"ജൈവശാഖാവർഗ്ഗീകരണവിജ്ഞാനീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Viswaprabha എന്ന ഉപയോക്താവ് Cladistics എന്ന താൾ ജൈവശാഖാവർഗ്ഗീകരണരീതി ആയി മാറ്റിയിരിക്കുന്നു
No edit summary
വരി 1: വരി 1:


ഒരു [[പൊതുപൂർവ്വികജീവി]](Common ancestor)യേയും അതിന്റേതുമാത്രമായ എല്ലാ [[അവരോഹജീവശാഖി]]കളേയും (descendant life forms) ചേർത്ത് സ്വതന്ത്രമായ ഒരു ശാഖയായി തിരിച്ച്, സമസ്ത ജീവജാലങ്ങളുടേയും വർഗ്ഗവിന്യാസം നടത്തുന്ന സമ്പ്രദായത്തിനെയാണു് ജീവശാസ്ത്രത്തിൽ ക്ലേഡിസ്റ്റിക്സ് (ജൈവശാഖാവർഗ്ഗീകരണശാസ്ത്രം) എന്നു പറയുന്നതു്. ഇത്തരം ഓരോ ശാഖകളേയും ഓരോ [[ക്ലേഡ്]] (ജീവശാഖ)ആക്കി തിരിച്ചിരിക്കുന്നു. ഉദാഹരണത്തിനു്, പക്ഷികൾ, ദിനോസാറുകൾ, മുതലകൾ ഇവയും ഇവയുടേയെല്ലാം പൊതുവായ പൂർവ്വികജീവിയും അതിന്റെ, നിലനിൽക്കുന്നതോ വംശനാശം വന്നതോ ആയ എല്ലാ അവരോഹജീവികളും ഒരുമിച്ച് ഒരൊറ്റ ക്ലേഡിൽ പെടുന്നു. [[ജൈവവ്യവസ്ഥാപഠനം]] (biological systematics) അനുസരിച്ച് ഒരു ക്ലേഡ് [[ജീവവൃക്ഷം | ജീവവൃക്ഷത്തിന്റെ]] (tree of life)ഒരു സ്വതന്ത്രമായ [[മോണോഫൈലെറ്റിക്‌]](ഒരേ ഫൈലത്തിൽ അംഗമായ ജീവികളുടെ കൂട്ടം)ശാഖയാണു്.
ഒരു [[പൊതുപൂർവ്വികജീവി]](Common ancestor)യേയും അതിന്റേതുമാത്രമായ എല്ലാ [[അവരോഹജീവശാഖി]]കളേയും (descendant life forms) ചേർത്ത് സ്വതന്ത്രമായ ഒരു ശാഖയായി തിരിച്ച്, സമസ്ത ജീവജാലങ്ങളുടേയും വർഗ്ഗവിന്യാസം നടത്തുന്ന സമ്പ്രദായത്തിനെയാണു് ജീവശാസ്ത്രത്തിൽ ക്ലേഡിസ്റ്റിക്സ് (ജൈവശാഖാവർഗ്ഗീകരണരീതി അല്ലെങ്കിൽ ജൈവശാഖാവർഗ്ഗീകരണശാസ്ത്രം) എന്നു പറയുന്നതു്. ഇത്തരം ഓരോ ശാഖകളേയും ഓരോ [[ക്ലേഡ്]] (ജീവശാഖ)ആക്കി തിരിച്ചിരിക്കുന്നു. ഉദാഹരണത്തിനു്, പക്ഷികൾ, ദിനോസാറുകൾ, മുതലകൾ ഇവയും ഇവയുടേയെല്ലാം പൊതുവായ പൂർവ്വികജീവിയും അതിന്റെ, നിലനിൽക്കുന്നതോ വംശനാശം വന്നതോ ആയ എല്ലാ അവരോഹജീവികളും ഒരുമിച്ച് ഒരൊറ്റ ക്ലേഡിൽ പെടുന്നു. [[ജൈവവ്യവസ്ഥാപഠനം]] (biological systematics) അനുസരിച്ച് ഒരു ക്ലേഡ് [[ജീവവൃക്ഷം | ജീവവൃക്ഷത്തിന്റെ]] (tree of life)ഒരു സ്വതന്ത്രമായ [[മോണോഫൈലെറ്റിക്‌]](ഒരേ ഫൈലത്തിൽ അംഗമായ ജീവികളുടെ കൂട്ടം)ശാഖയാണു്.





16:23, 1 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു പൊതുപൂർവ്വികജീവി(Common ancestor)യേയും അതിന്റേതുമാത്രമായ എല്ലാ അവരോഹജീവശാഖികളേയും (descendant life forms) ചേർത്ത് സ്വതന്ത്രമായ ഒരു ശാഖയായി തിരിച്ച്, സമസ്ത ജീവജാലങ്ങളുടേയും വർഗ്ഗവിന്യാസം നടത്തുന്ന സമ്പ്രദായത്തിനെയാണു് ജീവശാസ്ത്രത്തിൽ ക്ലേഡിസ്റ്റിക്സ് (ജൈവശാഖാവർഗ്ഗീകരണരീതി അല്ലെങ്കിൽ ജൈവശാഖാവർഗ്ഗീകരണശാസ്ത്രം) എന്നു പറയുന്നതു്. ഇത്തരം ഓരോ ശാഖകളേയും ഓരോ ക്ലേഡ് (ജീവശാഖ)ആക്കി തിരിച്ചിരിക്കുന്നു. ഉദാഹരണത്തിനു്, പക്ഷികൾ, ദിനോസാറുകൾ, മുതലകൾ ഇവയും ഇവയുടേയെല്ലാം പൊതുവായ പൂർവ്വികജീവിയും അതിന്റെ, നിലനിൽക്കുന്നതോ വംശനാശം വന്നതോ ആയ എല്ലാ അവരോഹജീവികളും ഒരുമിച്ച് ഒരൊറ്റ ക്ലേഡിൽ പെടുന്നു. ജൈവവ്യവസ്ഥാപഠനം (biological systematics) അനുസരിച്ച് ഒരു ക്ലേഡ് ജീവവൃക്ഷത്തിന്റെ (tree of life)ഒരു സ്വതന്ത്രമായ മോണോഫൈലെറ്റിക്‌(ഒരേ ഫൈലത്തിൽ അംഗമായ ജീവികളുടെ കൂട്ടം)ശാഖയാണു്.


ജൈവശാഖാവർഗ്ഗീകരണരീതി മറ്റു ജീവശാസ്ത്രവർഗ്ഗീകരണസമ്പ്രദായങ്ങളിൽ നിന്നു വ്യത്യസ്തമാകാം. ഉദാഹരണത്തിനു് ഫെനെറ്റിക്സ് എന്ന വർഗ്ഗീകരണരീതിയിൽ ജീവജാലങ്ങൾക്കിടയിൽ കാണപ്പെടുന്ന പൊതുവായ രൂപ-രൂപാന്തരസാദൃശ്യമാണു് അവയെ പല കൂട്ടങ്ങളായി വിഭജിക്കുവാൻ കണക്കിലെടുക്കുന്നതു്. എന്നാൽ ക്ലേഡിസ്റ്റിക്സിൽ മുഖ്യമായും പരിഗണിക്കുന്നതു് പരിണാമപ്രക്രിയയിലൂടെ അവയ്ക്കു പൊതുവായി കൈവന്ന പ്രകൃതങ്ങളേയും സ്വഭാവങ്ങളേയുമാണു്. മുമ്പു സ്വീകരിച്ചിരുന്ന വർഗ്ഗീകരണസമ്പ്രദായങ്ങളിൽ ആകമാനമുള്ള രൂപസാദൃശ്യങ്ങളായിരുന്നു വിഭജനത്തിനുള്ള മാനദഡണ്ഡങ്ങൾ എങ്കിൽ, ശാഖാവർഗ്ഗീകരണരീതിയിൽ ഒരു ജീവിയുടെ പരിണാമഘട്ടം എത്ര തലമുറയ്ക്കു മുമ്പായിരുന്നു എന്നതും അതുമൂലം ഏതേതൊക്കെ മറ്റു ജീവികൾ അതേ ഗണത്തിൽ വരുന്നു, അവയ്ക്കു പൊതുവായി എന്തൊക്കെ പ്രകൃതങ്ങൾ ഉണ്ട് എന്നുള്ളതുമാണു്.