"പ്രിയങ്ക ചോപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ja:プリヤンカ・チョプラ
വരി 142: വരി 142:
[[id:Priyanka Chopra]]
[[id:Priyanka Chopra]]
[[it:Priyanka Chopra]]
[[it:Priyanka Chopra]]
[[ja:プリヤンカ・チョプラ]]
[[jv:Priyanka Chopra]]
[[jv:Priyanka Chopra]]
[[kk:Приянка Чопра]]
[[kk:Приянка Чопра]]

03:35, 3 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

പ്രിയങ്ക ചോപ്ര
പ്രിയങ്ക ചോപ്ര
തൊഴിൽചലച്ചിത്ര നടി
സജീവ കാലം2000-മുതൽ ഇതുവരെ

ഇന്ത്യൻ ചലച്ചിത്ര നടിയാണ് പ്രിയങ്ക ചോപ്ര (ഹിന്ദി: प्रियंका चोपड़ा; ജനനം ജൂലൈ 18, 1982)[1] ഹിന്ദി ചലച്ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പ്രിയങ്ക 2000ത്തിലെ ലോക സുന്ദരി പട്ടവും നേടിയിട്ടുണ്ട്. വിജയ് നായകനായി അഭിനയിച്ച തമിഴൻ (2001) എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രിയങ്ക തൻറെ അഭിനയ ജീവിതം ആരംഭിക്കുന്നത്.

ജീവിതരേഖ

സ്വകാര്യജീവിതം

അശോക് ചോപ്രയുടെയും, മധു അഖൌരിയുടെയും മകളായി 1982ൽ ജാർഖണ്ടിലെ ജംഷഡ്പൂരിൽ ജനിച്ച പ്രിയങ്കയ്ക്ക് തന്നെക്കാൾ എട്ട് വയസ്സിന് താഴെയുള്ള ഒരു സഹോദരൻ കൂടിയുണ്ട് പേര് സിദ്ധാർത്ഥ്.[2] ഉത്തർപ്രദേശിലെ ബരേലിയിലുള്ള സെൻറ് മരിയ ഗോരെട്ടിയിലും, യുണൈറ്റഡ് സ്റ്റേറ്റ്സിലുള്ള ന്യൂട്ടൺ നോർത്ത് ഹൈസ്കൂളിലും, നോർത്ത് ഡെൽറ്റയിലുള്ള നോർത്ത് ഡെൽറ്റ സീനിയർ സെകൻഡറി സ്കൂളിലുമായി വിദ്യാഭ്യാസം[3] നേടിയ പ്രിയങ്ക ചോപ്രയുടെ വിളിപ്പേര് മിമി എന്നാണ്.

ലോകസുന്ദരി എന്ന നിലയിൽ

രണ്ടായിരത്തിൽ മിസ് ഇന്ത്യ പട്ടം നേടിയ പ്രിയങ്ക ഇതേ വർഷം തന്നെ ലോകസുന്ദരി പട്ടവും നേടി.[4] ലോകസുന്ദരി പട്ടം നേടുന്ന അഞ്ചാമത്തെ ഇന്ത്യാക്കാരിയാണ് പ്രിയങ്ക ചോപ്ര.

സിനിമാജീവിതം

പ്രിയങ്ക ചോപ്രയുടെ ആദ്യ ഹിന്ദി ചിത്രം അനിൽ ശർമ്മ സം‌വിധാനം ചെയത ദി ഹീറോ:ലവ് സ്റ്റോറി ഓഫ എ സ്പൈ (2003) ആണ്. ഇതേ വർഷത്തിൽ തന്നെ പുറത്തിറങ്ങിയ അന്താശ് എന്ന ചിത്രമാണ് പ്രിയങ്ക ചോപ്രയുടെ ആദ്യ വിജയ ചിത്രം. ഈ സിനിമയിൽ മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയർ അവാർഡ് പ്രിയങ്ക ചോപ്രയ്ക്ക് ലഭിക്കുകയുണ്ടായി. ഐത്രാശ് (2004), മുജ്സെ ശാദി കരോഗെ (2004), ക്രിഷ് (2006), ഡോൺ-ദി ചേസ് ബിഗെൻസ് എഗൈൻ (2006) എന്നീ ചിത്രങ്ങൾ പ്രിയങ്ക ചോപ്രയുടെ വിജയചിത്രങ്ങളിൽ ചിലതാണ്.

പുരസ്കാരങ്ങൾ

ദേശീയ പുരസ്കാരങ്ങൾ

  • 2008 - മികച്ച നടിക്കുള്ള അവാർഡ് (ഫാഷൻ)[5]

ഫിലിംഫെയർ പുരസ്കാരങ്ങൾ

  • 2008 - മികച്ച നടിക്കുള്ള അവാർഡ് (ഫാഷൻ) [6]
  • 2004 - മികച്ച പുതുമുഖ നടിക്കുള്ള അവാർഡ് (അന്താശ്)[7]
  • 2005 - മികച്ച പ്രതിനായികക്കുള്ള അവാർഡ് (ഐത്രാശ്)[8]

സ്റ്റാർ സ്ക്രീൻ പുരസ്കാരങ്ങൾ

  • 2005 - മികച്ച പ്രതിനായികക്കുള്ള അവാർഡ് (ഐത്രാശ്)[9]

സ്റ്റാർഡസ്റ്റ് പുരസ്കാരങ്ങൾ

  • 2004 - മികച്ച സഹനടിക്കുള്ള അവാർഡ് (ദി ഹീറോ:ലവ് സ്റ്റോറി ഓഫ എ സ്പൈ)
  • 2005 - നാളത്തെ താരം അവാർഡ് (വക്ത്)

അഭിനയിച്ച ചലച്ചിത്രങ്ങൾ

വർഷം ചലച്ചിത്രം കഥാപാത്രം കൂടുതൽ
2001 തമിഴൻ പ്രിയ തമിഴ് ചിത്രം
2003 ദി ഹീറോ:ലവ് സ്റ്റോറി ഓഫ എ സ്പൈ ഷഹീൻ സ്സക്കറിയ
അന്താശ് ജിയ മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയർ അവാർഡ്
2004 പ്ലാൻ റാണി
കിസ്മത് സപ്ന
അസംഭവ് അലിഷ
മുജ്സെ ശാദി കരോഗെ റാണീ സിംഗ്
ഐത്രാശ് സോണിയ രോയ് മികച്ച പ്രതിനായികക്കുള്ള ഫിലിം ഫെയർ അവാർഡ്
2005 ബ്ലാക്മെയിൽ മിസിസ് റാത്തോഡ്
കരം ശാലിനി
വക്ത് പൂജ
യക്കീൻ സിമൻ
ബർസാത് കാജൽ
ബ്ലഫ് മാസ്റ്റർ സിമ്മി അഹുജ
2006 ടാക്സി നംബർ 9211 അതിഥി താരം
36 ചൈന ടൌൺ അതിഥി താരം
അലഗ് ഈ സിനിമയിലെ ഒരു പാട്ടിൽ മാത്രം
ക്രിഷ് പ്രിയ
ആപ് കി ഖാതിർ അനു
ഡോൺ - ദി ചേസ് ബിഗിൻസ് എഗൈൻ റോമ
2007 സലാം ഇ ഇഷ്ക് കാമിനി
ബിഗ് ബ്രദർ ആർതി ശർമ്മ
ഓം ശാന്തി ഓം പ്രിയങ്ക ചോപ്രയായിത്തന്നെ ഒരു പാട്ടിൽ മാത്രം വരുന്നു
2008 മൈ നേം ഈസ് ആൻറണി ഗോൺസാൽവെസ് പ്രിയങ്ക ചോപ്രയായിത്തന്നെ അതിഥി താരം
ലവ് സ്റ്റോറി 2050 സന/സ്സീഷ ഡബിൾ റോൾ
ഗോഡ് തുസ്സി ഗ്രേറ്റ് ഹോ അലിയ കപൂർ
ചംകു ഷുബി
ദ്രോണ സോണിയ
ഫാഷൻ മേഘന മാതുർ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം
മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ്
ദോസ്താന നേഹ മെൽവാനി
2009 വാട്സ് യുവർ രാശീ? [10]
കമീനേ [11]
2010 പ്യാർ ഇമ്പോസിബിൾ

അവലംബം

  1. liveindia.com profile. Retrieved on 14 January 2006
  2. "Priyanka's precious gift for her brother". Siddharth: Priyanka's younger brother. {{cite web}}: Unknown parameter |accessdaymonth= ignored (help); Unknown parameter |accessyear= ignored (|access-date= suggested) (help)
  3. http://www.indianuncle.com/2005/11/priyanka-chopra-profile.html
  4. "Priyanka Chopra is Miss World 2000". rediff.com. 2000-12-01. Retrieved 2006-08-02.
  5. "Priyanka Chopra, Upendra Limaye bag national awards for best actor". The Hindu. Retrieved 27 January 2010.
  6. "Idea Filmfare Awards. Hrithik Roshan Best Actor, Priyanka Chopra Best Actress".
  7. "Winners of the 49th Manikchand Filmfare Awards". Priyanka wins Filmfare Best Debut Award for Andaaz. Retrieved 6 July. {{cite web}}: Check date values in: |accessdate= (help); Unknown parameter |accessyear= ignored (|access-date= suggested) (help)
  8. "50th Filmfare Award Winners". Priyanka wins Filmfare Best Villain Award for Aitraaz. Retrieved 6 July. {{cite web}}: Check date values in: |accessdate= (help); Unknown parameter |accessyear= ignored (|access-date= suggested) (help)
  9. "2005 Screen Award Winners". Priyanka wins Star Screen Best Villain Award for Aitraaz. Retrieved 6 July. {{cite web}}: Check date values in: |accessdate= (help); Unknown parameter |accessyear= ignored (|access-date= suggested) (help)
  10. "Priyanka's really a friend, no more: Harman". The Times of India. June 19 2008. Retrieved 2008-07-08. {{cite web}}: Check date values in: |date= (help); Italic or bold markup not allowed in: |publisher= (help)
  11. "Bend it like Vishal". Mumbai Mirror. May 20 2008. Retrieved 2008-08-10. {{cite web}}: Check date values in: |date= (help); Italic or bold markup not allowed in: |publisher= (help)

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=പ്രിയങ്ക_ചോപ്ര&oldid=1176904" എന്ന താളിൽനിന്ന് ശേഖരിച്ചത്