"ബെഞ്ചമിൻ ഡിസ്രയേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: el:Μπέντζαμιν Ντισραέλι
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: fa:بنجامین دیزرائیلی
വരി 84: വരി 84:
[[es:Benjamin Disraeli]]
[[es:Benjamin Disraeli]]
[[eu:Benjamin Disraeli]]
[[eu:Benjamin Disraeli]]
[[fa:بنجامین دیزرائیلی]]
[[fi:Benjamin Disraeli]]
[[fi:Benjamin Disraeli]]
[[fr:Benjamin Disraeli]]
[[fr:Benjamin Disraeli]]

12:06, 16 ഏപ്രിൽ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ബെഞ്ചമിൻ ഡിസ്രയേലി
ബ്രിട്ടീഷ് പ്രധാനമന്ത്രി
ഓഫീസിൽ
1874 ഫെബ്രുവരി 20 – 1880 ഏപ്രിൽ 21
Monarchവിക്റ്റോറിയ
മുൻഗാമിവില്ല്യം ഗ്ലാഡ്സ്റ്റോൺ
പിൻഗാമിവില്ല്യം ഗ്ലാഡ്സ്റ്റോൺ
ഓഫീസിൽ
1868 ഫെബ്രുവരി 27 – 1868 ഡിസംബർ 1
Monarchവിക്റ്റോറിയ
മുൻഗാമിThe Earl of Derby
പിൻഗാമിവില്ല്യം ഗ്ലാഡ്സ്റ്റോൺ
ചാൻസലർ ഓഫ് എക്സ്ചെക്കർ
ഓഫീസിൽ
1866 ജൂലൈ 6 – 1868 ഫെബ്രുവരി 29
Monarchവിക്റ്റോറിയ
മുൻഗാമിവില്ല്യം ഗ്ലാഡ്സ്റ്റോൺ
പിൻഗാമിജോർജ് വാർഡ് ഹണ്ട്
ഓഫീസിൽ
1858 ഫെബ്രുവരി 26 – 1859 ജൂൺ 11
Monarchവിക്റ്റോറിയ
മുൻഗാമിജോർജ്ജ് കോണ്വെൽ ലൂയിസ്
പിൻഗാമിവില്ല്യം ഗ്ലാഡ്സ്റ്റോൺ
ഓഫീസിൽ
1852 ഫെബ്രുവരി 27 – 1852 ഡിസംബർ 17
Monarchവിക്റ്റോറിയ
മുൻഗാമിചാൾസ് വുഡ്
പിൻഗാമിവില്ല്യം ഗ്ലാഡ്സ്റ്റോൺ
വ്യക്തിഗത വിവരങ്ങൾ
ജനനം(1804-12-21)21 ഡിസംബർ 1804
ലണ്ടൻ, ഇംഗ്ലണ്ട്
മരണം19 ഏപ്രിൽ 1881(1881-04-19) (പ്രായം 76)
ലണ്ടൻ, ഇംഗ്ലണ്ട്
രാഷ്ട്രീയ കക്ഷികൺസർ‌വേറ്റീവ് കഷി

ബ്രിട്ടീഷ് സാമ്രാജ്യത്തെ ലോകത്തിന്റെ നായകസ്ഥാനത്തെത്തിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് ബെഞ്ചമിൽ ഡിസ്രയേലി (1804 - 1881). അദ്ദേഹത്തിന്റെ ബുദ്ധിസാമർത്ഥ്യവും വാക്ചാതുര്യവും അനിതരസാധാരണമായിരുന്നു.

ജീവിതരേഖ

1804 ഡിസംബർ 21-ന് ലണ്ടനിലെ ഒരു യഹൂദകുടുംബത്തിലാണ് ബെഞ്ചമിൻ ജനിച്ചത്. പതിമൂന്നാം വയസിൽ മാമോദീസ സ്വീകരിച്ച് ക്രിസ്ത്യാനിയായെങ്കിലും തന്റെ യഹൂദപാരമ്പര്യത്തിൽ അദ്ദേഹം അഭിമാനിച്ചിരുന്നു. തന്റെ ശത്രുക്കൾ ജൂതതെമ്മാടി എന്നുവിളിച്ചാക്ഷേപിക്കുമ്പോൾ അദ്ദേഹം ഇങ്ങനെ മറുപടി പറയുമായിരുന്നത്രേ.

വിവിയൻ ഗ്രേ എന്ന തന്റെ നോവലിന്റെ പ്രസിദ്ധീകരണത്തിനു ശേഷമാണ് ഡിസ്രയേലി പ്രശസ്തനാകുന്നത്.

പാർലമെന്ററി ജീവിതം.

1837-ൽ പാർലമെന്റംഗമായി. കൺസർവേറ്റീവ് കക്ഷി അംഗമായിരുന്ന ഡിസ്രയേലി 1852, 1858 - 59, 1867 എന്നീ കാലയളവുകളിൽ നികുതികാര്യവകുപ്പിന്റെ മേധാവിയായി (ചാൻസലർ ഓഫ് ദ് എക്സ്ചെക്കർ).

1868-ൽ ഒരു ചെറിയ കാലയളവിലും, 1874 മുതൽ 1880 വരേയും ബ്രിട്ടീഷ് പ്രധാനമന്ത്രിയായി.

പ്രധാനമന്ത്രിപദത്തിലെ തന്റെ രണ്ടാമത്തെ കാലയളവിൽ, ചേരി നിർമ്മാർജ്ജനം, പൊതുജനാരോഗ്യം, വ്യാപാരിനാവികരുടെ സേവനവ്യവസ്ഥകൾ തുടങ്ങിയ മേഖലകളിൽ പുതിയ നിയമനിർമ്മാണങ്ങൾ നടത്തി.

വിക്റ്റോറിയ രാജ്ഞിക്കൊപ്പം

വിക്റ്റോറിയ രാജ്ഞിയുടെ പ്രിയങ്കരനായിരുന്ന ഡിസ്രയേലിയാണ് 1876-ൽ രാജ്ഞിക്ക് ഇന്ത്യയുടെ ചക്രവർത്തിനി എന്ന പട്ടം ചാർത്തിയത്.

1878-ൽ ചർച്ചകളിലൂടെ ഒരു യുദ്ധത്തെ തടയാനും ഡിസ്രയേലിക്ക് കഴിഞ്ഞു. റഷ്യ കോൺസ്റ്റാന്റിനോപ്പിളിനെ ആക്രമിക്കാനൊരുങ്ങിയപ്പോഴായിരുന്നു അത്.

1880-ൽ ഡിസ്രയേലിയും ടോറീസും (കൺസർ‌വേറ്റീവ് കക്ഷിയെയും അതിനെ പിന്തുണക്കുന്നവരേയും ടോറീസ് എന്നാണ്‌ അറിയപ്പെടുന്നത്) അധികാരത്തിൽ നിന്നും പുറത്തായി. അപ്പോഴേക്കും ബ്രിട്ടീഷ് സാമ്രാജ്യത്തെ ലോകത്തിന്റെ നെറുകയിൽ അവരോധിക്കാൻ ഡിസ്രയേലിക്കായി.

1881 ഏപ്രിൽ 19-ന് ഡിസ്രയേലി മരണമടഞ്ഞു.

അവലംബം

  • ദ് ഹിന്ദു യങ്ങ് വേൾഡ് - 2007 സെപ്റ്റംബർ 28 (‘‘ദ് ഗ്രേറ്റ് വൺസ്‘‘ എന്ന പംക്തിയിൽ ‘‘ബെഞ്ചമിൻ ഡിസ്രയേലി‘‘ എന്ന തലക്കെട്ടിൽ വി.കെ. സുബ്രമണ്യൻ എഴുതിയ ലേഖനം)
"https://ml.wikipedia.org/w/index.php?title=ബെഞ്ചമിൻ_ഡിസ്രയേലി&oldid=1290754" എന്ന താളിൽനിന്ന് ശേഖരിച്ചത്