"തേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.2) (യന്ത്രം നീക്കുന്നു: sv:Teaksläktet പുതുക്കുന്നു: en:Tectona, es:Tectona
(ചെ.) യന്ത്രം പുതുക്കുന്നു: nl:Tectona
വരി 81: വരി 81:
[[mr:साग]]
[[mr:साग]]
[[my:ကျွန်း(အပင်)]]
[[my:ကျွန်း(အပင်)]]
[[nl:Teak]]
[[nl:Tectona]]
[[nn:Teak]]
[[nn:Teak]]
[[no:Teak]]
[[no:Teak]]

01:10, 14 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

തേക്ക്
തേക്കിന്റെ കായ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
മരം
Division:
കഠിന മരം
Class:
മാഗ്നൊലിയൊപ്സിഡ
Order:
ലാമിയലെസ്
Family:
വെർബെനസ്യ
Genus:
ടെക് ടോണ
Species

ടെക്ടോണ ഗ്രാൻഡിസ്
ടെക്ടോണ ഹാമിൽടോണിയാണ
ടെക്ടോണ ഫിലിപ്പെനിസിസ്

ഒരു കഠിനമരമാണ് തേക്ക് . (ഇംഗ്ലീഷ്:Teak; ശാസ്ത്രനാമം:Tectona grandis). ഏകദേശം 50 മീറ്റർവരെ ഉയരത്തിൽ വളരുന്ന തേക്കുമരം ‘തരുരാജൻ’ എന്നും അറിയപ്പെടുന്നു. കേരളത്തിലെ ഇലപൊഴിയും കാടുകളിൽ തേക്ക് ധാരാളമായി വളരുന്നു. സൂര്യപ്രകാശം ധാരാളം ലഭിക്കുന്നിടത്ത് ഉയരത്തിൽ വളരുന്ന ഇവയ്ക്ക് പൊതുവെ ശാഖകൾ കുറവായിരിക്കും. ഏകദേശം 60 സെന്റിമീറ്റർ വരെ നീളവും അതിന്റെ പകുതി വീതിയുമുള്ള വലിയ ഇലകളാണ് തേക്കുമരത്തിന്റെ മറ്റൊരു പ്രത്യേകത. ശില്പങ്ങളും ഗൃഹോപകരണങ്ങളുമുണ്ടാക്കാനുത്തമമായ ഇവയുടെ തടിയിൽ ജലാംശം പൊതുവെ കുറവായിരിക്കും. ഇവ തെക്കെ എഷ്യയിലാണ് കണ്ടുവരുന്നത്. കേരളത്തിലെ ഇലപൊഴിയും ആർദ്ര വനങ്ങളിൽ ആണ് കൂടുതലും കണ്ട് വരുന്നത്. വളരെ ഉയരവും വണ്ണവുമുള്ള മരമാണിത്. ഇവ ഏകദേശം 30-40 മീ. ഉയരത്തിൽ വളരുന്നു.

ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിൻ തോട്ടം കേരളത്തിലെ നിലമ്പൂരിലാണ്. നിലമ്പൂരിൽ ഒരു തേക്ക് മ്യൂസിയവും ഉണ്ട്

പേരിനു പിന്നിൽ

ഇതിന്റെ പേര് മലയാളത്തിലെ തേക്ക് എന്ന ഉച്ചാരണത്തിൽ നിന്ന് വന്നതാണ്. ഉച്ചാരണത്തിനെ കുറിച്ച് തമിഴ് സാഹിത്യത്തിൽ അകനാനൂറ് , പെരുമ്പാണാറ്റുപ്പടൈ എന്ന ഗാനങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്.[അവലംബം ആവശ്യമാണ്]

തേക്ക് മൂന്ന് തരത്തിൽ

  • സാധാരണ തേക്ക് - ടെക്ടോണ ഗ്രാൻഡിസ്
  • ദാഹത് തേക്ക് - ടെക്ടോണ ഹാമിൽടോണിയാണ
  • ഫിലിപ്പൈൻസ് തേക്ക് - ടെക്ടോണ ഫിലിപ്പെനിസിസ്

ഉപയോഗം

ഏറ്റവും കൂടുതൽ വീട്ടുപകരണനിർമ്മാണരംഗത്ത് ഉപയോഗിക്കുന്ന മരമാണ് തേക്ക്. വല്ലിപ്പം ഏറെയുള്ളതിനാൽ തേക്കിന്റെ ഇല ആദ്യകാലങ്ങളിൽ സാധങ്ങൾ പൊതിഞ്ഞ് കൊണ്ടുപോകുന്നതിന് ഉപയോഗിക്കാറുണ്ടായിരുന്നു.

ചിത്രശാല

പ്രമാണ സൂചിക

"https://ml.wikipedia.org/w/index.php?title=തേക്ക്&oldid=1327292" എന്ന താളിൽനിന്ന് ശേഖരിച്ചത്