"കൂവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: es:Aegle marmelos
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ar:قثاء هندي
വരി 61: വരി 61:
[[വർഗ്ഗം:ഔഷധസസ്യങ്ങൾ]]
[[വർഗ്ഗം:ഔഷധസസ്യങ്ങൾ]]


[[ar:قثاء هندي]]
[[bn:বেল (ফল)]]
[[bn:বেল (ফল)]]
[[ca:Bael]]
[[ca:Bael]]

18:15, 7 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

കൂവളം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Subclass:
Order:
Family:
Genus:
Aegle
Species:
A. marmelos
Binomial name
Aegle marmelos
(L.) Corr. Serr.

എയ്ഗിൽ മെർമെലോസ് (Aegle marmelos) എന്ന ശാസ്ത്രീയ നാമമുള്ള വൃക്ഷമാണ്‌ കൂവളം. കൂവളത്തിന്റെ ഇലയെ അലൌകികതയുടെ പ്രതീകമായാണ്‌ ഹിന്ദുമതവിശ്വാസികൾ കണക്കാക്കുന്നത്. ഈ സസ്യത്തിനെ മലയാളത്തിൽ 'കൂവളം', 'വില്വം' എന്നും തമിഴിൽ 'കുവളം' എന്നും ഹിന്ദിയിൽ 'ബേയ്ല്' എന്നും കന്നടയിൽ 'കുംബല' എന്നും പറയാറുണ്ട്.

കായിലുണ്ടാകുന്ന ദ്രാവകം പശയായും വാർണിഷ് ഉണ്ടാക്കുന്നതിനും സിമന്റ് കൂട്ടുകളിലും ഉപയോഗിക്കുന്നു. പഴുക്കാത്ത കായുടെ തോടിൽ നിന്നും മഞ്ഞ ചായം കിട്ടുന്നു. [1]

കായുടെ മാംസള ഭാഗം കുമ്മായവുമായി ചേർത്താൽ സിമന്റു പോലെ ഉറയ്ക്കും [2]

ശിവ ക്ഷേത്രങ്ങളിൽ അർച്ചനയ്ക്കും മാലയ്ക്കും ഇലകൾ ഉപയോഗിക്കുന്നു.ഏപിൽ- മെയ് മാസങ്ങളിൽ പച്ച കലർന്ന മഞ്ഞ പൂക്കളുണ്ടകുന്നു.കായ്കൾക്ക് പന്തിന്റെ ആകൃതിയാണ്‌. വിത്തു മുളപ്പിച്ചും തണ്ടു മുറിച്ചു നട്ടും ചെടി വളർത്താം [3]


ചിത്തിര നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷംആണു്.

ആയുർ‌വേദത്തിൽ

ദശമൂലത്തിൽ ഉൾ‍പ്പെടുന്ന ‍ഉത്തമ ആയുർവേദ ഔഷധമായ കൂവളത്തെ വിദേശ കാർഷിക സർവ്വകലാശാലകൾ പ്രത്യെകം പരിപോഷിപ്പിച്ചുവരുന്നതായി സയൻസ് ടുഡേ മാഗസിൻ രിപ്പോർട്ടു ചെയ്യുന്നു.[അവലംബം ആവശ്യമാണ്] വാതം, കഫം, ഛർദ്ദി, ക്ഷയം, അതിസാരം ഇവയെ ശമിപ്പിക്കുവാൻ അത്യുത്തമമാണ് കൂവളം. പ്രമേഹത്തിനും കൂവളം ഔഷധമാണ്. കൂവളത്തിന്റെ ഇലയുടെ ചാറെടുത്ത് എണ്ണ കാച്ചി ചെവിയിൽ ഒഴിച്ചാൽ ചെവിവേദന, പഴുപ്പ് എന്നിവ മാറിക്കിട്ടുമെന്ന് ആയുർവേദ ഭിഷഗ്വരന്മാർ ചൂണ്ടിക്കാട്ടുന്നു.[അവലംബം ആവശ്യമാണ്]

അമാവാസി, പൌർണ്ണമി ദിവസങ്ങളിൽ പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ ഈ ഔഷധസസ്യത്തേയും സ്വാധീനിക്കുമെന്നതിനാലാണ് ഈ ദിവസങ്ങളിൽ മരുന്നിനായി ഇതിന്റെ ഇല പറിക്കരുതെന്ന് വിധിച്ചിരിക്കുന്നത്.[അവലംബം ആവശ്യമാണ്] പ്രമേഹം ബാധിച്ച എലികളിൽ കൂവള ഇലയുടെ നീര് പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.[4] അർബുദ ചികിത്സയിൽ കൂവള സത്ത് പ്രയോജനപ്രദമാണന്ന് ജപ്പാനിൽ നടത്തിയ ഗവേഷണങ്ങൾ സ്ഥാപിക്കുന്നു[5]. എക്സ് റേ പോലെയുള്ള വൈദ്യുതകാന്ത തരംഗങ്ങൾ മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന ദോഷകരമായ മാറ്റങ്ങൾ തടയുവാൻ കൂവളത്തിൽ നിന്ന് അരിഷ്ട വിധി പ്രകാരം വേർതിരിച്ച സത്തിന് കഴിവുണ്ട്.[6]. ശ്വാസനാളത്തിന്റെയും ശ്വാസകോശത്തിലെയും പേശികൾക്ക് അയവു വരുത്തുന്നതിനാൽ [7]കൂവള സത്ത് ആസ്ത്മയിൽ ഉപയോഗിക്കുന്നു.

കൂവളപ്പൂവ്

കൃഷിരീതി

പ്രധാനമായും വിത്തുകൾ മുളപ്പിച്ചാണ്‌ കൂവളത്തിന്റെ തൈകൾ ഉത്പാദിപ്പിക്കുന്നത്. വേരുകളുടെ കഷണങ്ങളും നറ്റീൽവസ്തുവായി ഉപയോഗിക്കാവുന്നതാണ്‌. നന്നായി പഴുത്ത കായ്കളിൽ നിന്നും ശേഖരിക്കുന്ന വിത്തുകൾ വെള്ളത്തിൽ കഴുകി പുറമേയുള്ള കൊഴുപ്പ് നീക്കം ചെയ്യേണ്ടതാണ്‌. അതിനുശേഷം മണൽ വിരിച്ച വാരങ്ങളിൽ പാകി ക്രമായി നനയ്ക്കുന്നു. പാകി ഒൻപതാം ദിവസം മുതൽ കിളിർക്കാൻ ആരംഭിക്കുന്ന വിത്തുകൾ ഏകദേശം 20 ദിവസം കൊണ്ട് കിളിർപ്പ് പൂർത്തിയാക്കും. ഇങ്ങനെയുള്ള തൈകൾ നാലില പ്രായമായാൽ പോട്ടിംഗ് മിശ്രിതം നിറച്ച പോളിത്തീൻ ബാഗുകളിൽ നടാവുന്നതാണ്‌. വർഷകാലാരംഭത്തോടെ തനിവിളയായോ ഇടവിളയായോ ആറുമീറ്റർ അകലം നൽകി തൈകൾ നടാവുന്നതാണ്‌. ചെടികൾക്ക് ജൈവവളം നൽകുന്നത് നല്ലതുപോലെ വളരുന്നതിന്‌ സഹായകരമാകും. മരത്തിന്‌ 15 - 20 വർഷം പ്രായമാകുമ്പോൾ വിളവെടുപ്പ് തുടങ്ങാവുന്നതാണ്‌. [8]

ഔഷധോപയോഗങ്ങൾ

ദശമൂലാരിഷ്ടത്തിലും വില്വാദി ഗുളികയിലും ചേർക്കുന്നു. [9]

ഹിന്ദുമതവും കൂവളവും

ശിവക്ഷേത്രങ്ങളിൽ കൂവളമരത്തിനു ദിവ്യവും പ്രധാനവുമായ സ്ഥാനമാണ് നൽകിയിരിക്കുന്നത്. ശിവപാർവ്വതിമാർക്ക് പ്രിയപ്പെട്ട ഈ വൃക്ഷത്തിന്റെ മുള്ളുകൾ ശക്തിസ്വരൂപവും ശാഖകൾ വേദവും വേരുകൾ രുദ്രരൂപവുമാണെന്നും സങ്കൽപ്പിക്കപ്പെടുന്നു. കൂവളത്തിന്റെ ഓരോ ഇതളും മൂന്നായി പിരിഞ്ഞാണിരിക്കുന്നത്. മൂന്ന് ഭാഗങ്ങളേയും പരമശിവന്റെ തൃക്കണ്ണുകളായിട്ടാണ് വിശ്വസിച്ചുപോരുന്നത്.

ജന്മപാപങ്ങളെ ഇല്ലാതാകുന്ന ദിവ്യസസ്യമായി കരുതുന്നു. അമാവാസി, പൌർണ്ണമി ദിവസങ്ങളിൽ കൂവളത്തിന്റെ ഇല പറിക്കാൻ പാടില്ലെന്നാണ് വിശ്വാസം.

അവലംബം

വെങ്ങാനൂർ ബാലകൃഷ്ണന്റെ “താളിയോല”

അവലംബം

  1. medicinal plants-SK Jain, Natioanl Book Trust, India
  2. ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ് ബുക്സ്
  3. അലങ്കാര വൃക്ഷങ്ങൾ- ജി.എസ്. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
  4. Diabetes medicinalplants database
  5. സയൻസ് ലിങ്ൿസ്, ജപ്പാൻ
  6. ഓക്സ്ഫോർഡ് ജേർണൽ‌സ്
  7. എത്സെവ്യർ
  8. ജി.വി. നായർ, കർഷകശ്രീ മാസിക. 2004 സെപ്റ്റംബർ. പുറം 33-34
  9. ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- ശ്രീ. മാത്യു മടുക്കക്കുഴി- കറന്റു ബുക്സ്.


"https://ml.wikipedia.org/w/index.php?title=കൂവളം&oldid=1353365" എന്ന താളിൽനിന്ന് ശേഖരിച്ചത്