"ജോസ് പനച്ചിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
++ |
||
വരി 1: | വരി 1: | ||
ജോസ് പനച്ചിപ്പുറം ( |
[[മലയാളം|മലയാള]]ത്തിലെ പ്രശസ്തനായ ചെറുകഥാകൃത്തും പത്രപ്രവർത്തകനുമാണ് '''ജോസ് പനച്ചിപ്പുറം''' (ജനനം: [[ഓഗസ്റ്റ് 24]], 1951, [[വാഴൂർ]], [[കോട്ടയം ജില്ല|കോട്ടയം]]) . [[മലയാള മനോരമ]] ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററാണ്. മലയാള മനോരമയിൽ “തരംഗങ്ങളിൽ” എന്ന പേരിലും [[ഭാഷാപോഷിണി]] മാസികയിൽ “സ്നേഹപൂർവം” എന്ന പേരിലും കോളങ്ങൾ എഴുതുന്നുണ്ട്. ആക്ഷേപഹാസ്യത്താൽ ശ്രദ്ധേയമാണ് ഈ പംക്തികൾ. ''കണ്ണാടിയിലെ മഴ'' എന്ന നോവലിനു 2005-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. |
||
==ജീവിതരേഖ== |
|||
1951 [[ഓഗസ്റ്റ് 24]]-ന് കോട്ടയം ജില്ലയിലെ വാഴൂരിൽ ജനിച്ചു. കേരള സർവകലാശാലയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ലീഷിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ഫ്രഞ്ച് ഭാഷയിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. ഏതാനും മാസം കേന്ദ്ര ഗവണ്മെന്റിന്റെ അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ ഓഡിറ്ററായി ജോലി ചെയ്ത ശേഷം 1975-ൽ മലയാള മനോരമ പത്രാധിപസമിതിയിൽ ചേർന്നു. ഇപ്പോൾ കോട്ടയത്ത് ചീഫ് എഡിറ്ററായി പ്രവർത്തിക്കുന്നു. 1979 മുതൽ എല്ലാ ആഴ്ചയും മനോരമയിൽ ‘പനച്ചി’ എന്ന തൂലികാ നാമത്തിൽ ‘സ്നേഹപൂർവം’ എന്നൊരു പംക്തിയും എഴുതാറുണ്ട്. 1971-ൽ മികച്ച ചെറുകഥയ്ക്ക് സമസ്തകേരള സാഹിത്യ പരിഷത്തിന്റെ അവാർഡ് ലഭിച്ചു. ഗ്രേസിക്കുട്ടിയാണ് ഭാര്യ. മക്കൾ ആശ, അശോക് എന്നിവരാണ്. |
|||
== ജോസ് പനച്ചിപ്പുറത്തിന്റെ കൃതികൾ == |
== ജോസ് പനച്ചിപ്പുറത്തിന്റെ കൃതികൾ == |
||
* |
*ധാരാവി (കഥാസമാഹാരം) |
||
*സ്നേഹപൂർവ്വം പനച്ചി |
*സ്നേഹപൂർവ്വം പനച്ചി |
||
*തരംഗങ്ങളിൽ |
*തരംഗങ്ങളിൽ |
||
വരി 8: | വരി 10: | ||
*തിരുവല്ലയ്ക്കും ചെങ്ങന്നൂരിനുമിടയിൽ എവിടെയോ |
*തിരുവല്ലയ്ക്കും ചെങ്ങന്നൂരിനുമിടയിൽ എവിടെയോ |
||
*കണ്ണാടിയിലെ മഴ |
*കണ്ണാടിയിലെ മഴ |
||
*ആഷാഢം (കഥാസമാഹാരം) |
|||
*എഴുതപ്പെട്ടിരിക്കുന്നതുപോലെ (കഥാസമാഹാരം), |
|||
*കഥയിൽ ഇല്ലാത്ത ഒരാൾ (നോവലെറ്റുകൾ), |
|||
*സ്വന്തം (നോവൽ) |
|||
*ആർദ്രം (നോവൽ) |
|||
* കാറ്റാടിയുടെ ഗീതം (നോവൽ) |
|||
* അലിഖിതം (നോവൽ) |
|||
* മാൻപേടക്കുന്നിലെ സീത (നോവൽ). |
|||
* വിഷുക്കണി - സി.വി. വാസുദേവഭട്ടതിരിയുമായി ചേർന്ന് കുട്ടികൾക്കുവേണ്ടിയുള്ള കഥാസമാഹാരം |
|||
*കഥയിലെ കൂട്ടുകാർ - സി.വി. വാസുദേവഭട്ടതിരിയുമായി ചേർന്ന് കുട്ടികൾക്കുവേണ്ടിയുള്ള കഥാസമാഹാരം |
|||
*സ്വപ്നം കണ്ടുറങ്ങാൻ - സി.വി. വാസുദേവഭട്ടതിരിയുമായി ചേർന്ന് കുട്ടികൾക്കുവേണ്ടിയുള്ള കഥാസമാഹാരം |
|||
==പുരസ്കാരങ്ങൾ== |
|||
*മികച്ച പത്രസംവിധാനത്തിനുള്ള ദേശീയ അവാർഡ് - 1980 |
|||
* മികച്ച ചെറുകഥയ്ക്ക് സമസ്തകേരള സാഹിത്യ പരിഷത്തിന്റെ അവാർഡ് - 1971 |
|||
* കണ്ണാടിയിലെ മഴ എന്ന നോവലിനു 2005-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം. |
|||
== പുറത്തുനിന്നുള്ള കണ്ണികൾ == |
== പുറത്തുനിന്നുള്ള കണ്ണികൾ == |
||
* [http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=322 പുഴ . കോം] |
* [http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=322 പുഴ . കോം] |
09:31, 1 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം
മലയാളത്തിലെ പ്രശസ്തനായ ചെറുകഥാകൃത്തും പത്രപ്രവർത്തകനുമാണ് ജോസ് പനച്ചിപ്പുറം (ജനനം: ഓഗസ്റ്റ് 24, 1951, വാഴൂർ, കോട്ടയം) . മലയാള മനോരമ ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററാണ്. മലയാള മനോരമയിൽ “തരംഗങ്ങളിൽ” എന്ന പേരിലും ഭാഷാപോഷിണി മാസികയിൽ “സ്നേഹപൂർവം” എന്ന പേരിലും കോളങ്ങൾ എഴുതുന്നുണ്ട്. ആക്ഷേപഹാസ്യത്താൽ ശ്രദ്ധേയമാണ് ഈ പംക്തികൾ. കണ്ണാടിയിലെ മഴ എന്ന നോവലിനു 2005-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ജീവിതരേഖ
1951 ഓഗസ്റ്റ് 24-ന് കോട്ടയം ജില്ലയിലെ വാഴൂരിൽ ജനിച്ചു. കേരള സർവകലാശാലയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ലീഷിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ഫ്രഞ്ച് ഭാഷയിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. ഏതാനും മാസം കേന്ദ്ര ഗവണ്മെന്റിന്റെ അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ ഓഡിറ്ററായി ജോലി ചെയ്ത ശേഷം 1975-ൽ മലയാള മനോരമ പത്രാധിപസമിതിയിൽ ചേർന്നു. ഇപ്പോൾ കോട്ടയത്ത് ചീഫ് എഡിറ്ററായി പ്രവർത്തിക്കുന്നു. 1979 മുതൽ എല്ലാ ആഴ്ചയും മനോരമയിൽ ‘പനച്ചി’ എന്ന തൂലികാ നാമത്തിൽ ‘സ്നേഹപൂർവം’ എന്നൊരു പംക്തിയും എഴുതാറുണ്ട്. 1971-ൽ മികച്ച ചെറുകഥയ്ക്ക് സമസ്തകേരള സാഹിത്യ പരിഷത്തിന്റെ അവാർഡ് ലഭിച്ചു. ഗ്രേസിക്കുട്ടിയാണ് ഭാര്യ. മക്കൾ ആശ, അശോക് എന്നിവരാണ്.
ജോസ് പനച്ചിപ്പുറത്തിന്റെ കൃതികൾ
- ധാരാവി (കഥാസമാഹാരം)
- സ്നേഹപൂർവ്വം പനച്ചി
- തരംഗങ്ങളിൽ
- അലിഖിതം
- തിരുവല്ലയ്ക്കും ചെങ്ങന്നൂരിനുമിടയിൽ എവിടെയോ
- കണ്ണാടിയിലെ മഴ
- ആഷാഢം (കഥാസമാഹാരം)
- എഴുതപ്പെട്ടിരിക്കുന്നതുപോലെ (കഥാസമാഹാരം),
- കഥയിൽ ഇല്ലാത്ത ഒരാൾ (നോവലെറ്റുകൾ),
- സ്വന്തം (നോവൽ)
- ആർദ്രം (നോവൽ)
- കാറ്റാടിയുടെ ഗീതം (നോവൽ)
- അലിഖിതം (നോവൽ)
- മാൻപേടക്കുന്നിലെ സീത (നോവൽ).
- വിഷുക്കണി - സി.വി. വാസുദേവഭട്ടതിരിയുമായി ചേർന്ന് കുട്ടികൾക്കുവേണ്ടിയുള്ള കഥാസമാഹാരം
- കഥയിലെ കൂട്ടുകാർ - സി.വി. വാസുദേവഭട്ടതിരിയുമായി ചേർന്ന് കുട്ടികൾക്കുവേണ്ടിയുള്ള കഥാസമാഹാരം
- സ്വപ്നം കണ്ടുറങ്ങാൻ - സി.വി. വാസുദേവഭട്ടതിരിയുമായി ചേർന്ന് കുട്ടികൾക്കുവേണ്ടിയുള്ള കഥാസമാഹാരം
പുരസ്കാരങ്ങൾ
- മികച്ച പത്രസംവിധാനത്തിനുള്ള ദേശീയ അവാർഡ് - 1980
- മികച്ച ചെറുകഥയ്ക്ക് സമസ്തകേരള സാഹിത്യ പരിഷത്തിന്റെ അവാർഡ് - 1971
- കണ്ണാടിയിലെ മഴ എന്ന നോവലിനു 2005-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം.