"മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 198: വരി 198:


ഹിജ്റ വർഷം 12 [[റബീഉൽ അവ്വൽ]] 12 ന്‌ തിങ്കളാഴ്ച, തന്റെ അറുപത്തിമൂന്നാമത്തെ വയസ്സിൽ മുഹമ്മദ് മരണമടഞ്ഞു. പത്നി [[ആഇശ ബിൻത് അബൂബക്‌ർ|ആയിശയുടെ]] വീട്ടിൽ വെച്ചായിരുന്നു അന്ത്യം. പിൻഗാമിയായി (ഖലീഫ) [[അബൂബക്ർ സിദ്ദീഖ്‌|അബൂബക്റിനെ]] തെരഞ്ഞെടുത്ത ശേഷം നബിയുടെ മൃതദേഹം പത്നി [[ആഇശ ബിൻത് അബൂബക്‌ർ|ആഇശയുടെ]] വീട്ടിൽ മറവു ചെയ്തു.
ഹിജ്റ വർഷം 12 [[റബീഉൽ അവ്വൽ]] 12 ന്‌ തിങ്കളാഴ്ച, തന്റെ അറുപത്തിമൂന്നാമത്തെ വയസ്സിൽ മുഹമ്മദ് മരണമടഞ്ഞു. പത്നി [[ആഇശ ബിൻത് അബൂബക്‌ർ|ആയിശയുടെ]] വീട്ടിൽ വെച്ചായിരുന്നു അന്ത്യം. പിൻഗാമിയായി (ഖലീഫ) [[അബൂബക്ർ സിദ്ദീഖ്‌|അബൂബക്റിനെ]] തെരഞ്ഞെടുത്ത ശേഷം നബിയുടെ മൃതദേഹം പത്നി [[ആഇശ ബിൻത് അബൂബക്‌ർ|ആഇശയുടെ]] വീട്ടിൽ മറവു ചെയ്തു.

==പ്രാവാചകന്റെ ഖബറിടവും പച്ചഖുബ്ബയും==

ഹിജ്‌റയുടെ 80 വർഷം വരെ പ്രവാചകന്റെയും തൊട്ടടുത്തുള്ള രണ്ട് ഖലീഫമാരുടെയും ഖബറുകൾ പ്രകടമായി കാണുന്ന രൂപത്തിലായിരിന്നു.ഒരു ചാൺ ഉയരത്തിൽ ചെറിയ മൺ‌കൂനയായി കാണാറുണ്ടെന്ന് താബി‌ഈങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വലീദ് ബ്നു അബ്ദുൽ മലിക് എന്ന രാജാവിന്റെ ഭരണ കാലത്ത് അന്നത്തെ മദീനയിലെ അമീർ ആയ ഉമർ‌ഇബ്ൻ അബ്ദുൽ അസീസിനു ഓർഡർ വന്നു. പള്ളി വികസനത്തിനു വേണ്ടി നബി(സ)യൂടെ ഖബർ സ്ഥിതിചെയ്യുന്ന ഭാര്യമാരുടെ കുടിലുകൾ തകർത്ത് കിഴക്ക് ഭാഗത്ത് നിന്ന് പള്ളിയിലേക്ക് കൂട്ടി ചേർക്കുക. ഈ സമയത്താണ് പള്ളിയിൽ ഖബർ പ്രകടമായി കാണുന്ന രൂപത്തിലേക്ക് മാറിയത്. 70ൽ പരം ബദ്‌രീങ്ങളെ കണ്ട അന്നത്തെ താബി‌ഈങ്ങളുടെ ഇമാമുമാർ ഖബർ പ്രകടമായി കാണുന്ന രൂപത്തിൽ പള്ളിയിൽ സ്ഥിതി ചെയ്യുന്നത് മനസ്സിലാക്കി മനുഷ്യന്മാരുടെ ദൃഷ്ടിയിൽ നിന്ന് ആ മൂന്ന് ഖബറുകളെ മറക്കുവാൻ രാജാവിനോട് ആവശ്യപ്പെട്ടു.(ശറ‌ഇ് സഹീഹ് മുസ്ലിം)


ഇപ്പോൾ നമ്മൾ നോക്കുമ്പോൾ കാണുന്ന പച്ച താഴികക്കുടം ഹിജ‌റയൂടെ എട്ടാം നൂറ്റാണ്ടി ഖാലവൂൻ സാലിഹ് എന്ന ഈജിപ്ഷ്യൻ രാജാവ് നിർമ്മിച്ച പച്ച ഖുബ്ബ അതിനു താഴെ കാണുന്ന കെട്ടിടത്തിനുള്ളിൽ ഒരു വിരിയാണ്.ആ വിരിയുടെ അകത്ത് പഞ്ച കോൺ വൻ‌മതിലാണ്. കോൺക്രീറ്റില്ലാതിരിന്ന കാലത്ത് വിശാലമായ സ്ഥലങ്ങളുടെ മുകളിൽ നിർമ്മിക്കുന്ന തട്ടുകൾ ഖുബ്ബ അഥവാ താഴിക്കുടം രൂപത്തിലായിരിന്നു. അത്തരം താഴികക്കുടങ്ങൾ നിറയെ മക്കയിലും മദീനയിലും കാണാം.

7നൂറ്റാണ്ടിൽ ജീവിച്ച നവവി ഇമാം പറയുന്നു ശേഷം ഈ ഖബറുകൾക്ക് ചുറ്റും വൻ‌മതിൽ കെട്ടിയപ്പോൾ വടക്ക് ഭാഗം കോൺ ആകൃതിയാക്കി മാറ്റി അതിനു കാരണം നമസ്കാര സമയം ഖിബല കിട്ടുമ്പോൾ ഖബറും ഖബറ് കിട്ടുമ്പോൾ ഖിബ്‌ലയും അഭിമുഖമായി വരാതിരിക്കാനായിരിന്നു.

1350 വർഷമായി നേർക്കുനേരെ ആ ഖബർ കണ്ട വ്യക്തികൾ ഒന്നും തന്നെയില്ല. മദീന പള്ളിയിൽ 9 നൂറ്റാണ്ടിന്റെ ആദ്യത്തിൽ തീ പിടിത്തമുണ്ടായി വൻ മതിലിന്റെ വടക്ക് ഭാഗം തകർന്ന പ്പോൾ എത്തിനോക്കിയ മദീന പരിസ വാസികളൊഴികെ. അവർ കണ്ട ശൈലി മണലിനാലുള്ള മൂന്ന് ചെറിയ മൺ കൂനകൾ മാത്രമാണ്.(സംഹൂതി വഫ അല് വഫ). പഴയ രൂപത്തിൽ ആ മതിലിനെ പുനർ നിർമ്മിക്കുകയും ചെയ്തു.

ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്റെർ നെറ്റിലൂടെയും അല്ലാതെയും ധാരാളം വ്യാജ ചിത്രങ്ങൾ പ്രവാചകന്റെ ഖബർ എന്ന രൂപത്തിൽ കെട്ടിഉയർത്തിയ പല രൂപങ്ങളും പ്രചരിപ്പിക്കുന്നുണ്ട്.
ഫോട്ടോ കണ്ട് പിടിക്കുന്നതിനു 1350 കൊല്ലം മുമ്പ് വരെക്കും നബി(സ)യുടെ ഖബർ നേരിട്ട് കണ്ടവരാരുമില്ല


ഇപ്പോൾ കാണുന്ന മധ്യത്തിലുള്ള ആർച്ചിനൂ നേരെ ആയിശ (റ)യൂടെ റൂമിൽ റസൂലുള്ളായെ ഖബറടക്കിയിട്ടുള്ളത്. ഖബറിൽ കിടക്കുന്ന രൂപം ആദ്യം റസൂ(സ) പടിഞ്ഞാറ് ഭാഗം തല കിഴക്ക് ഭാഗം കാല് തെക്ക് ഭാഗം മുഖം എന്ന നിലക്ക് ചെരിച്ചാണ് കിടത്തിയിരിന്നത്.


== നബിചര്യ ==
== നബിചര്യ ==

06:53, 28 ഏപ്രിൽ 2012-നു നിലവിലുണ്ടായിരുന്ന രൂപം

മുഹമ്മദ് ഇബ്നു അബ്ദുല്ല

ദൈവ ദൂതൻ, പ്രവാചകൻ,സുവാർത്തകൻ,മുന്നറിയിപ്പുകാരൻ
കാലിഗ്രാഫിയിയിൽ മുഹമ്മദ് എന്ന് എഴുതിയിരിക്കുന്നു.
ജനനം(570-04-26)ഏപ്രിൽ 26, 570
മരണംജൂൺ 8, 632(632-06-08) (പ്രായം 62)
ജീവിതപങ്കാളി(കൾ)ഖദീജ, ആഇശ ,ഹഫ്സ, സൗദ ,സൈനബ് ബിൻത് ഖുസൈമ, ജുവൈരിയ്യ, സൈനബ് ബിൻത് ജഹ്ഷ്, റം‌ല, ഉമ്മു സൽമ, സഫിയ,മൈമൂന, മാരിയ ..
കുട്ടികൾആൺകുട്ടികൾ കാസിം, അബ്ദുല്ല, ഇബ്രാഹീം
പെൺകുട്ടികൾ സൈനബ്, റുഖിയ്യ, ഉമ്മുകുൽസൂം, ഫാത്വിമ
മാതാപിതാക്ക(ൾ)പിതാവ്-അബ്ദുല്ല
മാതാവ്- ആമിന
ബന്ധുക്കൾഅഹ്‌ലു ബൈത്ത്

ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

ഇസ്‌ലാം മതവിശ്വാസപ്രകാരം, ദൈവത്തിന്റെ സന്ദേശം മനുഷ്യരിലെത്തിക്കുന്നതിനും, ഭൂമിയിൽ നന്മ സ്ഥാപിക്കുകയും തിന്മ ഇല്ലാതാക്കുകയും ചെയ്യുന്നതിനും വേണ്ടി നിയോഗിതനായ ദൈവദൂതനാണ് മുഹമ്മദ് അഥവാ മുഹമ്മദ് നബി. ആദം നബി, ഇബ്രാഹിം നബി, മൂസാ നബി, ഈസാ നബി തുടങ്ങി ഒരു ലക്ഷത്തി ഇരുപത്തിയയ്യായിരത്തിൽപ്പരം പ്രവാചകന്മാരുടെ പരമ്പരയിലെ ഒടുവിലത്തെ കണ്ണിയാണ് മുഹമ്മദ് എന്ന് മുസ്ലീങ്ങൾ വിശ്വസിക്കുന്നു. മുഹമ്മദ് ഇബ്‌നു അബ്ദുല്ല (അറബി: محمد بن عبد الله) എന്നാണ്‌ പൂർണ്ണനാമം. പിതാവിന്റെ പേര്: അബ്ദുല്ലാഹ് ബിൻ അബ്ദുൽ മുത്തലിബ്, മാതാവിന്റെ പേര്: ആമിന ബിൻത് വഹബ്. മക്കയിലെ ഖുറൈശി ഗോത്രത്തിലെ ഹാശിം കുടുംബത്തിൽ ജനനം. 63-ആം വയസിൽ മദീനയിൽ വെച്ച് മരണം.

മദീന കേന്ദ്രീകരിച്ച് നടത്തിയ ആശയപ്രചാരണത്തിലൂടെയും, ബദ്‌ർ യുദ്ധം, ഖൻദഖ് യുദ്ധം തുടങ്ങിയ യുദ്ധങ്ങളിലൂടെയും ഇസ്ലാമികവിശ്വാസത്തെ മക്കയിലും അറേബ്യൻ ഉപദ്വീപിലാകെയും പ്രചരിപ്പിച്ചതിനു നേതൃത്വം കൊടുത്തത് അദ്ദേഹമായിരുന്നു.

പേരിനു പിന്നിൽ

മുഹമ്മദ് (അറബി:محمد) ഉച്ചാരണം ഇവിടെ കേൾക്കാം എന്ന അറബി നാമത്തിന്റെ ലിപിമാറ്റമാണിത്. സ്തുത്യർഹൻ, സ്തുതിക്കപ്പെട്ടവൻ എന്നിങ്ങനെ അർത്ഥം വരുന്ന അഹ്‌മദ് (أحمد) എന്ന ധാതുവിൽ നിന്നാണ് മുഹമ്മദ് (محمد) എന്ന പേരിന്റെ നിഷ്പത്തി.[1][2][3][4] മുസ്‌ലിംകൾക്കിടയിൽ, ഇദ്ദേഹം മുഹമ്മദ് നബി എന്നാണ്‌ അറിയപ്പെടുന്നത്. 'നബി'-യെന്നാൽ പ്രവാചകൻ എന്നർഥം‌. റസൂൽ (സന്ദേശവാഹകൻ) എന്നു തുടങ്ങി പതിനഞ്ചോളം പേരുകൾ മുഹമ്മദ് എന്ന പേരിനൊപ്പം ഉപയോഗിക്കാറുണ്ട്. ഖുർആനിലെ ചില അദ്ധ്യായങ്ങളിൽ[5] മുഹമ്മദിനെ പ്രവാചകരിൽ ഉന്നതൻ എന്നു വിശേഷിപ്പിക്കുന്നുണ്ട്.[6] ഇസ്‌ലാം വിശ്വാസികൾ മുഹമ്മദ് നബിയുടെ പേര്‌ കേൾക്കുമ്പോൾ സ്വല്ലല്ലാഹു അലൈഹി വസല്ലം (അല്ലാഹുവിന്റെ രക്ഷയും സമാധാനവും ഉണ്ടാവട്ടെ) എന്ന പ്രാർഥനാവചനം ഉച്ചരിക്കാറുണ്ട്.

ജീവിതം

വംശം

ഇസ്‌ലാമികവിശ്വാസപ്രകാരം, മുഹമ്മദ് നബിയുടെ വംശപരമ്പര ചെന്നു ചേരുന്നത് എബ്രഹാമിന്റെ മകൻ ഇസ്മാഈൽ(യിശ്മയീൽ) വംശത്തിലാണ്‌. പക്ഷേ, അദ്‌നാൻ വരെയുള്ള ചരിത്രരേഖകൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. അദ്നാന്റെ പൂ‌ർ‌വ്വചരിത്രത്തെ പറ്റി വിവരങ്ങൾ ലഭ്യമല്ല; അദ്നാന്റെ മകൻ മു‌ഈദിന്റെ വംശപരമ്പരയിൽ പെട്ട ഫിഹിർ ആണ്‌ 'ഖുറൈശി' വംശത്തിന്റെ സ്ഥാപകൻ എന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

ജനനം

അറേബ്യയിലെ മക്കയിൽ (മുൻപ് ബക്ക എന്നറിയപ്പെട്ടിരുന്നു) ഖുറൈഷി ഗോത്രത്തിലെ ഹാശിം കുടുംബത്തിൽ അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ദുല്ലയുടെയും വഹബിന്റെ മകളായ ആമിനയുടേയും മകനായി ഹിജ്റക്ക് അൻപത്തിമൂന്ന് വർഷങ്ങൾക്ക് മുൻപ് ക്രിസ്ത്വാബ്ദം 570 ഏപ്രിൽ 26 റബ്ബീഉൽ അവ്വൽ 12 നായിരുന്നു മുഹമ്മദ് നബി ജനിച്ചത്. ( ഏപ്രിൽ 20 റജബ് മാസം 9 നാണ്‌ എന്നും [7] സെപ്റ്റംബർ 20 നാണ്‌ [8] എന്നും ചില കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു.) [9][10] വ്യാപാരാവശ്യങ്ങൾക്കായി സിറിയയിലേക്ക് പോയ മുഹമ്മദിന്റെ പിതാവ് അബ്ദുല്ല തിരിച്ച് വരുന്ന വഴിയിൽ മദീനക്കടുത്ത് വെച്ച് രോഗബാധിതനായി മരണമടഞ്ഞു. രണ്ട് മാസത്തിനുശേഷമാണ്‌ വിധവയായ ആമിന മുഹമ്മദിന്‌ ജന്മം നൽകിയത്.

ബാല്യം

അന്നത്തെ ഖുറൈഷി ഗോത്ര സമ്പ്രദായത്തിൽ മാതാവ് കുഞ്ഞിനെ മുലയൂട്ടി വളർത്തുകയില്ല. പകരം അതിനായി സം‌രക്ഷണജോലി അവിടത്തെ സമ്പ്രദായമനുസരിച്ച് ബദവി സ്ത്രീകളെ ഏല്പിക്കുകയാണ്‌ പതിവ്. മുഹമ്മദിനെ സം‌രക്ഷിക്കാൻ ബനൂസഅ്‌ദ് ഗോത്രത്തിൽ പെട്ട ഹലീമ എന്ന സ്ത്രീയെ ചുമതലപ്പെടുത്തുകയുണ്ടായി.[11] നാലുവർഷം ഇപ്രകാരം മുഹമ്മദിനെ സം‌രക്ഷിച്ച് വളർത്തിയ ശേഷം മക്കയിൽ താമസിച്ചിരുന്ന ആമിനായുടെ പക്കൽ 4 വയസുകാരനായ മുഹമ്മദിനെ തിരിച്ചേൽപിച്ചു. അങ്ങനെ അദ്ദേഹം പ്രപിതാവായ അബ്ദുൽമുത്തലിബിന്റെ അടുത്ത് വളർന്നു. ബാലനായിരിക്കെതന്നെ അബ്ദുൽമുത്തലിബും മരണമടഞ്ഞു. ആമിന ഭർത്താവിന്റെ ഖബറിൽ സ്മരാണാജ്ഞലി അർപ്പിക്കാൻ എല്ലാ വർഷവും മദീനയിലേക്ക് പോകുമായിരുന്നു. മുഹമ്മദിന്‌ ആറു വയസ്സുള്ളപ്പോൾ മദീനയിലേക്ക് ഈ ആവശ്യത്തിനായി പോയ ആമിന അവിടെ വച്ച് രോഗബാധയാൽ മരണമടഞ്ഞു. പിന്നീടദ്ദേഹം പിതൃസഹോദരനായ അബൂത്വാലിബിന്റെ സംരക്ഷണത്തിൽ വളർന്നു. അബൂത്വാലിബിനെ സഹായിക്കാൻ ചില സന്ദർഭങ്ങളിലൊക്കെ മുഹമ്മദ് ആടുകളെ മേയ്ക്കാറുണ്ടായിരുന്നു. ചെറിയ വയസ്സിലേ തന്നെ സത്യസന്ധതയും വിശ്വസ്തതയും മൂലം എല്ലാവരുടേയും സ്നേഹം ആർജ്ജിച്ചു. ഇത് അദ്ദേഹത്തിന്‌ വിശ്വസ്തൻ എന്നർത്ഥം വരുന്ന അൽ‌ അമീൻ എന്ന പേര്‌ നേടിക്കൊടുത്തു.

യുവത്വം

അക്കാലത്തെ മക്കയും അറബ് നാടുകളിലും അക്രമവും, അടിമത്തവും, നിർലജ്ജതയും അതിന്റെ പാരമ്യത്തിലായിരുന്നു.സ്ത്രീകൾ പോലും നഗ്നരായി മക്കയിലെ കഅബയെ പ്രദക്ഷിണം വെക്കുമായിരുന്നു.പെൺ കുഞ്ഞുങ്ങൾ ജനിക്കുന്നത് വലിയ അപമാനമായാണ് ചില ഗോത്രങ്ങൾ കരുതിയിരുന്നത്. അതിനാൽ പെൺകുട്ടികൾ ജനിച്ചയുടൻ ജീവനോടെ കുഴിച്ചുമൂടപ്പെട്ടു.[12] യുവാവായ മുഹമ്മദ്, സമൂഹത്തിലെ അനീതികൾക്കെതിരെ പോരാടാൻ തന്റെ കഴിവിന്റെ പരമാവധി പരിശ്രമിച്ചു. അദ്ദേഹത്തിന്റെ ശ്രമഫലമായി പാവങ്ങൾക്ക് സംരക്ഷണം നൽകാൻ ഹിൽഫ് അൽ ഫുദൂൽ സഖ്യം രൂപപ്പെട്ടു. അതു പ്രകാരം പാവങ്ങളുടെ സംരക്ഷണം എല്ലാ ഗോത്രങ്ങളുടെയും പൊതു ബാദ്ധ്യതയായി മാറി.[13] അബൂത്വാലിബിന്റെ വ്യാപാരം മൂലം മാത്രം ആ കുടുംബം നിലനിൽക്കുകയില്ല എന്ന സന്ദർഭമായപ്പോൾ യുവാവായ മുഹമ്മദ് സ്വന്തമായി വ്യാപാരത്തിലോ ജോലിയിലോ ഏർപ്പെടാൻ തീരുമാനിച്ചു. അങ്ങനെ പിതൃവ്യന്റെ അനുവാദത്തോടെ ഖദീജ എന്ന സമ്പന്നയുടെ വ്യാപാരത്തിൽ സഹായിക്കാനായി ചേർന്നു. ഖദീജ, മുഹമ്മദിന്റെ നേതൃത്വത്തിൽ ഒരു സംഘത്തെ സിറിയയിലേക്ക് വ്യാപാരത്തിന്‌ അയച്ചു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ്‌ പിന്നീട് ഖദീജയുടെ വ്യാപാരം നടന്നത്.[14] പിന്നീട് ഖദീജ മുഹമ്മദിനെ വിവാഹം കഴിക്കാൻ താല്പര്യം പ്രകടിപ്പിച്ചപ്പോൾ അദ്ദേഹം അതിന് സന്നദ്ധനായി. സിറിയയിലേക്കുള്ള യാത്രകൾ അദ്ദേഹത്തിന്‌ ക്രിസ്തുമതവുമായി ബന്ധപ്പെടാൻ അവസരം ഒരുക്കി. സിറിയയിലുള്ളവരുടെ മതജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് അദ്ദേഹം ഉണ്ടാക്കിയിരുന്നു. അവിടെ വെച്ച് അദ്ദേഹം ബഹീറ എന്ന ക്രിസ്ത്യൻ സന്ന്യാസിയുമായി അദ്ദേഹം ആശയവിനിമയം നടത്തി.[15] വിവാഹശേഷം തന്റെ കുടുംബത്തിന്റെ സാമ്പത്തികപരാധീനതകളിൽ നിന്ന് വിമുക്തി നേടിയത് അദ്ദേഹത്തിന്‌ സ്വസ്ഥമായി ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള അവസരം ഒരുക്കിക്കൊടുത്തു. മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ ക‌അബയുടെ പുനരുദ്ധാരണ വേളയിൽ ഹജറുൽ അസ്‌വദ് പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഖുറൈഷികളും മറ്റുമായുണ്ടായ തർക്കം രമ്യമായി പര്യവസാനിപ്പിക്കാൻ സാധിച്ചു.[16]

ദാമ്പത്യ ജീവിതം

തന്റെ കച്ചവടത്തിന്റെ ചുമതലയേറ്റെടുത്ത മുഹമ്മദിൽ ആകൃഷ്ടയായ ഖദീജ, മുഹമ്മദിനെ വിവാഹം ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ നാൽപത് വയസുള്ള ഖദീജ എന്ന വിധവയെ ഇരുപത്തഞ്ചുകാരനായ മുഹമ്മദ് വിവാഹം ചെയ്തു. ഖുറൈഷ് ഗോത്രത്തിലെ തന്നെ ഖുവൈലിദിന്റെ മകളാണ്‌ ഖദീജ.പ്രതിസന്ധികളിലും അദ്ദേഹത്തിന്‌ കൂട്ടായി ഖദീജ ഉണ്ടായിരുന്നു. ഖദീജയുമായുള്ള നീണ്ട ഇരുപത്തഞ്ച് വർഷത്തെ ദാമ്പത്യജീവിതത്തിലൊരിക്കലും നബി വേറൊരു വിവാഹം നടത്തിയില്ല. ഖദീജയുടെ മരണശേഷം രണ്ടുവർഷം നബി ഏകാകിയായി കഴിഞ്ഞു. തുടർന്ന് നാലു കൊല്ലത്തിനിടയ്ക്ക്, മുഹമ്മദ് അമ്പത്തിആറാം വയസ്സിനിടയിൽ സൗദ, ആഇശ എന്നിവരെ വിവാഹം ചെയ്യുകയുണ്ടായി. അമ്പതും അറുപതും വയസ്സിനിടയിൽ ഒമ്പത് പേരെ മുഹമ്മദ് വിവാഹം ചെയ്യുകയുണ്ടായി. നബിയുടെ ഭാര്യമാരിൽ ആഇശ മാത്രമായിരുന്നു അവിവാഹിതയായിരുന്നത്. ബാക്കി എല്ലാവരും വിധവകളോ വിവാഹമോചിതകളോ ആയിരുന്നു. നബിയുടെ ഭാര്യമാരെ മൊത്തത്തിൽ ഉമ്മഹാതുൽ മുഅ്മിനീൻ അഥവാ സത്യവിശ്വാസികളുടെ മാതാക്കൾ‍ എന്ന് വിളിക്കപ്പെടുന്നു.[17]

ഭാര്യമാർ

പേര് കുലം വിവാഹത്തിനു മുൻപുള്ള അവസ്ഥ വിവാഹസമയത്ത് നബിയുടെ വയസ്സ് വിവാഹസമയത്ത് സ്ത്രീയുടെ വയസ്സ്
ഖദീജ ബിൻത് ഖുവൈലിദ് ബനു അസ്സാദ് വിധവ 25 40
സൗദ ബിൻത് സമ ബനു അബ്ദു ശംസ് വിധവ 50 65
ആഇശ ബിൻത് അബൂബക്ർ ബനൂ തൈം അവിവാഹിത, കന്യക 53 10
ഹഫ്സ ബിൻത് ഉമർ ബനു ആദി വിധവ 56
സൈനബ് ബിൻത് ഖുസൈമ ബനൂ ഹിലാൽ വിധവ 58
ഉമ്മു സൽമ ഹിന്ദ് ബിൻത് അബി ഉമയ്യ ബനൂ മക്സൂം ഉഹദ് യുദ്ധം കാരണം വിധവ 58 65
സൈനബ് ബിൻത് ജഹ്ഷ് ബനി ആസാദ് വിധവയും വിവാഹ മോചിതയും 58 35
ജുവൈരിയ്യ ബിൻത് അൽ-ഹാരിസ് ബനൂ മുസ്തലിഖ് വിധവ, യുദ്ധ തടവിൽ നിന്നും മോചിത 59
റം‌ല ബിൻത് അബി സുഫ്‌യാൻ ഉമയ്യദ് ഭർത്താവ് മതം മാറ്റം സംഭവിച്ച കാരണത്താൽ വിവാഹമോചിത 61
സഫിയ്യ ബിൻത് ഹുയയ്യ് ബനു നദീർ വിധവ, യുദ്ധ തടവിൽ നിന്നും മോചിത 61 17
മൈമൂന ബിൻത് അൽഹാരിത് ബനു ഹാഷിം വിധവ 60 36
മാരിയ അൽ ഖിബ്തിയ കൊപ്റ്റ് അടിമ 61 20

മക്കൾ

ഖദീജയിൽ മുഹമ്മദിനു രണ്ടു ആൺകുട്ടികളും നാല്‌ പെൺകുട്ടികളും പിറന്നു. ഖാസിം, അബ്ദുല്ല എന്നീ പുത്രന്മാർ ശൈശവത്തിൽ തന്നെ മരിച്ചുപോയിരുന്നു. സൈനബ, റുഖിയ, ഉമ്മുകുൽസൂം, ഫാത്വിമ ഇവരായിരുന്നു പുത്രിമാർ. ആൺകുട്ടികൾ മരണമടഞ്ഞപ്പോൾ സൈദ്‌ ഇബ്‌നു ഹാരിസിനെ നബി ദത്തുപുത്രനായി സ്വീകരിച്ചു. അടിമബാലനായിരുന്ന സൈദിനെ മോചിപ്പിച്ച ശേഷമാണ്‌ മുഹമ്മദ് ദത്തെടുത്തത്. സൈനബ, റുഖിയ, ഉമ്മുകുൽസൂം എന്നീ നബിപുത്രിമാർ, നബിയുടെ ജീവിതകാലത്ത് തന്നെ മരണപ്പെടുകയുണ്ടായി. ഇളയ പുത്രി ഫാത്വിമ നബിയുടെ മരണത്തിന്‌ ശേഷമാണ്‌ മരണപ്പെട്ടത്.

പ്രവാചകത്വം

ഹിറ ഗുഹ, മുഹമ്മദ് ധ്യാനത്തിലിരുന്ന സ്ഥലം

മുഹമ്മദിന് പ്രവാചകത്വം ലഭിക്കുന്ന കാലത്ത് മക്കയിൽ കൊള്ള, കൊല, കവർച്ച, മദ്യപാനം, വിഗ്രഹാരാധന എന്നിവ സർവ്വവ്യാപിയായിരുന്നു. അശ്ലീലവും നിർലജ്ജവുമായ ചെയ്തികൾ പരക്കെ നടമാടിയിരുന്നു. ഈ ദുർവൃത്തികളിൽനിന്നെല്ലാം അകന്ന് തന്റെ സമയം നല്ലകാര്യങ്ങൾക്കു വേണ്ടി മാത്രം മുഹമ്മദ് വിനിയോഗിച്ചു. മക്കയുടെ അടുത്തുള്ള ഹിറാഗുഹയിൽ ചെന്നിരിക്കുക അദ്ദേഹം പതിവാക്കി. ധ്യാനവും ആരാധനകളുമായി ദിവസങ്ങളോളം അവിടെത്തന്നെ കഴിഞ്ഞുകൂടുമായിരുന്നു. ഇങ്ങനെ ഒരു നാൾ ഹിറാഗുഹയിൽ പ്രാർഥനയിലും ധ്യാനത്തിലും മുഴുകിയിരിക്കെ ജിബ്‌രീൽ (ഗബ്രിയേൽ) മാലാഖ അദ്ദേഹത്തിന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ട് ദൈവവചനങ്ങൾ ഓതിക്കേൾപ്പിച്ചു എന്നുമാണ് വിശ്വാസം.[18] വായിക്കുക. സൃഷ്ടികർത്താവായ നിന്റെ നാഥന്റെ നാമത്തിൽ വായിക്കുക, മനുഷ്യനെ ഒട്ടിപ്പിടിക്കുന്ന വസ്തുവിൽനിന്നവൻ സൃഷ്ടിച്ചു. പേനകൊണ്ട് (എഴുത്ത്) പഠിപ്പിച്ച അത്യുദാരനാണ് നിന്റെ രക്ഷിതാവ്. മനുഷ്യന് അറിവില്ലാത്തത് മനുഷ്യനെ അവൻ പഠിപ്പിച്ചു.[19] ഇവയാണ് ആ വചനങ്ങൾ. ഈ സമയത്ത് അദ്ദേഹത്തിന് 40 വയസ്സായിരുന്നു (എ.ഡി 610).[20][21].

മുഹമ്മദ്നബി ഈ സന്ദേശം പ്രചരിപ്പിക്കാൻ തുടങ്ങി. ആദ്യമാദ്യം രഹസ്യമായി തുടങ്ങിയ പ്രചാരണത്തിന്റെ ഫലമായി അബൂബക്‌ർ, ഉസ്മാൻ ബിൻ അഫ്ഫാൻ, അബ്ദുറഹ്‌മാൻ ബിൻ ഔഫ്, സഅദ് ബിൻ അബീവഖാസ്, സുബൈർ ബിൻ അവാം, ത്വൽഹ തുടങ്ങിയ ആളുകൾ നബിയുടെ അനുചരന്മാരായി മാറി. മുഹമ്മദ് നബിയുടെ അനുയായികൾ മുസ്‌ലിംകൾ എന്ന പേരിൽ അറിയപ്പെട്ടു. ഖദീജയും അലിയും നേരത്തെ തന്നെ ഇസ്ലാമികവിശ്വാസം സ്വീകരിച്ചിരുന്നു.

എതിർപ്പുകൾ

പ്രവചകത്വം ലഭിച്ച് മൂന്ന് വർഷത്തിനു ശേഷം മുഹമ്മദ് പരസ്യപ്രചാരണം ആരംഭിച്ചു. അതുവരെ അദ്ദേഹത്തെ അൽ അമീൻ (വിശ്വസ്തൻ) എന്ന് വിളിച്ചിരുന്നവരിൽ ഒരു വിഭാഗം ജനങ്ങൾ മുഹമ്മദിനെ തള്ളിപ്പറഞ്ഞു.[22] തങ്ങൾ ആരാധിച്ചു കൊണ്ടിരിക്കുന്ന ദൈവങ്ങളെ മുഹമ്മദ് തള്ളിപ്പറയുകയും, ജനങ്ങളെ ചൂഷണം ചെയ്യുന്നവർക്കെതിരെ ശബ്ദമുയർത്തുകയും; ഗോത്രപരവും , പാരമ്പര്യവുമായി ബന്ധപ്പെട്ടും ഔന്നത്യം നടിക്കുന്നതിനെ എതിർക്കുകയും ചെയതത് എതിരാളികൾക്ക് പ്രയാസമുണ്ടാക്കി. മുഴുവൻ മനുഷ്യരും ഒരേ മാതാപിതാക്കളുടെ സന്താനങ്ങളാണെന്നും ദൈവഭക്തിയിൽ മാത്രമാണ് ഔന്നത്യമെന്നുമുള്ള നബിയുടെ സന്ദേശത്തിൽ ജനങ്ങൾ ആകൃഷ്ടരാകാൻ തുടങ്ങി. തങ്ങൾ അടിമകളാക്കി വെച്ചിരുന്ന ആളുകൾ മുഹമ്മദിന്റെ കൂടെച്ചേർന്ന് സാമൂഹ്യമാറ്റത്തിന് ശ്രമിക്കുന്നത് മക്കയിലെ പ്രമാണിമാർക്കും, പണക്കാർക്കും സഹിക്കാൻ കഴിഞ്ഞില്ല. അവർ ഒറ്റക്കും കൂട്ടായും നബിയേയും അനുയായികളെയും തടയാൻ ശ്രമിച്ചു. നബിയെ എതിർക്കുന്നവരിൽ പ്രധാനികളായിരുന്നു അബൂ ജഹ്ൽ (അജ്ഞതയുടെ പിതാവ്) എന്ന പേരിൽ മുസ്ലിംകൾ വിളിച്ചിരുന്ന അംറുബ്നു ഹിഷാം[23], അബൂലഹബ്, വലീദിബ്നു മുഗീറ, ഉത്ബത്, ഷൈബത്, അബൂസുഫ്‌യാൻ (ഇദ്ദേഹം പിന്നീട് ഇസ്ലാം സ്വീകരിച്ചു) തുടങ്ങിയവർ. അവർ ആദ്യം പ്രലോഭനങ്ങളുമായി രംഗത്ത് വന്നു.മക്കയിലെ ഭരണാധികാരം നൽകാമെന്നും, അല്ലെങ്കിൽ ഇഷ്ടം പോലെ പണം നൽകാമെന്നും , അതുമല്ലെങ്കിൽ അറബികളിലെ സുന്ദരികളെ വിവാഹം ചെയ്ത് കൊടുക്കാമെന്നും നബിയോട് പറഞ്ഞു. പകരം അദ്ദേഹം മക്കയിലുള്ളവർ ചെയ്യുന്ന തെറ്റുകൾക്ക് നേരെ കണ്ണടക്കണം, അതിനെ വിമർശിക്കരുത്, ഇസ്ലാം പ്രചാരണം ചെയ്യുന്നത് നിർത്തണം തുടങ്ങിയവയായിരുന്നു ശത്രുക്കളുടെ ആവശ്യം. എന്നാൽ അദ്ദേഹം ഇതിനു വഴങ്ങിയില്ല.[൨]

പിന്നീട് മർദ്ദനങ്ങൾ ആരംഭിച്ചു. നബിയേയും അനുയായികളെയും അവർ പീഢിപ്പിച്ചുകൊണ്ടേയിരുന്നു. കഅബയിൽ വന്ന് പ്രാർത്ഥിക്കുന്നതിൽ നിന്നും മുഹമ്മദിനെയും അനുയായികളെയും തടഞ്ഞു. നബിയിൽ വിശ്വസിച്ച പാവങ്ങളെയും, അടിമകളെയും ക്രൂരമായി മർദ്ദിച്ചു. സത്യമെന്ന് തനിക്ക് ബോധ്യപ്പെട്ടതിൽ വിശ്വസിച്ചതിന്റെ പേരിൽ സുമയ്യ എന്ന സ്ത്രീയെ അബൂ ജഹ്ൽ പീഢിപ്പിച്ച് കൊന്നു. സുമയ്യയാണ് ഇസ്‌ലാമിലെ ആദ്യത്തെ രക്തസാക്ഷി. [24] പീഡനങ്ങൾ തുടർന്നപ്പോൾ അനുയായികളോട് എത്യോപ്യയിലേക്ക് (അബ്സീനിയ) പലായനം (ഹിജ്റ) ചെയ്യാൻ നിർദ്ദേശിച്ചു.[25] മുസ്ലിംകൾ പലായനം ചെയ്തതറിഞ്ഞ എതിരാളികൾ എത്യോപ്യയിലെ രാജാവായ നജ്ജാശിയുടെ അടുത്തേക്ക് ഒരു സംഘത്തെ അയച്ചു. എന്നാൽ മുസ്‌ലിംകളുടെ വിശദീകരണം കേട്ട രാജാവ് അവർക്ക് തന്റെ രാജ്യത്ത് സംരക്ഷണം നൽകുകയാണ്‌ ഉണ്ടായത്[26].

ഉപരോധം

ഇതിനിടെ മക്കയിൽ നബിയെയും കുടുംബത്തെയും ബഹിഷ്കരിക്കാൻ ഗോത്രങ്ങൾ കൂട്ടായി തീരുമാനിച്ചു. നബിയുടെ കുടുംബമായ ബനൂ ഹാഷിമിനെയും ബന്ധുക്കളായ ബനുൽ മുത്തലിബിനെയും മൊത്തത്തിൽ ബഹിഷ്കരിക്കുകയുണ്ടായി (നബിയുടെ ഈ കുടുംബക്കാരിൽ ഭൂരിഭാഗവും അന്ന് മുസ്ലിംകളായിരുന്നില്ല. മുഹമ്മദിനെ സഹായിച്ചു എന്നതായിരുന്നു ശത്രുക്കൾ അവരിൽ ആരോപിച്ച കുറ്റം). മൂന്ന് കൊല്ലത്തോളം ഈ ഉപരോധം തുടരുകയുണ്ടായി. ശിഅബ് അബീത്വാലിബ് എന്ന പ്രദേശത്താണ്‌ ഇക്കാലയളവിൽ അവർ താമസിച്ചത്. എന്നാൽ എതിരാളികളിൽത്തന്നെ ഈ വിഷയത്തിൽ ഭിന്നത ഉടലെടുത്തതിനെ തുടർന്ന് ഉപരോധം പിൻവലിക്കാൻ അവർ നിർബന്ധിതരായി.[27] അതേ വർഷം തന്നെ (ഹിജ്റ 10-ആം വർഷം) പത്നി ഖദീജയും പിതൃവ്യൻ അബൂത്വാലിബും അന്തരിച്ചു. നബിയുടെ പിൻബലമായിരുന്ന ഇവർക്ക് ശേഷം, അദ്ദേഹം അഭയം തേടി ത്വാഇഫിലേക്ക് പോയെങ്കിലും അവിടെ നിന്ന് കല്ലെറിഞ്ഞ് ഓടിച്ചു.[28] അങ്ങനെ മക്കയിലേക്ക് തന്നെ തിരിച്ചു വന്നു.

ഹിജ്റ (പലായനം)

പ്രധാന ലേഖനം: ഹിജ്റ

ഹജ്ജ് തീർത്ഥാടനത്തിന്‌ വന്നിരുന്ന ആളുകളോട് മുഹമ്മദ് തന്റെ സന്ദേശം സമർപ്പിച്ച് കൊണ്ടിരുന്നു. യഥ്‌രിബിൽ (മദീന) നിന്ന് വന്ന ആറു പേരടങ്ങിയ സംഘം ഈ സന്ദേശത്തിൽ ആകൃഷ്ടരാവുകയും നബിയുടെ അനുയായികളായി മാറുകയും ചെയ്തു. അവർ തിരികെച്ചെന്ന് യഥ്‌രിബിൽ പ്രചാരണം നടത്തുകയും അടുത്ത വർഷം ഈ സംഘത്തിലെ അഞ്ചു പേരും വേറെ ഏഴു പേരുമടക്കം 12 പേർ വന്നു. ഇവരുടെ അഭ്യർത്ഥനപ്രകാരം യഥ്‌രിബിൽ പ്രചാരണം നടത്താനായി മുസ്അബ് ഇബ്നു ഉമൈർ എന്ന അനുചരനെ മുഹമ്മദ് അവർക്കൊപ്പം അയച്ചു. മുസ്അബിന്റെ പ്രവർത്തന ഫലമായി ഒരു വർഷത്തിനകം ഒരു മുസ്ലിമെങ്കിലുമില്ലാത്ത ഒറ്റ വീടും യഥ്‌രിബിൽ ഇല്ലെന്ന അവസ്ഥവന്നു. അടുത്ത വർഷം ഹജ്ജിന് മദീനയിൽ നിന്നും 75 മുസ്ലിംകൾ മക്കയിലെത്തി. അവർ മുഹമ്മദിനേയും അനുയായികളെയും സംരക്ഷിക്കാമെന്നു വാക്കു നൽകുകയും അദ്ദേഹത്തെ യഥ്‌രിബിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇവരുമായി നടത്തപ്പെട്ട കരാറുകൾ അഖബ ഉടമ്പടികൾ എന്ന പേരിൽ അറിയപ്പെടുന്നു. (യഥ്‌രിബിൽ നിന്നു വന്നവരിൽ മുഹമ്മദിന്റെ അനുയായികളായി മാറിയവരുമായി മാത്രമാണ് ഈ കരാർ ഉണ്ടാക്കിയത്).[29] ഇതോടെ മുഹമ്മദിന്റെ അനുയായികൾ മക്കയിൽ നിന്ന് യഥ്‌രിബിലേക്ക് പലായനം ചെയ്തു തുടങ്ങി. ഇതിനിടയിൽ നബിയെ വധിക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടായിരുന്നു. അതിനായി ശത്രുക്കൾ വീടുവളഞ്ഞ ദിവസം തന്നെ മുഹമ്മദ് തന്റെ അനുചരൻ അബൂബക്കറോടൊപ്പം മദീനയിലേക്ക് പുറപ്പെട്ടു. എതിരാളികൾ അന്വേഷിച്ച് പുറപ്പെട്ടു.നബിയുടെ പലായനത്തെ അടിസ്ഥാനമാക്കിയാണ്‌ ഇസ്‌ലാമിക കലണ്ടർ (ഹിജ്‌റ കലണ്ടർ) രൂപപ്പെട്ടത്.

മദീനയിൽ

പ്രധാന ലേഖനം: മദീന
പ്രമാണം:Masjid khuba puram.JPG
ഖുബ മസ്ജിദ് - മുഹമ്മദ് മദീനയിൽ ആദ്യം നിർമ്മിച്ച പള്ളി.

മദീനയിൽ എത്തിയശേഷം മുഹമ്മദ് ആദ്യമായി ചെയ്തത് ഒരു കേന്ദ്രം നിർമ്മിക്കുക എന്നതായിരുന്നു. അദ്ദേഹം മദീനയിൽ ഒരു പള്ളി സ്ഥാപിച്ചു. മസ്ജിദുൽ ഖുബ എന്ന പള്ളിയാണ്‌ നബി ആദ്യമായി പണികഴിപ്പിച്ചത്. മദീനയിലെത്തിയ മുഹമ്മദ് നബി മദീനക്കാരനായ അബൂ അയ്യൂബിന്റെ കൂടെയാണ്‌ ആദ്യം താമസിച്ചത്.[30] മക്കയിൽ നിന്ന് വന്ന അനുയായികൾക്കും(മുഹാജിറുകൾ) മദീനയിലുള്ള അനുയായികൾക്കുമിടയിൽ(അൻസ്വാറുകൾ)സാഹോദര്യ ബന്ധം സ്ഥാപിച്ചു."[31] മുഹമ്മദും അനുയായികളും ചേർന്ന് മസ്ജിദുന്നബവി സ്ഥാപിച്ച ശേഷം അദ്ദേഹം അതിനടുത്തേക്ക് താമസം മാറ്റി.[32] മുഹമ്മദിന്റെ ആഗമനത്തോടെ യഥ്‌രിബ് എന്ന നഗരം നബിയുടെ നഗരം (മദീനത്തുന്നബി) എന്നറിയപ്പെട്ടു.

രാഷ്ട്രസ്ഥാപനം

മദീനയിൽ ഒരു രാഷ്ട്രത്തിന്‌ രൂപം നൽകിയ മുഹമ്മദ് നബി അവിടുത്തെ ജൂതന്മാരുമായി ഒരു ഉടമ്പടിയിലെത്തി. മദീനയുടെ ഭദ്രതയും സമാധാനവും രാജ്യരക്ഷയും ഉറപ്പുവരുത്തുന്നതായിരുന്നു പ്രസ്തുത ഉടമ്പടി[33] ഇതനുസരിച്ച് മദീനയുടെ അതിർത്തികൾ ശത്രുക്കളിൽ നിന്നും സംരക്ഷിക്കാൻ എല്ലാവരും ബാധ്യസ്ഥരായിരുന്നു. ജൂതന്മാർക്ക് അവരുടെ വേദഗ്രന്ഥമനുസരിച്ച് ശിക്ഷാവിധികൾ നടപ്പിലാക്കാനും ആചാരാനുഷ്ടാനങ്ങൾ നിർവഹിക്കാനും അനുവാദമുണ്ടായിരുന്നു.[34][35] [36] മുസ്ലിംകളും അമുസ്ലിംകളുമായ മദീനയിലും മദീനക്കു ചുറ്റുമുള്ള എല്ലാ ഗോത്രങ്ങൾക്കിടയിലും സമാധാനപരമായ സഹവർത്തിത്വം നേടിയെടുക്കുക എന്നതായിരുന്നു ഉടമ്പടിയുടെ ലക്ഷ്യം.

ബദ്ർ യുദ്ധം

പ്രധാന ലേഖനം: ബദ്ർ യുദ്ധം
ബദറിന്റെ ഭൂപടം

സ്വന്തം ഗോത്രത്തിലെ അംഗമാണെങ്കിലും തങ്ങളുടെ പാരമ്പര്യത്തെയും ആചാരങ്ങളേയും എതിർക്കുകയും, മക്കയിൽ നിന്നും മദീനയിലേക്ക് കുടിയേറുകയും ചെയ്ത മുഹമ്മദും അനുയായികളും അവിടെ ഒരു രാഷ്ട്രം സ്ഥാപിച്ചത് ഖുറൈഷികൾക്ക് വലിയ തിരിച്ചടിയായിരുന്നു. മുഹമ്മദിനഭയം നൽകിയ മദീനാനിവാസികളോട് അവർക്ക് കടുത്ത അമർഷവും ഉണ്ടായിരുന്നു. ആയിടെ സിറിയയിൽനിന്നും മടങ്ങുന്ന ഒരു അറേബ്യൻ കച്ചവടസംഘത്തെ മുഹമ്മദും കൂട്ടുകാരും ആക്രമിക്കാൻ പരിപാടിയിട്ടിട്ടുണ്ട് എന്നൊരു വാർത്ത മക്കയിൽ പരന്നു. അങ്ങനെയുണ്ടെങ്കിൽ അതു തടയാനും മുഹമ്മദിനെയും കൂട്ടരേയും ഒരു പാഠം പഠിപ്പിക്കാനും മക്കാ നിവാസികൾ ഒരുങ്ങി. അവർ 1000 ആയുധധാരികളെ ഒരുക്കി വമ്പിച്ച സന്നാഹങ്ങളോടെ മദീനയുടെ ഭാഗത്തേക്കു തിരിച്ചു. ആ വാർത്ത അറിഞ്ഞ മുഹമ്മദ്, മദീനയിൽ വെച്ചുള്ള ഒരു സംഘട്ടനം ഒഴിവാക്കാൻ മദീനക്കു പുറത്തേക്കു വന്നു. അദ്ദേഹത്തിന്റെ കൂടെ 313 പേരെ ഉണ്ടായിരുന്നുള്ളു. എങ്കിലും വിജയം മുഹമ്മദിന്റെ കൂടെയായിരുന്നു. ഈ പോരാട്ടത്തിൽ ശത്രുക്കളിലെ പ്രധാനികളായ അബൂജഹ്ൽ, ഉത്ബത്, ഷൈബത് മുതലായവർ കൊല്ലപ്പെടുകയും ഏതാനും പ്രമുഖരുൾപ്പെടെ 70 ഖുറൈഷികൾ ബന്ധികളാക്കപ്പെടുകയും ചെയ്തു. എന്നാൽ ഉമറിന് ഇക്കാര്യത്തിൽ എതിർപ്പുണ്ടായിരുന്നു. നബിയെ കൊല്ലാൻ വന്ന എല്ലാവരെയും കൊന്നുകളയണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാൽ മുഹമ്മദും അബൂബക്കറും തടവുകാരെ വിട്ടയക്കുന്നതാണ് നല്ലതെന്ന പക്ഷക്കാരായിരുന്നു. വിജയികളായ മുസ്‌ലിംകൾ, തടവുകാരായി പിടിക്കപ്പെട്ടവരെ മോചന മൂല്യം വാങ്ങി വിട്ടയച്ചു. മോചനമൂല്യം നൽകാൻ കഴിയാത്തവർക്ക് മദീനയിലെ 10 പേരെ എഴുത്തും വായനയും പഠിപ്പിക്കുക എന്ന മോചനമൂല്യം നിശ്ചയിച്ചു വിട്ടയച്ചു. [37]. ബദർ യുദ്ധത്തെ നിരൂപണം ചെയ്തുകൊണ്ടൂള്ള ഖുർആൻ സൂക്തങ്ങൾ ഉമറിന്റെ അഭിപ്രായമായിരുന്നു ഭൂഷണമെന്ന് വ്യക്തമാക്കുന്നു.[38]

ഉഹദ് മല - യുദ്ധം നടന്നത് ഇവിടെ വെച്ചാണ്.

ഉഹ്‌ദ് യുദ്ധം

പ്രധാന ലേഖനം: ഉഹ്‌ദ് യുദ്ധം

ബദ്റിലെ പരാജയത്തിന് പകരം ചോദിക്കുവാനായി തൊട്ടടുത്തവർഷം വർധിച്ച സന്നാഹങ്ങളുമായി മക്കയിലെ ശത്രുക്കൾ യുദ്ധത്തിനൊരുങ്ങി. ഉഹദ് പർവ്വതത്തിന്റെ താഴ്വരയിൽ വെച്ച് അവരും മുസ്ലിങ്ങളും പരസ്പരം ഏറ്റുമുട്ടി. മദീനയുടെ രണ്ട് മൈൽ വടക്കാണ് ഉഹ്ദ് പർവ്വതം. 3000 പേരാണ് മക്കക്കാരുടെ പക്ഷത്തുണ്ടായിരുന്നത്. മുസ്ലിംസൈന്യം അവരുടെ മൂന്നിലൊന്നേ ഉണ്ടായിരുന്നുള്ളൂ. അബൂസുഫിയാനായിരുന്നു മക്കക്കാരുടെ നായകൻ. നബിയുടെ പിതൃവ്യൻ ഹംസ വധിക്കപ്പെട്ട ഈ യുദ്ധത്തിൽ മുസ്ലിംകൾ പരാജയപ്പെട്ടു. നബിക്കു പരിക്കേറ്റു. എങ്കിലും മക്കക്കാർ മദീനക്കുള്ളിലേക്ക് കടക്കാതെ പിന്തിരിഞ്ഞു പോയി.[39]

ഖൻദഖ് യുദ്ധം

പ്രധാന ലേഖനം: ഖൻദഖ് യുദ്ധം

മുഹമ്മദിന്റെ മക്കയിലെ എതിരാളികൾ അറേബ്യയിലെ വിവിധ ഗോത്രങ്ങളുടെയും മദീനയിലെ ജൂതന്മാരുടെയും സഹകരണത്തോടെ മദീനയെ ഉപരോധിച്ചു. മദീനയെ സംരക്ഷിക്കാൻ മുസ്ലിങ്ങൾ പട്ടണത്തിനു ചുറ്റും കിടങ്ങ് കുഴിച്ചു. അതിനാൽ ഖന്തഖ് അഥവാ കിടങ്ങുയുദ്ധം എന്ന പേരിൽ ഇത് പ്രസിദ്ധമായി.[40] ആയുധം പ്രയോഗിക്കാതെ നടത്തപ്പെട്ട ഇത് അഹ്സാബ് യുദ്ധം എന്നും അറിയപ്പെടുന്നു.

ഹുദൈബിയാ സന്ധി

മുഹമ്മദ് മദീനയിലെത്തിയതിന്റെ 6-ആം വർഷം തീർത്ഥാടനത്തിനു മക്കയിലേക്ക് പുറപ്പെട്ടു. യുദ്ധം നിഷിദ്ധമാണെന്ന് അറബികൾ വിശ്വസിക്കുന്ന മാസത്തിലായിരുന്നു ഈ സംഭവം. മുഹമ്മദിനു യുദ്ധം ചെയ്യാനുള്ള പരിപാടി ഇല്ല എന്നറിഞ്ഞിട്ടും മക്കയിലേക്കു പ്രവേശിക്കാൻ എതിരാളികൾ സമ്മതിച്ചില്ല. ദൂതൻമാർ പരസ്പരം ബന്ധപ്പെട്ടതിന്റെ ഫലമായി അവസാനം ഒരു സന്ധിയുണ്ടാക്കി. സന്ധി പ്രഥമദൃഷ്ട്യാ മുസ്ലിങ്ങൾക്കു അനുകൂലമല്ലായിരുന്നു. മുസ്ലിംകൾ ആ കൊല്ലം കഅബ സന്ദർശിക്കാതെ മടങ്ങണമെന്നും അടുത്ത കൊല്ലം സന്ദർശിക്കാമെന്നും മക്കക്കാരിൽ ആരെങ്കിലും നേതാക്കന്മാരുടെ സമ്മതം കൂടാതെ മദീനയിൽ വന്നാൽ അവരെ തിരിച്ചയക്കണമെന്നും മദീനയിൽ നിന്നും ആരെങ്കിലും മക്കയിൽ വന്നാൽ തിരിച്ചയക്കില്ല എന്നുമായിരുന്നു ഉടമ്പടിയിലെ പ്രധാന നിബന്ധനകൾ. അടുത്ത 10 വർഷത്തേക്ക് പരസ്പരം യുദ്ധം ചെയ്യുകയില്ലെന്നും ഹുദൈബിയ സന്ധി എന്ന പേരിലറിയപ്പെടുന്ന ഈ ഉടമ്പടിയിലുണ്ടായിരുന്നു. ഹൂദൈബിയ സന്ധിക്കു ശേഷം ലഭിച്ച സമാധാനാന്തരീക്ഷത്തിൽ പേർഷ്യ, റോം, ഈജിപ്ത്, സിറിയ, യമൻ തുടങ്ങിയ രാജ്യങ്ങളിലെ രാജാക്കൻമാർക്ക് ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് മുഹമ്മദ് കത്തുകളയച്ചു.

മക്കാവിജയം

ഹിജ്റ 8-ആം വർഷം മക്കയിലെ ഖുറൈശികൾ ഹുദൈബിയ ഉടമ്പടി ലംഘിച്ച്, മുഹമ്മദിന്റെ കൂട്ടത്തിലുള്ള ബനൂഖുസ്സ ഗോത്രത്തെ ആക്രമിച്ചു. ഇതിനെത്തുടർന്ന്, മക്കയിലെ പ്രധാനികളോട് ബനുഖുസ്സ ഗോത്രത്തിന് നഷ്ടപരിഹാരം നൽകാനോ അല്ലെങ്കിൽ ഹുദൈബിയാ ഉടമ്പടി റദ്ദ് ചെയ്യാനോ മുഹമ്മദ് ആവശ്യപ്പെട്ടു. മക്കയിലെ പ്രധാനികൾ രണ്ടാമത്തെ മാർഗ്ഗമാണ് സ്വീകരിച്ചത്. ഇതോടെ, പതിനായിരം അനുയികളോടുകൂടി മുഹമ്മദ് മക്കയിലേക്ക് തിരിച്ചു. അപ്പോഴും മുസ്ലീങ്ങൾ ഒരു ശക്തിയല്ല എന്ന ധാരണയാണ് മക്കക്കാർക്ക് ഉണ്ടായിരുന്നത്. നബിയും അനുയായികളും മക്കക്കു സമീപം താവളമടിച്ച വേളയിൽ അവരെ രഹസ്യമാക്കി നിരീക്ഷിക്കാൻ ചെന്ന മക്കൻ നേതാവായ അബൂസുഫ്‌യാൻ മുസ്ലിം യോദ്ധാക്കളുടെ കൈകളിലകപ്പെട്ടു. അവരദ്ദേഹത്തോട് മാന്യമായി പെരുമാറുകയും അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു. നബിയുടെ സ്വഭാവമഹിമയിൽ ആകൃഷ്ടനായ അബൂസുഫ്‌യാൻ ഇസ്ലാം സ്വീകരിച്ചു. നബിയും സഹചരന്മാരും മക്കയിൽ പ്രവേശിച്ചപ്പോൾ അവരെ എതിർക്കാനാരുമുണ്ടായില്ല. അദ്ദേഹത്തെയും അനുചരന്മാരേയും മർദ്ദിക്കുകയും ജന്മനാട്ടിൽ നിന്നും പുറത്താക്കുകയും ചെയ്ത ആ പട്ടണനിവാസികൾ, മുഹമ്മദ് എന്തുചെയ്യുമെന്നറിയാതെ അദ്ദേഹത്തിനു മുമ്പിൽ ആകാംക്ഷയോടും ഭീതിയോടും കൂടെ നിന്നു. അപ്പോൾ അവരെ അഭിസംബോധന ചെയ്തുകൊണ്ട പ്രവാചകൻ പറഞ്ഞു. 'യൂസുഫ് നബി തന്റെ സഹോദരൻമാരോട് പറഞ്ഞതുപോലെ ഇന്ന് ഞാനും ഇതാ നിങ്ങളോട് പറയുന്നു. ഇന്നു നിങ്ങളുടെ പേരിൽ കുറ്റമൊന്നുമില്ല. നിങ്ങൾ സ്വതന്ത്രരാണ്. മക്കാ വിജയത്തോടുകൂടി മുഹമ്മദ്, അറേബ്യയിലെ അനിഷേധ്യഭരണാധികാരിയായി. മക്കയിലെ ദേവാലയമായ കഅബ സന്ദർശിച്ച ശേഷം അദ്ദേഹം തനിക്കഭയം നൽകിയ മദീനയിലേക്കു തന്നെ തിരിച്ചു പോകുകയാണ് ചെയ്തത്.

ഈ സമയത്ത് അല്ലാഹുവിൽനിന്നും ഇസ്ലാമിനെ പൂർത്തീകരിച്ചതായി അറിയിക്കുന്ന ദൈവികസന്ദേശം അവതരിച്ചതായും[41] മുഹമ്മദിന്റെ പ്രവാചകത്വം പൂർത്തിയായതായും വിശ്വസിക്കപ്പെടുന്നു.

മുഹമ്മദ് നബി സാധിച്ച വിപ്ലവം

മനുഷ്യനെ ജീവിതം പഠിപ്പിക്കുകയാണ് മുഹമ്മദ് നബി ചെയ്തത്. ജീവിതത്തിന്റെ ഓരോ മേഖലയിലും പാലിക്കപ്പെടേണ്ട നിയമങ്ങൾ അപ്പപ്പോൾ നൽകികൊണ്ടിരുന്നു. നിയമങ്ങൾ പറയുകയല്ല അത് പ്രയോഗിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ് നൽകിയ എല്ലാ തരം വിജ്ഞാനവും മനുഷ്യ ജീവിതത്തിൽ പാലിക്കാൻ കഴിയുന്നവയായിരുന്നു. അവക്ക് കാലത്തെ അതിജയിക്കാനും മനുഷ്യ മനസ്സുകളെ കീഴടക്കാനും കഴിഞ്ഞു.[42]

സാമൂഹിക രംഗത്ത് നില നിന്ന അസമത്വത്തിന്റെയും അരാജകത്വത്തിന്റെയും വേരുകൾ പിഴുതെറിയാനാണ് അദ്ദേഹം ആദ്യമേ ശ്രമിച്ചത്. സമൂഹത്തിൽ നില നിന്നിരുന്ന സർവ്വ ചങ്ങലകളെയും മുഹമ്മദ് നബി പൊട്ടിച്ചെറിഞ്ഞു. ആഢ്യവർഗ്ഗത്തിന്റെ മേൽക്കോയ്മയും കയ്യൂക്കുള്ളവന്റെ മേധാവിത്വവും ജനങ്ങളുടെ മനോവീര്യവും സ്വാതന്ത്ര്യവും ഹനിച്ചു കൊണ്ടിരുന്നു. ഈ അനീതിക്ക് തടയിടാൻ മുഹമ്മദ് പ്രവർത്തിച്ചു. മക്കയിലെ നീതിന്യായവ്യവസ്ഥ പൊളിച്ചെഴുതി. നീതിയും സമത്വവും അടിസ്ഥാന മാനദണ്ഡങ്ങളായി സ്വീകരിച്ചു. ഭൗതികമായ സ്ഥാനമാനങ്ങൾ നീതി നടപ്പാക്കുന്നതിൽ സ്വാധീനിച്ചില്ല. തെററുകൾക്ക് എല്ലാവരും ശിക്ഷ അനുഭവിക്കേണ്ടി വന്നു. എന്റെ മകൾ ഫാത്വിമ മോഷ്ടിച്ചാലും കൈ മുറിക്കുമെന്ന മുഹമ്മദിന്റെ പ്രസ്താവം ഖുറൈഷികളുടെ കുടുംബ മഹിമയെക്കുറിച്ച് അന്ന് നിലവിലുള്ള ധാരണകൾ പൊളിച്ചെഴുതി.

പരസ്പരം ശത്രുതയോടെ പ്രവർത്തിച്ചിരുന്ന ജനങ്ങളെ ഐക്യപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. മനുഷ്യരെല്ലാം ഒരേ മാതാപിതാക്കളുടെ സന്താനങ്ങളാണെന്ന സന്ദേശം അദ്ദേഹം പ്രാവർത്തികമാക്കി കാണിച്ചു.[43]

സാമ്പത്തിക ചൂഷണങ്ങൾ എല്ലാ അർഥത്തിലും ആറാം നൂററാണ്ടിനെ ഗ്രസിച്ചിരുന്നു. വിവിധതരം ചൂഷണങ്ങൾ പാവപ്പെട്ടവന്റെ നട്ടെല്ലൊടിക്കുന്നതായിരുന്നു. മുഹമ്മദ് ഇത്തരം ചൂഷണങ്ങൾ ഇലാതാക്കി. പലിശയും ചൂതും സാമ്പത്തിക വഞ്ചനകളും നിർത്തൽ ചെയ്തു. ദരിദ്രരെ സംബന്ധിച്ചിടത്തോളം സകാത്ത് (നിർബന്ധിത ദാനം) അനുഗ്രഹമായിമാറി. പെൺമക്കളെ കുഴിച്ചു മൂടിയിരുന്ന സംസ്കാരത്തിൽ നിന്നും അവരും സമൂഹത്തിന്റെ ഭാഗമാണെന്നും അവർക്കും പുരുഷനെപ്പോലെ ജീവിക്കാനുള്ള അവകാശമുണ്ടെന്നുമുള്ള ഉൽകൃഷ്ടമായ അവസ്ഥയിലേക്ക് അറബികളെ ഉയർത്തുകയും സ്ത്രീകൾക്ക് സമ്പത്തിൽ അനന്തരാവകാശം അനുവദിക്കുകയും ചെയ്തു. [44][45]

അന്ത്യം

റൗദാ ഷരീഫ് - മുഹമ്മദിനെ മറവ് ചെയ്ത സ്ഥലം ഇതിനു സമീപത്താണ്

ഹിജ്‌റ പത്താമത്തെ വർ‌ഷത്തിൽ മുഹമ്മദ്, ഹജ്ജ് തീർത്ഥാടനത്തിന്‌ പുറപ്പെട്ടു. ഹജ്ജിനോടനുബന്ധിച്ച് നടന്ന പ്രഭാഷണം[൧] അദ്ദേഹത്തിന്റെ അവസാനത്തെ പ്രസംഗമായി കണക്കാക്കപ്പെടുന്നു.

ഹിജ്റ വർഷം 12 റബീഉൽ അവ്വൽ 12 ന്‌ തിങ്കളാഴ്ച, തന്റെ അറുപത്തിമൂന്നാമത്തെ വയസ്സിൽ മുഹമ്മദ് മരണമടഞ്ഞു. പത്നി ആയിശയുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. പിൻഗാമിയായി (ഖലീഫ) അബൂബക്റിനെ തെരഞ്ഞെടുത്ത ശേഷം നബിയുടെ മൃതദേഹം പത്നി ആഇശയുടെ വീട്ടിൽ മറവു ചെയ്തു.

പ്രാവാചകന്റെ ഖബറിടവും പച്ചഖുബ്ബയും

ഹിജ്‌റയുടെ 80 വർഷം വരെ പ്രവാചകന്റെയും തൊട്ടടുത്തുള്ള രണ്ട് ഖലീഫമാരുടെയും ഖബറുകൾ പ്രകടമായി കാണുന്ന രൂപത്തിലായിരിന്നു.ഒരു ചാൺ ഉയരത്തിൽ ചെറിയ മൺ‌കൂനയായി കാണാറുണ്ടെന്ന് താബി‌ഈങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വലീദ് ബ്നു അബ്ദുൽ മലിക് എന്ന രാജാവിന്റെ ഭരണ കാലത്ത് അന്നത്തെ മദീനയിലെ അമീർ ആയ ഉമർ‌ഇബ്ൻ അബ്ദുൽ അസീസിനു ഓർഡർ വന്നു. പള്ളി വികസനത്തിനു വേണ്ടി നബി(സ)യൂടെ ഖബർ സ്ഥിതിചെയ്യുന്ന ഭാര്യമാരുടെ കുടിലുകൾ തകർത്ത് കിഴക്ക് ഭാഗത്ത് നിന്ന് പള്ളിയിലേക്ക് കൂട്ടി ചേർക്കുക. ഈ സമയത്താണ് പള്ളിയിൽ ഖബർ പ്രകടമായി കാണുന്ന രൂപത്തിലേക്ക് മാറിയത്. 70ൽ പരം ബദ്‌രീങ്ങളെ കണ്ട അന്നത്തെ താബി‌ഈങ്ങളുടെ ഇമാമുമാർ ഖബർ പ്രകടമായി കാണുന്ന രൂപത്തിൽ പള്ളിയിൽ സ്ഥിതി ചെയ്യുന്നത് മനസ്സിലാക്കി മനുഷ്യന്മാരുടെ ദൃഷ്ടിയിൽ നിന്ന് ആ മൂന്ന് ഖബറുകളെ മറക്കുവാൻ രാജാവിനോട് ആവശ്യപ്പെട്ടു.(ശറ‌ഇ് സഹീഹ് മുസ്ലിം)


ഇപ്പോൾ നമ്മൾ നോക്കുമ്പോൾ കാണുന്ന പച്ച താഴികക്കുടം ഹിജ‌റയൂടെ എട്ടാം നൂറ്റാണ്ടി ഖാലവൂൻ സാലിഹ് എന്ന ഈജിപ്ഷ്യൻ രാജാവ് നിർമ്മിച്ച പച്ച ഖുബ്ബ അതിനു താഴെ കാണുന്ന കെട്ടിടത്തിനുള്ളിൽ ഒരു വിരിയാണ്.ആ വിരിയുടെ അകത്ത് പഞ്ച കോൺ വൻ‌മതിലാണ്. കോൺക്രീറ്റില്ലാതിരിന്ന കാലത്ത് വിശാലമായ സ്ഥലങ്ങളുടെ മുകളിൽ നിർമ്മിക്കുന്ന തട്ടുകൾ ഖുബ്ബ അഥവാ താഴിക്കുടം രൂപത്തിലായിരിന്നു. അത്തരം താഴികക്കുടങ്ങൾ നിറയെ മക്കയിലും മദീനയിലും കാണാം.

7നൂറ്റാണ്ടിൽ ജീവിച്ച നവവി ഇമാം പറയുന്നു ശേഷം ഈ ഖബറുകൾക്ക് ചുറ്റും വൻ‌മതിൽ കെട്ടിയപ്പോൾ വടക്ക് ഭാഗം കോൺ ആകൃതിയാക്കി മാറ്റി അതിനു കാരണം നമസ്കാര സമയം ഖിബല കിട്ടുമ്പോൾ ഖബറും ഖബറ് കിട്ടുമ്പോൾ ഖിബ്‌ലയും അഭിമുഖമായി വരാതിരിക്കാനായിരിന്നു.

1350 വർഷമായി നേർക്കുനേരെ ആ ഖബർ കണ്ട വ്യക്തികൾ ഒന്നും തന്നെയില്ല. മദീന പള്ളിയിൽ 9 നൂറ്റാണ്ടിന്റെ ആദ്യത്തിൽ തീ പിടിത്തമുണ്ടായി വൻ മതിലിന്റെ വടക്ക് ഭാഗം തകർന്ന പ്പോൾ എത്തിനോക്കിയ മദീന പരിസ വാസികളൊഴികെ. അവർ കണ്ട ശൈലി മണലിനാലുള്ള മൂന്ന് ചെറിയ മൺ കൂനകൾ മാത്രമാണ്.(സംഹൂതി വഫ അല് വഫ). പഴയ രൂപത്തിൽ ആ മതിലിനെ പുനർ നിർമ്മിക്കുകയും ചെയ്തു.

ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്റെർ നെറ്റിലൂടെയും അല്ലാതെയും ധാരാളം വ്യാജ ചിത്രങ്ങൾ പ്രവാചകന്റെ ഖബർ എന്ന രൂപത്തിൽ കെട്ടിഉയർത്തിയ പല രൂപങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. ഫോട്ടോ കണ്ട് പിടിക്കുന്നതിനു 1350 കൊല്ലം മുമ്പ് വരെക്കും നബി(സ)യുടെ ഖബർ നേരിട്ട് കണ്ടവരാരുമില്ല


ഇപ്പോൾ കാണുന്ന മധ്യത്തിലുള്ള ആർച്ചിനൂ നേരെ ആയിശ (റ)യൂടെ റൂമിൽ റസൂലുള്ളായെ ഖബറടക്കിയിട്ടുള്ളത്. ഖബറിൽ കിടക്കുന്ന രൂപം ആദ്യം റസൂ(സ) പടിഞ്ഞാറ് ഭാഗം തല കിഴക്ക് ഭാഗം കാല് തെക്ക് ഭാഗം മുഖം എന്ന നിലക്ക് ചെരിച്ചാണ് കിടത്തിയിരിന്നത്.

നബിചര്യ

പ്രധാന ലേഖനം: ഹദീഥ്

മുഹമ്മദ് നബിയുടെ നിർദേശങ്ങൾ, കൽപന, അനുവാദം, മാതൃക എന്നിവയെ പൊതുവിൽ നബിചര്യ അഥവാ സുന്നത്ത് എന്നറിയപ്പെടുന്നു. അവ ഹദീഥുകൾ എന്ന പേരിൽ പിൽക്കാലത്ത് ക്രോഡീകരിക്കപ്പെട്ടു. നബി പ്രവർത്തിക്കുന്നത് കണ്ടതോ, കേട്ടതോ ആയ കാര്യങ്ങൾ അദ്ദേഹത്തിന്റെ സഖാക്കളിൽ നിന്നും തുടങ്ങി തലമുറകൾ കൈമാറി കണ്ണികളായി ഗ്രന്ഥരൂപത്തിൽ ആക്കപ്പെടുന്നത് വരെ അവ സൂക്ഷിച്ച ആളുകളെ ഹദീഥ്(ഹദീസ്) നിവേദകന്മാർ എന്നു പറയുന്നു[46]. ഇതിൽ ഏതെങ്കിലും കണ്ണിയിലെ ആളെക്കുറിച്ച് കൃത്യമായ വിവരം ലഭ്യമല്ലെങ്കിൽ അത്തരം ഹദീഥുകൾ ദുർബലമായവയായി കണക്കാക്കുന്നു. നിവേദനപരമ്പരയുടെ വിശ്വാസ്യതയുടെ അടിസ്ഥാനത്തിൽ[൩] ഇമാം ബുഖാരി, ഇമാം മുസ്‌ലിം, അബൂദാവൂദ്, തിർമിദി, ഇബ്നു മാജ, നസാ‌ഇ തുടങ്ങിയ പണ്ഡിതന്മാർ ഹദീഥുകൾ ക്രോഡീകരിച്ചിട്ടുണ്ട്. ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനം ഹദീഥുകൾക്കാണ്‌.

ഇതും കൂടി കാണുക

മുഹമ്മദ് നബിയെക്കുറിച്ചുള്ള പഠനങ്ങൾ

ചിത്രങ്ങൾ

കുറിപ്പുകൾ

  • ^ വിടവാങ്ങൽ ഹജ്ജ് പ്രസംഗം, വിക്കി ചൊല്ലുകളിൽ കാണുക
  • ^ മുഹമ്മദ് അവരോട് നബി ഇപ്രകാരം മറുപടി പറഞ്ഞു. അല്ലാഹുവാണ, എന്റെ വലംകൈയിൽ സൂര്യനേയും ഇടം കൈയിൽ ചന്ദ്രനേയും വെച്ചു തന്നിട്ട് ഈ പ്രസ്ഥാനമുപേക്ഷിക്കാൻ അവരെന്നോടു ആവശ്യപ്പെട്ടാൽ പോലും ഞാൻ ഇതിൽ നിന്ന് പിന്മാറുന്ന പ്രശ്നമേ ഇല്ല.
  • ^ നിവേദകരുടെ എണ്ണത്തെ അടിസ്ഥാനമാക്കി സ്വീകാര്യമായ ഹദീസിനെ മുതവാതിർ, ആഹാദ് എന്നിങ്ങനെ രണ്ടായി തരം തിരിച്ചിട്ടുണ്ട്. സത്യവിരുദ്ധമാകാൻ ഇടയില്ലത്ത വിധം അനേകം പേർ ഉദ്ധരിച്ച ഹദീസുകളാണ് മുതവാതിർ. ഇതിലെ നിവേദക കണ്ണികളിൽ ഓരോന്നിലും നിവേദകരുടെ ആധിക്യം ഉണ്ടാവുകയും നിവേദകന്മാർ ഹദീസ് നേരിട്ട് കണ്ടതോ കേട്ടതോ ആവണമെന്നും ഇതിന് നിബന്ധനയുണ്ട്. ഈ ഉപാധികളില്ലാത്തവ ആഹാദ് ആയി കണക്കാക്കും.ആഹാദിൽ ഓരോ കണ്ണിയിലും ഒന്നുമുതൽ മൂന്നുവരെ ആളുകൾ ഒരേ കാര്യം തന്നെ ഉദ്ധരിച്ചിരിക്കും. ഇത്തരം ഹദീസുകൾ (മുതവാതിറും, ആഹാദും) സ്വഹീഹ് (സ്വീകര്യം) ആയി കണക്കാക്കുന്നു. നിവേദകന്റെ അയോഗ്യതയാലോ (ഉദാ:കള്ളം പറയുക , മറ്റു സ്വഭാവദൂഷ്യങ്ങൾ മുതലായവ) കണ്ണികളിൽ ഒന്നോ അധികമോ നഷടമായാലോ അത്തരം ഹദീസുകൾ ദഈഫ്( ദുർബലം) ആയി കണക്കാക്കുന്നു.

അവലംബം

  1. അഹ്‌മദ് എന്ന പദം ഖുർആനിൽ 61:6
  2. http://www.yourdictionary.com/library/islam.html
  3. Dan McCormack. "Online Etymology Dictionary". Douglas Harper. Retrieved August 14. {{cite web}}: Check date values in: |accessdate= (help); Unknown parameter |accessyear= ignored (|access-date= suggested) (help)
  4. There are reports of other Arabs before Muhammad who were named "Muhammad"(e.g. Ibn Sa'd). Welch (cf. "Muhammad", "Encyclopedia of Islam") accepts usage of the name "Muhammad" among Arabs but also points out that these reports have a tendentious nature. For example Ibn Sa'd's report has the heading, "Account of those who were named Muhammad in the days of the jahilliyaPre-Islamic Arabia in the hope of being called to prophethood which had been predicted."
  5. 33:40
  6. Ernst (2004), p.80
  7. മുഹമ്മദ് (1989). അറബികളുടെ ചരിത്രം. തിരുവനന്തപുരം: കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. ISBN SIL- 1491. {{cite book}}: Check |isbn= value: invalid character (help); Cite has empty unknown parameter: |coauthors= (help); Unknown parameter |firs= ignored (help)
  8. ഡോ.പി., മുഹമ്മദ് സാലി (1988). അറബികളും തമോകാലഘട്ടവും. തിരുവനന്തപുരം: അബു ജബീർ പബ്ലീഷേർസ്. {{cite book}}: Cite has empty unknown parameter: |coauthors= (help)
  9. Muhammad A Blessing For Mankind by ജമാൽ ബദവി
  10. The Life of Prophet Muhammad by മുഹമ്മദ് മർ‌‍മഡ്യൂക്ക് പിക്താൾ
  11. babyhoodഹലീമയുടെ കൂടെ
  12. http://www.imamreza.net/eng/imamreza.php?id=585
  13. ഹിൽഫ് അൽ ഫുദൂൽ
  14. കച്ചവടം
  15. http://www.katinkahesselink.net/sufi/mohammed.html
  16. മുഹമ്മദിന്റെ വ്യക്തിത്വം by ഖുർറം മുറാദ്, പേജ് 13
  17. ഹൈക്കലിന്റെ മുഹമ്മദ് എന്ന ഗ്രന്ഥത്തിലെ പ്രവാചകപത്നിമാർ എന്ന അധ്യായം
  18. http://www.mideastweb.org/Middle-East-Encyclopedia/muhammad.htm
  19. ഖുർആൻ 96:1-5
  20. the Cave of Hira’ അർറഹീഖുൽ മഖ്തൂം
  21. കാരൻ ആംസ്ട്രോങ്ങ്, മുഹമ്മദ് നമ്മുടെ കാലത്തേക്കുള്ള പ്രവാചകൻ
  22. മുഹമ്മദ് ഹൈക്കൽ എഴുതിയ ലൈഫ് ഓഫ് മുഹമ്മദ് എന്ന പുസ്തകത്തിലെ From the Beginning of Revelation to the Conversion of `Umar എന്ന അധ്യായത്തിലെ The Logic of History എന്ന ഖണ്ഡിക
  23. "Abū Jahl." Encyclopædia Britannica. Encyclopædia Britannica Online. Encyclopædia Britannica Inc., 2011. Web. 27 Nov. 2011. <http://www.britannica.com/EBchecked/topic/2240/Abu-Jahl>.
  24. ലോകാനുഗ്രഹി
  25. മുഹമ്മദിന്റെ വ്യക്തിത്വം by ഖുർറം മുറാദ്, പേജ് 21
  26. ഇസ്‌ലാം, by അബുൽ അ‌അ്‌ലാ മൗദൂദി പേജ് 46
  27. ബഹിഷ്കരണം
  28. മുഹമ്മദിന്റെ വ്യക്തിത്വം by ഖുർറം മുറാദ്, പേജ് 22
  29. ഇസ്ലാമിക വിജ്ഞാന കോശം വാള്യം 1 പേജ് 79-81 പ്ര: ഐ.പി.എച്ച് കോഴിക്കോട്.
  30. ലൈഫ് ഓഫ് മുഹമ്മദ്, ഹൈക്കൽ
  31. ഖുർആൻ, അധ്യായം അൽ ഹശ്‌ർ, സൂക്തം 9
  32. ലോകാനുഗ്രഹി by ശൈഖ് മുഹമ്മദ് കാരകുന്ന്
  33. http://www.cyberistan.org/islamic/treaty22.html
  34. http://www.interfaithathens.org/article/art10171.asp
  35. http://lokanugrahi.blogspot.com/2009/10/blog-post_25.html
  36. ലൈഫ് ഓഫ് മുഹമ്മദ് by ഹൈക്കൽ
  37. http://www.witness-pioneer.net/vil/Articles/companion/04_umar_bin_al_khattab.htm
  38. ഖുർആൻ (8:67)
  39. http://realmuhammad.info/UhudBattle.html
  40. http://www.ezsoftech.com/islamic/khandaq.asp
  41. 'ഈ ദിവസം നിങ്ങളുടെ മതത്തെ നിങ്ങൾക്കു ഞാൻ പൂർത്തീകരിച്ചു തരികയും എന്റെ അനുഗ്രഹത്തെ നിങ്ങളിൽ പൂർണ്ണമാക്കുകയും ചെയ്തിരിക്കുന്നു. ഇസ്ലാമിനെ നിങ്ങളുടെ മതമായി ഞാൻ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു.' (ഖുർആൻ 15:4).
  42. History of the Saracen Empire, London,1870,p.54.
  43. Lecture on the Ideals of Islam, Vide Speaches and Writings of Sarojini Naidu, Madras,1918( p.167-169)
  44. Young India, quoted in The Light,Lahore, (16 th Sept.1924)
  45. Muhammad: The Prophet of Revolution, Author/Translator/Orator: Maulana Wahiduddin khan, Publisher: Dar-ul-Ishaat New Delhi
  46. http://www.prabodhanam.net/html/Pra_Hadith_2007/Kaderi.pdf

പുറത്തേയ്ക്കുള്ള കണ്ണികൾ

വിക്കിചൊല്ലുകളിലെ മുഹമ്മദ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
ഇസ്ലാമിലെ പ്രവാചകന്മാർ
ആദം ഇദ്‌രീസ് നൂഹ് ഹൂദ് സ്വാലിഹ് ഇബ്രാഹിം ലൂത്ത് ഇസ്മായിൽ ഇസ്ഹാഖ് യഅഖൂബ് യൂസുഫ് അയ്യൂബ് ശുഐബ്
മൂസാ ഹാറൂൻ ദുൽ കിഫ്‌ൽ ദാവൂദ് സുലൈമാൻ ഇൽയാസ് അൽ യസഅ് യൂനുസ് സക്കരിയ യഹ്‌യ ഈസാ മുഹമ്മദ്

ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=മുഹമ്മദ്&oldid=1295706" എന്ന താളിൽനിന്ന് ശേഖരിച്ചത്