"അവളുടെ രാവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) added Category:ഐ.വി. ശശി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ using HotCat |
||
വരി 58: | വരി 58: | ||
[[വർഗ്ഗം:1978-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]] |
[[വർഗ്ഗം:1978-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]] |
||
[[വർഗ്ഗം:ഐ.വി. ശശി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]] |
|||
[[en:Avalude Ravukal]] |
[[en:Avalude Ravukal]] |
18:31, 9 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം
അവളുടെ രാവുകൾ | |
---|---|
സംവിധാനം | ഐ.വി. ശശി |
നിർമ്മാണം | മുരളി മൂവീസ് /M Ramachandran |
രചന | ആലപ്പി ഷറീഫ് |
അഭിനേതാക്കൾ | സീമ |
സംഗീതം | എ.ടി.ഉമ്മർ |
ഛായാഗ്രഹണം | വിപിൻ ദാസ് |
ചിത്രസംയോജനം | കെ.നാരായണൻ |
വിതരണം | സിതാര റിലീസ് |
റിലീസിങ് തീയതി | 1978 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഐ.വി. ശശിയുടെ സംവിധാനത്തിൽ 1978-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അവളുടെ രാവുകൾ. സീമയുടെ ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. ഒരു ലൈംഗികതൊഴിലാളിയുടെ ജീവിതവും അവളെ ചുറ്റിയുള്ള സമൂഹത്തിൽ അവളുടെ ജീവിതം ഉണ്ടാക്കുന്ന തരംഗങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അക്കാലത്തെ മറ്റ് മലയാള ചലച്ചിത്രങ്ങളെ അപേക്ഷിച്ച് നഗ്നതാപ്രദർശനം ഈ ചിത്രത്തിൽ കൂടുതൽ ആയിരുന്നു. ലൈംഗികത പ്രധാന കഥാതന്തുവായി വരുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ടായിരുന്നു. ഇറങ്ങിയ സമയത്ത് അശ്ലീലചിത്രമെന്ന് മുദ്ര കുത്തപ്പെട്ടെങ്കിലും പിന്നീട് ഗൗരവമായ സ്ത്രീപക്ഷ വായനയ്ക്കു വിധേയമാവുകയും മികച്ച ചലച്ചിത്രമാണ് അതെന്ന് വിലയിരുത്തപ്പെടുകയും ചെയ്തിട്ടുണ്ട്.
മറ്റൊരു പ്രത്യേകത ഈ ചിത്രത്തിൽ നായകൻ, വില്ലൻ ഇങ്ങനെ ഉള്ള വേർതിരിവുകൾ ഇല്ല എന്നതാണ്. വളരെ നല്ലവരായ നായകന്മാരും അതിക്രൂരന്മാരായ വില്ലന്മാരും ഉള്ള മലയാള ചലച്ചിത്രരംഗത്ത് പകുതി നല്ലവരും പകുതി ചീത്തയുമായ കഥാപാത്രങ്ങളെ ഈ ചിത്രം അവതരിപ്പിച്ചു. ഈ ചിത്രത്തിലെ രാഗേന്ദുകിരണങ്ങൾ എന്നു തുടങ്ങുന്ന ഗാനം പ്രശസ്തമാണ്.
പാട്ടുകൾ
ഈ സിനിമയുടെ ഗാനരചന ബിച്ചു തിരുമലയും സംഗീതം എ. ടി .ഉമ്മറും നിർവഹിച്ചിരിക്കുന്നു .
ക്രമ നമ്പർ | പാട്ട് | രാഗം |
---|---|---|
1 | രാഗേന്ദു കിരണങ്ങൾ | |
2 | അന്തരിന്ദ്രിയ ദാഹങ്ങൾ | |
3 | ഉണ്ണി ആരാരിരോ |
അഭിനേതാക്കൾ
- സീമ
- രവികുമാർ
- സുകുമാരൻ
- തോപ്പിൽ ഭാസി
- ബഹദൂർ
- കവിയൂർ പൊന്നമ്മ
- ഉമ്മർ
- സോമൻ
- മാള അരവിന്ദൻ
- ജനാർദ്ദനൻ
- ശങ്കരാടി