"കോഴിക്കോടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.) Robot: Changing വിഭാഗം:മലയാള ചലച്ചിത്രം
വരി 11: വരി 11:
സ്വര്‍ണ്ണകുമാരി ആണ് ഭാര്യ. മക്കള്‍: കൃഷ്ണദാസ്, നിര്‍മ്മലാ മുരളീധരന്‍.
സ്വര്‍ണ്ണകുമാരി ആണ് ഭാര്യ. മക്കള്‍: കൃഷ്ണദാസ്, നിര്‍മ്മലാ മുരളീധരന്‍.


[[Category:ഉള്ളടക്കം]]
[[വിഭാഗം:ഉള്ളടക്കം]]
[[വിഭാഗം:മലയാളചലച്ചിത്രം]]
[[Category:മലയാള ചലച്ചിത്രം]]
[[Category:മലയാള സാഹിത്യകാരന്മാര്‍]]
[[വിഭാഗം:മലയാള സാഹിത്യകാരന്മാര്‍]]

04:40, 24 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നിരൂപകനും കവിയും ഹാസ്യ സാഹിത്യകാരനും ആയിരുന്നു കോഴിക്കോടന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ട മുണ്ടക്കാമ്പറമ്പില്‍ അപ്പുക്കുട്ടന്‍ നായര്‍ (ജനനം - 1925, മരണം - 2007 ജനുവരി 20).

1925-ല്‍ പാലക്കാട് തിരുവേഗപ്പുറം ചെമ്പ്രയില്‍ പേങ്ങാട്ടിരി വീട്ടിലാണ് കോഴിക്കോടന്‍ ജനിക്കുന്നത്. നിരവധി നിരൂപണ ഗ്രന്ഥങ്ങളും കവിതാ സമാഹാരങ്ങളും രചിച്ചിട്ടുള്ള കോഴിക്കോടന്‍ കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചലച്ചിത്ര ആസ്വാദനം എങ്ങനെ എന്ന പുസ്തകത്തിന് 1988-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്.1972, 82, 91, 95 എന്നീ വര്‍ഷങ്ങളില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു. 1995-ല്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റി അംഗമാവാന്‍ ക്ഷണം ലഭിച്ചെങ്കിലും അത് നിരസിച്ചു. 1980-ല്‍ ഫിലിം അക്രെഡിറ്റേഷന്‍ കമ്മിറ്റി അംഗമായിരുന്നു.

കൂടാതെ 1985-87 കാലത്ത് ആകാശവാണിയില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. പടച്ചോനിക്ക് സലാം എന്ന കവിതാസമാഹാരത്തിന് 2002-ലെ ഹാസ്യസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടി.

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പത്തു ചിത്രങ്ങള്‍ എന്ന നിരൂപണ പുസ്തകം, ചലച്ചിത്ര സല്ലാപം, ചലച്ചിത്ര ജാലകം, സത്യന്‍ എന്ന നടന്‍, മലയാള സിനിമ എന്റെ പ്രേമ ഭാജനം തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മഹാനായ ശിക്കാറി, ഏഷണിപുരാണം തുടങ്ങിയ ഹാസ്യ കൃതികളും വെറും മക്കാര്‍, സ്നേഹാദരപൂര്‍വ്വം എന്നീ കവിതാസമാഹാരങ്ങളും രചിച്ചു.

അഞ്ചുപതിറ്റാണ്ടോളം മലയാള ചലച്ചിത്ര നിരൂപണത്തിലെ കുലപതിയായിരുന്നു കോഴിക്കോടന്‍.

സ്വര്‍ണ്ണകുമാരി ആണ് ഭാര്യ. മക്കള്‍: കൃഷ്ണദാസ്, നിര്‍മ്മലാ മുരളീധരന്‍.

"https://ml.wikipedia.org/w/index.php?title=കോഴിക്കോടൻ&oldid=142789" എന്ന താളിൽനിന്ന് ശേഖരിച്ചത്