലൂടെ രാജ്യത്തിന്‌ വേണ്ടി ജീവിതം ബലികഴിച്ച ജവാന്മാരുടെ കഥകൾ ജനങ്ങളിലെത്തിക്കാൻ മോഹൻ ലാൽ നൽകിയ സംഭാവനകളെ പരിഗണിച്ച് 2009 ജുലൈ 9 ന് ടെറിറ്റോറിയൽ ആർമി ലഫ്റ്റനന്റ് കേണൽ പദവി (ഓണററി) നൽകി രാജ്യം ഇദ്ദേഹത്തെ ആദരിച്ചു[2][23][24].
  • സിനിമാലോകത്തിനും സംസ്കൃത നാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി സംസ്കൃത സർവ്വകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ചു.

മറ്റുള്ളവ

  • കേരള പിറവിയുടെ സുവർണ്ണ ജൂബിലിയുമായി ബന്ധപ്പെട്ടു സി.എൻ.എൻ - ഐ.ബി.എൻ നടത്തിയ സർവ്വെയിൽ ഏറ്റവും ജനപ്രീതിയുള്ള മലയാളിയായി മോഹൻലാലിനെ 2006-ൽ തിരഞ്ഞെടുത്തു.

ദേശീയ സിനിമ പുരസ്കാരങ്ങൾ

  • 1989 പ്രത്യേക ജൂറി പുരസ്കാരം - കിരീടം
  • 1991 മികച്ച നടൻ - ഭരതം
  • 1999 മികച്ച നടൻ - വാനപ്രസ്ഥം
  • 1999 മികച്ച ചലച്ചിത്ര നിർമാതാവ് - വാനപ്രസ്ഥം

കേരള സംസ്ഥാന അവാർഡുകൾ

  • 1986 മികച്ച നടൻ - T.P. ബാലഗോപാലൻ M.A
  • 1988 പ്രത്യേക ജൂറി പുരസ്കാരം - (പാദമുദ്ര,ചിത്രം,ഉത്സവപിറ്റേന്ന്,ആര്യൻ & വെള്ളാനകളുടെ നാട്)
  • 1991 മികച്ച നടൻ - ഉള്ളടക്കം,കിലുക്കം,അഭിമന്യു
  • 1991 മികച്ച രണ്ടാമത്തെ ചിത്രം - ഭരതം(നിർമാതാവ്)
  • 1995 മികച്ച നടൻ - കാലാപാനി,സ്ഫടികം
  • 1995 മികച്ച രണ്ടാമത്തെ ചിത്രം - കാലാപാനി(നിർമാതാവ്)
  • 1999 മികച്ച നടൻ - വാനപ്രസ്ഥം
  • 2005 മികച്ച നടൻ - തന്മാത്ര
  • 2007 മികച്ച നടൻ - പരദേശി[25]

ഇന്റർനാഷനൽ ഇന്ത്യൻ ഫിലിം അക്കാഡമി അവാർഡുകൾ (IIFAA)

  • 2003 മികച്ച സഹനടൻ - കമ്പനി(ഹിന്ദി)

ഫിലിം ഫെയർ അവാർഡുകൾ

  • 1986 സന്മനസുള്ളവർക്ക് സമാധാനം
  • 1988 പാദമുദ്ര
  • 1993 ദേവാസുരം
  • 1994 പവിത്രം
  • 1995 സ്ഫടികം
  • 1997 ഇരുവർ (തമിഴ്)
  • 1999 വാനപ്രസ്ഥം
  • 2005 തന്മാത്ര
  • 2007 പരദേശി

കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം

  • 1988 : മികച്ച നടൻ - പാദമുദ്ര, ചിത്രം
  • 1991 : മികച്ച നടൻ - ഭരതം, ഉള്ളടക്കം
  • 1999 : മികച്ച നടൻ - വാനപ്രസ്ഥം
  • 2005 : ജനപ്രീതിയുള്ള നടൻ - നരൻ , തന്മാത്ര
  • 2007 : മികച്ച നടൻ - പരദേശി
  • 2008 : മികച്ച നടൻ - കുരുക്ഷേത്ര, പകൽനക്ഷത്രങ്ങൾ
  • 2010 : മികച്ച നടൻ - ഭ്രമരം

സ്റ്റാർ സ്ക്രീൻ പുരസ്ക്കാരം

മാതൃഭൂമി പുരസ്കാരം

  • 1999 : മികച്ച നടൻ - വാനപ്രസ്ഥം
  • 2003 : മികച്ച നടൻ - ബാലേട്ടൻ
  • 2005 : മികച്ച നടൻ - തന്മാത്ര
  • 2007 : ജനപ്രിയനടൻ - ഹലോ, ചോട്ട മുംബൈ
  • 2008 : മികച്ച നടൻ - ആകാശഗോപുരം, കുരുക്ഷേത്ര, പകൽനക്ഷത്രങ്ങൾ

ഏഷ്യാനെറ്റ് ചലച്ചിത്ര പുരസ്കാരം

  • 2003 : മികച്ച നടൻ - ബാലേട്ടൻ
  • 2005 : മികച്ച നടൻ - തന്മാത്ര
  • 2006 : മികച്ച നടൻ - കീർത്തിചക്ര
  • 2007 : ജനപ്രിയ നടൻ - ഹലോ, ഛോട്ടാ മുംബൈ
  • 2008 : മികച്ച നടൻ - മാടമ്പി
  • 2009 : മികച്ച നടൻ - ഭ്രമരം

വനിത ചലച്ചിത്ര പുരസ്കാരം

  • 2003 : മികച്ച നടൻ - ബാലേട്ടൻ
  • 2005 : മികച്ച നടൻ - തന്മാത്ര
  • 2007 : ജനപ്രിയ നടൻ -ഹലോ, ഛോട്ടാ മുംബൈ
  • 2008 : മികച്ച നടൻ - മാടമ്പി, ആകാശഗോപുരം, ട്വന്റി20

മറ്റ് പുരസ്കാരങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

  1. mohanlal.org എന്ന വെബ്സൈറ്റിൽ നിന്ന് ശേഖരിച്ചത്
  2. 2.0 2.1 Lt.Col. by Territorial Army -Honorary title ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "LtCol" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  3. "Mammootty, Mohanlal to don sports cap for Kerala" (html) (in English). Rediff. Retrieved 2009 ഡിസംബർ 22. Mohanlal was recently made the honorary Lt Colonel of the Indian Territorial Army and conferred an honorary D.Lit degree by the Kalady Sri Sankara Sanskrit university. {{cite web}}: Check date values in: |accessdate= (help)CS1 maint: unrecognized language (link)
  4. http://www.indiaedunews.net/Kerala/Honorary_degrees_for_Mohanlal,_Resul_Pookutty_and_Sastrikal_9254/print.asp
  5. mohanlal.org എന്ന വെബ്സൈറ്റിൽ നിന്നും ശേഖരിച്ചത്.
  6. 6.0 6.1 6.2 6.3 http://www.jtpac.org/showdetails.php?id=16
  7. മലയാള ചലച്ചിത്രങ്ങളുടെ ചരിത്രം
  8. http://movies.nytimes.com/movie/180033/Vanaprastham-the-Last-Dance/overview
  9. http://www.idlebrain.com/mumbai/reviews/mr-company.html
  10. "Mohanlal the highest paid actor"..
  11. "Mohanlal has come out with an amazing performance".
  12. "SAJ - 1000 housefull shows in 3 days".
  13. "Mohanlal's film distribution company".
  14. http://www.hindu.com/2008/04/12/stories/2008041250290200.htm
  15. http://ibnlive.in.com/news/mohanlal-plans-daredevil-stunt-magicians-frown/63706-8.html
  16. http://www.keralahomepages.com/mohanlal-fans-association/
  17. http://www.bharatwaves.com/news/Mohanlal-Promotes-Whiskey-4877.html
  18. "Mohanlal-Azhikode spat takes listless Mollywood to new low". 24 ഫെബ്രുവരി 2010. Retrieved 17 ഫെബ്രുവരി 2011.
  19. Vismayas Max
  20. Maxlab
  21. Times of India: Mohanlal sells Taste Buds to Eastern group
  22. JtPac
  23. "ലഫ്.കേണൽ മോഹൻലാൽ" (in Malayalam). Manoramaonline. Retrieved 2009-07-09.{{cite web}}: CS1 maint: unrecognized language (link)
  24. "മോഹൻലാലിന്‌ സൈനികാംഗത്വം നൽകി" (in Malayalam). Mathrubhumi. Retrieved 2009-07-09.{{cite web}}: CS1 maint: unrecognized language (link)
  25. http://www.my-kerala.com/movies/2008/04/mohanlal-meera-wins-state-film-award.shtml
  26. "ലിംക". Retrieved 2009-09-12.
"https://ml.wikipedia.org/w/index.php?title=മോഹൻലാൽ&oldid=1429292" എന്ന താളിൽനിന്ന് ശേഖരിച്ചത്