"രാജേഷ് ഖന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.5.4) (യന്ത്രം ചേർക്കുന്നു: simple:Rajesh Khanna
വരി 60: വരി 60:
[[it:Rajesh Khanna]]
[[it:Rajesh Khanna]]
[[mr:राजेश खन्ना]]
[[mr:राजेश खन्ना]]
[[simple:Rajesh Khanna]]

05:48, 4 ഏപ്രിൽ 2012-നു നിലവിലുണ്ടായിരുന്ന രൂപം

രാജേഷ് ഖന്ന
ജനനം
ജതിൻ ഖന്ന
സജീവ കാലം1966 - ഇതുവരെ
ജീവിതപങ്കാളി(കൾ)ഡിംപിൾ കപാഡിയ (1973-1984)

ബോളിവുഡ് ചലച്ചിത്ര ലോകത്തെ ഒരു മികച്ച നടനാണ് രാജേഷ് ഖന്ന (ഹിന്ദി: राजेश खन्ना; പഞ്ചാബി: ਰਾਜੇਸ਼ ਖੰਨਾ) (ജനനം: ഡിസംബർ 29, 1942).[1] 2008 ൽ അദ്ദേഹത്തിന്റെ മികച്ച ചലച്ചിത്ര പുരസ്കാരമായ ദാദ ഫാ‍ൽകെ പുരസ്കാരം ലഭിച്ചു. ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ആദ്യത്തെ സൂപ്പർസ്റ്റാർ എന്ന വിശേഷണം ചേർന്നതാണ്.[2]

ആദ്യ ജീവിതം

ആദ്യ നാമം ജതിൻ ഖന്ന എന്നായിരുന്നു. പഞ്ചാബിലെ അമൃതസറിലാണ് രാജേഷ് ജനിച്ചത്. തന്റെ മാതാ പിതാക്കൾക്ക് മൂന്ന് പെണ്മക്കളുണ്ടായിരുന്നതു കൊണ്ട് ആണായ ജതിനിനെ ദത്തെടുക്കുകയായിരുന്നു.[1][3]

സ്വകാര്യ ജീവിതം

1973 ൽ രാജേഷ് ഖന്ന പ്രമുഖ നടിയായ ഡിം‌പിൾ കപാഡിയയെ വിവാഹം ചെയ്തു.[4] ഇവർക്ക് പിന്നീട് രണ്ട് പെൺകുട്ടികൾ ജനിച്ചു. പക്ഷേ, 1984 ൽ ഇവർ പിരിഞ്ഞു. ഇവരുടെ മൂത്ത മകളാണ് ബോളിവുഡിലെ തന്നെ അഭിനേത്രിയായ ട്വിങ്കിൾ ഖന്ന.[5]. മറ്റൊരു മകളായ റിങ്കി ഖന്നയും ഒരു നടീയാണ്. [6]

അഭിനയജീവിതം

1966 ലാണ് ആദ്യചിത്രത്തിൽ അഭിനയിക്കുന്നത്. ദേശീയതലത്തിൽ പ്രതിഭകളെ കണ്ടെത്തുന്നതിൽ നടന്ന ഒരു മത്സരത്തിൽ ഒന്നാം സ്ഥാനം നേടുകയും അതിനുശേഷമാണ് ആഖ്‌രി രാത് എന്ന ചിത്രത്തിൽ അഭിനയിക്ക്കുന്നത്. പിന്നീട് 1967 ൽ രാസ് എന്ന ചിത്രത്തിൽ അഭിനയിച്ചു. പക്ഷേ, ഒരു ശ്രദ്ധേയമായ ചിത്രം 1967 ൽ തന്നെ ഇറങ്ങിയ ഔരത് , ഖാമോശി എന്ന ചിത്രങ്ങളിലൂടെയാണ്. അദ്ദേഹത്തിന്റെ അഭിനയത്തിന്റെ മികച്ച സമയത്ത് ഒരു പാട് ഇന്ത്യൻ ആരാധകരുണ്ടായിരുന്ന ഒരു നടനായിരുന്നു രാജേഷ് ഖന്ന.[7] അക്കാലത്ത് മികച്ച ഗായകനായിരുന്ന കിഷോർ കുമാർ പാടിയ ഒരു പാട് ഗാന രംഗങ്ങളിൽ അഭിനയിച്ചത് രാജേഷ് ഖന്നയാണ്. മിക്ക ചിത്രങ്ങളിലേയും സംഗീത സംവിധായകൻ ആർ.ഡി. ബർമൻ ആയിരുന്നു.

പിന്നീട് 1976 ൽ ചില പരാജയ ചിത്രങ്ങൾ മൂലം അദ്ദേഹത്തിന്റെ അഭിനയജീവിതത്തിന് മങ്ങലേറ്റു.[8][9]

പക്ഷേ, പിന്നീട് 1980 കളിൽ അമർദീപ്, ആഞ്ചൽ എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം തിരിച്ചു വന്നു. രാജേഷ് ഖന്ന, ആർ.ഡി. ബർമൻ, കിഷോർ കുമാർ സംഗീത അഭിനയ സഖ്യം അക്കാലത്തെ അറിയപ്പെടുന്ന ഒരു സഖ്യമായിരുന്നു.[10]

രാഷ്ട്രീയ ജീവിതം

1990 കളിൽ അദ്ദേഹം അഭിനയജീവിതം കുറക്കുകയും രാഷ്ട്രീയത്തിലേക്ക് തിരിയുകയും ചെയ്തു. 1991 മുതൽ 1996 വരെ ന്യൂ ഡെൽഹി യിൽ നിന്ന് ലോകസഭയിലെ അഗമായിരുന്നു.[11] അതിനു ശേഷം 1999, 2000 ൽ ചിലചിത്രങ്ങളിൽ അഭിനയിച്ചു. 2007 ൽ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചു വന്നു.[8][9][12]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=രാജേഷ്_ഖന്ന&oldid=1284475" എന്ന താളിൽനിന്ന് ശേഖരിച്ചത്