"മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 17: വരി 17:
പ്രാദേശിക സഭയെന്ന നിലയിൽ മലങ്കര സഭ [[1653]] മുതൽ [[മെത്രാപ്പോലീത്തൻ സഭ]]യും 1876-ലെ മുളന്തുരുത്തി സുന്നഹദോസിന് ശേഷം [[വലിയ മെത്രാപ്പോലീത്തൻ സഭ]]യുമായി മറി.
പ്രാദേശിക സഭയെന്ന നിലയിൽ മലങ്കര സഭ [[1653]] മുതൽ [[മെത്രാപ്പോലീത്തൻ സഭ]]യും 1876-ലെ മുളന്തുരുത്തി സുന്നഹദോസിന് ശേഷം [[വലിയ മെത്രാപ്പോലീത്തൻ സഭ]]യുമായി മറി.
ദുർബലമായിത്തീർന്ന് അന്ത്യോക്യാ പാത്രിയര്ക്കാസനത്തിൽ 1860-ൽ ലയിപ്പിച്ച പൗരസ്ത്യ കാതോലിക്കാസനം പുനരുദ്ധരിപ്പിച്ചു് 1912-ൽ മലങ്കരയിലേയ്ക്ക് മാറ്റിയതോടെ മലങ്കര സഭ ലോക ക്രൈസ്തവതയുടെ ആസ്ഥാനങ്ങളിലൊന്നായി ഉയർന്നു.
ദുർബലമായിത്തീർന്ന് പൗരസ്ത്യ കാതോലിക്കാസനം പുനരുദ്ധരിപ്പിച്ചു് 1912-ൽ മലങ്കരയിലേയ്ക്ക് മാറ്റിയതോടെ മലങ്കര സഭ ലോക ക്രൈസ്തവതയുടെ ആസ്ഥാനങ്ങളിലൊന്നായി ഉയർന്നു.
=== അന്ത്യോക്യാ- മലങ്കര അധികാരമൽസരം ===
=== അന്ത്യോക്യാ- മലങ്കര അധികാരമൽസരം ===
അബ്ദുല്ലാ പാത്രിയർക്കീസും അദ്ദേഹത്തിന്റെ പിൻഗാമികളുമായ അന്ത്യോക്യാനേതൃത്വവും മലങ്കര നേതൃത്വവും തമ്മിൽ 1911—1929 കാലത്തും1934 —1958 കാലത്തും മലങ്കരയിൽ അധികാരമൽസരം നടന്നു.
അബ്ദുല്ലാ പാത്രിയർക്കീസും അദ്ദേഹത്തിന്റെ പിൻഗാമികളുമായ അന്ത്യോക്യാനേതൃത്വവും മലങ്കര നേതൃത്വവും തമ്മിൽ 1911—1929 കാലത്തും1934 —1958 കാലത്തും മലങ്കരയിൽ അധികാരമൽസരം നടന്നു.
വരി 25: വരി 25:
അന്ത്യോക്യാ പാത്രിയർക്കീസും പൗരസ്ത്യ കാതോലിക്കോസും തമ്മിൽ1971-ൽ വീണ്ടും ആരംഭിച്ച അധികാരതർക്കത്തിൽ അന്ത്യോക്യാ പാത്രിയർക്കീസ് യാക്കൂബ് തൃതീയൻ തന്റെ കീഴിൽ 1975-ൽ ഒരു എതിർ പൗരസ്ത്യ കാതോലിക്കോസിനെ [[ബസേലിയോസ് പൗലോസ് രണ്ടാമനെന്ന]] പേരിൽ നിയമിച്ചു (ബസേലിയോസ് പൗലോസ് ഒന്നാമൻ‍ 1912-ൽ നിയമിതനായ പൗരസ്ത്യ കാതോലിക്കോസായിരുന്നു).
അന്ത്യോക്യാ പാത്രിയർക്കീസും പൗരസ്ത്യ കാതോലിക്കോസും തമ്മിൽ1971-ൽ വീണ്ടും ആരംഭിച്ച അധികാരതർക്കത്തിൽ അന്ത്യോക്യാ പാത്രിയർക്കീസ് യാക്കൂബ് തൃതീയൻ തന്റെ കീഴിൽ 1975-ൽ ഒരു എതിർ പൗരസ്ത്യ കാതോലിക്കോസിനെ [[ബസേലിയോസ് പൗലോസ് രണ്ടാമനെന്ന]] പേരിൽ നിയമിച്ചു (ബസേലിയോസ് പൗലോസ് ഒന്നാമൻ‍ 1912-ൽ നിയമിതനായ പൗരസ്ത്യ കാതോലിക്കോസായിരുന്നു).


ഈ തർക്കത്തിന് തീർപ്പുണ്ടായത് ഭാരത സുപ്രീം കോടതി 1995-ൽ വിധി കല്പിച്ചു് 2002-ൽ നടപ്പിൽവരുത്തിയതോടെയാണ്. മലങ്കരസഭയിലെ അന്ത്യോക്യാ പാത്രിയർക്കീസ് കക്ഷിയിലെ ഒരു വിഭാഗം സുപ്രീം കോടതി തീർപ്പിനോടു് യോജിച്ചു് ഐക്യ മലങ്കര സഭയിൽതുടർ‍ന്നപ്പോൾ സുപ്രീം കോടതി തീർപ്പിനോടു് വിയോജിച്ച വിഭാഗം2002 ജൂലൈ 6-ന് [[യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ]]യെന്ന പേരിൽ പുതിയ സഭാഘടകം രൂപവൽക്കരിച്ചു് അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ അതിരൂപതയായിമാറി. ഈ അതിരൂപതയുടെ അദ്ധ്യക്ഷന് അന്ത്യോക്യാ പാത്രിയർക്കീസിന്റെ കീഴിൽ കാതോലിക്കോസ് എന്നസ്ഥാനികനാമം അനുവദിച്ചെങ്കിലും അദ്ദേഹത്തിന്റെ നിയമനം 1975-ൽ അന്ത്യോക്യാ പാത്രിയർക്കീസ് കക്ഷി വാഴിച്ച സമന്തര പൗരസ്ത്യ കാതോലിക്കോസ് ബസേലിയോസ് പൗലോസ് രണ്ടാമന്റെ പിൻ‍ഗാമിയായിട്ടായിരുന്നില്ല.
ഈ തർക്കത്തിന് തീർപ്പുണ്ടായത് ഭാരത സുപ്രീം കോടതി 1995-ൽ വിധി കല്പിച്ചു് 2002-ൽ നടപ്പിൽവരുത്തിയതോടെയാണ്. മലങ്കരസഭയിലെ അന്ത്യോക്യാ പാത്രിയർക്കീസ് കക്ഷിയിലെ ഒരു വിഭാഗം സുപ്രീം കോടതി തീർപ്പിനോടു് യോജിച്ചു് ഐക്യ മലങ്കര സഭയിൽതുടർ‍ന്നപ്പോൾ സുപ്രീം കോടതി തീർപ്പിനോടു് വിയോജിച്ച വിഭാഗം2002 ജൂലൈ 6-ന് [[യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ]]യെന്ന പേരിൽ പുതിയ സഭാഘടകം രൂപവൽക്കരിച്ചു് അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ അതിഭദ്രാസനമായിമാറി. ഈ അതിഭദ്രാസന അദ്ധ്യക്ഷന് അന്ത്യോക്യാ പാത്രിയർക്കീസിന്റെ കീഴിൽ കാതോലിക്കോസ് എന്നസ്ഥാനികനാമം അനുവദിച്ചെങ്കിലും അദ്ദേഹത്തിന്റെ നിയമനം 1975-ൽ അന്ത്യോക്യാ പാത്രിയർക്കീസ് കക്ഷി വാഴിച്ച സമന്തര പൗരസ്ത്യ കാതോലിക്കോസ് ബസേലിയോസ് പൗലോസ് രണ്ടാമന്റെ പിൻ‍ഗാമിയായിട്ടായിരുന്നില്ല.


2004 സെപ്തംബറിൽ അന്ത്യോക്യാ പാത്രിയർക്കീസ് പരിശുദ്ധ [[ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമൻ]] പാത്രിയാർക്കീസ്‌ ബാവയുടെ അദ്ധ്യക്ഷതയിൽ കേരളത്തിലെ മുളന്തുരുത്തിയിൽ‍ കൂടിയ എപ്പിസ്കോപ്പൽ സുന്നഹദോസ് ഓർത്തഡോക്സ്‌ സുറിയാനിസഭയുടെ വിഭാഗം എന്ന നിലയിൽ പൗരസ്ത്യ കാതോലിക്കോസിന്റെ അദ്ധ്യക്ഷതയിലുള്ള ഓർത്തഡോക്സ് പൗരസ്ത്യസഭയുമായുള്ള ബന്ധം വിച്ഛേദിച്ചതായി പ്രഖ്യാപിച്ചുകൊണ്ട് പൗരസ്ത്യ കാതോലിക്കോസിന്റെ ഭുമിശാസ്ത്രപരമായ അധികാരാതിർത്തിയിൽ അന്ത്യോക്യാ പാത്രിയർക്കീസിന്റെ കീഴിലുള്ള ഭദ്രാസനങ്ങൾ ഉറപ്പിയ്ക്കുന്നതിന് തീരുമാനിച്ചു. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയെക്കൂടാതെ പൗരസ്ത്യ സുവിശേഷ സമാജം ,സിംഹാസനപ്പള്ളികൾ ,ക്നാനായ ഭദ്രാസനം തുടങ്ങിയവകൂടി ഉൾ‍‍പ്പെട്ടതാണ് പൗരസ്ത്യ സഭാഭരണാതിർത്തിയിലെ അന്ത്യോക്യാ പാത്രിയർക്കീസിന്റെ ഇടവക.
2004 സെപ്തംബറിൽ അന്ത്യോക്യാ പാത്രിയർക്കീസ് പരിശുദ്ധ [[ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമൻ]] പാത്രിയാർക്കീസ്‌ ബാവയുടെ അദ്ധ്യക്ഷതയിൽ കേരളത്തിലെ മുളന്തുരുത്തിയിൽ‍ കൂടിയ എപ്പിസ്കോപ്പൽ സുന്നഹദോസ് ഓർത്തഡോക്സ്‌ സുറിയാനിസഭയുടെ വിഭാഗം എന്ന നിലയിൽ പൗരസ്ത്യ കാതോലിക്കോസിന്റെ അദ്ധ്യക്ഷതയിലുള്ള ഓർത്തഡോക്സ് പൗരസ്ത്യസഭയുമായുള്ള ബന്ധം വിച്ഛേദിച്ചതായി പ്രഖ്യാപിച്ചുകൊണ്ട് പൗരസ്ത്യ കാതോലിക്കോസിന്റെ ഭുമിശാസ്ത്രപരമായ അധികാരാതിർത്തിയിൽ അന്ത്യോക്യാ പാത്രിയർക്കീസിന്റെ കീഴിലുള്ള ഭദ്രാസനങ്ങൾ ഉറപ്പിയ്ക്കുന്നതിന് തീരുമാനിച്ചു.
[[ചിത്രം:CATHOLICOSOFINDIA.jpg|thumb|right|320px|മലങ്കര മെത്രാപ്പോലീത്ത കുടിയായ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ ദിതിമോസ് പ്രഥമൻ ബാവ]]
[[ചിത്രം:CATHOLICOSOFINDIA.jpg|thumb|right|320px|മലങ്കര മെത്രാപ്പോലീത്ത കുടിയായ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ ദിതിമോസ് പ്രഥമൻ ബാവ]]



00:55, 26 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഓർത്തഡോക്സ്‌ പൌരസ്ത്യ സഭ
സഭാ സ്ഥാപകൻ തോമാ ശ്ലീഹാ
പരമ മേലദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ.
പരമാചാര്യന്റെ സ്ഥാനിക നാമം പൌരസ്ത്യ കാതോലിക്കോസ്
സഭാകുടംബം പ്രാചീന ഓർത്തഡോക്സ് സഭ
ആസ്ഥാനം ദേവലോകം(കോട്ടയത്തിന് സമീപം)
വലിയ മെത്രാപ്പോലീത്തൻ ഭദ്രാസന ഇടവകകൾ മലങ്കര സഭ (ഒന്നു് മാത്രം)
വലിയ മെത്രാപ്പോലീത്തയുടെ സ്ഥാനിക നാമം മലങ്കര മെത്രാപ്പോലീത്ത (ഇപ്പോൾ പൌരസ്ത്യ കാതോലിക്കോസ് തന്നെ)
മെത്രാപ്പോലീത്തൻ ഭദ്രാസന ഇടവകകൾ 30 എണ്ണം
ആരാധനാ ഭാഷ പാശ്ചാത്യ സുറിയാനി, മലയാളം,ഇംഗ്ലീഷ്
ആഗോള അംഗസംഖ്യ ഇരുപത്തിയഞ്ചു് ലക്ഷം

കേരളത്തിലെ ഒരു പുരാതന മതമായ മലങ്കര സഭ [1] 1960കളിലാണ് ഇന്ത്യൻ ഓർത്തഡോക്സ് സഭ എന്നുകൂടി അറിയപ്പെട്ടുതുടങ്ങിയത്. അപ്പോസ്തലിക കാലത്തോളം പഴക്കം അവകാശപ്പെടുന്ന ഈ ക്രിസ്തീയ സഭയെ മലങ്കര സഭ എന്ന് വിളിച്ചുവന്നത് മലയാളക്കരയിലെ സഭ (കേരളത്തിലെ സഭ) എന്ന അർത്ഥത്തിലാണ്.

പ്രധാനാചാര്യൻ

മലങ്കര മെത്രാപ്പോലീത്തയാണ് പ്രധാനാചാര്യൻ. ജാതിയ്ക്ക്കർത്തവ്യനായ പൊതുഭാരശുശ്രൂഷകന്റെ(പൊതുമാടൻ‍ ചെമ്മായി, അർ‍ക്കദിയോക്കോൻ) തുടർ‍ച്ചയായ മലങ്കര മെത്രാപ്പോലീത്തയുടെ തസ്തിക ചരിത്രപരമാണ്. പൗരസ്ത്യ സഭയുടെ മേല്പട്ടക്കാരെ അപ്പോസ്തലിക സന്ദർ‍ശനത്തിന് വരുത്തിയകാലത്തും ഉദയമ്പേരൂർ സുന്നഹദോസിന് ശേഷം റോമൻ കത്തോലിക്കാ സഭയുടെ കീഴിൽ വന്നപ്പോഴും സമുദായനേതാവു് പൊതുഭാരശുശ്രൂഷകനായിരുന്നു. അവസാനത്തെ പൊതുഭാരശുശ്രൂഷകൻ‍ മാർ‍ത്തോമാ ൧ എന്നപേരിൽ‍ ഒന്നാമത്തെ മലങ്കര മെത്രാപ്പോലീത്തയായി. പൗരസ്ത്യ കാതോലിക്കോസുകൂടിയായ ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ ബാവയാണ് 2010 നവംബർ 1-ആം തീയതി മുതൽ മലങ്കര മെത്രാപ്പോലീത്ത.

ആസ്ഥാനം

ആദികാലങളിൽ നിരണം, കണ്ടനാട്, അങ്കമാലി, കുറവിലങാട് തുടങിയവ ആസ്ഥാനമായി പ്രവർത്തിച്ചു.19-ആം നൂറ്റാണ്ടു മുതൽ 20-ആം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ കോട്ടയം പഴയസെമിനാരിയായിരുന്നു ആസ്ഥാനം. ഇപ്പോൾ ദേവലോകം അരമന.

ചരിത്രം

1932 ജനുവരിയിൽ കുന്ദംകുളത്ത് ഇടയ സന്ദർശനം നടത്തിയ ലങ്കരമെത്രാപ്പോലീത്ത വിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദീവന്നാസിയോസിനും (വലതുവശത്തിരിയ്ക്കുന്നത്) പുത്തൻകാവിൽ ഗീവർഗീസ് മാർ പീലക്സീനോസ് മെത്രാപ്പോലീത്തയ്ക്കും കുന്ദംകുളത്തെ നസ്രാണി യോദ്ധാക്കൾ നല്കിയ ഗാർഡ് ഓഫ് ഓണർ

ക്രിസ്തു ശിഷ്യനും പന്തിരുവരിൽ ഒരുവനുമായ മാർത്തോമാ ശ്ലീഹാ ക്രി പി 52-ൽ മലങ്കര സഭ സ്ഥാപിച്ചുവെന്ന് വിശ്വസിയ്ക്കപ്പെടുന്നു.തോമാ ശ്ലീഹായെ തങ്ങളുടെ ഒന്നാമത്തെ മേലദ്ധ്യക്ഷനായി സ്വീകരിയ്ക്കുന്ന ഉറഹായിലെയും പേർ‌ഷ്യയിലെയും സഭകളോടൊപ്പം തുടക്കം മുതൽ പൗരസ്ത്യ സഭയുടെ ഇടവകയായിരുന്നു.

1599-ൽ അടിച്ചേൽപിക്കപ്പെട്ട ഉദയമ്പേരൂർ സുന്നഹദോസിലൂടെ റോമൻ കത്തോലിക്കാ സഭയുടെ കീഴിൽ വന്ന മലങ്കര സഭ 1653ൽ കൂനൻ കുരിശ് സത്യത്തിലൂടെ മോചനം നേടി.

പ്രാദേശിക സഭയെന്ന നിലയിൽ മലങ്കര സഭ 1653 മുതൽ മെത്രാപ്പോലീത്തൻ സഭയും 1876-ലെ മുളന്തുരുത്തി സുന്നഹദോസിന് ശേഷം വലിയ മെത്രാപ്പോലീത്തൻ സഭയുമായി മറി. ദുർബലമായിത്തീർന്ന് പൗരസ്ത്യ കാതോലിക്കാസനം പുനരുദ്ധരിപ്പിച്ചു് 1912-ൽ മലങ്കരയിലേയ്ക്ക് മാറ്റിയതോടെ മലങ്കര സഭ ലോക ക്രൈസ്തവതയുടെ ആസ്ഥാനങ്ങളിലൊന്നായി ഉയർന്നു.

അന്ത്യോക്യാ- മലങ്കര അധികാരമൽസരം

അബ്ദുല്ലാ പാത്രിയർക്കീസും അദ്ദേഹത്തിന്റെ പിൻഗാമികളുമായ അന്ത്യോക്യാനേതൃത്വവും മലങ്കര നേതൃത്വവും തമ്മിൽ 1911—1929 കാലത്തും1934 —1958 കാലത്തും മലങ്കരയിൽ അധികാരമൽസരം നടന്നു.

1958-ൽ പൗരസ്ത്യ കാതോലിക്കോസും അന്ത്യോക്യാ പാത്രിയർക്കീസും പരസ്പരം അംഗീകരിച്ചു. 1965-ൽ നടന്ന ഓറിയന്റൽ ഓർത്തഡോക്സ് സഭയുടെ ആഡീസ് അബാബ സുന്നഹദോസിൽ പൗരസ്ത്യ കാതോലിക്കോസും അന്ത്യോക്യാ പാത്രിയർക്കീസും പങ്കെടുത്തു. 1964-ൽ അന്ത്യോക്യാ പാത്രിയർക്കീസ് ആവശ്യപ്പെട്ടതുപ്രകാരം പൗരസ്ത്യ എപ്പിസ്കോപ്പൽ സുന്നഹദോസ് ഓർത്തഡോക്സ് പൗരസ്ത്യ സഭയുടെ ഭുമിശാസ്ത്രപരമായ അധികാരാതിർത്തി പുതുക്കി നിശ്ചയിച്ചു.

അന്ത്യോക്യാ പാത്രിയർക്കീസും പൗരസ്ത്യ കാതോലിക്കോസും തമ്മിൽ1971-ൽ വീണ്ടും ആരംഭിച്ച അധികാരതർക്കത്തിൽ അന്ത്യോക്യാ പാത്രിയർക്കീസ് യാക്കൂബ് തൃതീയൻ തന്റെ കീഴിൽ 1975-ൽ ഒരു എതിർ പൗരസ്ത്യ കാതോലിക്കോസിനെ ബസേലിയോസ് പൗലോസ് രണ്ടാമനെന്ന പേരിൽ നിയമിച്ചു (ബസേലിയോസ് പൗലോസ് ഒന്നാമൻ‍ 1912-ൽ നിയമിതനായ പൗരസ്ത്യ കാതോലിക്കോസായിരുന്നു).

ഈ തർക്കത്തിന് തീർപ്പുണ്ടായത് ഭാരത സുപ്രീം കോടതി 1995-ൽ വിധി കല്പിച്ചു് 2002-ൽ നടപ്പിൽവരുത്തിയതോടെയാണ്. മലങ്കരസഭയിലെ അന്ത്യോക്യാ പാത്രിയർക്കീസ് കക്ഷിയിലെ ഒരു വിഭാഗം സുപ്രീം കോടതി തീർപ്പിനോടു് യോജിച്ചു് ഐക്യ മലങ്കര സഭയിൽതുടർ‍ന്നപ്പോൾ സുപ്രീം കോടതി തീർപ്പിനോടു് വിയോജിച്ച വിഭാഗം2002 ജൂലൈ 6-ന് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയെന്ന പേരിൽ പുതിയ സഭാഘടകം രൂപവൽക്കരിച്ചു് അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ അതിഭദ്രാസനമായിമാറി. ഈ അതിഭദ്രാസന അദ്ധ്യക്ഷന് അന്ത്യോക്യാ പാത്രിയർക്കീസിന്റെ കീഴിൽ കാതോലിക്കോസ് എന്നസ്ഥാനികനാമം അനുവദിച്ചെങ്കിലും അദ്ദേഹത്തിന്റെ നിയമനം 1975-ൽ അന്ത്യോക്യാ പാത്രിയർക്കീസ് കക്ഷി വാഴിച്ച സമന്തര പൗരസ്ത്യ കാതോലിക്കോസ് ബസേലിയോസ് പൗലോസ് രണ്ടാമന്റെ പിൻ‍ഗാമിയായിട്ടായിരുന്നില്ല.

2004 സെപ്തംബറിൽ അന്ത്യോക്യാ പാത്രിയർക്കീസ് പരിശുദ്ധ ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമൻ പാത്രിയാർക്കീസ്‌ ബാവയുടെ അദ്ധ്യക്ഷതയിൽ കേരളത്തിലെ മുളന്തുരുത്തിയിൽ‍ കൂടിയ എപ്പിസ്കോപ്പൽ സുന്നഹദോസ് ഓർത്തഡോക്സ്‌ സുറിയാനിസഭയുടെ വിഭാഗം എന്ന നിലയിൽ പൗരസ്ത്യ കാതോലിക്കോസിന്റെ അദ്ധ്യക്ഷതയിലുള്ള ഓർത്തഡോക്സ് പൗരസ്ത്യസഭയുമായുള്ള ബന്ധം വിച്ഛേദിച്ചതായി പ്രഖ്യാപിച്ചുകൊണ്ട് പൗരസ്ത്യ കാതോലിക്കോസിന്റെ ഭുമിശാസ്ത്രപരമായ അധികാരാതിർത്തിയിൽ അന്ത്യോക്യാ പാത്രിയർക്കീസിന്റെ കീഴിലുള്ള ഭദ്രാസനങ്ങൾ ഉറപ്പിയ്ക്കുന്നതിന് തീരുമാനിച്ചു.

പ്രമാണം:CATHOLICOSOFINDIA.jpg
മലങ്കര മെത്രാപ്പോലീത്ത കുടിയായ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ ദിതിമോസ് പ്രഥമൻ ബാവ

വിശ്വാസ സ്വഭാവം

ഓറീയന്റൽ ഓർത്തഡോക്സ് സഭയുടെ അംഗസഭയായ ഓർത്തഡോക്സ്‌ പൗരസ്ത്യ സഭയുടെ ഭാഗമാണ് മലങ്കര സഭ .മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭ എന്ന് ഔപചാരിക നാമം. ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ ഒരു വിഭാഗം.

ആരാധനാഭാഷ 17-ആം നൂറ്റാണ്ടുവരെ പൗരസ്ത്യ സുറിയാനി .പിന്നീട് പാശ്ചാത്യ സുറിയാനി. 20-ആം നൂറ്റാണ്ടിന്റെ ആദ്യപാദം മുതൽ മലയാള ഭാഷകൂടി ആരാധനാഭാഷയായി ഉപയോഗിച്ചുതുടങ്ങി.വട്ടശേരിൽ മാർ ‍‍ദിവന്നാസിയോസ് മെത്രാപ്പോലീത്തയും കോനാട്ട് മാത്തൻ മല്പാനും ഇതിന് നേതൃത്വം നല്കി.

ചരിത്രപരമായ കാരണങ്ങൾ കൊണ്ട് മലങ്കര ഓർത്തഡോക്സ്‌ സഭ, മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ ,മലങ്കര സുറിയാനിസഭ,മലങ്കര യാക്കോബായ സഭ[2],പുത്തൻ കൂറ്റു്കാർ,മലങ്കര മാർത്തോമാ സഭ[3],മാർത്തോമാ നസ്രാണി സഭ തുടങ്ങിയ പേരുകൾ മലങ്കര സഭയ്ക്ക് കൈവന്നിട്ടുണ്ട്.

പ്രമുഖ വ്യക്തികൾ

  1. പൗലോസ് മാർ ഗ്രീഗോറിയോസ്
  2. ഫാ. വി. സി.സാമുവൽ
  3. കണ്ടതിൽ വർഗീസ് മാപ്പിള
  4. ഡോ. പി.സി. അലക്സാണ്ടർ
  5. ഡോ. കെ.എം. ചെറിയാൻ
  6. മഹാകവി പുത്തൻകാവ് മാത്തൻ തരകൻ

ഭദ്രാസനങ്ങൾ

  1. തിരുവനന്തപുരം
  2. കൊല്ലം
  3. തുമ്പമൺ
  4. ചെങന്നൂർ
  5. നിരണം
  6. മാവേലിക്കര
  7. കോട്ടയം
  8. ഇടുക്കി
  9. കിഴക്കേ കണ്ടനാട്
  10. പടിഞാറേ കണ്ടനാട്
  11. കൊച്ചി
  12. കിഴക്കേ അങ്കമാലി
  13. പടിഞാറേ അങ്കമാലി
  14. തൃശൂർ
  15. കുന്നംകുളം
  16. സുൽതാൻ ബതേരി
  17. മലബാർ
  18. ബാംഗ്ലൂർ
  19. ചെന്നൈ
  20. മുംബൈ
  21. ഡൽഹി
  22. ബ്രമവാർ
  23. കൽക്കട്ട
  24. യൂറോപ്പ്
  25. വടക്കു കിഴക്കേ അമേരിക്ക
  26. തെക്കു പടിഞാറേ അമേരിക്ക
  27. അടൂർ - കടമ്പനാട്
  28. പുനലൂർ - കൊട്ടാരക്കര
  29. നിലയ്ക്കൽ

അവലംബം

  1. മലങ്കര സഭ എന്നതുകൊണ്ട് വിവക്ഷിയ്ക്കുന്നത്,
  2. ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ രണ്ട് വിഭാഗങ്ങളിൽ ‍ഒന്നായ അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെഒരു അതിരൂപതയായി 2002-ൽ രൂപം കൊണ്ട വിഭാഗത്തിന്റെ പേരു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്നാണ്.
  3. 1889-ൽ മലങ്കര സഭയിൽ നിന്ന് പിരിഞ്ഞ മെത്രാൻ കക്ഷി സ്വീകരിച്ചത് മലങ്കര മാർത്തോമാ സുറിയാനി സഭ എന്ന പേരാണ്.

ഇതും കാണുക

കുറിപ്പുകൾ