"റോഡോപ്സിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ar, be, ca, cs, da, de, es, et, fi, fr, he, hr, id, it, ja, lt, nl, pl, pt, ru, sr, uk
വരി 10: വരി 10:


[[വർഗ്ഗം:കണ്ണ്]]
[[വർഗ്ഗം:കണ്ണ്]]

[[ar:رودوبسين]]
[[be:Радапсін]]
[[ca:Rodopsina]]
[[cs:Rodopsin]]
[[da:Rhodopsin]]
[[de:Rhodopsin]]
[[en:Rhodopsin]]
[[en:Rhodopsin]]
[[es:Rodopsina]]
[[et:Rodopsiin]]
[[fi:Rodopsiini]]
[[fr:Rhodopsine]]
[[he:אופסין#רודופסין]]
[[hr:Rodopsin]]
[[id:Rhodopsin]]
[[it:Rodopsina]]
[[ja:ロドプシン]]
[[lt:Rodopsinas]]
[[nl:Rodopsine]]
[[pl:Rodopsyna]]
[[pt:Rodopsina]]
[[ru:Родопсин]]
[[sr:Rodopsin]]
[[uk:Родопсин]]

11:42, 30 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണിലെ റെറ്റിനയിലെ റോഡ്കോശങ്ങളിൽ കാണപ്പെടുന്ന ഒരു വർണ്ണകമാണ് റോഡോപ്സിൻ. വിറ്റാമിൻ എ യിൽ നിന്നും രൂപപ്പെടുന്ന റെറ്റിനാലും ഓപ്സിനുമാണ് റോഡോപ്സിന്റെ അടിസ്ഥാന ഘടകങ്ങൾ. നല്ല വെളിച്ചമുള്ളപ്പോൾ റോഡോപ്സിൻ പ്രവർത്തനക്ഷമമല്ലാതെയാവുന്നു. വിഷ്വൽ പർപ്പിൾ എന്നും ഇത് അറിയപ്പെടുന്നു. ജി-പ്രോട്ടീൻ കപ്പിൾഡ് റിസപ്റ്റർ (G-protein-coupled receptor) കുടുംബത്തിലുൾപ്പെടുന്ന ഇവ പ്രകാശസംവേദനത്വത്തിൽ അതീവക്ഷമതയുള്ള തന്മാത്രകളാണ്. മങ്ങിയവെളിച്ചത്തിലാണ് ഇവ കാര്യക്ഷമമായി പ്രവർത്തിക്കുന്നത്. പ്രകാശസാന്നിദ്ധ്യത്തിൽ റെറ്റിനാലും ഓപ്സിനുമായി വിഘടിക്കുന്ന ഇവ 30 മിനിറ്റിനുശേഷമേ പൂർണ്ണമായും പുനഃസംയോജിക്കുന്നുള്ളൂ.

ഘടന

റോഡോപ്സിനിലെ മാംസ്യതന്മാത്രയാണ് ഓപ്സിൻ. 35-55 വരെ കിലോ ഡാൾട്ടൺ തന്മാത്രാഭാരമുണ്ടിവയ്ക്ക്. റെറ്റിനാൽ എന്ന കോഫാക്ടറുമായി ഇവ സഹസംയോജകബന്ധനം സൃഷ്ടിക്കുന്നു. [1]ഏഴോളം ട്രാൻസ്മെംബ്രെയ്ൻ ഹെലിക്സുകളുടെ ഒരു ബണ്ടിൽ മാംസ്യതന്മാത്രകളാൽ പരസ്പരബന്ധിതമായ നിലയിലാണ് ഓപ്സിൻ സ്ഥിതിചെയ്യുന്നത്. ഇതിലെ ഏഴാമത്തെ ഹെലിക്സിലെ ലൈസീൻ എന്ന അമിനോഅമ്ളത്തിനോട് ചേർന്നാണ് റെറ്റിനാൽ സ്ഥിതിചെയ്യുന്നത്. ഭക്ഷത്തിലുൾപ്പെടുന്ന ബീറ്റാ കരോട്ടിനിൽ നിന്ന് ബീറ്റാ കരോട്ടീൻ മോണോ ഓക്സിജനേയ്സ്(beta-carotene 15,15'-monooxygenase) എന്ന രാസാഗ്നിയുടെ പ്രവർത്തനഫലമായി ജീവകം A ഉണ്ടാകുന്നു. ഇതിൽ നിന്നാണ് റെറ്റിനോളും പിന്നീട് റെറ്റിനാലും രൂപപ്പെടുന്നത്. പ്രകാശപ്രവർത്തനത്താൽ 11 സിസ്-റെറ്റിനാൽ(11-cis-retinal) ആൾ-ട്രാൻസ് റെറ്റിനാൽ( all-trans-retinal) ആയി മാറുമ്പോൾ ഓപ്സിൻ മാംസ്യത്തിലും ഘടനാപരമായ മാറ്റങ്ങൾ ഉണ്ടാകുന്നു. ഇത് വ്യൂഹത്തിലെ ജി-പ്രോട്ടീൻ ട്രാൻസ്ഡ്യൂസിനെ ഉത്തേജിപ്പിക്കുകയും ഒരു സെക്കൻഡ് മെസ്സൻജർ സന്ദേശവിനിമയപ്രക്രിയയ്ക്ക് തുടക്കമിടുകയും ചെയ്യുന്നു.

വർണ്ണരാജിയിലെ പച്ച-നീല തരംഗങ്ങളെയാണ് ഇവ നന്നായി ആഗിരണം ചെയ്യുന്നത് എന്നതിനാൽ ഇവയെ വിഷ്വൽ പർപ്പിൾ എന്നും വിളിക്കുന്നു.

അവലംബം

"https://ml.wikipedia.org/w/index.php?title=റോഡോപ്സിൻ&oldid=1374058" എന്ന താളിൽനിന്ന് ശേഖരിച്ചത്