"അയ്മൻ അൽ സവാഹിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: da:Ayman al-Zawahiri
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: hr:Ayman al-Zawahiri
വരി 26: വരി 26:
[[fr:Ayman Al-Zaouahiri]]
[[fr:Ayman Al-Zaouahiri]]
[[he:איימן א-זוואהירי]]
[[he:איימן א-זוואהירי]]
[[hr:Ayman al-Zawahiri]]
[[id:Ayman al-Zawahiri]]
[[id:Ayman al-Zawahiri]]
[[it:Ayman al-Zawahiri]]
[[it:Ayman al-Zawahiri]]

19:13, 23 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഈജിപ്തുകാരനായ ഒരു ഭിഷഗ്വരനും, ഇസ്ലാമികദൈവജ്ഞനും, അൽ ഖാഇദയുടെ നിലവിലെ തലവനാണ് അയ്മൻ സവാഹിരി എന്നറിയപ്പെടുന്ന അയ്മൻ മുഹമ്മദ് റാബി അസ്സവാഹിരി (അറബി: أيمن محمد ربيع الظواهري) (ജനനം 1951 ജൂൺ 19). ശൈഖുൽ മുജാഹിദ്, ശൈഖ് ഥാനി, ദക്തൂർ, ഇമാം എന്നൊക്കെ അറിയപ്പെടുന്നു. നിരോധിത സംഘടനയായ അൽ ജിഹാദിന്റെ തലവനുമാണ് ഇദ്ദേഹം. ഈജിപ്ത് പ്രസിഡണ്ടായിരുന്ന അൻവർ സാദത്തിന്റെ കൊലപാതക്കേസിൽ ഇദ്ദേഹം ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്.

സവാഹിരി നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്. ചാവേർ ആക്രമണത്തെ ന്യായീകരിച്ച് അറബിയിൽ എഴുതപ്പെട്ട ഗ്രന്ഥങ്ങളിൽ ആദ്യത്തേത് ഇദ്ദേഹത്തിന്റേതാണെന്ന് കരുതുന്നു[അവലംബം ആവശ്യമാണ്]. ശിഫ സുദൂർ അൽ മു അമിനീൻ, അൽ വലാ വൽ ബറാ, നിരോധിക്കപ്പെട്ട ശബ്ദം (كلمة ممنوعة), മിസ് റുൽ മുസ്ലിമ ബൈന സിയത്വിൽ ജലാദൈൻ, മ ഊഖാതുൽ ജിഹാദ്, സർഖാവിയെ കുറിച്ച ശഹീദുൽ ഉമ്മ അമീറുൽ ഇസ്തിശഹാദി, 2001-ലെ അഫ്ഗാൻ യുദ്ധത്തിനു ശേഷം രചിച്ച നൈറ്റ്സ് അണ്ടർ ദ പ്രോഫറ്റ്സ് ബാനർ (knights under the prophets banner), تحرير الإنسان والأوطان تحت راية القرآن (ദേശങ്ങളുടേയും മനുഷ്യന്റേയും വിമോചനം, ഖുർആന്റെ ദൃഷ്ടിയിൽ), മിൻ തോറാ ബോറാ ഇലൽ ഇറാഖ് (തോറാബോറയിൽ നിന്ന് ഇറാഖിലേക്ക്) എന്ന ഗ്രന്ഥങ്ങൾ അവയിൽ ചിലതാണ്.

2001 ഒക്ടോബർ 11-ന് അമേരിക്കയുടെ കുറ്റാന്വേഷണ സംഘടനയായ എഫ്.ബി.ഐയുടെ അടിയന്തരമായി പിടികിട്ടേണ്ട 22 തീവ്രവാദികളുടെ പട്ടികയിൽപ്പെട്ട ഒരാൾ ആണ് സവാഹിരി. അമേരിക്കൻ ഗവർണ്മെന്റ് ഇദ്ദേഹത്തിന്റെ തലക്ക് 25 ദശലക്ഷം അമേരിക്കൻ ഡോളർ വിലപറഞ്ഞിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=അയ്മൻ_അൽ_സവാഹിരി&oldid=1401139" എന്ന താളിൽനിന്ന് ശേഖരിച്ചത്