"വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 331: വരി 331:
{{അനുകൂലം}} --[[ഉപയോക്താവ്:Anoopan|Anoop | അനൂപ്]] ([[ഉപയോക്താവിന്റെ സംവാദം:Anoopan|സംവാദം]]) 06:16, 8 മേയ് 2012 (UTC)
{{അനുകൂലം}} --[[ഉപയോക്താവ്:Anoopan|Anoop | അനൂപ്]] ([[ഉപയോക്താവിന്റെ സംവാദം:Anoopan|സംവാദം]]) 06:16, 8 മേയ് 2012 (UTC)
{{അനുകൂലം}} --[[ഉപയോക്താവ്:Viswaprabha|ViswaPrabha (വിശ്വപ്രഭ)]] ([[ഉപയോക്താവിന്റെ സംവാദം:Viswaprabha|സംവാദം]]) 06:35, 8 മേയ് 2012 (UTC)
{{അനുകൂലം}} --[[ഉപയോക്താവ്:Viswaprabha|ViswaPrabha (വിശ്വപ്രഭ)]] ([[ഉപയോക്താവിന്റെ സംവാദം:Viswaprabha|സംവാദം]]) 06:35, 8 മേയ് 2012 (UTC)
{{അനുകൂലം}} --[[പ്രത്യേകം:സംഭാവനകൾ/122.166.155.19|122.166.155.19]] 08:26, 8 മേയ് 2012 (UTC)


===പ്രതികൂലം===
===പ്രതികൂലം===

08:26, 8 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
സാങ്കേതികവിഭാഗത്തിലെ
പഴയ സം‌വാദങ്ങൾ
സംവാദ നിലവറ

തിരഞ്ഞെടുത്ത ലേഖനം എഴുതപ്പെട്ടിട്ടില്ല?

തിരഞ്ഞെടുത്ത ലേഖനം എന്ന പ്രധാനതാളിലെ ഭാഗത്തു്, ലേഖനങ്ങളുടെ പേരുള്ള നീല ടാബിലെ ടൂൾടിപ്പിലൊരു പ്രശ്നം. "പ്രധാനതാൾ/ലേഖനത്തിന്റെ പേരു് എഴുതപ്പെട്ടിട്ടില്ല" എന്നാണു് വരുന്നതു്. നേരത്തെ ശ്രദ്ധയിൽപെട്ടിടുന്നോ എന്നറിയില്ല, ഇതു ശരിയാക്കണ്ടേ? --Santhosh.thottingal 03:26, 5 ഏപ്രിൽ 2011 (UTC)[മറുപടി]

{{Metacaixa}} എന്ന ഫലകത്തിന്റെ പ്രശ്നമാണത്. അതിനെ ഒന്നു മാറ്റിയെഴുതാനായാൽ ശരിയാകും. --Vssun (സുനിൽ) 17:42, 5 ഏപ്രിൽ 2011 (UTC)[മറുപടി]

ന്റ / ൻറ

ഇപ്പോൾ പല ലേഖനങ്ങളിലും ന്റ-യക്ക് പകരം ൻറ-യാണ്. ന്റ = ന + ് + റ. എന്നാൽ കാർത്തിക ഫോണ്ട് ഉപയോഗിക്കുന്നവർ ന്റ ടൈപ്പ് ചെയ്യുന്നത് തെറ്റായ രീതിയിലാണ്: ന്റ = ന + ് + ZeroWidthJoiner + റ. വിക്കിയിൽ പഴയ ചില്ലുകളെ ഡൈനാമിക്ക് ആയി ആണവ ചില്ലുകളായി കൺവേർട്ട് ചെയ്യുമ്പോൾ ന + ് + ZeroWidthJoiner എന്ന പഴയ ചില്ല് എന്ന ആണവ ചില്ലായി മാറുകയും ന + ് + ZeroWidthJoiner + റ എന്നുള്ളത് ൻറ ആയി മാറുകയും ചെയ്യുന്നു. ഇതാണ് പ്രശ്നം. ഇത് പരിഹരിക്കാൻ ചില്ല് കൺവേർട്ട് ചെയ്യുന്നതിന് മുമ്പ് ന + ് + ZeroWidthJoiner + റ-യെ ന + ് + റ ആയി കൺവേർട്ട് ചെയ്യണം. ഇപ്പോൾ നിലവിലുള്ള ൻറ-യെ തിരിച്ച് ന്റ ആക്കുന്നത് പ്രയാസമാണ്. കാരണം പല വാക്കുകളിലും (പ്രത്യേകിച്ച് ഇംഗ്ലീഷ് വാക്കുകളിൽ) ൻറ ഉപയോഗിക്കപ്പെടുന്നു. ഉദാ: ഹെൻറി (Henry). അപ്പോൾ ഹെൻറി എന്നുള്ളത് ഹെന്റി-യാവും.

ൻറ എന്നുള്ളത് ന്റ എന്നു തന്നെ വായിക്കാമെങ്കിലും, എൻറെ-യെ എന്റെ എന്ന് വായിക്കുന്നത് ശരിയല്ല. അതു കൊണ്ട് ഈ പ്രശ്നം ഉടനെ പരിഹരിക്കണം എന്ന നിർദ്ദേശിക്കുന്നു. ഇപ്പോൾ നിലവിലുള്ള ൻറ-യെ ന്റ ആക്കാൻ വാക്കുകളുടെ അടിസ്ഥാനത്തിൽ റീപ്ലേസ് ചെയ്യാം. ഉദാ: എൻറെ -> എന്റെ, സെൻറ് -> സെന്റ് എന്നിങ്ങനെ.

യൂണിക്കോഡിൽ 5.1, 5.2, 6.0 -എന്നിവയിൽ ന്റ ടൈപ്പ് ചെയ്യാൻ നിർദ്ദേശിക്കുന്നത് വേറൊരു രീതിയിലാണ്: ന്റ = ൻ + ് + റ. ഇത് തികച്ചും തെറ്റാണ്. നിലവിലുള്ള ഒരു മലയാളം ഫോണ്ടും ഈ രീതിയെ സപ്പോർട്ട് ചെയ്യുന്നുമില്ല. ചില്ലക്ഷരങ്ങൾ ഒരിക്കലും വ്യഞ്ജനങ്ങളുമായി ചേർന്ന് കൂട്ടക്ഷരങ്ങൾ ഉണ്ടാക്കില്ല. ചന്ദ്രക്കലയുടെ സഹായമില്ലാതെ നിലനിൽക്കുന്ന വ്യഞ്ജനങ്ങളാണ് ചില്ലുകൾ. യൂണിക്കോഡ് ഈ തെറ്റ് അടുത്ത് വെർഷനിൽ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മലയാളം വിക്കി യൂണിക്കോഡ് 5.1-നെയാണ് അനുകൂലിക്കുന്നതെങ്കിൽ ന്റ = ൻ + ് + റ എന്നാണാവേണ്ടത്. :-) എങ്കിലും ന്റ-യ്ക്ക് ചില്ലിനെ പോലെ യൂണികോഡ് കോഡ് പോയിന്റിൽ സ്ഥാനമില്ലാത്തതിനാൽ ഇത് അവഗണിക്കാം.

ഉടനെ തന്നെ ന്റ / ൻറ പ്രശ്നം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനായി മീഡിയ വിക്കി സോഫ്റ്റവെയറിൽ മാറ്റം വരുത്തേണ്ടതായിയുണ്ടോ? --Jairodz സം‌വാദം 10:30, 5 ജൂലൈ 2011 (UTC)[മറുപടി]

എന്റെ പ്രശ്നം പരിഹരിക്കണം: ഇത് മുമ്പും സൂചിപ്പിച്ചിരുന്നുവെന്നാണ് തോന്നുന്നത് ഇതുടൻ പരിഹരിക്കണം. അതിനായി യൂനികോഡ് 5.2 അഡാപ്റ്റ് ചെയ്താൽ പരിഹാരമാവും. ഇതിനെ കുറിച്ച് കൂടുതൽ ഇവിടെ കൊടുത്തിട്ടുണ്ട്. ഇപ്പോൾ ഇൻസ്ക്രിപ്റ്റിൽ ഉപയോഗിക്കുന്ന അധിക കീകളും പ്രയാസങ്ങളില്ലാതെ ലളിതമായാണ് സംവിധാനിച്ചിരിക്കുന്നത്. ഉദാഹരണം എന്റെ പ്രശ്നം തന്നെയെടുക്കാം . ഞാനിപ്പോൾ എന്റെ എന്ന് ഈ സംവിധാനമുപയോഗിച്ച് ടൈപ്പ് ചെയ്തത് ടൈപ്പ് ചെയ്തത് Altഉം < എന്ന ചിഹ്നവും മാത്രമാണുപയോഗിച്ചത്. ഇക്കാര്യം ശ്രദ്ദിക്കുമെന്ന് കരുതുന്നു. കുറ്റ്യാടിയുടെ പ്രശ്നവും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്--സുഹൈറലി 14:03, 5 ജൂലൈ 2011 (UTC)
കുറ്റ്യാടിയുടെ പ്രശ്നം വിൻഡോസ് എക്സ്.പിയുടേതാണ് (കടപ്പാട്: ജയ്ദീപ്) --Vssun (സുനിൽ) 17:28, 6 ഒക്ടോബർ 2011 (UTC)[മറുപടി]

ഫോണ്ട് സഹായ ലിങ്ക് മാറ്റിയോ

പ്രധാനതാളിൽ ഉണ്ടായിരുന്ന ഫോണ്ട് സഹായ ലിങ്ക് (Reading Problem Click Here ) നീക്കിയതാണോ.അത് നിനനിർത്തേണ്ടതല്ലേ--സുഹൈറലി 14:24, 5 ജൂലൈ 2011 (UTC)

അവിടെത്തന്നെയുണ്ട്. ലോഗിൻ ചെയ്തില്ലെങ്കിൽ അതവിടെത്തന്നെ നിലനിൽക്കും, ലോഗിൻ ചെയ്ത ശേഷം നീക്കം ചെയ്താൽ വീണ്ടും കാണില്ല. ലോഗൗട്ട് ചെയ്ത് (ഹിസ്റ്ററി ക്ലിയർ) ശ്രമിച്ചു നോക്കൂ--റോജി പാലാ 14:43, 5 ജൂലൈ 2011 (UTC)[മറുപടി]

ഭാഷാപെട്ടികളുണ്ടോ

പ്രധാന ഭാഷകൾ അറിയാവുന്ന വിക്കിപീഡിയരെ ലഭിക്കാനായി ഭാഷാപെട്ടികളുണ്ടോ. ഇംഗ്ലീഷ്, അറബി, ഹിന്ദി, തമിഴ്, ഉറുദു, സംസ്കൃതം എന്നീ ഭാഷകൾക്കായി പെട്ടികളുണ്ടാവുന്നത് അതാതു ഭാഷാ ജ്ഞാനികളുമായി ആ ഭാഷയുമായി ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിക്കാൻ സഹായകമാവും. ഉദാ: "ഞാൻ അറബി ഭാഷയറിയുന്ന ഉപയോക്താവാണ്". ഇതിനെങ്ങിനെ പെട്ടി ഇടും--സുഹൈറലി 06:17, 9 ജൂലൈ 2011 (UTC)[മറുപടി]

ഫലകം:User ar-1 ഇത് പറ്റുമോ? ഇതും കാണുക--റോജി പാലാ 06:32, 9 ജൂലൈ 2011 (UTC)[മറുപടി]
പക്ഷെ വിവരണം വന്നതും അറബിയിലാണ്.--സുഹൈറലി 07:11, 9 ജൂലൈ 2011 (UTC)[മറുപടി]

പ്രസ്തുത ഫലകം താങ്കൾക്കും തിരുത്താവുന്നതാണ്.--റോജി പാലാ 07:54, 9 ജൂലൈ 2011 (UTC)[മറുപടി]

വാള്യം

സുഹൈറിന്റെ ചോദ്യം നിലവറയിൽ നിന്നും പ്രധാന താളിലേക്കിടുന്നു. എനിക്ക് രണ്ടും ശരിയായാണ്‌ കാണുന്നത്. സുഹൈറലി ഉപയോഗിക്കുന്ന ഫോണ്ടിന്റെ പ്രശ്നമായിരിക്കാം കാരണം. --Vssun (സുനിൽ) 11:13, 9 ജൂലൈ 2011 (UTC)[മറുപടി]
ഫോണ്ടിന്റെ പ്രശ്നമല്ല. വിൻഡോസ് എക്സ്.പി.യുടെ പ്രശ്നമാണ്. എക്സ്.പി.യിൽ ള, ഴ, റ എന്നീ അക്ഷരങ്ങൾ യ, ര, ല, വ എന്നീ അക്ഷരങ്ങളുമായി ചേർന്നുണ്ടാക്കുന്ന കൂട്ടക്ഷരങ്ങൾ ശരിയായി കാണിക്കില്ല. ഇതിൽ യ-യുമായി ഉണ്ടാക്കുന്ന കൂട്ടക്ഷരങ്ങൾ മാത്രമേ പൊതുവേ ഉപയോഗിക്കാറുള്ളൂ. ഉദാ: കുറ്റ്യാടി, ജാള്യത... --Jairodz സം‌വാദം 14:50, 14 ജൂലൈ 2011 (UTC)[മറുപടി]
നന്ദി ജയ്ദീപ്. ഫോണ്ടിന്റെ പ്രശ്നമെന്നായിരുന്നു ഇതുവരെ വിചാരിച്ചത്. --Vssun (സുനിൽ) 00:24, 15 ജൂലൈ 2011 (UTC)[മറുപടി]

വിക്കിലൗ (WikiLove)

വിക്കിപീഡിയ പോലുള്ള മീഡിയവിക്കി സംരഭങ്ങളിൽ പ്രവർത്തിക്കുന്നവരുടെ പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിനു വേണ്ടി നിർമ്മിച്ച ഒരു ഉപാധിയാണ് വിക്കിലൗ. ഒരു വിക്കിപീഡിയൻ ചെയ്യുന്ന പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിനും ബഹുമാനിക്കുന്നതിനുമുള്ള ഒരു ഉപാധിയാണിത്. ഇപ്പോൾ ഇംഗ്ലീഷ്, ഹിന്ദി, അറബിക് വിക്കികളിൽ ഈ എക്സ്‌ടൻഷൻ പ്രവത്തിക്കുന്നുണ്ട്. വിക്കിലൗവിനെക്കുറിച്ച് കൂടുതൽ അറിയുവാൻ WikiLove കാണുക. ഈ എക്സ്ടൻഷൻ മലയാളം വിക്കിപീഡിയയിലും പ്രവർത്തനക്ഷമമാക്കുവാൻ ഉദ്ദേശിക്കുന്നു. നിങ്ങളുടെ അഭിപ്രായം {{അനുകൂലം}}, {{പ്രതികൂലം}} {{നിഷ്പക്ഷം}} എന്നോ ചേർത്ത് ഇതിനടിയിൽ രേഖപ്പെടുത്തുക. എതിർക്കുന്നവർ അതിനുള്ള കാരണങ്ങൾ കൂടി വ്യക്തമാക്കിയാൽ നന്നായിരിക്കും --അനൂപ് | Anoop 07:42, 10 ഓഗസ്റ്റ് 2011 (UTC)[മറുപടി]

അനുകൂലം

പ്രതികൂലം

നിഷ്പക്ഷം

നിഷ്പക്ഷമായി നിൽക്കാൻ ആഗ്രഹിക്കുന്നു. സുNILസുകുമാRAN 13:21, 10 ഓഗസ്റ്റ് 2011 (UTC)

  • നിഷ്പക്ഷം--- എന്നാൽ ഈ സംവിധാനം വിക്കിപീഡിയയിലെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം , അനുമോദനം എന്നിവയൊക്കെ അറിയിക്കാനുള്ള ഉപാധി എന്ന നിലയിൽത്തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കണം. പകരം നെറ്റിലെ സൗഹൃദക്കൂട്ടായ്മകളിലൊന്ന് എന്ന നിലയിലേയ്ക്ക് വിക്കിയെ കൊണ്ടുപോകനുള്ള അവസരം ആയി മാറരുത്. - Reji Jacob 02:13, 23 ഓഗസ്റ്റ് 2011 (UTC)[മറുപടി]

സംവാദം

വിക്കിഷ്ടം--സുഹൈറലി 09:37, 10 ഓഗസ്റ്റ് 2011 (UTC)[മറുപടി]
വിക്കി♥ --മനോജ്‌ .കെ 16:32, 10 ഓഗസ്റ്റ് 2011 (UTC)[മറുപടി]
വിക്കിപ്രിയം --Jairodz സം‌വാദം 16:59, 10 ഓഗസ്റ്റ് 2011 (UTC)[മറുപടി]
വിക്കി സൗഹൃദം. --Vssun (സുനിൽ) 15:41, 11 ഓഗസ്റ്റ് 2011 (UTC)[മറുപടി]
വിക്കിക്കമ്പം - (ആനക്കമ്പം, കളിക്കമ്പം, പൂരക്കമ്പം, സിനിമാക്കമ്പം തുടങ്ങിയവ പോലെ.) -ViswaPrabha (വിശ്വപ്രഭ) 18:55, 12 ഓഗസ്റ്റ് 2011 (UTC)[മറുപടി]


ബഗ്ഗ് ഫയൽ ചെയ്തിട്ടുണ്ട് --അനൂപ് | Anoop 06:15, 22 ഓഗസ്റ്റ് 2011 (UTC)[മറുപടി]
വിക്കിലവ് മലയാളം വിക്കിപീഡിയയിൽ സജ്ജമായിക്കഴിഞ്ഞു --ജുനൈദ് | Junaid (സം‌വാദം) 12:16, 22 ഓഗസ്റ്റ് 2011 (UTC)[മറുപടി]
  • സംവാദംവിക്കിക്കമ്പം നല്ല വാക്കാണ്. ഈ സംവിധാനം എങ്ങനെ പ്രവർത്തിക്കുന്ന എന്ന് അറിയാതെയാണ് ഞാൻ മുമ്പ് അഭിപ്രായം പറഞ്ഞത്. എന്റെ വോട്ട് ഇപ്പോൾ വിക്കിക്കമ്പത്തിന് നല്കുന്നു. മറ്റുള്ളവരും അംഗീകരിക്കുന്നുണ്ടെങ്കിൽ പുതിയ വാക്ക് തിരെഞ്ഞെടുക്കാമോ ?--മനോജ്‌ .കെ 14:15, 22 ഓഗസ്റ്റ് 2011 (UTC)[മറുപടി]
വിക്കിക്കമ്പം കൊള്ളാം --സാദിക്ക്‌ ഖാലിദ്‌ 11:57, 23 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ഇറക്കുമതി

ഇറക്കുമതി സൗകര്യം ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നു എന്നാണ് ഇതുവരെയുള്ള അനുഭവം. ശ്രദ്ധയില്ലാതെ ഇറക്കുമതി ചെയ്യുന്നതു മൂലം, മലയാളം വിക്കിപീഡിയക്കു വേണ്ടി മാറ്റങ്ങൾ വരുത്തിയ പല ഫലകങ്ങളും ഇംഗ്ലീഷ് വിക്കിപീഡിയ വെർഷനിലേക്ക് തിരിച്ചു പോകുന്നു. ഇറക്കുമതി സൗകര്യമുള്ളവർ അത് ശ്രദ്ധിച്ച് വിനിയോഗിക്കാൻ അഭ്യർത്ഥിക്കുന്നു. ഇറക്കുമതി സൗകര്യം ഒഴിവാക്കുന്നതിനെക്കുറിച്ചും ആലോചിക്കാവുന്നതാണ്. --Vssun (സുനിൽ) 17:06, 4 സെപ്റ്റംബർ 2011 (UTC)[മറുപടി]

കാര്യനിർവ്വാഹകർക്കല്ലേ ഇറക്കുമതി അവകാശമുള്ളത്. അതുപയോഗിക്കുന്നവർ തീർച്ചയായും ഇക്കാര്യം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. --ജുനൈദ് | Junaid (സം‌വാദം) 18:42, 4 സെപ്റ്റംബർ 2011 (UTC)[മറുപടി]

എന്റെ കയ്യിൽ നിന്നു പറ്റിയ അബദ്ധമാണ്, കുറച്ച് ഫലകങ്ങൾ സുനിൽ റിവേർട്ട് ചെയ്തു, ബാക്കി പഴയ അവസ്ഥയിലേക്ക് ആക്കിയിട്ടുണ്ട്. ദീപു [deepu] 00:15, 5 സെപ്റ്റംബർ 2011 (UTC)[മറുപടി]

ഇത് ദീപുവിന്റെ മാത്രം പ്രശ്നമല്ല. മുൻപ് പലപ്പോഴും സംഭവിച്ചിട്ടുണ്ട്. എനിക്കും ഇതുപോലെ സംഭവിച്ചിട്ടുണ്ടെന്ന് കരുതുന്നു. ആ യൂസറെ (R'n'B) ബ്ലോക്ക് ചെയ്തതിനു ശേഷമാണ് മനസിലായത്, അത് ഇമ്പോർട്ട് ചെയ്തപ്പോൾ വന്ന എഡിറ്റായിരിക്കുമെന്ന് :-) --Vssun (സുനിൽ) 02:51, 5 സെപ്റ്റംബർ 2011 (UTC)[മറുപടി]
മറ്റൊരുദാഹരണം, {{Birth date and age}} എന്ന ഫലകത്തിന്റെ നാൾവഴിയിൽ കാണാം. --Vssun (സുനിൽ) 07:05, 9 സെപ്റ്റംബർ 2011 (UTC)[മറുപടി]

ഇമ്പോർട്ട് ചെയ്യുമ്പോൾ‌ കൂട്ടത്തിൽ ഇറക്കുമതി ചെയ്യുന്ന ഫലകങ്ങളിൽ ആവശ്യമില്ലാത്തവ ഒഴിവാക്കാനായി സൗകര്യം വേണമെന്ന ഒരു ബഗ് രേഖപ്പെടുത്തിയിട്ടുണ്ട്. --Vssun (സംവാദം) 10:00, 22 ജനുവരി 2012 (UTC)[മറുപടി]

മലയാളം ടൈപ്പിങ്

പല ലേഖനങ്ങളിലും ഭൌതികം,പൌരൻ,കൌതുകം എന്നിങ്ങനെ കാണുന്നു.ഭൗതികം,പൗരൻ,കൗതുകം എന്നല്ലേ ശരി. 6ആം എന്നത് ചിഹ്നമുപയോഗിച്ചെഴുതാൻ വഴിയൊന്നുമില്ലേ? ൿ ഇതെന്താണ് വായിക്കുക? show എന്നതിനു പകരമായി പ്രദർശിപ്പിക്കുക എന്നാണ് പെട്ടികളിലും മറ്റും ഉപയോഗിച്ചിരിക്കുന്നത്.ഇത് നീണ്ടു പോയില്ലേ?'കാണുക' എന്നു പോരേ? നിജിൽ 12:35, 21 സെപ്റ്റംബർ 2011 (UTC)[മറുപടി]

നിലവിലെ ഇൻസ്ക്രിപ്റ്റ് മാനകമനുസരിച്ചു് ഔ ന്റെ സ്വരചിഹ്നം ൌ ആയിട്ടാണു് കാണുന്നതു്. അതേ സമയം ഇക്കാലത്തു് അച്ചടിയിലും മറ്റും ൗ ആണു് വ്യാപകമായിക്കാണുന്നതു്. കുറച്ചു പഴയ പുസ്തകങ്ങളെടുത്തുനോക്കിയാൽ ൌ ചിഹ്നം ഉപയോഗിച്ചിരിക്കുന്നതും കാണാം. കൌതുകം എന്നതു് തെറ്റല്ല. ഔ ചിഹ്നത്തിനു് സമാനമല്ലാത്ത(ഡാറ്റ അല്ലെങ്കിൽ കോഡ്പോയിന്റ് സമാനമല്ലാത്ത) രണ്ടു് ചിഹ്നങ്ങൾ യുണിക്കോഡ് അനുശാസിക്കുന്നതിന്റെയും, വ്യാപകമായി ഉപയോഗിക്കുന്ന ൗ ചിഹ്നം ടൈപ്പ് ചെയ്യാൻ പറ്റാത്ത രീതിയിൽ ഇൻസ്ക്രിപ്റ്റ് കീബോഡ് മാനകം രൂപകല്പന ചെയ്തതിന്റെയും ഫലമായി വെബ്ബിൽ വ്യാപകമായ പ്രശ്നമാണു് രണ്ടു രീതിയിലെ ഔ ചിഹ്നം. ൿ കയുടെ ചില്ലാണു്. ലോൿപാൽ, ഇൿബാൽ, സ്പെൿട്രം എന്നിവ ചില ഉദാഹരണങ്ങൾ.--Santhosh.thottingal 12:44, 24 സെപ്റ്റംബർ 2011 (UTC)[മറുപടി]

പി.ഡി.എഫ്

ഇംഗ്ലീഷ് വിക്കിയിലെ ലേഖനങ്ങൾ പി.ഡി.എഫ്/ബുക്ക് ഫോർമാറ്റിലേക്ക് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യമുള്ളതുപോലെ മലയാളം വിക്കിയിലും പ്രസ്തുത സൗകര്യം സാധ്യമാക്കാനാവില്ലേ ?--വിചാരം 19:39, 27 സെപ്റ്റംബർ 2011 (UTC)[മറുപടി]

മലയാളം വിക്കിയിലോ ഇന്ത്യൻ വിക്കികളിലോ ആ സൌകര്യം ലഭ്യമാക്കാത്തതു് ഇന്ത്യൻ ഭാഷകളെ പിഡിഎഫ് ആക്കാനുള്ള കഴിവു് ആ സോഫ്റ്റ്‌വെയറിനില്ലാത്തതുകൊണ്ടാണു്. ഒരു പക്ഷേ http://silpa.org.in/Render എന്ന വിലാസം നിങ്ങൾക്കു് ഉപകാരപ്പെട്ടേക്കാം. --Santhosh.thottingal 04:57, 30 സെപ്റ്റംബർ 2011 (UTC)[മറുപടി]

കണ്ണി ചേർക്കൽ

[[India]]ns --> Indians

[[ഇന്ത്യ]]യുടെ --> ഇന്ത്യയുടെ

മുകളിൽ കാണിച്ചിരിക്കുന്ന ഇംഗ്ലീഷിലെ കണ്ണി ചേർക്കൽ രീതി മലയാളത്തിൽ എന്തുകൊണ്ട് വരുന്നില്ല. --Vssun (സുനിൽ) 17:05, 6 ഒക്ടോബർ 2011 (UTC)[മറുപടി]

ഇതു് ഒരു സ്ക്രിപ്റ്റ് ഹാക്കിന്റെ കുറവായിരിക്കണം. ഇംഗ്ലീഷിൽ സ്പേസ് ഒരു ഉറപ്പായ ഡീലിമിറ്റർ ആണു്. പക്ഷേ മലയാളത്തിൽ എപ്പോഴും അല്ല. അതുകൊണ്ടു് ഇതു് universal ആയി ചെയ്യാൻ പറ്റുമോ എന്നു് ആദ്യം നോക്കണം.

Also see this: W:Help:Pipe_trick ViswaPrabha (വിശ്വപ്രഭ) 19:06, 6 ഒക്ടോബർ 2011 (UTC)[മറുപടി]


പ്രോബ്ലം മലയാളത്തിൽ മാത്രമല്ല മറ്റ് ഇന്ത്യൻ വിക്കികളിലുമുണ്ട്. --Roshan (സംവാദം) 05:40, 19 ഡിസംബർ 2011 (UTC)[മറുപടി]

Webfonts deployment and Tamil wikiprojects

Hi, Like Malayalam wiki, Tamil wiki too has opted out of Webfonts deployment. We have detailed our reasons for opting out and our experiences with the i18n team in a mail to the India mailing list. Would appreciate Ml community's input there.--Sodabottle (സംവാദം) 16:48, 13 ഡിസംബർ 2011 (UTC)[മറുപടി]

വെബ്ഫോണ്ട്സ്

ഏതൊരു ഭാഷയിലുള്ള വിക്കി പദ്ധതികളും അതാതുഭാഷയുടെ ഫോണ്ടുകൾ സജ്ജീകരിച്ചിട്ടില്ലാത്ത കമ്പ്യൂട്ടറുകളിൽ വായിക്കാൻ സൗകര്യമൊരുക്കുന്ന ഒരു മീഡിയാവിക്കി ചേർപ്പാണ് വെബ്ഫോണ്ട്സ്. നിലവിൽ ട്രാൻസ്ലേറ്റ്‌വിക്കിയിൽ വെബ്ഫോണ്ട്സ് സജ്ജീകരിച്ചിട്ടുണ്ട്. അതിന്റെ പ്രവർത്തനം അവിടെ പരീക്ഷിക്കാവുന്നതാണ്. മലയാളവും തമിഴുമൊഴികെയുള്ള ഇന്ത്യൻ വിക്കി പദ്ധതികളിൽ ഈയാഴ്ചയാദ്യം വെബ്ഫോണ്ട്സ് ഉൾപ്പെടുത്തിയിരുന്നു.

മലയാളത്തിനു വേണ്ടിയുള്ള വെബ്ഫോണ്ട്സിൽ ചില ന്യൂനതകൾ കാണുന്നു.

  1. വെബ്ഫോണ്ട്സിനു വേണ്ടി സജ്ജീകരിച്ചിരിക്കുന്ന മൂന്നു ഫോണ്ടുകളിൽ രണ്ടെണ്ണത്തിലും ആണവച്ചില്ലുകൾ പിന്തുണക്കുന്നില്ല. അഞ്ജലി, രഘു, മീര എന്നീ ഫോണ്ടുകളിൽ അജ്ഞലി മാത്രമാണ് ആണവച്ചില്ലുകളെ പിന്തുണക്കുന്നത്. (ആണവച്ചില്ലുകളുടെ വിക്കിപീഡിയയിലെ ഉപയോഗത്തെക്കുറിച്ചറിയാൻ വിക്കിപീഡിയ:ആണവച്ചില്ല് എന്ന താൾ കാണുക)
  2. ആണവച്ചില്ലുകളെ പിന്തുണക്കാത്ത ഫോണ്ടുകൾ ഉപയോഗപ്പെടുത്തുന്നതിനു വേണ്ടി, വിക്കികളിലെ ഉള്ളടക്കത്തിലെ ആണവച്ചിലുകൾ മുഴുവൻ സംയുക്തശൈലിയിലേക്ക് വെബ്ഫോണ്ട്സ് മാറ്റുന്നു.

ഇത് ഇന്റർനാഷണലൈസേഷൻ ടീമിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനാലായിരിക്കാം മലയാളത്തിൽ വെബ്ഫോണ്ട്സ് ഇതുവരെ ഉൾപ്പെടുത്താതിരുന്നത് എന്നു വിചാരിക്കുന്നു. ഇതിനെക്കുറിച്ച് ഏവരുടേയും അഭിപ്രായം തേടുന്നു. ഇവിടെ ഒരു അഭിപ്രായരൂപീകരണം നടത്തിയിട്ട് ഒരു ബഗ്ഗിടാം എന്നു കരുതുന്നു.

എന്റെ അഭിപ്രായം:

  1. യൂണികോഡ് 5.0 മാനദണ്ഡത്തിലോടുന്ന ഫോണ്ടുകൾക്കു വേണ്ടി, വിക്കി ഉള്ളടക്കത്തിലെ ചില്ലുകൾ‌ സംയുക്തശൈലിയിലേക്ക് മാറ്റുന്നത് വെബ്ഫോണ്ട്സ് ഒഴിവാക്കണം.
  2. ആണവച്ചില്ലുകൾ‌ പിന്തുണക്കാത്ത ഫോണ്ടുകൾ‌ വെബ്ഫോണ്ട്സിൽ നിന്നും ഒഴിവാക്കണം.

ഇത്തരത്തിലുള്ള വെബ്ഫോണ്ട്സായിരിക്കണം മലയാളം വിക്കി പദ്ധതികളിൽ നടപ്പിലാക്കേണ്ടതെന്ന് കരുതുന്നു. --Vssun (സംവാദം) 19:04, 16 ഡിസംബർ 2011 (UTC)[മറുപടി]

ഈ മീഡിയാവിക്കി പുതുക്കൽ പ്രകാരം] മുകളിൽ വിവരിച്ച പ്രശ്നം സുനിൽ സൂചിപ്പിച്ച പോലെ പരിഹരിച്ചു എന്ന് കരുതുന്നു. പക്ഷെ പുതിയ ചില്ലിനെ പഴയ ചില്ലാക്കാൻ ഉപയോഗിച്ച കോഡ് പൂർണ്ണമായി ഒഴിവാക്കിയോ എന്ന് സാങ്കേതിക കാര്യങ്ങൾ പരിചയമുള്ള ആരെങ്കിലും റിവ്യൂ ചെയ്ത് അതുമായി ബന്ധപ്പെട്ട ബഗ് അടയ്ക്കാം എന്ന് കരുതുന്നു. --ഷിജു അലക്സ് (സംവാദം) 07:19, 18 ഡിസംബർ 2011 (UTC)[മറുപടി]

സംവാദം

വിക്കിമീഡിയയ്ക്ക് അകത്ത് ഇരട്ട എങ്കോഡിങ്ങ് പ്രശ്നം കൊണ്ടു വരാൻ വേണ്ടി യൂണിക്കോഡ് 5.0 ഫോണ്ടിനു വേണ്ടി വെബ്ബ് ഫോണ്ട് ഒരു മാദ്ധ്യമാക്കുകയാണെന്ന് മനസ്സിലാക്കുന്നു. അതിനാൽ സുനിൽ പരഞ്ഞതാനു് മികച്ച പരിഹാരം.--ഷിജു അലക്സ് (സംവാദം) 03:13, 17 ഡിസംബർ 2011 (UTC)[മറുപടി]


വെബ്ഫോണ്ട്സിൽ അവശേഷിച്ചിരുന്ന പഴയ എൻകോഡിങ് രീതി മാത്രം പിന്തുണയ്ക്കുന്ന രണ്ടു ഫോണ്ടുകളും ഇന്നലെ സന്തോഷ്ജീ നീക്കം ചെയ്തിരിക്കുന്നു. എന്നിരുന്നാലും അദ്ദേഹവുമായി അഭിപ്രായ വ്യത്യാസമുണ്ടാകാനിടയായ സന്ദർഭം പ്രത്യേകിച്ചും മെയിൻ സ്ട്രീം മലയാളം സമൂഹത്തിൽ ഇക്കാര്യത്തിൽ കാര്യമായ ചർച്ചയൊന്നുമുണ്ടാകാതിരുന്ന സാഹചര്യത്തിൽ (അതിനു ഞാനടക്കം സർവ്വരും ഉത്തരവാദികളാണ്), വിവരിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. പശ്ചാത്തലമായി ഇരട്ട എൻകോഡിങ്ങിന്റെ ദോഷം രണ്ടു വർഷം സഹിച്ചതിന്റെ ഒരു ആഘാതം എല്ലാവരിലും അവശേഷിക്കുന്നുമുണ്ടാകണം എന്നും പറയേണ്ടതുണ്ട്.
ബഗ് ഫയൽ ചെയ്ത അവസരത്തിൽ സന്തോഷ് നൽകിയ വിശദീകരണം, ഇത് കൺവേർഷന്റെ പ്രശ്നമല്ലെന്നും മറിച്ച് ബ്രൗസറുകളുടെ പ്രശ്നമാണെന്നതും ആയിരുന്നു. പ്രശ്നമില്ലാത്ത ഡേറ്റയാണ്, മാറ്റം വരുത്തി പ്രശ്നമുള്ളതാക്കുന്നതെന്നതിനാൽ അത് തികച്ചും അസ്വീകാര്യമായിരുന്നു. ഡിസ്പ്ലേ ചെയ്യുന്നതിനുപരിയായി, നോർമലൈസേഷൻ നടപ്പാക്കിയിട്ടുള്ള മലയാളം വിക്കി പദ്ധതികളും അതു ചെയ്യാത്ത കോമൺസും പോലെ അടുത്തു പ്രവർത്തിക്കുന്ന വിക്കികൾ തമ്മിൽ ലിങ്കിങ് പ്രശ്നങ്ങളും ഉണ്ടാക്കും എന്നതിനാൽ ഇത് ഗൗരവകരമായ പ്രശ്നമായാണ് എനിക്ക് തോന്നിയത് (ലിപ്യന്തരണം വശമുള്ള മിക്കവരും ടൈപ്പിങ് ഒഴിവാക്കാൻ കോപ്പി ചെയ്യുന്നതായാണ് കണ്ടിട്ടുള്ളത്). പിന്നീട് സന്തോഷ് ഈ വിഷയത്തിൽ താരതമ്യേന പരിചയം കുറഞ്ഞവർക്ക് ആശയക്കുഴപ്പുണ്ടാക്കാൻ പോകുന്നതും, അനാവശ്യമായി സാങ്കേതികമെന്ന് തോന്നുന്ന കാര്യങ്ങൾ കുത്തിക്കയറ്റിയതുമായ (അല്ലെങ്കിൽ അങ്ങനെ എനിക്ക് തോന്നിയത്) ഒരു കുറിപ്പുമിടുകയുണ്ടായി. തുടർന്ന് ബഗ് അസാധുവാണെന്ന് കുറിച്ച് അടയ്ക്കുകയാണുണ്ടായത്. ഞാൻ ബഗ് വീണ്ടും തുറന്നെങ്കിലും അതിന്റെ പ്രയോർട്ടി ഏറ്റവും കുറയ്ക്കപ്പെട്ടു. പ്രയോർട്ടി ഞാൻ വീണ്ടും സാധാരണ ആക്കിയെങ്കിലും പിന്നീട് അടുത്ത ദിവസങ്ങൾ വരെ അതിൽ യാതൊരു മാറ്റവുമുണ്ടായില്ല. സന്തോഷ് പൊതുവെ പുതിയ ചില്ലുകളെ പിന്തുണയ്ക്കാത്തതുകൊണ്ടും അദ്ദേഹത്തിന്റെ നടപടികൾ ന്യായീകരിക്കാനാവത്തത് ആയതിനാലും അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയിൽ ന്യായമായും സംശയമുണ്ടായി. (പിന്നീട് ഇക്കാര്യത്തിൽ പലതരം ഉപയോക്താക്കൾ ഉള്ള യഥാർത്ഥ ലോകവുമായി ബന്ധമില്ലാത്ത മറുപടിയുമായി അനിവാറെത്തിയത് അത് കൂടതൽ സംശയമുണ്ടാകാനിടയായി). മീഡിയവിക്കി ആവാസവ്യവസ്ഥക്കകത്തും പുറത്തും ഉണ്ടായിട്ടുള്ള സന്തോഷിന്റെ നിരവധി സഹായങ്ങളിൽ അങ്ങേയറ്റം അകമഴിഞ്ഞ നന്ദിയും കടപ്പാടും ഉണ്ടെങ്കിലും, ഇക്കാര്യത്തിൽ അല്പം പോലും യോജിക്കാനാകില്ലായിരുന്നു. രണ്ട് ദിവസം മുമ്പ് വെബ് ഫോണ്ട്സ് പരിശോധിച്ചപ്പോൾ മലയാളത്തിനായി അദ്ദേഹം നൽകിയിരുന്ന 5 ഫോണ്ടുകളിൽ 2 എണ്ണം നീക്കം ചെയ്തിരിക്കുന്നതായി കണ്ടു. ഇതിനെപ്പറ്റിയും മറ്റാർക്കും കാര്യമായ വിവരം ഒന്നും ഇല്ലായിരുന്നു.
പൊതുവേ അദ്ദേഹത്തിന്റെ ആശയവിനിമയം കുറവായിരുന്നുവെങ്കിലും, ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ സന്തോഷിനെതിരെ ഈ സമൂഹത്തിലെ ചിലർക്കെങ്കിലും ആശങ്കയുണ്ടാകാൻ, ആ ബഗിലെ എന്റെ വ്യക്തമല്ലാത്ത കുറിപ്പുകളും കാരണമായിട്ടുണ്ടാകാം എന്നു ഞാൻ കരുതുന്നു (മിക്കവാറും ഞാൻ മറ്റെന്തെങ്കിലും ചെയ്തുകൊണ്ട് കുറിച്ചതാവണമവ). അങ്ങനെയെങ്കിൽ അതിൽ എനിക്ക് വിഷമമുണ്ട്. വിക്കിമീഡിയ പദ്ധതികളിൽ നടപ്പിലാക്കാനിടയുള്ള കാര്യങ്ങളിൽ കൂടുതൽ കമ്മ്യൂണിക്കേഷൻ സമൂഹവുമായി വേണം എന്നാണെന്റെ അഭിപ്രായം. സന്തോഷ് ഇത്തരം കാര്യങ്ങൾ ഈ വേദിയിലോ മറ്റോ പരസ്യമായി ചർച്ച ചെയ്യുകയായിരുന്നെങ്കിൽ ഇതൊരിക്കലും ഇപ്രകാരമുള്ള പരസ്പര തെറ്റിദ്ധാരണയ്ക്ക് കാരണമാകില്ലായിരുന്നു എന്നെന്റെ പക്ഷം. നിർഭാഗ്യവശാൽ അതിൽ ഭാഗിക അറിവുള്ള ഞാനും മറ്റുള്ളവരും ഒന്നും അതു പരസ്യമായി ചർച്ച ചെയ്യാൻ ശ്രമിച്ചതുമില്ല. അതുകൊണ്ട് സന്തോഷിനെ ഇക്കാര്യത്തിൽ കുറ്റപ്പെടുത്താനാകില്ല, മറിച്ച് ഓരോരുത്തരും സ്വയം കുറ്റപ്പെടുത്തുകയായിരിക്കും നല്ലത് :) --പ്രവീൺ:സം‌വാദം 06:43, 18 ഡിസംബർ 2011 (UTC)[മറുപടി]


ഇവിടെ എന്റെ പേര് പരാമർശിക്കപ്പെട്ടതുകൊണ്ട് ഇടപെടേണ്ടിവരികയാണ് . വെബ്ഫോണ്ട് ചർച്ചകൾ വിക്കിമീഡിയ ഇന്ത്യാ ലിസ്റ്റിൽ കണ്ട്, മലയാളം തമിഴ് കമ്മ്യൂണിറ്റികൾ ഇതിനെ എതിർക്കുന്നുവെന്നു കണ്ട് എന്താണു പ്രശ്നമെന്നറിയാൻ ബഗ്സില്ലയിൽ നോക്കിയാണ് ഞാൻ പ്രവീണിന്റെ ബഗ്ഗ് കാണുന്നതു്. ഇപ്പോൾ ഇവിടെ നടക്കുന്ന ഈ ചർച്ച നടക്കേണ്ടിയിരുന്നതു് ആ സോഫ്റ്റ്‌ലോഞ്ചിനു മുമ്പായിരുന്നു എന്നാദ്യം പറയട്ടെ. അതു ചെയ്യാതെ , ആശയവ്യക്തത നടത്താതെ മലയാളം വിക്കിപീഡിയയുടെ നിലപാടെന്ന രീതിയിൽ മലയാളം കമ്പ്യൂട്ടിങ്ങിനും വിക്കിപ്പീഡിയയക്കും സംഭാവനകൾ നടത്തിക്കൊണ്ടിരിക്കുന്ന ഒരാളെ താറടിക്കാൻ ശ്രമിക്കുന്നതരം കമന്റുകൾ തീർത്തും നിലവാരം കുറഞ്ഞതും നികൃഷ്ഠവും ആയിപ്പോയെന്നുകൂടി പറയാതെ വയ്യ. കൂട്ടത്തിൽ ഇത്തരം കമന്റുകളാണ് മലയാളം കമ്പ്യൂട്ടിങ്ങിനും വിക്കിപ്പീഡിയയ്ക്കും ആത്മാർത്ഥമായി സംഭാവന നൽകുന്നവർക്കു ലഭിക്കാൻ പോകുന്നതെന്ന് പബ്ലിക് റെക്കോർഡായി ഇതവിടെ ഉണ്ടാവുന്നതു് , പുതിയ ഡെവലപ്പർമാർക്കു നല്ല പ്രോത്സാഹനവും ആയിരിക്കും !!! . ആ ബഗ്ഗിൽ പ്രവീൺ പ്രകാശ് പരസ്പരബന്ധമില്ലാതെ എന്തൊക്കെയോ തെറ്റിദ്ധാരണയുടെ പേരിൽ എസ്.എംസിയുടെ പേരടക്കം വലിച്ചിഴച്ച്, സന്തോഷിൽ ട്രസ്റ്റില്ലാത്ത രീതിയിലാണ് ഓരോ ആർഗ്യുമെന്റുകളും നടത്തിയിരുന്നതു്.
സന്തോഷിന്റെ ആ ബഗ്ഗിലെ കമന്റുകൾ ഒരു ഡെവലപ്പർ പോയിന്റ് ഒഫ് വ്യൂവിൽനിന്ന് എനിക്കു കൺവിൻസിങ്ങ് ആയിരുന്നു. കാരണം താഴെപ്പറയുന്നു.
  1. വിക്കിപ്പീഡിയ മലയാളം ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്നതു് ഒരു ഫോഴ്സ്ഡ് കൺവർഷൻ (ആണവ ചില്ലിലേക്ക്) വേരിയബിൾ ഉപയോഗിച്ചാണ് . കോമൺസിലും മറ്റു ബഹുഭാഷാവിക്കികളിലും ഓടാത്ത ഒരു നോൺ സ്റ്റാൻഡേർഡ് ഹാക്കാണ് ഇതു്.
  2. മലയാളം വിക്കിപ്രൊജക്റ്റുകളിൽ 5.0 യിലെഴുതിയാലും 5.1ൽ എഴുതിയാലും ഫോഴ്സ്ഡ് കൺവെർഷൻ നടക്കുന്നതുകൊണ്ട് , ഡാറ്റ സേവ് ചെയ്യപ്പെടുന്നതു് 5.1 ൽ തന്നെയായിരിക്കും
  3. വെബ്ഫോണ്ട് എക്സ്റ്റൻഷൻ ഫോണ്ടില്ലാത്തവർക്ക് വൃത്തിയിലും വ്യക്തതയോടെയും വിക്കിപ്പീഡിയയിൽ മലയാളം വായിക്കാനുള്ളതാണ് . (എഴുതുന്നതു് നാരായം വെച്ചും) . അതുകൊണ്ടുതന്നെ വിക്കിപ്പീഡിയയിൽ പുതുതായി വരുന്ന, നല്ല ഫോണ്ട് ഇല്ലാത്തതുകൊണ്ടോ , ഫോണ്ടേ ഇല്ലാത്തതുകൊണ്ടോ വൃത്തികേടായായും ചതുരങ്ങളായും വിക്കിപ്പീഡിയ കാണുന്നതു പരിഹരിക്കാനുള്ള സൊല്യൂഷനാണ് വെബ് ഫോണ്ടുകൾ. അതുകൊണ്ടുതന്നെ ഉപയോക്താവിന് കാഴ്ചയിൽ പ്രശ്നമില്ലാതെ കാണുക എന്നതാണിതിന്റെ ധർമ്മം
  4. ഏതു സ്വതന്ത്ര സോഫ്റ്റ്വെയർ പ്രൊജക്റ്റുകളുടെയും പൊതു നയം പോലെത്തന്നെ , ഫോണ്ടുകൾ അതാതിന്റെ ഉറവയിൽ നിന്നേ എടുക്കാനാവൂ എന്ന സമീപനമാണ് സന്തോഷ് പറഞ്ഞിരുന്നതു്. പ്രവീൺ ആവശ്യപ്പെട്ടിരുന്നതു് ജുനൈദിന്റെ ഹാക്ക്ഡ് ഫോണ്ട് (ആണവ ചില്ലു ചേർത്ത രചനയും മീരയും) എടുക്കാനും . പക്ഷേ അങ്ങനെയെങ്കിൽ ജുനൈദ് ഫോർക്കിങ്ങിന്റെ സ്റ്റെപ്പുകൾ അനുവർത്തിച്ച് ആ ഫോണ്ടുകളുടെ പേരുമാറ്റുകയും, അതിനെ മെയ്ന്റെയിൻ ചെയ്യുന്ന അപ്സ്ട്രീം ഡെവലപ്പറാവുകയും വേണം. ജുനൈദ് അതിനു തയ്യാരായിരുന്നുമില്ല.
രചനയും മീരയും രഘു മലയാളവും ഉപയോഗിക്കുകയാണെങ്കിൽ വെബ് ഫോണ്ട് പ്രൊജക്റ്റിന്റെ ധർമ്മം (പോയന്റ് 3) നടപ്പാക്കണമെങ്കിൽ, അതായതു് വ്യക്തമായി വിക്കിപ്പീഡിയ ഫോണ്ടില്ലാത്തവരുടെ സിസ്റ്റത്തിൽ കാണിക്കണമെങ്കിൽ അതു് ആണവ ചില്ലുകളെ 5.0 ആക്കിയേ പറ്റൂ. അല്ലെങ്കില് ആണവനെ ചതുരക്കട്ടകളാക്കിയേ അതു കാണിക്കൂ. ഇതു മനസ്സിലാക്കാതെ പോയന്റ് 4 പാലിക്കാതെ ആണവനുള്ള ഫോണ്ടുകൾ എടുക്കണമെന്നുപറയുന്നതും ഒരു സ്വതന്ത്രസോഫ്റ്റ്‌വെയർ പ്രൊജക്റ്റിലും സ്വീകാര്യമായ സമീപനമല്ല. എല്ലാ ഫോണ്ടുകളും ഉൾപ്പെടുത്തുകയെങ്കിൽ, പ്രൊജക്റ്റിന്റെ ലക്ഷ്യത്തിനായുള്ള കസ്റ്റം നോർമലൈസേഷൻ ഫോണ്ടുകൾക്ക് ചെയ്യേണ്ടിവരും. അല്ലെങ്കിൽ ഫോണ്ടുകൾ ഉപേക്ഷിക്കേണ്ടിവരും .. ഈ കാര്യം മനസ്സിലാക്കാതെ ഒരു സൊല്യൂഷനുകളും സ്വീകരിക്കാതെ ഫോണ്ട് എല്ലാം വേണം, ഫോർക്ക് ചെയ്യാൻ തയ്യാറല്ല, അവ 5.1 തന്നെ വേണം എന്ന തീരെ യാത്ഥാർത്ഥ്യബോധം ഇല്ലാത്ത സമീപനമായിരുന്നു പ്രവീണിന്റേതു് . അതിനാലാണ് ആ ബഗ്ഗ് വഴിമുട്ടിയതും , ഇപ്പോൾ അഞ്ജലിയൊഴിച്ചുള്ള ഫോണ്ടുകൾ നീക്കം ചെയ്യപ്പെട്ടതും. അതു് സന്തോഷിനെതിരെ ഉപയോഗിച്ച് തെറ്റായി രോഷം ജനിപ്പിക്കലും, ഇതിൽ യാതൊരു ഇടപെടലും നടത്താത്ത സ്വതത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ പൊസിഷനായി വ്യാഖ്യാനിക്കലും എരിവുകേറ്റലും ആർക്കു വേണ്ടിയായിരുന്നു. ഈ മറുപടി തന്നെയാണ് ഞാൻ ചുരുങ്ങിയ വാക്കുകളിൽ വിക്കിമീഡിയ ഇന്ത്യാ ലിസ്റ്റിൽ പ്രവീണിനോട് എഴുതിയതും . അതിനു മറുപടിപറയാതെ പുതിയ ത്രെഡ് തുറക്കാനാവശ്യപ്പെട്ട് ഒളിച്ചോടിയ ശേഷം , അതു ലിങ്ക് ചെയ്യാതെ യഥാർത്ഥലോകവുമില്ലാത്ത മറുപടിയാണ് അതെന്ന് പ്രവീൺ ഇവിടെ പറയുന്നതാണ് ഇപ്പോൾകാണുന്നതു് . സംശയത്തിനിടയാക്കുന്നെങ്കിൽ അതു തുറന്നു പറയാനും ചർച്ചചെയ്യാനുമുള്ള ആർജ്ജവമാണ് ഉണ്ടാവേണ്ടതു് . അതിതുവരെയും ഉണ്ടായില്ല .
ഇനി ഷിജുപറഞ്ഞ ആരോപണങ്ങൾ. പോയന്റ് നമ്പർ 1 അനുസരിച്ച് വിക്കിമീഡിയ പ്രൊജക്റ്റുകൾ ഡ്യുവൽ എൻകോഡിങ്ങിൽ നിന്നു മുക്തമല്ല. അതിനാൽ ഷിജുവിന്റെ കമന്റിന്റെ preamble തെറ്റാണ് . കോമൺസിലൊന്നും ഈ ഹാക്ക് ഓടില്ല. പോയന്റ് നമ്പർ 2 മൂലം വെബ്ഫോണ്ട് ആണവചില്ലുപയോഗിച്ചാലും ഇല്ലെങ്കിലും അത് നിലവിലുള്ള സ്ഥിതിയിൽ മാറ്റമൊന്നും കൊണ്ടുവരില്ല. കാര്യങ്ങൾ മനസ്സിലാക്കാതെയുള്ള ഈ വിവാദത്തിന്റെ സംഭാവന, ഭാഷാ കമ്പ്യൂട്ടിങ്ങ് രംഗത്തു പ്രവർത്തിക്കുന്ന ഞങ്ങളെപ്പോലുള്ളവരെ മലയാളം വിക്കിപ്പീഡിയയിൽ നിന്നകറ്റുക എന്നതു മാത്രമാണ് .ഷിജുവിന്റെ ബഗ്സില്ലയിലെ കമന്റ് തീർത്തും നിരുത്തരവാദപരവും നികൃഷ്ഠമായിപ്പോയെന്നു പറയാതെ വയ്യ.  : അനിവർ അരവിന്ദ് (സംവാദം)


ഇപ്പോൾ ഇവിടെ നടക്കുന്ന ഈ ചർച്ച നടക്കേണ്ടിയിരുന്നതു് ആ സോഫ്റ്റ്‌ലോഞ്ചിനു മുമ്പായിരുന്നു എന്നാദ്യം പറയട്ടെ.

ക്ഷമിക്കണം അനിവർ. ഇത്തരം പ്രധാനപ്പെട്ട ഒരു സംഗതി വെബ്ബ് ഫോണ്ട് ടീം കമ്യൂണിറ്റുയുമായാണു് ചർച്ച നടത്തേണ്ടത്. അല്ലാതെ കമ്യൂണിറ്റിയുടെ മേൽ ഒരു സംഗതി അടിച്ചേല്പ്പികയല്ല വേണ്ടത്. ആ സുതാര്യത ഇല്ലാത്തത് തന്നെയാണൂ് ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും കാരണം. വെബ്ബ് ഫോണ്ട് ടീം ആ പരിപാടി തുടരുന്ന കാലത്തോളം ഓരോ വിക്കി സമൂഹത്തിൽ നിന്നും ഇത്തരം പ്രശ്നങ്ങൾ കൂടി കൊണ്ടേ ഇരിക്കും.--ഷിജു അലക്സ് (സംവാദം) 06:27, 19 ഡിസംബർ 2011 (UTC)[മറുപടി]

ഷിജു, എന്റെ പോയന്റ് ഷിജുവും പ്രവീണും മലയാളം കമ്മ്യൂണിറ്റിയുടേതെന്ന പേരിൽ നടത്തിയ അഭിപ്രായപ്രകടനങ്ങളെക്കുറിച്ചാണ് . മനോജുന്നയിച്ചപോലെ ഷിജു മലയാളം കമ്മ്യൂണിറ്റി എതിർക്കുന്നുവെന്ന് ബഗ്ഗിൽ പറയുന്നതു് ഇവിടെ അഭിപ്രായരൂപീകരണം നടത്തിയല്ല. ഇവിടെ അഭിപ്രായരൂപീകരണം നടത്താതെ , സാങ്കേതിക വശങ്ങൾ ചർച്ച ചെയ്യാതെ വിക്കിമീഡിയ മലയാളം കമ്മ്യൂണിറ്റിയുടെ അഭിപ്രായമെന്ന രീതിയിൽ ഇത്തരം അഭിപ്രായങ്ങൾ ഉന്നയിക്കാൻ ഷിജുവിനെന്നല്ല, ഒരു വിക്കിപ്രവർത്തകനും അവകാശമില്ല. ആ നടക്കാഞ്ഞ ചർച്ചയെപ്പറ്റിയാണ് ഞാൻ പറഞ്ഞതു്. ഷിജു അതിനിതുവരെ ആ ബഗ്ഗിൽ മാപ്പു പറഞ്ഞിട്ടുമില്ല (ഇപ്പോൾ പറഞ്ഞ മാപ്പും, അതിലെ ഒരു വരിയിൽ പിടിച്ചുമാത്രമാണ്.) സംശയ്ങ്ങളുണ്ടായി എന്നൊക്കെപറയുന്ന പ്രവീണും ഇതു ചർച്ചചെയ്യാതെയാണ്, അഭിപ്രായരൂപീകരണം നടത്താതെയാണ് തന്റെ അഭിപ്രായങ്ങൾ കമ്മ്യൂണിറ്റിയുടേതായി ഉന്നയിച്ചതു് . ഇതു് എന്തായാലും മോശം പ്രവണതയാണ് .
i18n ടീമിന്റെ പ്രവർത്തനത്തെയും ലോഞ്ചിനെപ്പറ്റിയും ഉള്ളതു് വേറെ വിഷയമാണ്. അതിൽ വിക്കിമീഡിയ ഇന്ത്യാ ലിസ്റ്റിലെ ചർച്ചകളിൽ നിന്നു മനസ്സിലായതു് (എറിക്കിന്റെ മറുപടിയിൽ നിന്നും) ഇതു് വിക്കിമീഡിയ പ്രൊഡക്റ്റ് ഡെവലപ്മെന്റ് വിഭാഗത്തിന്റെ തീരുമാനമാനെന്നാണ്. വിക്കിപീഡിയകൾ ഇപ്പോൾ റൺ ചെയ്യുന്നതും റിലീസ് ചെയ്യാത്ത മീഡിയാവിക്കി കോഡാണ്. അതിൽ പ്രശ്നങ്ങളുണ്ടെങ്കിൽ അത് ഫൌണ്ടേഷനോട് ഇവിടെ പ്രത്യേകമായി അഭിപ്രായരൂപീകരണം നടത്തി നടത്തിയശേഷം സംസാരിക്കേണ്ടിവരും. ഇൻഡിക് കൺസൾട്ടന്റെന്ന രീതിയിൽ ഷിജുവിനും ഇതിൽ കാര്യമായി ഇടപെടാനാവും. നമുക്കു പരിചയമുള്ളതുകൊണ്ടുമാത്രം സന്തോഷിനെ പഴിചാരലും ഡീ മൊറലൈസ് ചെയ്യലും അല്ല അതിനുള്ള പോംവഴി എന്നുമാത്രം പറയുന്നു. -അനിവർ അരവിന്ദ് (സംവാദം) 07:24, 19 ഡിസംബർ 2011 (UTC)[മറുപടി]


ഷിജു അലക്സ് ഒരു പൊതുവേദിയിൽ എന്നെപ്പറ്റി , കമ്യൂണിറ്റീയുടെ അഭിപ്രായമാണെന്നു പറഞ്ഞ് അവതരിപ്പിച്ച ഈ ആരോപണങ്ങൾക്കു് ഞാൻ വിശദീകരണം ആവശ്യപ്പെടുന്നു:
I found Santhoish Thottingal is trying to bring dual encoding issue into wikimedia world using webfont as a plat form. This is not all acceptable to Malayalam wikimedia community. Dual encoding is not an issue inside wiki projects.
This issue needs to be fixed immediately considering the severity of the issue. I have changed the priority of the issue.
Also some third person developer need to handle all the issues related to malayalam. Santhosh is using his official role in WMF to play around with Malayalam data to push his personal POV (and his Free Software organization's POV). This is not acceptable to Malayalam wikimedia community.
മലയാളം സംബന്ധിച്ച ഒരു കാര്യങ്ങളിലും ഞാൻ ഇടപെടരുതെന്ന് അദ്ദേഹം പറയുന്നു. മലയാളം സംബന്ധിച്ച കാര്യങ്ങൾ പരിഗണിക്കാൻ മൂന്നാമതൊരു ഡെവലപ്പറെ അദ്ദേഹം ആവശ്യപ്പെടുന്നു. എനിക്കറിയേണ്ടതു് ഇതു് കമ്യൂണിറ്റിയുടെ പൊതുവായ അഭിപ്രായമാണോ അല്ലയോ എന്നാണ്. അല്ലെങ്കിൽ ഷിജു അലകസ് എന്തുകൊണ്ടു് ഇത്തരം ഗൌരവമായ ആരോപണം കമ്യൂണിറ്റീയുടെ പേരിൽ പൊതുവേദിയിൽ എനിക്കെതിരെ ഉന്നയിച്ചു? ഈ ആരോപണങ്ങൾക്കുള്ള തെളിവുകൾ എവിടെ? ദീർഘകാലമായി മലയാളം വിക്കി സംരംഭങ്ങൾക്ക് സംഭാവന ചെയ്യുന്ന ഒരാളോടു് മലയാളത്തിന്റെ ഒരു കാര്യത്തിലും ഇടപെടരുതെന്നു് ഷിജുവിനെപ്പോലെ ഉത്തരവാദിത്തപ്പെട്ട ഒരാൾ ആവശ്യപ്പെടുമ്പോൾ വിക്കിയുടെ പൊതുജനങ്ങൾക്കുമുന്നിലുള്ള വിലയിടിച്ചിലാണു്. വിക്കിയ്ക്കു വേണ്ടി സംഭാവന ചെയ്യുന്നവർക്കുള്ള ഒരു മുന്നറിയിപ്പുമാണു്. ഷിജുവിന്റെ ഈ പ്രസ്താവന കൊണ്ടു് എനിക്കുണ്ടായ അഗാധമായ വിഷമം ഞാൻ രേഖപ്പെടുത്തുന്നു, പ്രത്യേകിച്ചും ഷിജുവിനെ എന്നെ വ്യക്തിപരമായി അറിയുന്നതുകൊണ്ടു്.
സാങ്കേതിക കാര്യങ്ങളിൽ കമ്യൂണിക്കേഷൻ കൂടുതൽ മെച്ചപ്പെടുത്താനുള്ള എല്ലാ ശ്രമവും ഉണ്ടാകും. അതിന്റെ കൂടെ സാങ്കേതികരംഗത്തു് നടക്കുന്ന വാർത്തകൾ അറിയാൻ താത്പര്യമുള്ളവർ എവിടെ നിന്നവ വായിക്കാമെന്ന് മനസ്സിലാക്കേണ്ടതുണ്ടു്. ഓരോ വരി കോഡ് മാറ്റം പോലും വളരെ പരസ്യമാണു്. പക്ഷേ വളരെക്കുറച്ചു് ആൾക്കാർക്കുമാത്രം താത്പര്യമുള്ള വിഷയമായതുകൊണ്ടു് വില്ലേജ് പമ്പിലോ, മെയിലിങ്ങ് ലിസ്റ്റിലോ ഒക്കെ ഇടുന്നതു് അപൂർവ്വമാണു്. വേണ്ടത്ര ആളുകളോ സമയമോ എൻജിനിയറിങ്ങ് സ്റ്റാഫിനില്ല. എന്തിനു് ടെസ്റ്റർമാർപോലും ഇല്ല. കമ്യൂണിറ്റിയിലുള്ളവർ തന്നെ ഇതിനു് സഹായിക്കാതെ രക്ഷയില്ല. വിക്കിയിലെ അഡ്മിൻസ് എന്തെങ്കിലും വിശദീകരണം ചോദിക്കുമ്പോൾ ഞാൻ വിശദമായി മറുപടി കൊടുക്കാറുണ്ടു്. പക്ഷേ ഞാൻ തന്നെ മുൻകൈ എടുത്തു് ഓരോ മാറ്റവും അറിയിക്കണമെന്ന് പറഞ്ഞാൻ ആഗ്രഹത്തിനപ്പുറം ഒന്നും നടക്കില്ല. മീഡിയവിക്കി പിന്തുണയ്ക്കുന്ന 350 ഭാഷകൾക്ക് ഞാനടക്കം വെറും 3 മുഴുവൻസമയ ഡെവലപ്പർമാരാണു് ഉള്ളതു്(i18n team). ഓഫീസ് ടൈമിൽ സ്റ്റാഫായും ബാക്കി സമയത്തു് വളണ്ടിയർമാരായും ആഴ്ചയിൽ ഏഴുദിവസവും രാത്രിയും എല്ലാം ഞങ്ങൾ ഞങ്ങൾക്കാവുന്നതു ചെയ്യുന്നു. ദയവായി അതുമനസ്സിലാക്കി സഹകരിക്കുക, ചോദിക്കുക, മനസ്സിലാക്കുക, സ്വയം ചിന്തിച്ചുണ്ടാക്കി വ്യക്തിപരമായി അധിക്ഷേപിക്കുന്നതു് ഒഴിവാക്കുക. വിക്കി സംബന്ധിച്ച് നടക്കുന്ന പരിപാടികളിൽ പങ്കെടുത്തു് നേരിട്ടു് കാര്യങ്ങൾ മനസ്സിലാക്കുക. വിക്കി അഡ്മിനായ ജുനൈദ് ഹാക്കത്തോണിൽ പങ്കെടുത്തതും വെബ്ഫോണ്ട് എക്സ്റ്റൻഷന്റെയും ലഭ്യമായ ഫോണ്ടുകളുടെയും ഒക്കെ വിശദാംശങ്ങൾ മനസ്സിലാക്കിയതുമാണു്. വിക്കിയിൽ ഇപ്പോഴുള്ള ഓട്ടോമാറ്റിക് കൻവെർഷന്റെ പരിമിതികളും ഞാൻ വിശദീകരിച്ചു കൊടുത്തിരുന്നു. പ്രവീൺ ഞാൻ ബഗ്സില്ലയിൽ ചെയ്യുന്ന സകല എഡിറ്റുകൾക്കും മെയിൽ കിട്ടാൻ തരത്തിൽ എന്നെ പിന്തുടരുന്ന വ്യക്തിയാണു്. സമയം ലാഭിച്ചു് കാര്യങ്ങൾ കൂടുതൽ വിശദീകരിക്കാൻ ഫോൺ നമ്പർ ചോദിച്ചപ്പോൾ തരില്ലെന്നു പറഞ്ഞ വിക്കി അഡ്മിൻ ഞാൻ കമ്യൂണിക്കേറ്റ് ചെയ്യുന്നില്ലെന്നു് പറയുന്നതിൽ ഔചിത്യമില്ല എന്നു കൂടി പറയാതെ നിർവാഹമില്ല.
ഷിജുവിനു് ഡ്യുവൽ എൻകോഡിങ്ങ് എന്തെന്നോ, ആ ബഗ്ഗെന്തെന്നും പൂർണ്ണമായി മനസ്സിലായിട്ടില്ല, അതിനുമുന്നേ വ്യക്തിപരമായ ആരോപണങ്ങൾക്കു് മുതിർന്നതു് ശരിയായില്ല. സാങ്കേതിക കാര്യങ്ങൾ സാങ്കേതികകാര്യങ്ങളായും ബഗ്ഗുകൾ ബഗ്ഗുകളായും മാത്രം ചർച്ചചെയ്യാൻ കഴിയുന്ന ഒരു സംസ്കാരം മലയാളത്തിലെന്നുണ്ടാവും? വേറൊരുതരത്തിൽ ചിന്തിച്ചാൽ ഇവയെല്ലാം മലയാളികൾ വിക്കിയെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിന്റെ തെളിവുകളാണു്.അങ്ങനെ ആശ്വസിക്കാം. :) - --Santhosh.thottingal (സംവാദം) 08:48, 18 ഡിസംബർ 2011 (UTC)[മറുപടി]


//മലയാളം സംബന്ധിച്ച ഒരു കാര്യങ്ങളിലും ഞാൻ ഇടപെടരുതെന്ന് അദ്ദേഹം പറയുന്നു. മലയാളം സംബന്ധിച്ച കാര്യങ്ങൾ പരിഗണിക്കാൻ മൂന്നാമതൊരു ഡെവലപ്പറെ അദ്ദേഹം ആവശ്യപ്പെടുന്നു. എനിക്കറിയേണ്ടതു് ഇതു് കമ്യൂണിറ്റിയുടെ പൊതുവായ അഭിപ്രായമാണോ അല്ലയോ എന്നാണ്. അല്ലെങ്കിൽ ഷിജു അലകസ് എന്തുകൊണ്ടു് ഇത്തരം ഗൌരവമായ ആരോപണം കമ്യൂണിറ്റീയുടെ പേരിൽ പൊതുവേദിയിൽ എനിക്കെതിരെ ഉന്നയിച്ചു? ഈ ആരോപണങ്ങൾക്കുള്ള തെളിവുകൾ എവിടെ? ദീർഘകാലമായി മലയാളം വിക്കി സംരംഭങ്ങൾക്ക് സംഭാവന ചെയ്യുന്ന ഒരാളോടു് മലയാളത്തിന്റെ ഒരു കാര്യത്തിലും ഇടപെടരുതെന്നു് ഷിജുവിനെപ്പോലെ ഉത്തരവാദിത്തപ്പെട്ട ഒരാൾ ആവശ്യപ്പെടുമ്പോൾ വിക്കിയുടെ പൊതുജനങ്ങൾക്കുമുന്നിലുള്ള വിലയിടിച്ചിലാണു്. വിക്കിയ്ക്കു വേണ്ടി സംഭാവന ചെയ്യുന്നവർക്കുള്ള ഒരു മുന്നറിയിപ്പുമാണു്. ഷിജുവിന്റെ ഈ പ്രസ്താവന കൊണ്ടു് എനിക്കുണ്ടായ അഗാധമായ വിഷമം ഞാൻ രേഖപ്പെടുത്തുന്നു, പ്രത്യേകിച്ചും ഷിജുവിനെ എന്നെ വ്യക്തിപരമായി അറിയുന്നതുകൊണ്ടു്. //


ഞാൻ ആ ബഗ്ഗിൽ പറഞ്ഞ അവസാന കാര്യം പിൻവലിക്കുകയും അക്കാര്യത്തിൽ അഗാധമായ ക്ഷമ ചോദിക്കുകയും ചെയ്യുന്നു. സമൂഹത്തിന്റെ പേര് അവിടെ ഉപയോഗിച്ചതിലും ക്ഷമ ചോദിക്കുന്നു. ആ ബഗ്ഗിൽ പബ്ലിക്കായി എഴുതിയ കാര്യം തന്നെ ഇവിടെയും പറയട്ടെ.

I am really sorry for the statement //Also some third person developer need to handle all the issues related to Malayalam//

I withdraw that statement and apologizing for it . As long as there is no forced conversion of existing Unicode text to an old Unicode version, just for displaying the text in Unicode 5.0 font, I do not have any problem in Santhosh working in any issue related to Malayalam. Sorry once again for that statement.--ഷിജു അലക്സ് (സംവാദം) 06:27, 19 ഡിസംബർ 2011 (UTC)[മറുപടി]



ആണവച്ചില്ലുകൾ പിന്തുണക്കുന്ന എല്ലാ ഫോണ്ടുകളും പഴയതരം ചില്ലുകളേയും പിന്തുണക്കുന്നതായതിനാൽ കാരക്റ്റർ എൻകോഡിങ് മാറ്റം വരുത്തി പഴയ രീതിയിലേക്ക് കൊണ്ടൂപോകുന്നത് സ്വീകരിക്കാനാവില്ല. പ്രവീണീന്റെ ബഗ്ഗിൽ ആണവച്ചില്ലുകളുള്ള ഹാക്ക് ചെയ്ത ഫോണ്ടുകളെ ഉൾപ്പെടുത്തണം എന്ന ഒരു വാദമുണ്ട്. അത് പറ്റില്ല എന്ന സന്തോഷിന്റെ വാദവും അംഗീകരിക്കുന്നു. കാരക്റ്റർ എൻകോഡിങ് മാറ്റം ഒഴിവാക്കിയ വെബ്ഫോണ്ട്സ് വെർഷൻ പരീക്ഷിക്കാൻ എവിടെയെങ്കിലും ഒരവസരം കിട്ടിയാൽ (ട്രാൻസ്ലേറ്റ് വിക്കിയിലോ‌ മറ്റെവിടെയെങ്കിലോ) നന്നായിരുന്നു. --Vssun (സംവാദം) 11:12, 18 ഡിസംബർ 2011 (UTC)[മറുപടി]
Vssun, എനിക്കുമനസ്സിലായിടത്തോളം വെബ്ഫോണ്ട്സ് പ്ലഗ്ഗിന്റെ ഡീഫോൾട്ട് ഫോണ്ട് 5.1 അഞ്ജലി തന്നെയാണ് . അതിന് യാതൊരു മാറ്റവുമില്ല. ഉള്ള സ്വതന്ത്രഫോണ്ടുകൾ മുഴുവൻ ഉൾപ്പെടുത്തുമ്പോൾ ആ ഫോണ്ടുകൾ 5.1 അല്ലാത്തതുകൊണ്ട് ചതുരക്കട്ടകൾ വരാതിരിക്കാനുള്ള വഴിയാണ് നോർമലൈസേഷൻ റൂളുകൾ . അത് ഓപ്ഷണൽ ആക്കാനും ഉപയോക്താവിന്റെ ക്രമീകരണങ്ങളിൽ സൌകര്യമുണ്ട് . അതായതു് ആരെങ്കിലും വെബ്ഫോണ്ടുകളിൽ രചനയോ മീരയോ രഘുവോ എടുത്താൽ ആ ഫോണ്ടുകളിൽ ആണവന്റെ ഗ്ലിഫുകളില്ലാത്തതിനാൽ ചതുരക്കട്ട വരാതിരിക്കാനുള്ള യൂസർ എൻഡിലെ നോർമലൈസേഷനാണ് അതിലുണ്ടായിരുന്നതു് . അതായതു് സിസ്റ്റത്തിൽ നല്ല മലയാളം ഫോണ്ടുകളില്ലാത്ത പുതിയ ഉപയോക്താക്കളെ മാത്രം ബാധിക്കുന്ന പരിഷ്കാരമാണിതു്. ഡാറ്റാ സ്റ്റോറേജിൽ 5.1 തന്നെയാണ് എഴുതുമ്പോൾ വരുന്നതും . ഇതിൽ പഴയ രീതിയിലേക്ക് കൊണ്ടുപോകലൊന്നും ഉണ്ടായിട്ടില്ല . പിന്നെ വേറൊരു തരത്തിൽ ആലോചിക്കുമ്പോ മലയാളം ഗ്രന്ഥശാല സിഡിയിലായിരുന്നു എന്റെ ഓർമ്മയിൽ വെബ്ഫോണ്ടുകൾ ആദ്യമായി വരുന്നതു് . അതിലില്ലാത്ത നോർമ്മലൈസേഷനൊന്നും ഇതിലുമുണ്ടാവാൻ വഴിയില്ല . അതിലു കോഡ് റിവ്യൂ ചെയ്യാനും മൂന്നാമനെ ആവശ്യപ്പെടാനുമൊന്നും ആരുമുണ്ടായിരുന്നില്ല. ആഘോഷക്കമ്മിറ്റി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നു കൂടി കൂട്ടിവായിക്കുക. - അനിവർ അരവിന്ദ് (സംവാദം)

വിക്കി സമൂഹത്തിന്റെ തീരുമാനമായി ഷിജു ഇതവതരിപ്പിച്ചത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല. വിക്കിയിലോ മെയിലിങ് ലിസ്റ്റിലോ ഇതേ സംബന്ധിച്ച് മതിയായ ചർച്ചകളുണ്ടായിട്ടില്ല.വിക്കിസമൂഹം പുറത്തിറക്കിയ ഗ്രന്ഥശാലയുടെ ഓഫ്ലൈൻ സിഡിയിലും ഇതേ സാങ്കേതികവിദ്യ (വെബ് ഫോണ്ട്)ഉപയോഗിച്ചിട്ടുണ്ടല്ലോ. അതിന്റെ സംവാദത്തിലും ഇതൊരു പ്രശ്നമായി ഉയർത്തിക്കാട്ടിയതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. വെബ്ഫോണ്ട് വിക്കിപീഡിയയിൽ ഉൾപ്പെടുത്തേണ്ട ഒരു എക്സ്റ്റൻ തന്നെയാണ്. മനസ്സിലാക്കിയിടത്തോളം വെബ് ഫോണ്ട് സാധാരണ വിക്കി ഉപയോക്താക്കളുടെ കാഴ്ച ക്രമീകരങ്ങളിൽ മാറ്റം ഒന്നും വരുത്തുന്നില്ല.മലയാളം യൂണീക്കോഡ് ഫോണ്ട് ഇല്ലാത്ത ഉപയോക്താക്കൾക്ക് മികച്ച രീതിയിൽ അക്ഷരങ്ങൾ വായിക്കാനാണ് ഇത് ഉപയോയോഗിക്കുന്നത്. നിലവിൽ വിക്കിപീഡീയയുടെ ഡാറ്റയിൽ(5.1) മാറ്റങ്ങൾ ഒന്നും വരുത്തുന്നില്ലന്നാണ് മനസ്സിലാക്കുന്നത്. വെബ് ഫോണ്ടുകളിൽ തന്നെ ഐശ്ചികമായത് ആറ്റോമിക്ക് ചില്ല് പിന്തുണയുള്ള അഞ്ജലിയാണ്. സന്തോഷിനെതിരെ ഇപ്പോഴുണ്ടായ ഈ ആക്ഷേപങ്ങൾ നിരാശയുണ്ടാക്കുന്നതാണ്.--മനോജ്‌ .കെ 15:17, 18 ഡിസംബർ 2011 (UTC)[മറുപടി]


സാങ്കേതികകാര്യങ്ങൾ ചർച്ച ചെയ്യേണ്ടിടത്ത് അസാങ്കേതികമായ കാര്യങ്ങളിൽ ചർച്ച നടന്നതുകൊണ്ട് പറയട്ടേ. മലയാളം വിക്കിയെ ബാധിക്കുന്ന കാര്യങ്ങളിൽ പ്രവർത്തിക്കുന്നവർ അവ സ്വന്തം ഇഷ്ടപ്രകാരം തീരുമാനങ്ങളെടുക്കാതിരിക്കുക. ഷിജുവിന്റെ അവസാന നാളുകളിലെ പ്രവർത്തനങ്ങൾ തീർച്ചയായും സംശയം ജനിപ്പിക്കുന്നവയാണ്. വ്യക്തിതാല്പര്യങ്ങൾ നേടിയെടുക്കാൻ വേണ്ടി മലയാളം വിക്കിയെ ഉപയോഗിച്ചതിനോട് ഒരിക്കലും യോജിക്കാനാവില്ല. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെല്ലാം കൊച്ചുകുഞ്ഞായി ഇവിടെ ആരംഭിച്ചതാണ്. വിക്കി സമൂഹത്തിന്റെ തീരുമാനമായി ഷിജു ഒരോകാര്യവും അവതരിപ്പിക്കുകയും പ്രശസ്തി പിടിച്ചെടുക്കുകയും ചെയ്യുന്നത് വ്യക്തിതാല്പര്യം സംരക്ഷിക്കാൻ വേണ്ടി മാത്രമാണ്. ഇവിടെ നിന്നും വളർന്നവർ അമ്മയെ മറക്കരുത്. വിക്കി ആരുടെയും സ്വന്തമല്ലെന്നു ഓർമ്മിക്കുക. മലയാളം വിക്കിപീഡിയയെ ഉയർത്തിപ്പിടിച്ച് നേടുന്ന നേട്ടങ്ങൾ സ്വന്തം പേരിനും പ്രശസ്തിക്കും അഭിവൃദ്ധിക്കുമായി ഉപയോഗിക്കുന്നത് ഒരിക്കലും അനുവദിക്കാനാവില്ല. --Roshan (സംവാദം) 05:13, 19 ഡിസംബർ 2011 (UTC)[മറുപടി]

പ്രശ്നത്തിന്റെ സാങ്കേതികവശത്തേക്കുറിച്ച് അറിവില്ലാത്തതിനാൽ അതിനേപ്പറ്റി പ്രതികരിക്കുന്നില്ല, എന്നാൽ ചർച്ച പൂർത്തിയാകാതെ വിക്കിസമൂഹത്തിന്റെ അഭിപ്രായം എന്ന രീതിയിൽ ഷിജു അഭിപ്രായപ്പെട്ടത് തികച്ചും അനുചിതമായിപ്പോയി. ഒരു പക്ഷെ മൂന്ന് പേർ നിർദ്ദേശത്തേ അനുകൂലിച്ചതിനാലാവം അദ്ദേഹം അങ്ങനെ പറഞ്ഞത്. അതുപോലെ സന്തോഷിനെപ്പറ്റി ഷിജു ഉന്നയിച്ച അക്ഷേപത്തിന് സന്തോഷ് വിശദീകരണം ചോദിച്ചതിനാൽ അതിനെക്കുറിച്ചുള്ള അഭിപ്രായവും ഷിജു രേഖപ്പെടുത്തും എന്നു കരുതുന്നു, അതിനിടയിൽ സംശയ ദൃഷ്ട്യാലായുള്ള സംവാദങ്ങൾ ഒഴിവാക്കാൻ താൽപ്പര്യപ്പെടുന്നു. സംവാദം വിഷയത്തിൽ മാത്രം ഊന്നുക. --കിരൺ ഗോപി 06:08, 19 ഡിസംബർ 2011 (UTC)[മറുപടി]
ഷിജുവിന്റെ മറുപടി ലഭിച്ച സ്ഥിതിക്കു്, അതിനെക്കുറിച്ചു് ഇനി ചർച്ച ചെയ്യാതെ, ആ വിഷയം മറക്കാം. എക്സ്റ്റൻഷന്റെ കാര്യത്തിൽ ഒരു അഭിപ്രായരൂപീകരണം നടത്തി ബഗ്സില്ലയിൽ റിപ്പോർട്ട് ചെയ്യുക. നന്ദി. --Santhosh.thottingal (സംവാദം) 06:39, 19 ഡിസംബർ 2011 (UTC)[മറുപടി]
എന്റെ പേരിൽ ഒന്നിലധികം ആരോപണങ്ങൾ ഉള്ളതിനാൽ അക്കാര്യത്തിൽ എന്റെ ഭാഗം പറയാതിരിക്കാൻ ആവില്ല. ആദ്യമായി ഇത് എന്റെ ബഗ് അല്ല, വെബ്‌ഫോണ്ട്സിന്റെ ബഗ് ആണ്. :) അവിടെ സന്തോഷിനെക്കുറിച്ചുള്ള ധാരണ ഉണ്ടാകാനുള്ള സാഹചര്യം ആദ്യകുറിപ്പിൽ വളരെ വ്യക്തമായി നൽകിയിട്ടുണ്ട്. ബഗിനവസാനം സന്തോഷ് നൽകിയിരിക്കുന്ന അദ്ദേഹത്തിന്റെ സുവ്യക്തമായ അഭിപ്രായം അദ്ദേഹം അതിനു മുമ്പ് ഒരിക്കലും പറഞ്ഞിട്ടുള്ളതായി ഓർക്കുന്നില്ല. മറിച്ച് പുതിയ എൻകോഡിങിനെതിരായ അഭിപ്രായമാണ് എപ്പോഴും പ്രകടിപ്പിച്ചിട്ടുള്ളത്. ഞാൻ സ്വതന്ത്ര സോഫ്റ്റ്‌വേർ കഴിയുന്നത്ര ഉപയോഗിക്കുന്ന ആളാണ്, എന്നു കരുതി ഒരു സ്വതന്ത്ര സോഫ്റ്റ്‌വേർ ഡെവലപ്പറുടെ കോഡിൽ ബഗ് ഉണ്ടെന്ന് പറഞ്ഞാൽ അത് ബ്ലാസ്ഫെമി ആകുമെന്ന വിശ്വാസം എനിക്കില്ല. എന്റെ അഭിപ്രായം പ്രകടിപ്പിക്കുന്നതാണ് എന്റെ ശൈലി.
അനിവാർ പടപ്പേൽ തല്ലി പറഞ്ഞു ന്യായീകരിക്കാൻ ശ്രമിക്കുന്നത്, എക്സ്റ്റെൻഷൻ ഉൾപ്പെടുത്തുന്ന പക്ഷം, ശരിയായ വിധത്തിൽ കാണാവുന്ന ആറ്റോമിക് ചില്ലുകളെ, ചില ആപ്ലിക്കേഷനുകളിലെങ്കിലും ശരിയായി കാണാൻ കഴിയാത്തതാക്കുന്ന, നോർമലൈസേഷൻ സജ്ജമാക്കിയിട്ടുള്ളതും, അല്ലാത്തതുമായ വിക്കികൾ തമ്മിൽ ചിലഫോണ്ടുകൾ എടുത്താൽ പകർത്തൽ വഴി ലിങ്കിങ് സാധിക്കാൻ കഴിയാത്ത, നോർമലൈസേഷൻ സജ്ജമാക്കാത്ത വിക്കികളിൽ, അഭ്യന്തര ലിങ്കിങും, സേർച്ചിങും തകർക്കാൻ പോന്ന കൺവേർഷനെക്കുറിച്ചാണ്. ഒരു വിക്കിമീഡിയ ഫൗണ്ട്ഷൻ ഡവലപ്പർ, പ്രാദേശിക വിക്കിയിലെ സമൂഹം എടുത്തിട്ടുള്ള നയത്തിനു (വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)/യൂണികോഡ് 5.1.0) നേർവിപരീതമായി എടുക്കുന്ന തീരുമാനത്തെ എങ്ങനെയാണ് ആ വിക്കിയിലെ അംഗമായിരിക്കെ എതിർക്കാതിരിക്കാനാവുക? ഹാക്ക്ഡ് ഫോണ്ടുകൾ ഉൾപ്പെടുത്താം എന്നു പറഞ്ഞത് ഒരു നിർദ്ദേശം മാത്രമാണ്, അതെങ്ങനെയാണ് അതുൾപ്പെടുത്തുക തന്നെ വേണം എന്ന വാശിപിടുത്തമായി വായിക്കുക?! ഇന്ത്യാ മെയിലിങ് ലിസ്റ്റിൽ വെബ്ഫോണ്ട്സിനെക്കുറിച്ച് വന്ന ത്രെഡിൽ എന്റെതായി സാന്ദർഭികമായി വന്ന ഒരു പരാമർശത്തെ പിടിച്ച് ആ ത്രെഡ് പാളം തെറ്റിച്ച് യൂണീകോഡിന്റെ നടപടിദൂഷ്യത്തെക്കുറിച്ചുള്ള ചർച്ചയാക്കാനുള്ള ശ്രമത്തിനാണ് മറ്റൊരു ത്രെഡ് തുടങ്ങൂ, അവിടെ ചർച്ച ചെയ്യാം എന്ന് മറുപടി നൽകിയത്. അതെങ്ങനെയാണ് ഒളിച്ചോട്ടമാവുക! അതിനു തയ്യാറാവാതെയിരുന്നതല്ലേ ഒളിച്ചോട്ടം? ഒന്നൂടെ ഈ എക്സ്റ്റെൻഷൻ മലയാളം വിക്കി പദ്ധതികളിൽ ഇതുവരെ സജ്ജമാക്കിയിട്ടില്ല.
സന്തോഷ്, ബഗ്സില്ലയിൽ ഇടപെടുന്ന ഇന്ത്യക്കാരെ, പ്രത്യേകിച്ച് മലയാളികളായ നിരവധി പേരെ ഞാൻ ഫോളോ ചെയ്യുന്നുണ്ട്, അതിലെന്തെങ്കിലും തെറ്റുണ്ടോ? അതിവിടെ പരാമർശിച്ചതെന്തിനെന്ന് മനസ്സിലായില്ല. സന്തോഷിന്റെ തിരുത്തലുകൾ പ്രത്യേകം ശ്രദ്ധിക്കണമെന്നതാണ് ഉദ്ദേശിച്ചതെങ്കിൽ അതെത്രമാത്രം സാദ്ധ്യമെന്ന് എനിക്കറിയില്ല. എന്നോടുള്ള ആശയവിനിമയത്തിനുപരി സമൂഹവുമായി ആശയവിനിമയം നടത്തുക എന്നതാണ് എനിക്കിഷ്ടം. അതുകൊണ്ടു തന്നെ എന്റെ ഫോൺ നമ്പരോ മറ്റോ പരസ്യമാക്കാൻ ഞാനാഗ്രഹിക്കുന്നതേയില്ല. കോഡിലെ ഓരോ വരിയുടെ മാറ്റത്തേയും സമൂഹത്തെ അറിയിക്കണം എന്ന് ആരും ആവശ്യപ്പെടില്ല. വിക്കിയെയും അതിന്റെ ഉപയോഗത്തേയും എൻഡ് യൂസർ തലത്തിൽ ഗുരുതരമായി ബാധിക്കുന്ന മാറ്റങ്ങൾ ആരും അറിയാതെ നടപ്പിലാക്കുന്നത് വിക്കിയുടെ ഉപയോഗ്യതയെ ബാധിക്കുന്ന കാര്യമാണ്. അവ അറിയിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നതാവും നല്ലതെന്ന് പറഞ്ഞെന്നേയുള്ളു. ഈ സമൂഹത്തിന്റെ അവിഭാജ്യഘടകമാണല്ലോ താങ്കൾ. നന്ദി. ആശംസകൾ--പ്രവീൺ:സം‌വാദം 06:44, 20 ഡിസംബർ 2011 (UTC)[മറുപടി]
നമുക്കു നേരിട്ടു പോയന്റുകളിലേക്കു പോവാം
1 . //ശരിയായ വിധത്തിൽ കാണാവുന്ന ആറ്റോമിക് ചില്ലുകളെ, ചില ആപ്ലിക്കേഷനുകളിലെങ്കിലും ശരിയായി കാണാൻ കഴിയാത്തതാക്കുന്ന// - ഇതെന്താണ് പ്രവീൺ ? ആണവ ചില്ല് ഇല്ലാത്ത ഫോണ്ടുകളിൽ(ഉദാഹരണത്തിന് കാർത്തിക) ചതുരക്കട്ടകളായി കാണുന്ന ആണവ ചില്ലുകളെ നേരായി വൃത്തിയായി കാണിക്കുകയെന്നതല്ലേ വെബ്ഫോണ്ടു്സ് ചെയ്യുന്നതു്? . പല പത്രങ്ങളിലും ഇപ്പോഴും വരുന്ന വിക്കിപീഡിയ സ്ക്രീൻഷോട്ടുകൾ കാർത്തികയിൽ , ചതുരക്കട്ടകളോടെയല്ലേ പ്രത്യക്ഷപ്പെടുന്നതു് ? ഏതാണ് ഈ ചില അപ്ലിക്കേഷനുകൾ?
2.//നോർമലൈസേഷൻ സജ്ജമാക്കിയിട്ടുള്ളതും, അല്ലാത്തതുമായ വിക്കികൾ തമ്മിൽ ചിലഫോണ്ടുകൾ എടുത്താൽ പകർത്തൽ വഴി ലിങ്കിങ് സാധിക്കാൻ കഴിയാത്ത നോർമലൈസേഷൻ സജ്ജമാക്കാത്ത വിക്കികളിൽ, അഭ്യന്തര ലിങ്കിങും, സേർച്ചിങും തകർക്കാൻ പോന്ന കൺവേർഷനെക്കുറിച്ചാണ്. // -- ഇതൊന്നു വിശദീകരിക്കാമോ . നോർമലൈസേഷൻ എന്നതുകൊണ്ട് ഞാൻ നേരത്തെ മറുപടിയിൽ പോയന്റ് 1 ൽ പറഞ്ഞ ഫോഴ്സ്ഡ് കൺവർഷനാണോ ഉദ്ദേശിച്ചതു്? . അതാണെങ്കിൽ ലിങ്കിങ്ങിൽ ഇപ്പോഴുള്ളപ്രശ്നങ്ങളല്ലാതെ പുതിയ പ്രശ്നമൊന്നും ഇതുണ്ടാക്കുന്നില്ല എന്നാണ് എനിക്കു മനസ്സിലായതു് .
പിന്നെ വിക്കിപീഡിയയുടെ 5.1 നയത്തിന് വെബ്ഫോണ്ട്സ് എങ്ങനെയാണ് എതിരാവുന്നതു് എന്നു മനസ്സിലായില്ല. ഡാറ്റസേവ് ചെയ്യപ്പെടുന്ന ഫോർമാറ്റിൽ ഒരു മാറ്റവും വരുത്താത്ത , കാഴ്ചയിൽ ഡീഫോൾട്ടല്ലാത്ത ഫോണ്ട് എടുക്കുന്നവർക്കു കാഴ്ചയിൽ അസ്വാരസ്യങ്ങളില്ലാതിരിക്കാൻ വേണ്ട ഹാക്കുകളുള്ള ഒരു പ്ലഗ്ഗിന് നേരെ സംശയത്തിന്റെ മഞ്ഞക്കണ്ണടയുമായി പോകുന്നതിന്റെ കുഴപ്പമാണ് ഇതു വിക്കി നയത്തിനെതിരാണെന്നു തോന്നുന്നതെന്നു തോന്നുന്നു . ഇതാണു ആ ബഗ്ഗിൽ പ്രവീണിന്റെ മിക്ക കമന്റുകളിലും ഷിജുവിന്റെ കമന്റിലും ഒക്കെ കണ്ടതും . -അനിവർ അരവിന്ദ് (സംവാദം) 15:21, 20 ഡിസംബർ 2011 (UTC)[മറുപടി]
1. "ആണവ ചില്ല് ഇല്ലാത്ത ഫോണ്ടുകളിൽ(ഉദാഹരണത്തിന് കാർത്തിക) ചതുരക്കട്ടകളായി കാണുന്ന ആണവ ചില്ലുകളെ നേരായി വൃത്തിയായി കാണിക്കുകയെന്നതല്ലേ വെബ്ഫോണ്ടു്സ് ചെയ്യുന്നതു്? . പല പത്രങ്ങളിലും ഇപ്പോഴും വരുന്ന വിക്കിപീഡിയ സ്ക്രീൻഷോട്ടുകൾ കാർത്തികയിൽ , ചതുരക്കട്ടകളോടെയല്ലേ പ്രത്യക്ഷപ്പെടുന്നതു് ?" - ഇതിനുള്ള പ്രതിവിധി വളഞ്ഞ വഴിയാണോ? വെബ്ഫോണ്ട്സിൽ ചില്ലില്ലാത്ത ഫോണ്ടുപയോഗിക്കുകയും, ഉള്ളടക്കത്തിലുള ചില്ലുകളെ ഫോണ്ടിന്റെ വഴിക്ക് അടിച്ചുനടത്തുകയുമാണോ ചെയ്യേണ്ടത്? യൂണികോഡ് മാനദണ്ഡമനുസരിച്ചുള്ള ചില്ലുകളുള്ള ഫോണ്ട് മാത്രമുപയോഗിക്കുക എന്നതാണ് ശരിയായ പ്രതിവിധി.
2. "ലിങ്കിങ്ങിൽ ഇപ്പോഴുള്ളപ്രശ്നങ്ങളല്ലാതെ പുതിയ പ്രശ്നമൊന്നും ഇതുണ്ടാക്കുന്നില്ല എന്നാണ് എനിക്കു മനസ്സിലായതു്" - പ്രശ്നങ്ങളൂണ്ടാക്കും. പ്രധാനമായും നോർമലൈസേഷൻ സജ്ജമാക്കാത്ത വിക്കികളിൽ വെബ്ഫോണ്ട്സ് (കോഡ് മാറ്റം നടത്തുന്നത്) പ്രശ്നമുണ്ടാക്കും.. ഉദാഹരണത്തിന് ചില്ലുള്ള തലക്കെട്ടുള്ള താളുകളിലേക്ക് റീഡയറക്റ്റോ ലിങ്കോ ചെയ്യുന്നത് ഉദാഹരണമായെടുത്താൽ പ്രശ്നം അനിവറിന് എളുപ്പം മനസിലാകും എന്നുകരുതുന്നു. --Vssun (സംവാദം) 01:20, 21 ഡിസംബർ 2011 (UTC)[മറുപടി]
1. VSSun ഇപ്പോൾ പറയുന്നതു് ചില്ലില്ലാത്ത ഫോണ്ടുപയോഗിച്ചു എന്നതാണ് കുറ്റമെന്നാണ്. 'ഉറകളിൽനിന്നേ ഫോണ്ടുപയോഗിക്കാവൂ' , എന്ന നയത്തിന്റെ ഭാഗമായും, 'ലോകത്തെ സ്വതന്ത്ര വിജ്ഞാനം മുഴുവൻ സംഭരിക്കുക 'എന്ന വിക്കിപീഡിയയുടെ നയത്തിന്റെയും ഭാഗമായുമല്ലേ ഇതിനെ കാണേണ്ടതു് . (ഗ്രന്ഥശാല സിഡി ഇറക്കുമ്പോൾ , അതിൽ അഞ്ജലിയോടൊപ്പം രചനയും മീരയും രഘു മലയാളവും ഉപയോഗിക്കുമ്പോൾ ഈ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല) . അഞ്ജലി തന്നെ സോഴ്സ്ഫോർജിലെ ഉറവയിൽ നിന്നെടുക്കാൻ പാടില്ല , ജുനൈദിന്റെ ഹാക്ക്ഡ് വെർഷൻ വേണമെന്ന മറ്റൊരു വിവാദവും ആ ബഗ്ഗിലുണ്ട് . നയപരമായ തീരുമാനങ്ങളെ പിടിവാശികൊണ്ടു നേരിടുക എന്ന രീതിയിലുള്ള പ്രവീൺ പ്രകാശിന്റെ സമീപനമല്ലല്ലോ നമ്മളെടുക്കേണ്ടതു് . ഈ നയത്തിൽ നിന്നുകൊണ്ടുള്ള സാധ്യമായ പ്രതിവിധികൾ രണ്ടാണ് . 1 . അഞ്ജലി മാത്രം എടുത്ത് പരിപാടി അവസാനിപ്പിക്കുക, 2. ഉപയോക്താവിന് സ്വതന്ത്ര ഫോണ്ടുകളുപയോഗിക്കാൻ ഓപ്ഷനുകൾ നൽകുക. . ഇതിൽ ആദ്യത്തെ ഓപ്ഷനേയും അവിടെ പ്രവീൺ പ്രകാശ് എതിർത്തതാണ്. വെബ്ഫോണ്ട്സ് പ്രൊജക്റ്റിന്റെ ലക്ഷ്യം (വായനയ്ക്കു തടസ്സമില്ലാതെ കമ്പ്യൂട്ടറിൽ മലയാളം വ്യക്തമായി ദൃശ്യമാക്കുക) തന്നെ പരാജയപ്പെടുത്താവുന്ന തരം ഒത്തുതീർപ്പാണ് നോർമലൈസേഷനില്ലാതെ 5.0 സ്വതന്ത്രഫോണ്ടുകൾ ഉപയോഗിക്കുക എന്നതു്. അതിൽ നോർമലൈസേഷൻ കൊണ്ടുവരുന്നതു് പ്രൊജക്റ്റിന്റെ ലക്ഷ്യം നേടാനാണ്. അതാകട്ടെ ഡാറ്റാസ്റ്റോറേജിൽ മാറ്റം വരുത്തുന്നുമില്ല.
2. ഇതു ലിങ്കിങ്ങിൽ പ്രശ്നമുണ്ടാക്കില്ല VSSun . അങ്ങനെയെങ്കിൽ ഫിക്സ്എംഎൽ എക്സ്റ്റൻഷനുപയോഗിക്കുന്ന എന്നെപ്പോലുള്ളവർക്ക് മലയാളം വിക്കിപീഡിയയിൽ ലിങ്കിങ്ങേ ചെയ്യാൻ പറ്റില്ലായിരുന്നു. പിന്നെ ട്രാൻസ്ലേറ്റ് വിക്കിയും കോമൺസും പോലുള്ള ബഹുഭാഷാ വിക്കികളിൽ ഇപ്പോഴും 5.1 ഫോഴ്സ്ഡ് കൺവെർഷൻ ഇല്ലാത്തതുകൊണ്ട് ഇപ്പോഴത്തെ അവസ്ഥയിൽ തന്നെ കാര്യങ്ങൾ തുടരും . അതായതു് ഷിജു മലയാളം വിക്കിയിലില്ല എന്നു പറഞ്ഞ ഡ്യുവൽ എൻകോഡിങ്ങ് പ്രശ്നങ്ങൾ നിലനിൽക്കുന്ന രണ്ടു സ്ഥലങ്ങളാണ് കോമൺസും ട്രാൻസ്ലേറ്റ് വിക്കിയും . അവ അതേപടി തന്നെ തുടരും. അതിനു കാരണം വെബ്ഫോണ്ട്സ് അല്ല , നോൺസ്റ്റാൻഡേർഡായ ആണവ ചില്ല് ഫോഴ്സ്ഡ് കൺവെർഷൻ , പ്രധാനഭാഷ സെറ്റ് ചെയ്യാത്ത ബഹുഭാഷാ വിക്കികളിൽ ഉപയോഗിക്കാൻ കഴിയാത്തതാണ് . വെബ്‌ഫോണ്ടുകൾ മലയാളം വിക്കിപ്പീഡിയയിലേക്ക് പുതിയ വായനക്കാരെ ഉണ്ടക്കുമ്പോൾ , അവരെ കോണ്ട്രിബ്യൂട്ടറായി മാറ്റുന്ന പ്രൊസസ്സിൽ വെബ്ഫോണ്ട്സിൽ നിന്നു അല്ലാത്ത ഫോണ്ട്കളിലേക്കുള്ള മാറ്റം പരിശീലിപ്പിച്ച് മുന്നോട്ടു പോവാവുന്നതേ ഉള്ളൂ. - ‌‌‌അനിവർ അരവിന്ദ് (സംവാദം) 04:00, 21 ഡിസംബർ 2011 (UTC)[മറുപടി]

ബഗ്സില്ലയിലെ ബഗ്ഗും ഈ സംവാദവും വായിച്ചതിൽ നിന്നു് എനിക്കു് മനസ്സിലായതു് ഇപ്രകാരമാണു്.

൧. വിക്കിപ്പീഡിയയിൽ ഇരട്ടഎൻകോഡിങ് പ്രശ്നമുണ്ടാവാതിരിക്കാൻ ആണവച്ചില്ലുകൾ മാത്രം ഉപയോഗിക്കുന്നു. ഏതുരീതിയിൽ ഡേറ്റ ഇൻപുട്ട് നടത്തിയാലും അവ സൂക്ഷിക്കുന്നതു് യൂണിക്കോഡ് 5.1 മാനദണ്ഡമനുസരിച്ചാവും. യുആർഎൽ ഫോം ചെയ്യുന്നതു് പോലും ഇതുപ്രകാരമാവും. (യോജിപ്പ്)

൨. ചില്ലിന്റെ ഫോഴ്സ്ഡ് കൺവേർഷൻ കൊണ്ടുമാത്രം, ഇരട്ടഎൻകോഡിങ് പ്രശ്നം ഇല്ലാതെയാവുന്നില്ല. ന്റ എഴുതാൻ മൂന്നുവഴി, ൌ ചിഹ്നമെഴുതാൻ രണ്ടുവരി തുടങ്ങി വേറെ പ്രശ്നങ്ങളുമുണ്ടു്. അതു പരിഹരിക്കാൻ എന്തുമാനദണ്ഡം ഉപയോഗിക്കുന്നു എന്നതു് സുവ്യക്തമല്ല (തീരുമാനം ഉണ്ടാകേണ്ട വിഷയം).

൩. ഡേറ്റ സ്റ്റോർ ചെയ്തിരിക്കുന്നതു് ഏതുവിധേനയാണെങ്കിലും സിസ്റ്റത്തിൽ യൂണിക്കോഡ് ഫോണ്ടുകൾ ഒന്നുമില്ലാത്ത ഉപഭോക്താവിനു് പോലും മലയാളം വൃത്തിയായി കാണാനാകണം എന്ന ഉദ്ദേശ്യത്തോടെയാണു് വെബ് ഫോണ്ട്സ് സജ്ജീകരിച്ചിരിക്കുന്നതു്. ആണവച്ചില്ലുള്ള അഞ്ജലി ഓൾഡ് ലിപിയാണു്, വെബ് ഫോണ്ട്സിലെ ഡീഫോൾട്ട് ഫോണ്ടു്. ആ ഫോണ്ടിൽ കാണുന്ന ഡേറ്റ സ്റ്റോർ ചെയ്തിരിക്കുന്നതുപോലെ തന്നെയാണു് യൂസറുടെ സ്ക്രീനിൽ റെപ്രസെന്റ് ചെയ്യപ്പെടുന്നതും.

൪. ഒരു ഫോണ്ടു് നൽകുന്നതിനു പകരം സ്വതന്ത്രമായി ലഭ്യമായ വിവിധ ഫോണ്ട്സിനു് പിന്തുണ നൽകാനും ഉപഭോക്താവിനു് ഏതു ഫോണ്ടിൽ കാണണമെന്നു് തെരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യം കൂടി നൽകാനും വെബ് ഫോണ്ട്സ് ഡവലപ്പർ എന്ന നിലയിൽ സന്തോഷ് തോട്ടിങ്ങൽ ശ്രമിച്ചു. ഇതിനായി അപ്‌സ്ട്രീമിൽ ലഭ്യമായ മീര, രചന, രഘുമലയാളം എന്നീ ഫോണ്ടുകൾ കൂടി വെബ്ഫോണ്ട്സിൽ ചേർത്തു. ഇവയിൽ ആണവച്ചില്ലുകൾ നാളിതേവരെ ചേർത്തിട്ടില്ലാത്തതിനാൽ അവ ഓപ്റ്റ് ചെയ്യുന്നവർക്കു് ചതുരക്കട്ടകൾക്കു പകരം ചില്ലിന്റെ രൂപമെങ്കിലും കാണണം എന്നതിനാൽ നോർമലൈസേഷൻ നടപ്പാക്കുന്നു.

൫. ഡേറ്റ സ്റ്റോറേജും അതിന്റെ റെപ്രസന്റേഷനും രണ്ടുകാര്യങ്ങളാണു്, എന്നാൽ ഇവ രണ്ടും ഒന്നാണെന്നു് ധരിച്ചാണു് പ്രവീൺ പ്രകാശും ഷിജു അലക്സും സംസാരിക്കുന്നതു്. പ്രവീൺ പ്രകാശ് പല മെയിലിങ് ലിസ്റ്റുകളിൽ നിന്നായി എനിക്കു മനസ്സിലായിട്ടുള്ളതു് സ്റ്റോക്കിങ് എന്നു പറയാവുന്ന രീതിയിൽ സന്തോഷ് ഇടപെടുന്ന പ്രോജക്ടുകളെ പിന്തുടരുന്ന ഒരാളായാണു്. അതു് ഡവലപ്പറെ ഡീമോറലൈസ് ചെയ്യുന്ന നിലയിലേക്കു് പോയതാണു് ഈ വിവാദത്തിൽ കണ്ടതു്. അതിനെ പിന്തുണച്ചു് ഷിജു സംസാരിച്ച ഭാഷയാകട്ടെ അതിരുകടന്നതും ധാർഷ്ഠ്യം ഉൾച്ചേർന്നതുമായി. അതിൽ ഭാഗികമായെങ്കിലും ക്ഷമചോദിക്കാൻ പിന്നീടു് ഷിജു തയ്യാറായി. എങ്കിലും സങ്കടത്തോടെ പറയട്ടെ, അധികാരം മത്തുപിടിപ്പിക്കുന്ന ഒരാളാണു് ഷിജുവെന്നു് തോന്നിപ്പിക്കാൻ ഈ ഭാഷാപ്രയോഗം കാരണമായി.

൬. സുനിൽ ഉന്നയിക്കുന്ന റീഡയറക്ഷൻ പ്രശ്നം എങ്ങനെയുണ്ടാവുന്നു എന്നു് മനസ്സിലാവുന്നില്ല. ലിങ്കുകളെല്ലാം സൂക്ഷിക്കുന്നതു് ആണവച്ചില്ലുപയോഗിച്ചാണു്. ഡേറ്റയും അങ്ങനെ തന്നെ. ഉപഭോക്താവിന്റെ സ്ക്രീനിൽ എങ്ങനെ കാണുന്നു എന്നതിൽ മാത്രമേ വ്യത്യാസം വരുന്നുള്ളൂ. ഫയർഫോക്സിലും ക്രോമിലും ലഭ്യമായ ഫിക്സ്-എംഎൽ എന്ന ആഡ് ഓൺ ഉപയോഗിക്കുന്ന ഉപഭോക്താവു് അല്ലെങ്കിൽ തന്നെ pre 5.1 അവസ്ഥയിലേക്കു് ചില്ലുകളെ മാറ്റിയാണു് തന്റെ സിസ്റ്റത്തിൽ വിക്കിപ്പീഡിയയിലേതടക്കം ഉള്ളടക്കം വീക്ഷിക്കുന്നതു്. എന്നുകരുതി ഇവർ നടത്തുന്ന എഡിറ്റ് / ഇവർ നൽകുന്ന ഹൈപ്പർലിങ്കുകൾ പ്രശ്നമാകുന്നുണ്ടോ? അവയെയെല്ലാം ഇന്റേണലി 5.1 മാനദണ്ഡത്തിലേക്കു് കൺവേർട്ട് ചെയ്യാനാകുന്നതാണു്. ആ നിലയ്ക്കു് 5.1 മാനദണ്ഡം പിന്തുടരുന്ന ഫോണ്ട് മാത്രമേ വെബ് ഫോണ്ട്സിൽ ഉൾപ്പെടുത്താവൂ എന്ന കടുംപിടുത്തം ബാലിശമല്ലേ? ലഭ്യമായ സ്വതന്ത്രഫോണ്ടുകളത്രയും ഉൾപ്പെടുത്തുക എന്നതല്ലേ കരണീയം? Sebinaj (സംവാദം) 02:58, 21 ഡിസംബർ 2011 (UTC)[മറുപടി]

വിവിധ ഓപ്പറേറ്റിങ് സിസ്റ്റങ്ങളും വിവിധ ഫോണ്ടുകളും നോർമലൈസേഷൻ (അനിവാറിന്റെ ഭാഷയിൽ - ഫോഴ്സ്ഡ് കൺവേർഷൻ) ഉള്ളതും അല്ലാത്തതുമായ നിരവധി വിക്കികൾ (ഉദാ: വിക്കിമീഡിയ വിക്കികൾ, വിക്കിമീഡിയ മലയാളം വിക്കികൾ നോർമലൈസേഷൻ നടപ്പാക്കിയിട്ടുള്ളതാണ്, മറ്റുവിക്കികൾ അല്ല) ഉപയോഗിക്കുന്നവർക്ക് അത് തീർച്ചയായും പ്രശ്നമുണ്ടാക്കുമായിരുന്നു. ഇവിടെ പ്രവർത്തിച്ച് പരിചയമുണ്ടെങ്കിൽ അതില്ല എന്ന വാദം ഉയരുകയില്ലായിരുന്നു. എന്തായാലും മനസ്സിലാകാനുള്ളവർക്ക് മനസ്സിലാക്കേണ്ടത്ര വിശദവിവരങ്ങൾ മുകളിലെ കുറിപ്പുകളിലുണ്ട്. ഈ ബഗ് വെബ്ഫോണ്ട്സിൽ നിന്ന് നീക്കം ചെയ്തതിനാൽ അതിനെക്കുറിച്ച് ഇനിയും വിവരിക്കണം എന്നു തോന്നുന്നില്ല. മുമ്പേ പറഞ്ഞതു പോലെ ഞാൻ സന്തോഷിനെ മാത്രമല്ല, മലയാളം പശ്ചാത്തലത്തിൽ നിന്ന് ബഗ്സില്ലയിൽ ഇടപെടുന്ന നിരവധി പേരെ ഫോളോ ചെയ്യുന്നുണ്ട്. എന്റെയോ സന്തോഷിന്റെയോ വാക്കുകളിൽ നിന്ന്, ഞാൻ സന്തോഷിനെ ദുഷ്ടലാക്കോടെ വിടാതെ പിന്തുടരയാണെന്ന് സെബിന് എങ്ങനെയോ വായിച്ചെടുക്കുകയാണെങ്കിൽ ഞാനും സന്തോഷും ഒരുമിച്ച് ഇടപെട്ടിട്ടുള്ള എത്ര ബഗുകൾ ഉണ്ടെന്ന് നോക്കുക. അല്ലെങ്കിൽ വെബ്‌ഫോണ്ട്സിൽ ഒഴികെ എത്രയിടത്താണ് സന്തോഷിന്റെ അഭിപ്രായത്തോട് യോജിക്കാതിരുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കുക. നന്ദി.--പ്രവീൺ:സം‌വാദം 06:53, 21 ഡിസംബർ 2011 (UTC)[മറുപടി]
ഇപ്പോഴും പ്രവീൺ ചർച്ചയ്ക്കു തയ്യാറല്ല. ചോദ്യങ്ങളിൽനിന്ന് ഓടിമാറുകയുമാണ്. ഞാൻ ഉന്നയിച്ച ഒരു പോയന്റിനും മറുപടി തരാതെ "ഇവിടെ പ്രവർത്തിച്ചു പരിചയമുണ്ടെങ്കിൽ" എന്നും "ഈ ബഗ്ഗ് നീക്കം ചെയ്തതുകൊണ്ട് "എന്നും പറഞ്ഞുള്ള ഈ ഓടിമാറൽ എന്തായാലും നല്ല പ്രവണതയല്ല. - എന്തായാലും ഒരു ഇൻഫോമ്ഡ് ഡിബേറ്റിനു തയ്യാറാകാതെയുള്ള ഇത്തരം നിലപാടുകളും മറുഭാഗത്തു തുടരുന്ന ചൊറിയലുകളും ഒരു നല്ല സന്ദേശമല്ല വിക്കി സമൂഹത്തിനു നൽകുന്നതെന്നു മാത്രം പറഞ്ഞ് ഞാൻ നിർത്തുന്നു - അനിവർ അരവിന്ദ് (സംവാദം) 13:55, 21 ഡിസംബർ 2011 (UTC)[മറുപടി]
ഞാനിവിടെ ഉത്തരം പറഞ്ഞത്, അനിവറിന്റെ രണ്ടു പോയിന്റുകൾക്കാണ്. 1. ചില്ലില്ലാത്ത ഫോണ്ടുപയോഗിച്ചു എന്നതുതന്നെയാണ് പ്രധാന പ്രശ്നമായി (കുറ്റമല്ല) ഞാൻ കാണുന്നത്. 2. ഫിക്സ് എം.എൽ. ഉപയോഗിച്ച്, ലിങ്ക് ചെയ്താൽ നോർമലേസേഷൻ നടത്താത്ത വിക്കികളിൽ പ്രശ്നമുണ്ട്. ഉദാഹരണത്തിന് കോമൺസിൽ നിന്നോ ഇംഗ്ലീഷ് വിക്കിയിൽ നിന്നോ മലയാളം വിക്കിയിലേക്കോ, കോമൺസിലെത്തന്നെ ചില്ലുളള്ള തലക്കെട്ടുള്ള താളുകളിലേക്കോ ലിങ്ക് ചെയ്താൽ പ്രശ്നമുണ്ടാകും. മലയാളം വിക്കിക്കകത്ത് നോർമലൈസേഷൻ നടത്തി ഡാറ്റാ സേവ് ചെയ്യുന്നതുകൊണ്ട് ആഭ്യന്തരലിങ്കിങ്ങിൽ പ്രശ്നമുണ്ടാവില്ല. --Vssun (സംവാദം) 15:14, 21 ഡിസംബർ 2011 (UTC)[മറുപടി]
vssun: പോയന്റുകൾ വ്യക്തമായി . പക്ഷേ പോയന്റ് 2 , പുതിയപ്രശ്നമല്ല, അതിനുകാരണം വെബ്ഫോണ്ടുമല്ല. എന്റെ വിശദീകരണത്തിൽ അതു വ്യക്തമാണെന്നു കരുതുന്നു. എഡിറ്റിങ്ങിലാണ് ഈ പ്രശ്നങ്ങൾ വരുന്നതെന്നതുകൊണ്ട് , എഡിറ്റിങ്ങിനു വെബ്ഫോണ്ട്സ് സൌകര്യം അഞ്ജലിയിൽ മാത്രമായി നിജപ്പെടുത്തിയാൽ ഈ പ്രശ്നം തീരില്ലേ ? -അനിവർ അരവിന്ദ് (സംവാദം) 17:15, 21 ഡിസംബർ 2011 (UTC)[മറുപടി]
പോയിന്റ് 2: കാരക്റ്റർ എൻകോഡിങ് മാറ്റുന്ന വെബ്ഫോണ്ട്സ് ഉപയോഗിക്കുന്ന ഒരാൾ മലയാളം വിക്കിയിലെ ചില്ലുള്ള ഒരു തലക്കെട്ട് പകർത്തിയെടുത്ത് ഇംഗ്ലീഷ് വിക്കിയിൽ കൊണ്ടു പോയി അവിടെ നിന്നും ഇവിടേക്ക് ലിങ്ക് ചെയ്യുന്നു എന്നു വിചാരിക്കുക. അപ്പോൾ വില്ലൻ കോഡ്‌മാറ്റം നടത്തുന്ന വെബ്ഫോണ്ട്സല്ലേ? ഫിക്സ് എം.എൽ. ഉപയോഗിക്കുന്നവർക്ക് നിലവിലും ഈ പ്രശ്നമുണ്ടാകുമായിരിക്കാം. കാരക്റ്റർ കോഡ് മാറ്റം നടത്തുന്നില്ലെങ്കിൽ എഡിറ്റിങ്ങിൽപ്പോലും വെബ്ഫോണ്ട്സ് അപ്ലൈ ചെയ്യാം. ഫോണ്ടിന്റെ കാര്യം അപ്പോൾ പ്രശ്നമേയല്ല. --Vssun (സംവാദം) 18:07, 21 ഡിസംബർ 2011 (UTC)[മറുപടി]

സിസ്റ്റത്തിൽ യൂണിക്കോഡ് ഫോണ്ടുകൾ ഒന്നുമില്ലാത്ത ഉപഭോക്താവിനു് പോലും മലയാളം വൃത്തിയായി കാണാനാകണം എന്ന ഉദ്ദേശ്യത്തോടെയാണു് വെബ് ഫോണ്ട്സ് സജ്ജീകരിച്ചിരിക്കുന്നതു്. എങ്കിൽ എന്തിനാണ് ഒന്നിലധികം ഫോണ്ടുകൾ ഉൾപ്പെടുത്തുന്നത്. ഒരു പഴയലിപി ഫോണ്ടും പുതിയലിപി ഫോണ്ടും ഉൾപ്പെടുത്തുന്നത് മനസ്സിലാക്കാം(മാത്രമല്ല വേണ്ടതുമാണ്). എന്നാൽ ഒരേ രീതിയിലുള്ള ഒന്നിലധികം ഫോണ്ടുകൾ ഉൾപ്പെടുത്തുന്നത് ആവശ്യമില്ലാത്ത ആശയക്കുഴപ്പം യൂസർക്ക് ഉണ്ടാക്കുകയേ ഉള്ളൂ. --സിബു (സംവാദം) 18:53, 21 ഡിസംബർ 2011 (UTC)[മറുപടി]

vssun, അതിപ്പോൾ കോമൺസിലെ ചില്ലില്ലാത്ത ഒരു തലക്കെട്ടെടുത്തു പകർത്തിയാലും ഈ പ്രശ്നം വരില്ലേ . ഇപ്പോൾ കോമൺസിലെ ചില്ലില്ലാത്ത തലക്കെട്ടെടുത്ത് മലയാളം വിക്കിയിലിട്ടാൽ ലിങ്ക് ചെയ്യുന്നതിലും പ്രശ്നം വരുന്നുണ്ട് . അതാണ് ഞാൻ ഫോഴ്സ്ഡ് കൺവർഷൻ ബഹുഭാഷാ വിക്കികളിൽ വർക്കു ചെയ്യില്ല എന്നിടത്താണ് അതിലെ പ്രശ്നം എന്നു പറഞ്ഞതു്. അതിനുള്ള സൊല്യൂഷൻ ഇല്ലാതെ അതു കാരണമാക്കി വെബ്ഫോണ്ട്സിന്റെ പേരിൽ തല്ലു പിടിക്കുന്നതു് കഷ്ടമാണ് .
cibu , വെബ്ഫോണ്ട്സ് മലയാളം കാണാത്ത ഉപയോക്താക്കൾക്കുവേണ്ടിയാണ്. അല്ലാതെ ഇപ്പോഴുള്ള എഡിറ്റർമാർക്കതിന്റെ ആവശ്യമുണ്ടായിരിക്കില്ല. (എനിക്കില്ല) . ഞാൻ നേരത്തെ പറഞ്ഞപോലെ അതിന്റെ ഉദ്ദേശ്യത്തെ പരാജയപ്പെടുത്തുന്നതാണ് നോർമലൈസേഷൻ ഇല്ലാതെ ചതുരക്കട്ടക്കട്ടകൾ കാണിക്കുന്നതു് . ആ ബഗ്ഗിൽതന്നെ അഞ്ജലി മാത്രം മതിയോ , കൂടുതൽ ഫോണ്ടുകൾ വേണോ എന്ന ചർച്ച നടന്നിട്ടുണ്ട് . അപ്പോൾ കൂടുതൽ ഫോണ്ട് വേണമെന്ന നിർബന്ധം പിടിച്ചതു് പ്രവീൺ പ്രകാശും മറ്റു മലയാളം വിക്കി പ്രവർത്തകരുമായിരുന്നു. എന്നാലാകട്ടെ നോർമലൈസേഷൻ പാടില്ല എന്നും കൂടുതൽ ഫോണ്ട്സ് ഉൾപ്പെടുത്തുകയും വേണമെന്ന വെബ്ഫോണ്ട്സിന്റെ ലക്ഷ്യത്തെ പരാജയപ്പെടുത്തുന്ന സമീപനമാണ് അവിടെ ആ ബഗ്ഗിലെ ചർച്ചയിൽ കണ്ടതു്. ഇപ്പോൾ അഞ്ജലി ഒഴികെയുള്ളവ എടുത്തുകളയപ്പെട്ടിട്ടുമുണ്ട് . -അനിവർ അരവിന്ദ് (സംവാദം) 03:36, 22 ഡിസംബർ 2011 (UTC)[മറുപടി]
അനിവർ, പെട്ടെന്ന് കണ്ടുപിടിക്കാമെങ്കിൽ ആ ബഗിന്റെ ലിങ്ക് ഒന്ന് തരാമോ? മലയാളത്തിനു വിരലിലെണ്ണാവുന്ന ഫോണ്ടുകളാണ് ഉള്ളത് എന്നതുകൊണ്ടാണ് ഇങ്ങനെ ഒരു ചോദ്യം തന്നെ ഉയരുന്നത്. മറ്റുപലഭാഷകളിലെന്നപോലെ 1000 ഫോണ്ട് ഉണ്ട് മലയാളത്തിനു എങ്കിൽ ഏരിയൽ പോലെ ഒന്നിൽ അവസാനിപ്പിക്കുമായിരുന്നില്ലേ വെബ്ഫോണ്ട് സപ്പോർട്ട്. --സിബു(സംവാദം) 08:04, 22 ഡിസംബർ 2011 (UTC)[മറുപടി]


@അനിവർ-കോമൺസിലെ പഴയ സ്റ്റാൻഡേഡിലുള്ള ചില്ലുപയോഗിക്കുന്ന തലക്കെട്ടെടുത്ത് മലയാളം വിക്കിയിൽ പകർത്തിയാൽ പ്രശ്നം ഇപ്പോഴുണ്ട്. (ചില്ലില്ലാത്തതിനു കുഴപ്പമൊന്നുമില്ല). അങ്ങനെ ഒരു പ്രശ്നം ഉള്ളതുകൊണ്ട് അത്തരത്തിലുള്ള ഒരു പ്രശ്നം കൂടിയായാലും കുഴപ്പമില്ലെന്നാണോ? ഫോഴ്സ്ഡ് കൺവെർഷൻ/നോർമലൈസേഷൻ എല്ലാ വിക്കികളിലും വരുത്തുന്നതിന് അഭിപ്രായരൂപീകരണം നടത്താൻ ശ്രമിക്കാം. എന്റെ സംവാദങ്ങൾ തല്ലുപിടുത്തത്തിന്റെ ലെവലിലേക്ക് മാറിയെന്നു തോന്നിയെങ്കിൽ ക്ഷമിക്കുക. --Vssun (സംവാദം) 03:12, 23 ഡിസംബർ 2011 (UTC)[മറുപടി]


അനിവർ, മനസ്സിലാകേണ്ടവർക്ക് ബഗ് മനസ്സിലായിട്ടുണ്ടാവണം, അതായിരിക്കണമല്ലോ ബഗ് നീക്കം ചെയ്യാനും കാരണം. ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പറ്റില്ല.നോർമലൈസേഷൻ ഉള്ളതും നോർമലൈസേഷൻ ഇല്ലാത്തതുമായ വിക്കികൾ തമ്മിലുള്ള ലിങ്കിങിൽ പ്രശ്നമുണ്ടാകുമെന്ന് ബഗിൽ പറഞ്ഞിരിക്കുന്നത് [1] കാണുക. [എന്റെ ഈ കമന്റ് https://bugzilla.wikimedia.org/show_bug.cgi?id=29005#c3] ആണല്ലോ നിർബന്ധം പിടിച്ചൂ, നിർബന്ധം പിടിച്ചൂ എന്ന് അനിവർ വ്യാഖ്യാനിക്കുന്നത്. അതെങ്ങനെയാവാൻ ഒരു സാദ്ധ്യതയും ഞാൻ കാണുന്നില്ല. അനിവാറിന് ഇവിടെ യൂണീകോഡ് 5.0 പ്രശ്നം പുകച്ചു നിർത്തുകയും പുതിയ യൂണീകോഡ് വേർഷൻ അബന്ധമാണെന്നും സ്ഥാപിക്കേണ്ടതാവശ്യമായിരിക്കാം. എനിക്കതില്ല. എൻഡ് യൂസർ എന്ന നിലയിൽ ഏതൊരു ബ്രൗസറിലും ഏതൊരു ഓ.എസി.ലും വിക്കിപ്രവർത്തനങ്ങൾ (പൊതുവേ മലയാളം ടൈപ്പിങും വായിക്കലും) പ്രശ്നരഹിതമായി ലഭിച്ചാൽ മതി. ആദ്യ പതിപ്പുകളിലെ അഞ്ജലി ബഗി (ഫോണ്ടിലെ ബഗുകൾ) ആയിരുന്നു. ആ അവസ്ഥയിൽ ഞാൻ പറഞ്ഞത് അഞ്ജലി ഡീഫോൾട്ട് ആയി തന്നാലും ആൾക്കാർ കൺവേർഷൻ നടത്തുന്ന ഫോണ്ടുകൾ ഉപയോഗിക്കാൻ നിർബന്ധിതരാകും എന്നായിരുന്നു. അത് ബഗ്ഗില്ലാത്ത അഞ്ജലി മാത്രമായി ഉപയോഗിക്കാനും ഞാനെതിരായിരുന്നു എന്നു വായിക്കുന്നത് തെറ്റാണ്. നന്ദി. ആശംസകൾ--പ്രവീൺ:സം‌വാദം 13:27, 23 ഡിസംബർ 2011 (UTC)[മറുപടി]


അഞ്ജലിയിലെ ബഗുകൾ ഏതൊക്കെ എന്ന് കാണിക്കുന്ന വെബ് പേജ് വല്ലതും ഉണ്ടോ? പുതുതായി എൻകോഡ് ചെയ്യപ്പെട്ട അക്ഷരങ്ങൾ അതിലില്ല എന്നറിയാം. അതല്ലാതെ പിഴവുകളുണ്ടെങ്കിൽ തിരുത്താൻ ശ്രമിക്കാം.BTW, ചില്ലക്ഷരങ്ങൾ സ്റ്റാന്റേഡനുസരിച്ച് എൻകോഡ് ചെയ്യാത്ത രചനയും മീരയും വെബ് ഫോണ്ടിൽ വയ്ക്കുന്നതിനുള്ള ന്യായം പ്രവീൺ തന്ന ലിങ്കുകളിലൊന്നും ഇതുവരെ കണ്ടില്ല. --സിബു (സംവാദം) 19:23, 27 ഡിസംബർ 2011 (UTC)[മറുപടി]
അഞ്ജലിയുടെ ലിനക്സ് പതിപ്പ് ബഗിയാണ്. കൂട്ടക്ഷരങ്ങൾ മിക്കതും തെറ്റായിട്ടായിരുന്നു കാണിച്ചിരുന്നത്. എൻകോഡിങിൽ മാറ്റം ഉണ്ടാകുന്നത് ഉപയോക്താവ് അറിയുകയില്ലാത്തതു മൂലം, വിക്കിപീഡിയയിൽ നിന്ന് ചില്ലുള്ള പേരുള്ള ഒരു ചിത്രം മാനുവലായി കോമൺസിലേയ്ക്ക് മാറ്റുകയാണെങ്കിൽ അത് പിന്നീട് ഇവിടെ ലിങ്ക് ചെയ്യാനേ കഴിയില്ല എന്നത് ഒരുദാഹരണമാണ്. നമ്മൾ സ്വതന്ത്രാനുമതിയുള്ള ചിത്രമെല്ലാം കോമൺസിലേയ്ക്ക് മാറ്റുകയാണ് പതിവ്.--പ്രവീൺ:സം‌വാദം 04:09, 2 ജനുവരി 2012 (UTC)[മറുപടി]

സ്വാഗതം

പുതിയ ഉപയോക്താവിനെ വിക്കിപീഡിയയിലേക്ക് mw:Extension:NewUserMessage ഉപയോഗിചു സ്വാഗതം ചെയ്തുക്കുടെ ? --Deepak (സംവാദം) 15:51, 30 ഏപ്രിൽ 2012 (UTC)[മറുപടി]

അതായിരിക്കും നല്ലതെന്നു കരുതുന്നു. --Vssun (സംവാദം) 10:47, 1 മേയ് 2012 (UTC)[മറുപടി]

Enable Extention:NewUserMessage

പുതിയ ഉപയോക്താവിനെ commons-ലും മറ്റും mw:Extension:NewUserMessage ഉപയോഗിച്ചാണു സ്വാഗതം ചെയ്യുന്നത് . ഈ എക്സ്‌ടൻഷൻ ഉപയോഗിച്ചു media wiki software സ്വയം ഉപയോക്താവിന്റെ സംവാദം താളിൽ template:സ്വാഗതം ചെർക്കുന്ന വിധത്തിൽ സെറ്റ് ചെയ്യാവുന്നതാണു്.ഈ എക്സ്ടൻഷൻ മലയാളം വിക്കിപീഡിയയിലും പ്രവർത്തനക്ഷമമാക്കുവാൻ ഉദ്ദേശിക്കുന്നു. ഇതിനെക്കുറിച്ച് ഏവരുടേയും അഭിപ്രായം തേടുന്നു. കൂടുതൽ അറിയുവാൻ mw:Extension:NewUserMessage കാണുക. --Deepak (സംവാദം) 14:30, 7 മേയ് 2012 (UTC)[മറുപടി]

നിങ്ങളുടെ അഭിപ്രായം {{അനുകൂലം}}, {{പ്രതികൂലം}} {{നിഷ്പക്ഷം}} എന്നോ ചേർത്ത് ഇതിനടിയിൽ രേഖപ്പെടുത്തുക.

അനുകൂലം

പ്രതികൂലം

നിഷ്പക്ഷം

സംവാദം