"അവളുടെ രാവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 26: വരി 26:


മറ്റൊരു പ്രത്യേകത ഈ ചിത്രത്തിൽ നായകൻ, വില്ലൻ ഇങ്ങനെ ഉള്ള വേർതിരിവുകൾ ഇല്ല എന്നതാണ്. വളരെ നല്ലവരായ നായകന്മാരും അതിക്രൂരന്മാരായ വില്ലന്മാരും ഉള്ള മലയാള ചലച്ചിത്രരംഗത്ത് പകുതി നല്ലവരും പകുതി ചീത്തയുമായ കഥാപാത്രങ്ങളെ ഈ ചിത്രം അവതരിപ്പിച്ചു. ഈ ചിത്രത്തിലെ ''രാഗേന്ദുകിരണങ്ങൾ'' എന്നു തുടങ്ങുന്ന ഗാ‍നം പ്രശസ്തമാണ്.
മറ്റൊരു പ്രത്യേകത ഈ ചിത്രത്തിൽ നായകൻ, വില്ലൻ ഇങ്ങനെ ഉള്ള വേർതിരിവുകൾ ഇല്ല എന്നതാണ്. വളരെ നല്ലവരായ നായകന്മാരും അതിക്രൂരന്മാരായ വില്ലന്മാരും ഉള്ള മലയാള ചലച്ചിത്രരംഗത്ത് പകുതി നല്ലവരും പകുതി ചീത്തയുമായ കഥാപാത്രങ്ങളെ ഈ ചിത്രം അവതരിപ്പിച്ചു. ഈ ചിത്രത്തിലെ ''രാഗേന്ദുകിരണങ്ങൾ'' എന്നു തുടങ്ങുന്ന ഗാ‍നം പ്രശസ്തമാണ്.
==പാട്ടുകൾ ==

ഈ സിനിമയുടെ ഗാനരചന [[ബിച്ചു തിരുമല]]യും സംഗീതം [[എ. ടി .ഉമ്മർ|എ. ടി .ഉമ്മറും ]] നിർവഹിച്ചിരിക്കുന്നു .

{| class="wikitable" border="1"

! ക്രമ നമ്പർ !! പാട്ട് !! രാഗം
|-
| 1 || രാഗേന്ദു കിരണങ്ങൾ ||
|-
| 2 || അന്തരിന്ദ്രിയ ദാഹങ്ങൾ ||
|-
|3 ||ഉണ്ണി ആരാരിരോ ||
|}


== അഭിനേതാക്കൾ ==
== അഭിനേതാക്കൾ ==

23:32, 7 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

അവളുടെ രാവുകൾ
സംവിധാനംഐ.വി. ശശി
നിർമ്മാണംമുരളി മൂവീസ് /M Ramachandran
രചനആലപ്പി ഷറീഫ്
അഭിനേതാക്കൾസീമ
സംഗീതംഎ.ടി.ഉമ്മർ
ഛായാഗ്രഹണംവിപിൻ ദാസ്
ചിത്രസംയോജനംകെ.നാരായണൻ
വിതരണംസിതാര റിലീസ്
റിലീസിങ് തീയതി1978
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഐ.വി. ശശിയുടെ സംവിധാനത്തിൽ 1978-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അവളുടെ രാവുകൾ. സീമയുടെ ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. ഒരു ലൈംഗികതൊഴിലാളിയുടെ ജീവിതവും അവളെ ചുറ്റിയുള്ള സമൂഹത്തിൽ അവളുടെ ജീവിതം ഉണ്ടാക്കുന്ന തരംഗങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അക്കാലത്തെ മറ്റ് മലയാള ചലച്ചിത്രങ്ങളെ അപേക്ഷിച്ച് നഗ്നതാപ്രദർശനം ഈ ചിത്രത്തിൽ കൂടുതൽ ആയിരുന്നു. ലൈംഗികത പ്രധാന കഥാതന്തുവായി വരുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ടായിരുന്നു. ഇറങ്ങിയ സമയത്ത് അശ്ലീലചിത്രമെന്ന് മുദ്ര കുത്തപ്പെട്ടെങ്കിലും പിന്നീട് ഗൗരവമായ സ്ത്രീപക്ഷ വായനയ്ക്കു വിധേയമാവുകയും മികച്ച ചലച്ചിത്രമാണ് അതെന്ന് വിലയിരുത്തപ്പെടുകയും ചെയ്തിട്ടുണ്ട്.

മറ്റൊരു പ്രത്യേകത ഈ ചിത്രത്തിൽ നായകൻ, വില്ലൻ ഇങ്ങനെ ഉള്ള വേർതിരിവുകൾ ഇല്ല എന്നതാണ്. വളരെ നല്ലവരായ നായകന്മാരും അതിക്രൂരന്മാരായ വില്ലന്മാരും ഉള്ള മലയാള ചലച്ചിത്രരംഗത്ത് പകുതി നല്ലവരും പകുതി ചീത്തയുമായ കഥാപാത്രങ്ങളെ ഈ ചിത്രം അവതരിപ്പിച്ചു. ഈ ചിത്രത്തിലെ രാഗേന്ദുകിരണങ്ങൾ എന്നു തുടങ്ങുന്ന ഗാ‍നം പ്രശസ്തമാണ്.

പാട്ടുകൾ

ഈ സിനിമയുടെ ഗാനരചന ബിച്ചു തിരുമലയും സംഗീതം എ. ടി .ഉമ്മറും നിർവഹിച്ചിരിക്കുന്നു .

ക്രമ നമ്പർ പാട്ട് രാഗം
1 രാഗേന്ദു കിരണങ്ങൾ
2 അന്തരിന്ദ്രിയ ദാഹങ്ങൾ
3 ഉണ്ണി ആരാരിരോ

അഭിനേതാക്കൾ

"https://ml.wikipedia.org/w/index.php?title=അവളുടെ_രാവുകൾ&oldid=1156854" എന്ന താളിൽനിന്ന് ശേഖരിച്ചത്