"ഉണ്ണിമേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അവലംബം വേണം
No edit summary
വരി 1: വരി 1:
{{Prettyurl|Unni Mary}}
{{Prettyurl|Unni Mary}}
ഒരു [[മലയാളം]], [[തെലുഗു]], [[തമിഴ്]] ചലച്ചിത്ര അഭിനേത്രിയാണ് '''ഉണ്ണിമേരി''' (1962, മാർച്ച് 12-). ആറാം വയസ്സിൽ അഭിനയമാരംഭിച്ച ഉണ്ണിമേരി ഏകദേശം 300 ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=11199335&programId=1073753770&channelId=-1073751706&BV_ID=@@@&tabId=11 മേരിക്കൊരുണ്ണി / മനോരമ ഓൺലൈൻ 2012 മാർച്ച് 11]</ref>. ഗ്ലാമർ വേഷങ്ങളിലായിരുന്നു കൂടുതലായും അഭിനയിച്ചിരുന്നത്{{അവലംബം}}.
ഒരു [[മലയാളം]], [[തെലുഗു]], [[തമിഴ്]] ചലച്ചിത്ര അഭിനേത്രിയാണ് '''ഉണ്ണിമേരി''' (1962, മാർച്ച് 12-). ആറാം വയസ്സിൽ അഭിനയമാരംഭിച്ച ഉണ്ണിമേരി ഏകദേശം 300 ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്<ref name=mano1>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=11199335&programId=1073753770&channelId=-1073751706&BV_ID=@@@&tabId=11 മേരിക്കൊരുണ്ണി / മനോരമ ഓൺലൈൻ 2012 മാർച്ച് 11]</ref>. ഗ്ലാമർ വേഷങ്ങളിലായിരുന്നു കൂടുതലായും അഭിനയിച്ചിരുന്നത്<ref name=mano1/>.


==ജീവിതരേഖ==
==ജീവിതരേഖ==

07:58, 13 മാർച്ച് 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു മലയാളം, തെലുഗു, തമിഴ് ചലച്ചിത്ര അഭിനേത്രിയാണ് ഉണ്ണിമേരി (1962, മാർച്ച് 12-). ആറാം വയസ്സിൽ അഭിനയമാരംഭിച്ച ഉണ്ണിമേരി ഏകദേശം 300 ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്[1]. ഗ്ലാമർ വേഷങ്ങളിലായിരുന്നു കൂടുതലായും അഭിനയിച്ചിരുന്നത്[1].

ജീവിതരേഖ

1962 മാർച്ച് 12-ന് ജനിച്ചു. എറണാകുളം സെന്റ് തെരേസാസിൽ നിന്നും കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി. പി. ഭാസ്കരൻ സംവിധാനം ചെയ്ത് 1971-ൽ പുറത്തിറങ്ങിയ നവവധു എന്ന ചിത്രത്തിൽ ബാലതാരമായാണ് അഭിനയിച്ചത്. 1972-ൽ ശ്രീ ഗുരുവായൂരപ്പൻ എന്ന ചിത്രത്തിൽ കൃഷ്ണനായി അഭിനയിച്ചു. ബേബി കുമാരിയെന്ന പേരിലാണ് ആ ചിത്രത്തിൽ അഭിനയിച്ചത്. ശശി കുമാർ സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ പിക്നിക് എന്ന ചിത്രത്തിൽ വിൻസെന്റിന്റെ നായികയായി അഭിനയിച്ചു. തുടർന്ന് അതേ വർഷം തന്നെ പ്രേം നസീർ നായകനായ അഷ്ടമിരോഹിണി എന്ന ചിത്രത്തിൽ നായികയായി.

തമിഴിൽ രജനീകാന്തിന്റെയും കമലഹാസന്റേയും തെലുഗിൽ ചിരഞ്ജീവിയുടേയും നായികയായി അഭിനയിച്ചു. തമിഴിൽ സജീവമായിരുന്ന കാലത്ത് യൂത്ത് കോൺഗ്രസിന്റെ കൾച്ചറൽ വിങ് പ്രസിഡന്റായി നിയമിതയായി. മധുരയിൽ നിന്നും പാർലമെന്റിലേക്കു മത്സരിക്കാൻ അവസരം ലഭിച്ചെങ്കിലും അവസാനം മലയാളിയായതിനാൽ ഒഴിവാക്കപ്പെട്ടു. തുടർന്ന് രാഷ്ട്രീയം അവസാനിപ്പിച്ചു.

സ്വകാര്യജീവിതം

എറണാകുളം സെന്റ് ആൽബർട്സ് കോളേജ് ഇംഗീഷ് അദ്ധ്യാപകനായിരുന്ന റിജോയിയുമായി 1982-ൽ ഇരുപതാം വയസ്സിൽ ഉണ്ണിമേരി വിവാഹിതയായി. എറണാകുളം നഗരത്തിൽ കതൃക്കടവിൽ താമസിക്കുന്നു. ഏകമകൻ: നിർമ്മൽ.

അഭിനയിച്ച ചില ചലച്ചിത്രങ്ങൾ

വർഷം ചലച്ചിത്രം കഥാപാത്രം ഭാഷ കുറിപ്പുകൾ
1975 പിക്നിക് മലയാളം
1976 ധീര സമീരേ യമുനാ തീരേ റോഷ്നി മലയാളം
1977 അച്ചാരം അമ്മിണി ഓശാരം ഓമന മലയാളം
1977 കണ്ണപ്പനുണ്ണി മലയാളം
1977 മിനിമോൾ മലയാളം
1977 പെൺപുലി മലയാളം
1978 തച്ചോളി അമ്പു മലയാളം
1978 മുക്കുവനെ സ്നേഹിച്ച ഭൂതം മലയാളം
1978 Aval Vishosthyayirunnu മലയാളം
1978 സൂത്രക്കാരി മലയാളം
1978 ശത്രുസംഹാരം മലയാളം
1978 ആനക്കളരി മലയാളം
1979 ജീവിതം ഒരു ഗാനം മലയാളം
1979 മോചനം മലയാളം
1979 ഹൃദയത്തിന്റെ നിറങ്ങൾ മലയാളം
1980 പാലാട്ടു കുഞ്ഞിക്കണ്ണൻ മലയാളം
1981 സഞ്ചാരി മലയാളം
1982 നാഗമറ്റത്തു തമ്പുരാട്ടി നാഗരാജ്ഞി മലയാളം
1982 ഒരു തിര പിന്നെയും തിര മലയാളം
1982 ഇന്നല്ലെകിൽ നാളെ മലയാളം
1983 ബെൽറ്റ് മത്തായി മലയാളം
1984 ഉണരൂ മലയാളം
1984 ഏപ്രിൽ 18 മലയാളം
1984 കാണാമറയത്ത് മലയാളം
1985 പത്താമുദയം മലയാളം
1985 തിങ്കളാഴ്ച നല്ല ദിവസം മലയാളം
1986 അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ ദേവകി മലയാളം
1988 ചിത്രം മലയാളം
1991 ഗോഡ്ഫാദർ മലയാളം
1991 കേളി മലയാളം
1991 കിഴക്കുണരും പക്ഷി മലയാളം
1992 ഗൃഹപ്രവേശം മലയാളം
1980 ജോണി തമിഴ്
1980 ഉല്ലാസ പറവൈകൾ തമിഴ്
1981 മീണ്ടും കോകില കാമിനി തമിഴ്
1979 അക്‌ബർ സലീം അനാർക്കലി അനാർക്കലി തെലുഗു
1985 ലേഡീസ് ടെയ്‌ലർ നഴ്സ് തെലുഗു
ജാനി തമിഴ്

അവലംബം

  • "Donning a new role". ദി ഹിന്ദു. ഏപ്രിൽ 30, 2003.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ഉണ്ണിമേരി&oldid=1203409" എന്ന താളിൽനിന്ന് ശേഖരിച്ചത്