"ലോക പൈതൃകസമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
merge to
വരി 1: വരി 1:
{{mergeto|ലോകപൈതൃകസ്ഥാനം}}
ലോക പൈതൃക പട്ടികയിലേക്ക് സ്മാരകങ്ങളും സ്ഥലങ്ങളും തിരഞ്ഞെടുക്കുന്നത് ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള യുനസ്കോയുടെ വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയാണ്. ഈ സ്മാരകങ്ങളുടെ ഉടമസ്ഥത അതതു രാജ്യങ്ങൾക്കാണെങ്കിലും ലോകത്തിനുവേണ്ടി അവയുടെ സംരക്ഷണം ഉറപ്പാക്കുകയാണ് ഹെറിറ്റേജ് കമ്മിറ്റി. ഇതിന് പ്രത്യേക ഫണ്ട് ഉണ്ട്.

07:22, 7 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ലോക പൈതൃക പട്ടികയിലേക്ക് സ്മാരകങ്ങളും സ്ഥലങ്ങളും തിരഞ്ഞെടുക്കുന്നത് ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള യുനസ്കോയുടെ വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയാണ്. ഈ സ്മാരകങ്ങളുടെ ഉടമസ്ഥത അതതു രാജ്യങ്ങൾക്കാണെങ്കിലും ലോകത്തിനുവേണ്ടി അവയുടെ സംരക്ഷണം ഉറപ്പാക്കുകയാണ് ഹെറിറ്റേജ് കമ്മിറ്റി. ഇതിന് പ്രത്യേക ഫണ്ട് ഉണ്ട്.

ഇത്തരം സ്മാരകങ്ങളുടെ തിരഞ്ഞെടുപ്പിനു മുൻപുള്ള തിരഞ്ഞെടുപ്പിന് ഹെറിറ്റേജ് കമ്മിറ്റിയെ സഹായിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന 3 സംഘടനകളാണ്. ഐയുസിഎൻ, ഐസിഒഎംഒഎസ്, ഐസിസിആർഒഎം. 1972 നവംബർ 16നാണ് യുനസ്കോ ഇതുസംബന്ധിച്ച പ്രമേയം അംഗീകരിച്ചത്. തുടർന്ന് 189 രാജ്യങ്ങൾ ഇതിന് അംഗീകാരം നൽകി. ഹെറിറ്റേജ് കമ്മിറ്റിയിൽ 21 രാജ്യങ്ങളാണ് അംഗങ്ങൾ. 4 വർഷമാണ് ഇവരുടെ കാലാവധി. ജനറൽ ​അസംബ്ലിയാണ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.

നിലവിൽ(2012 ജൂലൈ 1) 157 രാജ്യങ്ങളിൽ നിന്നുള്ള 962 പൈതൃക സ്മാരകങ്ങൾ ലോക പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. 745 എണ്ണം സാംസ്കാരിക സ്മാരകങ്ങളാണ്. 188 എണ്ണം പ്രകൃതിദത്തവും. ഈ രണ്ട് മേഖലയിലും ഉൾപ്പെടുന്നത് 29 എണ്ണം.

അവലംബം

ദേശാഭിമാനി കിളിവാതിൽ 2012 ജൂലൈ 5

"https://ml.wikipedia.org/w/index.php?title=ലോക_പൈതൃകസമിതി&oldid=1352653" എന്ന താളിൽനിന്ന് ശേഖരിച്ചത്