"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 150: വരി 150:
| text ='''തീരുമാനം:''' നീക്കം ചെയ്തു --[[ഉപയോക്താവ്:Junaidpv|ജുനൈദ് | Junaid]] <small>([[ഉപയോക്താവിന്റെ സംവാദം:Junaidpv|സം‌വാദം]])</small> 17:12, 1 ജൂലൈ 2012 (UTC)
| text ='''തീരുമാനം:''' നീക്കം ചെയ്തു --[[ഉപയോക്താവ്:Junaidpv|ജുനൈദ് | Junaid]] <small>([[ഉപയോക്താവിന്റെ സംവാദം:Junaidpv|സം‌വാദം]])</small> 17:12, 1 ജൂലൈ 2012 (UTC)
}}}}
}}}}

== കഴുതപ്പുലി ==
*<span class="plainlinks">[[കഴുതപ്പുലി]] ([[സംവാദം:കഴുതപ്പുലി|സംവാദം]] | [{{fullurl::കഴുതപ്പുലി|action=history}} നാള്‍വഴി] | [{{fullurl:Special:Log|page={{urlencode::കഴുതപ്പുലി}}}} പ്രവര്‍ത്തനരേഖകള്‍] | [{{fullurl:കഴുതപ്പുലി|action=delete}} മായ്ക്കുക])</span>
വിവരണമില്ല. [[ഉപയോക്താവ്:Anoopan|Anoop &#124; അനൂപ്]] ([[ഉപയോക്താവിന്റെ സംവാദം:Anoopan|സംവാദം]]) 19:20, 3 ജൂലൈ 2012 (UTC)

19:20, 3 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

       
നിലവറ
സംവാദ നിലവറ
1 -  2 -  3 -  4 -  5 -  6 -  7 -  8 -  9 -  10 -  11 -  12 -  13 -  14 -  15 -  16 -  17 -  18 -  19 -  20 -  21 -  22 -  23 -  ... (100 വരെ)

1. ഒരു ലേഖനം മായ്ക്കലിനായി നാമനിർദ്ദേശിക്കുന്നത് എങ്ങനെ?
1. വിക്കിപീഡിയയുടെ ഒഴിവാക്കൽ നയം അനുസരിച്ച് ലേഖനം ഒഴിവാക്കാൻ നിർദ്ദേശിക്കാവുന്നതാണോ എന്ന് ഉറപ്പുവരുത്തുക.

2. നീക്കം ചെയ്യേണ്ട ലേഖനത്തിൽ ഏറ്റവും മുകളിലായി {{മായ്ക്കുക}} എന്ന് ചേർത്ത് താൾ സേവ് ചെയ്യുക.

3. സേവ് ചെയ്ത ശേഷം വരുന്ന താളിലെ ചുവപ്പു നിറത്തിലുള്ള ഈ ലേഖനത്തിന്റെ വിവരണത്തിൽ എന്ന കണ്ണിയിൽ ഞെക്കി തുറന്നു വരുന്ന താളിലേക്ക് {{ബദൽ:മായ്ക്കുക/നിർദ്ദേശം |ലേഖനം=താളിന്റെ തലക്കെട്ട് |കാരണം=ശ്രദ്ധേയതയില്ല.--~~~~}} എന്ന് ചേർത്ത് കാരണം രേഖപ്പെടുത്തി താൾ സേവ് ചെയ്യുക.

4. ശേഷം ഈ താളിൽ ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങളുടെ പട്ടിക എന്നതിനു നേരെയുള്ള 'മൂലരൂപം തിരുത്തുക' എന്നതിൽ ക്ലിക്കുചെയ്ത് {{വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ലേഖനത്തിന്റെ പേര്}} എന്നു ഏറ്റവും മുകളിൽ ചേർത്ത് താൾ സേവ് ചെയ്യുക. ഇവിടെ ലേഖനത്തിന്റെ പേരു് എന്നതിനു പകരം ലേഖനത്തിന്റെ യഥാർത്ഥ പേരു നൽകുക.

2. പ്രസ്തുത താൾ നിലനിർത്തപ്പെടേണ്ടതാണെന്ന് തോന്നുകയാണെങ്കിൽ ലേഖന രക്ഷാസംഘത്തിന്റെ സഹായം തേടുകയോ, പ്രസ്തുത താൾ നിലനിർത്താൻ താത്പര്യമുണ്ടെന്ന് കരുതുന്ന അല്ലെങ്കിൽ സഹായം ലഭിച്ചേക്കാവുന്ന ഉപയോക്താക്കളെയോ വിവരം അറിയിക്കുക.

3. ലേഖനം രക്ഷിക്കാൻ നിർദ്ദേശിക്കുന്നതിനു മുൻപ് പ്രസ്തുതലേഖനം രക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ അനുസരിച്ചുള്ളവയാണെന്ന് ഉറപ്പുവരുത്തുക.

4. തീരുമാനമെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
1. അതിവേഗം നീക്കം ചെയ്യാനുള്ള കാരണങ്ങളില്ലെങ്കിൽ ഈ താളിൽ ഉൾപ്പെടുത്തിയ ലേഖനങ്ങൾ നീക്കം ചെയ്യുന്നതിനു മുൻപായി കുറഞ്ഞത് 7 ദിവസമെങ്കിലും സമയം അനുവദിക്കേണ്ടതാണ്‌.

2. ഒരു ലേഖനം ഒഴിവാക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമായാൽ {{Afd top|'''നിലനിർത്തി'''/'''നീക്കം ചെയ്തു'''}} --~~~~ എന്നു താളിന്റെ മുകളിലും {{Afd bottom}} എന്നു താളിന്റെ ഏറ്റവും താഴെയും ചേർത്ത് താൾ സേവ് ചെയ്യുക. ശേഷം ആ താളിന്റെ കണ്ണി ഇവിടെ നിന്ന് നീക്കി പത്തായത്തിലേക്ക് മാറ്റുക. ഉദാഹരണത്തിനു നീക്കം ചെയ്യാൻ നിർദ്ദേശിച്ച ലേഖനം കേരളം ആണെങ്കിൽ തീരുമാനം മുകളിൽ സൂചിപ്പിച്ച പോലെ [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കേരളം]] എന്ന താളിൽ ചേർത്ത് തുടർന്ന് ആ താളിന്റെ കണ്ണി [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പത്തായം/{{മാസം}} {{വർഷം}}]] എന്ന താളിലേക്ക് മാറ്റുക.

3. നീക്കം ചെയ്ത താളുകളുടെ സംവാദം താൾ നയം അനുസരിച്ച് ശേഖരിക്കുക.

4. നിലനിർത്തിയ/ലയിപ്പിച്ച ലേഖനത്തിന്റെ സംവാദതാളിൽ ഏറ്റവും മുകളിലായി {{Old AfD multi| date = വർഷം, മാസം ദിവസം| result = '''നിലനിർത്തി'''/'''ലയിപ്പിച്ചു'''}} എന്നു ചേർക്കുക. ഉദാഹരണത്തിനു 2013 മേയ് 30 ന് നീക്കം ചെയ്യാൻ നിർദ്ദേശിച്ച ലേഖനത്തിന്റെ സംവാദതാളിൽ {{Old AfD multi| date= 2013, മേയ് 30 | result = '''നിലനിർത്തി'''}} എന്നു ചേർക്കുക.

5. ജീവിച്ചിരിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള ലേഖനങ്ങൾ മായ്ക്കുകയാണെങ്കിൽ മായ്ക്കൽ ചർച്ചയടങ്ങിയ താൾ __NOINDEX__ ഉപയോഗിച്ച് സർച്ച് എഞ്ചിനുകളിൽ നിന്ന് മറയ്ക്കുക.

ഇതും കാണുക:

വിവിധ നാമമേഖലകളിൽ നിന്നും ഒഴിവാക്കാൻ സാദ്ധ്യതയുള്ള താളുകളുടെ ചർച്ചകൾ
ലേഖനം പ്രമാണം ഫലകം വർഗ്ഗം പലവക
സംവാദം പ്രമാണത്തിന്റെ സംവാദം ഫലകത്തിന്റെ സംവാദം വർഗ്ഗത്തിന്റെ സംവാദം പലവക സംവാദം


അനിതാ തമ്പി

ശ്രദ്ധേയതയില്ല--റോജി പാലാ (സംവാദം) 15:20, 12 മാർച്ച് 2012 (UTC)[മറുപടി]

Muttamatikkumbol was chosen as “the best poetry book of the year” by Mathrubhumi.എന്ന് ഇവിടെക്കാണുന്നു ശ്രദ്ധേയമാണോ? --KG (കിരൺ) 11:42, 29 മാർച്ച് 2012 (UTC)[മറുപടി]

ശോഭാ ജോൺ

ശ്രദ്ധേയതയില്ല WP:1E Anoopan (സംവാദം) 17:11, 16 മാർച്ച് 2012 (UTC)[മറുപടി]

ഈ ഒരു കാര്യത്തിൽ മാത്രം ഉണ്ടായിരുന്ന ശ്രദ്ധേയത അത്ര ചെറുതെന്നു തോന്നുന്നുണ്ടോ--Roshan (സംവാദം) 10:57, 19 മാർച്ച് 2012 (UTC)[മറുപടി]
ഒരു സംഭവത്തിൽ മാത്രമല്ലല്ലോ അറിയപ്പെടുന്നത്? :WP:1E-ൽ ഉൾപ്പെടുത്തി ശ്രദ്ധേയത നിശ്ചയിക്കണോ?--KG (കിരൺ) 11:46, 29 മാർച്ച് 2012 (UTC)[മറുപടി]

നാസറുദ്ദീൻ എളമരം

നാസറുദ്ദീൻ എളമരം എന്ന ലേഖനം ഒഴിവാക്കുക. ശ്രദ്ധേയതയില്ല.--Roshan (സംവാദം) 12:56, 19 മാർച്ച് 2012 (UTC)[മറുപടി]

Major local political figures who have received significant press coverage - ആയതിനാൽ ശ്രദ്ധേയം സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം)

ലേഖനം ശ്രദ്ധേയമാണെന്ന് കരുതുന്നു. --Anoop | അനൂപ് (സംവാദം) 09:16, 29 മേയ് 2012 (UTC)[മറുപടി]

പാർവ്വതി സോമൻ

ശ്രദ്ധേയതയില്ല എന്ന കാരണത്താൽ മുൻപ് നീക്കം ചെയ്ത താൾ. KG (കിരൺ) 00:32, 22 ഏപ്രിൽ 2012 (UTC)[മറുപടി]

ഒരേ വ്യക്തി തന്നെ പലവിക്കികളിലും ഗൂഗിൾ ട്രാസ്ലേറ്റർ ഉപയോഗിച്ച് നിർമ്മിച്ചതാളുകളാണ് ഇന്റർവിക്കി ആയി കൊടുത്തിട്ടുള്ളത്. 1, 2, 3, 4, 5. മുൻപ് ഇതേ താൾ മലയാളം വിക്കിയിൽ നിർമ്മിച്ച ഉപയോക്താവ് തന്നെ ഈ താൾ നിർമ്മിച്ച് മിനിട്ടുകൾക്കുള്ളിൽ ഇതിൽ എഡിറ്റ് ചെയ്തിട്ടുണ്ട്. ക്വാക്ക്, ക്വാക്ക്--KG (കിരൺ) 05:37, 23 ഏപ്രിൽ 2012 (UTC)[മറുപടി]

മായ്ക്കരുത്. 5 ചലച്ചിത്രങ്ങളിൽ പാടിയെന്നു താളിൽ തന്നെ പറഞ്ഞിട്ടുണ്ട്. ഇനി അതിൽ സംശയം തോന്നിയാൽ അതിനു തെളിവ് ആവശ്യപ്പെടുക. അല്ലെങ്കിൽ ഗായകർക്ക് ഇന്ന ഇന്ന കാര്യങ്ങൾ വേണമെന്നു ആദ്യമേ എഴുതി വെയ്ക്കുക. അല്ലാതെ വോട്ടെടുപ്പുപോലെ എണ്ണി തീരുമാനം എടുക്കരുത്. അതു പക്ഷപാതമാണ്--Roshan (സംവാദം) 05:38, 26 ഏപ്രിൽ 2012 (UTC)[മറുപടി]


കല്ലറക്കൽ

ശ്രദ്ധേയതയില്ല Anoop | അനൂപ് (സംവാദം) 13:28, 22 മേയ് 2012 (UTC)[മറുപടി]

ഉപാധികളോടെയുള്ള പിന്തുണ

  1. . തക്കതായ അർഹതയുണ്ടെങ്കിൽ ഏതു വിഷയത്തിനും വിക്കിപീഡിയയിൽ ഒരു താളിനു് അവസരമുണ്ടു്.
  2. . കല്ലറക്കൽ എന്നതു് ഒരു വിശാലമായ താവഴിയോ വംശമോ ആണെങ്കിൽ, ആ താവഴിയിൽ പ്രമുഖന്മാരും ശ്രദ്ധേയരുമായ കുറച്ചുപേരെങ്കിലും (അഞ്ചോപത്തോ പേരെങ്കിലും) ഉണ്ടെങ്കിൽ, തീർച്ചയായും ഇത്തരം ഒരു ലേഖനത്തിനു് പ്രസക്തിയുണ്ടു്.
  3. . പക്ഷേ, അത്തരം ശ്രദ്ധേയരായ വ്യക്തികൾക്കോ സംഭവങ്ങൾക്കോ തനതു നിലയിൽത്തന്നെ ഓരോ ലേഖനശീർഷകമാവാൻ തക്ക ശ്രദ്ധേയതയുണ്ടാവണം.
  4. . അത്തരം ശ്രദ്ധേയത വ്യക്തമാക്കുന്ന വിധത്തിൽ മികച്ച അവലംബങ്ങൾ ഉണ്ടായിരിക്കണം.

ഇങ്ങനെയൊക്കെയുണ്ടെങ്കിൽ, ഈ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടു്, ഉടൻ തന്നെ, കഴിയാവുന്നത്ര പുഷ്ടിപ്പെടുത്തും എന്ന ഉറപ്പുമുണ്ടെങ്കിൽ, കല്ലറക്കൽ എന്ന ലേഖനം നിലനിർത്താമെന്നും നിലനിർത്തണമെന്നും അഭിപ്രായപ്പെട്ടുകൊള്ളുന്നു. ലേഖനം തുടങ്ങിവെച്ചയാൾക്കു്, ഒരു പുതുവിക്കിപീഡിയൻ എന്ന നിലയിൽ, കഴിയാവുന്നത്ര പിന്തുണ വാഗ്ദാനം നൽകുന്നു. പക്ഷേ, വിക്കിപീഡിയയുടെ ശ്രദ്ധേയതാനയങ്ങൾ അനുസരിക്കാൻ അദ്ദേഹത്തിന്റെ സംഭാവനകൾ ബാദ്ധ്യസ്ഥമാണെന്നു് ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. ViswaPrabha (വിശ്വപ്രഭ) (സംവാദം) 19:25, 22 മേയ് 2012 (UTC)[മറുപടി]

താങ്കളുടെ അഭിപ്രായം വായിച്ചു, വളരെ നന്ദി, പുതുതായി എഴുതുന്ന തിരക്കിലാണ്!!!--Francis joy (സംവാദം) 13:32, 13 ജൂൺ 2012 (UTC)[മറുപടി]

അവലംബം വേണം

പ്രാദേശിക ചരിത്ര രചനയുടെ ഭാഗമായി, സ്ഥലനാമ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണങ്ങളുടെ കണ്ടെത്തലെന്ന രൂപത്തിലാണ് ഈ ലേഖനം അവതരിപ്പിച്ചിട്ടുള്ളതെന്ന് തോന്നുന്നു. ഏതെങ്കിലും പ്രത്യേക വീട്ടുകാരെയോ, ആളുകളെയോ ലേഖകൻ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. പക്ഷേ, കല്ലറയ്കൽ എന്ന പേരിന്റെ ഉത്ഭവത്തെപ്പറ്റിയും അതിന്റെ ഉപയോഗത്തെപ്പറ്റിയും ഉള്ള വിവരങ്ങൾ ഏത് അവലംബത്തിൽ നിന്നെടുത്തതാണ് എന്ന് ലേഖകൻ പറഞ്ഞു കാണുന്നില്ല. സ്വന്തമായി കണ്ടെത്തിയതാണോ...?--Adv.tksujith (സംവാദം) 18:55, 27 മേയ് 2012 (UTC)[മറുപടി]


"ശ്രദ്ധേയതയില്ല" എന്ന പദംകൊണ്ട് താങ്കൾ ഉദ്ദേശ്ശിചത് എന്താണെന്ന് വ്യക്തമാക്കാമോ ??? ഇന്ന് കല്ലറയ്ക്കൽ എന്ന പേരിൽ എത്രപേർ ജീവിചിരിക്കുന്നു എന്ന് താങ്കൾക്കു ഊഹിക്കാൻ പറ്റുമോ???

അവസാനമായി ഒരു സംശ്ശയം ചോതിക്കുന്നു: അവലംപം ഇല്ലാത്ത പല ലേഘനങ്ങളും കണ്ടു അതോന്നും നീക്കപ്പെടാനുള്ള വയുടെ പട്ടികയിൽ അല്ലല്ലോ? അതൊന്നും വിധ്വന്മ്മാർ കാണാത്തതാണോ അതോ ???????--Francis joy (സംവാദം) 13:40, 13 ജൂൺ 2012 (UTC)[മറുപടി]

ശ്രദ്ധേയതയും അവലംബവും

പ്രിയപ്പെട്ട ഫ്രാൻസിസ് ജോയ്,

വിക്കിപീഡിയയിൽ ആദ്യമായി ഒരു ലേഖനം എഴുതാൻ ശ്രമിച്ചതു് തിരസ്കരിക്കപ്പെടുന്നതിലുള്ള താങ്കളുടെ വിഷമം മനസ്സിലാക്കുന്നു. പക്ഷേ, മറ്റു പലപ്പോഴുമെന്നതുപോലെ, തക്കതായ ശ്രദ്ധേയതയില്ലാത്ത ഒരു ലേഖനം എന്ന അടിസ്ഥാനത്തിൽ ഇതും നിലനിർത്താനാവില്ല.

ഒരു ലേഖനത്തിനു് എങ്ങനെയാണു് "തക്കതായ" ശ്രദ്ധേയത ഉണ്ടെന്നു തീരുമാനിക്കുന്നതു്? ഇതു് ഏറെക്കുറെ ആപേക്ഷികമാണു്. സാധാരണ ഗതിയിൽ, കൂടെക്കൂടെ പത്രത്തിലോ ടീവിയിലോ മറ്റു പൊതുരംഗങ്ങളിലോ വാർത്താ/സംസാര വിഷയമാകുന്ന കാര്യങ്ങൾ ശ്രദ്ധേയമാണെന്നു പറയാം. ഒരു വിഷയം സാമാന്യമായി നമ്മെയൊക്കെ (ഉദാഹരണത്തിനു് മലയാളം അറിയുന്ന എല്ലാവരേയും അല്ലെങ്കിൽ എല്ലാ ഭാരതീയരേയും അല്ലെങ്കിൽ എല്ലാ മനുഷ്യരേയും) ബാധിക്കുന്നതാണെങ്കിലോ ആ വിഷയം അറിയുവാൻ താൽപ്പര്യമുള്ള ഒട്ടേറേപ്പേർ ഇന്നും ഭാവിയിലുമായി ഉണ്ടാവുമെങ്കിലോ അതിനെ ശ്രദ്ധേയമെന്നു വിളിക്കാം.

എന്നിട്ടും, വിക്കിപീഡിയയിൽ അത്തരം വിഷയങ്ങളിൽ പോലും പലപ്പോഴും ശ്രദ്ധേയത ഒരു സംവാദവിഷയമായി കടന്നുവരാറുണ്ടു്. ഉദാഹരണത്തിനു് ഒന്നോ രണ്ടോ ചിത്രങ്ങളിൽ ചെറിയ റോളുകളിൽ അഭിനയിച്ചിട്ടുള്ള ഒരു ചലച്ചിത്രനടനെക്കുറിച്ചുള്ള ലേഖനം വിക്കിപീഡിയയിൽ അംഗീകാരം നേടിക്കൊള്ളണമെന്നില്ല. ഒരാൾ ഏതെങ്കിലും സർക്കാർ / പ്രൈവറ്റ് സ്ഥാപനത്തിന്റെ മേധാവി (ഉദാ: ജില്ലാ ജഡ്ജി, എം.പി., കോളേജ് പ്രിൻസിപ്പാൾ തുടങ്ങിയവർ) ആയിരിക്കുന്നതുകൊണ്ടോ അതുപോലെ ചുരുങ്ങിയ പക്ഷം സംസ്ഥാനാടിസ്ഥാനത്തിലെങ്കിലും അതിപ്രാധാന്യമുള്ളതല്ലാത്ത ഒരു സ്ഥാനം വഹിക്കുന്നതുകൊണ്ടോ ആ ഒരൊറ്റ മാനദണ്ഡം വെച്ച് അദ്ദേഹത്തിനെക്കുറിച്ച് ഒരു ലേഖനം വിക്കിയിൽ സ്വീകാര്യമാവില്ല. അതേ സമയം വെറുമൊരു സാധാരണക്കാരൻ എന്തെങ്കിലും പ്രത്യേകതകൾ കൊണ്ട് ദീർഘകാല വാർത്താപ്രാധാന്യം നേടിയാൽ അദ്ദേഹത്തെക്കുറിച്ച് ഒരു ലേഖനം സൃഷ്ടിക്കപ്പെട്ടു എന്നും അതു പരിപാലിച്ചുകൊണ്ടിരുന്നെന്നും വരാം. മറ്റുള്ള സ്ഥലങ്ങളിൽ നിന്നും സവിശേഷപ്രാധാന്യത്തോടെ വ്യത്യ്സ്തമായ ഒന്നും പറയാനില്ലെങ്കിൽ ഒരു ഗ്രാമത്തെക്കുറിച്ചോ സ്കൂളിനെക്കുറിച്ചോ ഉള്ള ലേഖനം വിക്കിപീഡിയയിൽ സാധാരണ പ്രോത്സാഹിക്കപ്പെടാറില്ല.

ഈ ലേഖനത്തിന്റെ ശീർഷകവിഷയമായ "കല്ലറയ്ക്കൽ" താങ്കളെ സംബന്ധിച്ചിടത്തോളം വളരെ ഗൃഹാതുരത്വവും വിജ്ഞാനപ്രാധാന്യമുള്ളതുമായേക്കാം. പക്ഷേ, വിക്കിപീഡീയ ഒരു എൻസൈക്ലോപീഡിയ എന്ന നിലയിൽ വായിക്കാനെത്തുന്ന ജനസാമാന്യത്തിനു് ഈ വിഷയം താൽപ്പര്യമോ ജിജ്ഞാസയോ ആവശ്യമോ തോന്നിച്ചെന്നിരിക്കില്ല. ഇതുപോലെ പരസ്പരം നേരിട്ടു ബന്ധമില്ലാതെത്തന്നെ ഒട്ടനവധി ആളുകൾ ഉപയോഗിച്ചുപോരുന്ന തറവാട്ടുപേരുകളും വീട്ടുപേരുകളും കേരളത്തിൽ തന്നെ പതിനായിരക്കണക്കിനുണ്ടു്. അറയ്ക്കൽ, അമ്പാട്ട്, ആലപ്പാട്ട്, കുളങ്ങരെ, ചെമ്മണ്ണൂർ, നാലാങ്കൽ, നാലപ്പാട്ട്, ചാക്കോള, എടക്കുന്നി, പൂമുള്ളി തുടങ്ങി എത്രയോ പേരുകൾ താങ്കൾ തന്നെ കേട്ടിരിക്കുമല്ലോ. ഒരു പക്ഷേ ഇവയ്ക്കെല്ലാം സ്വന്തം ചരിത്രമോ ഐതിഹ്യസമ്പന്നമായ പൂർവ്വകഥകളോ ഉണ്ടായിരിക്കാം. പക്ഷേ, സാമാന്യപൗരന്മാർക്കു് ഒന്നടങ്കം പ്രയോജനമുള്ള അറിവു് അവയിലൊന്നുമില്ലെങ്കിൽ, അവയുടെ പേരൊന്നും വിക്കിപീഡിയയിൽ വരാൻ പോകുന്നില്ല.

ഇനി, അവലംബത്തെക്കുറിച്ചുള്ള സംശയം:

വിക്കിപീഡിയയിൽ പല ലേഖനങ്ങൾക്കും വസ്തുതകൾക്കും നേരിട്ട് അതേ താളിൽ തന്നെ ഒരു അവലംബം കണ്ടില്ലെന്നു വരാം. പക്ഷേ, അതിന്റെ ഇംഗ്ലീഷ് പതിപ്പിലോ പെട്ടെന്നു പരിശോധിക്കുവാൻ ലഭ്യതയുള്ള മറ്റിടങ്ങളിലോ വേണ്ടത്ര ആധികാരികത കണ്ടെത്താൻ കഴിയുന്ന അവലംബങ്ങൾ വായനക്കാരനുതന്നെ സുഗമമായി കണ്ടെത്താൻ കഴിഞ്ഞെന്നുവരാം. ഇത്തരം ലേഖനങ്ങളിൽ തുടക്കത്തിൽ തന്നെ അവലംബം കാണിച്ചുതരണം എന്നാരും വാശി പിടിക്കാറില്ല. അതേ സമയം, പ്രത്യക്ഷത്തിൽ തന്നെ അതിശയോക്ക്തിയോ അസംഭാവ്യതയോ തോന്നുന്ന ഒരു താളിൽ / പ്രസ്താവനയിൽ "ഇതിനു് അവലംബം ആവശ്യമുണ്ടു്" എന്നൊരു സൂചകലിങ്കു കാണാം. അതുപോലെ, എവിടെനിന്നും അവലംബം കണ്ടെത്താൻ എളുപ്പമല്ലാത്ത, സ്വന്തം അന്വേഷണത്തിലൂടെ പലയിടത്തുനിന്നുമായി കണ്ടുപിടിച്ച (own or original research) കാര്യങ്ങളും വിക്കിപീഡിയയ്ക്കു് സമ്മതമല്ല.

വളരെ വർഷങ്ങളായി വിക്കിപീഡിയയിൽ പ്രസിദ്ധീകൃതമായി കാണുന്ന ലേഖനങ്ങളിൽ‌പോലും ചിലപ്പോൾ മുകളിൽ പറഞ്ഞ തരം അതിശയോക്തിയും മറ്റും കണ്ടെന്നുവരാം. അഡ്മിനിനുകളോ ഉത്സാഹികളായ സാധാരണ വിക്കിപീഡിയന്മാരോ അറിയാഞ്ഞതുകൊണ്ടാവാം അവ അങ്ങനെ കിടക്കുന്നുണ്ടാവുക. ഇന്നല്ലെങ്കിൽ നാളെ, അതും ആരെങ്കിലും കാണാൻ ഇടവരും. അപ്പോൾ അവർ തന്നെ ഈ ലേഖനഭാഗം തിരുത്തുകയോ നിരാകരിക്കുകയോ ചെയ്തെന്നു വരാം.

കല്ലറയ്ക്കൽ എന്ന ലേഖനത്തെ സംബന്ധിച്ചിടത്തോളം അതിൽകാണുന്ന മിക്ക വിവരങ്ങളും താങ്കളുടെ സ്വഗവേഷണമാണു്. അങ്ങനെയല്ലെന്നുണ്ടെകിൽ അതിനുവേണ്ട അവലംബങ്ങളാണു് മുകളിൽ മറ്റൊരു ഉപഭോക്താവ് ആവശ്യപ്പെട്ടതു്.

അനേകം ആളുകൾ വായിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന/ ചെയ്യേണ്ട ഒരു ജ്ഞാനശേഖരണപ്രസ്ഥാനമാണു് വിക്കിപീഡിയ. കഴിയാവുന്നത്ര ശുദ്ധവും കൃത്യവുമായി അനന്തമായി വികസിക്കുക എന്നതാണു് വിക്കിപീഡിയയുടെ ഏറ്റവും വലിയ ലക്ഷ്യവും ഉത്തരവാദിത്തവും ആവശ്യവും. നാമൊക്കെ ഓരോ ലേഖനങ്ങളും എഴുതുമ്പോളും ഈ സത്യം ഓർത്തുകൊണ്ടുവേണം മുന്നേറുവാൻ. എങ്കിൽ മാത്രമേ വിക്കിപീഡിയയിൽ ജനങ്ങൾക്കുള്ള വിശ്വാസവും ആശ്രയത്വവും വർദ്ധിക്കയുള്ളൂ എന്നതു താങ്കളും സമ്മതിക്കുമല്ലോ.

ആത്മാർത്ഥമായും എഴുതിത്തുടങ്ങാൻ ആഗ്രഹിച്ചുകൊണ്ട് വിക്കിപീഡിയയിലേക്കു വന്ന ഒരു നവാഗതനാണു് താങ്കൾ എന്ന പരിഗണനയിലും, തുല്യയോഗ്യതകളുള്ള മറ്റൊരു സഹോദരൻ എന്ന നിലയിലും ആണു് ഇത്രയും വിശദമായി ഞാനിവിടെ ഇതൊക്കെ എഴുതിയതു് . മുകളിൽ പറഞ്ഞ നയങ്ങൾക്കനുസൃതമായി ഇനിയും വേണ്ടുവോളം വിലപ്പെട്ട ലേഖനങ്ങൾ എഴുതാൻ താങ്കൾക്കു് ആഗ്രഹവും ആവേശവും തുടർന്നും ഉണ്ടാകുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.

സസ്നേഹം,

വിശ്വം ViswaPrabha (വിശ്വപ്രഭ) (സംവാദം) 23:37, 13 ജൂൺ 2012 (UTC)[മറുപടി]

ബഹുമാനപെട്ട വിശ്വം താങ്കളുടെ കത്ത് വായിച്ചു, വളരെ സന്തോഷം. എന്റ്റെ തെറ്റ് നേരത്തെ വിശ്വ പ്രഭ എന്ന വ്യക്തിയുടെ കത്തിൽ നിന്നും മനസ്സിലായി. അത് തിരുത്തി കൂടുതൽ ആതികാരികമായി എഴുതുന്ന തിരക്കിലാണ്. വളരെ തിടുക്കത്തിലുള്ള എന്റ്റെ ശ്രമത്തിൽ ശരിയായ രീതിയിൽ എഴുതാൻ കഴിയാതെ പോയി.

എനിക്ക് മനസ്സിലായിടത്തോളം കല്ലറയ്ക്കൽ എന്ന താളിനു ഇവടെ സ്ഥാനമില്ല എന്ന് ഞാൻ വിസ്വസ്സിക്കുന്നില്ല. നേരത്തെ പറഞ്ഞതുപോലെ "ശ്രദ്ധേയതയില്ല, മായ്ക്കു" എന്ന ചില വിദ്ധ്വാൻമാരുടെ മർക്കട മുഷ്ടിയെയാണ് ഞാൻ ചോദ്ദ്യം ചെയ്തത്, കാരണം കല്ലറയ്ക്കൽ എന്ന താൾ ഇതുവരെ നിര്മ്മിക്ക പെട്ടിട്ടില്ല എന്ന് മാത്രമല്ല "വിശ്വ വിക്ഞാന കോശം" എന്നാൽ എന്തെന്നു അവർക്ക് ഇതുവരെയും മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു. എന്തെല്ലാം കാര്യങ്ങൾ ഇനിയും വിക്കിയിൽ എഴുത പ്പെടാനുണ്ട്? പലപ്പോഴും എനിക്ക് മറ്റു സ്രോതസ്സുകളെ അഭയം തേടേണ്ടി വന്നിട്ടുണ്ട്. കാരണം "ശ്രദ്ധേയതയില്ല, മായ്ക്കു" എന്ന രണ്ടു വാക്കിലോതുങ്ങാതെ, ഇനിയും എഴുതപ്പെടാനുള്ള താളുകൾക്ക് അത് പ്രചോതനം നൽകുമെന്ന് ഞാൻ വിശ്വസിക്കുന്നു. വിശ്വ വിക്ഞാന കോശം = പൊതു വിക്ഞാനം [1] http://en.wikipedia.org/wiki/Wikipedia:About

കല്ലറയ്ക്കൽ കൃഷ്ണൻ, കല്ലറയ്ക്കൽ തോമസ്‌, കല്ലറയ്ക്കൽ മുഹമ്മത് എന്താ ഇങ്ങിനെ എന്ന് ഒരു കൊച്ചു കുട്ടി ചോതിച്ചാൽ ഈ ബുദ്ധി ജീവികളിൽ എത്ര പേർക്ക് മറുപടി പറയാനാകും? ഇത് ഐ എ എസ്സിന് ചോതിക്കുമെന്നു ഞാൻ കരുതുന്നില്ല എന്നിരുന്നാലും ഭാവിയിൽ എന്നെങ്കിലും ഇത്തരം ഒരു താൾ ഉപകാരപ്പെടുമെന്ന് ഞാൻ ദൃടമായി വിശ്വസിക്കുന്നു. ഒരിക്കൽ കൂടി നന്ദി ജോയ് --Francis joy (സംവാദം) 15:32, 17 ജൂൺ 2012 (UTC)[മറുപടി]

അച്ചായൻ

വിജ്ഞാനകോശസ്വഭാവമില്ല--എഴുത്തുകാരി സംവാദം 18:08, 14 ജൂൺ 2012 (UTC)[മറുപടി]

വിജ്ഞാനകോശസ്വഭാവമുണ്ട്. പക്ഷെ നിലവിലുള്ള ലേഖനത്തിൽ നിരവധി മാറ്റങ്ങൾ ആവശ്യമുണ്ട്. ലേഖനം നിലനിർത്താമെന്ന് കരുതുന്നു. --Anoop | അനൂപ് (സംവാദം) 11:35, 20 ജൂൺ 2012 (UTC)[മറുപടി]

ആനാവൂർ നാഗപ്പൻ

ശ്രദ്ധേയത ചോദ്യം ചെയ്യപ്പെട്ട ലേഖനം --എഴുത്തുകാരി സംവാദം 18:15, 14 ജൂൺ 2012 (UTC)[മറുപടി]

ആന്റണി പെരുമ്പാവൂർ

ശ്രദ്ധേയത ചോദ്യം ചെയ്യപ്പെട്ട ലേഖനം, സംവാദം ശ്രദ്ധിക്കുക. --എഴുത്തുകാരി സംവാദം 18:19, 14 ജൂൺ 2012 (UTC)[മറുപടി]

കളി 13

ശ്രദ്ധേയതയില്ല എഴുത്തുകാരി സംവാദം 14:44, 17 ജൂൺ 2012 (UTC)[മറുപടി]


പാഥേയം

വിക്ഷ്ണറിയിലേക്ക് മാറ്റാവുന്നത് Raghith 05:56, 29 ജൂൺ 2012 (UTC)[മറുപടി]

വിക്രമോർവശീയം

താൾ ശൂന്യം Raghith 06:16, 29 ജൂൺ 2012 (UTC)[മറുപടി]

പട്ടയമില്ലാതെ പട്ടയങ്ങളുടെ തമ്പുരാൻ‍

പട്ടയമില്ലാതെ_പട്ടയങ്ങളുടെ_തമ്പുരാൻ‍ (സംവാദം from http://mangalam.com/index.php?page=detail&nid=586723&lang=malayalam

വ്യക്തമായ പകർപ്പവകാശ ലംഘനം ViswaPrabha (വിശ്വപ്രഭ) (സംവാദം) 16:33, 1 ജൂലൈ 2012 (UTC)[മറുപടി]

കഴുതപ്പുലി

വിവരണമില്ല. Anoop | അനൂപ് (സംവാദം) 19:20, 3 ജൂലൈ 2012 (UTC)[മറുപടി]