"ജാസി ഗിഫ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 1: വരി 1:
{{prettyurl|Jassie Gift}}
{{prettyurl|Jassie Gift}}
{{Infobox musical artist <!-- See Wikipedia:WikiProject_Musicians -->
[[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം]] [[അരുവിക്കര]] സ്വദേശിയായ സംഗീത സംവിധായകനും ഗായകനുമാണ് '''ജാസി ഗിഫ്റ്റ്'''
| name = ജാസി ഗിഫ്റ്റ്
മലയാള ചലച്ചിത്ര ഗാന മേഖലയിൽ പാശ്ചാത്യ സംഗീതത്തിന്റെ സാധ്യതകൾ തെളിയിച്ച്‌ ശ്രദ്ധേയനായി.
| image = Jassie Gift.JPG
| caption = Jassie Gift leaving [[Nedumbassery Airport]]
| background = solo_singer
| birth_name =
| birth_place =[[Thiruvananthapuram]], India
| birth_date =
| instrument = [[Piano]], [[Keyboard instrument|Keyboard]], [[Guitar]]
| genres = [[pop]], [[rock]], [[indian semiclassical]], [[world music]]
| occupation = [[Music director]], [[singer]], [[instrumentalist]], [[music arranger]]
}}
ഒരു മലയാള ചലച്ചിത്ര സംഗീത സംവിധായകനും ഗായകനുമാണ് '''ജാസി ഗിഫ്റ്റ്'''.മലയാള ചലച്ചിത്ര ഗാന മേഖലയിൽ പാശ്ചാത്യ സംഗീതത്തിന്റെ സാധ്യതകൾ തെളിയിച്ച്‌ ശ്രദ്ധേയനായി.
[[ജയരാജ്]] സംവിധാനം ചെയ്ത ''[[ഫോർ ദ പീപ്പിൾ]]'' എന്ന മലയാള ചിത്രത്തിൽ സ്വയം ചിട്ടപ്പെടുത്തി ആലപിച്ച ''ലജ്ജാവതിയേ...''എന്ന ഗാനത്തിലൂടെ യുവ തലമുറയുടെ ഹരമായി മാറിയ ജാസി [[തമിഴ്‌]], [[തെലുങ്ക്‌]] സിനിമകളിലും ഇപ്പോൾ സജീവമാണ്‌.
[[ജയരാജ്]] സംവിധാനം ചെയ്ത ''[[ഫോർ ദ പീപ്പിൾ]]'' എന്ന മലയാള ചിത്രത്തിൽ സ്വയം ചിട്ടപ്പെടുത്തി ആലപിച്ച ''ലജ്ജാവതിയേ...''എന്ന ഗാനത്തിലൂടെ യുവ തലമുറയുടെ ഹരമായി മാറിയ ജാസി [[തമിഴ്‌]], [[തെലുങ്ക്‌]] സിനിമകളിലും ഇപ്പോൾ സജീവമാണ്‌.


== പശ്ചാത്തലം ==
== പശ്ചാത്തലം ==
[[കേരള സർവകലാശാല|കേരള സർവകലാശാലയിൽ]] അസിസ്റ്റൻറ് രജിസ്ട്രാറായി വിരമിച്ച ഗിഫ്റ്റ്‌ ഇസ്രായേലിന്റെയും രാജമ്മയുടെയും
[[കേരള സർവകലാശാല|കേരള സർവകലാശാലയിൽ]] അസിസ്റ്റൻറ് രജിസ്ട്രാറായി വിരമിച്ച [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം]] [[അരുവിക്കര]] സ്വദേശിയായ ഗിഫ്റ്റ്‌ ഇസ്രായേലിന്റെയും രാജമ്മയുടെയും
മകനാണ്‌ ജാസി ഗിഫ്റ്റ്‌. നന്നേ ചെറുപ്പത്തിലേ ജാസിയുടെ മനസ്സിൽ [[പാശ്ചാത്യ സംഗീതം]] ഉണ്ടായിരുന്നു. [[ഫ്രെഡി മെർക്കുറി]], [[റെഗേ]]
മകനാണ്‌ ജാസി ഗിഫ്റ്റ്‌. നന്നേ ചെറുപ്പത്തിലേ ജാസിയുടെ മനസ്സിൽ [[പാശ്ചാത്യ സംഗീതം]] ഉണ്ടായിരുന്നു. [[ഫ്രെഡി മെർക്കുറി]], [[റെഗേ]]
സംഗീതജ്ഞനായ [[ബോബ് മെർലി]] എന്നിവരുടെ സംഗീതത്തെ പ്രണയിച്ച ജാസി മുക്കോല സെൻറ് തോമസ് സ്കൂൾ, [[മാർ ഇവാനിയസ് കോളേജ്|മാർ ഇവാനിയോസ് കോളേജ്]], [[യുണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം|യുണിവേഴ്സിറ്റി കോളേജ്]] എന്നിവിടങ്ങളിലാണ്‌ വിദ്യാഭ്യാസം പൂർത്തിയാക്കിയത്‌.
സംഗീതജ്ഞനായ [[ബോബ് മെർലി]] എന്നിവരുടെ സംഗീതത്തെ പ്രണയിച്ച ജാസി മുക്കോല സെൻറ് തോമസ് സ്കൂൾ, [[മാർ ഇവാനിയസ് കോളേജ്|മാർ ഇവാനിയോസ് കോളേജ്]], [[യുണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം|യുണിവേഴ്സിറ്റി കോളേജ്]] എന്നിവിടങ്ങളിലാണ്‌ വിദ്യാഭ്യാസം പൂർത്തിയാക്കിയത്‌.

08:49, 13 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

ജാസി ഗിഫ്റ്റ്
Jassie Gift leaving Nedumbassery Airport
Jassie Gift leaving Nedumbassery Airport
പശ്ചാത്തല വിവരങ്ങൾ
ജനനംThiruvananthapuram, India
തൊഴിൽ(കൾ)Music director, singer, instrumentalist, music arranger
ഉപകരണ(ങ്ങൾ)Piano, Keyboard, Guitar

ഒരു മലയാള ചലച്ചിത്ര സംഗീത സംവിധായകനും ഗായകനുമാണ് ജാസി ഗിഫ്റ്റ്.മലയാള ചലച്ചിത്ര ഗാന മേഖലയിൽ പാശ്ചാത്യ സംഗീതത്തിന്റെ സാധ്യതകൾ തെളിയിച്ച്‌ ശ്രദ്ധേയനായി. ജയരാജ് സംവിധാനം ചെയ്ത ഫോർ ദ പീപ്പിൾ എന്ന മലയാള ചിത്രത്തിൽ സ്വയം ചിട്ടപ്പെടുത്തി ആലപിച്ച ലജ്ജാവതിയേ...എന്ന ഗാനത്തിലൂടെ യുവ തലമുറയുടെ ഹരമായി മാറിയ ജാസി തമിഴ്‌, തെലുങ്ക്‌ സിനിമകളിലും ഇപ്പോൾ സജീവമാണ്‌.

പശ്ചാത്തലം

കേരള സർവകലാശാലയിൽ അസിസ്റ്റൻറ് രജിസ്ട്രാറായി വിരമിച്ച തിരുവനന്തപുരം അരുവിക്കര സ്വദേശിയായ ഗിഫ്റ്റ്‌ ഇസ്രായേലിന്റെയും രാജമ്മയുടെയും മകനാണ്‌ ജാസി ഗിഫ്റ്റ്‌. നന്നേ ചെറുപ്പത്തിലേ ജാസിയുടെ മനസ്സിൽ പാശ്ചാത്യ സംഗീതം ഉണ്ടായിരുന്നു. ഫ്രെഡി മെർക്കുറി, റെഗേ സംഗീതജ്ഞനായ ബോബ് മെർലി എന്നിവരുടെ സംഗീതത്തെ പ്രണയിച്ച ജാസി മുക്കോല സെൻറ് തോമസ് സ്കൂൾ, മാർ ഇവാനിയോസ് കോളേജ്, യുണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലാണ്‌ വിദ്യാഭ്യാസം പൂർത്തിയാക്കിയത്‌.

വിദ്യാർത്ഥിയായിരിക്കെ ദേശിയ യുവജനോത്സവത്തിൽ ഉൾപ്പെടെ പാശ്ചാത്യ സംഗീതത്തിന്‌ സമ്മാനങ്ങൾ നേടിയിരുന്നു. പിൽക്കാലത്ത്‌ തിരുവനന്തപുരത്തെ ഒരു പാശ്ചാത്യ സംഗീത ട്രൂപ്പുമായി ചേർന്ന്‌ പ്രവർത്തിച്ചുതുടങ്ങി. ഹോട്ടൽ സൗത്ത്‌ പാർക്ക്‌, കോവളത്തെ ഐ.ടി.ഡി.സി ഹോട്ടൽ എന്നിവിടങ്ങളിൽ പതിവായി പാശ്ചാത്യ സംഗീത പരിപാടികൾ അവതരിപ്പിച്ചിരുന്നു. സൂര്യാ ടി.വി സംപ്രേഷണം ചെയ്ത 'സൂന സൂന' എന്ന ആൽബത്തിലൂടെയാണ്‌ ജാസിയുടെ സംഗീതം ആദ്യമായി ദൃശ്യ മാധ്യമരംഗത്ത്‌ എത്തിയത്‌.

സിനിമയിൽ

ജയരാജിന്റെ ഹിന്ദി ചിത്രമായ ബീഭത്സയിലൂടെ ചലച്ചിത്ര സംഗീത സംവിധാന രംഗത്ത്‌ അരങ്ങേറ്റം കുറിച്ചു. തുടർന്ന്‌ ബാലചന്ദ്ര മേനോന്റെ സഫലം എന്ന ചിത്രത്തിലും സംഗീതമൊരുക്കിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. ഫോർ ദ പീപ്പിൾ സംഗീത സംവിധായകനും ഗായകനുമെന്ന നിലിയിൽ ജാസിയുടെ കരിയറിൽ വഴിത്തിരിവായി. സാങ്കേതിക കാരണങ്ങൾ മൂലം ചിത്രത്തിന്റെ റിലീസ്‌ വൈകിയെങ്കിലും റഗേ സംഗീത്തിന്റെ ചുവടുപിടിച്ച്‌ ചിട്ടപ്പെടുത്തിയ ലജ്ജാവതിയേ... എന്ന ഗാനം വാൻ തരംഗമായി മാറി. എത്തിനോ പോപ്‌ വിഭാഗത്തിൽ പെടുത്താവുന്ന വേറിട്ട സംഗീതവും പുതുമയുള്ള ശബ്ദവുമായിരുന്നു പാട്ടിന്റെ സവിശേഷത.

ചിത്രത്തിലെ അന്നക്കിളി..,നിന്റെ മിഴിമുന.. തുടങ്ങിയപാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. കേരളത്തിലും പുറത്തും വിദേശ രാജ്യങ്ങളിലുമായി നൂറുകണക്കിനു സ്റ്റേജ്‌ പരിപാടികളിൽ ജാസി ലജ്ജാവതിയുമായി നിറഞ്ഞു നിന്നു. ഡിസംബർ എന്ന ചിത്രത്തിലെ സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ..,'' അശ്വാരൂഢനിലെ അഴകാലില... എന്നവയാണ്‌ പിന്നീട്‌ മലയാളത്തിൽ ജാസി ചിട്ടപ്പെടുത്തിയ ഗാനങ്ങളിൽ ശ്രദ്ധ നേടിയത്‌.

അന്യഭാഷകളിൽ

‍ഫോർദ പീപ്പിളിന്റെ വിജയഗാഥ മലയാളത്തിൽ ആവർത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും വൈകാതെ തെന്നിന്ത്യയിലെ മറ്റു ഭാഷകളിലേക്കും ജാസിക്ക്‌ ക്ഷണം ലഭിച്ചു. ഇതേ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലെ ജാസിയുടെ ഗാനങ്ങളും ഹിറ്റായി.

വിക്രം നായകനായ അന്യൻ എന്ന തമിഴ്‌ ചിത്രത്തിൽ ഹാരിസ്‌ ജയരാജ്‌ ഈണം പകർന്ന അണ്ടങ്കാക്ക... എന്നു തുടങ്ങുന്ന ഗാനം കൃഷ്ണകുമാർ മേനോനും ശ്രേയ ഗോശലിനുമൊപ്പം പാടിയതോടെ തമിഴിലും ജാസിയുടെ ജനപ്രീതിയേറി. തമിഴിലും തെലുങ്കിലും ഗായകനെന്ന നിലിയിലാണ്‌ ജാസി കൂടുതൽ അറിയപ്പെടുന്നത്‌.

തമിഴിൽ മഴൈ എന്ന ചിത്രത്തിലെ ഇസ്താംബൂൾ രാജകുമാരി.., സച്ചിനിലെ ഗുണ്ടുമാങ്ങാ തോപ്പുക്കുള്ളെ.. തുടങ്ങിയ ജാസിയുടെ ഗാനങ്ങൾ സൂപ്പർ ഹിറ്റായിരുന്നു. തെലുങ്കിലും ജാസി പാടിയ പല ഗാനങ്ങളും ഹിറ്റ്‌ ചാർട്ടിൽ മുൻനിരയിലെത്തി.

തുടർന്ന് തമിഴിലും (തീ നഗർ) കന്നഡയിലും (ഹുഡുഗാട്ട) സംഗീതസംവിധാനം നിർവഹിച്ചു.

ജാസി ഗിഫ്റ്റ്‌ സംഗീത സംവിധാനം നിർവഹിച്ച ചിത്രങ്ങൾ

മലയാളം

  • ബീഭത്സ
  • സഫലം
  • ഫോർ ദ പീപ്പിൾ
  • റെയ്ൻ റെയ്ൻ കം എഗെയിൻ
  • ഡിസംബർ
  • എന്നിട്ടും
  • ശംഭു
  • ബൽറാം V/s താരാദാസ്‌
  • അശ്വാരൂഢൻ
  • പോക്കിരി രാജാ
  • 3 ചാർ സോ ബീസ്
  • ചൈനാടൗൺ

തമിഴ്

  • ഫോർ സ്റ്റുഡന്റ്സ്
  • തീ നഗർ
  • വിളയാട്
  • പട്ടാളം

തെലുങ്ക്

  • യുവസേന

കന്നട

  • ഹുഡുഗാട്ട

മറ്റ് ലിങ്കുകൾ

"https://ml.wikipedia.org/w/index.php?title=ജാസി_ഗിഫ്റ്റ്&oldid=1391586" എന്ന താളിൽനിന്ന് ശേഖരിച്ചത്