"മാക്സ് പ്ലാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേർക്കുന്നു: vep:Plank Maks
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: bar:Max Planck
വരി 52: വരി 52:
[[arz:ماكس بلانك]]
[[arz:ماكس بلانك]]
[[az:Maks Plank]]
[[az:Maks Plank]]
[[bar:Max Planck]]
[[bat-smg:Max Planck]]
[[bat-smg:Max Planck]]
[[be:Макс Планк]]
[[be:Макс Планк]]

21:47, 20 ഏപ്രിൽ 2012-നു നിലവിലുണ്ടായിരുന്ന രൂപം

മാക്സ് പ്ലാങ്ക്
ജനനം(1858-04-23)ഏപ്രിൽ 23, 1858
മരണംഒക്ടോബർ 4, 1947(1947-10-04) (പ്രായം 89)
ദേശീയത ജർമൻ
അറിയപ്പെടുന്നത്പ്ലാങ്കിന്റെ സ്ഥിരാങ്കം
ക്വാണ്ടം ഭൗതികം
ഇരുണ്ട വസ്തുക്കളിൽ നിന്നുള്ള വികിരണത്തിന്റെ വിശദീകരണം
പുരസ്കാരങ്ങൾനോബൽ സമ്മാനം(ഭൗതികശാസ്ത്രം)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഊർജ്ജതന്ത്രജ്ഞൻ

ക്വാണ്ടം ഭൗതികത്തിന്റെ പിതാവ് എന്ന വിശേഷണത്തിനർഹനായ ജർമൻ ഭൗതികശാസ്ത്രജ്ഞനാണ്‌ മാക്സ് പ്ലാങ്ക്(ഏപ്രിൽ 23, 1858 – ഒക്ടോബർ 4, 1947). പ്രകാശം അനുസ്യൂതതരംഗപ്രവാഹമല്ലെന്നും നിരവധി ഊർജ്ജപ്പൊതികളുടെ(അഥവാ ക്വാണ്ടം) രൂപത്തിലാണവ പ്രസരണം ചെയ്യപ്പെടുന്നതെന്നും ആദ്യം പറഞ്ഞത് അദ്ദേഹമാണ്‌. 1928-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ വ്യക്തിയാണ്‌ പ്ലാങ്ക്.

ജീവിതം

മാക്സ് പ്ലാങ്ക് പാരമ്പര്യപരമായി ബൌദ്ധികമായ കഴിവുകൾ ഉള്ള കുടുംബത്തിൽ നിന്നുള്ള ഒരാളായിരുന്നു. അദ്ദേഹത്തിന്റെ മുത്തച്ചനും മുത്തു-മുത്തച്ചനും ഗോട്ടിങ്ങാൻ സർവകലാശാലയിലെ അധ്യാപകർ ആയിരുന്നു.അദ്ദേഹത്തിന്റെ പിതാവും കീൽ & മ്യുനിച് സർവകലാശാലയിലെ നിയമ അധ്യാപകൻ ആയിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ അമ്മാവൻ ഒരു ജഡ്ജി ആയിരുന്നു.


പ്ലാങ്ക് ജനിച്ചത് ജർമ്മനിയിലെ കീൽ എന്ന സ്ഥലത്ത് ആണ്. ജോഹൻ ജൂലിയസ് വിൽഹെം ഉം അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ എമ്മാ പാറ്റ്സിഗ് ഉം ആണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ. അദ്ദേഹത്തിനെ മാമോദീസാ മുക്കിയപ്പോൾ നൽകിയ പേര് കാൾ എറണ്സ്റ്റ്‌ ലുട്വിഗ് മാക്സ് പ്ലാങ്ക്(Karl Ernst Ludwig Marx Planck) എന്നാണ്.അദ്ദേഹം അറിയപ്പെട്ടിരുന്നത് മാക്സ് എന്ന നാമധേയത്തിൽ ആയിരുന്നു.

മാക്സ് ആ കുടുംബത്തിലെ ആറാമത്തെ കുട്ടിയായിരുന്നു. അതിൽ രണ്ടു സഹോദരങ്ങൾ അദ്ദേഹത്തിനെ പിതാവിന്റെ ആദ്യ ഭാര്യയിൽ ഉള്ളവർ ആയിരുന്നു. അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് അദ്ദേഹം 1864 ലെ ഡാനിഷ്-പ്രേഷിയൻ യുദ്ധത്തിനു സാക്ഷ്യം വഹിച്ചു. 1867 ൽ പ്ലാങ്കിന്റെ കുടുംബം ജെർമനിയിലെ തന്നെ മ്യുണിച് എന്ന സ്ഥലത്തേക്ക് താമസം മാറി, അവിടെ പ്ലാങ്ക് ഒരു കായിക വിദ്യാലയത്തിൽ ചേർന്നു. അവിടെ അദ്ദേഹം ഹെർമൻ മുള്ളർ എന്ന ഗണിത ആദ്യപകന്റെ കീഴിൽ വാനശാസ്ത്രവും കണക്കും പഠിച്ചു. മുള്ളർ ആണ് പ്ലാങ്കിനെ ഊർജ സംരക്ഷണം എന്നാ ഭൌതിക ശാസ്ത്ര തത്വം പഠിപ്പിച്ചത്. പ്ലാങ്ക് അദ്ദേഹത്തിന്റെ 17ആം വയസിൽ ബിരുദം നേടി. അങ്ങനെ അദ്ധേഹത്തിനു ഭൌതിക ശാസ്ത്ര രംഗത്തേക്ക് വളരെ വേഗം കടന്നുവരാനായി.

പ്ലാങ്ക് ഒരു സംഗീത വിദഗ്തൻ കൂടിയായിരുന്നു, അദ്ദേഹം സംഗീത ക്ലാസുകൾക്ക്‌ സ്ഥിരമായി പോയിരുന്നു.കൂടാതെ പിയാനോ സെല്ലോ എന്നിവ ഉപയോഗിച്ച് മനോഹരമായ ഗാനങ്ങൾ പ്ലാങ്ക് നിർമിച്ചിരുന്നു.

മ്യുനിച്ചിലെ ഫിസിക്സ്‌ പ്രോഫെസ്സർ ആയ ഫിലിപ്പ് വോൺ ജോളി അദ്ദേഹത്തെ ഭൗതിക ശാസ്ത്ര മേഖലയിൽ വരുന്നതിനെതിരെ ഒരിക്കൽ ഉപദേശിച്ചു "എല്ലാ കണ്ടുപിടുത്തങ്ങളും നടന്നുകഴിഞ്ഞ ഒരു മേഖലയിൽ ശേഷിക്കുന്നത് അടക്കാനുള്ള ചില ദ്വാരങ്ങൾ മാത്രമാണ്." അതിനു മറുപടിയായി മാക്സ് പറഞ്ഞു "ഞാൻ പുതിയവ ഒന്നും കണ്ടെത്താൻ ആഗ്രഹിക്കുന്നില്ല പക്ഷേ ഭൗതിക ശാസ്ത്രത്തിന്റെ പ്രാഥമിക കാര്യങ്ങൾ മനസിലാക്കാൻ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. അങ്ങനെ മാക്സ് 1974 ഇൽ തുടർ പഠനങ്ങൾക്കായി മ്യുണിച് സർവകലാശാലയിൽ ചേർന്നു. അദ്ധ്യാപകൻ ആയ ജോളിയുടെ കീഴിൽ അദ്ദേഹം തൻറെ പഠനങ്ങളിൽ ശ്രദ്ധ കേന്ദ്രികരിച്ചു. ആദ്യകാലത്ത്‌ പ്ലന്കിന്റെ ശ്രദ്ധ ഹൈഡ്രൈജെൻ ചൂടാക്കിയ പ്ലാറ്റിനം ലോഹത്തിലൂടെ കടത്തിവിടുന്നതിൽ ആയിരുന്നു.പിന്നീട് പ്ലാങ്ക് പ്രായോഗിക ഭൗതികശാസ്ത്രത്തിലേക്ക്‌ തിരിഞ്ഞു.

1877 ൽ പ്ലാങ്ക് ജെർമനിയിലെ ബെർലിനിൽ ഭൗതിക ശാസ്ത്ര്ഞ്ഞന്മാരായ ഹെർമാൻ വോൺ ഹെൽമ്ഹോല്റ്റ്‌, ഗുസ്താവ് കിർചോഫ്ഫ്‌ ഗണിതശാസ്ത്രഞ്ജനായ കാൾ വെയിർസ്ട്രാസ് എന്നിവരുടെ കൂടെ ഒരു വർഷത്തെ പഠനത്തിനു ചേർന്നു.അദ്ദേഹത്തിന് ഹേംഹോൾഡ്നെ പറ്റിയുള്ള അഭിപ്രായം ഇപ്രകാരം ആയിരുന്നു "ഹേംഹോൾഡ് ഒരിക്കലും തയാറാവാതെ ക്ലാസുകൾ എടുക്കുന്നവനും, കൂടെ കൂടെ കണക്കിൽ തെറ്റുകൾ വരുത്തുന്നവനും, ശ്രോതാക്കളെ ആലോസരപ്പെടുതുന്നവനും ആണ്" പക്ഷേ കിർചോഫ്ഫ്‌ വളരെ തയ്യാറായ ശേഷം മാത്രം ക്ലാസുകൾ എടുക്കുന്ന ആൾ ആയിരുന്നു. വളരെ പെട്ടന്നു തന്നെ അദ്ദേഹവും ഹേംഹോൾഡ്ഉം അടുത്ത സുഹൃത്തുക്കൾ ആയി മാറി. പ്ലാങ്ക് അവിടെ വച്ച് ക്ലോസിയാസ് എന്ന ജർമ്മൻ ഭൗതിക ശാസ്ത്രന്ജന്റെ പ്രവർത്തനങ്ങലെക്കുറിച്ച് സ്വയം പഠിക്കുവാൻ തുടങ്ങി. അത് പ്ലാങ്കിനെ താപ വികിരണങ്ങൾ തൻറെ ഗവേഷണ വിഷയമായി തിരഞ്ഞെടുക്കുവാൻ പ്രേരിപ്പിച്ചു.

ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=മാക്സ്_പ്ലാങ്ക്&oldid=1292643" എന്ന താളിൽനിന്ന് ശേഖരിച്ചത്