"എം.എൻ. ഗോവിന്ദൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 13: വരി 13:


[[വർഗ്ഗം:കേരളത്തിലെ സി.പി.ഐ. നേതാക്കൾ]]
[[വർഗ്ഗം:കേരളത്തിലെ സി.പി.ഐ. നേതാക്കൾ]]
[[വർഗ്ഗം:മൂന്നാം കേരള നിയമസഭയിലെ മന്ത്രിമാർ]]
[[വർഗ്ഗം:കേരളത്തിലെ മുൻമന്ത്രിമാർ]]


[[en:M. N. Govindan Nair]]
[[en:M. N. Govindan Nair]]

05:40, 15 മാർച്ച് 2012-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി യുടെ പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു എം എൻ എന്ന ചുരുക്ക പേരിൽ അറിയപ്പെട്ടിരുന്ന എം എൻ ഗോവിന്ദൻ നായർ(1910 - 1984).

Add caption here

രാഷ്ട്രിയ ജീവിതം

അവിഭക്ത കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്ന എം എൻ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്‌. ഇ. എം. എസ്‌ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ സർക്കാറിനെ അധികാരത്തിലെത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ സംഭാവന വലുതാണ്. ഗാന്ധിയനാകാൻ കേരളം വിട്ടുപോയ അദ്ദേഹം തിരിച്ചെത്തിയത്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടി പ്രവർത്തകൻ ആയിട്ടാണ്. കേരള ക്രുഷ്ചേവ് എന്നറിയപ്പെട്ടിരുന്ന അദ്ദേഹം ത്യാഗ നിർഭരമായ പ്രവർത്തനത്തിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച നേതാവാണ്‌. കമ്മ്യൂണിസ്റ്റ്‌ പാർട്ടി നിരോധിക്കപ്പെട്ടിരുന്ന കാലത്ത് ഒളിവിൽ പോയ അദ്ദേഹം പോലീസിന്റെ കണ്ണ് വെട്ടിച്ചു രക്ഷ പെടുന്നതിൽ അതീവ സമർഥ്നായിരുന്നതിനാൽ അദ്ദേഹത്തിന് പറക്കാൻ കഴിയും എന്ന് പോലും സാധാരണ ജനങ്ങൾ വിശ്വസിച്ചിരുന്നതായി ആദ്യകാല കമ്മ്യൂണിസ്റ്റ്‌ പാർട്ടി പ്രവർത്തകർ രേഖ പെടുത്തിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ പിളർപ്പിനു ശേഷം കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യ യിലാണ് എം എൻ പ്രവർത്തിച്ചത്.

കേരള നിയമസഭയിലും ലോകസഭയിലും അംഗം ആയിരുന്ന എം എൻ കൃഷി, ഭവന നിർമാണം, ഗതാഗതം എന്നീ വകുപ്പുകളുടെ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട് . നിരവധി പാവങ്ങൾക്ക് പ്രയോജനം ലഭിച്ച ലക്ഷംവീട് ഭവന പദ്ധതിയുടെ ഉപജ്ഞാതാവ് എം എൻ ആയിരുന്നു. അദ്ദേഹത്തെകുറിച്ചു കവി ഓ എൻ വി കുറുപ്പ് ഈ വരികൾ എഴുതി

"ആ മനുഷ്യനെയോർക്കാൻ ഈ വിശാലമാം ഭൂവിൽ മറ്റാരുമില്ലെന്നാലും നിസ്വർ തന്നഭയ കൂടാരങ്ങളാകുന്നൊരീ ലക്ഷംവീടുകൾക്കുള്ളിലന്തിയിലേതോ കൈകൾ ൊളുത്തിവയ്ക്കും മചിരാതിന്റെ തിരിത്തുമ്പിൽ ജ്വലിക്കുമാപ്പുഞ്ചിരി മൃതിയെജ്ജയിക്കുന്നു"

"https://ml.wikipedia.org/w/index.php?title=എം.എൻ._ഗോവിന്ദൻ_നായർ&oldid=1204933" എന്ന താളിൽനിന്ന് ശേഖരിച്ചത്