"സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 27: വരി 27:


=== കണ്ണൂർ സർവ്വകലാശാല ===
=== കണ്ണൂർ സർവ്വകലാശാല ===
{{പ്രധാനലേഖനം| [[കണ്ണൂർ സർവ്വകലാശാല]]}}
{{പ്രധാനലേഖനം| കണ്ണൂർ സർവ്വകലാശാല}}


"മലബാർ സർവ്വകലാശാല" എന്ന ആദ്യനാമത്തിൽ ഗവർണർ ഉത്തരവിറക്കിയ സർവ്വകലാശാല പിന്നീട് "കണ്ണൂർ സർവ്വകലാശാല" എന്ന നാമത്തിൽ 1996-ൽ സ്ഥാപിക്കപ്പെട്ടു.
"മലബാർ സർവ്വകലാശാല" എന്ന ആദ്യനാമത്തിൽ ഗവർണർ ഉത്തരവിറക്കിയ സർവ്വകലാശാല പിന്നീട് "കണ്ണൂർ സർവ്വകലാശാല" എന്ന നാമത്തിൽ 1996-ൽ സ്ഥാപിക്കപ്പെട്ടു.

07:08, 22 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഉന്നത വിദ്യാഭ്യാസം, ഗവേഷണം മുതലായ മേഖലകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ്‌ സർവ്വകലാശാല. വ്യത്യസ്ത മേഖലകളിൽ ബിരുദം നൽകുന്ന അക്കാദമിക് സ്ഥാപനമാണിത്. Universitas എന്ന ലാറ്റിൻ പദത്തിൽ നിന്നാണു ഇതിന്റെ നിഷ്പത്തി. ഗുരുക്കന്മാരുടെയും പണ്ഡിതരുടെയും സമൂഹം എന്നാണ് ഇതിനർഥം.

കേരളത്തിലെ സർ‌വ്വകലാശാലകൾ

കേരള സർവ്വകലാശാല

പ്രധാന ലേഖനം: കേരള സർവ്വകലാശാല

തിരുവിതാംകൂർ സർ‌വ്വകലാശാല എന്നായിരുന്നു ആദ്യനാമം. 1937ൽ സ്ഥാപിക്കപ്പെട്ടു. ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മയായിരുന്നു ആദ്യത്തെ ചാൻസലർ. 1957ലാണ് കേരള സർവ്വകലാശാല എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത്.

കാലിക്കറ്റ് സർ‌വ്വകലാശാല

1968ൽ സ്ഥാപിക്കപ്പെട്ടു. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്താണ് കാലിക്കറ്റ് സർവ്വകലാശാല കാമ്പസ്.

കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി

1971ൽ കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല സ്ഥാപിക്കപ്പെട്ടു. മൂന്നു കാമ്പസുകളിൽ രണ്ടെണ്ണം കൊച്ചിയിലും ഒരെണ്ണം കുട്ടനാട്ടിലുമാണ്. യൂനിവേർസിറ്റി ഓഫ് കൊച്ചിൻ എന്നായിരുന്നു ഈ സർവ്വകലാശാല ആദ്യം അറിയപ്പെട്ടിരുന്നത്. ബിരുദാനന്തരബിരുദ പഠനത്തിനു മാത്രമായി ഒരു സർവ്വകലാശാല എന്ന കേരള നിയമസഭയുടെ തീരുമാനമാണ് 1971-ൽ ഈ സർവ്വകലാശാലയ്ക്ക് തുടക്കമിട്ടത്. 1986-ൽ ഈ സർവ്വകലാശാലയെ കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി എന്ന് പുനർനാമകരണം ചെയ്തു.

മഹാത്മാഗാന്ധി സർ‌വ്വകലാശാല

1983ൽ സ്ഥാപിക്കപ്പെട്ടു. കോട്ടയത്തുനിന്ന് 13 കി.മീ. ദൂരെയുള്ള പ്രിയദർശിനി ഹിൽസിൽ ആണ് കാമ്പസ്.

കേരള കാർഷിക സർവ്വകലാശാല

കേരള കാർഷിക സർവ്വകലാശാല1971ൽ നിലവിൽ വന്നു. തൃശൂർ ജില്ലയിലെ വെള്ളാനിക്കരയിലാണ് ആസ്ഥാനം.

കണ്ണൂർ സർവ്വകലാശാല

"മലബാർ സർവ്വകലാശാല" എന്ന ആദ്യനാമത്തിൽ ഗവർണർ ഉത്തരവിറക്കിയ സർവ്വകലാശാല പിന്നീട് "കണ്ണൂർ സർവ്വകലാശാല" എന്ന നാമത്തിൽ 1996-ൽ സ്ഥാപിക്കപ്പെട്ടു. കണ്ണൂർ ജില്ലയിലെ മാങ്ങാട്ട്പറമ്പാണ് (കന്യാകുമാരി - പൻവേൽ(NH-66) ദേശീയപാതയ്ക്ക് സമീപം) സർവ്വകലാശാലയുടെ ആസ്ഥാനം​.

കണ്ണൂർ - കാസർഗോഡ് റവന്യൂജില്ലകളും വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കും കണ്ണൂർ സർവ്വകലാശാലയുടെ അധികാരപരിധിയിൽ പെടുന്നു.

തലശ്ശേരി, പയ്യന്നൂർ, നീലേശ്വരം​, മാനന്തവാടി, കാസർഗോഡ്, മാനന്തവാടി, മാങ്ങാട്ട്പറമ്പ് എന്നിവിടങ്ങളിൽ സർവ്വകലാശാല ക്യാമ്പസ് സൌകര്യം ​ഉണ്ട്.

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല

എറണാകുളം ജില്ലയിലെ കാലടിയിൽ 1993ൽ സ്ഥാപിക്കപ്പെട്ടു. സർവ്വകലാശാലയുടെ അധികാരപരിധി കേരളം മുഴുവനുമുണ്ട്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

കോഴിക്കോട്ടെ ചാത്തമംഗലമാണ് ആസ്ഥാനം. സംസ്ഥാനത്തെ ആദ്യത്തെ കല്പിത സർവ്വകലാശാലയാണിത്. 1961ല് ആർ.ഇ.സി എന്ന പേരിൽ നിലവിൽ വന്ന ഈ സ്ഥാപനത്തിന് 2003ലാണ് എൻ.ഐ.ടി. പദവി ലഭ്യമായത്.

കേരളകലാമണ്ഡലം

1930ൽ പ്രവർത്തനമാരംഭിച്ചു. ഭാരതപ്പുഴയുടെ തീരത്ത് ചെറുതുരുത്തിയിൽ സ്ഥിതി ചെയ്യുന്നു. കലാപഠനവും അക്കാദമിക് പഠനവും നടത്തുന്ന കലാമണ്ഡലത്തിന് കല്പിത സർവ്വകലാശാലയുടെ പദവിയുമുണ്ട്.

നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്

കേരളത്തിലെ ആദ്യത്തെ സ്വാശ്രയസർവ്വകലാശാലയാണിത്. 2005ല് സ്ഥാപിക്കപ്പെട്ടു. ആസ്ഥാനം കൊച്ചിയിലെ കലൂരിലാണ്.

ശ്രീ ചിത്തിരതിരുനാൾ ഇന്സ്റ്റിറ്റ്യൂട്ട്

1974ൽ സ്ഥാപിതം. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്നു. തിരുവനന്തപുരമാണ് ആസ്ഥാനം. സർവ്വകലാശാലയ്ക്കു സമാനമായ പദവി ഇതിനുണ്ട്.

"https://ml.wikipedia.org/w/index.php?title=സർവ്വകലാശാല&oldid=1310580" എന്ന താളിൽനിന്ന് ശേഖരിച്ചത്