"വിക്കിപീഡിയ:പഞ്ചായത്ത് (നിർദ്ദേശങ്ങൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 384: വരി 384:


Please share your comments and ideas below on any of these updates.[[User:Noopur28|Noopur28]] [[ഉപയോക്താവ്:Noopur28|Noopur28]] ([[ഉപയോക്താവിന്റെ സംവാദം:Noopur28|സംവാദം]]) 09:49, 16 മേയ് 2012 (UTC)
Please share your comments and ideas below on any of these updates.[[User:Noopur28|Noopur28]] [[ഉപയോക്താവ്:Noopur28|Noopur28]] ([[ഉപയോക്താവിന്റെ സംവാദം:Noopur28|സംവാദം]]) 09:49, 16 മേയ് 2012 (UTC)

==ലേഖനങ്ങൾക്കും ടെമ്പ്ലേറ്റ്==
മറ്റു ഇന്ത്യൻ വിക്കിപീഡിയകളെ അപേക്ഷിച്ച് മലയാളം വിക്കിയിൽ ഉള്ള ലേഖനങ്ങളുടെ ക്വാളിറ്റി താരതമ്യേന കൂടുതലാണ്. നമുക്കത് ഇനിയും കൂട്ടേണ്ടതുണ്ട്. ഒരേ വകുപ്പിൽപ്പെട്ട ലേഖനങ്ങൾ പലതും ഇപ്പോൾ പല ഫോർമാറ്റിലാണു കിടക്കുന്നത്. ഉദാഹരണത്തിന് കേരളത്തിലെ ജില്ലകളുടെ ലേഖനങ്ങൾ തന്നെ നോക്കുക. 14 ജില്ലകളുടേയും ഫോർമാറ്റ് ഒരേ രീതിയിലായിരുന്നെങ്കിൽ ഒരു യൂണിഫോമിറ്റി അവയ്ക്കു കിട്ടുമായിരുന്നു. ജില്ലകൾ മാത്രമല്ല, കേരലത്തിലെ പ്രധാന നഗരങ്ങൾ, മറ്റു പട്ടണങ്ങൾ, മലയാള സിനിമകൾ എന്നിവയ്‌ക്കൊക്കെ ഒരു ടെംപ്ലേറ്റ് പോലെ പ്രധാന ഹെഡിങുകളുടെ ലിസ്റ്റ് ചെയ്യുന്ന ഒരു സഹായപേജുണ്ടാക്കിയാൽ നല്ലതല്ലേ?<br/><br/>
ഉദാഹരണത്തിന് നഗരങ്ങളെ കുറിച്ചുള്ള ലേഖനത്തിൽ:
;അടിസ്ഥാന വിവരണം,
;പേരിനു പിന്നിലെ ചരിത്രം,
;ചരിത്രം,
;അതിരുകൾ,
;ജനസംഖ്യ,
;ഭൂപ്രകൃതി,
;കാലാവസ്ഥ,
;വിദ്യാഭ്യാസം,
;കൃഷി,
;വ്യവസായങ്ങൾ,
;ആരാധനാലയങ്ങൾ<br/>
എന്നിങ്ങനെ ബേസിക്കായിട്ട് ഒരു ടെമ്പ്ലേറ്റ് ഉണ്ടാക്കുകയാണെങ്കിൽ ഇനി വരുന്ന ലേഖനങ്ങൾ എങ്കിലും നല്ലരീതിയിൽ മെച്ചപ്പെടില്ലേ, ഒറ്റവരിലേഖനമെഴുതുന്നവർക്ക് ഈ ഹെഡിങിനു താഴെ എന്തെങ്കിലുമൊക്കെ കൂട്ടിച്ചേർക്കാനുള്ള ഒരു പ്രത്യേകതാല്പര്യം ഉണ്ടാവുകയും ചെയ്യും... എന്തു പറയുന്നു? --[[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 04:25, 25 മേയ് 2012 (UTC)

04:25, 25 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
നിർദ്ദേശക വിഭാഗത്തിലെ
പഴയ സം‌വാദങ്ങൾ
സംവാദ നിലവറ

കവാടം

കവാടങ്ങൾ എല്ലാം ആവശ്യമുള്ളതൊക്കെ ആണെങ്കിലും, ആവശ്യത്തിനു ലേഖനങ്ങൾ ഇല്ലാതെയും, കവാടങ്ങൾ പരിപാലിക്കാൻ ഉപയോക്താക്കൾ ഇല്ലാതെയും, വെറുതെ കവാടം താളുകൾ മാത്രം ഉണ്ടാക്കിയിടുന്നത്, തലക്കെട്ടു ലേഖനങ്ങൾ ഉണ്ടാക്കി ഇടുന്നതു പോലെ തന്നെ നിരർത്ഥമായ പ്രവർത്തി ആണ്‌. അതിനാൽ അതിലെക്ക് ആവശ്യമായ നയരൂപീകരണം നടത്തേണ്ടത് ആവശ്യമാണ്‌. --Shiju Alex|ഷിജു അലക്സ് 08:27, 17 നവംബർ 2008 (UTC)[മറുപടി]


പ്രധാനതാളിന് പുതിയ രൂപം

വിക്കിപീഡിയയുടെ രൂപം ഡീഫോൾട്ട് സ്കിന്നും മാറിയപ്പോൾ ഇപ്പോഴുള്ള പ്രധാനതാളിന്റെ രൂപകല്പനയിൽ ചില മാറ്റങ്ങൾ അനിവാര്യമാണെന്ന് പല ഉപയോക്താക്കളും ചൂണ്ടിക്കാട്ടിയിട്ടുണ്ടല്ലോ. ഈ സാഹചര്യത്തിലാണ് പ്രധാന താളിന് പുതിയൊരു രൂപകല്പന തയ്യാറാക്കാൻ തുടങ്ങിയത്. രൂപകല്പന ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. ഈ കണ്ണിയിൽ ഇത് കാണാം. കൂടുതൽ നിർദ്ദേശങ്ങൾ വരുന്ന മുറയ്ക്ക് അവയും കൂടി ഉൾപ്പെടുത്തിയ ഈ ഡിസൈൻ മെച്ചപ്പെടുത്തുവാന്നതാണ്. എല്ലാവരുടെയും അഭിപ്രായങ്ങൾ അറിയിക്കുക. പ്രസ്തുത താളിന്റെ സംവാദം താളിൽ ചില നിർദ്ദേശങ്ങൾ നല്കിയിട്ടുണ്ട്. മറ്റുപയോക്താക്കളുടെ സൌകര്യത്തിന് അതിങ്ങോട്ട് പകർത്തുന്നു. --സിദ്ധാർത്ഥൻ 16:29, 28 ജൂലൈ 2010 (UTC)[മറുപടി]


വെക്റ്റർ സ്കിന്നിൽ, വളഞ്ഞ മൂലകൾക്കു പകരം മട്ടകോണിലുള്ള മൂലകളായിരിക്കും നല്ലതെന്ന് കരുതുന്നു. --Vssun (സുനിൽ) 15:54, 26 ജൂലൈ 2010 (UTC)[മറുപടി]

  1. സ്വാഗതം എന്ന ഭാ‍ഗം വേറിട്ട് നിൽക്കുന്നത് പോലെ, പശ്ചാത്തലത്തിന് നിറം നൽകിയാൽ ഇത് പരിഹരിക്കാമെന്ന് തോന്നുന്നു. ചുറ്റുമുള്ള വൈറ്റ് സ്പേസ് കുറച്ചാൽ കൂടുതൽ നന്ന്.
  2. തിരഞ്ഞെടുത്ത ലേഖനം കഴിഞ്ഞ് വരുന്ന വിഭാഗങ്ങൾ എന്ന ടാബിന് ‘ഉള്ളടക്കം‘ എന്ന പേര് കൊടുക്കാം.
  3. കവാടം കൂടി ഉൾപ്പെടുത്താൻ പറ്റിയാൽ നന്ന്.
  4. തിരഞ്ഞെടുത്തചിത്രത്തോടൊപ്പം ഇന്നറിയാൻ എന്ന ടാബിനു പകരം കോമൺസിലെ തിരഞ്ഞെടുത്ത പടം കൊടുത്താലോ? അല്ലെങ്കിൽ മുൻപ് തിരഞ്ഞെടുത്തവയുടെ ലഘുചിത്രം.
  5. തിരഞ്ഞെടുത്തചിത്രത്തോടൊപ്പം വരുന്ന ടെക്സ്റ്റിന്റെ സൈസ് കുറച്ചാൽ നന്നായിരിക്കും
  6. പുതിയ ലേഖനങ്ങളിൽ നിന്ന്, നിങ്ങൾക്കറിയാമോ?, എന്നിവയോടൊപ്പം “ഇന്നറിയാൻ“ കൊടുക്കാം.
  7. വിക്കിയുമായി ബന്ധപ്പെട്ടവയുടെ കൂടെ; വിക്കി കാര്യങ്ങൾ, സഹായം, എന്നിവയോടൊപ്പം ‘വിക്കി വാർത്തകൾ‘ കൊടുക്കുന്നതല്ലേ ഭംഗി.
  8. പല നിറങ്ങളുള്ള ടാബുകൾക്ക് പകരം ഒറ്റ നിറം (നീലയായാൽ കൂടുതൽ നന്ന്) കൊടുത്താൽ നന്നായിരുന്നു.
  9. പറ്റുമെങ്കിൽ സുനിൽ പറഞ്ഞപോലെ മട്ടകോണിലുള്ള മൂലകളായിരിക്കും നല്ലതെന്ന് കരുതുന്നു. --സാദിക്ക്‌ ഖാലിദ്‌ 08:09, 27 ജൂലൈ 2010 (UTC)[മറുപടി]

കൊള്ളാം, എന്നാലും മുകളിൽ സൂചിപ്പിച്ചതു കൂടാതെ ഒരു കമന്റ്. ടാബുകളുടെ ചുവപ്പ് കളർ യോജിക്കുന്നില്ല. വയലറ്റ് നന്നായിട്ടുണ്ട്. --കിരൺ ഗോപി 18:43, 27 ജൂലൈ 2010 (UTC)[മറുപടി]

നിങ്ങൾക്കറിയാമോ, ഉത്തരമറിയാമോ - ഇതൊക്കെ ആര്‌ പുതുക്കും? --റസിമാൻ ടി വി 23:37, 27 ജൂലൈ 2010 (UTC)[മറുപടി]

നിർദ്ദേശങ്ങൾ 1, 2, 3, 5, 6, 7, 9 എന്നിവ പെട്ടെന്ന് നടപ്പിലാക്കാം. ഒറ്റ നിറത്തിലേക്ക് മാറ്റുന്നതിൽ കുഴപ്പമില്ല. ഏത് നിറം വേണം നീല, പർപ്പിൾ, പച്ച? വാർത്തകൾ സെക്ഷനിൽനിന്ന് വിക്കിവാർത്തകൾ പറിച്ചെടുത്താൽ അവിടെ​ രണ്ടാമതൊരു ടാബ് എന്ത് നല്കും? തിരഞ്ഞെടുത്ത ചിത്രത്തോടൊപ്പം നല്കേണ്ട രണ്ടാമത്തെ ടാബ് എന്ത്? നിങ്ങൾക്കറിയാമോ, ഉത്തരമറിയാമോ - ഇതൊക്കെ പുതുക്കാനുള്ള കമ്മ്യൂണിറ്റി നമുക്കില്ലേ? --സിദ്ധാർത്ഥൻ 03:37, 28 ജൂലൈ 2010 (UTC)[മറുപടി]

നടപ്പിൽ വരുത്തുന്നതിനുമുൻപ് സൈറ്റ് നോട്ടീസിലിട്ട് പഞ്ചായത്തിൽ കൂടുതൽ അഭിപ്രായങ്ങൾ ക്ഷണിച്ചാൽ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്ന അഭിപ്രായങ്ങൾ ലഭിച്ചേക്കും. പ്രതേകിച്ച് പുതിയ ഉപയോക്താക്കൾ, വായനക്കാർ തുടങ്ങിയവർ നേരിടുന്ന പ്രശ്നങ്ങൾ/ആവശ്യമുള്ള കാര്യങ്ങൾ. മെയ്‌ലിങ്ങ് ലിസ്റ്റിലും സൂചിപ്പിക്കാവുന്നതാണ് --ജുനൈദ് | Junaid (സം‌വാദം) 04:21, 28 ജൂലൈ 2010 (UTC)[മറുപടി]

ചില അഭിപ്രായങ്ങൾ:
  1. ചുവപ്പ് എന്തായാലും നല്ലതല്ല , ഒറ്റകളർ ആക്കുന്നതിനോടും യോജിപ്പില്ല. പച്ച, പർപ്പിൾ, വയലറ്റ്, നീല എന്നിവയുടെ ഇളം കളറുകൾ ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
  2. വെക്ടർ സ്കിന്നിൽ വളഞ്ഞ മൂലകൾ ഒഴിവാക്കാം.
  3. അതു പോലെ ഓരോവിഭാഗത്തിന്റേയും ഔട്‌ലൈൻ വരക്ക് അൽപം കനം കുറക്കുകയും ചെയ്യുന്നത് നല്ലതായിരിക്കും. ചതുരങ്ങൾ തമ്മിലുള്ള ഗ്യാപ് അല്പ്പം കുറച്ച് പരമാവധി അടുപ്പിക്കുന്നതും നല്ലതായിരിക്കും. തിരഞ്ഞെടുത്ത ലേഖനത്തിന്റേയും , തിരഞ്ഞെടുത്ത ചിത്രത്തിന്റേയും തമ്മിൽ വെർടികൽ ആയിട്ടുള്ള വിടവ് ആണ്‌ ഉദ്ദേശിച്ചത്.
  4. സ്വാഗതം പറയുന്നതും ഒരു ഇളം ചാരയോ മറ്റോ ചതുരത്തിലാക്കുന്നതും നന്നായിരിക്കും.--Rameshng:::Buzz me :) 19:07, 28 ജൂലൈ 2010 (UTC)[മറുപടി]

ഇന്റർഫേസിൽ കാണുന്ന നീലനിറം തന്നെ എല്ലായിടത്തും ഉപയോഗിക്കുന്നതാണ് നല്ലതെന്നെന്റെ അഭിപ്രായം. --പ്രവീൺ:സം‌വാദം 04:29, 29 ജൂലൈ 2010 (UTC)[മറുപടി]


നിറം ഒരെണ്ണം തന്നെ ഉപയോഗിക്കുന്നതാണു് നല്ലത്. ഹിന്ദി വിക്കി ഉപയോഗിക്കുന്ന നീല ഷേഡുള്ള ചില നിറങ്ങൾ കാഴ്ചയ്ക്ക് ഭംഗിയുള്ളതാണു്. അതെ പോലെ ഉദ്ധരണി പോലൂള്ള ചില ഫലകങ്ങൾക്ക് അവർ ചില പ്രത്യേക നിറം കൊടുത്തിരിക്കുന്നത് നോക്കുക. അതിൽ നല്ലതൊക്കെ നമുക്ക് മാതൃകയാക്കാം.--ഷിജു അലക്സ് 04:46, 29 ജൂലൈ 2010 (UTC)[മറുപടി]


"തിരുത്തലി"നും ഒരു തിരുത്തായാലെന്ത്?

വിക്കിയെ കുറിച്ച് അധികമൊന്നും അറിയാത്ത ഒരധ്യാപനാട് ഞാൻ പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ വിക്കി മലയാളത്തിൽ 500 ലധികം തിരുത്തൽ വരുത്തിയെന്ന്. അത് കേട്ടപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് അതിൽ നിന്ന് ഒരു കാര്യം മനസ്സിലായില്ലേ...എത്രത്തോളം അബന്ധമാണതെന്ന്. അപ്പോ ഞാൻ പറഞ്ഞു. അത് തിരുത്തുന്നതിനും പരിഷ്കരിക്കുതിനും ലേഖനം ചേർക്കുന്നതിനും എല്ലാം മലയാളം വിക്കിയിൽ തിരുത്തുക എന്നാണ് പറയുക

അധ്യാപന്റെ ചോദ്യം പ്രസക്തമായിരുന്നുവെന്ന് പിന്നീട് എനിക്ക് തോന്നി. ഓരോ ലേഖനത്തിനു മുകളിലും ഓരോ തലക്കെട്ടിന് നേരെയും[[തിരുത്തുക.]], [[തിരുത്തുക.]],[[തിരുത്തുക.]] എന്ന് കൊടുക്കാറുണ്ടല്ലോ.ഇത് ഒരു ലേഖനം പ്രിന്റെടുത്ത് ഫയലിൽ വെക്കുമ്പോഴാണ് ഇതിന്റെ ബോറ് മനസ്സിലാവുക. ഇംഗ്ലീഷിൽ Edit, Editor എന്നതിന് ഒരു പത്രത്തിലോ ലേഖനത്തിലോ പരിഷ്കാരം വരുത്തുന്നതിന് അധികാരമുള്ളയാളുടെ ഔദ്വേഗിക ബഹുമതിയാണ്. ഇവിടെ എഡിറ്റ് കൊണ്ട് കേവലം തിരുത്തുക എന്നോ എഡിറ്റർ എന്നതിന് തിരുത്തുന്നവൻ എന്നോ അല്ല പരിഭാഷ നൽകാറുള്ളത്. എഡിറ്റിങിന് നന്നാക്കുക- പരിഷ്കരിക്കുകയെന്നും എഡിറ്റർക്ക് പത്രാധിപരെന്നും നാം പറയുന്നു. അഥവാ സാങ്കേതിക ഭാഷയിൽ എഡിറ്റിന് തിരുത്തലെന്ന പരിമിതമായ അർഥമല്ലയുള്ളതെന്ന് സാരം. അതു കൊണ്ട് തന്നെ അറബി വിക്കിയിൽ عدل അഥവാ modify, adjust, rightഎന്നീ വാക്കാണുപയോഗിച്ചത്. ഇനി ഈ ഫ്രഞ്ച് വിക്കി യൊന്നു നോക്കൂ. [modifier] എന്നാണുപയോഗിച്ചിരിക്കുന്നത്. ഇറ്റാലിയൻ വിക്കിയിൽ modifica എന്നും റോമൻ വിക്കിയിൽ modificare എന്നുമാണ് ُ Edit ന് പകരമായി നൽകിയിരിക്കുന്നത്. ഉറുദുവിക്കിയിൽ ترمیم (നവീകരണം, restoration, recovery). പക്ഷെ ഈ ഭഷകളിലൊന്നുമുള്ള പോസിറ്റീവ്നെസ് മലയാളം വിക്കി പ്രയോഗത്തിനില്ല. മുകളിൽ പറഞ്ഞ പോലെ നമ്മളിത് കുറെ ഉപയോഗിച്ചതിനാൽ നമുക്കതൊരു പ്രശ്നമല്ല. പക്ഷെ പുതുതായൊരാൾ കേൾക്കുമ്പോഴും നമ്മൾ തന്നെ ഒന്ന് ആലോചിക്കുമ്പോഴും അത് ബോധ്യമാവും. തിരുത്തുക എന്ന വാക്ക് തന്നെ പരിശോദിക്കുക. ഭാഷയിൽ തെറ്റുള്ളതാണ് സാധാരണ തിരുത്താറുള്ളത്. തിരുത്തുക എന്ന കല്പന കാണുമ്പോൾ തന്നെ നിലവിലുള്ളത് അബന്ധമാണെന്ന ധ്വനിയാണതിനുള്ളത്. ഇംഗ്ലീഷിൽ എഡിറ്റ് എന്നോ മോഡിഫൈ എന്നോ കൊടുക്കുമ്പോഴും ഈ പ്രശ്നമില്ല. മലയാളം തന്നെ ഉപയോഗിക്കേണ്ടതു കൊണ്ട് വൈകിയാണെങ്കിലും തിരുത്തുക എന്നതിന് പകരമായി ഞാൻ നിർദ്ദേശിക്കുന്നത് താഴെ പറയുന്ന വാക്കുകളാണ് 1. പരിഷ്കരിക്കുക 2. മെച്ചപ്പെടുത്തുക 3. നവീകരിക്കുക .. ഈ വാക്കുകൾ എല്ലായിടത്തേകും ചേർന്നതാണെന്ന് കാണാം. അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--സുഹൈറലി 05:29, 13 ജൂലൈ 2011 (UTC)[മറുപടി]

float വിക്കിപീഡിയയിലെ തിരുത്തലുകൾ മെച്ചപ്പെടുത്താനുള്ളതാണെന്ന കാര്യത്തിൽ തർക്കമില്ല. സുഹൈറലി നിർദ്ദേശിച്ച വാക്കുകളേക്കാൾ തിരുത്തുക എന്ന ന്യൂട്രൽ വാക്കാണ് (തിരുത്തുക എന്നതിന് പോസിറ്റീവ് അർത്ഥവുമുൺറ്റല്ലോ) നല്ലതെന്ന് കരുതുന്നു. --Vssun (സുനിൽ) 06:02, 13 ജൂലൈ 2011 (UTC)[മറുപടി]

തിരുത്തുക എന്നതിനു തെറ്റ് തിരുത്തുക എന്ന് മാത്രമല്ലല്ലോ അർത്ഥമുള്ളത്. സംവാദം താളുകൾ പോലെയുള്ളവയിലാകട്ടെ താൾ മെച്ചപ്പെടണമെന്ന് യാതൊരു നിർബന്ധവുമില്ല താനും :). എഡിറ്റ് എന്നു പറയുന്നതു പോലെ തന്നെ താരതമ്യേന ന്യൂട്രലായുള്ള വാക്കാണു തിരുത്തുക എന്നതും എന്നെന്റെ അഭിപ്രായം. എഡിറ്റർക്ക് നമ്മൾ മലയാളത്തിലും എഡിറ്റർ എന്നേ പറയാറുള്ളു. പ്രിന്റ് ചെയ്യാനായി അച്ചടിരൂപം (ഉദാ.) എടുക്കുകയാണെങ്കിൽ അവിടെ പ്രസക്തമല്ലാത്ത ഭാഗങ്ങൾ വരികയില്ല--പ്രവീൺ:സം‌വാദം 06:05, 13 ജൂലൈ 2011 (UTC)[മറുപടി]
ഭാഷയിൽ തെറ്റ് മാത്രമേ തിരുത്താറുള്ളൂ. ശരിയോ അപൂർണമായതോ മെച്ചപ്പെടുത്തുകയോ പരിഷ്കരിക്കുകയോ ആണ് ചെയ്യാറുള്ളത്. ഇനി ന്യൂട്രലാണെന്ന് സമ്മതിച്ചാ തന്നെ ന്യൂട്രലിനും നെഗറ്റീവിനും പകരം പോസിറ്റീവായാലെന്താണ് പ്രശ്നമെന്ന് മനസ്സിലാവുന്നില്ല--സുഹൈറലി 06:14, 13 ജൂലൈ 2011 (UTC)[മറുപടി]
മലയാളത്തിൽ ഈ വാക്കിന്റെ പരിമിതി മൂലം ആകാം ഇത്. ലേഖനങ്ങൾക്ക് അകത്തുള്ള എഡിറ്റ് ബട്ടണു് മെച്ചപ്പെടുത്തുക എന്ന വാക്ക് ഉപയോയോഗിക്കാം എന്ന നിർദ്ദേശം കുഴപ്പമില്ല എന്ന് തോന്നുന്നു. പക്ഷെ എല്ലായിടത്തും അത് തന്നെ ഉപയോഗിച്ചാൽ ശരിയാവില്ല. അതിനാൽ ഈ നിർദ്ദേസം വിശദമായി ചർച്ച ചെയ്യാം എന്ന് എന്റെ അഭിപ്രായം --ഷിജു അലക്സ് 06:19, 13 ജൂലൈ 2011 (UTC)[മറുപടി]
നല്ല നിർദ്ദേശം. --രാജേഷ് ഉണുപ്പള്ളി 07:06, 13 ജൂലൈ 2011 (UTC)[മറുപടി]
പേജിന് മുകളിൽ താൾ പരിഷ്കരിക്കുക യെന്നും ലേഖനങ്ങൾക്ക് അകത്തുള്ള എഡിറ്റ് ബട്ടണു് ഷിജു അലക്സ് പറഞ്ഞപോലെ മെച്ചപ്പെടുത്തുക എന്നാക്കുന്നതും നന്നായിരിക്കും എന്നു തോന്നുന്നു --സുഹൈറലി 07:11, 13 ജൂലൈ 2011 (UTC)[മറുപടി]

മീഡിയവിക്കിയിൽ യൂണിവേഴ്സലായി ഉപയോഗിക്കുന്ന വാക്കാണത്. ലേഖനങ്ങളിൽ മാത്രമായി തത്കാലം മാറ്റാനാവില്ല. ഇനി മെച്ചപ്പെടുത്തുക, പരിഷ്കരിക്കുക, നവീകരിക്കുക എന്നിവയിലേതെങ്കിലുമാണെങ്കിലും അദ്ധ്യാപകനു മോശമാണെന്നോ, അപരിഷ്കൃതം ആണെന്നോ, പുരാതനമാണെന്നോ പറയാമല്ലോ :)--പ്രവീൺ:സം‌വാദം 07:13, 13 ജൂലൈ 2011 (UTC)[മറുപടി]

നവീകരിക്കുക എന്ന വാക്ക് താളിനുമുകളിലും ഇടയിലും ഒരു പോലെ ഉപയോഗിക്കാവുന്ന വാക്കാണ്. പിന്നീട് പറഞ്ഞതിനോട് യോജിക്കുന്നില്ല. ഈ മൂന്ന് വാക്കും പോസിറ്റീവ് അർഥമാണുള്ളത്. നിലവിലുള്ളതിനെ മൂന്ന് അവസ്ഥയിലേക്കും മാറ്റുന്നത് ഉദാത്തമാണെന്ന് ഏവരും മനസ്സിലാക്കുന്നു. എന്റെ വീടൊന്ന് മോടികൂട്ടണം എന്നു പറഞ്ഞാലതിനർഥം ഇപ്പോഴുള്ള വീട് തകർന്നതാണെന്നല്ല. --സുഹൈറലി 07:33, 13 ജൂലൈ 2011 (UTC)[മറുപടി]

"നവീകരിക്കുക" എന്ന വാക്ക് കൊള്ളാമെന്ന് എനിക്ക് തോന്നുന്നു. ഓരോ ഉപയോക്താക്കളും അവരവരുടെ അറിവും കഴിവും ഉപയോഗിച്ച് താളുകൾ നവീകരിച്ചുകൊണ്ടിരിക്കുകയാണാല്ലോ ചെയ്യുന്നത്. അപ്പോ ആർക്കും തിരുത്താവുന്ന വിജ്ഞാനകോശം, ആർക്കും നവീകരിക്കാവുന്ന വിജ്ഞാനകോശമാവും. പ്രിന്റെടുത്തു വെക്കുമ്പോൾ [തിരുത്തുക] എന്ന് എല്ലാ സെക്ഷനിലും വരുമെന്ന പേടി വേണ്ട, അത് മീഡിയവിക്കി:Common.css-ലെ @media print നോക്കിക്കോളും --സാദിക്ക്‌ ഖാലിദ്‌ 07:45, 13 ജൂലൈ 2011 (UTC)[മറുപടി]

ഇത്രയും ആശങ്കകൾ വേണ്ടുന്ന കാര്യമുണ്ടോ ? തിരുത്തുക എന്നതുതന്നെയാണ് നല്ലെതെന്ന് എനിക്ക് തോന്നുന്നു.... ഒരു അധ്യാപകന് അങ്ങനെ തോന്നിയാൽ (ഒന്നിലധികം പേർക്കും) മാറ്റാൻ കഴിയുന്ന ഒരു കാര്യമല്ല ഇത്..

എന്റെ വീട് മോടി കൂട്ടണം എന്നു പറഞ്ഞാൽ ഇപ്പോഴുള്ളത് പഴഞ്ചനും അറുബോറും ആണെന്നു തന്നെയാ മനസ്സിലാക്കുക..........--സുഗീഷ് 07:48, 13 ജൂലൈ 2011 (UTC)[മറുപടി]

(1) “തിരുത്തുക” എന്ന പ്രത്യേകിച്ച് യാതൊരു ടോണും ഇല്ലാത്ത പദം ഉപയോഗിക്കുമ്പോഴും അങ്ങനെ തന്നെയല്ലെ? അല്ലാതെ മുമ്പുള്ളതത്രയും തെറ്റായിരുന്നെന്നും, തെറ്റുകളാണ് തിരുത്തുന്നതെന്നും കരുതേണ്ടതുണ്ടോ. (2) ഒരു മീഡിയവിക്കി സന്ദേശം തന്നെ പലയിടങ്ങളിൽ ഉപയോഗിക്കുന്നുണ്ടാകും, അത്തരത്തിലൊന്നാണു “തിരുത്തുക”. അത് ലേഖനത്തിലേക്ക് മാത്രമായി മാറ്റുക എളുപ്പമല്ല. സംവാദം താളുകളിലെ ഉപവിഭാഗങ്ങളിൽ മെച്ചപ്പെടുത്തുക, അല്ലെങ്കിൽ നവീകരിക്കുക എന്നു വരുന്നത് എന്തർത്ഥമാണ് തരുന്നത്? നല്ലത് എല്ലായിടത്തും ഉപയോഗിക്കാൻ കഴിയുന്നതും പെട്ടന്നു ആശയവിനിമയം ചെയ്യുന്നതും ഉപയോക്താക്കൾക്ക് ഭയമില്ലാതെ ക്ലിക്ക് ചെയ്യാൻ കഴിയുന്നതുമായ വാക്ക് ഉപയോഗിക്കുകയാണ് (പുതിയ ഉപയോക്താക്കൾ ഏറെയും ഭാഗഭാക്കാനായി തന്റെ കൈയ്യിലെന്തെങ്കിലുമുണ്ടോ എന്ന് സംശയമുള്ളവരാകും). “തിരുത്തുക” ആ ധർമ്മം വൃത്തിയായി ചെയ്യുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. --പ്രവീൺ:സം‌വാദം 07:51, 13 ജൂലൈ 2011 (UTC)[മറുപടി]

ഒറ്റയടിക്ക് എല്ലാ തിരുത്തലുകളും പിടിച്ച് നവീകരിക്കുന്നതിനോട് എനിക്കും യോജിപ്പില്ല. ഷിജു പറഞ്ഞപോലെ വിശദമായ ചർച്ച അല്ലെങ്കിൽ പരിശോധന ആവശ്യമുള്ള ഒരു വിഷയമാണിത്. പ്രവീൺ പ്രറഞ്ഞതിന്റെ നേരെ വിപരീത രീതിയിൽ നോക്കിയാൽ സംവാദത്താളുകളിലെ തിരുത്തുക എന്നതിനോട് യോജിക്കാൻ പ്രയാസമാവും. സംവാദം വല്ലപ്പോഴുമേ തിരുത്ത് വരാറുള്ളൂ പകരം ഓരോരുത്തരും അഭിപ്രായങ്ങൾ കൂട്ടിച്ചേർക്കുകയാണ് പതിവ്. ഓരോ നാമമേഖലയിലും അവയ്ക്ക് ചേരുന്ന രീതിയിൽ സന്ദേശങ്ങൾ മാറി വരുന്ന രീതിയിൽ ക്രമീകരണങ്ങൾ ഉണ്ടാക്കേണ്ടതുണ്ട്. --സാദിക്ക്‌ ഖാലിദ്‌ 08:23, 13 ജൂലൈ 2011 (UTC)[മറുപടി]

ഇവിടെ ഉണ്ടായിരുന്ന സേവ് ചെയ്യുക എന്ന ഭാഗം ഇതിനു താശെ വേറെ തലക്കെട്ടിൽ ചർച്ചയ്ക്ക് ഇട്ടിട്ടുണ്ട്. പിന്നീട് വന്ന '"സേവ്" ചെയ്യാതെ പ്രസിദ്ധീകരിച്ചാലെന്താ?' എന്ന തലക്കെട്ട് നീക്കം ചെയ്തു --സാദിക്ക്‌ ഖാലിദ്‌ 08:33, 13 ജൂലൈ 2011 (UTC)[മറുപടി]

പ്രവീൺ പറഞ്ഞ ഒരു കാര്യം ശ്രദ്ധേയമാണ്. ഇവിടെ ചർച്ച ചെയ്യുന്നതും മുഴുവൻ പ്രധാന നാമമേഖല, ലേഖനങ്ങൾ മാത്രം കരുതികൊണ്ടാണ്. അങ്ങിനെ ചിന്തിക്കുമ്പോൾ തിരുത്തുക എന്ന പദം തന്നെ ശരി. പക്ഷേ, ഒരു ലേഖനത്തിന്റെ മാത്രമായി ചിന്തിച്ചാൽ നവീകരിക്കുക, പരിഷ്കരിക്കുക എന്നതിനു ഒരു പോസിറ്റീവ് അർഥമുണ്ട്. പക്ഷേ, എപ്പോഴും നവീകരിക്കൽ മാത്രമല്ലല്ലോ. നീക്കം ചെയ്യലുമാകാല്ലോ. --RameshngTalk to me 12:52, 13 ജൂലൈ 2011 (UTC)[മറുപടി]
കൂടുതൽ നല്ല വാക്ക് വേണമെന്നുണ്ടെങ്കിൽ മാറ്റുക/മാറ്റം വരുത്തുക എന്ന വാക്കാണ് ഞാൻ നിർദ്ദേശിക്കുന്നത്. --Vssun (സുനിൽ) 01:21, 14 ജൂലൈ 2011 (UTC)[മറുപടി]
മാറ്റുക എന്നതിന്റെ ഞാനും അനുകൂലിക്കുന്നു. മാറ്റം വരുത്തുക എന്നതും ശരി തന്നെ, ഇത്തിരി നീളം കൂടിപ്പോയില്ലെ?--RameshngTalk to me 04:40, 14 ജൂലൈ 2011 (UTC)[മറുപടി]
നിലവിലുള്ള ചർച്ച വെച്ച് പൊതുവായി ഉപയോഗിക്കാൻ പറ്റുന്ന ഒരു പദമാണ് [[ഇടപെടുക]] എന്ന വാക്ക്. ഞാൻ വിക്കിയിൽ ആകെ 500 ഇടപെടലുകൾ നടത്തിയെന്ന് ധൈര്യമായി അധ്യാപകനോട് പറയാം. അതിൽ ലേഖനമെഴുതലും തിരുത്തലും ഒഴിവാക്കലുമെല്ലാം അടങ്ങി. കേരളം എന്ന ലേഖനത്തിൽ ഞാൻ 10 തിരുത്ത് വരുത്തിയെന്ന് എന്നു പറയുന്നതിനേക്കാൾ സുഖമല്ലേ, കേരളമെന്ന ലേഖനത്തിൽ ഞാൻ 10 ഇടപെടലുകൾ നടത്തിയെന്ന് പറയുന്നതിന്. ഇടപെടാം എന്നാവുന്നതു കൊണ്ടും വിരോധമില്ല. ഈ ഉപഭോക്താവി വിക്കിയിൽ 1000 ഇടപെലുകൾ നടത്തി എന്ന് ബോക്സിൽ ചേർക്കാനും ബുദ്ധിമുട്ടില്ല--സുഹൈറലി 08:05, 14 ജൂലൈ 2011 (UTC)[മറുപടി]

മാറ്റുക എന്നത് താരതമ്യേന കുഴപ്പമില്ലാത്ത പദമാണ്. മാറ്റങ്ങൾ എന്ന് തിരുത്തലുകളെ കുറിക്കാൻ ഉപയോഗിക്കുന്നുമുണ്ട്. എങ്കിലും ക്രിയ ആയി move എന്ന വാക്കിന്റെ പരിഭാഷയായാണ് മീഡിയവിക്കിയിൽ മാറ്റുക എന്നത് ഇപ്പോഴുപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഒരദ്ധ്യാപകനെ സംതൃപ്തിപ്പെടുത്താനായി ഇടപെടുക എന്നൊക്കെയുള്ള പദങ്ങൾ ഉപയോഗിക്കേണ്ടതുണ്ടോ?--പ്രവീൺ:സം‌വാദം 08:13, 14 ജൂലൈ 2011 (UTC)[മറുപടി]

അധ്യാപകനൊരു പ്രതീകം മാത്രം ഭായ്....--സുഹൈറലി 08:16, 14 ജൂലൈ 2011 (UTC)[മറുപടി]
സുഹൈർ പറഞ്ഞ അദ്ധ്യാപകനെ ആ വിധത്തിൽ തൃപ്തിപ്പെടുത്താൻ നിർവാഹമില്ല. കാരണം ഇതു വരെ വന്ന നിർദ്ദേശങ്ങളൊക്കെ ലേഖനത്താളിലെ edit ന്റെ പരിഭാഷയെ കുറിച്ചാണൂ്. ബാക്കിയൊക്കെ നിലവിലുള്ള പോലെ തിരുത്തലുകൾ തന്നെ. മൊത്തം എഡിറ്റുകളുടെ എണ്ണം സൂചിപ്പിക്കാനും തിരുത്തലുകൾ തന്നെയാനൂ് നല്ലത്. ഭാഷയുടെ പരിമിതി മൂലമാകാം. അതേ പോലെ മാറ്റുക എന്നതിനെക്കാൾ മാറ്റം വരുത്തുക/പുതുക്കുക എന്നതാണു് ലേഖനത്താളിൽ ചേരുക. --ഷിജു അലക്സ് 08:24, 14 ജൂലൈ 2011 (UTC)[മറുപടി]
@ഇടപെടുക: ഒരു താളിൽ ഇടപെടുക എന്ന കണ്ണി വരുമ്പോൾ, അതു തിരുത്താനാണെന്ന് മനസിലാകുമോ? --Vssun (സുനിൽ) 08:47, 14 ജൂലൈ 2011 (UTC)[മറുപടി]

ഞാൻ വിചാരിച്ചിരുന്നത് ക്രമേണ ഉരുത്തിരിഞ്ഞു വന്ന തിരുത്തുക എന്ന വാക്ക് താരതമ്യേന ന്യൂട്രലായ, കമ്മ്യൂണിക്കേറ്റീവ് ആയ ഉപയോഗിക്കുന്ന ആർക്കും കാര്യമായ സംശയത്തിനിടയാക്കാത്ത ഒന്നായതിനാൽ ആ പരിഭാഷയിൽ ഇനി തർക്കമുണ്ടാകാനിടയില്ല എന്നാണ് :)--പ്രവീൺ:സം‌വാദം 09:37, 14 ജൂലൈ 2011 (UTC)[മറുപടി]

പേഴ്സണലായിട്ട് പറയുവാണേൽ :) , Edit, Save തുടങ്ങിയവയ്ക്ക് കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട ലളിതവും സംവേദ്യവുമായ തത്തുല്യപദങ്ങൾ ഇല്ലാത്തതിനാൽത്തന്നെ എഡിറ്റുക, സേവുക തുടങ്ങിയ പദങ്ങൾ നിലവിൽ വരണം—ഇന്റർനെറ്റിൽ മാത്രമല്ല, അച്ചടിയിലും—എന്നാണ് എന്റെ അഭിപ്രായം. സംരക്ഷിക്കുകയും പ്രസിദ്ധീകരിക്കുകയുമൊക്കെ ഇങ്ങനെതന്നെ സംസ്കൃതത്തിൽ മലയാളം പ്രത്യയം ചേർന്ന് ഉണ്ടായതാണെന്നും ഈ മണിപ്രവാളം ആദ്യം ഉപയോഗിക്കുമ്പോളും എതിർപ്പുകൾ ഉണ്ടായിട്ടുണ്ടെന്നും തിരിച്ചറിയണം. നെറ്റിൽ ഒരു അന്യതയുമില്ലാത്തവിധം ഇവ സ്വാഭാവികമായെങ്കിലും പത്രമാഫീസിലെ വെട്ടുകത്തിയിൽനിന്ന് ഈ വാക്കുകൾക്ക് അടുത്തകാലത്തൊന്നും രക്ഷപ്പെടാൻ കഴിയാത്തതുകൊണ്ട് വിക്കിപീഡിയയിൽ ഈ നിർദ്ദേശം എത്ര പ്രായോഗികമാണെന്നറിയില്ല.
എങ്കിലും ഇവിടെ 'edit' എന്ന് പദവുമായി കൂടുതൽ അടുത്തുനിൽക്കുന്നത് 'തിരുത്തുക' തന്നെയാണ്. തിരുത്തുന്നത് തെറ്റുതന്നെ ആവണമെന്നില്ല. അങ്ങനെയാണെങ്കിൽ തെറ്റുതിരുത്തുക എന്ന വാക്കിന്റെ ആവശ്യമെന്താ? എന്റെ കവിത ഒരാൾ തിരുത്തുന്നുവെന്നു പറഞ്ഞാൽ അതിനു മാറ്റം വരുത്തുന്നു, കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലേക്കോ, സന്ദർഭത്തിനു യോജിച്ച വിധത്തിലോ എന്നല്ലേ അർത്ഥമാക്കുന്നത്? നിങ്ങൾ ചെയ്യുന്ന ഒരു കാര്യം അത് അങ്ങനെയല്ല, ഇങ്ങനെ വേണം എന്ന് ഒരാൾ പറഞ്ഞ് നിങ്ങളെ മാറ്റാൻ ശ്രമിക്കുകയാണെങ്കിൽ അതിനെയും തിരുത്തുക എന്ന വാക്ക് ഉപയോഗിക്കാം. അത് ഗുണപരമാകണമെന്നില്ല. വിക്കിയിൽ വരുത്തുന്ന തിരുത്തലുകളും അങ്ങനെയാകാമല്ലോ. പരിഷ്കരണവും, നവീകരണവും മെച്ചപ്പെടുത്തലും ഇടപെടലും ഒന്നും ഇതിനെക്കാൾ മെച്ചപ്പെട്ട പദമായി തോന്നുന്നില്ല. അർത്ഥവ്യാപ്തി വളരെ കുറഞ്ഞ പദങ്ങളാണ്.
സുഹൈറലി അഥവാ പ്രതികാത്മകനായ അദ്ധ്യാപകൻ, പല അർത്ഥത്തിൽ ഉപയോഗിക്കാവുന്ന ഒരു പദം ഒരു പ്രത്യേക അർത്ഥത്തിൽ പ്രയോഗിച്ച് ഒരു നല്ല നർമ്മം നിർമ്മിച്ചെന്ന് കരുതിയാൽ മതി.--തച്ചന്റെ മകൻ 17:16, 15 ജൂലൈ 2011 (UTC)[മറുപടി]

സേവ് ചെയ്യുക = പരിഭാഷ?

ഇതിനൊപ്പം സേവ് ചെയ്യുക എന്നതിനു പകരമായി ഒരു സംഗതി കൂടി കണ്ടെത്തിയാൽ നന്നായിരുന്നു. പദനുപദ പരിഭാഷയ്ക്ക് ശ്രമിക്കാതിരുന്നാൽ മലയാളഭാഷയുടെ ഭംഗി ചൊർത്തിക്കളയാത്ത പദങ്ങൾ കിട്ടും എന്നാനു് എനിക്ക് തോന്നുന്നത്. --ഷിജു അലക്സ് 08:28, 13 ജൂലൈ 2011 (UTC)[മറുപടി]

സേവ് ചെയ്യുക -> രേഖപ്പെടുത്തുക എന്നായാലോ? @സുഹൈർ പുതിയ വിഷയങ്ങൾ ലിസ്റ്റിൽ ചേർക്കുമ്പോൾ മറ്റു ചരടുകളുടെ ഇടയിൽ വരാതെ അവതരിപ്പിക്കുവാൻ ശ്രദ്ധിക്കുക --സാദിക്ക്‌ ഖാലിദ്‌ 08:33, 13 ജൂലൈ 2011 (UTC)[മറുപടി]

രേഖപ്പെടുത്തുക എന്നത് ശരിയാവില്ല. രേഖപ്പെടുത്തിയത് സംരക്ഷിക്കലാണ് ഇവിടെ ലക്ഷ്യം. അത് കൊണ്ട് രേഖപ്പെടുത്തിയ ഭാഗം ഈ ബട്ടണടിക്കുന്നതോടെ പ്രസിദ്ധീകരിക്കപ്പെടുകയാണ്. അതു കൊണ്ട് ഞാൻ നിർദ്ദേശിക്കുന്നത് പ്രസിദ്ധീകരിക്കുക എന്നാണ്. സാദിഖ് ഖാലിദ് അവസാനം പറഞ്ഞ ചരട് വ്യക്തമായില്ല--സുഹൈറലി 08:43, 13 ജൂലൈ 2011 (UTC).[മറുപടി]

താൾ സേവ് ചെയ്യുക എന്ന ബട്ടണിന്റെ പേര് പ്രസിദ്ധീകരിക്കുക എന്നാക്കി നാമ നിർദ്ദേശം ചെയ്യുന്നു. സംരക്ഷിക്കുക, സൂക്ഷിക്കുക എന്നു പറയുമ്പോൾ പ്രസിദ്ധീകരിക്കപ്പെടാതെ ഡ്രാഫ്ട് ആക്കി വെക്കുക എന്ന ധ്വനിയുണ്ട്. --സുഹൈറലി 08:47, 13 ജൂലൈ 2011 (UTC)[മറുപടി]

ചരട് = ത്രഡ്ഡ് (Thread) --സാദിക്ക്‌ ഖാലിദ്‌ 09:06, 13 ജൂലൈ 2011 (UTC)[മറുപടി]

publish എന്ന പദത്തിനു കൃത്യമായി പ്രസിദ്ധീകരിക്കുക എന്നുപയോഗിക്കുന്നുണ്ട്. --പ്രവീൺ:സം‌വാദം 09:40, 13 ജൂലൈ 2011 (UTC)[മറുപടി]

സേവ് ചെയ്യുക എന്നതിന് കരുതി വയ്ക്കുക ഉചിതമായിരിക്കുമെന്ന് തോന്നുന്നു. --Tgsurendran 04:56, 14 ജൂലൈ 2011 (UTC)

ഭദ്രമാക്കുക എന്നത് കുറച്ചു കൂടി കൃത്യമായ പദമാണ്--സുഹൈറലി 07:55, 14 ജൂലൈ 2011 (UTC)[മറുപടി]
ഭദ്രമാക്കുക എന്താണ് കമ്മ്യൂണിക്കേറ്റ് ചെയ്യുക സംശയമുണ്ട്. കരുതി വെയ്ക്കുക എന്നതിലും നല്ലത് സൂക്ഷിച്ചു വെയ്ക്കുക ആയിരിക്കും എന്നെന്റെ അഭിപ്രായം, പക്ഷേ, അതും ഉപയോക്താവിനു ആശയക്കുഴപ്പമുണ്ടാകാൻ കാരണമാണെന്നാണ് തോന്നുന്നത്. നൽകുക എന്നൊരു പദം മുമ്പെന്നോ നിർദ്ദേശിച്ചതോർക്കുന്നു. മീഡിയവിക്കിയിലെ save എന്ന പ്രവൃത്തിയെ എപ്പോഴും പ്രതിനിധീകരിക്കാൻ നൽകുക എന്നതിനും കഴിയില്ല എന്നതാണു സത്യം :( --പ്രവീൺ:സം‌വാദം 08:13, 14 ജൂലൈ 2011 (UTC)[മറുപടി]

സമർപ്പിക്കുക--സുഹൈറലി 08:18, 14 ജൂലൈ 2011 (UTC)[മറുപടി]

പ്രാബല്യത്തിലാക്കുക എന്നായാലോ.--Tgsurendran 08:38, 14 ജൂലൈ 2011 (UTC)


ലേഖനങ്ങൾ സേവ് ചെയ്യുന്നിടത്ത് പ്രസിദ്ധീകരിക്കുക എന്നത് കുഴപ്പമില്ലാത്ത വാക്കായി തൊന്നുന്നു. അത് മിക്കവാറും എല്ലായിടത്തും ചേരുകയും ചെയ്യും. അല്ലെങ്കിൽ പരിഗണിക്കാവുന്ന ചില വാക്കുകൾ പുതുക്കുക/കൂട്ടി ചേർക്കുക എന്നതൊക്കെയാണു്. പ്രോഫൈലും മറ്റും സേവ് ചെയ്യുന്നിടത്ത് അത് കാത്ത് സുക്ഷിക്കുക എന്നോ മറ്റോ ആയാലോ?

എന്തായാലും സന്ദർഭം അനുസരിച്ച് ഓരോയിടത്തും തക്കതായ പരിഭാഷ ആലോചിക്കുന്നതാവും നല്ലത്.--ഷിജു അലക്സ് 08:40, 14 ജൂലൈ 2011 (UTC)[മറുപടി]

പുതുക്കുകയും കൂട്ടിച്ചേർക്കുകയും പറ്റില്ലെന്നു വിചാരിക്കുന്നു. ഇപ്പോഴെഴുതിയതിനു പുറമേ മറ്റെന്തോ കൂട്ടിച്ചേർക്കാനോ പുതുക്കാനോ ഉണ്ട് എന്ന ധ്വനി. --Vssun (സുനിൽ) 08:51, 14 ജൂലൈ 2011 (UTC)[മറുപടി]
Submit എന്നതിനു സമർപ്പിക്കുക എന്നുപയോഗിക്കുന്നുണ്ട്. മീഡിയവിക്കിയിൽ സേവ് ചെയ്ത നാൾപ്പതിപ്പുകൾ സംശോധനം ചെയ്യാനും അനുയോജ്യമല്ലെങ്കിൽ ഒതുക്കാനും (suppress) അനുയോജ്യമെങ്കിൽ പ്രസിദ്ധീകരിക്കാനുമുള്ള (publish) സൗകര്യം കൂട്ടിച്ചേർക്കാവുന്നതാണ് (ഫ്ലാഗ്ഡ് റിവിഷൻസ്). വിക്കിമീഡിയ മലയാളം വിക്കികളിൽ തത്കാലം ഉപയോഗിക്കുന്നില്ലെങ്കിലും ആ രീതിയിൽ തന്നെയാണ് പരിഭാഷപ്പെടുത്തി പോയിരിക്കുന്നത്. മീഡിയവിക്കി നിരവധി വാക്കുകൾ ആവർത്തിച്ചുപയോഗിക്കുന്നുണ്ട്. അവ പലയിടങ്ങളിൽ പല തരത്തിലുള്ള വാക്കുകൾ കൊണ്ട് മാറ്റുന്നത് അനാവശ്യ ആശയക്കുഴപ്പം ഉണ്ടാക്കാനേ സഹായിക്കൂ എന്നെന്റെ അഭിപ്രായം. ഏകദേശം ഒരേ സ്വഭാവമുള്ള പ്രവൃത്തിയെ കുറിക്കാൻ മീഡിയവിക്കിയുടെ ഇംഗ്ലീഷിൽ തന്നെയും ഒരു വാക്കു തന്നെയാണു ഉപയോഗിക്കുന്നത്. മലയാളത്തിലും അതേ രീതി തന്നെയാണ് കൈക്കൊണ്ടിട്ടുള്ളത്. അത് മാറ്റിമറിക്കാതിരിക്കുകയാണു ഉപയോക്താക്കൾക്ക് അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിക്കാതിരിക്കുവാൻ നല്ലതെന്ന് എന്റെ അഭിപ്രായം.--പ്രവീൺ:സം‌വാദം 09:52, 14 ജൂലൈ 2011 (UTC)[മറുപടി]
സേവ് ചെയ്യുക എന്നത് മാറ്റം പാടില്ലാത്ത ഒന്നാണെന്ന് അഭിപ്രായമുണ്ടെന്ന് മുകളിലെഴുതിയിരിക്കുന്നത് വായിക്കരുത്. മീഡിയവിക്കി സന്ദേശ പരിഭാഷ നമ്മൾ വിക്കിപീഡിയയിൽ തുടങ്ങിയ കാലം തൊട്ടുള്ള ugly workaround ആണ് സേവ് ചെയ്യുക :) --പ്രവീൺ:സം‌വാദം 10:17, 14 ജൂലൈ 2011 (UTC)[മറുപടി]
ഈ വാക്കിനെക്കുറിച്ച് (അതോ പ്രിവ്യൂവിനാണോ?) മുമ്പും ചർച്ച വന്നിരുന്നു എന്ന് ഒരോർമ്മ.
'സംരക്ഷിക്കുക' protect എന്നതിന് ഉഒഅയോഗിക്കുന്നതുകൊണ്ട് പറ്റില്ല. സൂക്ഷിക്കുക ആവാം. സൂക്ഷിക്കുക എന്നതിന് പെട്ടെന്ന് തോന്നുന്ന അർത്ഥം വേറെയാണെങ്കിലും സന്ദർഭത്തിൽ ആശയക്കുഴപ്പമുണ്ടാകാൻ ഒട്ടും വഴികാണുന്നില്ല. സൂക്ഷിച്ചുവെക്കേണ്ട ആവശ്യമില്ല. കരുതിവെപ്പ് യോജിപ്പില്ല. കുറച്ചുകൂടീ അർത്ഥം ചുരുങ്ങും അവിടെ.--തച്ചന്റെ മകൻ 17:15, 15 ജൂലൈ 2011 (UTC)[മറുപടി]

സംരക്ഷിക്കുക, പ്രസിദ്ധീകരിക്കുക എന്നീ രണ്ട് വാക്കുകളുടേയും യോജിച്ച അർത്ഥമാണ് സേവ് ചെയ്യുക എന്നതിലൂടെ ലഭിക്കുന്നത്. മേൽ നിർദ്ദേശങ്ങളിൽ ഒന്നും തന്നെ രണ്ടർത്ഥങ്ങളും വരുന്ന പദമില്ല. സേവ് ചെയ്യുക എന്ന പ്രയോഗം കൊച്ചുകുട്ടികൾക്കുപോലും പരിചിതമാണെന്നതിനാലും ബഞ്ച് പോലെയുള്ള അന്യഭാഷാപദങ്ങൾപോലെ മലയാളീകരിക്കപ്പെടേണ്ട പദമാണെന്നതിനാലും അതുതന്നെ തുടരുകയല്ലേ നല്ലത്. ഇത്തരം അന്യഭാഷാപദങ്ങളെ കടംകൊള്ളുന്നതിലൂടെ മലയാളത്തിലെ പദസമ്പത്തു വർധിക്കുകയാണ് ചെയ്യുക.--Tgsurendran 08:37, 18 ജൂലൈ 2011 (UTC)

സേവ് ചെയ്യുക എന്നതിൽ സമവായമാകുകയാണെങ്കിൽ സേവ് എന്ന് മാത്രമാക്കുന്ന കാര്യവും പരിഗണിക്കാം--Vssun (സുനിൽ) 17:29, 18 ജൂലൈ 2011 (UTC)[മറുപടി]
സേവ് മാത്രമായി ഉപയോഗിക്കുമ്പോൾ പൂർണമായും ഒരു ഇംഗ്ലീഷ് വാക്കിൻറെ പ്രതീതിയാണുണ്ടാവുക. എന്നാൽ സേവ് ചെയ്യുക എന്നതിൽ ചെറിയ തോതിൽ മലയാളീകരണം സംഭവിക്കുന്നതായും കാണാം. മലയാളഭാഷയിലെ നല്ലൊരു പങ്ക് വാക്കുകളും സംസ്കൃതത്തിൽ നിന്നും കടംകൊണ്ടവയാണ്. എന്തുകൊണ്ട് ഇംഗ്ലീഷിൽ നിന്ന് അതായിക്കൂടാ എന്നാണ് നാം ചിന്തിക്കേണ്ടത്. ശാസ്ത്രസംബന്ധിയായ പദങ്ങളുടെ കുറവ് മലയാള ഭാഷയുടെ വളർച്ചയെ വലിയതോതിൽ ബാധിക്കുന്നുണ്ട്. പ്രചാരത്തിലുള്ള പല ഇഗ്ലീഷ് പദങ്ങളെയും നമുക്ക് ഇവിടെ കടംകൊള്ളാവുന്നതേയുള്ളൂ. ഇതാകട്ടെ മലയാള ഭാഷയുടെ വളർച്ചയ്ക്ക് ഗുണകരമാകുമെന്നതിൽ സംശയമേതുമില്ല. പുരോഗമനപരമായ പല നീക്കങ്ങളും മലയാളത്തിലുണ്ടാകുന്നുണ്ട്. ഉദാഹരണത്തിന് ഊഷ്മാവ്, വിസ്തീർണം എന്നിവയ്ക്ക് പകരമായി യഥാക്രമം താപനില , പരപ്പളവ് തുടങ്ങിയ പ്രയോഗങ്ങളിലൂടെ വരണ്ട സംസ്കൃത പദങ്ങളിൽ നിന്നുള്ള മോചനമാണ് കൈവരുന്നത്. ഞാനിവിടെ ഉദ്ദേശിക്കുന്നത് തത്തുല്യമായ മലയാളപദങ്ങൾ ഇല്ലാത്ത അവസരങ്ങളിൽ ഇംഗ്ലീഷ് പദങ്ങൾ മലയാളത്തിലേക്ക് കടംകൊള്ളുന്ന തരത്തിലുള്ള നിലപാട് മലയാളം വിക്കിപീഡിയയുടെ ഭാഗമായി സ്വീകരിക്കണമെന്നാണ്. --Tgsurendran 08:46, 19 ജൂലൈ 2011 (UTC)

അത് അങ്ങനെ തന്നെ ആണല്ലോ. കൃത്രിമ പദങ്ങളുടെ അടിച്ചേൽപ്പിക്കൽ പൊതുവെ മലയാളം വിക്കിപീഡിയയിൽ ഇല്ല. അത് കൊണ്ട് തന്നെയാണല്ലോ പല വാക്കുകളും ഇംഗ്ലീഷിൽ നിന്ന് അതെ പോലെ ട്രാൻസ്‌ലിറ്റരേറ്റ് ചെയ്ത് ചെർക്കുന്നത്. പറ്റുന്ന ഇടത്തൊക്കെ മലയാളപദം ഉപയൊഗിക്കണം എന്നത് നമ്മുടെ ആഗ്രഹം ആണെങ്കിലും എല്ലായിടത്തും അത് പറ്റണം എന്നില്ല.

സേവ് ചെയ്യുക എന്നതിന്റെ കാര്യം എടുത്ത് പറയാൻ കാര്യം, പല പഠനശിബിരങ്ങളിലും പുതുതായി വരുന്നവർ ഈ ചൊദ്യം ചൊദിച്ചിട്ടുണ്ട് എന്നതിനാലാനു്. ബാക്കി മിക്കവാറും ഒക്കെ ഇടങ്ങളിൽ നിങ്ങൾ നല്ല മലയാളം വാക്കുകൾ ഉപയോഗിക്കുന്നു. ഇവിടെ മാത്രം എന്തെ ഇംഗ്ഗ്ലീഷ് എന്ന് പുതുതായി വരുന്ന പലരും ചൊദിച്ചിട്ടുണ്ട്. ആ കുറവ് പരിഹരിക്കാനുള്ള ശ്രമമായാനു് ഈ സംവാദം തുടങ്ങിയത്. പക്ഷെ നമുക്ക് അങ്ങനെ ഒന്ന് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ നിലവിലുള്ള സ്ഥിതി തുടരുന്നതാവും നല്ലത്. --ഷിജു അലക്സ് 09:50, 19 ജൂലൈ 2011 (UTC)[മറുപടി]

ഗ്രന്ഥശാല വിപുലമാക്കണം.....

ഇപ്പോൾ വിക്കി ഗ്രന്ഥശാല അത്ര വിപുലമല്ല,. ആധുനീക വായനക്കാർക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള കഥകൾ, കവിതകൾ, ഉപന്യാസങ്ങൾ എന്നിവയൊന്നും ഇതിലില്ല. പഴയ കാല രചനകൾ മോശമല്ല, പക്ഷെ ആധുനിക സാഹിത്യകാരുടെ രചനകളും ചേർക്കണം. കൂടാതെ വിക്കി അംഗത്ത്വം ഉള്ള ഉപഭോക്താക്കളിലും നല്ല സാഹിത്യ അഭിരുചി ഉള്ളവർ ഉണ്ടാകും അവരേയും പ്രോത്സാഹിപ്പിക്കുവാൻ രചനകൾ പ്രസിദ്ദീകരിക്കുന്ന ഒരു താൾ നിർമിക്കുക! ഇത് എന്റെ ഒരു ചെറിയ നിർദേശമാണ് ...... നല്ലതെങ്കിൽ സ്വീകരിക്കുക, അല്ലെങ്കിൽ വിട്ടു കളയുക എന്ന് സ്നേഹപൂർവം നിങ്ങളുടെ കൂട്ടുകാരൻ അഭി --Abhiabhi.abhilash7 12:38, 28 ഓഗസ്റ്റ് 2011 (UTC)[മറുപടി]

  1. ഗ്രന്ഥശാലയെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ s:വിക്കിഗ്രന്ഥശാല:വിക്കി_പഞ്ചായത്ത്_(നിർദ്ദേശങ്ങൾ) എന്ന താളിൽ നടത്തുന്നതായിരിക്കും കൂടുതൽ നല്ലത്.
  2. കാലപ്പഴക്കം കൊണ്ട് പകർപ്പവകാശം തീർന്നതും, പകർപ്പവകാശം ഒഴിവാക്കിയോ സ്വതന്ത്രാനുമതിയിലോ പ്രസിദ്ധീകരിച്ചതുമായ കൃതികൾ ശേഖരിക്കാനുള്ള ഇടമാണ് ഗ്രന്ഥശാല എന്ന കാര്യം മനസിലാക്കുക. അത്തരത്തിലുള്ള ഏതു കൃതിയും ആർക്കും ഗ്രന്ഥശാലയിൽ ചേർക്കാവുന്നതാണ്. --Vssun (സുനിൽ) 08:23, 12 ഒക്ടോബർ 2011 (UTC)[മറുപടി]

ലേഖനങ്ങളെക്കുറിച്ചുള്ള അഭിപ്രായം

നിജിലിന്റെ ചോദ്യം കാണുക

ലേഖനങ്ങളെക്കുറിച്ചുള്ള അഭിപ്രായം വായനക്കാരിൽ നിന്നും ആരായാൻ Article Feedback എന്നൊരു ചേർപ്പ് മീഡിയാവിക്കിയിലുണ്ട്. ഇംഗ്ലീഷ് വിക്കിയിലെ തിരഞ്ഞെടുത്ത താളുകളിൽ ഈ സംവിധാനം ചേർത്തിട്ടുണ്ടെന്ന് ഇവിടെനിന്നും അറിയാൻ കഴിഞ്ഞു. ഇത് നമ്മുടെ വിക്കിയിൽ ചേർക്കണോ? അഭിപ്രായങ്ങൾ ആരായുന്നു.--Vssun (സുനിൽ) 02:30, 21 സെപ്റ്റംബർ 2011 (UTC)[മറുപടി]

തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്ന ഭൂരിഭാഗം വിക്കി ലേഖനങ്ങളിൽ ഇതെത്ര കണ്ട് പ്രയോജനപ്രദമാണ് എന്ന കാര്യത്തിൽ സംശയമുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങളിൽ ഫലപ്രദമാകും എന്ന് കരുതുന്നു. --ജുനൈദ് | Junaid (സം‌വാദം) 03:21, 21 സെപ്റ്റംബർ 2011 (UTC)[മറുപടി]
തിരഞ്ഞെടുത്ത ലേഖനങ്ങളിൽ ഇത് ചേർക്കുന്നതിനോട് അനുകൂലിക്കുന്നു. മറ്റുള്ള ലേഖനങ്ങളിൽ ഈ അവസ്ഥയിൽ നല്ലതാണെന്ന് അഭിപ്രായമില്ല. --RameshngTalk to me 03:38, 21 സെപ്റ്റംബർ 2011 (UTC)[മറുപടി]
മലയാളം വിക്കി പോലുള്ള ചെറിയ വിക്കികളിൽ ഇതാവശ്യമില്ലെന്നാണ് എന്റെ അഭിപ്രായം. --അനൂപ് | Anoop 05:16, 21 സെപ്റ്റംബർ 2011 (UTC)[മറുപടി]
തിരഞ്ഞെടുത്ത ലേഖനങ്ങളിൽ(മാത്രം) ചേർക്കുന്നതിനോട് അനുകൂലം--കിരൺ ഗോപി 06:09, 21 സെപ്റ്റംബർ 2011 (UTC)[മറുപടി]
എല്ലാ ലേഖനങ്ങൾക്കും ഈ സംവിധാനം നൽകേണ്ടതാണു്. ലേഖനങ്ങളുടെ നിലവാരമുയർത്താനും, വിക്കിയിലെ പങ്കാളിത്തമുയർത്താനും ഇതു് ഏറെ സഹായകരമായിരിക്കും. --Anilankv 06:19, 21 സെപ്റ്റംബർ 2011 (UTC)[മറുപടി]
ഈ സംവിധാനം കൊണ്ടുവന്നാൽ എങ്ങനെയാണ് വിക്കിയിലെ പങ്കാളിത്തം ഉയരുന്നത് എന്നൊന്നു വിശദമാക്കാമോ? --അനൂപ് | Anoop 06:31, 21 സെപ്റ്റംബർ 2011 (UTC)[മറുപടി]

തിരഞ്ഞെടുക്കപ്പെടുന്ന ലേഖനങ്ങളിൽ മാത്രം പോര, അത്യാവശ്യം വിവരണമുള്ള ലേഖനങ്ങളിലും ഈ ചേർപ്പ് വേണം. എന്നാൽ ഇത്തരം ലേഖനങ്ങളെ ഈ ചേർപ്പിൽ നിന്നും "അരിച്ചെടുക്കാനുള്ള അരിപ്പ" ഉണ്ടോ? ഉണ്ടെങ്കിൽ അനുകൂലം. ഇല്ലെങ്കിൽ മലയാളം വിക്കി വളരുന്നതുവരെ കാത്തിരിക്കണമെന്നാണ് എന്റെ അഭിപ്രായം. --വൈശാഖ്‌ കല്ലൂർ 07:23, 21 സെപ്റ്റംബർ 2011 (UTC)[മറുപടി]

അഭിപ്രായം രേഖപ്പെടുത്തുന്നത് നിലവാരമുള്ള ലേഖനങ്ങളുടെ സൃഷ്ടികർത്താക്കൾക്ക് പ്രോത്സാഹനകരവും മറ്റുള്ളവർക്ക് ലേഖനം കൂടുതൽ മെച്ചപ്പെടുത്താനും പ്രയോജനകരമാണ് . അതിനാൽ സാമാന്യ വിവരണങ്ങളുള്ള ലേഖനങ്ങളിലടക്കം ഇതുൾപ്പെടുത്തുന്നതാണ് അഭികാമ്യമെന്ന് കരുതുന്നു— ഈ തിരുത്തൽ നടത്തിയത് Tgsurendran (സംവാദംസംഭാവനകൾ)
ഈ സംവിധാനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ വായിക്കാം. ഇംഗ്ലീഷ് വിക്കിയിലെ ഡാഷ്ബോഡും കാണുക. --Vssun (സുനിൽ) 15:29, 22 സെപ്റ്റംബർ 2011 (UTC)[മറുപടി]

ലേഖനത്തെ പറ്റിയുള്ള വായനക്കാരുടെ അഭിപ്രായമറിയുന്നത് ദോഷമൊന്നും ഉണ്ടാക്കില്ലെന്നാണ് എന്റെ പക്ഷം.ഇതേപറ്റിയുള്ള തീരുമാനം എന്താണ് വോട്ടെടുപ്പോ അതോ കൂടുതൽ ചർച്ചയോ?--നിജിൽ 18:30, 1 ഒക്ടോബർ 2011 (UTC)[മറുപടി]

ഭൂരിഭാഗം പേരും ഈ സംവിധാനം ചേർക്കുന്നതിനെ അനുകൂലിക്കുന്നു. എന്നാൽ ഏതൊക്കെ ലേഖനങ്ങളിൽ ചേർക്കണം എന്ന കാര്യത്തിൽ സമവായമായിട്ടില്ല. ഈ ടൂളിനെ ഉൾപ്പെടുത്താൻ ബഗ് ഫയൽ ചെയ്യാം എന്നു വിചാരിക്കുന്നു. --Vssun (സുനിൽ) 09:08, 4 ഒക്ടോബർ 2011 (UTC)[മറുപടി]

ബഗ് കാണുക. --Vssun (സുനിൽ) 08:32, 12 ഒക്ടോബർ 2011 (UTC)[മറുപടി]

ലേഖനങ്ങളുടെ വലിപ്പം നോക്കി അത്യാവശ്യം വിവരമുള്ള ലേഖനങ്ങളെ ഫിൽറ്റർ ചെയ്തെടുക്കാൻ സാധിക്കല്ലേ. ഉദാ: > 25,000 bytes.--Jairodz സം‌വാദം 08:49, 12 ഒക്ടോബർ 2011 (UTC)[മറുപടി]
തിരഞ്ഞെടുത്ത ലേഖനങ്ങൾക്കു പുറമേ ഇംഗ്ലീഷ് വിക്കിയിലെ പോലെ good articles എന്നൊരു വിഭാഗമുണ്ടാക്കി തിരഞ്ഞെടുത്ത ലേഖനങ്ങൾ എന്ന നിലവാരത്തിലെത്താത്ത എന്നാൽ അത്യാവശ്യം ഉള്ളടക്കം ഉള്ള ലേഖനങ്ങൾ ഉൾപ്പെടുത്തിക്കൂടെ?അങനെയായാൽ Article Feedback good articlesനും തിരഞ്ഞെടുത്ത ലേഖനങ്ങൾക്കും ബാധകമാക്കുകയും ചെയ്യാം--നിജിൽ 12:56, 12 ഒക്ടോബർ 2011 (UTC)[മറുപടി]

വർഗ്ഗം:അഭിപ്രായം രേഖപ്പെടുത്താവുന്ന ലേഖനങ്ങൾ എന്ന ഒരു മറഞ്ഞിരിക്കുന്ന വർഗ്ഗം സൃഷ്ടിച്ചിട്ടുണ്ട്. തിര. ലേഖനങ്ങളെ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഗ്ഗത്തിലുൾപ്പെടുന്ന ലേഖനങ്ങൾക്ക് ഫീഡ്ബാക്ക് സംവിധാനം ഉൾപ്പെടുത്താം എന്നാണ് കരുതുന്നത്. --Vssun (സുനിൽ) 17:28, 12 ഒക്ടോബർ 2011 (UTC)[മറുപടി]

ഇതിന്റെ തീരുമാനമൊന്നും ആയില്ലേ--നിജിൽ പറയൂ 16:59, 4 നവംബർ 2011 (UTC)[മറുപടി]

വികി മലയാളം പുസ്തകമാക്കൽ

എല്ലാവര്ക്കും ഉപയോഗിക്കാവുന്ന തരത്തിൽ വികി മലയാളം ദ്വൈമാസിക പ്രിൻറ് ചെയ്തു റിലീസ് ചെയ്യാൻ നിർദേശിക്കുന്നു . അത് കൺടെൻറ് റോയൽറ്റി ഇല്ലാതെ പ്രിൻറിംഗ് ചാർജ് പരസ്യം വഴി ഈടാക്കി കഴിയുമെങ്കിൽ കേരളത്തിലെ എല്ലാ സ്കൂൾ വിദ്യാർത്തികൾക്കും സൌജന്യമായി വിതരണം ചെയ്യണം .— ഈ തിരുത്തൽ നടത്തിയത് Solidbee (സംവാദംസംഭാവനകൾ)

നിർദ്ദേശം മനസ്സിലാക്കിയിടത്തോളം ഞാൻ യോജിക്കുന്നില്ല. വിക്കി മറ്റ് സ്വകാര്യ സംരംഭങ്ങളുടെ പരസ്യം ചുമേക്കേണ്ടതുണ്ടോ? മാത്രമല്ല, ഇന്റെർനെറ്റും, കമ്പ്യൂട്ടറും സുലഭമായ "ഇ-പേപ്പർ ജെനറേഷനിൽ" കടലാസ് ഉപഭോഗം എന്തിന് പ്രോത്സാഹിപ്പിക്കണം? --വൈശാഖ്‌ കല്ലൂർ 11:27, 21 സെപ്റ്റംബർ 2011 (UTC)[മറുപടി]

ഇ മാഗസിൻ രിഗണിക്കാമല്ലോ. മലയാളം കമ്പ്യൂട്ടിങ്ങിൻറെയും സ്വതന്ത്രസോഫ്റ്റ്വെയറുകളുടെയുമടക്കം പ്രോത്സാഹനം സാധ്യമാകുന്നതരത്തിലായാൽ നന്നായിരിക്കും.--Tgsurendran 08:07, 22 സെപ്റ്റംബർ 2011 (UTC)

ഇന്ത്യൻ വിക്കികളുടെ പുതിയ വാർത്തകളും വിശേഷങ്ങളുമായുള്ള സ്യൂസ് ലെറ്റർ വിക്കിപീഡിയ:വിക്കിമീഡിയ_ഇന്ത്യ_ന്യൂസ്‌ലെറ്റർ പ്രസിദ്ധീകരിച്ച് വരുന്നുണ്ട്. കൂടാതെ തിരെഞ്ഞെടുത്ത ലേഖങ്ങളുടെ വിക്കിയുടെ ഓഫ്ലൈൻ സിഡിയും (വിക്കിപീഡിയ:പതിപ്പ്_1.0) നമ്മൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രിന്റ് ചെയ്യലും പരസ്യം പിടിക്കലും എല്ലാം ഓൺലൈനിൽ സമൂഹമായ വിക്കിപീഡീയക്ക് അപ്രായോഗികമായ കാര്യമാണെന്നാണ് എന്റെ അഭിപ്രായം. താല്പര്യമുള്ള ആർക്ക് വേണമെങ്കിലും അത് ചെയ്യാവുന്നതാണ്. വിക്കിയിലെ കണ്ടന്റും ചിത്രങ്ങളും ഉപയോഗിക്കുമ്പോൽ വിക്കിപീഡിയക്ക് ആര്ടിബ്യൂഷൻ കൊടുക്കലും സാമ്പത്തികകാര്യങ്ങൾക്ക് വിക്കി ലോഗോ ഉപയോഗിക്കാൻ ഫൗണ്ടേഷന്റെ അനുമതിയും മാത്രം മതിയാകും. --മനോജ്‌ .കെ 14:29, 22 സെപ്റ്റംബർ 2011 (UTC)[മറുപടി]

പല വൈബ് സൈറ്റുകളും ചെയ്യുന്നതുപോലെ വരിക്കാരാകുന്നവർക്ക് ദിവസവും/ ആഴ്ചയിൽ/ മാസത്തിൽ വിക്കിയിലെ കൂട്ടിച്ചേർക്കലുകൾ (തെരഞ്ഞെടുത്ത/ശ്രദ്ധേയമായ ലേഖനങ്ങൾ )ഉൾപ്പെടുത്തി ഒരു ഇ-മെയിൽ അപ്ഡേറ്റ് സംവിധാനം അയയ്കുന്നതിനെ കുറിച്ച് ആലോചിക്കാമോ...? വിക്കിയിൽ തിരുത്തുക എന്ന ഉദ്ദേശത്തിലല്ലാതെ, വിവരങ്ങൾ തിരയാനും നിരീക്ഷിക്കാനും നിരവധി പേർ ഇവിടെ വരുന്നുണ്ടല്ലോ... അവരുടെ മെയിൽ ബോക്സിലേക്ക് നമ്മുടെ പുതിയ വിഭവങ്ങൾ എത്തിക്കുക സന്തോഷകരവും പ്രയോജനകരവുമായിരിക്കും. ബ്രിട്ടാണിക്ക അത്തരം ഒരു സംവിധാനം ചെയ്യാറുണ്ടെന്നു തോന്നുന്നു. Adv.tksujith 19:00, 1 ഒക്ടോബർ 2011 (UTC)[മറുപടി]

ആഴ്ചയിലോ മാസത്തിലോ ഒരിക്കൽ ഫലകം:പുതിയ_ലേഖനങ്ങളിൽ_നിന്ന് എന്ന താളിലെ ലേഖനങ്ങളിടെ പട്ടിക ഒരു മെയിൽ ആയി വിക്കിലിസ്റ്റിലേക്ക് അയക്കുന്നത് നല്ല നിർദ്ദേശമാണ്. ഇത് കൃത്യമായി ചെയ്യാൻ വൊളന്റിയേസ് വേണം.രണ്ടാമത് പറഞ്ഞ വിവരങ്ങൾ തിരയാൻ വരുന്നവരുടെ മെയിൽ ഐഡി എങ്ങനെ കളക്റ്റ് ചെയ്യും എന്ന് മനസ്സിലായില്ല. മെയിലിങ് ലിസ്റ്റിൽ അംഗത്വമെടുത്തള്ളവർക്ക് മാത്രമേ നിലവിൽ സംവിധാനം കാണൂ. പുതിയ ലിസ്റ്റ് ഇതിനായി ഉണ്ടാക്കുന്നത് പാഴ്ജോലിയാണെന്നാണ് എനിക്ക് തോന്നുന്നത്. പ്രത്യേകിച്ചും പുതിയ ലേഖനങ്ങളുടെ പട്ടിക നമ്മുടെ പ്രധാനതാളിൽ കാണിക്കുന്നു എന്നിരിക്കെ. --മനോജ്‌ .കെ 19:26, 1 ഒക്ടോബർ 2011 (UTC)[മറുപടി]

wikinews

wikinews മലയാളത്തിലും കൊണ്ടൂ വരാൻ പറ്റില്ലേ? നിജിൽ 11:54, 21 സെപ്റ്റംബർ 2011 (UTC)[മറുപടി]

വിക്കിന്യൂസിൽ താല്പര്യമുള്ള പതിനഞ്ച് സജീവ ഉപയോക്താക്കളുണ്ടങ്കിൽ(കുറഞ്ഞത്) ആലോചിക്കാവുന്നതേയുള്ളു. --കിരൺ ഗോപി 12:59, 21 സെപ്റ്റംബർ 2011 (UTC)[മറുപടി]

വിക്കിന്യൂസ് തുടങ്ങുന്നത് വളരെ പ്രയോജനകരമാണ്. സജീവമായി പങ്കടുക്കാം--Tgsurendran 08:03, 22 സെപ്റ്റംബർ 2011 (UTC)

See http://meta.wikimedia.org/wiki/Requests_for_new_languages/Wikinews_Malayalam also --അനൂപ് | Anoop 08:07, 22 സെപ്റ്റംബർ 2011 (UTC)[മറുപടി]

Request വായിച്ചു.ഇതിന്മേലെന്തു തീരുമാനമാണുണ്ടായത്(അനൂപിനോട്).താത്പര്യം എങനെയാണറിയിക്കുന്നത്(കിരൺ ഗോപിയോട്)--നിജിൽ 18:44, 1 ഒക്ടോബർ 2011 (UTC)[മറുപടി]

http://meta.wikimedia.org/wiki/Requests_for_new_languages/Wikinews_Malayalam#Arguments_in_favour എന്ന വിഭാഗത്തിൽ, എന്തുകൊണ്ട് മലയാളം വിക്കിന്യൂസ് വേണം എന്നതിനെക്കുറിച്ചുള്ള അഭിപ്രായം എഴുതൂ.. ഒപ്പുവക്കൂ. --Vssun (സുനിൽ) 04:03, 2 ഒക്ടോബർ 2011 (UTC)[മറുപടി]

സജീവ ഉപയോക്താക്കൾ ഉണ്ടെങ്കിൽ മാത്രം ഈ മേഖലയെക്കുറിച്ച് ചിന്തിക്കുന്നതാണ് നല്ലത്. തുടങ്ങി പാതി വഴിയിൽ പുതുക്കലില്ലാതെ അവശേഷിക്കുന്നതിലും നല്ലത് ഇല്ലാതിരിക്കുന്നതാണ്.--റോജി പാലാ 02:46, 12 ഒക്ടോബർ 2011 (UTC)[മറുപടി]

പ്രധാനതാൾ ഡിസൈൻ

ചില മാതൃകകൾ

നിർദ്ദേശങ്ങൾ

--നിജിൽ പറയൂ 17:07, 4 നവംബർ 2011 (UTC)[മറുപടി]

നിജിലിന്റെ മാതൃക കൊള്ളാം. പക്ഷേ ചില മാറ്റങ്ങൾ വേണം.--ഗർവ്വാസീശാൻ (സംവാദം) 13:42, 29 ഡിസംബർ 2011 (UTC)[മറുപടി]

ജൂനിയർ അംബാസിഡർ

വിക്കിയിലേക്ക് സ്കൂൾ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി, 2012-മുതലുള്ള വിക്കിസംഗമങ്ങളിൽ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികളെ പങ്കെടുപ്പിക്കുവാൻ ഉദ്ദേശിക്കുന്നു. ഇങ്ങനെ പങ്കെടുക്കുന്ന വിദ്യാർത്ഥികളെ ജൂനിയർ അംബാസിഡർ അല്ലെങ്കിൽ തത്തുല്യമായ മറ്റൊരു മലയാളം പേരുള്ള ഉപയോക്തൃവിഭാഗത്തിൽ ചേർത്താലോ? കുട്ടികളുടെ ഇടയിൽ വിക്കിയെ പറ്റിയുള്ള ബോധവൽക്കരണവും അവരെ വിക്കിയിൽ സജീവമാക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി വിശദീകരിക്കണമെന്നില്ലന്നും കരുതുന്നു. ഇങ്ങനെ ഒരു ബഹുമതി നൽകുന്നത് വിദ്യാർത്ഥികളുടെ ഇടയിൽ വിക്കിക്ക് കൂടുതൽ പ്രചരണം നൽകുവാനും, പ്രോത്സാഹനം നൽകുവാനും കഴിയുമെന്ന് കരുതുന്നു. ഈ ഉപയോക്തൃവിഭാഗത്തിന് സ്ഥിതീകരിച്ച ഉപയോക്താവിനുള്ളതിൽ കൂടുതൽ പ്രത്യേകമായി യാതൊരു അവകാശവും നലകണ്ട കാര്യമില്ലന്നു കരുതുന്നു. അഥവാ വേണമെങ്കിൽ അതും ചർച്ച ചെയ്യാം. എല്ലാവരും അവരുടെ അഭിപ്രായം താഴെ അറിയിക്കുക.

ചർച്ചചെയ്യേണ്ട കാര്യങ്ങൾ

  1. ഈ ഉപയോക്തൃവിഭാഗത്തിന് സ്ഥിരീകരിച്ച ഉപയോക്താവിനുള്ളതിൽ കൂടുതൽ അവകാശങ്ങൾ നൽകണോ?
  2. ഈ അവകാശങ്ങൾ നൽകുന്നതും നീക്കം ചെയ്യുന്നതും ആരാണ്? മാനദണ്ഡം എന്ത്?
  3. ജൂനിയർ അംബാസിഡർ എന്ന പേരുതന്നെ മതിയോ?

പ്രത്യേക ശ്രദ്ധയ്ക്ക്: സംവാദം ചർച്ചകൾ എന്ന ശീർഷകത്തിന്റെ അടിയിൽ മാത്രം നടത്തുക. വോട്ട്ചെയ്യുമ്പോൽ വോട്ട് എന്ന ശീർഷകത്തിന്റെ അടിയിൽ നിർദ്ദേശത്തെ അനുകൂലിക്കുന്നുവെങ്കിൽ {{അനുകൂലം}}--~~~~ എന്നും എതിർക്കുന്നുവെങ്കിൽ {{പ്രതികൂലം}}--~~~~ എന്നും അല്ലെങ്കിൽ {{നിഷ്പക്ഷം}}--~~~~ എന്നും രേഖപ്പെടുത്തുക. --കിരൺ ഗോപി 06:21, 12 ജനുവരി 2012 (UTC)[മറുപടി]

ചർച്ച

നല്ല നിർദേശമാണ്. കൂടുതലായി അവകാശങ്ങളൊന്നും നൽകേണ്ടതില്ല. പിന്നെ ഇവർ ഏതെങ്കിലും തരത്തിലുള്ള വിക്കി പരിപാടികൾ നടത്തുന്നത് ഉദ്ദേശിക്കുന്നുണ്ടോ? --Sivahari (സംവാദം) 15:47, 12 ജനുവരി 2012 (UTC)[മറുപടി]

ഇതിനൊരു മലയാളം പേര് ആണെങ്കിൽ കൂടുതൽ നന്നായിരുന്നു എന്ന് എന്റെ അഭിപ്രായം. അത് പക്ഷെ ഇത് തീരുമാനിച്ച് കഴിഞ്ഞ് വേറെ ചർച്ച ചെയ്താലും മതി.--ഷിജു അലക്സ് (സംവാദം) 15:51, 12 ജനുവരി 2012 (UTC)[മറുപടി]
ഒരു സ്കൂൾകുട്ടിക്ക് തനിച്ച് എന്തുതരം പരിപാടികളാണ് നടത്തുവാൻ കഴിയുക. രണ്ടോ മൂന്നോ മാസം കൂടുമ്പോൾ വിക്കിപീഡിയയുടെ ഒരു പഠനശിബിരം പ്രസ്തുത സ്കൂളിൽ നടത്തുന്നതിന് സഹായം ചെയ്യുക എന്നതിൽ ക്കവിഞ്ഞ് കൂടുതലായി ഒന്നും തത്കാലം ചെയ്യാനുണ്ടാവില്ല. പക്ഷേ മലയാളം വിക്കി ഗ്രന്ഥശാലയ്ക്കും വിക്കി ചൊല്ലുകളല്ലും വളരേയധികം കാര്യങ്ങൾ ഒരു സ്കൂൾ കുട്ടിയ്ക്ക് ചെയ്യാനുമുണ്ട്. അങ്ങനെ നോക്കുമ്പോൾ കുറച്ചു സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കുന്ന (താത്പര്യമുള്ളവർക്ക് മാത്രം) കുഞ്ഞ് ഉപയോക്താക്കൾക്ക് ഇപ്പോൾ വിക്കിയിൽ തിരുത്തുന്നവരേക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യാനാകും. ആ കുട്ടി പ്രതിനിധാനം ചെയ്യുന്ന തലമുറയ്ക്ക് മലയാളം വിക്കിപീഡിയയിൽ ഭാവിയിൽ വളരേയധികം സംഭാവനകൾ ചെയ്യാനുമാകും. --സുഗീഷ് (സംവാദം) 19:02, 12 ജനുവരി 2012 (UTC)[മറുപടി]
വാർത്താമാദ്ധ്യമങ്ങളിലൂടെയും സ്കൂളുകൾക്കുള്ളിലും അവരുമായി ഇടപഴകുന്ന മറ്റു സമൂഹങ്ങൾക്കും പൊതുജനങ്ങൾക്കുതന്നെയും കേട്ടറിവുണ്ടാകുന്ന വിധത്തിൽ, കേരളത്തിൽ മുഴുവൻ പ്രചാരമാർജ്ജിക്കുന്ന, ഒരു പ്രീവിലേജ്‌‌ഡ് പദവി ആയി കുട്ടികൾക്കു സ്വയം തോന്നിക്കുന്ന, ഒരു സ്ഥാനമായി വേണം ജൂനിയർ വിക്കി അംബാസ്സഡർ എന്ന ആശയത്തെ കാണുവാൻ. അതിനു തക്ക വിധത്തിൽ ശ്രദ്ധിച്ചും ദീർഘകാലവീക്ഷനത്തോടെ ആസൂത്രണം ചെയ്തും വേണം ഈ പദ്ധതിയെ സമീപിക്കുവാൻ.
ഒറ്റയ്ക്കൊരു കുട്ടിയെ അല്ല, സ്കൂളിനു രണ്ടു പേർ വെച്ച് ഒരു ജോഡിയായി തെരഞ്ഞെടുക്കണം. തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കു് നമ്മെപ്പോലെയുള്ള ഉപഭോക്താക്കൾ ഓൺ-ലൈനിലൂടെത്തന്നെ കൂടുതൽ സഹായങ്ങൾ നൽകും. മറ്റു വിദ്യാർത്ഥികൾ, അദ്ധ്യാപകർ, IT സ്റ്റാഫ് തുടങ്ങിയവരുടെ സഹായത്തോടെ ഇവർ താന്താങ്ങളുടെ വിദ്യാലയങ്ങളിൽ ഓരോ വിക്കിക്ലബ്ബ് തുടങ്ങിവെക്കും. ഓരോ വിക്കിക്ലബ്ബുകളും ലഘുവായ ഓരൊ പ്രൊജക്റ്റൂകൾ ഏറ്റെടുക്കും. (ഉദാ: ലേഖനങ്ങൾ, വിക്കി ഗ്രന്ഥശാലാ ടൈപ്പിങ്ങ് - ഒരു പുസ്തകം, വിക്കിനിഘണ്ടു- ഒരക്ഷരം തുടങ്ങിയവ.) അടുത്ത വർഷമാവുമ്പോഴേക്കും മികച്ച ക്ലബ്ബുകൾക്കു് സമ്മാനം ഏർപ്പെടുത്താം. തുടർന്ന് ഇതു് സ്ഥിരമായി നടന്നുപോകുന്ന, വിപുലീകരിക്കാവുന്ന ഒരു തനതുപ്രസ്ഥാനമായി മാറും. - ഇതൊക്കെയാണു് ഈ ആശയം പ്രാവർത്തികമാക്കുന്നതിലൂടെ ഞാൻ സ്വപ്നം കാണുന്ന സാദ്ധ്യതകൾ.---ViswaPrabha (വിശ്വപ്രഭ) (സംവാദം) 20:48, 12 ജനുവരി 2012 (UTC)[മറുപടി]

ജൂനിയർ അംബാസിഡർ എന്ന പേരുതന്നെ മതിയോ?

പേരു കെട്ടാൽ കിടുങ്ങണം. വെറും തർജ്ജമയ്ക്കു പകരം അത്തരമൊരു പേരു് പകരം നൽകാമെങ്കിൽ മലയാളം പേരാകാം. അല്ലെങ്കിൽ ആശയം പെട്ടെന്നു മനസ്സിലാവുന്ന “ജൂനിയർ വിക്കി അംബാസ്സഡർ“ തന്നെ മതി. എല്ലാം മലയാളത്തിലാവുന്നതു് നല്ലതുതന്നെ. പക്ഷേ, മലയാളികൾക്ക് പഥ്യവും പരിചയവുമുള്ള വാക്കുകളെ പെട്ടെന്നുതന്നെ നിരാകരിക്കുന്നതും ശുദ്ധമലയാളത്തിലേക്കു വിവർത്തനം ചെയ്യുന്നതും ഉദ്ദേശിക്കുന്ന ഫലം നൽകിയെന്നു വരില്ല. ViswaPrabha (വിശ്വപ്രഭ) (സംവാദം) 20:48, 12 ജനുവരി 2012 (UTC)[മറുപടി]

സ്കൂൾ കുട്ടികളെ വിക്കി സംരംഭങ്ങളിൽ കൂടുതൽ ആയി പങ്കെടുപ്പിക്കാനുതകുന്ന ഈ ആശയം വളരെ നല്ലതാണ്, അങ്ങനെയൊരു പദ്ധതി അത്യാവശ്യവുമാണ്. പക്ഷേ അവരെ വെറും "ജൂണിയർ" ആയി കരുതുന്നതിനോട് യോജിപ്പില്ല. 2007 മുതൽ വിക്കിമീഡിയ ഫൗണ്ടേഷന്റെ തർജ്ജമകൾക്കു ചുക്കാൻ പിടിക്കുന്ന കേയ്സി ബ്രൗൺ 2011 വരെ ഹൈസ്കൂൾ വിദ്യാർത്ഥിയായിരുന്നു എന്നത് ഇവിടെ ശ്രദ്ധിക്കേണ്ട ഒരു വസ്തുതയാണ്. ഫൗണ്ടേഷൻ വിക്കി ഐഡി ഇവിടെ. --ജേക്കബ് (സംവാദം) 01:34, 13 ജനുവരി 2012 (UTC)[മറുപടി]

ഇവർക്കു പ്രത്യേക അവകാശങ്ങൾ നൽകണോ?

ആവാം. പക്ഷേ, ഒറ്റയടിക്കു വേണമെന്നില്ല. മികവിനനുസരിച്ച് രണ്ടോ മൂന്നോ ഘട്ടങ്ങളായി ചില അവകാശങ്ങൾ നൽകാവുന്നതാണു്. ഉദാഹരണം: മാസം 50 എഡിറ്റു വെച്ച് സ്ഥിരമായി ആറുമാസം കൊണ്ട് 300 എഡിറ്റുകൾ എങ്കിലും കഴിഞ്ഞവർക്കു് റോൾബാക്ക് പദവി. പുതുതായി പത്തു പ്രൌഢലേഖനം ചേർത്ത വിക്കിക്ലബ്ബ് പ്രതിനിധികൾക്കു് (അംബാസ്സഡർമാർക്കു്) റോന്തുചുറ്റാനുള്ള അവകാശം ഇങ്ങനെയൊക്കെ ആവാം. (ഇതു് ഉദാഹരണം മാത്രമാണു്).

വിക്കിയിൽ പരിചയം സിദ്ധിക്കുന്നതിനനുസരിച്ച് ഇപ്പോൽ പ്രത്യേക അവകാശങ്ങൾ നൽകുന്നത് പോലെ ഈ അവകാശങ്ങൾ നൽകാം കഴിയുന്നതാണ്. ആദ്യമേ എന്തെങ്കിലും അവകാശം നൽകണാമോ എന്ന് ചോദിച്ചത് സ്ഥിരീകരിച്ച ഉപയോക്താവണാങ്കിൽ ചിത്രം അപ്ലോഡ് ചെയ്യുന്നതിനും തലക്കെട്ട് മാറ്റുന്നതിനും അർദ്ധ സംരക്ഷണ താളുകൾ എഡിറ്റു ചെയ്യുന്നതിനും പ്രശ്നമുണ്ടാവില്ല.--കിരൺ ഗോപി 05:01, 13 ജനുവരി 2012 (UTC)[മറുപടി]

ഇവരെ ആരു തെരഞ്ഞെടുക്കും?/ ആര് അവകാശങ്ങൾ നൽകും

ഇതു ചെയ്യാൻ ഏറ്റവും നല്ലതു് വിക്കിസംരംഭങ്ങളിൽ സജീവമായിരിക്കുന്ന / സിസോപ്പുകൾ ആയിരിക്കുന്നവരുടെ ഒരു തെരഞ്ഞെടുക്കപ്പെട്ട അല്ലെങ്കിൽ അന്യോന്യസമ്മത (Consensual) പാനൽ ആണു്. പക്ഷേ, അതോടൊപ്പം മറ്റ് ഏജൻസികളുടെ (ഗവണ്മെന്റ് വിദ്യാഭ്യാസവകുപ്പ് / it@school തുടങ്ങിയവരുടെ) സഹകരണമുണ്ടെങ്കിൽ അവർക്കും ഈ തെരഞ്ഞെടുപ്പിൽ സഹകരിക്കാവുന്നതാണു്. കൂടുതൽ അവകാശങ്ങൾ നൽകേണ്ട മാനദണ്ഡങ്ങൾ നമുക്കു് പഞ്ചായത്തിൽ തീരുമാനിച്ചുറപ്പിക്കാം. ViswaPrabha (വിശ്വപ്രഭ) (സംവാദം) 21:00, 12 ജനുവരി 2012 (UTC)[മറുപടി]

വോട്ട്

സജീവ അംഗങ്ങളുടെ എണ്ണം

നമ്മുടെ സജീവ അംഗങ്ങളുടെ എണ്ണം വർദ്ധിക്കാൻ തുടങ്ങിയത് നമ്മൾ ഓൺലൈനിലും ഓഫ്‌ലൈനിലും മലയാളം വിക്കിയെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ ഉതകുന്ന വിവിധ പരിപാടികൾ ആവിഷക്കരിക്കാൻ തുടങ്ങിയതിനു ശേഷമാണ്. ബ്ലൊഗിലും മറ്റുമായി നടത്താൻ ആരംഭിച്ച പ്രചരണം മൂലം സജീവ അംഗങ്ങളുടെ എണ്ണം 2006 ജൂൺ -ജൂലൈ മുതൽ ആദ്യമായി രണ്ടക്കമായി. തുടർന്ന് മാതൃഭൂമിയിൽ മലയാളം വിക്കി സംരംഭങ്ങളെ കുറിച്ച് ഫീച്ചർ വന്നതിനു ശേഷം സജീവ അംഗങ്ങളുടെ എണ്ണം 50 കടന്നു. കുറേക്കാലം ആ നിലയിൽ തുടർന്ന സജീവ അംഗങ്ങളുടെ എണ്ണത്തിനു് പിന്നീട് ചെറുതായി വർദ്ധന ഉണ്ടാവാൻ തുടങ്ങിയത്, നമ്മൾ ആദ്യം ബാംഗ്ലൂരിലും പിന്നീട് കേരളത്തിലങ്ങോളം ഇങ്ങോളം പഠനശിബിരം നടത്താൻ തുടങ്ങിയതിനു ശെഷമാണ്. ഇതോടൊപ്പം നമ്മൾ തുടങ്ങിയ വിവിധ വിക്കിപദ്ധതികൾ, ഓഫ്‌ലൈൻ സിഡി പുറത്തിറക്കിയത്, വിവിധ സോഷ്യൽ ഫലപ്രദമായി ഉപയോഗിച്ചത് മുതലായവ ഒക്കെ ക്രമാനുഗതമായി നമ്മുടെ സജീവ അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിച്ചു. അങ്ങനെ ഏദദേശം 2010 ഒക്‌ടോബറോടെ സജീവ അംഗങ്ങളുടെ എണ്ണം 90 കടന്നു. പക്ഷെ അതിനു ശേഷം കഴിഞ്ഞ 1 വർഷത്തിനു മേലായി നമ്മുടെ സജീവ അംഗങ്ങളുടെ എണ്ണം വർദ്ധിക്കുന്നേ ഇല്ല. അത് ഏദദെശം സ്ഥിരമായി 90നും 100നും ഇടയിൽ തുടരുകയാണ്. വിക്കിക്ക് അകത്ത് സമൂഹം വളരെ സജീവമായി നിൽക്കുന്നത് കൊണ്ട് അത് കുറയുന്നില്ല എന്നത് വളരെ ശുഭകരമായ ഒരു കാര്യമാണ്. എങ്കിലും ഈ സ്ഥിതിയിൽ നിന്നും നമ്മൾക്ക് മുൻപ്പൊട്ട് പോയി സജീവ അംഗങ്ങളുടെ എണ്ണം ഇനിയും വർദ്ധിപ്പിക്കേണ്ടതുണ്ട്. അതിനു സഹായകമായേക്കാവുന്ന ഈ ചില ആശയങ്ങൾ ആണ് താഴെ. (മുൻപ് നമ്മൾ വിക്കിപീഡിയ സിഡി, വിക്കിപീഡിയ പതിവ് ചൊദ്യങ്ങൾ പുസ്തകം, ടൈപ്പിങ്ങ് ടൂൾ വിക്കിയിൽ കൂട്ടി ചെർത്തപ്പോൾ, ഒറ്റവരി ലെഖന നിർമ്മാർജ്ജന പദ്ധതി, മലയാളം വിക്കിമീഡിയയെ സ്നെഹിക്കുന്നു പദ്ധതി, തുടങ്ങിയ നടത്തിയപ്പോൾ നമുക്ക് അക്കാര്യങ്ങളിൽ ഇന്ത്യക്ക് അകത്തുനിന്ന് മാതൃക ഇല്ലായിരുന്നു (വിക്കിഗ്രന്ഥശാല സിഡി പോലുള്ള പദ്ധതികൾ ചെയ്തപ്പോൾ, ലൈസൻസ് സ്വതന്ത്രമാക്കാൻ ശ്രമിച്ചപ്പോൾ, ഇന്ത്യയ്ക്ക് പുറത്ത് പോലും നമുക്ക് മാതൃക ഇല്ലായിരുന്നു എന്നോർക്കുക). താഴെയുള്ള പല ആശയങ്ങളും അതെ പോലുള്ളവ ആണ്. അതിനാൽ പുറത്ത് മാതൃകയ്ക്കായി നൊക്കാതെ നമ്മുടേതായ രീതിയിൽ മലയാളത്തിനു യോജിച്ച രിതിയിൽ സംഗതികൾ ചെയ്യുന്നതാവും നല്ലത്.

1. മൊബൈൽ ആപ്പുകൾ (ആൻഡ്രോയിഡ്)

മൊബൈലിന്റെ ഉപയോഗം കൂടിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് മലയാളം വിക്കിയുടെ സാന്നിദ്ധ്യം വിവിധ മൊബൈൽ ഉപകരണങ്ങളിൽ ഉറപ്പാക്കേണ്ടതുണ്ട്. അതിനായുള്ള വിവിധ പദ്ധതികൾ ആവിഷ്ക്കരിക്കാൻ ശ്രമിക്കാം. ജ്യോതിസ്സിനും അനൂപിനും അഖിലിനും ഒക്കെ ഇക്കാര്യത്തിൽ മുൻകൈ എടുത്ത് വിവിധ പദ്ധതി ആവിഷക്കരിക്കാൻ കഴിയും എന്ന് കരുതുന്നു. സ്മാർട്ട് ഫോൺ ഇതു വരെ കാര്യമായി ഉപയോഗിച്ചില്ലാത്തതിനാൽ എനിക്ക് ഇതിലുള്ള അറിവ് പരിമിതം ആണ്. മലയാളം വിക്കിയിലെ ആൻഡ്രോയിഡ് പുലികൾ ഇക്കാര്യം ഒന്ന് കാര്യമായി നോക്കാമോ? WMF ഈയടുത്ത് വിക്കിപീഡിയ ആപ് ഇറക്കി എന്ന് കണ്ടു. പതിവ് പോലെ ഇന്ത്യൻ ഭാഷകൾക്കുള്ള സപ്പോർട്ട് അതിൽ പരിമിതം ആയിരിക്കും. ആ ആപ്‌ മലയാളത്തിനായി പുനരുപയോഗിക്കാൻ കഴിയുന്ന വിധത്തിൽ മാറ്റങ്ങൾ വരുത്താമോ എന്നും നോക്കാം.

2. വിദ്യാർത്ഥികളെ മലയാളം വിക്കിപീഡിയയിലേക്ക് ആകർഷിക്കാൻ ഒരു വിക്കിപീഡിയ വിദ്യാഭ്യാസപദ്ധതി

കേരള സർക്കാർ വിക്കിപീഡിയ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയതിനു ശേഷം ധാരാളം വിദ്ധ്യാർത്ഥികൾ മലയാളം വിക്കിപീഡിയയിൽ വരുന്നൂണ്ട്. പക്ഷെ എഡിറ്റ് തുടങ്ങുന്നവർ വളരെ കുറവാണ്. ഇല്ല എന്ന് തന്നെ പറയാം. ഇത്തരുണത്തിൽ സ്കൂൾ/പ്ലസ് ടു/കൊളേജ് വിദ്യാർത്ഥികളെ ലക്ഷ്യമാക്കി ഒരു വിക്കിപീഡിയ വിദ്യാഭ്യാസപദ്ധതി എങ്ങനെ ആവിഷക്കരിക്കാൻ പറ്റും എന്ന് നോക്കണം. ആദ്യം പരീക്ഷണ പദ്ധതി എന്ന നിലയിൽ ഏതെങ്കിലും ഒരു ജില്ലയിൽ സംഗതി ചെയ്യാം. അതിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ട് ബാക്കി സ്ഥലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാം. നിലവിൽ ഇങ്ങനെ ഒരു സംഗതി ഒരു ഇന്ത്യൻ ഭാഷയും ചെയ്തിട്ടില്ല. അതിനാൽ നമുക്ക് അവിടുന്ന് മാതൃക ഇല്ല. ഇംഗ്ലീഷിനായി അമേരിക്കയിലും പൂണെയിലും ചെയ്തത് മലയാളം പോലെ ഉള്ള ഭാഷകൾക്ക് മാതൃക ആക്കാൻ പറ്റുകയും ഇല്ല. അതിനാൽ പതിവ് പോലെ എല്ലാം നമ്മൾ തന്നെ തീരുമാനിച്ച് നടപ്പാക്കണം.

3. മലയാളത്തിനായി ഒരു ഗ്ലാം പദ്ധതി

GLAM - Gallery (ഉദാ: ആർട്ട് ഗാലറികൾ), Library (ഗ്രന്ഥശാലകൾ), Archives (പുരാവസ്തുശേഖരം സൂക്ഷിക്കുന്ന സ്ഥാപനങ്ങൾ) Museum (കാഴ്ച ബംഗ്ലാവുകൾ) ഇവയെ സൂചിപ്പിക്കുന്ന ചുരുക്കെഴുത്താണ് GLAM.

നമ്മുടെ സാംസ്കാരിക പൈതൃകങ്ങളെ വിവിധ രീതിയിൽ സൂക്ഷിക്കുക ആണല്ലോ ഈ സ്ഥാപനങ്ങൾ ചെയ്യുന്നത്. ആധുനിക കാലത്ത് ഡിജിറ്റൽ ടെക്നോളജിയുടെ ആവിർഭാവത്തോടെ സാംസ്കാരിക പൈതൃകത്തെ സൂക്ഷിക്കാനുള്ള പുത്തൻ വഴികൾ തേടിക്കൊണ്ടിരിക്കുകയാണ് ഈ സ്ഥാപനങ്ങൾ. വിക്കിസംരംഭങ്ങളും ഈ സ്ഥാപനങ്ങളും യോജിച്ചു പ്രവർത്തിക്കാനുള്ള വഴികൾ തെളിയുന്നതും ഇതു മൂലമാണ്. ഇതുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളെ ക്രോഡീകരിച്ച് ചിട്ടയോടെ ചെയ്യുന്നതിനാണ് വിക്കിമീഡിയ ഫൗണ്ടേഷൻ ഗ്ലാം വിക്കി എന്ന പേരിൽ ഒരു സംരംഭം തന്നെ തുടങ്ങിയിരിക്കുന്നത്.

ഇതിൽ നിന്നൊക്കെ ചില പാഠങ്ങൾ ഉൾക്കോണ്ട് മലയാളത്തിനായി ഒരു ഗ്ലാം പദ്ധതി നമ്മൾ ആവിഷക്കരിക്കണം. പതിവ് പോലെ ഇതിലും നമുക്ക് ഇന്ത്യയിൽ മാതൃക ഇല്ല. ഇത് നിലവിൽ ഇന്ത്യയിൽ ആരും ചെയ്തിട്ടില്ല. അതിനാൽ എല്ലാം നമ്മൾ തന്നെ പ്ളാൻ ചെയ്ത് ചെയ്യണം.

4: സർക്കാർ സൈറ്റുകളുടെ ലൈസൻസ് സ്വതന്ത്രമാക്കൽ

ഇതിനായി നമ്മൾ ഇതിനകം നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ഇതു വരെ വലിയ വിജയം കണ്ടില്ല. പക്ഷെ ആശാവഹമായ സംഗതി കേരളത്തിലെ ചില രാഷ്ട്രീയ കക്ഷികളും (ഉദാ: ഇടതുപക്ഷം), ചില സാമൂഹിക സംഘടകളും (ഉദാ: കേരളശാസ്ത്ര സാഹിത്യ പരിഷത്ത്) അവരവരുടെ വെബ്ബ്‌സൈറ്റുകലുടെ ഉള്ളടക്കം സ്വതന്ത്ര ലൈസൻസിലെക്ക് മാറ്റിയതാണ്. പക്ഷെ ഇടതുപക്ഷത്തിലുള്ള അതത് കക്ഷികളോ വലത് പക്ഷത്തുള്ള കക്ഷികളൊ ഒന്നും ഇക്കാര്യത്തിൽ ആസാവഹമായ സംഗതികൾ അവരവരുടെ സൈറ്റുകളിൽ ചെയ്യുന്നില്ല എന്നത് ആശങ്കാജനകവും ആണ്. അതിനാൽ ഇക്കാര്യത്തിൽ മലയാളം വിക്കിസമൂഹത്തെ സ്നെഹിക്കുന്നവർ അകത്തും പുറത്തും ആയി നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ കുറച്ച് കൂടി വ്യാപിപ്പിച്ച് വിവിധ സംഗതികൾ നേടിയെടുത്ത് അത് മലയാളം വിക്കിസംരംഭങ്ങൾക്കും സ്വതന്ത്ര വിജ്ഞാനത്തെ പ്രൊത്സാഹിപ്പിക്കുന്ന ഇതര സംരംഭങ്ങൾക്കും ഗുണകരമായി മാറ്റാൻ ശ്രമിക്കണം.

5. വിക്കിപഠനശിബിരങ്ങൾ

ഇതിനകം ഓഫ്‌ലൈനായി ഇന്ത്യയിൽ എറ്റവും അധികം വിക്കിപ്രചരണ പരിപാടികൾ ചെയ്തത് മലയാളം ആണ്. 25നൊടടുത്ത് ഔദ്യോഗിക പഠനശിബിരങ്ങൾ നമ്മൾ നടത്തി. അനൗദ്യോഗികമായി നടത്തിയ അനെകം ശിബിരങ്ങൾ വേറെ. പക്ഷെ ഇത്രയൊക്കെ ചെയ്തിട്ടും നമ്മുടെ സജീവ അംഗങ്ങളുടെ എണ്ണം കൂടുന്നില്ല. അതിനാൽ ശിബിരങ്ങൾ ഇനിയും ചെയ്യുന്നതിനൊപ്പം ഓരോ ശിബിരത്തിൽ നിന്നും പരമാവധി ആളുകളെ എങ്ങനെ വിക്കിഏഡിറ്ററുമാരായി മാറ്റാൻ കഴിയും എന്ന് നമ്മൾ കണ്ടെത്തണം.

6. വിക്കിപദ്ധതികൾ

ജ്യോതിശാസ്ത്രം എന്ന വിക്കി പദ്ധതിയിലൂടെ ആണ് നമ്മൾ ഒരേ വിഷയത്തിൽ താലപര്യമുള്ള ആളുകളെ ഒരുമിച്ച് സംഭാവന ചെയ്യാനുള്ള പരിപാടി ആവിഷക്കരിച്ചത്. അതിലൂടെ ഉരുത്തിരിഞ്ഞ ജ്യോതിശാസ്ത്രകവാടം കാലക്രമെണ നിർജ്ജിവം ആയെങ്കിലും വേറെ വിവിധ പദ്ധതികൾ തുടങ്ങാൻ പറ്റി എന്നത് നല്ല അടയാളമാണ്. ഈ അടുത്ത് തുടങ്ങിയ പ്രശ്നൊത്തരി ആണ് അതിലെ ഏറ്റവും ശ്രദ്ധേയമായ ഒന്ന്. മലയാളം വിക്കിപീഡിയയിലെ ഉള്ളടക്കം വിവിധ രീതിയിൽ ഉപയൊഗിക്കാൻ പറ്റുന്ന (അതൊടൊപ്പം സജീവ അംഗങ്ങളുടെ എണ്ണം കൂട്ടാനും ഉതകുന്ന) നൂതന പദ്ധതികൾ നമ്മൾ ആവിഷക്കരിക്കേണ്ടതുണ്ട്.

7. മലയാളം വിക്കിയുടെ പത്താം വാർഷികം

മലയാളം വിക്കിയുടെ പത്താം വാർഷികം അടുത്ത് വരിക ആണല്ലോ (2012 ഡിസംബർ ). ഈ വാർഷികം സമുചിതമായി ആഘോഷിക്കാനും. അതുമായി ബന്ധപ്പെട്ട് വിക്കിയെ കുറിച്ച് കൂടുതൽ ആളുകളെ അറിയിക്കാനും ഉള്ള അവസരം ഒരുക്കണം.

ഈ ആശയങ്ങൾക്ക് പുറമേ വേറെ എന്തെങ്കിലും ആശയങ്ങൾ ആർക്കെങ്കിലും ഉണ്ടെങ്കിൽ അത് ഇവിടെ പങ്ക് വെക്കാൻ അഭ്യർത്ഥിക്കുന്നു. വിവിധ ആശയങ്ങളിൽ ചിലതെങ്കിലും പ്രവർത്തികമാക്കാൻ ഉള്ള വഴികൾ നമുക്ക് കണ്ടെത്താം.--Shiju (സംവാദം) 14:42, 22 ജനുവരി 2012 (UTC)[മറുപടി]

8. വിക്കിയിലെ വനിതാപങ്കാളിത്തം

ഇതിന്റെ കൂടെ ചേർക്കാവുന്ന ഒരു സംഗതി. അതായത് സജീവ ഉപയോക്താക്കൾ ഏറ്റവും കൂടുതൽ ഉണ്ടാകേണ്ടത് സ്ത്രീപക്ഷത്തുനിന്നുമാണ്. കാരണം പുരുഷ്ന്മാരെ അപേക്ഷിച്ച് കൂടുതൽ സമയം റ്റിവി കണ്ടും പത്രം/മാസിക വായിച്ചും ഉറങ്ങിയും ഒക്കെ തീർക്കുന്നതിനിടയിൽ കിട്ടുന്നമിച്ച സമയം ഉപയോഗപ്പെടുത്തി അവർക്ക് മലയാളം വിക്കിപീഡിയയിലും ഇതര വിക്കി സംരംഭങ്ങളിലും കൂടുതൽ സംഭാവനകൾ ചെയ്യുവാൻ കഴിയും. അങ്ങനെയുള്ള സ്ത്രീകളെ വിക്കിയിലേയ്ക്ക് ആകർഷിക്കാൻ എന്താണ് ചെയ്യാൻ കഴിയുക എന്നതും ചിന്തിക്കേണ്ടതാണ്. --സുഗീഷ് (സംവാദം) 14:58, 22 ജനുവരി 2012 (UTC)[മറുപടി]

ചർച്ച

പുരുഷന്മാരേക്കാൾ കൂടുതൽ ഒഴിവുസമയം സ്ത്രീകൾക്കു ലഭിക്കുന്നു എന്ന അനുമാനത്തോടു് വിയോജിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നു. അതേ സമയം തന്നെ, കേരളത്തിലെ സ്ത്രീകൾക്കു് പുരുഷന്മാരേക്കാൾ കൂടുതൽ ധ്യാനബുദ്ധിയോടേയും ക്ഷമയോടെയും കൂടി വിക്കിപീഡിയയിൽ സജീവസംഭാവനകൾ നൽകാനുള്ള കഴിവും മികവും ഉണ്ട് എന്നു് ഓർമ്മിക്കുകയും ചെയ്യുന്നു. പ്രത്യേകം എവിടെയെങ്കിലും എഴുതിയിട്ടില്ലെങ്കിൽ കൂടി ആത്യന്തികമായ സ്ത്രീശാക്തീകരണത്തിനും ലിംഗസമത്വത്തിനും ഉള്ള ഒരു ആയുധം കൂടിയാണു് വിക്കിപീഡിയ. അതുകൊണ്ടുതന്നെ സ്ത്രീകളെ (പ്രത്യേകിച്ച് അദ്ധ്യാപക/വിദ്യാർത്ഥിസമൂഹത്തിലുള്ളവരെ) വിക്കിപീഡിയയിലേക്കു് കൂടുതൽ ആകർഷിക്കേണ്ടതുണ്ടു്. ഈയടുത്തു പങ്കെടുത്ത രണ്ടു വിക്കിശിബിരങ്ങളിൽ(മലയാളമല്ല) താല്പര്യത്തോടെ പങ്കെടുത്ത അംഗങ്ങളിൽ സ്ത്രീകളായിരുന്നു ഭൂരിപക്ഷവും.
ഇതിനു മറ്റൊരു മെച്ചം കൂടിയുണ്ടു്. നമ്മുടെ കുടുംബസംവിധാനമനുസരിച്ച് വീട്ടിലെ സ്ത്രീകൾ താല്പര്യം പ്രകടിപ്പിക്കുന്ന ഏതു പുതുസംരംഭങ്ങളിലും കുടുംബത്തിലെ മറ്റുള്ളവരും (ചുരുങ്ങിയ പക്ഷം കുട്ടികളെങ്കിലും) സ്വാഭാവികമായും ഭാഗഭാക്കാവാറുണ്ടു്. നമ്മുടെ ആദ്യകാല (1950 മുതൽ) സ്കൂൾ വിദ്യാഭ്യാസപദ്ധതികളിലും സമ്പൂർണ്ണസാക്ഷരതായജ്ഞത്തിലും മറ്റും തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണതു്. സ്വന്തം മാർഗ്ഗദീക്ഷകൾ മക്കൾക്കും വിദ്യാർത്ഥികൾക്കും പകർന്നുകൊടുക്കാൻ അമ്മയെപ്പോലെ/അദ്ധ്യാപകയെപ്പോലെ അത്രയും സന്നദ്ധതയും സ്വാധീനവും കഴിവും അച്ഛനോ അദ്ധ്യാപകനോ ഇല്ല. ViswaPrabha (വിശ്വപ്രഭ) (സംവാദം) 16:53, 22 ജനുവരി 2012 (UTC)[മറുപടി]

ഉദ്യോഗസ്ഥരല്ലാത്ത സ്ത്രീകൾ/ വീട്ടമ്മമാരെ മാത്രമാണുദ്ദേശിച്ചത്. അല്ലാതെ സ്കൂളിൽ പോകുന്ന കുട്ടികളെയല്ല.--സുഗീഷ് (സംവാദം) 17:20, 22 ജനുവരി 2012 (UTC)[മറുപടി]

എന്നിട്ടുപോലും യോജിക്കാൻ കഴിയുന്നില്ല. ഒഴിവുസമയം ഒട്ടും ലഭിയ്ക്കാത്ത വീട്ടമ്മമാർ ഇഷ്ടം പോലെയുണ്ടു്.രാവിലെ അഞ്ചുമണിയ്ക്കെണീറ്റ് രാത്രി പത്തുമണി വരെയെങ്കിലും പിടിപ്പതു ജോലിയുള്ളവർ. കുടുംബത്തിന്റെ യഥാർത്ഥ CEO-മാർ അവരാണു്.

ഒഴിവുസമയം / വിശ്രമം മനസ്സിന്റെ ഒരവസ്ഥ മാത്രമാണു്.  :) ViswaPrabha (വിശ്വപ്രഭ) (സംവാദം) 18:17, 22 ജനുവരി 2012 (UTC)[മറുപടി]

യോജിക്കാൻ കഴിയുന്നില്ല എങ്കിൽ വിട്ടേരേ...

രാവിലെ 10 മണിയോടെ ജോലി എല്ലാം തീർത്ത് വെറുതേയിരിക്കുന്ന വീട്ടമ്മമാരും വളരേയധികം ഉണ്ട്. :)--സുഗീഷ് (സംവാദം) 18:27, 22 ജനുവരി 2012 (UTC)[മറുപടി]


ചർച്ച വഴി മാറേണ്ട. വലിയൊരു സ്ത്രീ സമൂഹം വിവിധ തരത്തിൽ സഹായിക്കാൻ ഉള്ളത് കൊണ്ടാണ് മിക്കവാറും ആണുങ്ങൾക്കൊക്കെ വിക്കിയിൽ ഇങ്ങനെ പ്രവർത്തിക്കാൻ പറ്റുന്നത്. അതിനാൽ അദൃശ്യമായി ആണെങ്കിലും (അല്ലെങ്കിൽ പരൊക്ഷമായെങ്കിലും) സ്ത്രീ സാന്നിധ്യം മലയാളം വിക്കിയിൽ ഉണ്ട്. എങ്കിലും അതിന്റെ അർത്ഥം സ്ത്രീ സാന്നിദ്ധ്യം കൂട്ടേണ്ടതില്ല എന്നല്ല. വിശ്വപ്രഭ സൂചിപ്പിച്ചത് പോലെ ആത്യന്തികമായ സ്ത്രീശാക്തീകരണത്തിനും ലിംഗസമത്വത്തിനും ഉള്ള ഒരു ആയുധം കൂടിയാണു് വിക്കിപീഡിയ. അതുകൊണ്ടുതന്നെ സ്ത്രീകളെ (പ്രത്യേകിച്ച് അദ്ധ്യാപക/വിദ്യാർത്ഥിസമൂഹത്തിലുള്ളവരെ) വിക്കിപീഡിയയിലേക്കു് കൂടുതൽ ആകർഷിക്കേണ്ടതുണ്ടു്. അതിനായുള്ള പദ്ധതികൾ കൂടി നമുക്ക് ആലൊചിക്കേണ്ടതുണ്ട്. --Shiju (സംവാദം) 18:28, 22 ജനുവരി 2012 (UTC)[മറുപടി]

നിർദ്ദേശങ്ങൾ പൊതുവിൽ സ്വാഗതം ചെയ്യുന്നു. വിക്കിയെ പരിചയപ്പെടുത്തുന്ന പൊതുപരിപാടികൾ, പത്രമാദ്ധ്യമങ്ങളിലൂടെയുള്ള പരിചയപ്പെടുത്തൽ, വിക്കിപദ്ധതികൾ എന്നിവയൊക്കെ സമൂഹത്തിൽ വിക്കിപീഡിയയെ കുറിച്ചുളള അവബോധം വളർത്താൻ സഹായിച്ചിട്ടുണ്ടു്. അവ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടു്.

പക്ഷെ, ഈ പരിപാടികൾകൊണ്ടു് മാത്രം നമ്മളുദ്യേശിക്കുന്ന വിധത്തിൽ ഉള്ളടക്ക നിർമ്മാണത്തിലും, സജീവ ഉപയോക്താക്കളുടെ എണ്ണത്തിലും നേട്ടം പ്രതിഫലക്കണമെന്നില്ല. ഇത്തരം പരിപാടികളിലൂടെ വിക്കിപീഡിയയോടു് താൽപര്യമുള്ളവരെ ധാരാളമുണ്ടാക്കിയെടുക്കാൻ പറ്റുമെങ്കിലും, അവരുടെ പ്രവർത്തന മുൻഗണനകളിലേക്കു് വിക്കി ഉള്ളടക്ക നിർമ്മാണത്തെ എത്തിക്കാൻ സാധിച്ചെന്നു് വരില്ല. വളരെ താൽപര്യവും, വിക്കിപീഡിയക്കായി നല്ല ഇച്ഛാശക്തിയും പ്രകടിപ്പിച്ചേക്കാവുന്ന ഏതാനം ചിലർ മാത്രമേ ഇത്തരം പരിപാടികളിലൂടെ സജീവ ഉപയോക്താക്കളായി മാറുള്ളു.

ഇവിടെ നമുക്കു് പരിക്ഷിക്കാവുന്ന ഏതാനം കാര്യങ്ങളുണ്ടു്.

  • ഒരോ സജീവ ഉപയോക്താക്കളും നിശ്ചിത എണ്ണും ( അഞ്ചെങ്കിലും ആകാം.) വിക്കി താല്പര്യമുള്ളവരെ കണ്ടെത്തുകയും. അവരെ വിക്കി തിരുത്തലിനു് നിരന്തരമായി പ്രചോദിപ്പിക്കുകയും, സഹായിക്കുകയും ചെയ്യുക. വളരെ ബോധപൂർവ്വമായ വ്യക്തിഗത ഇടപെടലിലൂടെ അവരുടെ പ്രവർത്തന മുൻഗണനയിലേക്ക് വിക്കിപ്രവർത്തനം കൊണ്ടുവരിക. ഇതു വേണമെങ്കിൽ ഒരു വിക്കിപദ്ധതിയായി രൂപംകൊടുത്തുതന്നെ തുടങ്ങാവുന്നതാണു്.
  • മലയാളം വിക്കിസംരംഭങ്ങളിൽ വേണ്ടത്ര ഉള്ളടക്കമില്ലാത്തതിനാൽ, അൾക്കാരുടെ അതിലേക്കുള്ള ശ്രദ്ധ കുറയുന്നതായി നിരീക്ഷിച്ചിട്ടുണ്ടു്.. അന്തർവിക്കി വിവർത്തനങ്ങൾക്കായി മലയാളത്തിൽ സംവിധാനം ലഭ്യമാക്കാനുള്ള പ്രവർത്തനം ഊർജ്ജിതപ്പെടുത്തുക.. ഇതു് മലയാളം വിക്കി സംരംഭങ്ങൾക്കു് ഏറെ സഹായകരമാകും. അതിനുള്ള വിഭവങ്ങൾ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾക്കു് വേഗത കൂട്ടുക..
  • മലയാളം മാതൃഭാഷയായുള്ള മറ്റു ഭാഷാവിക്കിയിലെ സജീവ ഉപയോക്താക്കൾക്കു് അവരുടെ സംഭാവനകൾ മലയാളത്തിൽ. കൂടി വിവർത്തനം ചെയ്തു നൽകുവാനാകുമെങ്കിൽ അതു് മലയാളത്തിനു് നല്ല ഗുണം ചെയ്യും.--അനിലൻ (സംവാദം) 07:08, 23 ജനുവരി 2012 (UTC).[മറുപടി]


വളരെ താൽപര്യവും, വിക്കിപീഡിയക്കായി നല്ല ഇച്ഛാശക്തിയും പ്രകടിപ്പിച്ചേക്കാവുന്ന ഏതാനം ചിലർ മാത്രമേ ഇത്തരം പരിപാടികളിലൂടെ സജീവ ഉപയോക്താക്കളായി മാറുള്ളു.

ഇത്തരം ഉപയോക്താക്കൾ മാത്രമേ വിക്കിപീഡിയയിൽ നിലനിൽക്കുകയുള്ളൂ എന്ന കാര്യവും വിസ്മരിക്കരുത്. --സുഗീഷ് (സംവാദം) 17:59, 23 ജനുവരി 2012 (UTC)[മറുപടി]

Updates from India Program Team

This is the first post from the India Program team regarding the team. I have been posting updates on the various mailing lists - but am acutely aware that the majority of our community is on village pumps or project pages and hence this post. Do excuse me for posting something which is not solely focused on this project, but the work we are doing has learnings that you might find useful for your project. Here are 5 important links that you might find useful

  • There is an India Program page on meta - which has links to a number of important workstreams (on the right of the page)
  • Here is your India Program team. Feel free to reach out for any help or to provide any suggestion - or just to say hello!
  • I submitted the following mid-year report to the community on January 15th 2011 - outlining the activities for 2011 and the priorities for 2012. Strictly speaking, this wasn't a mid-year report because it covered all of 2011, but going forward, I intend to make it a half-yearly affair. Please add your comments or suggestions here, or below this post.
  • I have recently started monthly updates. The monthly update for February is available here. Please add your comments or suggestion here. The areas of emphasis for March are here. Please add your comments or here. This is really useful for us to ensure that we are doing what you need most.
  • I have also started a new tab on the India Program page for Learnings, called Gyan. I think it is going to be a pretty cool place for us to put together a whole host of learnings, lessons, heartbreaks, Eureka moments and inspirations - gathered from all over the community. Stay tuned for more!
  • One of the essential things that India Program needs to constantly work out is keeping our community informed of the work that we are doing - so that this work is clearer but also to help cross-pollinate ideas amongst a wider set of community members who might not have been engaged on specific village pump / talk page discussion or involved in particular activities (e.g. outreach events) or wikiprojects. I propose to have a fortnightly IRC for the community with India Program. (For those who are not familiar with IRC, it is an Internet messaging system similar to a regular chat room. It's very simple to use and you can join in by clicking on the following link. This would be done on the 1st and 3rd Thursdays of every month at 9pm IST (which is GMT + 0530) - THOUGH NOT THIS MONTH - BECAUSE I HAVE MISSED THE TIMELINE. Just for March, we will do it on March 15th and March 29th (both at 9pm IST which is GMT + 0530). I suggest that these chats are focused on specific work streams. As with many community meet-ups - folks will give time to attend a meet-up or participate in an IRC only if there is a topic of relevance to them. Therefore, we will do one IRC on Indic languages and one on Outreach & Communications. The March 15th one will be focused on Indic Languages and the one on March 29th will be on Outreach & Communications. (All IRCs will start with a re-cap of India Programs activities.) There is quite a bit of overlap on these topics - so feel free to join both. Please do also invite anyone who is interested to know more about India Program or - even more importantly - interact with fellow Wikimedians. As always, the logs will be put up on meta for the benefit of those who can't attend and for the record.

Please feel free to translate this post for the benefit of the larger audience. In fact, I'd be really grateful if you did!

Hmundol (സംവാദം) 03:58, 12 മാർച്ച് 2012 (UTC)[മറുപടി]

Updates & Ideas from and for Indic Communities

Greetings all! I thought it would be useful to share the following updates from various Indic communities - which you might find interesting for the Malayalam community.

  • Odia community had a great weekend between March 30 and April 2 - including 3 outreach sessions and 1 community meetup. They shared a great report that includes lessons, solutions and next steps on outreach & community collaboration - which are applicable across many communities.
  • India Program worked to several Indic communities on outreach, ideas for helping newbies, Wikiprojects as well as other technical support - and have prepared the following report for March. In April, the plan is to continue this support including Hindi editing at the Crafts Museum GLAM project as well as planning the 10th anniversaries of Nepali and Assamese.

Please reach out to Shiju or I for any support you need. (Our email IDs are shiju@wikimedia.org and noopur@wikimedia.org respectively.)

Please share your comments and ideas below on any of these updates. Noopur28 (സംവാദം) 05:17, 16 ഏപ്രിൽ 2012 (UTC)[മറുപടി]

Updates and Ideas for and from the India communities (May 2012)

Greetings! Here is another series of updates from across Indic language communities which might be useful for the Malayalam community!

  • The first Indian language Wikipedia conference: WikiSangamolsavam was successfully conducted by Malayalam Wikipedians in Kollam, Kerala.
  • The Film project in Hindi Wikipedia has been active since December, 2011 with 4 editors and over 1000 film articles. It's also an open invitation for more members to hop in and expand the project scope.
  • Gujarati Wikipedians have started working on their third book on Wikisource called Bhadrambhadra. They are also planning to conduct a Wiki summer camp for students in Gujarat.
  • The Assamese community is doing great on a bunch of projects including the CD project, medicine project and the ongoing photo contest organized by volunteers. The community is also planning an event to celebrate the 10th anniversary of Assamese Wikipedia on June 10th, 2012.
  • The translation project in Kannada Wikipedia is 12 members strong.
  • The Odia community members have implemented the social media pilot to attract newbies and engage them in editing via Facebook. This plan requires mentors from the existing community to guide new users to edit Wikipedia
  • Here's is a list of all the Outreach documents translated in Indic languages by respective community members. This is work in progress and all community members are welcome to help translate more documents!
  • Here's a blog post by Barry Newstead, the Chief Global Development Officer, WMF on his wonderful experience at the WikiSangamolsavam in Kerala.
Please reach out to Shiju or I for any support you need. (Our email IDs are shiju@wikimedia.org and noopur@wikimedia.org respectively.)

Please share your comments and ideas below on any of these updates.Noopur28 Noopur28 (സംവാദം) 09:49, 16 മേയ് 2012 (UTC)[മറുപടി]

ലേഖനങ്ങൾക്കും ടെമ്പ്ലേറ്റ്

മറ്റു ഇന്ത്യൻ വിക്കിപീഡിയകളെ അപേക്ഷിച്ച് മലയാളം വിക്കിയിൽ ഉള്ള ലേഖനങ്ങളുടെ ക്വാളിറ്റി താരതമ്യേന കൂടുതലാണ്. നമുക്കത് ഇനിയും കൂട്ടേണ്ടതുണ്ട്. ഒരേ വകുപ്പിൽപ്പെട്ട ലേഖനങ്ങൾ പലതും ഇപ്പോൾ പല ഫോർമാറ്റിലാണു കിടക്കുന്നത്. ഉദാഹരണത്തിന് കേരളത്തിലെ ജില്ലകളുടെ ലേഖനങ്ങൾ തന്നെ നോക്കുക. 14 ജില്ലകളുടേയും ഫോർമാറ്റ് ഒരേ രീതിയിലായിരുന്നെങ്കിൽ ഒരു യൂണിഫോമിറ്റി അവയ്ക്കു കിട്ടുമായിരുന്നു. ജില്ലകൾ മാത്രമല്ല, കേരലത്തിലെ പ്രധാന നഗരങ്ങൾ, മറ്റു പട്ടണങ്ങൾ, മലയാള സിനിമകൾ എന്നിവയ്‌ക്കൊക്കെ ഒരു ടെംപ്ലേറ്റ് പോലെ പ്രധാന ഹെഡിങുകളുടെ ലിസ്റ്റ് ചെയ്യുന്ന ഒരു സഹായപേജുണ്ടാക്കിയാൽ നല്ലതല്ലേ?

ഉദാഹരണത്തിന് നഗരങ്ങളെ കുറിച്ചുള്ള ലേഖനത്തിൽ:

അടിസ്ഥാന വിവരണം,
പേരിനു പിന്നിലെ ചരിത്രം,
ചരിത്രം,
അതിരുകൾ,
ജനസംഖ്യ,
ഭൂപ്രകൃതി,
കാലാവസ്ഥ,
വിദ്യാഭ്യാസം,
കൃഷി,
വ്യവസായങ്ങൾ,
ആരാധനാലയങ്ങൾ

എന്നിങ്ങനെ ബേസിക്കായിട്ട് ഒരു ടെമ്പ്ലേറ്റ് ഉണ്ടാക്കുകയാണെങ്കിൽ ഇനി വരുന്ന ലേഖനങ്ങൾ എങ്കിലും നല്ലരീതിയിൽ മെച്ചപ്പെടില്ലേ, ഒറ്റവരിലേഖനമെഴുതുന്നവർക്ക് ഈ ഹെഡിങിനു താഴെ എന്തെങ്കിലുമൊക്കെ കൂട്ടിച്ചേർക്കാനുള്ള ഒരു പ്രത്യേകതാല്പര്യം ഉണ്ടാവുകയും ചെയ്യും... എന്തു പറയുന്നു? --Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 04:25, 25 മേയ് 2012 (UTC)[മറുപടി]