"ഇസ്‌ലാമിക കലണ്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: az:Hicri təqvimi
വരി 31: വരി 31:
# [[ശവ്വാൽ]] شوّال
# [[ശവ്വാൽ]] شوّال
# [[ദു അൽ-ഖി'ദ]] ذو القعدة
# [[ദു അൽ-ഖി'ദ]] ذو القعدة
# [[ദുൽ അൽ-ഹിജ്ജ]] ذو الحجة
# [[ദുൽ ഹജ്ജ]] ذو الحجة


== ആഴ്ചയിലെ ദിവസങ്ങൾ ==
== ആഴ്ചയിലെ ദിവസങ്ങൾ ==

15:14, 24 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

12 മാസവും ഏകദേശം 354 ദിവസവുമുള്ളതും ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ളതുമായ ഒരു കലണ്ടറാണ് ഇസ്ലാമിക് കലണ്ടർ, അഥവാ ഹിജ്റ കലണ്ടർ. കേരളത്തിൽ അറബി മാസം എന്നും അറിയപ്പെടാറുണ്ട്. ഇത് എല്ലാ വർഷവും സൂര്യനെ അടിസ്ഥാനമാക്കിയുള്ള കലണ്ടറിൽ നിന്നും എകദേശം 11 ദിവസം കുറവായിരിക്കും. ഇസ്ലാമിക് വർഷങ്ങൾ സാധാരണ ഹി ജറ വർഷം എന്ന് അറിയപ്പെടുന്നു. ഹിജ്ര വർഷം തുടങ്ങുന്നത് മുഹമ്മദ് നബി മക്കയിൽ നിന്നും മദീനയിലേക്ക് പലായനം ചെയ്ത വർഷമാണ്[അവലംബം ആവശ്യമാണ്].

ചരിത്രം

പ്രവാചകനായ മുഹമ്മദ് നബി ഖുറൈശികളുടെ അക്രമണം സഹിക്ക വയ്യാതെ മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തത് അടിസ്ഥാനപ്പെടുത്തിയുള്ള ചന്ദ്ര മാസ കാല ഗണനയാണ്‌ ഹിജ്റ (അറബി:هِجْرَة, ആംഗലേയം:Hijra) വർഷം. മുഹമ്മദ് നബിയുടേ അനുയായികളും മറ്റും അതിനു മുൻപേ തന്നെ പലായനം ചെയ്തിരുന്നുവെങ്കിലും നബി പലായനം ചെയ്ത എ.ഡി 622 മുതലാണു് ഹിജ്ര വർഷം തുടങ്ങുന്നതു്.

ശത്രുക്കൾ സംഘടിതമായ ആക്രമണത്തിനു ഒരുങ്ങുന്ന ഘട്ടം വന്നപ്പോൾ മുസ്ലിംകളോട് നാട് വിട്ട് പോകാനും,എതോപ്യയിലെ നജ്ജാശി രാജാവിന്റെ കീഴിൽ അഭയം തേടാനും പ്രവാചകൻ ആവശ്യപ്പെട്ടു. രണ്ടു സംഘങ്ങളായി മുസ്ലീങ്ങൾ]‍ എതോപ്യയിൽ സുരക്ഷിത സ്ഥാനം തേടി എത്തി. മദീനയിൽ ഏറെ കുറെ അനുകൂല സാഹചര്യങ്ങളൊരുങ്ങിയപ്പോൾ മക്കയിലെ മുസ്ലീങ്ങളോട് മദീനയിലേക്ക് പാലായനം ചെയ്യാൻ ആവശ്യപ്പെടുകയും എതോപ്യയിലെ അഭയാർഥികളെ മദീനയിലേക്ക് മാറ്റുകയും ചെയ്തു . അവസാനം മുഹമ്മദ് നബിയും മദീനയിലേക്ക് പാലായനം ചെയ്തു. ഈ ചരിത്ര സംഭവത്തേയാണ് ഹിജ്റഎന്ന പേരിൽ അറിയ പ്പെടുന്നത്. ഈ ചരിത്ര സംഭവത്തെ ആസ്പദമാക്കിയാണ് ഹിജ്റ വർഷം കണക്കാക്കുന്നത്.

മുഹമ്മദിന്റേയും അബൂബക്കർ സിദ്ദീഖിന്റെയും മരണശേഷം ഉമറിന്റെ(റ) ഖിലാഫത്ത് കാലത്ത് അനറബി പ്രദേശങ്ങളിൽ ഇസ്ലാം വ്യാപിച്ചപ്പോൾ ലോക മുസ്ലിംകൾക്ക് പൊതുവായി ഒരു കാലഗണനാ സമ്പ്രദായം വേണമെന്ന അഭിപ്രായം ഉയർന്നുവന്നു. ഏതു സംഭവം ആസ്പദമാക്കിയാണ് വർഷം എണ്ണിത്തുടങ്ങേണ്ടതെന്ന ചർച്ചയിൽ വിവിധ നിർദ്ദേശങ്ങൾ ഉന്നയിക്കപ്പെട്ടു. നബി (സ്വ)യുടെ ജനനം, പ്രവാചകത്വം, വഫാത് തുടങ്ങിയവ മുതൽ വർഷം എണ്ണിത്തുടങ്ങണമെന്ന പലവിധ നിർദ്ദേശങ്ങളുമുണ്ടായെങ്കിലും ഒടുവിൽ ഹിജ്റ (നബി(സ്വ) മക്കയിൽ നിന്ന മദീനയിലേക്ക് പലായനം ചെയ്ത സംഭവം) ആസ്പദമാക്കിക്കൊണ്ട് കലണ്ടർ ആരംഭിക്കണമെന്ന ഏകോപിത തീരുമാനത്തിൽ എത്തുകയായിരുന്നു.

ഒന്നാമത്തെമാസം ഏതായിരിക്കണമെന്നായി അടുത്തചർച്ച. റമളാൻ, ദുൽഹിജ്ജ എന്നിങ്ങനെ പല വാദഗതികളും ഉയർന്നു. പക്ഷേ, യുദ്ധം നിഷിദ്ധമാക്കപ്പെട്ടിരുന്ന മാസം, ഹജ്ജ് കഴിഞ്ഞ് ജനങ്ങൾ തിരിച്ചെത്തുന്ന ഘട്ടം എന്നീ പ്രാധാന്യങ്ങൾ പരിഗണിച്ച് മുഹർറം, ഒന്നാമത്തെ മാസമായി തീരുമാനിക്കപ്പെട്ടു.

ഹിജ്റ നടന്നത് റബീഉൽ അവ്വൽ 12നാണ്.എന്നാൽ ഹിജ്റ വർഷത്തിൻറെ ഒന്നാം ദിവസം തുടങ്ങുന്നത് രണ്ടുമാസവും പതിനൊന്ന് ദിവസവും മുമ്പുള്ള മുഹറം ഒന്ന് മുതലുമാണ്. ഈ വ്യത്യാസം ഗണിക്കേണ്ടതില്ലെന്ന് ഉമറി(റ)ൻറെ കൂടിയാലോചനയിൽ പങ്കെടുത്തവർ ഐകകണ്ഠ്യേന തീരുമാനിക്കുകയായിരുന്നു [1].

ഖുർആന്നിൽ വൽഫജ്രി എന്ന് സത്യം ചെയ്ത പറഞ്ഞത് മുഹറം ഒന്നിൻറെ പ്രഭാതത്തെയാണെന്ന് അഭിപ്രായമുണ്ട് [2] വൽഫജ്രിയിൽ പരാമർഷിച്ച പ്രഭാതം മുഹർറം ഒന്നിൻറെ പ്രഭാതമാണെ ന്ന് ഇമാം ഖതാദ(റ) പറഞ്ഞിട്ടുണ്ട് [3]. അല്ലാഹു സത്യസാക്ഷ്യമായി ഉപയോഗിച്ചവയ്ക്ക് പ്രധാന്യമുണ്ടാകുമെന്ന് ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനീ(റ) ഫത്ഹുൽബാരി 14/339ൽ പറഞ്ഞതായി ഹാശിയതുൽ ഇഖനാഅ് എന്ന ഗ്രന്ഥത്തിൽ കാണാം. വൽഫജ്രി എന്ന വാ ചകത്തിൽ അല്ലാഹു എടുത്തുപറഞ്ഞ മുഹർറം ഒന്നിൻറെ പുലരി(പുതുവർഷപ്പുലരി) മുസ്ലിംകൾക്ക് സുപ്രധാനമാണ്.

മാസപ്പിറവി

ഇസ്‌ലാമിക കലണ്ടറിൽ പുതിയ മാസത്തിന്‌ ആരംഭം കണക്കാക്കുന്നത് ചന്ദ്രപ്പിറവി അടിസ്ഥാനമാക്കിയാണ്‌. മാസപ്പിറവി കാണുന്നതോടെ നിലവിലെ മാസം അവസാനിക്കുകയും അടുത്തത് തുടങ്ങുകയും ചെയ്തതായി കണക്കാക്കുന്നു

മാസങ്ങളുടെ പട്ടിക

  1. മുഹറം محرّم
  2. സഫർ صفر
  3. റബി' അൽ-അവ്വൽ (റബീഉ I) ربيع الأول
  4. റബി' അൽ-താനി (അല്ലെങ്കിൽ റബീഉൽ ആഖിർ) ربيع الآخر أو ربيع الثاني
  5. ജമാദ് അൽ-അവ്വൽ (ജമാദുൽ I) جمادى الأول
  6. ജമാദ് അൽ-താനി (അല്ലെങ്കിൽ ജമാദുൽ ആഖിർ, ജാംദുൽ II)
  7. റജബ് رجب
  8. ശ'അബാൻ شعبان
  9. റമദാൻ رمضان (അല്ലെങ്കിൽ റംസാൻ)
  10. ശവ്വാൽ شوّال
  11. ദു അൽ-ഖി'ദ ذو القعدة
  12. ദുൽ ഹജ്ജ ذو الحجة

ആഴ്ചയിലെ ദിവസങ്ങൾ

ഇസ്ലാമിക് കലണ്ടറിലെ ആഴ്ചകൾ ദിവസങ്ങളും ക്രിസ്ത്യൻ‍ കലണ്ടറുകൾക്ക് തുല്യമാണ്. സൂര്യസ്തമയത്തോടെയാണ് ഇസ്ലാമിക് ജൂത കലണ്ടറുകളിൽ ആഴ്ചയിലെ ദിവസങ്ങൾ തുടങ്ങുന്നത്[4] .

  1. യൌമുൽ അഹദ് -ഞായർ يوم الأحد
  2. യൌമുൽ ഇത്നൈൻ-തിങ്കൾ يوم الإثنين
  3. യൌമുൽ തലാത-ചൊവ്വ يوم الثُّلَاثاء
  4. യൌമുൽ അർബഅ -ബുധൻ يوم الأَرْبِعاء
  5. യൌമുൽ കമീസ്-വ്യാഴം يوم الخَمِيس
  6. യൌമുൽ ജുമുഅ-വെള്ളി يوم الجُمُعَة
  7. യൌമുൽ സബ്ത്-ശനി يوم السَّبْت

അവലംബം

  1. ഹാശിയതുന്നഹ്വിൽ വാഫി 4/564
  2. കലാൻ 498
  3. ഗാലിയത്ത് 2/85
  4. Trawicky (2000) p. 232

പുറത്തേക്കുള്ള കണ്ണികൾ

Hijri-Cal-Islamic-Calendar

"https://ml.wikipedia.org/w/index.php?title=ഇസ്‌ലാമിക_കലണ്ടർ&oldid=1170117" എന്ന താളിൽനിന്ന് ശേഖരിച്ചത്