"കമ്യൂണിസ്റ്റ് പച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 27: വരി 27:


==അപരനാമങ്ങൾ==
==അപരനാമങ്ങൾ==
സ്ഥലഭേദമനുസരിച്ച് '''നീലപ്പീലി''', '''വേനപ്പച്ച''', '''നായ് തുളസി''', '''മുറിപ്പച്ച''', '''പൂച്ചെടി''', '''അപ്പ''' എന്നീ പേരുകളിലും അറിയപ്പെടുന്നു. [[ഹിന്ദി|ഹിന്ദിയിൽ]] തീവ്ര ഗന്ധ (तीव्र गंधा).
സ്ഥലഭേദമനുസരിച്ച് '''നീലപ്പീലി''', '''വേനപ്പച്ച''', '''നായ് തുളസി''', '''മുറിപ്പച്ച''', '''പൂച്ചെടി''', '''അപ്പ''' എന്നീ പേരുകളിലും അറിയപ്പെടുന്നു. [[ഹിന്ദി|ഹിന്ദിയിൽ]] തീവ്ര ഗന്ധ (तीव्र गंधा). കേരളത്തിൽ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പ്രചരിക്കുകയും കമ്യൂണിസ്റ്റ് നേതൃത്വത്തിൽ ലോകത്താദ്യമായി ഒരു ജനായത്ത സർക്കാർ ഉണ്ടാവുകയും ചെയ്ത 1950കളിൽ തന്നെയാണു് ഈ ചെടിയും വ്യാപകമായി തഴച്ചുവളരാൻ തുടങ്ങിയതു്. അതുകൊണ്ടു് കമ്യൂണിസ്റ്റ് പച്ച എന്നും ഐമുപ്പച്ച (ഐക്യമുന്നണിപ്പച്ച) എന്നും ഈ ചെടിക്കു് പേർ വിളിച്ചുവന്നു. പിൽക്കാലത്തു് പ്രസക്തി നഷ്ടപ്പെട്ടതോടെ ഐമുപ്പച്ച എന്ന പേരിനു് പ്രചാരം തീരെക്കുറഞ്ഞു.


== ഔഷധഗുണങ്ങൾ ==
== ഔഷധഗുണങ്ങൾ ==

07:38, 1 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

Siam Weed
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Tribe:
Genus:
Species:
C. odorata
Binomial name
Chromolaena odorata
(L.) King & H.E. Robins.
Synonyms

Eupatorium odoratum
Osmia odorata (L.) Sch.Bip.

കേരളത്തിൽ പരക്കെ കാണപ്പെടുന്ന ഒരു ചെടി. ഇംഗ്ലീഷ്:Common Floss Flower; ശാസ്ത്രീയ നാമം Chromolaena odorata. ഉഷ്ണമേഖലാരാജ്യങ്ങളിൽ വളരെ സമൃദ്ധമായി വളരുന്ന ഒരു ഏക വാർഷിക ചെടിയാണ്‌ ഇത്.

ചെടിയുടെ സ്വഭാവം

മറ്റു സസ്യങ്ങൾക്കു ഇടനൽകാതെ കൂട്ടത്തോടെ വളർന്നു വ്യാപിക്കുന്ന കമ്മ്യൂണിസ്റ്റ് പച്ച കേരളത്തിലെ ഒരു അധിനിവേശസസ്യമാണ്. തെക്കേ അമേരിക്കയും മധ്യ അമേരിക്കയും സ്വദേശമായ ഈ സസ്യം ഇന്നു ഏഷ്യയിലും ആഫ്രിക്കയിലും പെസഫിക് മേഖലയിലും എത്തിയിരിക്കുന്നു.പ്ളാന്റേഷനുകളിലും കൃഷിയിടങ്ങളിലും ഒരു ശല്യമായി വളരുന്ന ഈ കള പ്രാദേശിക സസ്യങ്ങൾക്കു ഭീഷണി സൃഷ്ടിക്കുന്നു. സംരക്ഷിത വനമേഖലകൾക്കും ജൈവ വൈവിധ്യത്തിനും ഈ സസ്യം ഒരു ഭീഷണിയാണ്. .

അപരനാമങ്ങൾ

സ്ഥലഭേദമനുസരിച്ച് നീലപ്പീലി, വേനപ്പച്ച, നായ് തുളസി, മുറിപ്പച്ച, പൂച്ചെടി, അപ്പ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഹിന്ദിയിൽ തീവ്ര ഗന്ധ (तीव्र गंधा). കേരളത്തിൽ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പ്രചരിക്കുകയും കമ്യൂണിസ്റ്റ് നേതൃത്വത്തിൽ ലോകത്താദ്യമായി ഒരു ജനായത്ത സർക്കാർ ഉണ്ടാവുകയും ചെയ്ത 1950കളിൽ തന്നെയാണു് ഈ ചെടിയും വ്യാപകമായി തഴച്ചുവളരാൻ തുടങ്ങിയതു്. അതുകൊണ്ടു് കമ്യൂണിസ്റ്റ് പച്ച എന്നും ഐമുപ്പച്ച (ഐക്യമുന്നണിപ്പച്ച) എന്നും ഈ ചെടിക്കു് പേർ വിളിച്ചുവന്നു. പിൽക്കാലത്തു് പ്രസക്തി നഷ്ടപ്പെട്ടതോടെ ഐമുപ്പച്ച എന്ന പേരിനു് പ്രചാരം തീരെക്കുറഞ്ഞു.

ഔഷധഗുണങ്ങൾ

ഇതിന്റെ ഇല ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് മുറിവിൽ പുരട്ടിയാൽ മുറിവ്‌ വേഗം ഉണങ്ങുന്നതാണ്‌. ഇതുമൂലം വ്രണായാമം (Tetanus)ഉണ്ടാവുകയില്ല. കൂടാതെ ഇതിന്റെ വേര്‌ ഇടിച്ചുപിഴിഞ്ഞ നീര്‌ ഒരൗൺസ് വീതം കാലത്ത് കറന്നയുടൻ പാലിൽ ചേർത്ത് കഴിച്ചാൽ മൂത്രത്തിലെ കല്ല് പൊടിഞ്ഞ് പുറത്ത് പോകുന്നതാണ്‌.[1] കമ്യൂണിസ്റ്റ് പച്ചയുടെ തളിരില മുറിവിനു മരുന്നായി ഉപയോഗിക്കാറുണ്ട്. ചിക്കുൻ ഗുനിയയ്ക്ക് ഒരു ഔഷധമായും ഇതു ഉപയോഗിക്കുവാൻ തുടങ്ങിയിരിക്കുന്നു. ഇലയിട്ടു തിളപ്പിച്ച വെള്ളം ഒഴിച്ചു കുളിച്ചാൽ വേദനയ്ക്ക് ആശ്വാസം കിട്ടുമത്രേ[അവലംബം ആവശ്യമാണ്].

ബാഹ്യകണ്ണികൾ

ഭാരതത്തിലെ പുഷ്പങ്ങൾ: തീവ്രഗന്ധ

ചിത്രങ്ങൾ

അവലംബം

1.ഡോ.കെ.ആർ. രാമൻ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികൾ എന്ന പുസ്തകം. താൾ 24. H&C Publishers, Thrissure. 2.മാത്രുഭൂമി തൊഴിൽ വാർത്ത‌‌..ഹരിശ്രീ...2009 ജൂൺ 13 (ലക്കം 33, പുസ്തകം 17)

പുറമെ നിന്നുള്ള കണ്ണികൾ

അവലംബം

  1. 1


"https://ml.wikipedia.org/w/index.php?title=കമ്യൂണിസ്റ്റ്_പച്ച&oldid=1316806" എന്ന താളിൽനിന്ന് ശേഖരിച്ചത്