"കസാഖ്സ്ഥാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: tt:Казакъстан
(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: tt:Qazaqstan Respublikası
വരി 266: വരി 266:
[[tl:Kazakhstan]]
[[tl:Kazakhstan]]
[[tr:Kazakistan]]
[[tr:Kazakistan]]
[[tt:Казакъстан]]
[[tt:Qazaqstan Respublikası]]
[[udm:Казахстан]]
[[udm:Казахстан]]
[[ug:قازاقىستان]]
[[ug:قازاقىستان]]

13:27, 6 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

റിപ്പബ്ലിക്ക് ഓഫ് കസാക്കിസ്ഥാൻ

Қазақстан Республикасы
Qazaqstan Respublïkası
Республика Казахстан
Respublika Kazakhstan
Flag of കസാക്കിസ്ഥാൻ
Flag
Coat of arms of കസാക്കിസ്ഥാൻ
Coat of arms
ദേശീയ ഗാനം: Менің Қазақстаным (Kazakh)
[Meniñ Qazaqstanım] Error: {{Lang}}: text has italic markup (help) (transcription)
"My Kazakhstan"
'എന്റെ കസാക്കിസ്ഥാൻ'
Location of കസാക്കിസ്ഥാൻ
തലസ്ഥാനംഅസ്താന
വലിയ നഗരംഅൽമാട്ടി ‍
ഔദ്യോഗിക ഭാഷകൾകസാക്ക്1
റഷ്യൻ2
നിവാസികളുടെ പേര്കസാക്കിസ്ഥാനി[1]
ഭരണസമ്പ്രദായംപ്രസിഡൻഷ്യൽ ജനാധിപത്യം‌
നൂർസുൽത്താൻ നാസർബയേവ്
കരീം മാസിമോവ്
Independence 
from the Soviet Union
• 1st Khanate
1361 as White Horde
• 2nd Khanate
1428 as Uzbek Horde
• 3rd Khanate
1465 as Kazakh Khanate
• Declared
December 16, 1991
• Finalized
December 25, 1991
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
2,724,900 km2 (1,052,100 sq mi) (9th)
•  ജലം (%)
1.7
ജനസംഖ്യ
• January 2006 estimate
15,217,711 [2] (62nd)
• 1999 census
14,953,100
•  ജനസാന്ദ്രത
5.4/km2 (14.0/sq mi) (226th)
ജി.ഡി.പി. (PPP)2007 estimate
• ആകെ
$168.378 billion[3] (56th)
• പ്രതിശീർഷം
$10,837[3] (66th)
ജി.ഡി.പി. (നോമിനൽ)2007 estimate
• ആകെ
$104.850 billion[3]
• Per capita
$6,748[3]
ജിനി (2003)33.9
medium
എച്ച്.ഡി.ഐ. (2007)Increase 0.794
Error: Invalid HDI value · 73rd
നാണയവ്യവസ്ഥTenge () (KZT)
സമയമേഖലUTC+5/+6 (West/East)
• Summer (DST)
UTC+5/+6 (not observed)
കോളിംഗ് കോഡ്7
ഇൻ്റർനെറ്റ് ഡൊമൈൻ.kz
  1. The state language.
  2. The language of interethnic communication.

വടക്കൻ, മദ്ധ്യ യൂറേഷ്യയിലെ ഒരു വലിയ ഭൂവിഭാഗത്ത് പരന്നുകിടക്കുന്ന രാജ്യമാണ് ഖസാഖ്സ്ഥാൻ (കസാഖ്: Қазақстан, ക്വസാക്സ്ഥാൻ, IPA: [qɑzɑqˈstɑn]; Russian: Казахстан, കസാഖ്സ്ഥാൻ, IPA: [kəzʌxˈstan]). ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് കസാഖ്സ്ഥാൻ. വിസ്തൃതിയുടെ കാര്യത്തിൽ ലോകരാഷ്ട്രങ്ങളിൽ 9-ആം സ്ഥാനമുള്ള ഖസാഖ്സ്ഥാന്റെ വിസ്തീർണ്ണം 2,717,300 ച.കി.മീ ആണ് (പശ്ചിമ യൂറോപ്പിനെക്കാൾ വലുതാണ് ഇത്). പ്രധാനമായും ഏഷ്യയിൽ ആണെങ്കിലും ഖസാഖ്സ്ഥാന്റെ ഒരു ചെറിയ ഭാഗം യുറാൾ നദിക്കു പടിഞ്ഞാറ് കിടക്കുന്നു (സാങ്കേതികമായി യൂറോപ്പിൽ). റഷ്യ, പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന, മദ്ധ്യേഷ്യൻ രാജ്യങ്ങളായ കിർഗ്ഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്മെനിസ്ഥാൻ, കാസ്പിയൻ കടലോരം എന്നിവയാണ് ഖസാഖ്സ്ഥാന്റെ അതിർത്തികൾ. വിസ്തൃതിയിൽ മാത്രമല്ല ഭൂപ്രകൃതിയിലും വൈവിധ്യപൂർണ്ണമാണ് ഈ രാജ്യം. സമതലങ്ങൾ, മലകൾ, ഡെൽറ്റ, പർവ്വത നിരകൾ, മഞ്ഞുമൂടിയ കൊടുമുടികൾ, മരുഭൂമികൾ-അങ്ങനെ. ജനവാസം തീരെ കുറവ്- ചതുരശ്ര കിലോമീറ്ററിനു 6 പേർ മാത്രം. ആളൊന്നിന് ശരാശരി 250 ഏക്കർ ഭൂമിയുണ്ട് ഇവിടെ.ശിലായുഗം തൊട്ടേ ഇവിടെ ജനപഥങ്ങളുണ്ട്. കാലിവളർത്തക്കാരായ നാടോടികൾക്ക് പറ്റിയ സ്ഥലമാണിത്. ഇവിടുത്തെ പുൽമേടുകളിലാണത്രെ മനുഷ്യൻ ആദ്യമായി കുതിരയെ മെരുക്കിയെടുത്തത്. ഇവിടുത്തെ പുരാതന നഗരങ്ങളായ തറാസ്, ഹസ്റത്ത്, ഇതുർക്കിസ്താൻ എന്നിവകൾ സിൽക്ക്റൂട്ടിലെ പ്രധാന വഴിയബ്ബലങ്ങളായിരുന്നു.

വിസ്തൃതമായ ഭൂവിഭാഗമാണെങ്കിലും ഖസാഖ്സ്ഥാന്റെ ഭൂതലത്തിന്റെ ഒരു വലിയ ഭാഗം അർദ്ധ-മരുഭൂമിയും സ്റ്റെപ്പികളും ആണ്. വിശാലവും വിജനവുമായ കസാഖ് സ്റ്റെപ്പികളുടെ മനോഹാരിത നിരവധി റഷ്യൻ എഴുത്തുകാരെ ആകർഷിച്ചിട്ടുണ്ട്. ഫ്യോദോർ ദോസ്തയേവ്സ്കി ഇതിലൊരാളാണ്. അദ്ദേഹത്തിന്റെ പ്രശസ്തമായ നോവലായ കുറ്റവും ശിക്ഷയിലും വരെ സ്റ്റെപ്പികളെക്കുറിച്ചുള്ള വർണ്ണന കാണാം.[4] ജനസംഖ്യയുടെ കാര്യത്തിൽ ലോകരാഷ്ട്രങ്ങളിൽ 62-ആം സ്ഥാനമാണ് ഖസാഖ്സ്ഥാന്. ഖസാഖ്സ്ഥാന്റെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിനു 6-ൽ താഴെയാണ്. (ചതുരശ്രമൈലിനു 15). സ്വാതന്ത്ര്യലബ്ധിക്കുശേഷം ഖസാഖ്സ്ഥാന്റെ ജനസംഖ്യ കുറഞ്ഞു. 1989-ൽ 16,464,464 ആയിരുന്നത് 2006-ൽ 15,300,000 ആയി. [5] സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ടതിനു പിന്നാലെ റഷ്യൻ വംശജരും വോൾഗൻ ജർമ്മൻ വംശജരും ഖസാഖ്സ്ഥാൻ വിട്ട് കുടിയേറിയതാണ് ഇതിനു കാരണം. ഒരുകാലത്ത് ഖസാഖ് എസ്.എസ്.ആർ. ആയിരുന്ന ഖസാഖ്സ്ഥാൻ ഇന്ന് കോമൺ‌വെൽത്ത് ഓഫ് ഇൻഡിപ്പെൻഡന്റ് സ്റ്റേറ്റ്സിന്റെ അംഗമാണ്.

വൈവിധ്യങ്ങളായ ജനവിഭാഗങ്ങൾ ഖസാഖ്സ്ഥാനിൽ കാണപ്പെടുന്നു, സ്റ്റാലിന്റെ ഭരണകാലത്ത് നടന്ന വലിയ നാടുകടത്തലുകൾ ഇതിനൊരു കാരണമായിതീർന്നിട്ടുണ്ട്. ജനങ്ങളിൽ കൂടുതലും ഖസാഖുകാരാണ്‌. മതസ്വാതന്ത്ര്യം നിലനിൽക്കുന്നു, അതിനാൽ തന്നെ വ്യത്യസ്തവിശ്വാസങ്ങൾ രാജ്യത്ത് കണ്ടുവരുന്നു. ഇസ്‌ലാമാണ്‌ ഏറ്റവും വലിയ മതം. ഖസാഖ് ഭാഷയാണ്‌ ഔദ്യോഗിക ഭാഷ, റഷ്യൻ ഭാഷയേയും ഔദ്യോഗിക ഭാഷ എന്ന നിലയിൽ ഉപയോഗിക്കപ്പെടുന്നു.[6][7]

അവലംബം

  1. name=CIA
  2. National Statistics Agency of Kazakhstan
  3. 3.0 3.1 3.2 3.3 "Kazakhstan". International Monetary Fund. Retrieved 2008-10-09.
  4. Dilip Hiro (2009). "Introduction". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. p. 21. ISBN 978-1-59020-221-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  5. [1]
  6. CIA, The Word Factbook. Available at https://www.cia.gov/library/publications/the-world-factbook/geos/kz.html
  7. The constitution of Kazakhstan: 1. The state language of the Republic of Kazakhstan shall be the Kazakh language. 2. In state institutions and local self-administrative bodies the Russian language shall be officially used on equal grounds along with the Kazakh language. Available at http://www.kazakhstan.orexca.com/kazakhstan_constitution.shtml

‍‍


"https://ml.wikipedia.org/w/index.php?title=കസാഖ്സ്ഥാൻ&oldid=1179230" എന്ന താളിൽനിന്ന് ശേഖരിച്ചത്