"മൈ ഡിയർ കുട്ടിച്ചാത്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 34: വരി 34:
|-
|-
| ദുർമന്ത്രവാദി
| ദുർമന്ത്രവാദി
|കൊട്ടാരക്കര ശ്രീധരൻ നായർ
|[[കൊട്ടാരക്കര ശ്രീധരൻ നായർ|കൊട്ടാരക്കര ശ്രീധരൻ നായർ]]
|-
|-
| ലക്ഷ്മി
| ലക്ഷ്മി

14:34, 23 ഏപ്രിൽ 2012-നു നിലവിലുണ്ടായിരുന്ന രൂപം

മൈ ഡിയർ കുട്ടിച്ചാത്തൻ
ഛായാഗ്രഹണംഡേവിഡ് ഷാമിയർ
കെ പി നമ്പ്യാതിരി

1984-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് മൈ ഡിയർ കുട്ടിച്ചാത്തൻ[1]. ഇന്ത്യയിലെ ആദ്യത്തെ ത്രിമാന (ത്രി ഡി /സ്റ്റീരിയോ സ്കോപിക്) സിനിമയാണ് മൈ ഡിയർ കുട്ടിച്ചാത്തൻ. നവോദയ അപ്പച്ചനാണ് ഈ ചിത്രം നിർമ്മിച്ചത്. സം‌വിധാനം ചെയ്തത് ജിജോ പുന്നൂസും, തിരക്കഥയെഴുതിയത് രഘുനാഥ് പലേരിയുമാണ്.

ഇതിവൃത്തം

ഒരു കൂട്ടം കുട്ടികളുടെ കഥയാണ് ഈ ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. കുട്ടികളുടെ കൂട്ടുകാരനായി കുട്ടിച്ചാത്തൻ എത്തുന്നതും തുടർന്ന് ഉണ്ടാകുന്ന സാഹസികവും രസകരവുമായ സം‌ഭവങ്ങളാണ് ഈ സിനിമയുടെ ഇതിവൃത്തം. ഇന്ത്യയിലെ ആദ്യത്തെ ത്രി ഡി ചലച്ചിത്രമായ ഈ സിനിമ 1997-ൽ പുതിയ രീതിയിൽ ക്രമപ്പെടുത്തി വീണ്ടും പുറത്തിറങ്ങുകയുണ്ടായി. മലയാള സിനിമയിൽ ഡി.ടി.എസ് (DTS) സം‌വിധാനം ആദ്യമായി ഉപയോഗിക്കുന്നത് ഈ ചിത്രത്തിലാണ്. 2011 ആഗസ്ത് 31 ന് ഡിജിറ്റൽ ഫോർമാറ്റിൽ പുറത്തിറക്കിയ ചിത്രം വീണ്ടും വിജയം അവർത്തിച്ചു. ചോട്ടാ ചേത്തൻ (ഹിന്ദി), സുട്ടി ചാത്താൻ (തമിഴ്) എന്നിവയാണ് കുട്ടിച്ചാത്തന്റെ മറുഭാഷാപതിപ്പുകൾ.

അഭിനേതാക്കൾ

കഥാപാത്രം അഭിനേതാവു്
കുട്ടിച്ചാത്തൻ അരവിന്ദ്/അഡ്വ. ശ്രീറാം,
ദുർമന്ത്രവാദി കൊട്ടാരക്കര ശ്രീധരൻ നായർ
ലക്ഷ്മി സോണിയ
ലക്ഷ്മിയുടെ പിതാവ് ദലീപ് താഹിൽ
ലക്ഷ്മിയുടെ കൂട്ടുകാർ സുരേഷ്, മുകേഷ്

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=മൈ_ഡിയർ_കുട്ടിച്ചാത്തൻ&oldid=1294063" എന്ന താളിൽനിന്ന് ശേഖരിച്ചത്