"കായംകുളം ഫിലിപ്പോസ് റമ്പാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 13: വരി 13:

മലങ്കര മെത്രാപ്പോലീത്തയായ മാർ ദിവന്നാസ്യോസിന്റെ മേൽനോട്ടത്തിൽ 1807-ൽ നാലു് സുവിശേഷങ്ങൾ സുറിയാനിയിൽ നിന്നു മലയാളത്തിലേക്കു വിവർത്തനം ചെയ്തു.<ref>http://www.thehindu.com/news/states/kerala/fete-to-hail-first-malayalam-bible/article3929645.ece</ref> ഈ യത്നത്തിൽ സഹകരിച്ചവരിൽ പ്രമുഖനാണ് കായംകുളം ഫിലിപ്പോസ് റമ്പാൻ. 1811-ൽ ഈ നാലു സുവിശേഷങ്ങളും ഒരു പുസ്തകമായി ബോംബെയിലെ കൂറിയർ പ്രസ്സിൽ നിന്നു അച്ചടിച്ചു പ്രസിദ്ധീകരിച്ചു. സുറിയാനിയിൽ നിന്നുള്ള പദാനുപദ വിവർത്തനം ആയതിനാൽ ധാരാളം സുറിയാനി പദങ്ങൾ ആ വിവർത്തനത്തിൽ കടന്നു കൂടിയിരുന്നു.<ref>http://www.ptinews.com/news/2991368_Church-to-celebrate-bicentenary-of-Malayalam-Bible</ref>

<ref>http://www.orthodoxherald.net/archives/11488</ref>
[[പ്രമാണം:Kayamkulam Philipose Ramban (2).JPG|150px|ലഘുചിത്രം|റമ്പാൻ ബൈബിൾ]]
[[പ്രമാണം:Kayamkulam Philipose Ramban (2).JPG|150px|ലഘുചിത്രം|റമ്പാൻ ബൈബിൾ]]

03:43, 25 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Kayamkulam Philipose Ramban.jpg
കായംകുളം ഫിലിപ്പോസ് റമ്പാൻ.

1811-ലെ ബൈബിൾ വിവർത്തനയത്നത്തിൽ പ്രമുഖസ്ഥാനം വഹിച്ച സഹകാരിയാണ് കായംകുളം ഫിലിപ്പോസ് റമ്പാൻ. ഇത് റമ്പാൻ ബൈബിൾ എന്ന പേരിൽ പിന്നീട് അറിയപ്പെട്ടു. മലയാള ഭാഷയിലെ ആദ്യത്തെ ഗദ്യപുസ്തകം എന്ന നിലയിലും ഇതിന് പ്രസക്തിയുണ്ട്. ബൈബിൾ സാധാരണക്കാർക്ക് വായിക്കാൻ ഈ പരിഭാഷ സഹായിച്ചു.[1]

ജീവിതരേഖ

കായംകുളം മണങ്ങനഴികത്ത് കുടുംബത്തിൽ ഫിലിപ്പോസിന്റെയും ആച്ചിയമ്മയുടെയും മകനായിട്ടാണ് ഫിലിപ്പോസ് റമ്പാന്റെ ജനനം. സുറിയാനി ഭാഷയിൽ പ്രാവീണ്യം നേടിയതിനൊപ്പം വിജ്ഞാന ദാഹിയായ ഇദ്ദേഹം പ്രാചീനവും പ്രശസ്തവുമായ വിവിധ മല്പാൻ പാഠശാഖകൾ സന്ദർശിക്കുകയും താളിയോലകളും ചുരുളുകളും ശേഖരിച്ച് പഠനവിധേയമാക്കി വിശുദ്ധ വേദപുസ്തകം പകർത്തി എഴുതി. സഭയിൽ സന്ദർശനത്തിനെത്തുന്ന വിദേശീയർക്കും സ്വദേശീയർക്കും കാര്യങ്ങൾ പറഞ്ഞു കൊടുക്കാനുള്ള ചുമതലയും ഇദ്ദേഹത്തിനായിരുന്നു. മെക്കാളെ, ബുക്കാനൻ, മാർ ഈവാനിയോസ് തുടങ്ങി നിരവധി ആളുകളുമായി ഫിലിപ്പോസ് റമ്പാന് ബന്ധം ഉണ്ടായിരുന്നുവെന്നും തെളിവുകൾ സാക്ഷ്യപ്പെടുത്തുന്നു.

ഉത്തമ സന്ന്യാസിയുടെ ഗുണങ്ങൾ വന്നുചേർന്നത് പരിഗണിച്ച് 1794 ഏപ്രിൽ 18ന് ആറാം മാർത്തോമാ, വിദേശ മെത്രാൻ മാർ ഈവാനിയോസ് തിരുമേനിയുടെ സഹകാർമ്മികത്വത്തിൽ മാവേലിക്കരയിൽ റമ്പാൻ സ്ഥാനം നൽകി.[2]

അവസാന കാലത്ത് അദ്ദേഹം അടൂർ കണ്ണങ്കോട് സെന്റ് തോമസ് ദേവാലയത്തിലായിരുന്നു. 1812ൽ അന്തരിച്ചു.

റമ്പാൻ ബൈബിൾ

ഈസ്റ്റിൻ‌ഡ്യാ കമ്പനിയുടെ കൽക്കട്ടയിലെ ചാപ്‌ളയിനായിരുന്ന ഡോ. ക്ലോഡിയസ് ബുക്കാനൻ 1806-ൽ മലബാർ സന്ദർശിച്ചു. ബൈബിൾ മലയാളത്തിലേക്കു വിവർത്തനം ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഇംഗ്ലണ്ടിലെ തന്റെ മാതൃസഭയേയും മലയാളദേശത്തെ സുറിയാനി സഭാ നേതാക്കളേയും ബോദ്ധ്യപ്പെടുത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. അങ്ങനെ ബൈബിൾ സുറിയാനിയിൽ നിന്നു മലയാളത്തിലേക്ക് വിവർത്തനം ചെയ്യുവാനുള്ള യത്നം ആരംഭിച്ചു.

മലങ്കര മെത്രാപ്പോലീത്തയായ മാർ ദിവന്നാസ്യോസിന്റെ മേൽനോട്ടത്തിൽ 1807-ൽ നാലു് സുവിശേഷങ്ങൾ സുറിയാനിയിൽ നിന്നു മലയാളത്തിലേക്കു വിവർത്തനം ചെയ്തു.[3] ഈ യത്നത്തിൽ സഹകരിച്ചവരിൽ പ്രമുഖനാണ് കായംകുളം ഫിലിപ്പോസ് റമ്പാൻ. 1811-ൽ ഈ നാലു സുവിശേഷങ്ങളും ഒരു പുസ്തകമായി ബോംബെയിലെ കൂറിയർ പ്രസ്സിൽ നിന്നു അച്ചടിച്ചു പ്രസിദ്ധീകരിച്ചു. സുറിയാനിയിൽ നിന്നുള്ള പദാനുപദ വിവർത്തനം ആയതിനാൽ ധാരാളം സുറിയാനി പദങ്ങൾ ആ വിവർത്തനത്തിൽ കടന്നു കൂടിയിരുന്നു.[4] [5]

റമ്പാൻ ബൈബിൾ

അവലംബം

  1. http://english.manoramaonline.com/cgi-bin/MMOnline.dll/portal/ep/contentView.do?contentId=12478256&tabId=1&programId=11565535
  2. http://www.mathrubhumi.com/pathanamthitta/news/1841831-local_news-pathanamthitta-%E0%B4%85%E0%B4%9F%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D.html
  3. http://www.thehindu.com/news/states/kerala/fete-to-hail-first-malayalam-bible/article3929645.ece
  4. http://www.ptinews.com/news/2991368_Church-to-celebrate-bicentenary-of-Malayalam-Bible
  5. http://www.orthodoxherald.net/archives/11488

അധിക വായനയ്ക്ക്

പുറം കണ്ണികൾ