"ഡേവി ലാംപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേർക്കുന്നു: hu:Davy-lámpa
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: cs:Davyho kahan
വരി 21: വരി 21:


[[ca:Làmpada Davy]]
[[ca:Làmpada Davy]]
[[cs:Davyho kahan]]
[[en:Davy lamp]]
[[en:Davy lamp]]
[[es:Lámpara Davy]]
[[es:Lámpara Davy]]

14:01, 20 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഡേവി ലാംപ്

സർ ഹംഫ്രി ഡേവി രൂപകല്പന ചെയ്ത ഒരു സുരക്ഷാ വിളക്കാണ്‌ ഡേവി ലാംപ്.കൽക്കരിഖനികളിൽ പ്രയോജനകരമായ രീതിയിൽ ഉപയോഗിക്കുന്ന ഒരു രക്ഷാദീപമാണിത്. മെഴുകുതിരിയുടേയും എണ്ണ വിളക്കുകളുടേയും നഗ്നനാളത്തിന്റെ വെളിച്ചത്തിലാണ് മുൻ കാലങ്ങളിൽ കൽക്കരി ഖനനം നടത്തിയിരുന്നത്. ഖനിയിലെ മീഥേൻ-വായു മിശ്രിതം ഈ വിളക്കിലെ തീയിൽ കത്തുന്നതുകൊണ്ടാണ് സ്ഫോടനങ്ങൾ ഉണ്ടാകുന്നതെന്ന് ഡേവി സമർഥിച്ചു. തീ കത്താനാവശ്യമായ വായു കടക്കുന്നതും, ജ്വാലയും ചുറ്റുമുള്ള വാതകവുമായി സമ്പർക്കമുണ്ടാകാത്തതുമായ ഒരു വിളക്ക് ഡേവി രൂപകല്പന ചെയ്തു.

പ്രവർത്തന തത്ത്വം

വായുവും മീഥേനും കലർന്ന ഉഗ്രസ്ഫോടനശേഷിയുള്ള ജ്വലനവായുവിന്റെ സാന്നിധ്യം കണ്ടുപിടിക്കാനും ശ്വസനത്തിന് ആവശ്യമായ അളവിൽ കുറഞ്ഞ ഓക്സിജനേയുള്ളൂ എങ്കിൽ അതറിയാനും ഇതുപകരിക്കുന്നു. ഖനിത്തൊഴിലാളികൾക്കു കൊണ്ടുനടക്കാൻ തക്ക വലുപ്പമുള്ള ഈ വിളക്കിന്റെ തീനാളം കമ്പിവലകൊണ്ടു മൂടിയിരിക്കും. അപായകരമായ ജ്വലനവായുവിന്റെ സാന്നിധ്യത്തിൽ ജ്വാല കൂടുതൽ നീണ്ടു കത്തുകയും ഓക്സിജന്റെ അളവ് കുറയുന്നതനുസരിച്ച് ജ്വാല മങ്ങി അണയുകയും ചെയ്യും. ഈ സൂചനകൾക്കനുസൃതമായി ഖനിത്തൊഴിലാളികൾക്ക് വേണ്ട മുൻകരുതലുകളെടുത്ത് അപകടമൊഴിവാക്കാൻ കഴിയും. ഖനിത്തൊഴിലാളികളുടെ രക്ഷാദീപം (miner's safety lamp) എന്നും സർ ഹംഫ്രി ഡേവി എന്ന ബ്രിട്ടിഷ് ശാസ്ത്രജ്ഞൻ രൂപകല്പന ചെയ്തതിനാൽ ഡേവി ലാംപ് എന്നും ഇത് അറിയപ്പെടുന്നു. ഒരു തീ നാളത്തിനും, എളുപ്പം തീപിടിക്കുന്ന സ്ഫോടക വാതക മിശ്രിതത്തിനും മധ്യേ ലോഹനിർമിതമായ ഒരു കമ്പിവല (gauze) വച്ചാൽ കമ്പിവല തീ നാളത്തിൽ നിന്നും താപം ആഗിരണം ചെയ്ത് സംവഹിച്ചു മാറ്റുന്നതിനാൽ വാതകമിശ്രിതം പെട്ടെന്നു ജ്വലനാങ്കത്തിലെത്തി കത്തിപ്പിടിക്കുന്നില്ല എന്നതാണ് ഡേവി ലാംപിന്റെ തത്ത്വം.

രൂപ ഘടന

1815-ൽ ഇംഗ്ലണ്ടിൽ വച്ച്, ഖനികളിലെ സ്ഫോടന സാഹചര്യത്തെക്കുറിച്ചു പഠിക്കാൻ നിയുക്തനായ ഹംഫ്രി ഡേവി ആറു മാസങ്ങൾക്കുള്ളിൽ ഇത്തരമൊരു രക്ഷാദീപം രൂപകല്പന ചെയ്തു. ഇതിന്റെ ആദ്യരൂപം സിലിൻഡറാകാരത്തിലുള്ള ചെറിയ ഒരു എണ്ണവിളക്കായിട്ടായിരുന്നു. തീനാളത്തിനു ചുറ്റിലും ഏകദേശം 3.8 സെ.മീ. വ്യാസവും 15.2 സെ.മീ. നീളവുമുള്ള സിലിൻഡർ ആകൃതിയിൽപ്പെട്ട കമ്പിവലയും, മൂടിയായി ഇരട്ടപ്പാളിയോടു കൂടിയ മറ്റൊരു പരന്ന കമ്പിവലയും ഇട്ടിരുന്നു. ഇങ്ങനെ കമ്പിവലയാൽ ചുറ്റപ്പെട്ടിരിക്കുന്നതിനാൽ തീജ്വാല പുറത്തെ സ്ഫോടക വാതകമിശ്രിതത്തെ കത്തിക്കാനാവശ്യമായ താപനിലയിൽ എത്തിക്കാതെ അപായസൂചന നൽകുന്നതായി വെളിപ്പെട്ടു.

ഇന്ന്

1816 മുതൽതന്നെ ഇത്തരം രക്ഷാദീപങ്ങൾ ഖനികളിൽ ഉപയോഗിച്ചു തുടങ്ങി. പിന്നീട് ഡേവി തന്നെ ഇവയുടെ പരിഷ്കരിച്ച അനവധി മാതൃകകൾ പുറത്തിറക്കി. പില്ക്കാലത്ത് നേരിയ മാറ്റങ്ങളോടെ വികസിപ്പിച്ചെടുത്ത ഈ രക്ഷാദീപങ്ങളുടെ ഉപയോഗം വഴി ഖനികളിലെ സ്ഫോടനമരണങ്ങളും ശ്വാസം മുട്ടിയുള്ള മരണങ്ങളും വലിയൊരളവുവരെ കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. ആധുനിക കാലഘട്ടത്തിൽ ഉപയോഗിക്കുന്ന ഡേവി ലാമ്പ് Protector Garforth GR6S എന്ന സുരക്ഷാ വിളക്കാണ്‌.[1] അപായകരമായ ജ്വലനവായുവിന്റെ സാന്നിധ്യം മനസ്സിലാക്കൻ ഇംഗ്ലണ്ടിലെ ഖനികളിൽ ഈ സുരക്ഷാ വിളക്കുകളാണുപയോഗിക്കുന്നത്. കുറച്ചുകൂടി മോടിപിടിപ്പിച്ച ഇത്തരം വിളക്കുകളാണ്‌ [[ഒളിമ്പിക്സ് |ഒളിമ്പിക്സിലും]] മറ്റും ദീപശിഖാ പ്രയാണത്തിനുപയോഗിക്കുന്നത്.

അവലംബം

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ലാംപ് ഡേവി ലാംപ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡേവി_ലാംപ്&oldid=1309493" എന്ന താളിൽനിന്ന് ശേഖരിച്ചത്