"മദർ തെരേസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: hr:Majka Tereza
വരി 80: വരി 80:
[[hi:मदर टेरेसा]]
[[hi:मदर टेरेसा]]
[[hif:Mother Teresa]]
[[hif:Mother Teresa]]
[[hr:Majka Terezija]]
[[hr:Majka Tereza]]
[[hu:Kalkuttai Boldog Teréz]]
[[hu:Kalkuttai Boldog Teréz]]
[[hy:Մայր Թերեզա]]
[[hy:Մայր Թերեզա]]

06:13, 5 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

മദർ തെരേസ
മദർ തെരേസ (1988)
ജനനം ഓഗസ്റ്റ് 26, 1910
Ottoman Empire ഉസ്കബ്, ഒട്ടോമാൻ സാമ്രാജ്യം, ഇന്ന് റിപ്പബ്ലിക്ക് ഓഫ് മാസിഡോണിയ, അൽബേനിയൻ മാതാപിതാക്കളുടെ മകളായി ജനിച്ചു
മരണം സെപ്റ്റംബർ 5, 1997 (age 87)
ഇന്ത്യ കൽക്കത്ത, ഇന്ത്യ
തൊഴിൽ റോമൻ കത്തോലിക്ക കന്യാസ്ത്രി, മനുഷ്യസേവനം

മദർ തെരേസ (യഥാർത്ഥ പേര്: ആഗ്നസ് ഗോംഗ്സ് ബൊയാക്സ്യു, ഓഗസ്റ്റ് 26, 1910 - സെപ്റ്റംബർ 5, 1997) അൽബേനിയയിൽ ജനിച്ച് ഇന്ത്യ പ്രവർത്തന കേന്ദ്രമാക്കി ഉപവിപ്രവർത്തനങ്ങളിലൂടെ ലോകശ്രദ്ധനേടിയ സന്യാസിനിയായിരുന്നു. മിഷണറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസിനീസഭ സ്ഥാപിച്ച് കൊൽക്കത്തയിലെ പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും ഇടയിൽ പ്രവർത്തിച്ച മദർ തെരേസയ്ക്ക് പ്രസ്തുത സേവനപ്രവർത്തനങ്ങളുടെ പേരിൽ 1979-ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരം നൽകപ്പെട്ടു.

മദർ തെരേസയുടെ കീഴിൽ വളർന്ന മിഷണറീസ് ഓഫ് ചാരിറ്റി ഇതര രാജ്യങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. 1970-കളോടെ ലോകമെങ്ങും അറിയപ്പെടുന്ന സാമൂഹികപ്രവർത്തകയായി അവർ. മരണ ശേഷം ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ കൊൽക്കത്തയിലെ വാഴ്ത്തപ്പെട്ട തെരേസ എന്ന പേരിൽ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു[1][2].

ആദ്യകാലം

ഓട്ടമൻ സാമ്രാജ്യത്തിലെ കൊസവോ പ്രവിശ്യയിലുള്ള ഉസ്കബ് എന്ന സ്ഥലത്താണ് ആഗ്നസ് ജനിച്ചത്. ആഗ്നസിന്റെ ജന്മദേശം ഇപ്പോൾ മാസിഡോണിയയിലാണ്[3]. അൽബേനിയക്കാരായിരുന്നു ആഗ്നസിന്റെ മാതാപിതാക്കൾ്‍[4]. അച്ഛൻ നിക്കൊളെ വടക്കൻ അൽബേനിയക്കാരനും അമ്മ ദ്രനാഫിലെ ഗ്യാക്കോവെയിക്കാരിയും. റോമൻ കത്തോലിക്കാ വിശ്വാസങ്ങളിൽ വളർത്തപ്പെട്ട ആഗ്നസിന് എട്ടു വയസുമാത്രമുള്ളപ്പോൾ അച്ഛൻ മരിച്ചു[5]. ബാല്യകാലത്ത് മിഷണറിമാരുടെയും മറ്റും സേവനപ്രവർത്തനങ്ങളെക്കുറിച്ചുള്ള കഥകൾ കേൾക്കാൻ ആഗ്നസ് അതീവ താല്പര്യം പ്രകടിപ്പിച്ചിരുന്നതായി ജീവചരിത്രങ്ങൾ പറയുന്നുണ്ട്. പന്ത്രണ്ടാം വയസിലെത്തിയപ്പോൾ സന്യാസിനി ആകാൻ അവൾ തീരുമാനിച്ചുറച്ചിരുന്നു[6]. പതിനെട്ടാം വയസിൽ വീടുവിട്ട ആഗ്നസ് സിസ്റ്റേഴ്സ് ഓഫ് ലൊറേറ്റോ എന്ന സന്യാസിനീസഭയിൽ ചേർന്നു.

അയർലണ്ടിലുള്ള ലൊറേറ്റോ ആശ്രമത്തിൽ ഇംഗ്ലീഷ് പഠനത്തിനായി അയക്കപ്പെട്ടു[7]. 1929-ൽ ഇന്ത്യയിലെത്തി. ഡാർജിലിങ്ങിൽ ലോറേറ്റോ സന്യാസിനികളുടെ കേന്ദ്രത്തിൽ അർത്ഥിനിയായി കഴിഞ്ഞു. 1931 മേയ് 24-നു ആഗ്നസ് സഭാവസ്ത്രം സ്വീകരിച്ചു. മിഷണറിമാരുടെ സ്വർഗ്ഗീയ മധ്യസ്ഥയായ തെരേസയുടെ പേരാണ് അവർ സന്യാസിനീ നാമമായി സ്വീകരിച്ചത്[8]. കിഴക്കൻ കൊൽക്കത്തയിലെ ലൊറേറ്റോ കോൺ‌വെന്റ് സ്കൂളിൽ അദ്ധ്യാപികയായിരിക്കേ 1937 മേയ് 14-നു സിസ്റ്റർ തെരേസ നിത്യവ്രതം സ്വീകരിച്ചു[9][10].

അദ്ധ്യാപികവൃത്തിയിൽ തെരേസ സംതൃപ്തയായിരുന്നെങ്കിലും കൊൽക്കത്തയിൽ ചുറ്റും നിറഞ്ഞു നിന്ന ദരിദ്രജീവിതങ്ങൾ അവരുടെ മനസ്സിനെ അസ്വസ്ഥമാക്കി. 1943-ലെ ഭക്ഷ്യക്ഷാമവും 1946-ലെ ഹിന്ദു-മുസ്ലീം സംഘർഷങ്ങളും കൊൽക്കത്തയിലെ ജനജീവിതം നരകതുല്യമാക്കി. ധാരാളം പേരുടെ മരണം നേരിട്ടുകണ്ട തെരേസ തന്റെ മിഷണറി ജീവിതത്തിന്റെ ധർമ്മത്തെപ്പറ്റി കാര്യമായി വിശകലനം ചെയ്തു.

മിഷണറീസ് ഓഫ് ചാരിറ്റി

1946 സെപ്റ്റംബർ 10-നു വാർഷികധ്യാനത്തിനായി ഡാർജിലിങ്ങിലെ ലൊറേറ്റോ കോൺ‌വെന്റിലേക്കുള്ള യാത്രാമധ്യേ ആണ് തെരേസ തന്റെ സന്യാസജീവിതത്തിന്റെ ദിശമാറ്റിവിടാൻ ഉറച്ച തീരുമാനത്തിലെത്തുന്നത്. ലൊറെറ്റോ സഭ വിട്ടിറങ്ങി പാവങ്ങൾക്കൊപ്പം ജീവിച്ച് അവരെ സേവിക്കുക എന്നതായിരുന്നു തെരേസ എടുത്ത തീരുമാനം. ദൈവവിളിക്കുള്ളിലെ ദൈവവിളി എന്നാണ് മദർ തെരേസ ഈ തീരുമാനത്തെ വിശേഷിപ്പിച്ചത്. 1948 മുതൽ തെരേസ പാവങ്ങൾക്കിടയിലുള്ള തന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ലൊറെറ്റോ സഭയുടെ വേഷങ്ങളുപേക്ഷിച്ച് നീലവരയുള്ള വെള്ളകോട്ടൺ സാരി വേഷമായി സ്വീകരിച്ചു. കൊൽക്കത്ത നഗരസഭയിൽ ഓടവൃത്തിയാക്കിയിരുന്ന ജീവനക്കാരുടെ വേഷമായിരുന്നു അത്. മോട്ടിജിൽ എന്ന സ്ഥലത്ത് ഒരു സ്കൂൾ തുടങ്ങിയാണ് തെരേസ തന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ക്രമേണ അശരണരരുടെയും വിശന്നുവലയുന്നവരുടെയും ഇടയിലേക്ക് സേവനങ്ങൾ വ്യാപിപ്പിച്ചു. തെരേസയുടെ പ്രവർത്തനങ്ങൾ അധികൃതരുടെ ശ്രദ്ധയാകർഷിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി അവരുടെ പ്രവർത്തനങ്ങളെ ശ്ലാഘിച്ചു. [അവലംബം ആവശ്യമാണ്]

പുതിയ പ്രവർത്തനമേഖലയിൽ ഒട്ടേറെ വിഷമഘട്ടങ്ങൾ തെരേസയ്ക്കു തരണം ചെയ്യേണ്ടതായി വന്നു. താൻ സംരക്ഷണമേറ്റെടുത്തവർക്ക് ഭക്ഷണം നൽകാൻ പലപ്പോഴും അവർക്ക് യാചിക്കേണ്ടിവന്നു. പുതിയ പ്രവർത്തനമേഖലയിൽ കടുത്ത ഒറ്റപ്പെടൽ അനുഭവിച്ച അവർ സന്യാസഭവനത്തിലെ പഴയ സുരക്ഷിതത്വത്തിലേക്ക് മടങ്ങുവാൻ പോലും ആലോചിച്ചിരുന്നു. തന്റെ കഷ്ടപ്പാടുകളേക്കാൾ എത്രയോ വലിയ കഷ്ടപ്പാടുകളായിരിക്കും ദരിദ്രരും അശരണരരുമാ‍യ നിരവധിപേർ അനുഭവിക്കുന്നത് എന്ന ചിന്ത പുതിയ ദൌത്യത്തിൽ ഉറച്ചുനിൽക്കാനുള്ള മനസാന്നിധ്യം നൽകിയതായി സിസ്റ്റർ തെരേസ ഡയറിക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

1950 ഒക്ടോബർ 7-ന് കൊൽക്കത്താ രൂപതയ്ക്കു കീഴിൽ പുതിയ സന്യാസിനീസഭ ആരംഭിക്കാൻ വത്തിക്കാൻ തെരേസയ്ക്ക് അനുവാദം നൽകി. മിഷണറീസ് ഓഫ് ചാരിറ്റിയുടെ പ്രവർത്തനങ്ങൾക്ക് അതോടെ തുടക്കമായി. മദർ തെരേസയുടെ തന്നെ വാക്കുകളിൽ വിശക്കുന്നവരെയും നഗ്നരെയും ഭവനരഹിതരെയും അന്ധരെയും കുഷ്ഠരോഗികളെയും ആർക്കും വേണ്ടാതെ ആരാലും സ്നേഹിക്കപ്പെടാതെ പരിഗണിക്കപ്പെടാതെ സമൂഹത്തിൽ കഴിയുന്ന എല്ലാവരെയും പരിചരിക്കുക എന്നതാണ് മിഷണറീസ് ഓഫ് ചാരിറ്റിയുടെ ദൌത്യം.

അവലംബം

  1. Associate Press, "Full house for Mother Teresa ceremony" October 14, (2003; retrieved from CNN on ജൂലൈ 3, 2007.
  2. "Blessed Mother Teresa," in Encyclopædia Britannica (2007). Retrieved ജൂലൈ 3, 2007, from Encyclopædia Britannica Online
  3. Vatican News Service, "Mother Teresa of Calcutta (1910-1997)" (2002), retrieved from the Vatican Website on ജൂലൈ 3, 2007.
  4. http://www.vatican.va/news_services/liturgy/saints/ns_lit_doc_20031019_madre-teresa_en.html
  5. അച്ഛൻ മരിക്കുമ്പോൾ ആഗ്നസിൻ പത്തു വയസായിരുന്നു എന്ന് ചില രേഖകൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ ആഗ്നസിന്റെ സഹോദരനുമായി വത്തിക്കാൻ വാർത്താ കേന്ദ്രം നടത്തിയ അഭിമുഖത്തിൽ അച്ഛന്റെ മരണസമയത്ത് അവൾക്ക് എട്ടു വയസായിരുന്നു എന്നു സൂചിപ്പിക്കുന്നുണ്ട്, Vatican News Service, "Mother Teresa of Calcutta (1910-1997)" (2002), retrieved from the Vatican Website on ജൂലൈ 3, 2007.
  6. Joan Graff Clucas, Mother Teresa, (New York:Chelsea House Publications, 1988)(ISBN ISBN 1-55546-855-1) p. 24.
  7. Joan Graff Clucas, Mother Teresa, (New York:Chelsea House Publications, 1988)(ISBN ISBN 1-55546-855-1) pp. 28–29.
  8. Anne Sebba, Mother Teresa: Beyond the Image, (New York: Doubleday, 1997)(ISBN 0-385-48952-8) p.35.
  9. Joan Graff Clucas, Mother Teresa, (New York:Chelsea House Publications, 1988)(ISBN ISBN 1-55546-855-1)p. 32.
  10. Kathryn Spink, Mother Teresa: A Complete Authorized Biography, (New York: HarperCollins, 1997)(ISBN 0-06-250825-3), p.16

ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=മദർ_തെരേസ&oldid=1379309" എന്ന താളിൽനിന്ന് ശേഖരിച്ചത്