"ഇന്ത്യയുടെ ഭരണഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) അക്ഷരത്തിരുത്തലുകള്‍
No edit summary
വരി 19: വരി 19:
**ഇന്ത്യയെ ഒരു സ്വതന്ത്രജനാധിപത്യ രാഷ്‌ട്രമായി പ്രഖ്യാപിക്കുന്നു.
**ഇന്ത്യയെ ഒരു സ്വതന്ത്രജനാധിപത്യ രാഷ്‌ട്രമായി പ്രഖ്യാപിക്കുന്നു.
**ഇന്ത്യയിലെ എല്ലാ പൌരന്മാര്‍ക്കും മൌലികാവകാശങ്ങള്‍ ഉറപ്പ്‌ നല്‍കുന്നു.
**ഇന്ത്യയിലെ എല്ലാ പൌരന്മാര്‍ക്കും മൌലികാവകാശങ്ങള്‍ ഉറപ്പ്‌ നല്‍കുന്നു.
**ഒരു ജനാധിപത്യ പ്രതിനിധിസഭയുടെ ഭരണം രൂപീകരിച്ചു. അതായത്‌, ഇന്ത്യന്‍ പ്രസിഡന്റ്‌ ആയിരിക്കും ഭരണഘടനാ തലവന്‍. ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന മന്ത്രിസഭയിലാണ്‌ ഭരണഘടനാ മാറ്റത്തിരുത്തലുകള്‍ അധികാരപ്പെടുത്തിയിരിക്കുന്നത്‌.
**ഒരു ജനാധിപത്യ പ്രതിനിധിസഭയുടെ ഭരണം രൂപീകരിച്ചു. ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന നിയമനിര്‍മ്മാണസഭയിലാണ്‌ ഭരണഘടനാ ഭേദഗതികള്‍ അധികാരപ്പെടുത്തിയിരിക്കുന്നത്‌.
**പരമാധികാരമുള്ള വ്യത്യസ്ഥ സംസ്ഥാനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ സാധിച്ചു.
**പരമാധികാരമുള്ള വ്യത്യസ്ഥ സംസ്ഥാനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ സാധിച്ചു.
**ഇന്ത്യയെ ഒരു മതേതര രാജ്യമായി പ്രഖ്യാപിക്കുന്നു.
**ഇന്ത്യയെ ഒരു മതേതര രാജ്യമായി പ്രഖ്യാപിക്കുന്നു.
**പ്രായപൂര്‍ത്തിയായവര്‍ക്ക്‌ (18 വയസ്സ്‌ തികഞ്ഞവര്‍ക്ക്‌) സമ്മതിദാനാവകാശം ഉറപ്പ്‌ വരുത്തുന്നു.
**പ്രായപൂര്‍ത്തിയായവര്‍ക്ക്‌ (18 വയസ്സ്‌ തികഞ്ഞവര്‍ക്ക്‌) സമ്മതിദാനാവകാശം ഉറപ്പ്‌ വരുത്തുന്നു.
**ഒരു സ്വതന്ത്രനീതിന്യായ വ്യവസ്‌തിഥി നിര്‍മിച്ചു.
**ഒരു സ്വതന്ത്രന്യായാധിപ വ്യവസ്‌തിഥി നിര്‍മിച്ചു. [[സുപ്രീം കോടതി|ബഹു. സുപ്രീം കോടതി]] ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷകരായി നിലനില്‍ക്കുന്നു (ഉപദേശകസമിതിയുടെ സ്ഥാനത്ത്‌.)


==ഭരണഘടനാ ശില്‍പികള്‍==
==ഭരണഘടനാ ശില്‍പികള്‍==

20:55, 24 ജൂലൈ 2006-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Ind-emblem.jpg
പ്രമാണം:Ind-flag.png

രൂപീകരണ പശ്‌ചാത്തലം

1946-ലെ കാബിനെറ്റ്‌ മിഷന്‍ പദ്ധതിയുടെ കീഴില്‍ രൂപീകരിച്ച ഘടകസഭ (കോണ്‍സ്റ്റിറ്റുവന്റ്‌ അസ്സംബ്ലി) യെയായിരുന്നു ഇന്ത്യന്‍ ഭരണഘടന രൂപീകരിക്കുന്നതിനുള്ള ചുമതല ഏല്‍പിച്ചത്‌.

ഘടകസഭയുടെ ഉദ്ഘാടനയോഗം 1946, ഡിസംബര്‍ 09-ന്‌ ചേര്‍ന്നു. ഡോ.സച്ചിദാനന്ദന്‍ ആയിരുന്നു ഘടകസഭയുടെ ആദ്യ ചെയര്‍മാന്‍. 1946 ഡിസംബര്‍ 11-ന്‌ ഡോ.രാജേന്ദ്രപ്രസാദിനെ സഭയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു.

പിന്നീട്‌ സഭ, അന്നത്തെ നിയമമന്ത്രിയും പട്ടികജാതി നേതാവുമായിരുന്ന ഡോ.ബി.ആര്‍.അംബേദ്‌കറിന്റെ നേതൃത്വത്തില്‍ ഒരു ഡ്രാഫ്റ്റിംഗ്‌ കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. ശ്രീ. ബി.എന്‍.റാവു ആയിരുന്നു ഭരണഘടന ഉപദേശകസമിതി. ഭരണഘടനയുടെ ആദ്യപകര്‍പ്പ്‌ 1948 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ചു.

1949 നവമ്പര്‍ 26-ന്‌ ഘടകസഭ ഡ്രാഫ്‌റ്റിംഗ്‌ കമ്മിറ്റി രൂപീകരിച്ച ഭരണഘടന അംഗീകരിക്കുകയും, സ്വീകരിക്കുകയും ചെയ്യുന്നു. പക്ഷെ, ഭരണഘടനാപ്രഖ്യാപനവും, ഭരണഘടന പ്രാബല്യത്തില്‍ കൊണ്ടുവരികയും ചെയ്‌തത്‌ 1950 ജനുവരി 26-നായിരുന്നു. ഇന്ത്യന്‍ ഭരണഘടന എന്ന ദൌത്യം പൂര്‍ത്തിയാക്കാന്‍ കൃത്യം രണ്ടു വര്‍ഷം, പതിനൊന്ന് മാസം, പതിനേഴ്‌ ദിവസം വേണ്ടി വന്നു.

ഘടകസഭയുടെ അന്തിമ അംഗീകാരം ലഭിക്കുമ്പോള്‍, ഇന്ത്യന്‍ ഭരണഘടനയില്‍ 395 വകുപ്പുകളും, 8 പട്ടികകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്‌. ഇപ്പോള്‍, 400-ലേറെ വകുപ്പുകളും 10 പട്ടികകളും ഭരണഘടനയിലുണ്ട്‌.

പ്രത്യേകതകള്‍

    • ലോകത്തിലെ ഏറ്റവും നീളത്തില്‍ എഴുതപ്പെട്ട ഭരണഘടന.
    • 22 ഭാഗങ്ങള്‍, 400-ലേറെ വകുപ്പുകള്‍, 10 പട്ടികകള്‍
    • ഇന്ത്യയെ ഒരു സ്വതന്ത്രജനാധിപത്യ രാഷ്‌ട്രമായി പ്രഖ്യാപിക്കുന്നു.
    • ഇന്ത്യയിലെ എല്ലാ പൌരന്മാര്‍ക്കും മൌലികാവകാശങ്ങള്‍ ഉറപ്പ്‌ നല്‍കുന്നു.
    • ഒരു ജനാധിപത്യ പ്രതിനിധിസഭയുടെ ഭരണം രൂപീകരിച്ചു. ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന നിയമനിര്‍മ്മാണസഭയിലാണ്‌ ഭരണഘടനാ ഭേദഗതികള്‍ അധികാരപ്പെടുത്തിയിരിക്കുന്നത്‌.
    • പരമാധികാരമുള്ള വ്യത്യസ്ഥ സംസ്ഥാനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ സാധിച്ചു.
    • ഇന്ത്യയെ ഒരു മതേതര രാജ്യമായി പ്രഖ്യാപിക്കുന്നു.
    • പ്രായപൂര്‍ത്തിയായവര്‍ക്ക്‌ (18 വയസ്സ്‌ തികഞ്ഞവര്‍ക്ക്‌) സമ്മതിദാനാവകാശം ഉറപ്പ്‌ വരുത്തുന്നു.
    • ഒരു സ്വതന്ത്രനീതിന്യായ വ്യവസ്‌തിഥി നിര്‍മിച്ചു.

ഭരണഘടനാ ശില്‍പികള്‍

ഭരണഘടന

ആമുഖം

ജനങ്ങളുടെ തീരുമാനപ്രകാരം ഭാരതത്തെ ഒരു പരമാധികാര സോഷ്യലിസ്റ്റ്‌ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചിരിക്കുന്നു. മതേതരം (secular) എന്ന വാക്കു്‌ നാല്‍പ്പത്തിരണ്ടാം ഭരണഘടനാഭേദഗതിനിയമപ്രകാരം 1976ല്‍ ആണു്‌ കൂട്ടിച്ചേര്‍ക്കപ്പെട്ടതു്‌.

ഭാരതത്തിലെ പൌരന്മാര്‍ക്ക്‌

  • സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയവുമായ നീതി
  • ചിന്തയ്ക്കും, അഭിപ്രായപ്രകടനത്തിനും, വിശ്വാസത്തിനും, ആരാധനയ്ക്കും ഉള്ള സ്വാതന്ത്ര്യം
  • പദവിയിലും, അവസരങ്ങളിലും സമത്വം

എന്നിവ ഉറപ്പാക്കാനും, ഭാരതീയപൌരന്മാരുടെ കൂട്ടായ്മയിലൂടെ ഓരോ വ്യക്തിയുടെയും മാന്യതയും, ഭാരതത്തിന്റെ ഐക്യവും കാത്തുസൂക്ഷിക്കുവാനുമാണു്‌ ഭരണഘടന ശ്രമിക്കുന്നതു്‌‍.

ഭാഗങ്ങള്‍

ഭാഗം 1 (വകുപ്പ്‌ 1-4)

രാഷ്‌ട്രം, രാഷ്‌ട്രഘടകപ്രദേശങ്ങള്‍, സംസ്‌ഥാനങ്ങള്‍


ഭാഗം 2 (വകുപ്പ്‌ 5-11)

രാഷ്‌ട്ര പൌരത്വം


ഭാഗം 3 (വകുപ്പ്‌ 12-35)

ഇന്ത്യന്‍ പൌരന്റെ മൌലികാവകാശങ്ങള്‍


ഭാഗം 4 (വകുപ്പ്‌ 36-51)

സംസ്‌ഥാന നയങ്ങളിലെ മൌലികതത്വങ്ങള്‍


ഭാഗം 4എ (വകുപ്പ്‌ 51A)

ഇന്ത്യന്‍ പൌരന്റെ കടമകള്‍


ഭാഗം 5 (വകുപ്പ്‌ 52-151)

രാഷ്‌ട്രതല ഭരണസംവിധാനം


ഭാഗം 6 (വകുപ്പ്‌ 152-237)

സംസ്‌ഥാനതല ഭരണസംവിധാനം


ഭാഗം 7 (വകുപ്പ്‌ 238)

ഒന്നാം പട്ടികയില്‍, ഭാഗം ബി-യിലെ സംസ്‌ഥാനങ്ങള്‍
(1956-ലെ ഏഴാം മാറ്റത്തിരുത്തലിലൂടെ ഈ ഭാഗം എടുത്തുമാറ്റി)


ഭാഗം 8 (വകുപ്പ്‌ 239-243)

രാഷ്‌ട്രഘടക പ്രദേശങ്ങള്‍
(രാഷ്‌ട്രപതിഭരണ പ്രദേശങ്ങള്‍)


ഭാഗം 9 (വകുപ്പ്‌ 243-243zg)

പഞ്ചായത്തുകള്‍


ഭാഗം 9എ (വകുപ്പ്‌ 243-243zg)

മുനിസിപ്പാലിറ്റികള്‍


ഭാഗം 10 (വകുപ്പ്‌ 244-244A)


ഭാഗം 11 (വകുപ്പ്‌ 245-263)

രാഷ്‌ട്രവും സംസ്‌ഥാനങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍


ഭാഗം 12 (വകുപ്പ്‌ 264-300A)

സാമ്പത്തികം, സ്വത്ത്‌-വക, കരാര്‍


ഭാഗം 13 (വകുപ്പ്‌ 301-307)

ഇന്ത്യന്‍ പരിധിക്കകത്തെ വ്യാപാരം, വാണിജ്യം, യാത്ര


ഭാഗം 14 (വകുപ്പ്‌ 308-323)

രാഷ്‌ട്രത്തിനും സംസ്‌ഥാനങ്ങള്‍ക്കും കീഴിലെ സേവനങ്ങള്‍


ഭാഗം 14എ (വകുപ്പ്‌ 323A-323B)

നീതിന്യായ വകുപ്പ്‌


ഭാഗം 15 (വകുപ്പ്‌ 324-329A)

പൊതു തെരഞ്ഞെടുപ്പ്‌


ഭാഗം 16 (വകുപ്പ്‌ 330-342)

പ്രത്യേകവിഭാഗങ്ങള്‍ക്കുള്ള പ്രത്യേകസംവരണങ്ങള്‍


ഭാഗം 17 (വകുപ്പ്‌ 343-351)

ഔദ്യോഗിക ഭാഷകള്‍


ഭാഗം 18 (വകുപ്പ്‌ 352-360)

അടിയന്തിര അവസ്‌ഥാവിശേഷങ്ങള്‍


ഭാഗം 19 (വകുപ്പ്‌ 361-367)

മറ്റു പലവക അവസ്‌ഥാവിശേഷങ്ങള്‍


ഭാഗം 20 (വകുപ്പ്‌ 368)

ഭരണഘടനയിലെ മാറ്റത്തിരുത്തലുകള്‍


ഭാഗം 21 (വകുപ്പ്‌ 369-392)

താല്‍കാലിക, മാറ്റങ്ങള്‍ക്ക്‌ വിധേയമാകാവുന്ന, പ്രത്യേക അവസ്‌ഥാവിശേഷങ്ങള്‍


ഭാഗം 22 (വകുപ്പ്‌ 393-395)

(ഭരണഘടന) തലക്കെട്ട്‌, പ്രഖ്യാപനം, ഹിന്ദിയിലേക്കുള്ള പരിവര്‍ത്തനം, തിരിച്ചെടുക്കല്‍


വകുപ്പുകള്‍

പട്ടികകള്‍

ഭേദഗതികള്‍

ഫലകം:ഇന്ത്യയിലെ സംസ്ഥാനങ്ങള്‍

"https://ml.wikipedia.org/w/index.php?title=ഇന്ത്യയുടെ_ഭരണഘടന&oldid=12626" എന്ന താളിൽനിന്ന് ശേഖരിച്ചത്