"മേരി കോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) "M._C._Mary-Kom.jpg" നീക്കം ചെയ്യുന്നു, Fastily എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്ത...
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: sv:Mary Kom
വരി 49: വരി 49:
[[pl:Mary Kom]]
[[pl:Mary Kom]]
[[ru:Мэри Ком]]
[[ru:Мэри Ком]]
[[sv:Mary Kom]]
[[ta:மேரி கோம்]]
[[ta:மேரி கோம்]]
[[te:మేరీ కాం]]
[[te:మేరీ కాం]]

12:54, 22 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

എം.സി. മേരി കോം
Statistics
Rated at51 kg (112 lb)
Height1.58 m (5 ft 2 in)
Nationality ഇന്ത്യ
Birth date (1983-03-01) 1 മാർച്ച് 1983  (41 വയസ്സ്)
Birth placeKangathei, CCpur Subdiv, മണിപ്പൂർ, ഇന്ത്യ

ഒരു ഇന്ത്യൻ ബോക്സറാണ് മേരി കോം (Mangte Chungneijang Mary Kom). ഇവർ ഇന്ത്യയിലെ മണിപ്പൂരിൽ നിന്നുമുള്ള കായികതാരമാണ്. അഞ്ചു തവണ ബോക്സിങ് ജേതാവ് ആയിട്ടുള്ള മേരി കോം ഒളിമ്പിക്സിൽ വനിതാവിഭാഗം ബോക്സിങ് ആദ്യമായി 2012ൽ ഉൾപ്പെടുത്തിയപ്പോൾ ഇന്ത്യയെ പ്രതിനിധീകരിച്ചു. 51 കിലോഗ്രാം വിഭാഗം ഫ്ലൈവെയ്റ്റിൽ വെങ്കല മെഡൽ നേടുകയും ചെയ്തു. ഇപ്പോൾ പോലീസ് സേനയിൽ സേവനം ചെയ്യുന്നുണ്ട്.[1]

കുടുംബം

മേരി കോം രണ്ടു കുട്ടികളുടെ അമ്മയാണ്

2012-ലെ ഒളിമ്പിക്സിൽ

2012ലെ ഒളിമ്പിക്സിൽ ക്വാർട്ടറിൽ കടന്നു.[2]. 51 കിലോഗ്രാം വിഭാഗം ഫ്ലൈവെയ്റ്റിൽ പോളണ്ടിന്റെ കരോലിന മിക്കാൽചുക്കിനെയാണ് മേരി തോൽപിച്ച് ക്വാർട്ടറിൽ കടന്നത്. കൂടിയ ഭാരവിഭാഗത്തിൽ ആദ്യമായി മത്സരിക്കേണ്ടിവന്നിട്ടും ആധികാരിക വിജയത്തോടെത്തന്നെയാണ് മേരി ജയിച്ചത്.[2]

സെമിയിൽ തോറ്റെങ്കിലും വെങ്കല മെഡൽ നേടി. ലണ്ടനിൽ ഇന്ത്യയ്ക്ക് നാലാമത്തെ മെഡലാണ് മേരി സമ്മാനിച്ചത്. മൂന്നാമത്തെ വെങ്കലവും. ചരിത്രത്തിലാദ്യമായാണ് ഇന്ത്യക്ക് ഒരു ഒളിമ്പിക്സിൽ 4 മെഡൽ ലഭിക്കുന്നത്. ബ്രിട്ടീഷുകാരി നിക്കോള ആഡംസിലോടാണ് സെമിയിൽ തോറ്റത്. സ്കോർ- 6-11 . ലോക രണ്ടാം റാങ്കുകാരിയാണ് ആഡംസ്, മാത്രമല്ല നേരത്തെ 54 കിലോഗ്രാം വിഭാഗം ബാന്റംവെയ്റ്റിൽ മത്സരിച്ചശേഷമാണ് ആഡംസ് 51 കിലോഗ്രാം ഫ്ലൈവെയ്റ്റിലേക്ക് മത്സരിച്ചത്. പക്ഷെ, മേരിയാകട്ടെ അഞ്ചുവട്ടം ലോകകിരീടം നേടിയ 48 കിലോയിൽ നിന്ന് 51 കിലോയിലേയ്ക്കാണ് മാറിയത്. ആദ്യ റൗണ്ടിൽ തന്നെ 3-1 എന്ന സ്‌കോറിൽ രണ്ട് പോയിന്റ് ലീഡ് ആഡംസ് സ്വന്തമാക്കിയിരുന്നു. 2-1, 3-2, 3-2 എന്നിങ്ങനെയായിരുന്നു തുടർന്നുള്ള റൗണ്ടുകളിലെ അവരുടെ പ്രകടനം.[3]

പാരിതോഷികങ്ങൾ

ഒളിമ്പിക് വനിതാ ബോക്‌സിങ്ങിൽ വെങ്കലം നേടിയ മേരി കോമിന് മണിപ്പുർ സർക്കാർ 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. നിലവിൽ പോലീസ് സേനയിലുള്ള മേരിക്ക് അഡീഷണൽ പോലീസ് സൂപ്രണ്ടായി സ്ഥാനക്കയറ്റം നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ രണ്ടേക്കർ ഭൂമിയും നൽകുമെന്ന് മുഖ്യമന്ത്രി ഇബോബി സിങ് പ്രഖ്യാപിച്ചു.[1]

അവലംബം

"https://ml.wikipedia.org/w/index.php?title=മേരി_കോം&oldid=1400003" എന്ന താളിൽനിന്ന് ശേഖരിച്ചത്