"പക്ഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 2.91.58.94 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പ�
(ചെ.) r2.7.2) (യന്ത്രം നീക്കുന്നു: lez:НуькӀ
വരി 164: വരി 164:
[[lb:Vullen]]
[[lb:Vullen]]
[[lbe:Лелуххи]]
[[lbe:Лелуххи]]
[[lez:НуькӀ]]
[[li:Veugel]]
[[li:Veugel]]
[[lij:Aves]]
[[lij:Aves]]

18:32, 20 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

പക്ഷികൾ
Temporal range: അന്ത്യ ജുറാസ്സിക്‌ - സമീപസ്ഥം 150–0 Ma
A bird perching on an old wooden stump. It has mostly variegated red and orange plumage on its underside from its chin to its rump with a small area of white on its throat. It has black behind its eyes and blue on its wings and on the top of the head.
White-throated Rock Thrush
(Monticola gularis)
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Ornithurae
Class: Aves
Linnaeus, 1758[1]
Subclasses & orders
കുഞ്ഞിനു് ഭക്ഷണം കൊടുക്കുന്ന തള്ളപക്ഷി

പറക്കാൻ കഴിവുള്ള ജീവിവംശമാണ്‌ പക്ഷികൾ. ഉഷ്ണരക്തമുള്ള ഈ ജീവികൾ മുട്ടയിട്ട് പ്രത്യുത്പാദനം നടത്തുന്നു. പക്ഷികൾ ഭൂമുഖത്ത് വിവിധ ജീവസമൂഹങ്ങൾ തമ്മിലുള്ള തുലനാവസ്ഥ നിലനിർത്തുന്നതിൽ പ്രധാനപങ്കു വഹിക്കുന്നു. ഭക്ഷ്യശൃംഖലയിൽ പക്ഷികൾക്ക് സുപ്രധാന സ്ഥാനമാണുള്ളത്.

രണ്ടുകാലും ശരീരത്തിൽ തൂവലും ഉള്ള അണ്ഡജങ്ങളാണ് (മുട്ടയിൽ ജനിക്കുന്നവ) പക്ഷികൾ. പക്ഷങ്ങൾ അഥവാ ചിറകുകൾ ഉള്ളതിനാലാണ് ഇവയെ പക്ഷികൾ എന്നു വിളിക്കുന്നത്. മുൻകാലുകളാണ്(കൈകൾ) ചിറകുകളായി പരിണമിച്ചിട്ടുള്ളത്. ഈ ചിറകുകൾ പക്ഷികളെ പറക്കാൻ സഹായിക്കുന്നു. എന്നാൽ പറക്കാൻ കഴിവില്ലാത്ത പക്ഷികളുണ്ട്. ഉദാഹരണം ഒട്ടകപ്പക്ഷി, കിവി തുടങ്ങിയവ. ചില പക്ഷികൾക്ക് ചിറകുകൾ ഉപയോഗിച്ച് നീന്താൻ സാധിക്കുന്നു ഉദാ: പെൻഗ്വിൻ

രൂപ പരിണാമം

30 മുതൽ 40° സെൽഷ്യസ് വരെ ശരീരതാപനിലയുള്ള നട്ടെലുള്ള ജീവികളായ പക്ഷികൾക്ക് ഉരഗങ്ങളുമായി വളരെയധികം സാദൃശ്യമുണ്ട് [2]. പക്ഷികളും ചില ഉരഗങ്ങളും മുട്ടയിട്ടാണ് പ്രത്യുല്പ്പാദനം നടത്തുന്നത്. അതുപോലെ വിസർജ്ജനാവയവങ്ങളും ഭ്രൂണത്തിന്റെ വളർച്ചയും ഇവയിൽ ഒരുപോലെയാണ്. പരിണാമചക്രത്തിനിടയിൽ ഉരഗങ്ങൾ ആകാശസഞ്ചാരികളായിത്തീർന്നാണ് പക്ഷികൾ ഉണ്ടായത്. പറക്കാൻ തുവലുകൾ വരികയും ഇവയുടെ കൈകൾ ചിറകുകൾ ആയും പരിണമിച്ചു. വായ് കൊക്കായി മാറി. പല്ലുകൾ കാലക്രമേണ ഇല്ലാതായി. വാലിൽ തൂവൽ മുളച്ച് അസ്ഥികൾ പൊള്ളയായും, തോൾ എല്ലുകൾ ചേർന്ന് തോണിയുടെ അടിഭാഗം പോലെയായി മാറി. രൂപത്തിലുണ്ടായ ഈ പരിണാമം പക്ഷികളെ പറക്കാൻ കൂടുതൽ ഉതകുന്ന ശരീരപ്രകൃതിയോടുകൂടിയുള്ളവയാക്കിമാറ്റി.

ഉല്പത്തി

ജുറാസ്സിക്‌ കാലത്ത് ഉണ്ടായിരുന്ന .തെറാപ്പോഡ എന്ന വിഭാഗം ദിനോസറുകളിൽ നിന്നും ആണ് പക്ഷികൾ പരിണാമം പ്രാപിച്ചത് . പക്ഷികൾ ഇന്ന് ഏകദേശം 9,900 വർഗം ആയി പരിണാമം പ്രപിചിരികുന്നു. തെറാപ്പോഡ എന്ന വിഭാഗത്തിൽ ആണ് പക്ഷികൾ പെടുക.

തെറാപ്പോഡ ദിനോസർ-പക്ഷി സാമ്യങ്ങൾ

ഇന്നും കാണാവുന്ന ചില സാമ്യങ്ങൾ

  1. മൂന്നു വിരൽ ഉള്ള കാലുകൾ
  2. തോൾ എല്ലുകൾ ചേർന്ന് രുപപെടുന ഫര്കുല എന്ന അസ്ഥി
  3. വായു അറകൾ ഉള്ള എല്ലുകൾ
  4. ഇരുകുടരും മുട്ട ഇടുന്നു.
  5. ശരീരത്തിൽ തുവലുകൾ

ചിത്രസഞ്ചയം

അവലംബം

  1. Brands, Sheila (14 August 2008). "Systema Naturae 2000 / Classification, Class Aves". Project: The Taxonomicon. Retrieved 4 February 2009.
  2. പ്രകൃതി തൻ പൊന്നോമനകൾ , Publishe by The Travancore Publications, Thiruvanathapuram, June 1994

ഇതും കാണുക

മറ്റുലിങ്കുകൾ

Wikibooks
Wikibooks
Wikibooks Dichotomous Key has more about this subject:

ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=പക്ഷി&oldid=1309752" എന്ന താളിൽനിന്ന് ശേഖരിച്ചത്