"ലിംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: fa:ذَکَر
(ചെ.) r2.5.4) (യന്ത്രം പുതുക്കുന്നു: fa:کیر
വരി 137: വരി 137:
[[et:Suguti]]
[[et:Suguti]]
[[eu:Zakil]]
[[eu:Zakil]]
[[fa:ذَکَر]]
[[fa:کیر]]
[[fi:Siitin]]
[[fi:Siitin]]
[[fiu-vro:Titt]]
[[fiu-vro:Titt]]

13:18, 11 ഏപ്രിൽ 2012-നു നിലവിലുണ്ടായിരുന്ന രൂപം

മനുഷ്യ ലിംഗം
ശിശ്നം
ലാറ്റിൻ 'penis, penes'
ഗ്രെയുടെ subject #262 1247
ശുദ്ധരക്തധമനി Dorsal artery of the penis, deep artery of the penis, artery of the urethral bulb
ധമനി Dorsal veins of the penis
നാഡി Dorsal nerve of the penis
ലസിക Superficial inguinal lymph nodes
ഭ്രൂണശാസ്ത്രം Genital tubercle, Urogenital folds
കണ്ണികൾ ശിശ്നം

ജീവശാസ്ത്രപരമായി കശേരുകികളിലും അകശേരുകികളിലുമുള്ള പുരുഷജീവികളുടെ ബാഹ്യ ലൈംഗികാവയവമാണ് ശിശ്നം അഥവാ ലിംഗം. പുരുഷ ജനനേന്ദ്രിയം എന്നും അറിയപ്പെടുന്നു.

ശിശ്നം ലൈംഗികാവയവം എന്നതിനൊപ്പം പ്ലാസന്റയുള്ള സസ്തനികളിൽ മൂത്രവിസർജനത്തിനുള്ള ബാഹ്യാവയവമായും ഇത് വർത്തിക്കുന്നു. സസ്തനികളിലാണ് ശിശ്നം സാമാന്യമായി കാണപ്പെടുന്നത്.

പേരുകൾ

ലൈംഗികമോ വിസർജനസംബന്ധിയോ ആയ മറ്റേത് മനുഷ്യാവയവങ്ങൾക്കുമെന്നപോലെ തന്നെ ശിശ്നത്തിനും പ്രാദേശിക ഭേദമനുസരിച്ച് ധാരാളം പേരുകൾ ഉണ്ട്. തെക്കൻ കേരളത്തിൽ ശിശ്നത്തിന് സാമാന്യമായി ഉപയോഗിക്കുന്ന ഒരു വാക്കാണ് "കുണ്ണ". അണ്ടി, "സാധനം", "കമ്പി", "കഴ", "പുഞ്ഞാണി", തുടങ്ങി ധാരാളം പേരുകൾ ഉപയോഗിക്കപ്പെടുന്നു. ഇംഗ്ലീഷിൽ Penis എന്ന അംഗീകൃത നാമത്തിനുപരിയായി സാമാന്യ പ്രയോഗത്തിൽ "cock", "dick", "shlong", "willy" മുതലായ പദങ്ങൾ ധാരാളം ഉപയോഗിക്കപ്പെടുന്നു.

ശിശ്നം എന്ന പദം രൂപം കൊണ്ടത് തുളച്ചുകയറുന്നത് എന്ന അർത്ഥത്തിലാണ്. "ശ്നഥതേ: യാ ശിശ്നം".

മനുഷ്യ ലിംഗം

മറ്റുള്ള സസ്തനികളിൽ നിന്നും വ്യത്യസ്തമായി, ശരീര വലിപ്പത്തിന് ആനുപാതികമായി നോക്കിയാൽ വലുതും ഉദ്ധാരണത്തിനായി എല്ലിനു പകരം രക്തം കൊണ്ടുള്ള വീർക്കൽ ഉപയോഗപ്പെടുത്തുന്നതുമാണ് മനുഷ്യ ലിംഗം. പുരുഷലിംഗത്തിന‍് പ്രധാനമായും രണ്ട് ധർമ്മങ്ങളാണുള്ളത്. ശരീരത്തിലെ ദ്രാവക മാലിന്യങ്ങളെ പുറം തള്ളുക എന്നതാണ് അതിൽ ആദ്യത്തേത്. രണ്ടാമത്തെത് പുരുഷബീജത്തെ സ്ത്രീയോനിയിൽ നിക്ഷേപിക്കുക എന്നതാണ‍്.

ഘടന

Penile clitoral structure

മൂന്ന് തരം കലകളാൽ നിർമിതമാണ് മനുഷ്യ ശിശ്നം.

Anatomical diagram of a human penis.

ഉദ്ധാരണം

ലിംഗം രക്തം നിറഞ്ഞ് ദൃഢമായി ഉയർന്നു നിൽക്കുന്നതിനെയാണ‍് ഉദ്ധാരണം പറയുന്നത്. സാധാരണയായി ലൈംഗികമായി ഉത്തേജിപ്പിക്കപ്പെടുമ്പോഴാണ‍് ഉദ്ധാരണം സംഭവിക്കുന്നതെങ്കിലും ലൈംഗികേതര സാഹചര്യങ്ങളിലും ഇങ്ങനെ സംഭവിക്കാറുണ്ട്.ലിംഗത്തിലേക്ക് രക്തമെത്തിക്കുന്ന ധമനികൾക്കുണ്ടാകുന്ന വലിപ്പ വർദ്ദനമൂലം, ലിംഗത്തിലെ കലകളിലേക്ക് കൂടുതല് രക്തമൊഴുകുന്നതാണ‍് ഉദ്ധാരണത്തിന‍് ഇടയാക്കുന്നത്. ഉദ്ധരിച്ച ലിംഗം, അതിനോടനു ബന്ധപ്പെട്ട പേശികളുടെ വലിവ് അനുസരിച്ച് കുത്തനെ മുകളിലേയ്ക്കോ, താഴേയ്ക്കോ, നേരെയോ നിൽക്കാം ലിംഗം സുദൃഢമായി നിൽ‌ക്കുന്ന അവസ്ഥയിൽ മാത്രമേ ലൈംഗിക ബന്ധം സാധ്യമാവുകയുള്ളൂവെങ്കിലും മറ്റു ലൈംഗികപ്രക്രിയകൾക്ക് ഉദ്ധാരണത്തിന്റെ ആവശ്യമില്ല. ഉദ്ധരിക്കുന്ന സമയത്തു ലിംഗം 300% വരെ വളർച്ച പ്രപിക്കാം[അവലംബം ആവശ്യമാണ്].

ഉദ്ധാരണ കോൺ

Occurrence of Erection Angles
കോൺ (ഡിഗ്രിയിൽ) പ്രതിശതമാനം
0-30 5
30-60 30
60-85 31
85-95 10
95-120 20
120-180 5

ലിംഗത്തിന്റെ ഭാഗങ്ങൾ

ശിശ്നം

പ്രധാന ലേഖനം : ശിശ്നം

'തുളച്ചുകയറുന്നത്' എന്ന് അർത്ഥം.ഇംഗ്ലീഷിൽ Penis എന്നറിയപ്പെടുന്നു. ലിംഗദണ്ഡും ലിംഗമുകുളവും ചേർന്നതാൺ ശിശ്നം.

ലിംഗദണ്ഡ്

ലിംഗത്തിന്റെ ദണ്ഡ്പോലെയുള്ള ഭാഗം

ലിംഗമുകുളം

ലിംഗത്തിന്റെ വീർത്തു നില്ക്കുന്ന തല ഭാഗം.

അഗ്രചർമ്മം

ലിംഗ മുകുളത്തെ മൂടുന്ന മൃദുലമായ തൊലി. ഇത് പുറകിലേയ്ക്ക് വലിച്ചുമാറ്റുമ്പോൾ മാത്രമേ മുകുളം ദൃശ്യമാവൂ.

മൂത്രനാളി

മൂത്രവും സ്ഖലനം നടക്കുമ്പോൾ രേതസും പുറത്തേയ്ക്ക് വരുന്ന, ലിംഗദണ്ഡിനുള്ളിലൂടെ വന്ന് മുകുളത്തിന്റെ അഗ്രത്തിൽ തുറക്കുന്ന നാളി

വൃഷണം

പ്രധാന ലേഖനം : വൃഷണം


ശിശ്നത്തിനു താഴെയായി ത്വക്കുകൊണ്ടുള്ള ഒരു സഞ്ചിയിൽ (വൃഷണ സഞ്ചി) കിടക്കുന്ന പുരുഷ ബീജങ്ങളെ ഉത്പാദിപ്പിക്കുന്ന അവയവം. രണ്ടെണ്ണം ഉണ്ട്. ശരീരത്തിനേക്കാൾ (37 ഡിഗ്രി സെൻറ്റിഗ്രേഡ്) കുറഞ്ഞ ഊഷ്മാവിൽ മാത്രമേ ബീജോല്പ്പാദനം നടക്കൂ എന്നതുകൊണ്ടാൺ ശരീരത്തിനു പുറത്തുള്ള സഞ്ചിയിൽ തൂക്കിയിട്ടിരിക്കുന്നത്. ശരീര താപനിലകൂടുമ്പോൾ വുഷണലസഞ്ചി വികസിക്കുകയും താപനിലകുറയുമ്പോൾ ചുരുങ്ങുകയും ചെയ്യും.

സാധാരണ വ്യതിയാനങ്ങൾ

വളവ്

ചേലാകർമ്മം

ലിംഗാഗ്ര ചർമ്മം മുറിചു കളയുന്ന രീതി പല സമൂഹങ്ങളിലും നിലവിലുണ്ട്. ഇതിനെ ചേലാകർമ്മം എന്നു പറയുന്നു.

അവലംബം

അവലോകനം

"https://ml.wikipedia.org/w/index.php?title=ലിംഗം&oldid=1288508" എന്ന താളിൽനിന്ന് ശേഖരിച്ചത്